Monday 28 August 2017

തൂലികയ്ക്കും നാണം!
ആൾദൈവങ്ങൾ അഴിക്കുള്ളിൽ കയറിത്തുടങ്ങിയതിന്റെ ആഹ്‌ളാദവും! "അമർ അക്‌ബർ ആന്റണി" പോലൊരു ''സുർമീത് റാം റഹീം''! അമേരിക്കയിലെപ്പോലെ 100 കൊല്ലം ജയിൽ ശിക്ഷ വിധിക്കാതെ വെറും ഇരുപതുകൊല്ലം ഇന്ത്യയിൽ വിധിച്ചപ്പോൾ, സ്വയം ദൈവമായവൻ കോടതിയിൽ സാഷ്ടാംഗപ്രണാമം നടത്തി, "ഞാൻ ദൈവമല്ലേ "എന്ന് കരഞ്ഞുപോലും ! ആ നിമിഷം ദയനീയം....അവനെച്ചൊല്ലി പിലപിക്കാൻ നാണമില്ലാത്ത നാരീനരന്മാരേറെ! നാടുമുടിക്കാൻ രാഷ്‌ട്രീയഗുണ്ടാകളും റോഡിൽ!

ഈയിടെ അമേരിക്കയിൽ ഹ്യൂസ്റ്റനിൽ നിന്നൊരു ''വ്യഭിചാരിയോസ്'' മെത്രാനെ അവന്റെ സഭ ട്രാൻസ്ഫെർ കൊടുത്ത് കേരളത്തിൽവിട്ടു അവനെ അമേരിക്കൻ ജയിലിൽ നിന്നും [നൂറുവര്ഷ ശിക്ഷയിൽനിന്നും] രക്ഷിച്ചു! എങ്കിലും സഭ അവന്റെ കളർ ളോഹയും  മോശയുടെ അംശവടിയും തൊപ്പിയും തിരികെ വാങ്ങാതെ, കൈമുത്തു [കൈക്കൂലി ]വാങ്ങി പുതിയ തെമ്മാടിചെക്കന്മാരെ കത്തനാരുപട്ടം കൊടുത്ത് ഉപജീവിച്ചോളാൻ അനുവദിച്ചിരിക്കുന്നു ! ഭേഷ് ! മലങ്കരമാപ്പിളയുടെ പാപമോചനകൂദാശയും കുമ്പസാരവും, അവനുവേണ്ടി പാതിരിമാർ  ഒരുക്കിയിരിക്കുന്ന സ്വർഗ്ഗരാജ്യവും           ബഹുകേമം!

മതനേതാക്കന്മാരെ ഭയക്കാതെ ''നല്ലരാഷ്ട്രം'' ഉണ്ടാകാൻ തന്തയ്ക്കു പിറന്നവൻ തലപ്പത്തു വരണം! എങ്കിൽ അനേകം പാസ്റ്റർമോൻമാരും കത്തനാരന്മാരും മെത്രാന്മാരും കർദ്ദിനാളന്മാരും ജയിലുകളിൽ കൂദാശചൊല്ലേണ്ടിവരും! വോട്ടു ബാങ്കുപേടിച്ചു / മോഹിച്ചു, ഇവറ്റകളെ സാത്താന്സേവക്കാരാക്കുന്നതു ഇവിടുത്തെ ആർത്തിമൂത്ത രാഷ്ട്രീയക്കാരും , പാതിരിയുടെ സേവനത്തിനായി താറഴിച്ച പള്ളികളിലെ ഗോപസ്ത്രീകളുമാണ് ! പുരുഷപീഡനത്തിന്റെ കാലമാകയാൽ അച്ചായനിതിൽ വെറും പരീശന്റെ റോളുമാത്രം! കത്തനാരുടെ ''എച്ചില്'' തിന്നാൻ മലങ്കരയിലിനിയും ആൺമക്കൾ കുറയും ! ''വിവാഹമേ വിട....ലിവിങ് ടുഗെതരെ,സ്വാഗതം '' എന്ന് മീശമുളച്ചവൻ മൂളിപ്പാട്ട് പാടിത്തുടങ്ങി ! കേൾപ്പാൻ ചെവിയുള്ളവൾ കേൾക്കട്ടെ! samuelkoodal  

