Saturday 30 November 2013

അല്മായശബ്ദം: ആഗോളക്രൈസ്തവസഭാപ്ലീനം !ക്ഷമിക്കണേ, ഒരു തമാശ !   (...

അല്മായശബ്ദം: ആഗോളക്രൈസ്തവസഭാപ്ലീനം !
ക്ഷമിക്കണേ, ഒരു തമാശ !   (...
: ആഗോളക്രൈസ്തവസഭാപ്ലീനം ! ക്ഷമിക്കണേ, ഒരു തമാശ !   (നടപ്പുള്ള കാര്യമല്ല) വീണ്ടും ക്ഷമാപണം ;     നാസറായന്റെ നാമത്തിൽ നാട്ടാരെ ചൂഷണം ചെ...

Thursday 28 November 2013


   "രക്ഷ"........  Samuel Koodal
വാല്മീകിയുടെയും വേദവ്യാസന്റേയും വിരൽതുമ്പിൽനിന്നു വെളിച്ചം കണ്ടവരാണല്ലോ ഭാഗവാന്മാരായ ശ്രീ. രാമനും, ശ്രീ. കൃഷ്ണനും, ! അതുപോലെ ജ്ഞാനവാസിഷ്ടവും ,ഭഗവത്ഗീതയും, ഉദ്ധവഗീതയും , മഹാഭാഗവതത്തിലെ ജീവനശാസ്ത്രോപദേശവും ഒക്കേ അതേ വിരൾതുമ്പിലൂറിയവയാണുതാനും. ! അതുപോലെയായി നമ്മുടെ "പാവം കർത്താവും" ! st .paul പേനയെടുത്ത് എഴുതിയില്ലായിരുന്നെങ്കിൽ അച്ചായസഭകൾ ഇന്നിത്ര ആയിരങ്ങൾ, മനുഷ്യനെ വെരുട്ടാൻ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല !ഗ്രാമങ്ങളിലിപോലും 40 വിഭിന്ന സഭകൾ! 
ക്രിസ്തു "ലോകരക്ഷകൻ" എന്ന ഈ സഭകളുടെ കണ്ടെത്തലും വെറുമൊരു അച്ചായവാദമായി മാത്രമേ, ബാക്കി ലോകം ഇനിയുമെന്നും  മാനിക്കയുള്ളൂ ... ക്രിസ്തുവിനു മുന്പും ഇതുപോലെയീ ലോകം ഉണ്ടായിരുന്നു , ക്രിസ്തുവിനു ശേഷവും ലോകം അതുപോലെതന്നെ ഉണ്ടുതാനും ! ക്രിസ്തുവിന്റെ മനുഷ്യാവതാരംകൊണ്ട് ആർക്കാണീവിടെ മാറ്റം ഉണ്ടായത് ? അവന്മൂലം പിന്നെയാർക്കാണീ രക്ഷയുണ്ടായത് ?. കപടവേഷധാരികളായ പുരോഹിതർക്കല്ലേ അവന്മൂലം, കീശയും കാശും, കാറും അരമനകളും, അധികാരവും മാനവും , മേല്ക്കൊയ്മയും സുഖഭോഗജീവിതവും ഉണ്ടായത് !ആദമിനോ അബ്രഹാമ്മിനോ വല്ല പുണ്ണ്യവും പ.പൗലച്ചന്റെ ലേഖനങ്ങൾ കാരണമുണ്ടായോ ? ഇല്ല .. എന്നാൽ വേദവ്യാസനെപോലെയോ വല്മീകിയെ പോലെയോ ആയിരുന്നില്ല നമ്മുടെ മിടുക്കന് പ.പൗലാച്ചായൻ ! ,.ക്രിസ്തുവിന്റെ കാറ്റുപോലും വീശിയിട്ടില്ലാത്ത ആ മിടുക്കൻ, ക്രിസ്തുവിന്റെ കൂടെ രാവുംപകലും നടന്ന പാവം ശിഷ്യന്മാരെ പോലും പാടേ തഴഞ്ഞിട്ടു), തൻറെ മനസിലപ്പപ്പോൾ തോന്നിയവ, ആരുടെയോ പ്രേരണ എന്നോണം തൻറെ രചനയിൽ "കുസ്രിതുകൾ" ചേര്ത്തു എന്നത് ഏതു പോലീസുകാരനും മനസിലാകുന്ന കാര്യമാണുതാനും !
" അറിവിനെ" അറിഞ്ഞ പരമഗുരുവരനായിരുന്നു ക്രിസ്ത് !അറിവിനെ അറിയുകയെന്നാൽ, "അറിയുന്നതിനെ അറിയുക" എന്ന് വരും !അറിയുന്നതാരാണ്? മനസാണ് സർവവും അറിയുന്നത്!.സ്വയമറിയാൻ ഈ മനസിന്‌ കഴിവുണ്ടോ? ഇല്ല. അപ്പോൾപിന്നെ ആരാണീ മനസിനെ അറിയുവാൻ കഴിവുള്ളാതാക്കുന്നതു ? അവനാണു ദൈവം! എന്നതിരിച്ചരിവിലേക്കു  ഓരോമാനവും ഉയരുന്നതാണ് യഥാർത്ഥ "ആത്മീകത" !                                                   ആ ആത്മീകതയിലേക്കുയരുവാനാണു   "അറയിൽ കയറി,വാതിലടച്ചു...."എന്ന ധ്യാനോപദേശം ക്രിസ്തു വി.മത്തായിയുടെ ആറിൻറെ ആറിൽ കല്പിച്ചതു! ഇന്നയോളം ഒരു കത്തനാരോ, പാസ്റ്റരോ   ഈ ധ്യാനോപദേശം നമുക്ക് നല്കിയിട്ടുണ്ടോ? ഇല്ല , ഒരുനാളുമില്ല ..കാരണം അവ്റ്റകൾക്കിതു വശമുള്ള    കാര്യമേയല്ല! പാവം വയറ്റിപ്പാടുജീവികൾ .....ക്രിസ്തുവിന്റെ ഉപദേശങ്ങൾ പാടേ മറന്ന നികൃഷ്ട ജീവികൾ (ref പിണറായി!)  തലമുറകളെ തങ്ങളുടെ ഉപയോഗവസ്തുക്കളാക്കി , ആത്മീകാന്ധതയിൽ നടത്തുന്ന ക്രിമിനലുകൾ !    
 ക്രിസ്തു ,സ്നേഹത്തിന്റെ പ്രവാച്ചകനായിരുന്നാജന്മം ! എളിമയുടെ മകുടോദാഹരണമായിരുന്നാ ജീവിതം ..പൂർണ മനുഷനായിരുന്നെങ്കിലും താനും പിതാവും ഒന്നാണെന്ന "അദ്വൈതബോധം" ഉണര്ന്ന മനസായിരുന്നു ക്രിസ്തു ! ആ പൊന്നു മനസറിഞ്ഞു, ആ വചനങ്ങൾ മാത്രം സദാ മനസ്സിൽ മുഴക്കി, ചലനമുള്ള കാലം വരെ നാം, പാവം ജീവികൾ ചലിച്ചാൽ മതി , ജീവനചലനം ധന്യമാക്കാൻ.. അതിനൊരു പള്ളിയും പള്ളിപ്പിരിവും കത്തനാരും കർദ്ദിനാളൂം കാതോലിക്കായും, പോപ്പനും വേണമോ?
