Saturday 29 December 2012

നമുക്കു നാണിക്കാം.....

samuel koodal                                            kalanjoor, 30 dec 2012 .                       നമുക്കു നാണിക്കാം...നസ്റാണിക്കുടുംബത്തില് ജനിച്ചതോര്ത്തു നമുക്കു നാണിക്കാം...,മശിഹായെ അറിയാത്ത പാഴ്ജന്മപ്പാതിരിമാരെ വന്ദിച്ചതോര്ത്തു  നമുക്കു നാണിക്കാം...,പള്ളി പണിതതോര്ത്തു നമുക്കു നാണിക്കാം...,പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന യേശുവിന്റെ വചനം മറന്നു പള്ളിയില് പോയതോര്ത്തു  നമുക്കു നാണിക്കാം...,പാതിരിപടകളെ തീറ്റിപോറ്റാനായി പള്ളിക്കു കാശുകൊടുത്തതോര്ത്തു നമുക്കു നാണിക്കാം...,നാണമുള്ള നാളുവരെ  നമുക്കു നാണിക്കാം...,നാണിച്ചു നാണിച്ചു മരിക്കാം...,പാതിരിഗുണ്ടകളു  നീണാളുവാഴട്ടെ...കത്തനാരുടെ രാജ്യം സിന്ദാബാദ്....ആമ്മേന്കരയൂ ആടുകളേ...,കാഞ്ഞിരമേ,കരയൂ..., കാഞ്ഞിരപ്പള്ളിയേ.. കരയൂ...പളളികളേ കരയൂ..പറുദീസാ വിലപിക്കട്ടെ...