Sunday 27 August 2017

''മനുഷ്യൻ മനുഷ്യനാകണം ''!
മതങ്ങൾ അതിനെക്കാലവും വിഘ്‌നമായേ വർത്തിക്കൂ.!
 ''മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു , മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു , മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്കുവച്ചു , മനസ് പങ്കുവച്ചു''! എന്ന വയലാറിന്റെ കരളിന്റെ നൊമ്പരമായ ഈവരികൾ സാക്ഷി, ലോകമാകെ മതങ്ങൾ മനസ് പങ്കുവച്ചു!; പക്ഷെ മണ്ണ് പങ്കു വെച്ചതിൽ ഹിന്ദുമതത്തിനു ഇത്തിരി മണ്ണില്ലാതെപോയി എന്ന തിരിച്ചറിവിലാണ് ഭാരതത്തിലെ ഹിന്ദുജനതയിന്നു ! ലോകമാകെ ക്രിസ്ത്യൻ ഇസ്ലാമിക ബുദ്ധ രാജ്യങ്ങൾ നൂറ്റിത്തൊണ്ണൂറ്റിമൂന്നു ഉള്ളപ്പോൾ ''ഹിന്ദുരാജ്യം'' എന്നൊന്നില്ലാതെയാവുന്നതു ശരിയാവില്ലല്ലോ! [യൂദനുപോലും ഒരു രാജ്യമുള്ളപ്പോൾ , ''മാറ്റുവിൻ ചട്ടങ്ങളെ'' എന്ന് സിന്ധു ഗംഗാ നദികൾ പോലും പിലപിക്കുമ്പോൾ, കാലമെത്ര ഇനിയും കാത്തിരിക്കും ഒരു മാറ്റത്തിനായി , എന്ന് ഇന്ത്യൻ ജനത ആവശ്യം ചിന്തിക്കേണ്ടിയിരിക്കുന്നു! 
നാടാകെ  നാനൂറു പള്ളികളും ,  അതിനെല്ലാം ഓരോ ശവപ്പറമ്പുമായി വീണ്ടും മതങ്ങൾ ഈ മണ്ണ് പങ്കുവയ്ക്കുമ്പോൾ ഭാരതം തന്നെ നാളെ ഒരു ശവപ്പറമ്പാകുന്നത് തടയാൻ, നിയമം മൂലം ഇന്നത്തെയീ ശവക്കോട്ടകൾ നിർത്തലാക്കി, പകരം ''പൊതുശ്മശാനങ്ങൾ'' {മാർക്കറ്റ് സ്കൂൾ പോസ്റ്റോഫീസ് പോലെ ] ഉണ്ടാകേണ്ടിയിരിക്കുന്നു ! പൊതു ശ്മശാനംവന്നാൽ, കത്തനാരുടെ കള്ളക്കൂദാശയുടെ ശബ്ദ കോലാഹലം അമ്പേ കുറഞ്ഞെന്നുമായി! samuelkoodal
''പോഴൻപാതിരിയുരുവിടും ഓരോ ചൊല്ലും വേദമായ്"
എന്ന പ്രമാണത്തിൽ ജീവിച്ചെന്നു വരുത്തിത്തീർത്തു മരിക്കുന്ന ഇരുകാലി ആടുകളാണ് 'ക്രിസ്തീയനി' എന്നപേരിൽ എന്നുമറിയപ്പെടുന്ന ''ദൈവത്തെ അറിയാത്ത ജനം''!

"ആദിപാപം" അനുസരണമില്ലായ്മയാണെങ്കിൽ {''ആ കനി തിന്നരുതു''}, ക്രിസ്തുവിനെ അനുസരിക്കാതെ ഇന്നും പള്ളിയിൽ പോകുന്ന [''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ''...വി മത്തായി ആറിന്റെ അഞ്ചു] ഒരുമോനുംവേണ്ടിയല്ല ഈ വയസൻ ആവതില്ലെങ്കിലും ഈ കുത്തിക്കുറിക്കുന്നതോന്നും ! ജനമേ,നിനക്കു പിറക്കാനിരിക്കുന്ന [പാതിരി നാളെ ആത്മീകാന്ധതയിൽ മുടിച്ചേക്കാവുന്ന] വരുംതലമുറയ്ക്കുവേണ്ടി ഈ ''അക്ഷരധ്യാനം'' ഞാൻ തുടരട്ടെ! ''എൻ വിരൽക്കൂട്ടിലായി തൂലിക വച്ച് എഴുതാൻ ശീലിപ്പിച്ച എന്റയമ്മേ, വിരലുകളും വിരൽകൂട്ടുകളും എനിക്ക് തന്ന, എന്നിൽ നിറഞ്ഞുനിൽക്കുന്ന ബോധചൈതന്യമേ, നമോവാകം!