ഇനിയെങ്കിലും ദാവീദിന്റെ സങ്കീർത്തനങ്ങളിൽ മിക്കവയും അച്ചായൻ മനസിൽപോലും വായിക്കാതെ തള്ളിക്കളയണം . അതുപോലെ പൗലൊച്ചന്റെ രചന പൗലൊച്ചനും വായിച്ചാൽ മതിയെന്നാകണം !. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തുവിന്റെ "തിരുക്കുരൽ" മാത്രം മതി മനുഷ്യനിവിടെ സ്വയം സ്വര്ഗം പണിയാനും, ആ മനസിലെ മായാത്ത സ്വര്ഗവാസിയാകാനും ! 
മനസിന്നുള്ളിലെ അറയിൽ സദാ മരുവുന്ന ദൈവത്തെ അറിയാനും, ആ നിത്യ ചൈതന്യത്തിൽ അലിഞ്ഞു നിത്യം പരമാനന്ദം നുകരാനും, ആലോചനകൾ അവനുമായി മൌനത്തിൽ പങ്കിടാനും നാടാകെ സിമിന്റാലയങ്ങൽ, ഫയിതുഹോമുകൾ , കത്തീട്രലുകൾ അരമനകൾ പണിതു ജനം ധനം ദുർവ്യയം ചെയ്യേണ്ടാ കാര്യവുമില്ല ! ആ പണം നമ്മുടെ അയല്ക്കാരനും സഹോദരനുമുതകുമെങ്കിൽ,കുഴിമടിയന്മാരായ ഈ കത്തനാരെ ,മെത്രാനെ പാസ്റ്റരെ വെറുതെയെന്തിനു നാം തീറ്റിപ്പോറ്റണം? നമുക്കുമങ്ങിനെ കത്താവിന്റെ ഭാവനയിലെ നല്ലശമരായനുമാകാം. നിത്യജീവൻ ലഭിക്കുവാനുള്ള് എളുപ്പവഴി നല്ല സമര്യാക്കാരനാവുക തന്നെ .(ref.ക്രിസ്തു )
ആകാശ സീമകൾക്കപ്പുരം മറ്റൊരു സ്വര്ഗത്തിലേക്ക് നമ്മെ നയിക്കുമെന്ന വ്യാജേന. തൊട്ടതിനും തോന്നൂറിനും സദാ നമ്മെ ഊറ്റുന്ന ഈ ഇടയകോലാഹലങ്ങളേയും നമുക്കിനിയും തലമുറകളേ , വേണ്ടെവേണ്ടാ.."ശത്രുവിനെ സ്നേഹിക്കുക"എന്ന "ക്രിസ്തീയത" മറന്നു, "യഹോവേ, നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു" & "എന്റെ പ്രാര്ത്ഥന അവരുടെ ദോഷത്തിനാകുന്നു " എന്ന് നാവിലുരുവിട്ടു നാവിനെ ദോഷമുള്ളതാക്കെണ്ടായിരുന്നു,.& "പാപത്തിൽ എന്റെ അമ്മ എന്നെ ഗര്ഭം ധരിച്ച്ച്ചു , അതിക്രമത്തിൽ ഞാൻ ഉരുവായി "എന്നൊക്കെയുള്ള ദാവീദിന്റെ തറപ്പാട്ടും പാടി , നാം സ്വന്തം പെറ്റമ്മയെ അധിക്ഷേപിക്കുകയില്ലായിരുന്നു , (നാട്ടാരുടെ മുന്നില് നാലുപേര് കേള്ക്കെ പള്ളിയിലെന്നും ) .കഷ്ടം എന്റെ അച്ചായന്മാരെ!!!
ജ്ഞാനമാകുന്ന തോണിയിൽ സംസാരസാഗരയാത്ര ചെയ്യുന്ന ഏതൊരു മനസിനും,ജന്മത്തിനും, ഓരോ തുഴ എറിയുന്നസമയവും ദിവ്യമാണെന്നും , താൻ സദാ സ്വർഗവാസിയായിതന്നെ മരുവുന്നു എന്ന ബോധവുമാണാവശ്യം . വിശ്വാസമാകുന്ന നദികൾ എല്ലാംതന്നെ ഒടുവിൽ ആ ദൈവമാകുന്ന സ്നേഹസിന്ധുവിൽ ചേർന്നലിഞ്ഞു സ്വയം ഇല്ലാതെയാകുന്നതുപോലെ, പോപ്പിലും കത്തോലിക്കാസഭയിലും വിശ്വസിക്കുന്നവരെപോലെ ഒരു അവിശ്വാസിയും ഒരിക്കലാ നിത്യതയിൽ എത്തിച്ചേരുന്നു,അലിഞ്ഞില്ലാതെയാകുന്നു എന്ന വലിയ സത്യം എല്ലാ സഭാപുങ്കന്മാരും വല്ലപ്പോഴുമെങ്കിലും ഓർത്തിരുന്നാൽ ഏറെ നന്ന് ! എന്നും ഓർമ്മയിൽ സൂക്ഷിച്ചാൽ ഇവിടമാണിവിടമാണ് സ്വർഗം നിശ്ചയം! "സ്വർഗം നിങ്ങളുടെ ഇടയിൽ തന്നെ ഇരിക്കുന്നു".  രക്ഷ ക്രിസ്തുവിൽനിന്നല്ല,യരുശലേമ്മിൽനിന്നല്ല , ശബരിമല മക്കായില്നിന്നുമല്ല !"രക്ഷ" നിന്നിൽ നിന്ന് നീ താനേ കണ്ടെത്തേണ്ട അവസ്ഥാവിശേഷമാണ് മനുഷ്യാ. ധ്യാനത്തിലൂടെ മൌനത്തിന്റെ ആഴങ്ങളിൽ മനസ് സ്പര്സിക്കുന്ന അനന്തചൈതന്യമാണൂ രക്ഷയുടെ ഉറവിടം ! ആ നിത്യാനന്ദചൈതന്യത്തിൽ ഒരിക്കലായി മനസ് അലിഞ്ഞില്ലാതെയാകുന്ന അവസ്ഥയാണ് രക്ഷ!നാനാജാതിമതസ്ഥരും നാനാവിധ രക്ഷയെപ്പറ്റിയും, അതിൽ എത്തിച്ചേരേണ്ട മാർഗങ്ങളെക്കുറിച്ചും  ആയിരമായിരം  ഉപദേശങ്ങൾ വായുവിനെ മലിനീകരിക്കാൻ സദാ അന്തരീക്ഷത്തിൽ കലർതുന്നുവെങ്കിലും  ,ക്രിസ്തു മൊഴിഞ്ഞ (മനസാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലികളടച്ചു രഹസ്യത്തിൽ....മത്തായി 6/6...)മുത്തുകളാണിനിയും മാനവമനസുകൾക്കാവശ്യം  .കേള്പ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ..കത്തനാരുടെ നാവിൽനിന്നീ "സത്യം" തലമുറകളെ നിങ്ങൾ കേൾക്കുകയില്ല സത്യം!   .....   ആകാശമേ,  ഹല്ലെലൂയ്യാ ...  