Friday 21 December 2012

ആത്മീയാന്ധത

                    സാമുവല്‍ കൂടല്‍ 
വി.മത്തായി 23 ന്റെ,9' ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു പിതാവെയുള്ളു, സ്വര്‍ഗ്ഗസ്ഥാനായ പിതാവുതന്നെ'. 'ദൈവമാകുന്ന തന്തയ്ക്കു പിറന്നവന്‍' എന്നഭിമാനിക്കുന്ന ഒരുവനും ഈ തിരുവചനം ഹൃദയാന്തരത്തിലേയ്‌ക്കേറ്റുവാങ്ങിയാല്‍ പിന്നെ ഒരു കത്തനാരെയും, കത്തനാരു മൂത്തവനെയും കണ്ടാല്‍ 'പിതാവേ, ഫാദറേ എന്നു വിളിക്കുകയില്ല തീര്‍ച്ച. 'എന്റെ നാമം വൃഥായെടുക്കുന്നവനെ ഞാന്‍ കുറ്റമില്ലാത്തവനായി വിടുകയില്ല' എന്ന തിരുവചനപ്രകാരം ആത്മാവിന്റെ പിതാവ് (ആത്മീയപിതാവ്) ദൈവം മാത്രമായിരിക്കെ ആ വിളിപ്പേര് (നാമം) ഏറ്റെടുക്കുന്നവന്‍ കുറ്റക്കാരനാണ് തീര്‍ച്ച. ദൈവത്തെ ഭയപ്പെടാത്ത പുരോഹിതനെവിടെ കുറ്റബോധം! കാരണം 'ഒരുവനത്രേ നിങ്ങളുടെ പിതാവു്' എന്ന മിശിഹായുടെ വചനത്തിലെ ഇന്റഗ്രിറ്റി അവരുടെ ഹൃദയം ഏറ്റു വാങ്ങിയില്ല എന്നതാണ്. ഒരുവന്‍ ആത്മാവിനെ സ്വയം ഉള്ളിലറിഞ്ഞ്,ആത്മാഭിമാനമുള്ളവനായാല്‍ ക്‌ളര്‍ജിമാരെ 'കത്തനാരേ' എന്നും മൂത്തകത്തനാരെ 'ബിഷപ്പേ' എന്നുമേ വിളിക്കു നിശ്ചയം. ഇനിയും ഒരുവന്‍ ക്രിസ്തുവിലായാല്‍, (ക്രിസ്തിയാനിയാണെന്നഭിമാനിക്കുന്നെങ്കില്‍) ക്രിസ്തുവിന്റെ ഈ വാക്കെങ്കിലും മിനിമം അനുസരിച്ചേ മതിയാവൂ. കാലഘട്ടത്തിന്റെ അനിവാര്യതയാണീ അനുസരണം എന്നും ഓര്‍ക്കണം. വിളിപ്പേരു നാം മാറ്റിയാല്‍ ഇവരുടെ അഹമ്മതി താനേ കുറയും. പാവം മനസ്സുകളെ അടിമപ്പെടുത്താനുള്ള ഇവരുടെ ദുഷ്ടബുദ്ധി തേഞ്ഞുമാഞ്ഞില്ലാെതയാകും. വിശുദ്ധ മത്തായി 23 ന്റെ ആറും ഏഴും വചനങ്ങളിലൂടെ ക്രിസ്തു അവതരിപ്പിച്ച പിണറായി വിജയന്റെ 'നികൃഷ്ട ജീവികളാണിവര്‍' എന്നറിയാതെ; കാലാകാലമായി, പഠിപ്പും പത്രാസുമില്ലായിരുന്ന നമ്മുടെ പാവം പിതാമഹന്മാരാണ് അര്‍ഹതയില്ലാത്ത ബഹുമാനം ഇവറ്റകള്‍ക്കു കൊടുത്ത് ഇവരെ വഷളാക്കിയത്. നാം വിളിപ്പേരു മാറ്റിയും,അവഗണിച്ചും ഇവരെ തിരുത്തിയേ മതിയാവൂ, ഇല്ലാഞ്ഞാല്‍ 'ആത്മീയാന്ധത' എന്ന രോഗം ബാധിച്ച ഇവര്‍ ആ രോഗം കാലാന്ത്യത്തോളം ലോകമെല്ലാം പരത്തും. എയ്ഡ്‌സ് ശരീരത്തെ കൊല്ലുമെങ്കില്‍, ആത്മീയാന്ധത മനസ്സിനെ ജന്മങ്ങള്‍തോറും മരവിപ്പിക്കുന്നു (മനനശേഷി ഇല്ലാതെയാക്കുന്നു). സ്വയം അറിയാനുള്ള മനുഷ്യന്റെ ജന്മാവകാശത്തെ ചെറുത്തില്ലാതെയാക്കുന്നു. 'അഹം ബ്രമം' എന്ന സ്വയമറിയലാണ് നമ്മുടെ കര്‍ത്താവ് 'ഞാനും പിതാവും ഒന്നാകുന്നു' എന്ന് സധൈര്യം ഉറക്കെപ്പറഞ്ഞ് ആത്മഹര്‍ഷപുളകിതനായത്. 
നമ്മള്‍ നമ്മെ തിരിച്ചറിയാതെ ഇവറ്റകളെ ചുമ്മാതെ ബഹുമാനിക്കുമ്പോളൊരുകാര്യം ഓര്‍ത്താല്‍ നന്ന്. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് അതു വായിക്കാനും, ഓരോ സഭാനുഷ്ടാന ആരാധനരീതികള്‍ രംഗങ്ങള്‍ മാറിമാറി ചെയ്യാനുമല്ലാതെ ഒരു ചുക്കും ഇവര്‍ക്ക് അറിയില്ല, ആത്മജ്ഞാനമില്ല, സത്യം സത്യം. നടന്ന ഒരു സംഭവം സത്യമായി ഞാന്‍ പറയാം. പണ്ടെന്റെ പള്ളിയില്‍ വികാരിയായിരുന്ന ഒരു കത്തനാര്‍ കഴിഞ്ഞാഴ്ച്ച എന്റെ വീട്ടില്‍ വന്നു. കുര്‍ബ്ബാന ചൊല്ലാതെ ചെയ്യുവീന്‍ എന്ന അല്മായ ശബ്ബദ്ത്തിലൂെടയും, സത്യജ്വാലയിലൂടെയും പ്രസിദ്ധീകരിച്ച എന്റെ ചിന്ത ഞാന്‍ അദ്ദേഹവുമായി സംവാദിച്ചു, ഒടുവില്‍ ഞാന്‍ ചുമ്മാതെ 'അബ്രാഹാമിനെത്രമക്കളുണ്ടായിരുന്നു' എന്ന് കത്തനാരോടു് ചോദിച്ചു, ഉത്തരമായി 'യൗസേപ്പുള്‍പ്പെടെ പതിനൊന്നല്ലേ' എന്ന് കത്തനാരുടെ മറു ചോദ്യമെന്നോട്! ടൗിറമ്യ ടരവീീഹ നു പോലും പോകാത്ത പയ്യന്‍സിനെ കത്തനാരാക്കിയാലിങ്ങനെയിരിക്കും. സഭയേ, നാണക്കേട്! ഉല്പത്തി 25 ലെ അബ്രഹാമിന്റെ മൂന്നാം ഭാര്യ കെതൂറയെയും അവള്‍ പെറ്റ ആറ് ആണ്‍മക്കളെയും കത്തനാര്‍ക്കറിയാമോ എന്നറിയാന്‍ ഞാന്‍ ചോദിച്ചു പോയതാണ്. പക്ഷേ അബ്രഹാമിനെയോ,യാക്കോബിനെയോ തമ്മില്‍ തിരിച്ചറിയാത്ത വിവരദോഷി കത്തനാരാ അബ്രഹാമിന്റെയും, ഇസ്സഹാക്കിന്റെയും,യാക്കോബിന്റെയും മടിയില്‍ നമ്മെ കയറ്റിയിരുത്താം എന്നു പറഞ്ഞ് കൈകൂലി വാങ്ങി ചെത്തി നടക്കുന്നതെന്നോര്‍ക്കുമ്പേള്‍ – ഹേ! ക്രിസ്ത്യാനീ, നിന്റെ ഗതികേട് എത്ര ഭയങ്കരമെന്ന് ഓര്‍ത്തു പോയി!. കുര്‍ബാനപ്പുസ്തകം മലര്‍ത്തിവച്ച് വായിക്കാനല്ലാതെ ബൈബിളിന്റെ ആദ്യപാഠങ്ങള്‍ പോലും അറിയാത്തവനെ ഫാദറെന്നു വിളിച്ചാല്‍ തലമുറകള്‍ ഈ വിവരദോഷിയുടെ ആത്മീയ അടിമകളായി, ആത്മീയ അന്ധത കാരണം മരണമാകുന്ന കുഴിയില്‍ വീഴും തീര്‍ച്ച . തലമുറകളെ സ്‌നേഹിക്കുന്നവരേ, ഇവരെ തിരിച്ചറിയൂ. ക്രിസ്തുവിന്റെ തിരുവചനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ ഒരു പാതിരിയും, പാസ്റ്ററും വേണ്ട. ബൈബിളിലെ അവന്റെ മൊഴികള്‍ മാത്രം പഠിച്ചു ധ്യാനിയ്ക്കു. അവന്‍ അതിന്റെ പൊരുള്‍ താനെ നിങ്ങളുടെ അകക്കാമ്പില്‍ വെളിവാക്കിത്തരും. ' പത്രോസിന്റെ അമ്മാവിയമ്മയ്ക്ക് പനിയായിരുന്നു' എന്ന വാക്യം കത്താനാരു വായിച്ചു തന്നാലേ മനസ്സിലാകയുള്ളോ? എഴുത്തും വായനയും അറിയാത്ത പഴയ തലമുറയെ ഈ വര്‍ഗ്ഗം ശരിക്കും കൈകാര്യം ചെയ്തു. ഇനിയും വേണ്ട. സാക്ഷരമലങ്കരയില്‍ ഈ പണി അധികനാള്‍ നിങ്ങള്‍ക്ക് തുടരാനാവില്ല പാതിരിമോനേ, പാസ്റ്ററച്ചായാ പണി വേറെ നോക്കിക്കോ' എന്നു പറയുന്ന, -ഇവറ്റകളുടെ മുഖത്തു നോക്കാന്‍ മടിക്കുന്ന- മനസ്സുകള്‍ ഒരോ ഗ്രാമത്തിലും ജനിച്ചു കഴിഞ്ഞു. എന്റെ ഈ ജന്മവും അവര്‍ക്കൊരു വഴിവിളക്കായി ഭവിക്കേണമേ എന്നു മാത്രം ആശിക്കുന്നു. അതിനായി പ്രവര്‍ത്തിക്കുന്നു ഞാനീ കുറിമാനങ്ങളിലൂടെ. ലോകമേ, ചെവി തരിക.... 
പുരോഹിതരുടെ ഇന്നത്തെ വിളിപ്പേരു മാറ്റി തൊഴില്‍പ്പേരാക്കിയാല്‍ അവരുടെ അഹമ്മതി മാറി അവരും നല്ല ദൈവമക്കളാകും. അറിയാതൊരുവന്‍ പഴയ ശീലം കാരണം 'അച്ചാ, തിരുമേനീ' എന്നു വിളിച്ചാല്‍ അവരോട് 'സഹോദരാ, ഞാന്‍ നിന്റെ സഹോദരനാകുന്നു, അപ്പനും, തിരുമേനിയും സ്വര്‍ഗ്ഗസ്ഥാനായ പിതാവു മാത്രമേയുള്ളു' എന്നു പറഞ്ഞ് ക്രിസ്തീയ സാഹോദര്യം ഇവര്‍ ഉറപ്പിക്കും!. അങ്ങനെ കത്തനാരുടെ രാജ്യം പോയി ദൈവരാജ്യം (ഠവ്യ ഗശിഴറീാ)താനെ ഉയര്‍ത്തെഴുനേല്‍ക്കും! ഒരു കാര്യം തുറന്നു പറയാം, ക്രിസ്തുവിനെ അനുസരിക്കുന്ന ഒരുവനും ഒരു ക്‌ളര്‍ജിയെയും പിതാവേ, അച്ചാ എന്നു വിളിക്കുകയില്ല തീര്‍ച്ച, മറിച്ച് പുരോഹിതന്റെ മാനസീകാടിമത്വത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ട പാഴ്ജന്മങ്ങള്‍ ഈ ചൂഷകരുടെ മോതിരവും മുത്തി കാലം കഴിക്കും, വീണ്ടും ജനിക്കും. ഇതുതന്നെ പിന്നെയും വേല! അന്ത്യന്യായവിധി നടക്കുവോളം ഒരുവനും സ്വര്‍ഗ്ഗനരകങ്ങളില്‍ പേകുകയില്ല. അവനവന്റെ പ്രവര്‍ത്തികള്‍ക്കനുസരണമായി ന്യായം വിധിക്കാന്‍ അവന്‍ വീണ്ടും വരേണ്ടേ? വരില്ല തീര്‍ച്ച, കാരണം കര്‍ത്താവിനു കത്തനാരെ പേടിയാണ!്. പഴയ ഓര്‍മ്മ കാരണം മഹാപുരോഹിതരെയും, മെത്രാനെയും,കര്‍ദിനാളെയും മഹാപേടിയാണ്. മനുഷ്യനായി ജനിച്ചതു കാരണം ഇവറ്റകളുടെ ചാട്ടവാറടിയേറ്റ് കുരിശും പേറി സഹനമേറ്റു പാവം കര്‍ത്താവു്!. മിശിഹാ മനസ്സില്‍ പോലും കാണാത്ത കാര്യങ്ങള്‍ അവന്റെ പേരില്‍ ഇവര്‍ കാട്ടികൂട്ടുന്നതും, ചെയ്യുവാന്‍ പറഞ്ഞ കുര്‍ബ്ബാന (ത്യാഗം, പങ്കുവെയ്ക്കല്‍) ചൊല്ലി കളിയാക്കുന്നതും കണ്ട് ക്രിസ്തു മനം നൊന്ത് 'എന്തു ചെയ്യും പിതാവേ' എന്നു ചോദിച്ചു ' പിതാവിനു വീണ്ടും മൗനം'. ഗദ്‌സമനയില്‍ പുത്രന്‍ കരളുരുകി പ്രാര്‍ത്ഥിച്ചതു കേട്ടിട്ടും മിണ്ടാതിരുന്ന മൗനി! അവനാണ് ക്രിസ്തുവിന്റെ, കത്താനാരുടെ, അല്മായരുടെ ഏകപിതാവ് എന്നു നാം മനസ്സിലാക്കുവോളം, നാമും ജനിയ്ക്കും ജീവിയ്ക്കും,മരിയ്ക്കും, വീണ്ടും ജനിക്കും,ജീവിക്കും, മരിക്കും!. ജനനമരണങ്ങളുടെ ഇടയിലെ ഈ ചെറു ജീവിതമോ? അടുത്ത ജന്മം ഒരു ക്രിസ്ത്യാനി കുടുംബത്തില്‍ ജനിക്കരുതെ, ജനിപ്പിക്കരുതെ, വീണ്ടും ഇവരുടെ അടിമകളാകാന്‍ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. കേരളത്തില്‍ അമ്പത്താറു ജാതിയുണ്ടല്ലോ, ഏതായാലും ഭാരതത്തിന്റെ പൊന്നുമക്കളല്ലേ നമ്മള്‍!? അതുമതി അഭിമാനിക്കാന്‍. 'ഞാനും പിതാവും ഒന്നാകുന്നു', 'അഹം ബ്രഹ്മാസ്മി' എന്ന് ലോകത്തെ പഠിപ്പിച്ച പുണ്യമാതാവിന്റെ പുന്നാരമക്കള്‍!. ഇത്ര ശ്രേഷ്ഠത മറ്റാര്‍ക്കുണ്ടീ ഭൂഗോളത്തില്‍? 2000 കൊല്ലമായി നമ്മുടെ പിതാക്കന്‍ന്മാരെ അടിമകളാക്കി ആത്മീയാന്ധ കാരത്തിലേയ്ക്ക് നടത്തിയ ഈ കുരുടന്മാരായ വഴികാട്ടികളെ, ഇടയന്മാരെ നാം വെറുക്കണം, ഭയക്കണം, കണ്ടാല്‍ വഴിമാറി നടക്കണം. എങ്കിലേ തലമുറ നന്നാവുകയുള്ളു. മനുഷ്യന്‍ (മനനമുള്ളവന്‍) ഈ കുര്‍ബാന തൊഴിലാളികളെ(കൂദാശ തൊഴിലാളികളെ), പ്രസംഗതൊഴിലാളികളെ കണ്ടാല്‍ വഴിമാറിനടക്കുന്ന കാലം വരുന്നു. പള്ളിയില്‍ പോയില്ലങ്കിലെങ്ങനെ മമോദീസ, കല്യാണം, കുഴിച്ചുമൂടല്‍ എന്ന ചോദ്യത്തിനുത്തരം, 'അബ്രഹാമിനെ ആരു മാമോദീസമുക്കി,മൂറോന്‍ പുരട്ടി, അദ്ദേഹം മൂന്നു കല്യാണം കഴിച്ചു, ആര് കിരീടം വാഴ്‌വിന്റെ പാട്ടുപാടി ? അബ്രഹാം മരിച്ചു, ഏതു പുരോഹിതന്‍ ഏതു കലഹത്തിലൂടെ ശവത്തിന്റെ അധികാരം പിടിച്ചുവാങ്ങി കൂദാശചൊല്ലി'? എന്നാകണം. ഈ ആചാരാനുഷ്ടാനങ്ങളെല്ലാം അതാതു സഭാസംഘടനകളിലെ മിടുക്കന്മാരായ പുരോഹിതന്മാര്‍ ചമച്ചതാണ്, അല്ലാതെ ദൈവകല്പിതമല്ല സത്യം . ആദ്യമായി ഇതുവരെ കത്തനാരു പറഞ്ഞ നുണ കഥകള്‍ ഓരോ മനസ്സില്‍നിന്നും നീക്കി, ക്രിസ്തുവിന്റെ വചനങ്ങള്‍ (ഒരു ഗുരുവായി ക്രൂശിത രൂപത്തെ മനസ്സില്‍ ധ്യാനിച്ചു) മനനം ചെയ്യൂ, സത്യം നിങ്ങള്‍ക്ക് മറവായിരിക്കയില്ല നിശ്ചയം. പോപ്പ് വര്‍ഷംതോറും പടച്ചുവിടുന്ന പുണ്യളാന്മാരുടെ ശിങ്കിടികളാകാതെ, ദൈവത്തിന്റെ അരുമസന്താനങ്ങളാണ് നാം ഒരോരുത്തരും എന്ന് സദാ ഓര്‍ത്ത് ആനന്ദിക്കു, ജീവിതമേ സ്വര്‍ഗ്ഗീയമാകും!, മനസ്സിലാണു സ്വര്‍ഗ്ഗം!.
കലഞ്ഞൂര്‍,
17/12/2012.