"ആക്കനി തിന്നരുതു" എന്ന കല്പന ഉണ്ടാക്കിയ പൗരോഹിത്യം ''ആക്കനി'' മാത്രം തിന്നു പെണ്ണാടുകളെ കർത്താവിന്റെ മണവാട്ടിമാരാക്കുന്നതും , നാടാകെ സ്വയം പുണ്യപ്പെടേണം എന്ന് ചിന്തിക്കുന്ന പെണ്ണാടകളെ പ്രായവ്യത്യാസമില്ലാതെ [കുടുംബങ്ങൾ തകർത്തുകൊണ്ട്] ''ലൈംഗീക വെഞ്ചരിപ്പ്'' നടത്തുന്ന മെത്രാൻമാർ ദുരാത്മാവ് നിറഞ്ഞവരായി  അഭിഷേകം ചെയ്യിച്ചു ജനത്തെ കുമ്പസാരിപ്പിക്കാനും കുര്ബാനകൊടുത്തു പാപങ്ങൾ ''സിറോലെവലിൽ'' ആക്കാനും , അങ്ങിനെ കർത്താവിന്റെ അന്ത്യ ന്യായവിധി //അവന്റെ രണ്ടാം വരവ് പോലും നീട്ടി നീട്ടികൊണ്ടു പോകുന്നതും, കാലം അറിയുന്നില്ല എന്ന മിഥ്യാ ധാരണയിലാണിന്നും ക്രിസ്ത്യാനിയെന്നു ഇരുകാലി  വൃന്ദം ! ''സ്ലോ പോയ്‌സണിങ് '' എന്ന സുവിശേഷവേലയുമായി ഭാരതീയരെ തകർത്തതിന്റെ ജീവിക്കുന്ന ഉദാഹരണമാണീ ''ഞാൻ'' തന്നെ ! തൊണ്ണൂറു ദിവസം തികയും മുൻപേ അപ്പൻ പാതിരിയുടെ  ''പോഴൻകല്പന'' പ്രകാരം എന്നെ ''ശിശുസ്നാനവും'' നൽകി അച്ചായനുമാകി! ഞാൻ അങ്ങേവീട്ടിലെ സുലൈമാന്റെ ബീജത്തിൽ അതിയാന്റെ പത്തിൽ ഏതെങ്കിലും ഒരുത്തിയുടെ വയറ്റിൽ രൂപക്കൂട് കണ്ടെത്തിയിരുന്നെങ്കിൽ സുന്നത് കല്യാണം നടത്തി എന്റെ ആകാരം തന്നെ വികാരമാക്കിയെനേം! ഭാഗ്യം ! ഹോ! എന്റെ പൊന്നുലോകമെ,ഞാൻ ജനിച്ചതല്ലേയുള്ളൂ..വളരട്ടെ  അറിയട്ടെ  ,ആയിക്കോളാം   ഏതു മതവും   എനിക്കാകാമല്ലോ !  എന്നെ സ്വാതന്ത്രനാക്കൂ.. ''ജ്ഞാനജീവനശ്വാസം'' ഏകമല്ലേ ഏതു ശിശുവിനും ? ഞാനൊരു ശിശു! വളരട്ടെ ,ജ്ഞാനത്തെ തിരയട്ടെ, അറിയട്ടെ, അതിൽ അലിയട്ടെ , എന്നിട്ടു  ഞാൻ അതിൽ സ്നാനം ചെയ്യട്ടെ ..കാത്തിരിക്കൂ ..അപ്പാ ..പെറ്റതള്ളെ ,പ്ലീസ് ..samuelkoodal   

Wednesday 23 August 2017

''ശിശുസ്നാനം '' മുത്തലാക്കുപോലെ നിയമം മൂലം നിരോധിക്കപ്പെടണം !

''ശിശുസ്നാനം '' മുത്തലാക്കുപോലെ നിയമം മൂലം നിരോധിക്കപ്പെടണം !
പൗരോഹിത്യ മതവിഭാഗത്തിൽ അകപ്പെട്ടുപോയ ക്രിസ്ത്യാനികൾ തങ്ങളുടെ കുട്ടികളെ ശിശുസ്നാനം [മാമോദീസാ ] പ്രായം 90 ദിവസം  തികയും മുൻപേ ചെയ്ടിരിക്കണമെന്നും, മാമോദീസാമൂലം ആ  ജീവനം 99 വയസ്സ് കഴിഞ്ഞാലും സഭയുടെ // പാതിരിപ്പടയുടെ അടിമകളും ആടുകളും ആയിരിക്കണമെന്നതും പ്രാകൃതമായ ഒരു മതധിക്കാരം എന്നേ              കരുതാനാവൂ! ''ജ്ഞാനസ്നാനം'' എന്നോമനപ്പേരിട്ടു വിളിക്കുന്ന ഈ കൂദാശത്തട്ടിപ്പിന് ഇരയാകുംമുമ്പേ ശിശു മരിച്ചാൽ പാവം കുഞ്ഞിനെ പാതിരി തെമ്മാടിക്കുഴിയിലേ കുഴിച്ചിടൂതാനും! 

ക്രിസ്തുപോലും മുപ്പതു വയസ്സ് കഴിഞ്ഞാണ് യോഹന്നാനാൽ ''സ്നാനം'' ഏറ്റതെന്നുകൂടി മറന്ന പൗരോഹിത്യം, ഒരു കുഞ്ഞു ജനിച്ചാലുടൻ കൂദാശക്കാശീടാക്കാൻ ഒരുക്കിയ കെണിയാണ് ശിശുസ്നാനം! എട്ടുംപൊട്ടും തിരിയാത്ത [കരയാനും ചിരിക്കാനും മാത്രം അറിയാവുന്ന] പാവം ജീവിയെ  മതത്തിന്റെ അടിമയാക്കുന്നതു തികച്ചും ക്രൂരതയാണ് ! അവൻ /അവൾ ജ്ഞാനത്തിൽ തികവുള്ളവരായി എന്നെങ്കിലും അവരുടെ മനസിനെ ജ്ഞാനത്തിൽ സ്നാനം ചെയ്യട്ടെ [ജ്ഞാനസ്നാനം] എന്ന് വിവേകമില്ലാത്ത ഒരു സഭയും  ഒരുനാളും തീരുമാനിക്കുകയില്ല ! കാരണം ഇത് വരുമാനത്തിന്റെ പ്രശ്നമാണ് // വിശ്വാസം എന്ന സൽപ്പേര് ചുമ്മാതെ ചാർത്തുന്നുവെന്നേയുള്ളൂ! വിശ്വസിക്കാനും അവിശ്വസിക്കാനും കുഞ്ഞിന് വിവേകം ആയിട്ടില്ലെങ്കിലും അവനെ മതധികാരം അടിമയാകുന്നു!