SUVISHESHA DARSHANAM a Documentary about SHIVANAPURA MISSION Directed...

Saturday 23 November 2013

അല്മായശബ്ദം: വീട്ടിലും,നാട്ടിലും സ്കൂളിലും , കൊള്ളാത്ത ചെക്കനെ ...

അല്മായശബ്ദം: വീട്ടിലും,നാട്ടിലും സ്കൂളിലും , കൊള്ളാത്ത ചെക്കനെ ...: വീട്ടിലും,നാട്ടിലും സ്കൂളിലും , കൊള്ളാത്ത ചെക്കനെ അപ്പന്റെ കാലുപിടിക്കൽ കാരണം മെത്രാൻ ഒരു കത്തനാരാക്കും ! ( ഈ മെത്രാനും ഈത്തറിതന്നെ !) പിന്...

Friday 22 November 2013

വീട്ടിലും,നാട്ടിലും സ്കൂളിലും , കൊള്ളാത്ത ചെക്കനെ അപ്പന്റെ കാലുപിടിക്കൽ കാരണം മെത്രാൻ ഒരു കത്തനാരാക്കും ! ( ഈ മെത്രാനും ഈത്തറിതന്നെ !) പിന്നെയീ കത്തനാരുപയ്യാൻ മേത്രാനാകും, കുറെകഴിഞ്ഞു കർദ്ദിനാളാകും . പക്ഷെ മനസും വിവരദോഷവും പഴയതുതന്നെ! " കാരാസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ " ?ഇതുപോലുള്ളവര് ഏതുകാര്യത്തിനും ഇടയലേഖനവുമായി പാവം ജനത്തെ ഭരിക്കാനും മെരുക്കാനും പണമൂറ്റി സുഖിക്കാനും ഇറങ്ങും ! എന്നാൽ "ഇടയൻ" ചമയുന്നവരേ , നിങ്ങളെക്കാൾ വിവരവും അറിവും ഉള്ളവരാണീ "പാവംജനം " എന്നോര്ത്ത്, വലിയവലിയകാര്യങ്ങളിൽ നാവടക്കിയിരുന്നാൽ നാടിനും സഭയ്ക്കും ഏറെനല്ലത് ...കസ്തൂരിയായാലും കസ്തൂരിമാനായാലും രക്ത ചൊരിച്ചിൽ വേണ്ടാ ..കുരിശിലവൻ കുറേ ചൊരിഞ്ഞതല്ലെ ? വായടക്കൂ പണിയെടുക്കൂ ളോഹകളെ.... ഉച്ചഭാഷിണി കയ്യിൽ കിട്ടിയാൽ പള്ളികളിൽ കാണിക്കുന്ന വിവരദോഷക്കസർത്തു റോഡരികിലെ പൊതുവേദികളിൽ വേണ്ടെവേണ്ടാ ..നസറയനും നാട്ടാര്ക്കും നാണക്കേടാണ് ളോഹകളെ ...തൊപ്പി വച്ചാൽ പോലീസ് എന്നപോലെ, "ളോഹകൂട്ടിൽ" കയറിയാൽ നിങ്ങൾ അറിവിന്റെ മൊത്തവ്യാപാരികളാണെന്ന തെറ്റിധാരണ വേണ്ട കൂട്ടരേ ...