Wednesday 12 December 2012

samasangeetham/ dooreya tharapadhangal/ dr.anu samuel


samasangeetham/ kripalo ne va/ dr.anu samuel


samasangeetham/ ravin madiyil koodum/ samuelkoodal


samasangeetham/ paduken maname samuelkoodal


samasangeetham/ enikku nin kripamathi/ laya


samasangeetham/ seenaimarooveyil/dr.anu samuel


samasangeetham/ eenam moolum veenayai/ dr.abu samuel


samasangeetham/ kripayolum nimishangal/ dr.anu samuel


samasangeetham/ jalamayam pranabalam/ samuelkoodal


samasangeetham/ en vicharangalam/ samuelkoodal


samasangeetham/ deva snehakarunalaya/ dr.sam


samasangeetham/ suraloka pithave..yahana/ dr.anu samuel


samasangeetham/ karalile kavithakal/ laya


samasangrrtham/ manasinte sakthiyethra/ nadine abu


Monday 10 December 2012

samasangeetham/ alapippu manaveena/ samuelkoodal


samasangeetham/ snehamillennal/ samuelkoodal


samasangeetham/ vachanamathalee/ dr.anu samuel


samasangeetham/ kanivatta kadhanathil/ dr.anu samuel


samasangeetham/ jalamayam pranabalam/ samuelkoodal


samasangeetham/ azhukkuchalanen/ dr.anu samuel


samasangeetham/ niranthara nin pukaz/ samuelkoodal

niranthara nin pukazh

samasangeetham/ paduken maname/ nice


samasangeetham/ ne ariyathoru vakkumen/ dr.abu samuel


samasangeetham/ amale kripaloo/ geetha,laya,asha


samasangeetham/ gadhgadhasthothrangal/ samuelkoodal


samasangeetham/ snehamillennal/nadine abu


samasangeetham/ ravuranjeeduvan/samuelkoosal


samasangeetham/ nee nayakan/ dr.anu samuel


samasangeetham/ kazhukien papavum/ samuelkoodal


samasangeetham/ vishadham vithummi/ samuelkoodal


samasangeetham/ kripakale enniyalee/ dr.anu samuel


samasangeetham/ manasu manasallathai/ samuelkoodal


samasangeetham/ papathilninnenne/ sam melbourne


samasangeetham/ kannum karangalum/ dr.anu samuel


samasangeetham/ aalochanakalam/ nice


samasangeetham/ sthuthyanam deivame/ dr.abu samuel


samasangeetham/ nadha ne tharum/ dr.anu samuel


samasangeetham/enikku nin kripa/ dr.sam


samasangeetham/ gyngal yahovaye/ dr,abu samuel&nadine


samasangeetham/ ennum jeevikkunnu/ nice&samuelkoodal .