''ജ്ഞാനസ്നാനം'' എന്നാൽ ജ്ഞാനത്തിൽ മനസിനെ മുക്കുക എന്നല്ലേ വിവക്ഷ ? ഏതു ജ്ഞാനം ?എന്ന ചോദ്യം വരുന്നുടനെ ! ""പ്രജ്ഞാനം"" എന്നുത്തരമാകാം ! ''പ്രജ്ഞാനം ബ്രഹ്മം''എന്നല്ലേ ഭാരതീയ ചൊല്ലുതന്നെ ! താനായിരിക്കുന്ന ആത്മാവിനെ സ്വയം ഉള്ളിൽ അറിയുക എന്നതല്ലേ വീണ്ടും വിവക്ഷ ! അതെ ,''ആത്മജ്ഞാനം''! അപ്പോൾ ''ആത്മജ്ഞാനം'' ലഭിക്കാത്ത കുഞ്ഞിന് ''ജ്ഞാനസ്നാനം'' ആകില്ലല്ലോ! പിന്നെയെന്തിന് കത്തനാരും സഭയുമീ classone  തട്ടിപ്പു ജനിച്ചാലുടൻ ഒരു ജീവിയിൽ ചാർത്തുന്നു!  ''മാനിഷാദാ...അരുത് കാട്ടാളൻമാരെ''..എന്നോരോ  ഭാരതീയനും ഇതിനോട് അലമുറയിട്ടു പൊരുത്തണം! ഭാരതമണ്ണിൽ ശിശുസ്നാനം നിർത്തലാക്കണം! പക്ഷെ പ്രൊട്ടസ്റ്റന്റ് ചർച്ചുകാര് 18 വയസുകഴിഞ്ഞേ ഈ കൊടുംചതി ചെയ്യാറുള്ളൂ....ആശ്വാസം! 

ശിശുസ്നാനം മൂലം വിശ്വാസവിഡ്ഢിത്തത്തിന്റെ തെമ്മാടിക്കുഴിയിൽ വീഴാൻ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യന്റെ രോദനമാണിത് സർക്കാരേ ....മുത്തലാക്കുപോലെ  ശിശുസ്നാനവും പാതിരിപ്പടയുടെ കൈകളിൽനിന്നും നിയമം മൂലം നീക്കം ചെയ്യുവാൻ ഒരു വയോവൃദ്ധൻ യാചിക്കുന്നു! നാടുനീളെ കാക്കത്തൊള്ളായിരം പള്ളികളും അവയ്‌ക്കെല്ലാം വെവ്വേറെ ശവക്കോട്ടകളും കൂടിക്കൂടി ''കേരളം ഒരു ശവപ്പറമ്പാക്കാന്'' കത്തനാര് വൃന്ദം പണിപ്പെടുന്നത് തടയാൻ , ഓരോ ഗ്രാമത്തിലും ഒരു പൊതുശ്മശാനം സർക്കാർ നൽകേണ്ടിയിരിക്കുന്നു! എങ്കിലേ പാതിരിയുടെ കൂദാശാവിഴുപ്പലക്കിൽനിന്നും ന്യൂനപക്ഷം  എങ്കിലും ഞങ്ങളും രക്ഷപെടുകയുള്ളൂ!  ഞങ്ങളും ഭാരതീയണല്ലോ??? samuelkoodal        

Tuesday 22 August 2017

സർക്കാരേ, മാപ്പു! 
''മുത്തലാക്കിനെ'' ഒറ്റത്തലാക്കാൽ  ഇല്ലാതാക്കിയ ഭാരതാംബേ ,തവ സുപ്രഭാതം ! പൗരോഹിത്യമതങ്ങളിലെ മനുഷ്യത്വമില്ലാത്തെ നിയമങ്ങളെ ഭസ്മീകരിച്ച സുപ്രീംകോടതീ, തവ സുപ്രഭാതം! യഹോവയോളം പഴക്കമുള്ള പുരോഹിതകാട്ടാളത്തത്തിന്റെ പിണിയാളുകളായ പീലാത്തോസുകൾ ഇല്ലാതായ സുപ്രീംകോടതീ, തവ സുപ്രഭാതം! എന്നെ പെറ്റ അമ്മയിലെ മഹത്വത്തെ മാനിച്ച , ആദ്യം നുകർന്ന അമ്മിഞ്ഞിപാലിന്റെ മധുരം മറക്കാത്ത മനസുകളെ, തവ സുപ്രഭാതം !

മുത്തലാക്കിനേക്കാൾ അതിക്രൂരമാണീ മനുഷ്യനെ കത്തനാർ പള്ളികളിൽ ആടാക്കുന്നതു ! ഒരു ക്രിസ്തീയ കുടുംബത്തിൽ ഞാനറിയാതെ ''ഞാൻ'' പിറന്നുപോയ കുറ്റത്തിന് // ക്രിസ്തുവിനെ അനുസരിക്കാതെ  ഞാൻ പള്ളിയിൽ പോയ രണ്ടാം കുറ്റത്തിന്, എന്നെ പോഴൻപാതിരി വെറും ഇരുകാലി ആടാക്കുന്നു! അവൻ എന്റെ ഇടയനായും സ്വയം ചമയുന്നു! എമ്പോക്കിയായ മഹാപാപികത്തനാരെന്നെ പാപിയാക്കുന്നു! എന്നിട്ടവൻ സ്വയം ''വൈദീകത'' മറന്നു ദൈവീകനാകുന്നു! ജനത്തെ കുമ്പസാരിപ്പിക്കുന്നു // പാപങ്ങൾ മോചിച്ചുതരുന്നതിനായി  കൂദാശച്ചൊല്ലി ആടുകളെ വീണ്ടും കബളിപ്പിക്കുന്നു! മനനമില്ലാത്ത വിശ്വാസിയുടെ വരുമാനത്തിന്റെ പത്തിലൊന്നു പള്ളിക്കു കൊടുത്ത് പള്ളിയിൽ അല്പനാളത്തേയ്ക്കു [ശുമ്പന്മാർ] പുണ്യവാന്മാരാകുന്നു! അല്ലാത്തവരെ  ശവപ്പറമ്പിൽ തെമ്മാടിക്കുഴിയിലും കത്തനാർ ഒടുവിൽ മൂടുന്നു! ദശാംശമായും, നേർച്ചയായും ,കൂദാശക്കാശായും,ആതുരസേവന //വിദ്യാവിളമ്പാലയും ഒരു കണക്കുമില്ലാതെ ഇവർ നേടുന്ന കോടികൾകൊണ്ട് //വോട്ടുബാങ്കുകൊണ്ടും സർക്കാരുകൾപോലും ഇവറ്റകളുടെ  വരുതിയിലാക്കുന്നു! 