Wednesday 20 November 2013

ഒരു മനുഷ്യക്കുഞ്ഞ് പിറന്നലുടൻ അവൻ ഏതെങ്കിലും ഒരു മതത്തിന്റെ , സമുദായത്തിന്റ "കസ്ടടി മരണത്തിനു" വിധിക്കപെട്ട ജീവിയാണ് സത്യം! ;എന്നിരുന്നാലും കേരളകത്തോലിക്കരെപോലെ ഇത്ര ഹതഭാഗ്യവാന്മാരായി ആരാനുമുണ്ടോ എന്നു പരതിനോക്കെണ്ടിയിരിക്കുന്നു . "കൂദാശ,കൂദാശാ"എന്നപേരിൽ ഓരോസഭകളും അവരവരുടെ പുരോഹിതവർഗത്തിന്റെ വിവരംകെട്ട രചനകൾ നീട്ടിച്ചൊല്ലി നേരം !കളയുകയാണ് പതിവ് . ഇവയിൽ 99 % വും സർവജ്ഞാനിയായ ഏതെങ്കിലുമൊരു ദൈവത്തോടു സാമാന്യബോധമുള്ള ഒറ്റമനുഷ്യനും ഉരിയാടാൻ (പ്രാർഥിക്കാൻ) കൊള്ളുന്നവയല്ല നിച്ചയം . എങ്കിലും പാവം ആടുകളെ ഈചൂഷകരിടയന്മാർ ഈവകചൊല്ലി "കൂദാശ" ചെയ്തുകളയും ! ക്രിസ്തു ഒരു കൂദാശയും ആരെയും പഠിപ്പിച്ചിട്ടില്ല ,കൂദാശക്കളി ചെയ്യാനൊട്ടു പറഞ്ഞിട്ടുമില്ല : എന്നിരിക്കെ ഈ കൂദാശകൾ കണ്ടുപിടിച്ച ആദ്യ കത്തനാരെ, നമോവാകം ! അടിമകളോടു ഉടയവൻ എന്നകണക്കെ, "പെണ്ണാടൂ എത്ര മക്കളെ പ്രസവിക്കണം" എന്നുവരെ വത്തിക്കാൻ പറയും , "അനുസരിച്ചോണം തിരുസഭയിൽ കൂടണമെങ്കിൽ" എന്നായി പാതിരി ! ഫാമിലി പ്ലാനിങ്ങിനു വേണ്ടി കോടികൾ ചിലവഴിച്ച നമ്മുടെ രാജ്യത്തും വത്തിക്കാൻ നിയമവാഴ്ച ജനത്തിനിടയിൽ നടത്തുന്നതു votebank പേടിച്ചു കണ്ടുകൊണ്ടിരിക്കുന്നത് ഭരണാധികാരികൾക്ക് അപമാനകരമാണ് !ഇന്നിതാ പണ്ടെങ്ങുമില്ലാത്തൊരു പുതിയ തട്ടിപ്പ് ! ,"വിവാഹം ഇനിമുതൽ കല്യാണം കഴിക്കാത്ത കത്തനാർ നടത്തിത്തരേണ്ട " എന്നകാലം വരുവാൻ , ഈ കുബുദ്ധികൾ ഇന്നേ കളമൊരുക്കുന്നു "വിവാഹകൌന്സിലിംഗ് കൊള്ള "! സർക്കാർ ഇതിലിടപെടണം ഇടപെട്ടേ മതിയാവൂ ."സമയമായില്ലപോലും ,സമയമായില്ലപോലും" ക്ഷമ നശിച്ചു ...സര്ക്കാരെ , സമയമായി.....പുരോഹിതവർഗം മനോരോഗികളായി !സർക്കാരു ചിലവിലിവരെ ചികിത്സിച്ചില്ലെങ്കിൽ "ന്യൂനപക്ഷം" ഇവിടെ വെറും മൃഗങ്ങളാകും !അല്ല പാതിരിവർഗം ജനതയെ മൃഗങ്ങളാക്കും !.സൂര്യ tv ഈ വിഷയം കൈകാര്യം ചെയ്യാൻ ശ്രീ ശ്രീകണ്ഠൻനായരെ ചുമതലപ്പെടുത്തിയത്തിനു നന്ദി . "അല്മായശബ്ദം ബ്ലോഗിൽ" .ഇതിന്റെ വീഡിഒ കണ്ടതിലും രസാവഹമായിരുന്നു അതിലെ ശ്രീ .ജോസഫ്‌ matthewchaayante കുറിപ്പ് ! നാണമുള്ള ഒരു പാതിരിയും കേൾക്കാനിഷ്ടപ്പെടാത്ത സത്യങ്ങൾ ! കേരളത്തിൽ കത്തോലിക്കാസഭക്കെ ഈ അസുഖമുള്ളൂ ; തരം കിട്ടുന്നിടത്തെല്ലാം കാശു വാരാനുള്ള് തന്ത്രം ! പകൽകൊള്ള ! മറ്റു സഭകളും ഈ കുതന്ധ്രം കണ്ടുപകർത്തുമോ ആവോ.. ! അച്ചായനെന്തു കാട്ടിയാലും മനുഷ്യരെ നന്നാക്കുന്ന യോഗക്കാർ ഉടനതനുകരിക്കും ....പകർച്ചാവ്യാധി ! നായർക്കും മറ്റാർക്കുമീ അസുഖമില്ലതന്നെ .... അടുത്തജന്മത്തൊരു കത്തോലിക്കനാകാതെ മറ്റുവല്ല കാസ്റ്റിലും പിറക്കാൻ ശ്രമിക്കൂ ,പാവം ജനമേ.. അല്ലായെങ്കിൽ കർത്താവ് മൊഴിഞ്ഞതുപോലെ കത്തനാരേം പള്ളിയേം ജീവിതത്തിൽ നിന്നും ഒഴിവാക്കൂ.. ആദിമപിതാക്കന്മാർക്കു പള്ളിയും കത്തനാരും , ഇവറ്റകളുടെയീ ജല്പനക്കൂദാശയും ഇല്ലായിരുന്നല്ലോ.! (ഈ ജല്പനകൂദാസകളരുതെന്നാ കർത്താവ് നമ്മെ പഠിപ്പിച്ചതു) അവരൊന്നും ജീവിച്ചില്ലേ , മക്കളെ പെറ്റില്ലെ ? ക്രിസ്തുവിനെ അനുസരിച്ചാൽ മാത്രംമതി അച്ചായെൻ ഈ ഭൂമിയിൽ തന്നെ സ്വർഗം കാണും !സ്നേഹിക്കാനറിയാവുന്ന,സ്നേഹിക്കാൻ ഒരുക്കമുള്ള ദമ്പതികൾക്കീ പാതിരിക്ലാസൊന്നും വേണ്ടാ... love പോയി പകരം lust ആയി!,അതാണീ കുഴപ്പങ്ങൾക്കുകാരണം...കത്തനാർ പുതിയ മേച്ചിൽപുറം തേടട്ടെ , ഇല്ലേൽ പണിയെടുത്തു ജീവിക്കട്ടെ ................എന്റെ ഒരനുഭവം പറയാം..എന്റെ മൂന്നാമത്തെ മകൻ ഒരു റീത്ത്കാരി കൊച്ചിനെ (തിരുപനംന്തപുരം കർദിനാളിന്റെ തിരുസഭ) വിവാഹം കഴിക്കണം !ഞങ്ങൾആണേൽ കോട്ടയം കത്തോലിക്കാ പാർട്ടിയും ...ആദാമ്മിനു തുണയായി,ഇണയായി ഔവായെ കൂട്ടിചേർത്തപോലെ അപ്പനപ്പൂപന്മാർ വിവാഹിതരായി,ഒരുകൊഴച്ചിലും ചരിത്രം ഇന്നയോളം റിപ്പോർട്ട്‌ ചെയ്തിട്ടുമില്ല . ഈ പയ്യനെ അങ്ങിനെ റീത്തുകാർ സമ്മതിക്കില്ല . ഒടുവിൽ അവൻ ആ പെങ്കൊച്ചിനെ കെട്ടാൻവേണ്ടിമാത്രം ഒരാഴ്ച്ചത്തേക്ക് റീത്തിൽ ചേർന്ന്,വിവാഹ പരിശീലനക്ലാസ്സിലും പോയി .വിവാഹം കഴിഞ്ഞ പിറ്റേയാഴ്ച്ച് പയ്യൻ സകുടുംബം തിരിച്ചു കോട്ടയം കത്തോലിക്കയുടെ അടിമയുമായി ! ഇതു തികച്ചും പുരോഹിതമേല്കോയ്മയുടെ ഒരു പുതിയ കീറാമുട്ടി നിയമം മാത്രമാണു പ്രീയരെ ...അദ്വൈദവാദിയായ മശിഹായെ പിൻപറ്റാനും , അയല്ക്കാരനെ സ്നേഹിക്കാനും , നല്ലശമരായനെപോലെ ത്യാഗയന്ജം നടത്താനും ഒരുകത്തനാരുടെയും പൊട്ടനിയമത്തിനു നമ്മെ ബലിയാടാക്കുകയും വേണ്ടാ ...
ബഹുമാന്യനായ ശ്രി. സാമുവേല്‍ കൂടലിനെ കേരളത്തിനു പരിചയപ്പെടുത്താന്‍ മാത്രം വലിപ്പം എനിക്കുണ്ടോയെന്ന സംശയത്തോടെയാണ് അദ്ദേഹത്തിന്‍റെ അപ്രിയ യാഗങ്ങള്ക്ക് ഒരു പഠന കുറിപ്പ് എഴുതുന്നത്. പാടിപ്പാടി അലൌകികാനുഭവങ്ങളിലേക്കും തിരിച്ചറിവിലേക്കും എടുത്തെറിയപ്പെട്ട ഒരു ധീരനെയാണ് അദ്ദേഹത്തിന്‍റെ കൃതികളില്‍ ഞാന്‍ കാണുന്നത്. കഴുതയെ ചട്ടം പഠിപ്പിക്കാന്‍ ഏതു മണ്ടനും പറ്റും,പക്ഷേ, ആനയെ ചട്ടം പഠിപ്പിക്കാന്‍ അറിവും തന്റേടവും വേണം. മതം ഇന്ന് ഹിമാലയത്തോളം വളർന്ന് മനുഷ്യനെ ഞെരുക്കുകയാണ്. അത് വിശ്വാസിക്കും അവിശ്വാസിക്കും അറിയാം. സമൂഹത്തില്‍ അഴിമതിയും പണത്തിനോടുള്ള ആര്ത്തിയും കൂടുന്നു. ഒരു ദൈവശിക്ഷ പോലെ,ഓരോരുത്തരും വഞ്ചിച്ചു സമ്പാദിച്ചത് മുഴുവന്‍ തട്ടിപ്പറിക്കാന്‍ ദൈവം ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് കത്തോലിക്കാ സഭയെയാണ്. അവര്‍ സ്കൂളുകള്‍ കോളേജുകള്‍ ആശുപത്രികള്‍ എന്നിവ നടത്തി സമൂഹത്തെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു. 
പണ്ട് തമാശക്ക് ചോദിമായിരുന്നു, കരിങ്കുരങ്ങ് രസായനത്തില്‍ എവിടെ കരിങ്കുരങ്ങെന്ന്. കത്തോലിക്കാ സഭക്ക് മാത്രമല്ല യേശുവിന്‍റെ പേരില്‍ നടത്തപ്പെടുന്ന ഒരു പ്രസ്ഥാനത്തിലും യേശുവിനെ  കാണാന്‍ ഇക്കാലത്ത് വളരെ പ്രയാസമാണ്. അതേ  സമയം, അക്ഷരാര്ഥത്തില്‍ അരൂപിയാല്‍ നയിക്കപ്പെട്ടു ജീവിക്കുന്ന വിശുദ്ധരും നമ്മുടെ ഇടയിലുണ്ട്. പൊതുവേ, സഭാധികാരികളുടെ മനസ്സും ഹൃദയവും കാരിരുമ്പ്പോലെ ആരോ കഠിനപ്പെടുത്തിയിരിക്കുന്നുവെന്നു തോന്നുന്നു. ഏതോ ശാപത്തിന്‍റെ ഇരകളാണോ നാമെന്നും ഞാന്‍ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്. നമ്മുടെ ലക്ഷ്യവും ഉദ്ദേശ്യവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. പള്ളികള്‍ സ്ഥാപിക്കുക, ഭൌതിക സൌകര്യങ്ങള്‍ വര്ദ്ധി്പ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ നാം അതിവേഗം എത്തിചെല്ലുമ്പോള്‍, ഇതൊക്കെ ചെയ്യുന്നത് എന്ത് ഉദ്ദേശിച്ചാണോ അതില്‍ നിന്ന് അത്രയും അകലുന്നു. R K Mittal I A S Indian Thoughts ൽ അടുത്ത കാലത്ത് എഴുതിയത്, നമ്മുടെ റ്റാർഗെറ്റും  ഗോളും (Target and Goal) വ്യത്യസ്തമാണെന്നാണ്. ടാർഗെററ്  ഭൌതികവും ഗോള്‍ ആത്മീയവുമാണ്. ഒന്ന് തലയ്ക്കകത്തുനിന്നും മറ്റേതു ഹൃദയത്തിനുള്ളില്‍ നിന്നും വരുന്നു.