samasangeetham/ avane kurisikka/ samuelkoodal


samasangeetham/ sreeyesuve en / dr.anu samuel/ asha


samasangeetham/ pathivayen ninavukal/ nadine abu


samasangeetham/ daivam enikkennum/ sam melbourne


samasangeetham/gyan ninne saranam/kunjumol mel


samasangeetham/ sthuthi sthuthi / dr.anu samuel


samasangeetham/ ponnesu nayakaa/ dr abu samuel& nadine abu


samasangeetham/ nithanthosanakal / dr.anu samuel


samasangeetham/ avane kurisikka/ samuel koodal


samasangeetham/ karunnya snehasindhuvil/dr.sam


samasangeetham/ ninne gyan ente/ samuelkoodal&dr.sam


samasangeetham/ nirmala pranavathin/ samuelkoodal

samasangeetham/bhoopalam padu/ dr.sam&dr.anu samuel


samasangeetham/ sthuthichidunnu/ dr sam


kavitha/ swapnam/ samuel koodal


Sunday 9 December 2012

നാദബ്രഹമ്മം

  സാമുവല്‍ കൂടല്‍
1. നാദബ്രമ്മം ജീവനായ്, ജീവന്‍ മേരീല്‍ രൂപമായ്!
രൂപത്തിനോ നാമമായ്, നാമം യേശു നാഥനായ്!
നാഥന്‍ ചൊന്നാവാക്കുകള്‍ പാടേമറന്നീജനം;
പോഴന്‍ പാതിരിയുരുവിടും ഓരോ ചൊല്ലും വേണേലേറിടും;
2. വേദം നാലല്ലായിരം, ഇനിയം വേണേലേറിടും;
വിവരക്കേടിന്‍ വേദമോ വിപരീതത്തിന്‍ വേദമായ്!
ആളെകൂട്ടാന്‍ പാപമായ്, പാപത്തിന്‍ പരിഹാരമായ്;
പാപം ചാര്‍ത്തിയ ജീവികള്‍ മോക്ഷംതേടിയലഞ്ഞുപോല്‍.
3. നേരോതാനിവിടേശുവയ്, ഓതാന്‍ വന്നോന്‍ ക്രൂശിലായ്!
കാലംപീലാത്തോസിനീം വീണ്ടും കൈകള്‍ കഴുകുമോ?
അവനെ കുരിശിക്കെന്നാര്‍ക്കും കയ്യാഫാവിന്‍ ഗുണ്ടകള്‍,
ഇന്നും കണാം പളളിയില്‍ പരീശരുടെ പിണികളായ്!
4. പ്രാര്‍ത്ഥിക്കാനായ് പളളിയില്‍ പോകരുതെന്നവനോതിപോല്‍,
യാഗം ചുഷണമാകയാല്‍ ത്യാഗംമതിയെന്നായിപേല്‍!
ദൈവത്തിന്‍ പ്രതിനിധിയായ് വിഹരിച്ചോരുടെ കോപമാം
തീയലെരിഞ്ഞാരോദനം 'ഏലീലമ്മ ശബക്താനി'
5. വചനം ജഢമായോനിനീം ചിലവില്ലാത്തൊരു നാണയം,
മുപ്പതുവെളളികാശിനും ഇവിടിനി വിലയില്ലാതെയായ്!
ചിത്തോലമേല്‍ തബുലയ്ത്താ, ചലകേല്‍ കാസാപീലാസാ,
പീലാസാമേല്‍ കൗക്ബായായ് കാസയും ചേര്‍ന്നരികിലായ്.
6. അവയുടെ മുകളില്‍ കബലേത്താ വീണ്ടും മുകളില്‍ ശോശപ്പാ
തര്‍വോദായാം സ്പൂണൊന്നും ക്ലീനിംഗ് സ്‌പോഞ്ചും വേദിയില്‍;
കപ്യാരു ചുട്ടെടുത്തപ്പമായ്, മുന്തിരി വീഞ്ഞിന്റെ കുപ്പിയായ്,
കത്തനാര്‍ ളോഹയില്‍ കേമനായ്, തക്‌സ മലര്‍ത്തി കുര്‍ബാനയായ്!
7. 'ആനിന്‍ മോറിയോ', പാടിയാല്‍ കലഹം കലിയും നാള്‍വരെ
തിരുരക്തമാണോ കാസയില്‍? തിരുമേനിയോ പീലാസയില്‍?
'ഹൃദയശദ്ധനാ ഭാഗ്യവാന്‍ ദേവനെ കാണാ' മെന്നോതിയോന്‍,
ഗോതമ്പടയിലും വീഞ്ഞിലും; സെഹിയോന്‍ പോസഹാ ഹാസ്യമയ്!
8. മൂന്നിന്മേലഞ്ചിമേല്‍ അമ്പത്തിയൊന്നിന്മേല്‍
കുട്ടകുര്‍ബാനകള്‍ സ്റ്റേജ് ചെയ്താല്‍
ഒത്തൊന്നു കൈപ്പൊക്കാന്‍ ചിട്ട ചെയ്യാത്തോരേ,
പൂരകുര്‍ബാനകള്‍ ഹാസ്യമെന്നും!
9. ചിത്തത്തിന്‍ ചിത്തോലമേല്‍ സ്‌നേഹമാം തബുലയ്ത്താ
ക്ഷമയാം കാസായതും ദയയാം പീലാസായും
സമക്ഷലോകത്തിനായ് ത്യഗത്തിന്‍ കാവ്യബലി
ഇനിയും പുരോഹിതാ, അര്‍പ്പിക്കാ വൈകരുതേ. . .
കലഞ്ഞൂര്‍
28-09-2011

പ്രാര്‍ത്ഥനായജ്ഞം







                  സാമുവല്‍ കൂടല്‍
1 ഊരയാടിപക്ഷിക്കെന്തൊരഹങ്കാര ജല്‍പ്പനങ്ങള്‍ !
'ഭൂമിയെകുലുക്കുന്നു ഞാന്‍' സ്വയം ചിലച്ചു.
അതുപോലെ, സര്‍വ്വേശനെ വരുതിയിലാക്കാന്‍ സദാ
ജല്‍പ്പനങ്ങള്‍, പാതിരിയും പാസ്റ്ററും വൃഥാ.
2 ഇന്നലത്തെ മഴയ്ക്കയ്യേ മുളച്ച തകര സമം,
ഇത്തിരിപോയ് കാണാതാകും പുല്ലിനു തുല്യം,
എന്നാകിലുമീശനെന്റെ വരുതിയിലെന്നു നാണം
തെല്ലുമില്ലാതുരുവിടും നാവുകള്‍ നിങ്ങള്‍.
3 മരണത്തെ മുന്നില്‍ക്കണ്ടു അരുമസൂനുവാമേശു
ഗദ്‌സേമനയില്‍ രാവില്‍ കരഞ്ഞുകേണു;
ഒരു വാക്കുമുരിയാടാതാ യാചന നിരസിച്ചു.
കൈവിട്ടതായ് സുതനന്ത്യമൊഴിയുമോതി!
4 യേശുവിനെ കേള്‍ക്കാത്തവന്‍ യേശുവിന്റെ ചൂഷകരെ
ചെവിക്കൊളളില്ലതു സത്യം; ഓര്‍ക്കുക നന്നായ്
അനന്തമായ് അറിവിനുമപ്പുറമായ് മരുവുമാ
സൂഷ്മതയെ അറിഞ്ഞതായ് അഭിനയമോ!
5 ഇതു ജാഢ! കുരുടരേ, ആനയുടെ ചെവി തൊട്ടാല്‍
മുറമാണീയാനയെന്നു പുലമ്പി നിങ്ങള്‍;
കാലു തൊട്ടാല്‍ തൂണെന്നായി, വാലു തൊട്ടാല്‍ ചൂലെന്നായി
കുരുടരേ, നാവടക്കൂ, മടുത്താനയും.
6 ഇനി വിലപ്പോവില്ലച്ചാ, പാസ്റ്റര്‍മോനേ, ചവറുകള്‍
തിന്നാടുകള്‍ രുചിപറ്റി എന്നോര്‍ക്കരുതേ
ഗീതയാകും പുല്‍മേടതില്‍ മേയുമോരോ അജങ്ങളും
ഉപനിഷത്-ഭാഗവത ജലം നുകരും.
7 ഭാരതത്തിലാടു മേയ്ക്കാനിവിടിനി അലയേണ്ടാ
ഇസ്രയേലിന്‍ കാണാത്തജം തേടുക നിങ്ങള്‍
മനസ്സിന്റെ സംസ്‌ക്കാരത്തെ ഉയര്‍ത്തുമീ വേദഭൂവില്‍
മനസ്സുള്ളോര്‍ മനസ്സിലായ് മരുവുമീശന്‍.
8 മനമാണവന്റെ കോവില്‍, മാനസത്തില്‍ സത്ചിന്തയായ്
കര്‍മ്മമായി, കര്‍മ്മഫലം നുകരുന്നവന്‍ !
അവനാണീ ചിത്തമാകെ മെനഞ്ഞതും പോറ്റുന്നതും
മനസ്സാകും സ്വര്‍പുരത്തിന്‍ സുഖവാസിയും.
9 നിത്യമായ നരകവും സ്വര്‍ഗ്ഗമതും വിളമ്പല്ലേ
നശ്വരങ്ങള്‍ ഇവ രണ്ടും, അനശ്വരനായ്
അവന്‍ മാത്രം, അഖിലാണ്ഡം ചമച്ചു ഭരിച്ചു ലയം
അവനിലീ 'ഞാനാംജ്ഞാനം' അലിഞ്ഞു ചേരും.