ഈ രാജകീയ പൗരോഹിത്യവും ,ഇവറ്റകളുടെ ഈ ഭീകരവാഴ്ചയും  ഒരിക്കലായി നശിച്ചെങ്കിലേ ''ജനത'' ഭാരതജനതയാവൂ.... ഭാരതാംബേ, നിന്റെ മക്കളെ ഓരോ അച്ചായസഭകൾ കൈയടക്കിവച്ചു അടിമകളുമാടുകളുമാക്കി ഇന്ന് കൊല്ലാകൊല ചെയ്യുകയാണ്! സനാതന വേദാന്ത ദര്ശന ഭൂമിയിൽ ആത്മീകാന്ധത ബാധിച്ച ഒരുപറ്റം ആട്ടിന്കൂട്ടത്തെ [നാട്ടിന്പുറങ്ങളിൽപോലും നാല്പതു പള്ളികളിലായി] കാലത്തിനു കൺകുളിർക്കെ കാണാം ! നിയമം മൂലം ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വമേധയാ ഇതിൽ ഇടപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ! അല്ലാഞ്ഞാൽ ഇനിയും പിറക്കുന്ന ശിശുക്കളെ തമ്മിലടിക്കുന്ന ഈ സഭകൾ മാമോദീസ മുക്കുംമുമ്പേ//സ്വന്തമാക്കുംമുമ്പേ  കാലപുരിയിലേക്കയയ്ക്കാൻ കനിവുണ്ടാകണം ... കംസനും ഹെരോദാവും പോലെ,,,,,,... സർക്കാരേ, മാപ്പു! അനീതികണ്ടു വേദനിക്കുന്ന ഈ മനസ്സിനോട് പൊറുക്കേണമേ..samuelkoodal

     

Sunday 20 August 2017

ഭീഷ്മപിതാമഹനും ക്രിസ്തീയപൗരോഹിത്യവും ശരശയ്യയിൽ !
['ക്രിസ്തീയത' അമ്പേ നഷ്ടപ്പെട്ട ഇന്നിന്റെ പൗരോഹിത്യത്തെ ''ക്രിസ്തീയ പൗരോഹിത്യം'' എന്ന് വിളിച്ചതിൽ.... ക്രിസ്തുവേ, മാപ്പു!]

കൗരവരുടെ ,വിശിഷ്യാ ദുര്യോധനന്റെ നീചഭാവത്തെ നീചമെന്നറിഞ്ഞുകൊണ്ടുതന്നെ വയറ്റിപാടിനുവേണ്ടി ആ പക്ഷത്തു നിന്നുകൊണ്ട് ധർമ്മത്തെ നിഗ്രഹിക്കുവാൻ പാണ്ഡവരോട് കുരുക്ഷേത്ര യുദ്ധം നയിച്ച പടനായകൻ ഭീഷ്മാചാര്യരെ, ശരശയ്യയിൽ കിടന്നുകൊണ്ടുതന്നെ യുധീഷ്ഠിതനോട്  എത്ര ''സഹസ്രനാമം'' ജപിച്ചാലും, കാലം നീചനായെ കാണുകയുള്ളൂ! സഹോദരിതുല്യയായ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ചെയ്യുന്ന ദുശാസനനോട്, അരുതുകാട്ടാള // ''മാനിഷാദാ '' എന്ന് ഒരുവട്ടം ഉരിയാടാൻ കഴിയാതെ മൗനമായി അധർമ്മത്തിന് കൂട്ടുനിന്ന ആ നാവുകൊണ്ട് മരണം വരിക്കുംമുമ്പേ ഒരു പ്രായശ്ചിത്തമെന്നോണം ''സഹസ്രനാമം'' ജപിച്ചതുമാകാം ആ പുണ്യമാനസം! എന്തുമാകട്ടെ, ഒരുമനസാക്ഷിക്കുത്തുമില്ലാതെ വയറ്റിപ്പാടിന് വേണ്ടി ഇന്നും  അധർമ്മം കൈമുതലായ ക്രിസ്തീയ സഭകളിൽ  ളോഹാധാരികളായി, തങ്ങൾക്കുപോലും വിശ്വാസമില്ലാത്ത കൂദാശക്കച്ചവടം നടത്തുന്ന നാറുന്ന പുരോഹിതരെ, നിങ്ങൾക്കുമുണ്ടോ ഒടുവിലൊരു കുറ്റബോധവും സഹസ്രനാമജപവും ?! കുരിശിലെ തന്റെ വലതുഭാഗത്തെ കള്ളനെന്നപ്പോലെ ക്രിസ്തു നിങ്ങൾക്കും മാപ്പുതരുമോ അവസാന കുമ്പസാരം മൂലം ? മരണം കള്ളനെപ്പോലെ വരുമെന്നതിനാൽ വേഗം മാനസാന്തരപ്പെടുവിൻ //ളോഹകൂടും അതിലെ 'മണവാട്ടിഭോജനവും' വെടിഞ്ഞോടുവീൻ..അല്ലാഞ്ഞാൽ സോദോമ്യരെ കൈകാര്യം ചെയ്തവൻ കുരിശിൽ മരിച്ചിട്ടില്ല എന്നും ഓർത്തുകൊള്ളുവീൻ ..samuelkoodal    