അപ്രിയ ഗാനങ്ങള്‍ അതിന്റെ് പേരുപോലെ തന്നെ അപ്രിയമാണ്, അന്ധവിശ്വാസികള്ക്കും തലയ്ക്കു മത്തുപിടിച്ച സഭാധികാരികള്ക്കും. എവിടെയൊക്കെ എങ്ങിനെയൊക്കെയാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്ന് കാകദൃഷ്ടിയോടെ സസൂഷ്മം നിരീക്ഷിച്ച് അവ സരസമായി മറയില്ലാതെ പങ്കു വെയ്ക്കുന്ന കൂടല്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ആരെയും കൊതിപ്പിക്കും. ഭാഷ ഇത്രയും കടുത്തത്‌ തന്നെ വേണമായിരുന്നോയെന്നു എനിക്ക് ഉറപ്പില്ല. യുദ്ധത്തില്‍ എന്തോക്കെ ചെയ്യണമെന്നു തന്ത്രം പഠിച്ചവനല്ലേ പറയേണ്ടത്, ഞാന്‍ അതിനു മുതിരുന്നില്ല. 
അപ്രിയ യാഗങ്ങള്‍ സമാനതകളില്ലാത്ത അതിസുന്ദരമായ ഒരു കലാസൃഷ്ടിയാണെന്ന അഭിപ്രായവും എനിക്കില്ല. പക്ഷേ, ലളിതമായ വാക്കുകള്ക്കൊണ്ടും ആനുകാലിക പ്രസക്തിയുള്ള പ്രയോഗങ്ങൾകൊണ്ടും വൃത്തത്തിലും ചതുരത്തിലും അലങ്കരിക്കപ്പെട്ടിരിക്കുന്ന ഈ കവിതാസമാഹാരം ആരെയും ചിന്തിപ്പിക്കുകയും പിടിച്ചിരുത്തുകയും ചെയ്യും. സമുദായത്തിന്‍റെ  ചിലവില്‍ എളുപ്പത്തില്‍ വളര്ന്നു പന്തലിക്കാമെന്നു കരുതുന്ന പേരാലുകളെ ഒരു പക്ഷേ ഇത് പിടിച്ചു കുലുക്കിയെന്നുമിരിക്കും. പേനയുടെ ശബ്ദം പെരുമ്പറയുടേതിനേക്കാള്‍ അകലെയെത്തും, നാക്കിനുള്ള വഴക്കം പേനക്കുണ്ടാവില്ലല്ലോ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒരുപോലെ ചെയ്യുന്ന കൃതികളാണ് ഏതു ഭാഷയെയും സമ്പന്നമാക്കുന്നത്. കൂടലച്ചായന് അഭിനന്ദനങ്ങള്‍!!
ജൊസഫ് മറ്റപ്പള്ളി
അപ്രിയയാഗങ്ങളിലെ ധാര്‍മ്മികരോഷം
അപ്രിയയാഗങ്ങളിലെ ധാര്‍മ്മികരോഷം
യേശുവിന്റെ കൌമാരം തൊട്ട് ഏതാണ്ട് മുപ്പതാം വയസുവരെയുള്ള കാലം സുവിശേഷത്തില്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നത് "അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ പ്രീതിയിലും ജ്ഞാനത്തിലും വളര്‍ന്നുവന്നു" എന്നാണ്. ഈ വാക്യംതന്നെ ബൈബിളില്‍ മറ്റൊരാളെപ്പറ്റി, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനായിരുന്ന സാമുവേലിനെക്കുറിച്ച്, വളരെ നേരത്തേ എഴുതപ്പെട്ടിട്ടുണ്ട് (I സാമുവേല്‍ 2, 26). ഇയാളെ യൌവനകാലത്ത് ദൈവം "സാമുവേല്‍, സാമുവേല്‍" എന്ന് പല തവണ വാത്സല്യത്തോടെ വിളിക്കുന്ന മനോഹരമായ ഒരു രംഗമുണ്ട് അതേ പുസ്തകത്തില്‍. ഓരോ തവണയും "അങ്ങെയുടെ ദാസനിതാ ശ്രവിക്കുന്നു, അരുളിച്ചെയ്താലും" എന്നാണവന്‍ എളിമയോടെ പ്രതിവചിച്ചത്. "ഇസ്രയേല്‍ ജനതയോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്. അത് കേള്‍ക്കുന്നവന്റെ ഇരു ചെവികളും തരിച്ചുപോകും. ... മക്കള്‍ ദൈവദൂഷണം ചെയ്യുന്നത് അറിഞ്ഞിട്ടും അവരെ തടയാത്തതുമൂലം ഞാനവനെ ശ്ക്ഷിക്കും" എന്ന് തുടങ്ങുന്ന ദൈവവചനം അനുവാചകര്‍ നേരിട്ട് ബൈബിളില്‍ നിന്ന് വായിച്ചറിയുക. ഇവിടെ ഞാന്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത് ഇത്രയേ ഉള്ളൂ. ആ സാമുവേലിന്റേതുപോലൊരു ദൌത്യം തനിക്കും ഉണ്ടെന്ന ശക്തമായ വിശ്വാസമാണ് സാമുവേല്‍ കൂടലിനെയും ഇത്ര ശക്തമായ ഭാഷയില്‍, സഭയുടെ മക്കളെക്കൊണ്ട് വിഗ്രഹാരാധനകളിലൂടെ ദൈവദൂഷണം ചെയ്യിപ്പിക്കുന്ന അപ്രിയയാഗങ്ങള്‍ക്കെതിരെ (വിശുദ്ധിയുടെ അര്‍ഹതയില്ലാതെ പുരോഹിതരായി കഴിഞ്ഞുകൂടുന്ന ഓരോരുത്തര്‍ക്കുമെതിരെ), നിരന്തരം ആഞ്ഞടിച്ച്, താക്കീത് കൊടുത്ത്, എഴുതിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രവാചകന്‍ സാമുവേലിന്റെ പിതാവ്, ഏലി പുരോഹിതനായിരുന്നു. എന്നിട്ടും തന്റെ ജനത്തിന് ദുര്‍മാതൃകയായിത്തീര്‍ന്ന തന്റെ മറ്റു മക്കളുടെ ദുര്‍നടപ്പിനെ തിരുത്താന്‍ അയാള്‍ കൂട്ടാക്കിയില്ലെന്നതാണ് ദൈവത്തെ പ്രകോപിപ്പിച്ചത്. ക്രിസ്തുസഭയിലെ, നേരും നെറിവും കെട്ട്, പാതാളത്തോളം അധഃപ്പതിച്ചുപോയ, ഇന്നത്തെ പുരോഹിതവര്‍ഗ്ഗത്തിന് ഇതൊരു താക്കീതാകട്ടെ.