കലഞ്ഞൂര്‍
10-5-2012







പള്ളിഗോദ !


കലഞ്ഞൂര്‍, 19-03-2012.                സാമുവല്‍ കൂടല്‍


1 പരമാത്മ ചൈതന്യത്തില്‍ ഉറങ്ങി കിടന്ന മനം,
മായയിലേക്കുണര്‍ന്നതോ വാസന മൂലം !
മായയിലദൈ്വതം മാറി കാണ്‍മതെല്ലാം ദൈ്വതമായി,
അതുമൂലം ഭയം, ഭക്തി, ഉണര്‍ന്നകമേ !
2 ഭയന്നപ്പോളാശ്രയിക്കാന്‍ ആശ്വാസമായ് ഒരു ദൈവം,
മനസ്സിന്റെ സങ്കല്‍പ്പത്തില്‍ ഉണര്‍ന്നു താനേ !
കുശലബുദ്ധികളാകും പുരോഹിതര്‍ കുതന്ത്രത്തില്‍
അടിമകളാക്കി ജനമനസ്സുകളെ !
3 ഒത്തുകൂടാനിടം വേണ്ടേ ? നാലു പേരായാലോചന !
പാവം നാലു നാല്‍പതായി ആലയമായി !
ആലയത്തെ വിയര്‍പ്പിന്റെ ചാന്തു തേച്ചു പണിതോരെ,
പാതിരി കൂദാശ ചൊല്ലി ആടുകളാക്കി !
4 പള്ളിക്കൂദാശയ്ക്കു കൂലി അന്നു തന്നെ വാങ്ങി മെത്രാന്‍, 
മെഴ്‌സിഡീസിന്‍ നിറത്തിലായി ജനം മയങ്ങി !
പള്ളി പണിതോനു പള്ളി ഇല്ലാക്കാലം വരുമതാല്‍,
ഒഴുക്കിയ വിയര്‍പ്പന്നേ കരഞ്ഞു കഷ്ടം !
5 ആചാരാനുഷ്ടാനങ്ങളാം മാന്ത്രീകച്ചെപ്പതു കാണാന്‍,
കോടി മനം ഭക്തി മൂലം പള്ളിയിലായി !
മക്ക ഗുരുവായൂര്‍ വേറെ വേളാങ്കണ്ണി ലൂര്‍ദ്ദുമായി,
കാശുവാരി തിരുപ്പതീം ശബരീശനും !
6 കാശു കീശേലാക്കുവാനായ് ധൂര്‍ത്തടിക്കും പുരോഹിതര്‍,
ഈശ വേഷം കെട്ടിയാടി കഥകളിയായ് ! 
നാനാവിധമാരാധന, കൂദാശകള്‍, കുര്‍ബാന ചൊല്‍.
ഹല്ലേലൂയ ഗാനമേള; കുയില്‍ മൗനമായ് !
7 മഴവില്ലിന്‍ കുപ്പായത്തെ അണിഞ്ഞോന്റെ ഡ്യൂപ്ലിക്കേറ്റായ്,
ചതിവേഷം കെട്ടിയോന്‍മാര്‍ വിശുദ്ധരായി !
അവര്‍ക്കേറി മൂലധനം പള്ളികളായ് ലോകമെല്ലാം,
ആസ്തിയേറി ഭൗതീകത ദാസ്യവേലക്കായ് !
8 സിംഹാസനം, ഭദ്രാസനം, രൂപതകള്‍ രൂപായേറി,
രൂപക്കൂട്ടില്‍ വിശുദ്ധന്‍മാര്‍ കരിങ്കല്ലിലായ് !
ജല്‍പ്പനങ്ങള്‍ ശീലമാക്കി വിഡ്ഢികളാം സഭാമക്കള്‍,
കിട്ടിയ കാശെല്ലാം പള്ളീല്‍ നേര്‍ച്ചപ്പതാരം !
9 കാശെണ്ണുവാന്‍ പരീശന്‍മാര്‍, പാതിരിക്കു ശിങ്കിടിയായ്,
പള്ളിഭരണം സ്ഥിരമാം കമ്മിറ്റിക്കായി !
കണക്കില്ലാ ധൂര്‍ത്തടിയായ്, കയ്യൂക്കുള്ളോന്‍ കാര്യക്കാരന്‍,
പള്ളി പണിതൊരാ നാല്‍വര്‍ പുറത്തുമായി !
10 പള്ളികള്‍ക്കു സഭകളായ്, സഭകള്‍ക്കു രാജ്യങ്ങളായ്,
സാമ്രാജ്യ ദാഹമോടവര്‍ സുവിശേഷിച്ചു !
പഠിപ്പിച്ചു സെന്റ് പോളിനെ, ദാവീദിന്റെ ഗാനങ്ങളും;
ക്രിസ്തു ക്രൂശില്‍ ഉത്ഭോദിച്ച സ്‌നേഹം മറന്നു !
11 പള്ളികളില്‍ കലഹമായ് ശവക്കോട്ട രണാങ്കണം,
ഗുണ്ടാകള്‍ക്കു ഗോദായെന്നും പള്ളിയങ്കണം !
പുതുപ്പണക്കാരന്‍ വന്നു കേമനാകാന്‍ കാശു കാട്ടി,
പഴയ നാലു പേരയ്യോ തെമ്മാടിക്കുഴീല്‍ !
12 രാഷ്ട്രീയക്കാര്‍ നീചരായാല്‍ അടുത്ത ഭരണം സ്വാഹ:,
കത്തനാരും കര്‍ദ്ദിനാളും വാഴുമെന്നാളും !
അശുദ്ധന്‍മാര്‍ കൂദാശകള്‍ ചൊല്ലി ചീഞ്ഞതാക്കി ! ജനം,
സഭ മാറിപ്പോയി വീണ്ടും പുതുപ്പള്ളിക്കായ് !
13 കര്‍ത്താവിതു കണ്ടു മേലെ കരഞ്ഞു പോയ് ' പ്രാര്‍ത്ഥിക്കുവാന്‍,
പള്ളിയില്‍ പോകരുതെന്നു ' പറഞ്ഞതോര്‍ത്തു.
ആരു കേട്ടാ തേന്‍മൊഴികള്‍ ? കേള്‍ക്കുവാനോ ചെവിയില്ല,
ഉള്ള ചെവീല്‍ കത്തനാര്‍ കൂദാശയും കേറ്റി ! 