Wednesday 16 August 2017

ആടുകളെ, നാം ഏതുമല്ല ! 
''ദശാംശം ചോദിക്കാന്‍ ഇവര്‍ക്കെന്തധികാരം?'' എന്ന  തലക്കെട്ടിൽ  അല്മായശബ്‍ദത്തിൽ ശ്രീ .കെ. ജോര്‍ജ് ജോസഫ് (KCRM ട്രഷറര്‍) എഴുതിയ കുറിപ്പ് ഫേസ്ബുക്കിൽ പലരുടെയും ചിന്തയിൽ ഇക്കിളിയുണർത്തി! കൂടാതെ ''പാലാ കത്തീഡ്രല്‍വികാരി കലിപ്പിലാണ്!''എന്ന 'സത്യജ്വാല' റിപ്പോര്‍ട്ടരുടെ കുറിപ്പും കൂടിയപ്പോൾ ചേലായി! പാതിരിക്കു വീണ്ടും ''ഭീകരൻ'' എന്ന വലിയ പരസ്യം കിട്ടി! നൂറു ആടുകൾ ഒപ്പിട്ട പുതിയ മോഡൽ നിവേദനവും ളോഹ കൂട്ടിൽ ഭ്രമിച്ചുപോയ മനനമില്ലാത്ത [മനുഷ്യത്വം നഷ്ടമായ ] വെറും ഇരുകാലിയാടുകളെ മാനസാന്തരപ്പെടുത്താൻ മതിയായവയല്ല!
കള്ളക്കത്തനാരുടെ ഇന്നത്തെ ഈ ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ''ക്രിസ്തുവിനെ അനുസരിക്കുക'' എന്ന ഒറ്റ പോംവഴിയെ ജനമേ,  നമുക്ക് മുന്നിലുള്ളൂ..

എനിക്കൊരു സംശയം :- ക്രിസ്തുവിനെ അനുസരിക്കാതെ നാം പള്ളിയിൽ പോയി ഇവറ്റകളുടെ അടിമകളായി / ആടായി, പാതിരി തന്ന  ''പാപിയെന്ന''  പാഴ്ക്കുപ്പായത്തെ സ്വയം അണിഞ്ഞതല്ലേ ഇതിനെല്ലാം ഏക കാരണം ? ഒരേ ഒരു പോംവഴിയെ ഈ പാതിരിപ്പടയുടെ കസ്റ്റഡി മരണത്തിൽ നിന്നും നമുക്ക് ഇനിയെങ്കിലും രക്ഷപ്പെടാനായുള്ളൂ..''നാം ക്രിസ്തുവിനെ അനുസരിക്കുക''! ''പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാതെയിരിക്കുക'' // ''ഇവന്റെ പറിഞ്ഞ കൂദാശകൊണ്ടു കിട്ടുന്ന മോക്ഷം വേണ്ടെന്നു വയ്ക്കുക''!//
എന്റെ കുടലിൽ ആയിരങ്ങൾ ഈ കൂദാശ എന്തെന്ന് കൂടി അറിയാതെ എന്നും ജീവിക്കുന്നു ,''അവരെപ്പോലെ നാമും മനുഷ്യരാവുക''!// ഇന്ന് നാം മനുഷ്യരല്ല പകരം കത്തോലിക്കാരാണ് ,ഓർത്തഡോൿസ് ആണ് csi  ആണ് ...അങ്ങിനെ നൂറായിരം വിളിപ്പേരുള്ള അടിമകളാണ് !

ഇന്ത്യയിൽ നമുക്ക് ''പൊറുക്കാൻ അനുവദിക്കാത്ത'' കാലം വരുന്നു ഈ പാതിരിമോന്മാർ കാരണം ! ദൈവത്തെ മറന്നു മാമോനെ സ്നേഹിക്കുന്ന ഈ സഭകൾ നമുക്ക് ശാപമാണ് മാളോരേ .. പള്ളികൾ വിട്ടോടുക! ചമ്മട്ടിയെടുത്ത മനുഷ്യപുത്രൻ തോറ്റു വിലപിച്ചിടത്തു ആടുകളെ, നാം ഏതുമല്ല ! go  away  from  church ..samuelkoodal

Sunday 6 August 2017

അല്മായശബ്ദം: അമേരിക്കയിലും KCRM -ൻറെ സമാന്തര സംഘടന

അല്മായശബ്ദം: അമേരിക്കയിലും KCRM -ൻറെ സമാന്തര സംഘടന: പ്രിയ സുഹൃത്തുക്കളെ , കഴിഞ്ഞ നാലഞ്ചാഴ്ചകളായി അമേരിക്കയുടെ പല ഭാഗങ്ങളിൽ താമസിക്കുന്ന എൻറെ സുഹൃത്തുക്കളെ ഞാൻ ടെലിഫോണിലൂടെ ...