നമ്മുടെ സാമുവേല്‍ കൂടലിനെപ്പറ്റി ഇത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് തൊട്ടുമുമ്പുള്ള കുട്ടിക്ക് എട്ടു വയസ്സായപ്പോള്‍ ആണ് സാമുവേലിനെ അമ്മ ഗര്‍ഭം ധരിക്കുന്നത്. അവര്‍ തന്റെ ഉദരത്തില്‍ എട്ടു തവണ കുരിശു വരച്ചുകൊണ്ട്‌, ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടിരുന്നു. അതുപോലെ തന്നെയാണ് ഏറെനാള്‍ പ്രസവിക്കാത്തതില്‍ ഹൃദയവേദനയനുഭവിച്ച് മൌനമായി ദൈവസന്നിധിയില്‍ യാചിച്ചതിനു ശേഷം ഹന്നായ്ക്ക് സാമുവേല്‍ ജനിക്കുന്നത്. അവരും ആ കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചു എന്ന് നാം വായിക്കുന്നു. മൌനവും തീവ്രവുമായ അവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബൈബിള്‍ എടുത്തുപറയുന്നുണ്ട്. ഈ സാമുവേലാണ് ഇസ്രായേലിന്റെ നിരന്തര ദുര്‍വാശി മടുത്ത്, ദൈവഹിതപ്രകാരം സാവൂളിനെ രാജാവായി വാഴിച്ചത്. അങ്ങനെയാരംഭിച്ച രാജവാഴ്ചയുടെ കാലംതൊട്ടാണ് ആ ജനത്തിന് വളരെയധികം ദുരിതങ്ങള്‍ വന്നുഭവിച്ചത്. ക്രിസ്തുസഭയുടെ കാര്യത്തിലും സമാനഗതിയാണല്ലോ നാം കാണുന്നത്. രാജകീയ പ്രൌഢികളോടുള്ള നമ്മുടെ പുരോഹിതരുടെ അതിരുകടന്ന കൊതിയാണല്ലോ സഭയെ വഴിതെറ്റിച്ചത്. ഒരു കൂസലുമില്ലാതെ ഇത്തരം സത്യങ്ങള്‍ വിളിച്ചുപറയുന്ന കാര്യത്തില്‍ പഴയ സാമുവേലും നമ്മുടെ സാമുവേലും ഒരേ സ്വഭാവക്കാരാണ് എന്നത് എന്നെ ഏറെയാകര്‍ഷിച്ചു. അവരുടെ അമ്മമാര്‍ ദൈവത്തിനു കൊടുത്ത പ്രിയയാഗങ്ങളായിരുന്നു, ഇരുവരും.

പഴയ സാമുവേലിനെപ്പോലെ നമ്മുടെ സാമുവേലും പറയുന്നു: "പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിലേയ്ക്ക് തിരിയേണ്ടതിനുവേണ്ടി അന്യ ദേവന്മാരെ ബഹിഷ്ക്കരിക്കണം. ദൈവത്തെ മാത്രം ആരാധിക്കുവിന്‍!" (I സാമുവേല്‍ 6,3) എന്ന്. ക്രിസ്തുസഭയുടെ കാര്യത്തില്‍ അന്യ ദേവന്മാര്‍ പണാര്‍ത്തിയും അധികാരക്കൊതിയുമാണെന്ന് ഏവര്‍ക്കുമറിയാം. ഈ ദേവന്മാരെ വച്ച് പൂജിക്കുന്നതോ, അപ്രിയയാഗങ്ങളായ പുരോഹിതരും. സാമുവേലിന്റെ കാലത്താണ് ഇസ്രായേലിന്റെ ശത്രുവായ ഫിലിസ്ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ വീണ്ടെടുത്തത്. ഈ അര്‍ത്ഥത്തിലും ഒരു പ്രവാചകദൗത്യം ഇന്ന് സാര്‍ത്ഥകമാവുകയാണ്. പൌരോഹിത്യപ്രഭുത്വം ഒരക്രമിയെപ്പോലെ ദൈവജനത്തെ പീഡിപ്പിക്കുകയും വഴിപിഴപ്പിക്കുകയുമാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് അന്ത്യം കുറിക്കാനുള്ള തൂലികായുദ്ധമാണ് അപ്രിയയാഗങ്ങള്‍ എന്ന തന്റെ കൃതിയിലൂടെ സാമുവേല്‍ കൂടല്‍ നടത്തുന്നത്.

