Thursday 6 December 2012

ആരാധന!

            സാമുവല്‍ കൂടല്‍
1. സത്യമാണാരാധന, ആത്മാവിലാരാധിപ്പീന്‍;
ആത്മാനെ അകക്കാമ്പില്‍ അറിഞ്ഞാലാനന്ദമായ്!
2. മനസ്സിന്നരരങ്ങള്‍ അഞ്ചുമങ്ങടച്ചാലീ
ഇന്ദ്രിയങ്ങളെ നമുക്കുളളിലായ് ഉറക്കീടാം!
3. ഇന്ദ്രയാതീയമായൊരുനുഭൂതിയാണവന്‍
നമ്മലാണവന്‍ സത്യം, ഉളളിലായ് മേവുന്നവന്‍!
4. ഞാനെന്നബോധമാവന്‍, ബോധമായ് മരുവുവോന്‍
ബോധത്തെ ഉണര്‍ത്തുന്നു, ബോധമായ് ലയിക്കുന്നു!
5. സകലം അവനിലായ്, അവനേ സകലതും;
അഖില സൃഷ്ടിസ്ഥിതിലയവുമാവന്‍ ലീല!
6. മത്തായി ആറിന്നാറില്‍ കൃസ്തുവീമന്ത്രം ചൊല്ലി
പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു; ലോകമോ പഠിച്ചീല. . . 
7. 'കേള്‍ക്കുവാന്‍ ചെവിയുളളോര്‍ കേള്‍ക്കട്ടെ' യെന്ന ദുഃഖം
ഹൃദയസ്ഥനായോന്റെ പുത്രനു കണ്ണീര്‍ച്ചാലായ്. . .
8. സ്വര്‍ഗ്ഗസ്ഥതാതനവന്‍ ഹൃദയസ്ഥനെന്നായാല്‍,
ഈശ്വനോ വാസമാണെന്‍ ഹൃദയത്തുടിപ്പിലും!
9. ദേവനു വാണരുളാന്‍ ഹൃദയം ദേവാലയം;
സ്തുതിയായ് സത്കര്‍മ്മങ്ങള്‍, മനസ്സാണള്‍ത്താര മേല്‍!
10. മാനവ കൈവേലയാം പളളികള്‍ പൂട്ടിക്കമ്പോള്‍,
ദേവന്റെ കൈവേലയാം ഹൃദയം തുറക്കുവീന്‍. . . 
11. ദേവലോകത്തിലാണെന്‍ ജീവിതമിനിമേലില്‍
ജീവനെ ഏകിയവന്‍ ജിവനായ്, ഞാനവനില്‍!
12. കോടികള്‍ ചെലവാക്കി കെട്ടിടം പണിതീര്‍ത്താല്‍
കൂദാശക്കെത്തി ളോഹ, കൂലിയും കീശേലായി.
13. ആടിനെ പിഴിഞ്ഞിവര്‍ പളളികള്‍ പണിതാലാ-
ആടിനെ കശാപ്പാക്കി പളളികള്‍ പൂട്ടിക്കുന്നു.
14. കോടതി കയറുന്നു പളളിക്കേസിനായ് നീചര്‍;
പണ്ടിവര്‍ മശിഹായെ കോടതി കയറ്റീലേ?!
15. 'പ്രാര്‍ത്ഥിക്കാനായി നിങ്ങള്‍ പളളിയില്‍ പോകരുതെ'-
ന്നോതിയോന്‍ പ്രതികൂട്ടില്‍; സാക്ഷികള്‍ പുണ്യാളന്മാര്‍!
കലഞ്ഞൂര്‍
08-10-2011

No comments:

Post a Comment

Note: only a member of this blog may post a comment.