''KCRM ''  ഇന്റെ  പുതിയ  ശാഖ  അമേരിക്കയിൽ  പിറവിയെടുത്തതിൽ ക്രിസ്തു പിറന്ന നാളിലെ ആഘോഷം എന്റെ ഉള്ളിൽ തുകിലുണർത്തി ! കേരളം മുഴുവൻ, ഗ്രാമങ്ങൾ തോറും ഇത് വീണ്ടും ജനിക്കട്ടെ എന്നും ആശിക്കുന്നു! ഇതിലും ഉപരി ഒരു  ''വേൾഡ് ക്രിസ്ത്യൻ റീഫോർമേഷൻ മൂവ്മെന്റ്''  WCRM ഉണ്ടായാലും ഇന്നത്തെ പൗരോഹിത്യ തെമ്മാടിത്തരങ്ങൾക്കു പകരം നിൽക്കാനാകില്ല ഇവയ്‌ക്കൊന്നും എന്നാണെന്റെ മതം!



''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന'' ക്രിസ്തുവിന്റെ ഏക കല്പന അനുസരിക്കാത്ത കുറെ പാഴ് ജന്മങ്ങൾ അവരുടെ ജഡം പള്ളിമുറ്റം  ചവിട്ടാൻ കൊണ്ടുപോകുന്നു ,തിരികെ കൊണ്ടുപോരുന്നു എന്നല്ലാതെ, രണ്ടായിരം കൊല്ലമായിട്ടും ക്രിസ്തുവിനെ ദിനവും ശാപ്പിടുന്ന കത്തനാരും ആ കുരുടൻ  വഴിതെളിക്കുന്ന കുരുടരായ ആട്ടിന്കൂട്ടവും ക്രിസ്തുവിനെ ഇത്രകാലവും അറിഞ്ഞില്ല എന്നതാണ് കാലത്തിന്റെ ദുഃഖം!  ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ'' കഴിയുന്ന ഒരു സഭയോ കത്തനാരോ ആടോ ഇതുവരെ ജനയിച്ചിട്ടില്ല എന്നതാണതിനു ഉദാഹരണം! ''ക്രിസ്തുവിന് വാക്കും   പഴംചാക്കു പോലായി''



ഇവിടെന്തു KCRM ? ഇവിടെന്തു WCRM ? ജനമേ ,എന്റെ ജനമേ കേൾക്ക .വി.മത്തായി ആറിന്റെ അഞ്ചുമുതൽ പ്രാര്ഥനയെക്കുറിച്ചൊരു 'സ്റ്റഡിക്ലാസ്സ്' ക്രിസ്തു നമുക്കായി അരുളിയത് ഹൃദിസ്ഥമാക്കൂ..  പള്ളിയെ ബഹിഷ്ക്കരിക്കു..മനസിന്റെ അറയിലെ മൗനത്തിൽ വസിക്കുന്ന ദൈവത്തെ കണ്ടെത്താൻ നിങ്ങൾ ഇനിയും പാതിരിയുടെ നാറുന്ന ളോഹയുടെ വിഷുപ്പലക്കണമോ? വെളുക്കില്ലത് ,അതിൽ ക്രിസ്തുവിന്റെ രക്തക്കറ പണ്ടേ പുരണ്ടുപോയി! അതാണീ മെത്രാന്റെ ചുവന്ന കുപ്പായം നമ്മോടു പറയുന്നത് ! കണികാണാൻ പോലും കൊള്ളാത്ത ഇവറ്റകളെ വഴിയിൽ വച്ച് കണ്ടാല്പോലും ഒഴിഞ്ഞുമാറൂ വേഗം ! അല്ലാഞ്ഞാലവൻ ചുളുവിൽ  നമ്മുടെ ഇടയൻ കളിക്കും ! അവനറിയാത്ത ദൈവത്തെ നമുക്ക് വിളമ്പിത്തരും ! അവനറിയാത്ത ഇല്ലാത്ത സ്വർഗത്തിൽ നമുക്കും ഇടം വാഗ്ദാനം ചെയ്യും ! ദൈവം ഇവന്റെ വരുതിയിലാണെന്നും നമ്മെ പറഞ്ഞു കൂദാശപ്പണം വാങ്ങി പുതിയ കോടികളുടെ കാറ് വാങ്ങും ! അരുതേ ..go away from church  !