തന്റെ വാര്‍ദ്ധക്യത്തില്‍ സാമുവേല്‍ തന്റെ പ്രിയ ജനത്തിനു നല്‍കുന്ന ഒരു ഉപദേശമുണ്ട്‌ (I സാമുവേല്‍ 12, 3-25). "നിങ്ങള്ക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേയ്ക്ക് നിങ്ങള്‍ തിരിയരുത്. അവ വ്യര്‍ത്ഥമാണ്‌." രണ്ടായിരം കൊല്ലങ്ങളോളം കൈവശമിരുന്നിട്ടും ബൈബിളിന്റെ സാരാംശം എന്താണെന്ന് നമ്മുടെ പുരോഹിതര്‍ക്ക് മനസ്സിലായിട്ടില്ല. 15 നൂറ്റാണ്ടോളം അവര്‍ ആരേക്കൊണ്ടും തൊടീക്കാതെ ബൈബിള്‍ പൂഴ്ത്തിവച്ചു. ബാക്കി അഞ്ചു നൂറ്റാണ്ടുകളില്‍ അവര്‍ മാത്രം വ്യാഖ്യാനങ്ങള്‍ നടത്തിനോക്കി. എന്നിട്ടും സുവിശേഷങ്ങളുടെ കാതല്‍ സ്നേഹവും സത്യവും മനുഷ്യസമത്വവുമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല! അപ്പോഴാണ്‌ വെറും അല്മായരായവര്‍ ആ നിധികണ്ടെത്തി രംഗത്ത് വരുന്നത്. പുരോഹിതരുടെ വഴിയേ പോയാല്‍ വിശ്വാസികള്‍ ഒരിക്കലും ദൈവത്തെ കണ്ടെത്തുകയില്ലെന്ന് ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് നാം പഠിച്ചുകഴിഞ്ഞു. അവര്‍ക്കെല്ലാം മുമ്പില്‍ പ്രവാചകന്മാരായി നില്‍ക്കുന്നു സാമുവേല്‍ കൂടലും കൂട്ടരും. ദൈവത്തെ എവിടെ കണ്ടെത്താം എന്ന് ഏതു പുരോഹിതനുമെതിരെ നിന്ന് വിളിച്ചു പറഞ്ഞ് തന്റെ സഹോദരരെ പഠിപ്പിക്കാനുള്ള ജ്ഞാനവും ഊര്‍ജ്ജവും അദ്ദേഹത്തിനുണ്ട്.

തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അനുവാദം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാനൊരുങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ സൃഷ്ടാവില്‍ നിന്നും സൃഷ്ടജാലത്തില്‍ നിന്നും മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കുന്തോറും കൂടുതല്‍ അകല്‍ച്ചയുണ്ടായി. കാരണം, പേരുള്ളതെല്ലാം പേരിടുന്നവനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന മറ്റൊന്നാണ്. അപ്പോള്‍ അവയെ തേടിപ്പോകേണ്ടി വരും. ഈ ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. നമ്മുടെ മതങ്ങളെല്ലാം ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരാത്മനഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന്റെ പുസ്തകത്തിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറന്നിട്ട്, ഈശ്വരനെ വെളിയില്‍ എല്ലായിടത്തും അന്വേഷിച്ചു പോകാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണ് സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

ഓരോ മതത്തിലും രൂപമെടുക്കുന്ന ക്ലെര്‍ജിയെന്ന വിഭാഗം സൃഷ്ടിക്കുന്ന വയ്യാവേലികളെല്ലാം മറന്നിട്ട് തിരുവള്ളുവര്‍ ഒരിക്കല്‍ പറഞ്ഞത് ഇവിടെ നമുക്ക് സ്മരിക്കാം. അടുത്തുവന്ന കുട്ടികളോട് അദ്ദേഹം ചോദിച്ചു: താമരയുടെ ഉയരമെത്ര? ഇതെന്തു ചോദ്യമാണ്? കുട്ടികള്‍ അത്ഭുതപ്പെട്ടു. താമരക്ക്‌ ഉയരമോ? എന്നാല്‍ പ്രതിഭാശാലിയായ ഒരു പയ്യന്‍ പറഞ്ഞു: അത് കിടക്കുന്ന വെള്ളത്തിന്റെ ഉയരമാണ് താമരയുടെ ഉയരം. തൃപ്തിയോടെ, "അപ്പോള്‍ മനുഷ്യന്റെ ഉയരമോ?" തിരുവള്ളുവര്‍ വീണ്ടും ചോദിച്ചു. കുട്ടികള്‍ അടിക്കണക്കും മീറ്റര്‍കണക്കും പറഞ്ഞപ്പോള്‍ തിരുവള്ളുവര്‍ തിരുത്തി: അവന്റെ ഉയരം അവന്‍ നിലനില്‍ക്കുന്ന ദൈവിക ചൈതന്യത്തിന്റെ ഉയരമാണ്.

പ്രാര്‍ഥിക്കുക എന്നാല്‍, പഴയ സാമുവേലിന്റെ അമ്മ ചെയ്തതുപൊലെ, മൌനമായി ദൈവത്തിനു മുമ്പില്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെയുണ്ടാക്കുന്നു. അതുകൊണ്ടാണ്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചത്. അത് മറന്നുപോകുന്നവരെ കൂടല്‍സാര്‍ ഓര്‍മ്മിപ്പിക്കുന്നു: "ദൈവത്തെ അറിയാന്‍ പള്ളിയും പാസ്റ്ററും കുര്‍ബാനയും ആവശ്യമില്ല. ദൈവത്തില്‍ വിശ്വസിക്കുന്നതിനു പകരം അവനെ, മനസ്സിനെ ഉണര്‍ത്തുന്ന ചൈതന്യമായി ഉള്ളില്‍ അനുഭവിച്ച് ആനന്ദിക്കണം. ദൈവമുണ്ട് എന്നാകരുത്, ദൈവമേയുള്ളൂ എന്നാകണം നമ്മുടെ ചിന്ത" (താള്‍ 114, നുറുങ്ങു ചിന്തകള്‍). പള്ളികളിലും തെരുവുകോണിലും നിന്ന് പ്രാര്‍ഥിക്കുന്നത് കപടഭക്തിയാണെന്ന് (മത്താ. 6,5- 15) യേശു പറഞ്ഞിട്ടുണ്ടെന്നു പോലും ഇന്നത്തെ സഭക്ക് അറിയില്ല. മത്തായി അഞ്ചും ആറും അദ്ധ്യായങ്ങളില്‍ യേശു പ്രാര്‍ത്ഥനയെപ്പറ്റി ഒരു നീണ്ട സ്റ്റഡിക്ലാസ് തന്നെ നടത്തുന്നുണ്ട്, എന്നിട്ടും സഭയില്‍ നിലനില്‍ക്കുന്ന രീതികള്‍ ഇത്ര അര്‍ത്ഥശൂന്യമായിപ്പോയത് എങ്ങനെ എന്നാണ് കൂടല്‍സാര്‍ ചോദിക്കുന്നത്. യേശുവിനെ ശരിക്ക് മനസ്സിലാക്കിയാല്‍, ആരും ഒരിക്കലും പള്ളിയില്‍ പോകാതിരിക്കുന്ന ഒരു ദിവസം വന്നുചേരും (താള്‍ 128). അങ്ങനെയെങ്കില്‍ ഇപ്പോള്‍ കോടികള്‍ മുടക്കി ഉണ്ടാക്കുന്ന പള്ളികളെല്ലാം ക്രിസ്തുവിനെ നിഷേധിക്കലാണ് (താള്‍ 89).

