Tuesday 27 February 2018

ചോറിന്ത്യയിൽ ,കൂറ് വത്തിക്കാനിൽ! ഭേഷ് !
വയസ്സായിട്ടും വിവരമില്ലാത്തവരാണീ മെത്രാനും കർദ്ദിനാളും വാവാമാരും എന്നൊക്കെ ഞാൻ പണ്ടേ പറഞ്ഞതല്ലേ? വെറും പോഴൻ പാതിരി മൂത്തോരല്ലേ ഇവറ്റകൾ! കുതന്ത്രത്തിലൂടെ ളോഹയുടെ കളർ മാറ്റുന്ന വില്ലന്മാർ !

ഭാരതത്തിന്റെ പുത്രനായി ഈ മണ്ണിൽ പെറ്റുവീണ പയ്യൻ ളോഹയിൽ  കയറിക്കൂടിയപ്പേൾ ഒരുനാൾ കർദ്ദിനാളായി / വത്തിക്കാന്റെ മരുമോനുമായി! നല്ലചേലായി! ഒടുവിൽ ഇന്ത്യയിൽ വോട്ടുചെയ്യുന്ന ഈ പുന്നാരമോൻ പറയുന്നു ഇവിടുത്തെ നിയമം അതിയാനു   ബാധകമല്ലെന്ന്! ചൂല്!! കാനോൻ നിയമമാണോ ഇയാളെ പെറ്റതും പോറ്റിയതുമിത്രയും നാൾ!? ഈ നന്ദികേട് ഭാരതാമ്മ പൊറുക്കരുത്! ഇവരെ പോറ്റിവളർത്തിയ പെറ്റമ്മയെ തള്ളുന്ന മോന്മാർ [ദൈവത്തെ കുരിശിച്ചവർ] ,ജനത്തെ തെറ്റായ വേദം കാതിലോതി ആത്മീകാന്ധതയിലൂടെ ആടുകളാക്കുന്നവർ ശിക്ഷിക്കപ്പെടേണ്ട   കാലം അതിക്രമിച്ചിരിക്കുന്നു! ആടുകളുടെ ചോരകുടിച്ചവയെ   ഇല്ലാതാക്കുന്നതോ മറ്റൊരു വലിയകുറ്റം!

ഭാരതത്തിന്റെ നിയമവാഴ്ചയെ നിന്ദിച്ച ഈ മോൻ മാപ്പുപറയാം എന്ന് പറഞ്ഞാലും ശിക്ഷിക്കണം കാരണം }''ക്രിനഗ്നനില്ല നിഷ്‌ക്രിതി'' എല്ലാതെറ്റിനും പരിഹാരമുണ്ടെന്നാലും നന്ദികേടിനു പരിഹാരമില്ല ! വത്തിക്കാനിൽ നിന്നും ഉണ്ടാക്കിയ പുന്ന്യാളൻമാരെ നാടാകെ കവലകൾതോറും രൂപക്കൂട്ടിലാക്കി, നാട്ടിലെ നാനാജാതി മതസ്ഥരെയും ഭക്തിയുടെ പാട്ടിലാക്കി, ആ പാട്ടു വിറ്റു കാശാക്കി, ആകാശ് മടക്കി വത്തിക്കാന് അടുത്ത പുണ്ണിയാളാനെ കൂദാശചയ്തു      ഉണ്ടാക്കാൻ കപ്പം കൊടുക്കുന്ന  ഈ വിശ്വാസം ഭാരതമക്കളെ, നമുക്കിനിയും ആവശ്യമുണ്ടോ ? ചിന്തിക്കൂ അച്ചായന്മാരെ ....പ്ളീസ് .  നിയമജ്ഞർ ഇവരെ നിയമം പഠിപ്പിക്കട്ടെ !  സർക്കാർ ഇവരുടെ ഭക്തിക്കച്ചവടത്തിന്റെ വരവുചെലവ് നോക്കി, പണം രാജ്യത്തിന്റെ കണക്കിൽ പെടുത്തട്ടെ ! 'മെഡിക്കൽ & എഡ്യൂക്കേഷൻ' എന്ന സർക്കാരിന്റെ രണ്ടു ഡിപ്പാർട്മെന്റുകൾ ളോഹാധാരികൾ ഇത്രകാലമായി  കൈകാര്യം ചെയ്തതിന്റെ പൊരുൾ മാനനമുള്ള രാഷ്ട്രീയ സേവകർക്കു മനസ്സിലായിക്കാണുമല്ലോ!  

ഇത് കുരുക്ഷേത്ര ഭൂമിയാണ് ഇവിടെ ധർമ്മം ജയിക്കണം'  എല്ലാ അധർമ്മവും ഇവിടെ ഇല്ലാതെയായെ മതിയാവൂ നിശ്ചയം ! samuelkoodal 9447333494       

Monday 26 February 2018

''കാക്ക നോക്കറിയും, കൊക്ക് ഒടക്കറിയും, കോഴി കൊണ്ടേ അറിയൂ'' എന്ന ചൊല്ലും തോൽപ്പിക്കുന്ന അച്ചായകൂട്ടങ്ങൾ കാലത്തെ വെല്ലുന്ന വിഡ്ഢി സമൂഹമാണ് !