''ഹൃദയം ദേവാലയം'' എങ്കിൽ ഹൃദയമുള്ളവർ പള്ളിയിൽ പോകാതെയിരിക്കട്ടെ ക്രിസ്തുവിനെ അനുസരിക്കുന്ന നല്ല ദൈവമക്കളായി ! അല്ലാത്തവർ ഹൃദയമില്ലാത്തവരായി ക്രിസ്തുവിനെ നിന്ദിക്കാൻ പള്ളിമുറ്റം നിരങ്ങട്ടെ , പാതിരി അവനെ ആടാക്കട്ടെ, അവന്റെ കുടുംബം നശിപ്പിക്കട്ടെ ! മനസുകളെ ഉണരുവീൻ ,നിങ്ങളെ ഉണർത്തുന്ന ബോധമാണ് ദൈവം എന്നവനെ അകമേ അറിയുവിന് അങ്ങനെ നിങ്ങൾ സ്വർഗീയരാകുവീൻ സ്വയം !  

samuelkoodal

Saturday 5 August 2017

അല്മായശബ്ദം: അമേരിക്കയിലും KCRM -ൻറെ സമാന്തര സംഘടന

അല്മായശബ്ദം: അമേരിക്കയിലും KCRM -ൻറെ സമാന്തര സംഘടന: പ്രിയ സുഹൃത്തുക്കളെ , കഴിഞ്ഞ നാലഞ്ചാഴ്ചകളായി അമേരിക്കയുടെ പല ഭാഗങ്ങളിൽ താമസിക്കുന്ന എൻറെ സുഹൃത്തുക്കളെ ഞാൻ ടെലിഫോണിലൂടെ ...



''KCRM ''  ഇന്റെ  പുതിയ  ശാഖ  അമേരിക്കയിൽ  പിറവിയെടുത്തതിൽ ക്രിസ്തു പിറന്ന നാളിലെ ആഘോഷം എന്റെ ഉള്ളിൽ തുകിലുണർത്തി ! കേരളം മുഴുവൻ, ഗ്രാമങ്ങൾ തോറും ഇത് വീണ്ടും ജനിക്കട്ടെ എന്നും ആശിക്കുന്നു! ഇതിലും ഉപരി ഒരു  ''വേൾഡ് ക്രിസ്ത്യൻ റീഫോർമേഷൻ മൂവ്മെന്റ്''  WCRM ഉണ്ടായാലും ഇന്നത്തെ പൗരോഹിത്യ തെമ്മാടിത്തരങ്ങൾക്കു പകരം നിൽക്കാനാകില്ല ഇവയ്‌ക്കൊന്നും എന്നാണെന്റെ മതം!



''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന'' ക്രിസ്തുവിന്റെ ഏക കല്പന അനുസരിക്കാത്ത കുറെ പാഴ് ജന്മങ്ങൾ അവരുടെ ജഡം പള്ളിമുത്തം ചവിട്ടാൻ കൊണ്ടുപോകുന്നു ,തിരികെ കൊണ്ടുപോരുന്നു എന്നല്ലാതെ, രണ്ടായിരം കൊല്ലമായിട്ടും ക്രിസ്തുവിനെ ദിനവും ശാപ്പിടുന്ന കത്തനാരും ആ കുരുടൻ  വഴിതെളിക്കുന്ന കുരുടരായ ആട്ടിന്കൂട്ടവും ക്രിസ്തുവിനെ ഇത്രകാലവും അറിഞ്ഞില്ല എന്നതാണ് കാലത്തിന്റെ ദുഃഖം!  ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ'' കഴിയുന്ന ഒരു സഭയോ കത്തനാരോ ആടോ ഇതുവരെ ജനയിച്ചിട്ടില്ല എന്നതാണതിനു ഉദാഹരണം! ''ക്രിസ്തുവിന് വാക്കും   പഴംചാക്കു പോലായി''



ഇവിടെന്തു KCRM ? ഇവിടെന്തു WCRM ? ജനമേ ,എന്റെ ജനമേ കേൾക്ക .വി.മത്തായി ആറിന്റെ അഞ്ചുമുതൽ പ്രാര്ഥനയെക്കുറിച്ചൊരു 'സ്റ്റഡിക്ലാസ്സ്' ക്രിസ്തു നമുക്കായി അരുളിയത് ഹൃദിസ്ഥമാക്കൂ..  പള്ളിയെ ബഹിഷ്ക്കരിക്കു..മനസിന്റെ അറയിലെ മൗനത്തിൽ വസിക്കുന്ന ദൈവത്തെ കണ്ടെത്താൻ നിങ്ങൾ ഇനിയും പാതിരിയുടെ നാറുന്ന ളോഹയുടെ വിഷുപ്പലക്കണമോ? വെളുക്കില്ലത് ,അതിൽ ക്രിസ്തുവിന്റെ രക്തക്കറ പണ്ടേ പുരണ്ടുപോയി! അതാണീ മെത്രാന്റെ ചുവന്ന കുപ്പായം നമ്മോടു പറയുന്നത് ! കണികാണാൻ പോലും കൊള്ളാത്ത ഇവറ്റകളെ വഴിയിൽ വച്ച് കണ്ടാല്പോലും ഒഴിഞ്ഞുമാറൂ വേഗം ! അല്ലാഞ്ഞാലവൻ ചുളുവിൽ  നമ്മുടെ ഇടയൻ കളിക്കും ! അവനറിയാത്ത ദൈവത്തെ നമുക്ക് വിളമ്പിത്തരും ! അവനറിയാത്ത ഇല്ലാത്ത സ്വർഗത്തിൽ നമുക്കും ഇടം വാഗ്ദാനം ചെയ്യും ! ദൈവം ഇവന്റെ വരുതിയിലാണെന്നും നമ്മെ പറഞ്ഞു കൂദാശപ്പണം വാങ്ങി പുതിയ കോടികളുടെ കാറ് വാങ്ങും ! അരുതേ ..go away from church  ! samuelkoodal