ഈ സനാതനസത്യങ്ങളെല്ലാം ഒരേ സമയം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച ശക്തമായ കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇത് ഹൃദ്യമായ ഒരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് ഓരോന്നിന്റെയും കവാടത്തില്‍ കവിഹൃദയം ഗദ്യഭാഷയില്‍ തുറന്നുവച്ചിരിക്കുന്നു. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

ഇന്ന് വിശ്വാസിസമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം അവര്‍ക്ക് സുബുദ്ധി പറഞ്ഞുകൊടുക്കാന്‍ മാത്രം വിവരമില്ലാത്ത പുരോഹിതരാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയയാഗങ്ങള്‍ " ആവശ്യമുള്ളവര്‍ 09447333494 ല്‍ വിളിക്കൂ. samuelkoodal@gmail.com വഴി അദ്ദേഹത്തിന്‍റെ ഫേയ്സ്ബുക്കിലുംhttp://www.samuelkoodal.com/ വഴി വെബ്സൈറ്റിലും www .samuelkoodal.blogspot.in വഴി ബ്ലോഗിലും കയറാം.
Posted by സക്കറിയാസ് നെടുങ്കനാല്‍ at 3:51 PM

Monday 4 November 2013

ഏതുകാര്യത്തിനും സ്വന്തമായി അഭിപ്രായവോട്ടു തേടുന്ന എന്റെ മാദ്ധ്യമ /ചാനൽ സുഹൃത്തുക്കളേ, മാനവർ അറിഞ്ഞിരികേണ്ട നൂറു നല്ല ലോകവാർത്തകളെ ഒഴിവാക്കിയിട്ട് സദാസമയവും സ്ത്രീവിഷയത്തിൽ തലമുറയുടെ ചിന്തകളെ മുക്കികൊല്ലുന്ന നിങ്ങളുടെ ഈ  മാദ്ധ്യമസംസ്കാരം അമ്പേ ഭയാനകം ! നിങ്ങളുടെ ചാനലുകളെ ജനം സത്യമായും വെറുക്കുന്നു....നിങ്ങൾ ഈ വിഷയത്തിലൊരു അഭിപ്രായസർവയ്കൂടി നടത്തൂ, "സത്യം" അറിഞ്ഞു സ്വയം നാണീക്കുവാൻ ..പോരാത്തതിന് വഴിയിൽകണ്ട നാലുപേരെ ചാനലിൽ നിരത്തിയിരുത്തി അവറ്റകളുടെ   അറിവിൻറെ വിളംബരം നാടിൻറെ മനസിലേക്ക് ശർദ്ദിക്കുന്ന , ചാനൽ തുറന്ന കുറ്റത്തിനു പാവം ജനത്തെ ശ്വാസം മുട്ടിക്കുന്ന നിങ്ങളുടെ ഈ മൃഗീയ വാസന മതിയാക്കൂ..                                                                                                  "ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി "എന്ന അതിമഹനീയഅവാർഡു ചെറുപ്രായത്തിലേ നേടാൻവേണ്ടി പത്തിനാറുവയസിൽ ഗർഭനിരോധന പരസ്യചിത്രങ്ങളിൽ അഭിനയിച്ച ആ കൊച്ചുപെണ്ണിനും, അവളെ ഒരുകൂസലുമില്ലാതെ കാശിനുവേണ്ടി അഭിനയിക്കാൻ പറഞ്ഞയച്ച ആ പൊന്നമ്മച്ചിക്കും നാം കൊടുക്കുമോ? എന്നാൽ മാനവീകത മറക്കാൻ ശ്രമിക്കുന്ന വിരുതന്മാർ നിങ്ങൾ കൊടുക്കും നിശ്ചയം! നല്ലഭാവശുദ്ധിയുള്ള സ്ത്രീരത്നങ്ങളെയാണിവിടെ കലികാലത്തിലിനിയും ലോകത്താകമാനം  അമ്മമാർ പ്രസവിക്കേണ്ടതും, ആ സംസ്കാരത്തിൽ പെണ്മക്കളെ വളർത്തേണ്ടതും! ഭാവശുദ്ധിയുള്ളവൾക്കേ നല്ല തലമുറയെ പ്രസവിക്കാനും വളര്ത്താനും ആകൂ...എങ്കിലും മനുഷ്യാ , സ്ത്രീയെ അമ്മയായും സഹോദരിയായും മകളായും കാണാത്തവർ പുരുഷോത്തമൻ അല്ലേഅല്ല ഏതു പുരോഹിതനായാലും നേതാവായാലും രാജാവായാലും ! 

Sunday 3 November 2013

മാനവർ അറിഞ്ഞിരികേണ്ട നൂറു നല്ല ലോകവാർത്തകളെ ഒഴിവാക്കിയിട്ട് സദാസമയവും സ്ത്രീവിഷയത്തിൽ തലമുറയുടെ ചിന്തകളെ മുക്കികൊല്ലുന്ന കേരളത്തിന്റെ മാദ്ധ്യമസംസ്കാരം അമ്പേ ഭയാനകം ! ഈ ചാനലുകളെ ജനം വെറുക്കുന്നു.....                                                                                                                      "ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി "എന്ന അതിമഹനീയഅവാർഡു നേടാൻവേണ്ടി പത്തിനാറുവയസിൽ ഗർഭനിരോധന പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച ആ കൊച്ചുപെണ്ണിനും, അവളെ ഒരുകൂസലുമില്ലാതെ കാശിനുവേണ്ടി അഭിനയിക്കാൻ പറഞ്ഞയച്ച ആ പൊന്നമ്മച്ചിക്കും നാം കൊടുക്കുമോ? ഈ മാദ്ധ്യമപ്പട കൊടുക്കും നിശ്ചയം!                                                                               നല്ലഭാവശുദ്ധിയുള്ള സ്ത്രീരത്നങ്ങളെയാണിവിടെ കലികാലത്തിലിനിയും കേരളത്തിലെ അമ്മമാർ പ്രസവിക്കേണ്ടതും, ആ സംസ്കാരത്തിൽ പെണ്മക്കളെ വളർത്തേണ്ടതും! ഭാവശുദ്ധിയുള്ളവൾക്കേ നല്ല തലമുറയെ പ്രസവിക്കാനും വളര്ത്താനും ആകൂ... . സ്ത്രീയെ അമ്മയായും സഹോദരിയായും മകളായും കാണാത്തവർ പുരുഷോത്തമൻ അല്ലേഅല്ല ഏതു പുരോഹിതനായാലും നേതാവായാലും രാജാവായാലും  !