അല്‍മായശബ്ദത്തിന്റെ സത്യജ്വാല

                   സാമുവല്‍ കൂടല്‍
1 'ദുഷ്ടന്മാരെ നീതിമാന്‍മാര്‍ എന്നു വിളിച്ചീടരുതേ
ശാപമേല്‍ക്കും' യേശുവോതി 'സഭയായാലും'!
നിന്ദ്യമായി പൗരോഹിത്യം, കുപ്പായത്തിന്‍ നിറം മങ്ങി;
ജാഢ! വെറും തയ്യല്‍ക്കാരന്‍ മെനഞ്ഞ വേഷം.
2 ഇതിലെന്തു ദൈവീകത? സ്വയം അറിയാത്തവരെ 
നരഹത്യാപാപം ചെയ്യും മനസ്സുകളെ 
'തിരുമനസ്സെ'ന്നുകൂറി കുറേക്കൂടി പുങ്കരാക്കി;
ഹോമോസെക്‌സിന്‍ മെത്രാനിതാ 'തിരുമേനിയായ് '!
3 പരുശുദ്ധി തീണ്ടാത്തോരെ 'പരിശുദ്ധരെ'ന്നു വാഴ്ത്തി,
ആ പദവും വ്യഭിചരിച്ചശുദ്ധമാക്കി !
മെയ്യനങ്ങും പണിയില്ല, നാവു സത്യം പറയീല
പുസ്തകത്തിന്‍ അക്ഷരങ്ങള്‍ ജല്‍പ്പനമാക്കി.
4 കുറേ കാണാ പഠിച്ചെന്നാല്‍ നിത്യത്തൊഴിലഭ്യാസമായ്,
കൂലിക്കല്ലോ കുര്‍ബ്ബാനയും ഇവര്‍ ചൊല്ലുന്നു ?
ആചാരത്തില്‍ വിചാരത്തെ മുക്കിക്കൊന്നു; ആത്മീയത
മനനത്തില്‍ ആര്‍ജ്ജിക്കേണ്ട കരുത്തേവരും.
5 സ്വയമറിഞ്ഞാല്‍ അറിവായ്, അറിവുതാന്‍ ആത്മമോദം!
'അഹം ബ്രഹ്മമെന്നു' സ്വയം അറിഞ്ഞു വാഴൂ.
മുന്തിരിതന്‍ ചില്ലിക്കെന്തു ദുഖിക്കുവാന്‍ ? സ്വയം നാമേ
മുന്തിരിതന്‍ അംശമെന്ന അറിവാനന്ദം !
6 ദൈ്വതമില്ല, പാപമില്ല, കുമ്പസാര നരകങ്ങള്‍,
പാതിരിക്കും പള്ളിക്കുമായ് കൊടുത്തു നമ്മള്‍.
അല്‍മായര്‍ക്കായിതാ ശബ്ദം സത്യജ്വാല പോലായിതു
മനസ്സുകള്‍ സത്യമറിഞ്ഞതിലലിഞ്ഞു.
7 ജനലക്ഷങ്ങളതിലൂടറിവുതന്നാദ്യ പാഠം
പഠിച്ചു മനം തെളിഞ്ഞു മനനമേറി;
സത്യജ്വാലയതിന്‍ കെടാത്തെരിതീയില്‍ നശിക്കട്ടെ
പാതിരിതന്‍ പകല്‍ക്കൊള്ള, വിവരക്കേടും.
8 പഠിപ്പില്ലാ പാവങ്ങളാം പിതാമഹര്‍ പാതിരിമാര്‍ 
പറഞ്ഞ പാഴ്ക്കഥകളില്‍ മനം കുരുക്കി;
ഒരു മോചനവുമില്ല ഗതികിട്ടാ പ്രേതങ്ങളായ്,
അവരുടെ വിശ്വാസങ്ങള്‍ ചതിച്ചവരെ.!
9 നസറായന്‍ മൊഴിഞ്ഞില്ലേ 'പ്രര്‍ത്ഥിക്കുവാന്‍ പള്ളിവേണ്ട,
മനസ്സിന്നുള്‍ മനസ്സിലായിരിപ്പൂ ദൈവം !
ഇന്ദ്രിയങ്ങളഞ്ചുവാതില്‍ അടിച്ചിട്ടാമനമാകും
ഉള്ളറയില്‍ കടന്നാലോ ഈശനെക്കാണാം'.
10 രഹസ്യത്തിന്‍ രഹസ്യംപോലവനോടു പ്രാര്‍ത്ഥിച്ചറി
വവനില്‍ നിന്നേറെ വാങ്ങി സുഖിച്ചു മേവാം.
ഇതിനെന്തു പള്ളി, മെത്രാന്‍ പാതിരിയും പതാരവും
പത്തിലൊന്നു വെട്ടുമേനി തിന്നും പാസ്റ്ററും ?
11 'പിതാവെന്നു ഭൂവിലാരേം വിളിക്കല്ലേ, സ്വര്‍ഗ്ഗസ്ഥനാം
പിതാവൊന്നേയുള്ളുവെന്നും' പറിഞ്ഞിതേശു.
പാതിരിക്കു പണിനല്‍കാന്‍ നാടുതോറും പള്ളിവെച്ചു,
സ്വയമുള്ളിന്നുണര്‍വിനെ അറിഞ്ഞുമില്ല !
12 കസ്തൂരിമാന്‍ പോലെയായി ക്രിസ്ത്യാനിതന്‍ മഠയത്തം
അഖിലേശനുള്ളിലെന്നാല്‍ അലഞ്ഞൂ പള്ളീല്‍.
ഇന്റര്‍നെറ്റിന്‍ ഉപഭോഗര്‍ പഠിക്കുകീ വെബ്‌സൈറ്റ്
. ംംം.മഹാമ്യമമെയറമാ.യഹീഴുെീ.േശി മറക്കേല്ലേ വിലാസമീ മറവി പാപം.
13 ഉതകട്ടെ പുതുവേദം തലമുറയ്ക്കാധാരമായ്
ഉപനിഷത്തുകള്‍, ഗീത ഉലകമെങ്ങും;
ക്രിസ്തുവോതും വേദം കാണാന്‍ ഉപനിഷത്തുകള്‍ വേണം
ആത്മജ്ഞാനം അറിയുവാന്‍ ഗീതയും വേണം.
കലഞ്ഞൂര്‍, 18-07-2012.






Saturday 8 December 2012

പൂച്ചപ്പരീശര്‍

             സാമുവല്‍ കൂടല്‍ 
1. രുചികണ്ട പൂന ചിനയ്ക്കുന്ന പോല്‍ വീണ്ടും
അധികാരം കയ്യാളാന്‍ വോട്ടു തെണ്ടാന്‍,
നാണമില്ലാത്തയീ രാഷ്ട്രീയക്കാരെപ്പോല്‍
ളോഹയും പ്രീശരും പള്ളിതോറും!
2. കൂസലില്ലാതയ്യോ നോട്ടു വോട്ടാക്കുന്നു
ലക്ഷങ്ങള്‍ പോയാലും കേമനാകാന്‍;
കമ്മറ്റിയില്‍ കൂടാന്‍ കയ്യിട്ടുവാരുവാന്‍
ഭദ്രാസനം സഭയാകെയാളാന്‍.
3. അങ്ങടീല്‍ വന്ദനം, സ്ഥാനമാനക്കൊതി
ആര്‍ത്തിരമ്പി മനപ്രേതഭൂവില്‍!
പള്ളിയില്‍ മുഖ്യാസനം കൊതിപ്പോരെയെന്‍
കര്‍ത്താവ് പണ്ടേ പരിഹസിച്ചു. . . .
4. 'മാണിയും പിള്ളയുമാകല്ലേ മക്കളെ'
മെത്രാച്ചനോതി പത്രത്തിലൂടെ;
'അവസരമേകു പുതുമക്കള്‍ക്കായ് നിങ്ങള്‍
വീണ്ടുമീ മോഹം കളയു കഷ്ടം'!'
5. 'പള്ളി ദേവസ്ഥാനമാണതില്‍ ബുദ്ധിമാന്‍
പിള്ളാര്‍കളിക്കു പോകില്ല സത്യം;
ഉമ്മം കുരുക്കും തറവാടില്‍, നിങ്ങടെ
വംശം നശിക്കുമെന്നോര്‍ത്തുകൊള്ളു'.

കലഞ്ഞൂര്‍
22-02-2012

പിപ്പിലാഥന്‍ എഴുതിയ കാനോന്‍ നിയമത്തിന് നന്ദി

                           സാമുവല്‍ കൂടല്‍
വഴിയും സത്യവും ജീവനുമായവനേ നിനക്കു സ്തുതി. സത്യവേദപുസ്തകത്തിന്റെ സത്യവിശ്വാസികളെയും സര്‍ക്കാരിനെയും മറച്ച് രഹസ്യമായി അനുവദിച്ചിട്ടുള്ള ഈ അരമന വേഴ്ചകള്‍ കാനോന്‍ നിയമങ്ങളെ നാറ്റിക്കുവാനും, കത്തോലിക്കാ സഭ കര്‍ത്താവിന്റെ സഭാ മണവാട്ടി ലിസ്റ്റില്‍ നിന്നും വെട്ടിക്കളയുവാനും ഇടയാകുന്ന കഷ്ടകാലം വന്നു ചേര്‍ന്നതില്‍ ദു:ഖിക്കുന്നു. സത്യമേവ ജയതേ! പണ്ട് വിശുദ്ധ വേദപുസ്തകം കത്തോലിക്കാ സഭയിലെ അല്‍മായര്‍ വായിക്കുവാന്‍ പോലും പാടില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇന്ത്യയില്‍ സംസ്‌കൃത വേദങ്ങള്‍ പണ്ട് ബ്രാഹ്മണരുടെ കുത്തകയായിരുന്നാല്‍ ഭാരതത്തിന്റെ ആത്മജ്ഞാനം കേട്ടറിയുവാനോ, വായിച്ചറിയുവാനോ തരം കിട്ടാതെ ആ സനാതന മതം വിട്ട് എന്റെ ഏതോ ഒരു മുത്തച്ഛന്‍ മതം മാറി ഈ പാതിരിമാരുടെ ചതിക്കുഴിയില്‍ അകപ്പെട്ടല്ലോ! അത് കാരണം തുടര്‍ന്നുള്ള ബീജം ഞാനായി ഈ സഭയില്‍ പിറന്നു വീഴാനും കുരുടന്മാരായ വഴികാട്ടികളുടെ അടിമകളായി വീര്‍പ്പുമുട്ടി കഴിയാനും ഇടവന്നല്ലോ എന്നോര്‍ത്ത് ജന്മത്തെ ശപിക്കുന്നു. അല്‍മായരില്‍ നിന്നും സ്വയം കല്ല്യാണം വരെ രഹസ്യമാക്കി വി.ഐ.പി കളാകുന്ന പുരോഹിതരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! ക്രിസ്തീയതയെ കാലത്തിന്റെ ഭൗതിക സുഖങ്ങള്‍ക്കായി ഒറ്റിക്കൊടുക്കുന്ന നിങ്ങള്‍ യുദയെപ്പോലെ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? 
മലങ്കരയിലെ ഒരു മഹാപുരോഹിതന്‍ കുദാശ ചൊല്ലി കൈയ്യിലാക്കിയ കാശു മുഴുവന്‍ പലിശക്കമ്പനികള്‍ക്ക് കൊടുക്കുകയും അവസാന കാലം പലിശക്കമ്പനികള്‍ കബളിപ്പിച്ചത് കാരണം കോടികള്‍ നഷ്ടമായ ദു:ഖത്തില്‍ മനസിന്റെ സമനില തെറ്റി! പ്രാകൃതമായി പെരുമാറിയ ആ പ്രാകൃത മനസോടെ ശരീരം വെടിഞ്ഞ് എവിടേക്കോ പോയി. പക്ഷെ മൃതശരീരം ലക്ഷങ്ങളുടെ കുന്തരിക്കത്തില്‍ മൂടി കല്ലറയിലാക്കി. മനുഷ്യാ നീ മണ്ണാകുന്നു. പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട നിന്റെ മേനി തിരുമേനിയല്ല, പല്ലു തേച്ചില്ലെങ്കില്‍ വാ നാറുന്നവനേ കുന്തിരിക്കം വെറും ക്രിമിനല്‍ വേസ്റ്റേജ് ഓഫ് മണി! സ്വയം വലിയവനാകാന്‍ പുരോഹിതന്‍ കണ്ടെത്തിയ ഗമിക്‌സുകളില്‍ വെറും ഒരണ്ണം മാത്രമാണിത്. വിശുദ്ധ മത്തായി 10 ഒരിക്കലും വായിച്ചിട്ടില്ലാത്ത ഇവര്‍ ഏത് കര്‍ത്താവിന്റെ പ്രതിപുരുഷന്മാരാണ്, കാലം ഇവരുടെ കര്‍മ്മങ്ങള്‍ ചികഞ്ഞു നോക്കിയാല്‍? ഭാരതത്തിലെ ജ്ഞാനോപനിഷ്ത്തുകളില്‍ 1. അവധൂതോപനിഷത് 2. ആശ്രമോപനിഷത് 3. കഠരുദ്രോപനിഷത് 4. കുണ്ഡികോപനിഷത് 5. നാരദപരിവ്രാജകോപനിഷത് 6. പരമഹംസോപനിഷത് ഇവയുടെ ക്രീമിലെ ക്രീമാണ് വിശുദ്ധ മത്തായി പത്താമദ്ധ്യായം! വായിച്ചു നോക്കു. . . 
കര്‍ത്താവിന്റെ തിരുവചനങ്ങള്‍ കാറ്റില്‍ പറത്തിയിട്ട് കാശുക്കൊണ്ടു നേടാവുന്ന ഭൗതിക സുഖങ്ങള്‍ അതിന്റെ രാജകീയാഢംബരത്തില്‍, അല്‍മായവരെ ചൂഷണം ചെയ്തും കപ്പ്യാരെയും കന്യാസ്ത്രീകളെയും ദാസ്യവേലക്കാരാക്കുന്ന തിരുമനസുകളേ, ആത്മപരിശോധന ചെയ്യൂ നിങ്ങള്‍ ഏത് മനസുകളെന്ന്? നിങ്ങള്‍ നയിക്കുന്ന സഭാ സംഘടനകള്‍ എങ്ങനെ തിരുസഭകളാകും? ഈ തിരിച്ചറിവ് ദൈവത്തെ കണ്ടറിഞ്ഞ മനസുകളില്‍ ഉണര്‍ന്നിരിക്കുന്നു! ഇനിയെങ്കിലും ദൈവത്തെ ഉള്ളില്‍ അറിയുന്ന, ഉള്ളിന്റെയുള്ളില്‍ അനുഭവിക്കുന്ന, അവനില്‍ മാത്രം ആത്മസംഗമം നടത്തി ആനന്ദിക്കുന്ന അരുമ സുതരാകാന്‍, ആത്മാരാമന്മാരാകാന്‍ ശ്രമിക്കൂ. സ്വര്‍ഗസ്ഥനായ പിതാവ,് സ്വയം പിതാക്കന്മാരായ നിങ്ങളെയും വിളിക്കുന്നു. ഒന്നും ക്ഷമിക്കാത്ത ദൈവം, 40 വര്‍ഷം ഇസ്രായേല്‍ ജനത്തെ കാളക്കുട്ടിയെ വന്ദിച്ചു എന്ന ഒറ്റക്കാരണത്താല്‍ സീനായ് മലയ്ക്കു ചുറ്റും കറക്കിയതോര്‍ക്കൂ.കുമ്പസാരക്കൂട്ടില്‍ നിങ്ങളുടെ പാപങ്ങള്‍ എഴുതി തള്ളുമെന്നു കരുതുന്നുവോ? കര്‍മ്മം കര്‍മ്മത്തിനാധാരമായ ജന്മത്തോടും കര്‍മ്മഫലത്തോടും ബന്ധിതമാണ്. സുഖിച്ചോ സുഖിച്ചോ രഹസ്യത്തില്‍ സുഖിച്ചോ ജന്മം നാറുന്നതറിയാതെ. ക്രിസ്തുവിനെ ക്രൂശിച്ചതുകൊണ്ടോ നിങ്ങള്‍ളുടെ അനീതികള്‍ക്കും ആഭാസങ്ങള്‍ക്കുമെതിരെ ഉയരുന്ന അല്‍മായശബ്ദത്തിന്റെ മാറ്റൊലി ഇല്ലാതാക്കാന്‍ ശ്രമിച്ചതുകൊണ്ടോ ഫലമില്ല. പുരോഹിതര്‍ ക്രൂശിച്ച ക്രിസ്തു ഉയര്‍ത്തെഴുന്നെറ്റതുപോലെ ഇതാ അല്‍മായശബ്ദത്തിന്റെ ശംഖൊലി മുഴങ്ങുന്നു. കാതോര്‍ക്കൂ വേഗം മാനസാന്തരപ്പെടു പുരോഹിതാ... 
ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക എന്ന യഹോവയുടെ വിലാപം പോലെ നസറായന്‍ തന്റെ വേലക്കയച്ചവരുടെ പിന്‍ഗാമികള്‍ കത്തനാരായി, പാസ്റ്ററായി പല വേഴങ്ങളിലായി അവനോട് മത്സരിക്കുന്നു. അവന്റെ നാമം വൃഥാ എടുക്കുന്നവരേ കുറ്റമില്ലാത്തവരായി വിടുകയില്ല. വി.മത്തായി 10-ാം അദ്ധ്യായം ആയിരം പ്രാവശ്യം, അല്ല മനസിലാകുന്നതുവരെ ഓരോ പാതിരിയും പാസ്റ്ററും വായിക്കട്ടെ നമ്മുടെ കര്‍ത്താവിന്റെ ഓര്‍ഡര്‍, ഭാവന മനസിലാക്കട്ടെ! ഈ ക്രിസ്തീയ കച്ചവടം നിര്‍ത്തൂ. . . സ്‌തോത്രം. കലഞ്ഞൂര്‍, തീയതി : 28-07-2012  

ഇറ്റലിക്കപ്പലും കര്‍ദ്ദിനാളും

 സാമുവല്‍ കൂടല്‍

1. ലോകരാജ്യങ്ങളില്‍ ഏറ്റം ചെറുതാകും
വത്തിക്കാന്‍ത്തൊപ്പി അണിഞ്ഞതോര്‍ത്ത്
ഇറ്റലിക്കൊത്താശ കല്പ്പിച്ചോ കര്‍ദ്ദിനാള്‍? !
കത്തനാര്‍ മൂത്തതീ കര്‍ദ്ദിനാള്‍, കേള്‍.
2. ഭാരതമാതാവിന്‍ ഓമനപുത്രനെ
പള്ളിപ്പണിക്കാരോ, അച്ചനാക്കി ;
പി െമെത്രാനാക്കി കാശിനു മാര്‍പാപ്പ
കര്‍ദ്ദിനാള്‍ക്കുപ്പയമേകി റോമില്‍..
3. ''ചോറിവിടാണേലും കൂറെനിക്കിറ്റലി''
എു പറയുവോരല്ല ഞങ്ങള്‍;
കര്‍ദ്ദിനാളല്ലെന്റെ കര്‍ത്താവു ചൊാലും
കൂറുമാറില്ല ഞാന്‍ ഭാരതാംമ്പേ.
4. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ തോറ്റാല്‍ കരയുമാ
പോഴമ്മാരല്ല ക്രിസ്ത്യാനിയിന്ത്യേല്‍
മണ്ണില്‍ നില്ലോ മെനഞ്ഞിതാദാമ്മിനെ
ഭാരതമണ്ണിതെമ്മ സത്യം..
5. പോപ്പിന്റെ പ'ാളമല്ല കൊലയാളി,
ഇറ്റലിക്കപ്പലിന്‍ സേന, കഷ്ടം !
യൂറോപ്പിലെയൊരു രാജ്യമാണിറ്റലി
കര്‍ദ്ദിനാള്‍ക്കെന്തിതില്‍ കാര്യമോതൂ?
6. മീന്‍പിടിക്കാന്‍ പോയ യേശുവിന്‍ ശിഷ്യരെ
കാരണമില്ലാതെ കൊിറ്റലി !
ലോകനീതി വിധിക്ക'െയാക്കോടതി,
കര്‍ദ്ദിനാള്‍ റോമന്‍കുര്‍ബാന ചൊല്ലൂ.
7. സീസറും ദൈവവും വേറെയൊേതിയ
മശിഹാ മനസ്സില്‍ മരുവിയൊല്‍,
കേവലമൊരു വോ'ുമാത്രമീ ളോഹയ്ക്കും!
രാഷ്ട്രീയം വേറെ, കുര്‍ബാന വേറെ.
8. പോപ്പുതൗദാര്യം, അല്‍ഫോന്‍സാ പുണ്യയായ്!
മുക്കിലും മൂലേലും ഭക്തി കാശായ് !
ഈ പണമത്രയും വത്തിക്കാനെണ്ണാതെ
ഏതു സര്‍ക്കാരു കണക്കുനോക്കും?
9. കൊടിവച്ചകാറില്‍ വിലസില്ലീമെത്രാന്മാര്‍
മടിശീല സര്‍ക്കാര്‍കണക്കിലായാല്‍;
ശബരിഗിരിപോലെ പണമെല്ലാം സര്‍ക്കാരു-
വകയാക്കി പല നന്മചെയ്യൂ നാ'ില്‍
10. മതമേലദ്ധ്യക്ഷന്മാര്‍ ഭരണപങ്കാളിയായ്!
പുതുമയല്ലീകഥ പഴമതെും;
മതനേതാപ്പിണിയാളര്‍ രാഷ്ട്രീയക്കാരെും;
ഇവിടുണ്ടോ സര്‍ക്കാരീ ജനമാടുകള്‍!
കലഞ്ഞൂര്‍ 23/02/2012

മനനമില്ലാ മനസ്സുകള്‍ (വിശ്വാസികള്‍)

          സാമുവല്‍ കൂടല്‍
1. ഒന്നായ നിന്നെയിഹെ രണ്ടെന്നു കണ്ടതിനാല്‍
ഉണ്ടായൊരിണ്ടലീ സഭകളെല്ലാം;
പള്ളിക്കലഹം മുതലെടുക്കാനെത്തി
നിണംനക്കി രാഷ്ട്രീയ നരനായുകള്‍!
2. ഇതു ചോരക്കളിയെന്നു കരുതാതെ വൈദീകര്‍
ഗതിയറിയാവെറും കുരുടവൃന്ദം,
മനനമാമുള്‍ക്കണ്ണു കുരുടിയ മനുജരെ
വഴിനയിച്ചു ശോകക്കുഴിയില്‍ വീഴാന്‍.
3. ആത്മജ്ഞാനത്തില്‍ മനം സ്‌നാനമേറ്റതാല്‍
ആനന്ദസീയോന്‍ അണയേണ്ടവര്‍,
അറുകൊലച്ചീങ്കണ്ണി മുകളിലെ മുയലുപോല്‍
മരണമാം ചുഴിയിലേക്കൊഴുകി വീഴും.
4. കത്തനാരും മൂത്തമെത്രാനും ചൊന്നപോല്‍
'അവനെ കുരിശിക്കാന്‍'' ആര്‍ത്തജങ്ങള്‍!
ഒരുവായും മൊഴിയീല 'അരുതേ'' യെന്നൊരുനാളും,
ബറബാസിനെ വേണം കര്‍ദ്ദിനാള്‍ക്ക്!
5. കുരിശിക്കുവാനൊരു കാരണം കാണാതെ 
വൈദികര്‍ ചൊന്നപോല്‍ ആര്‍ത്തജനം,
മനുഷ്യാവതാരത്തെ ക്രൂശേറ്റി! ദൈവത്തെ
എന്നും ഭരിക്കും പുരോഹിതര്‍ക്കായ്!
6. താനും പിതാവുമദൈ്വതം, താന്‍ താതന്റെ
പൊന്നോമനപുത്രനെന്നുമോതി, 
സ്‌നേഹം വിതച്ച മശിഹായ്ക്കു ളോഹകള്‍
മുള്‍ക്കിരീടം നിന്ദ മൃത്യുവേകി.
7. ബ്രഹ്മജ്ഞാനത്തിന്റെ ബാലവിദ്യാലയം
കാണാത്ത ളോഹകള്‍ വേദമോതി!
വേദം നശിച്ചു! ജനമെന്നുമജസമം 
വേദാന്തം ആത്മഹത്യക്കിരയായ്!
8. പള്ളിയില്‍ പോയാക്കുരടര്‍ക്കടിമയായ്
തീരരുതെന്നേശു ഓതിയെന്നാല്‍,
'കേള്‍പ്പാന്‍ ചെവിയുള്ളോര്‍''കാശിനുമില്ലാതായ്
കോടി പരകോടി മൂഢജന്മം!
9. പള്ളി മനസ്സിന്‍ ജയിലാണ,് കത്തനാര്‍
വാര്‍ഡനാമെത്രാന്‍ ജയിലൈജിപോല്‍!
സത്യമുരച്ച ഗലീലിയോയെ കൊന്ന 
പോപ്പുമാര്‍, കര്‍ദ്ദിനാള്‍, പാസ്റ്റര്‍ മന്ത്രി!
10. 'മൊത്തത്തില്‍ വിഢിത്തം ഞങ്ങള്‍ക്കുഫാഷനായ്',
പൈതൃകം താണ്ടും പടുവഴിയേ 
ചിന്തയില്ലാമടിയന്മാര്‍ മനസ്സിനെ 
ചുമ്മാതെ വച്ചു നടന്നിരുട്ടില്‍!

കലഞ്ഞൂര്‍, 07-03-2012