കൊച്ചിയിലെ കാദ്ദിനാളും അതിയാന്റെ കാശുകുംഭകോണവും, പള്ളിക്കുവേണ്ടി തെരുവ് യുദ്ധത്തിനൊരുങ്ങുന്ന മെത്രാന്മാരും, അവർ സാത്താനാൽ അഭിഷേകം ചെയ്ത പാതിരിമാരും, ഈ കുരുടന്മാർ നയിക്കുന്ന കണ്ണുതുറക്കാൻ മടിക്കുന്ന ആട്ടിക്കൂട്ടവും ഭാരതമണ്ണിനുതന്നെ അപമാനകരമാണ്! കോടതിയെപ്പോലും നിസ്സാരവൽക്കരിക്കുന്ന ഈ വർഗം നാടിനും ശാപമാണ് സത്യം! "ദൈവത്തെയും മനുഷ്യരെയും ഭയപ്പെടാത്ത'' ഈ വൃന്ദം കാലത്തിനും വിനയാണ്!

''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതെന്ന്'' തിരുനാവു കൊണ്ടു വിലക്കിയ മിശിഹാ ഇവറ്റകളുടെ കാമാർത്ഥ മുറവിളിക്കു മുന്നിൽ / ആർത്തിക്കുമുന്നിൽ തോറ്റുപോയല്ലോ എന്നാണു കാലം ഇന്നും വിലപിക്കുന്നത്! കൊണ്ടാലറിയുന്ന കോഴികളേക്കാൾ ക്രിസ്ത്യാനീ, നീ അല്പബുദ്ധിയായതെങ്ങിനെ? ദൈവമെന്തെന്നുകൂടി അറിയാത്ത ഈ പൗരോഹിത്യ പാസ്റ്റർമോന്മാർ തലമുറകളായി നമ്മെ കളിപ്പിക്കുകയായിരുന്നു / ചൂഷണം ചെയ്യുകയായിരുന്നു!

ഇവരുടെ കൂദാശാജല്പനങ്ങൾക്കു മുതൽക്കൂട്ടായി ഇവരുടെ കൈവശമുള്ള വില്പനച്ചരക്കായ ക്രിസ്തുവല്ല നമ്മുടെ നാസറായൻ! സ്നേഹ ഗായകനായ ക്രിസ്തുവല്ല ഇവരുടെ നായകൻ ! പകരം കലഹത്തിന്റെ ആത്മാവായ സാത്താന്സേവകരാണിവർ ! ശത്രുവിനെ സ്നേഹിക്കാൻ പറഞ്ഞവനെ ഇവർക്ക് പരിചയം കൂടിയില്ല! ഓടിയകലുവീൻ ഇവരുടെമേൽ വീശിയ കാറ്റടിച്ച ആ ദിക്കുകളിൽ നിന്നും വേഗം ! ''go away from church '' അത് കള്ളന്മാരുടെ ഗുഹകളാണെക്കാലവും!
സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലാത്ത ഈ ''മോൻമാർ'' ഇപ്പോൾ ''കഴുതമേൽ ഏറിയോനെ കളിയാക്കാൻ'' കോടികളുടെ മെഴ്‌സിഡീസിലെ യാത്രയാകാവൂ എന്നാതായിരുന്നോ ക്രിസ്തു നമുക്ക് കാണിച്ചുതന്ന വിനയവും കാലിത്തൊഴുത്തിലെ എളിമയും?! ബൈബിളിനെ ഇവർ തന്നെ കുത്തിക്കുറിച്ചു, തെറ്റായികുത്തിക്കെട്ടി! തെറ്റായി വായിച്ചു ''ശരിയെ'' ഇവര്‍ അറിഞ്ഞതേയില്ല! ശരിഎന്തെന്നറിയാത്ത മനുഷ്യക്കോലങ്ങളാക്കി തലമുറകളെ തകർത്ത ഇവർ ക്രിമിനലുകൾ തന്നെയാണെന്നും! പാവം ക്രിസ്തുവോ ഇതു കണ്ടു വിളറിക്കിടക്കുന്നു കുരിശിലിന്നും !

അശുദ്ധൻ അവന്റെ അശുദ്ധിയിൽ നിന്നെങ്ങനെ വിശുദ്ധമായതു ചെയ്യാനാകും ? അശുദ്ധരായ ഇവരുടെ കൂദാശാകുർബാനാജല്പനങ്ങൾ മനനമില്ലാത്ത ജനത്തെ കബളിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഒരുനാളും ആവുകയില്ല നിശ്ചയം ! ഹൃദയസ്തനായ പിതാവിനെ ഇവര്‍ക്കറിയുകയുമില്ല!വെറും കോഴികളെപ്പോലെ കൊണ്ടാലെങ്കിലും അറിയൂ അച്ചായന്മാരെ! നേരറിയൂ.. നേരത്തെ നേരറിയൂ ..samuelkoodal 9447333494

Wednesday 7 February 2018

''മൂഷികനാം നീ മൂഷികനിനിമേൽ,
പൂഷകനാം ഞാൻ പൂഷകനിനിമേൽ''
മെത്രാനെ നീയിനിയും തിരുമേനിയല്ല ,
ജനം ഇനിമേലിൽ ഐമേനിയുമല്ല ! 
കത്തനാരേ,നീ ആരുടേയും പിതാവല്ല,
ജനം നിന്റെ ചുമ്മാ മക്കളുമല്ല !

സ്വന്തം പിതാവിനെ തിരിച്ചറിഞ്ഞവരാരും
വഴിയിൽ കണ്ട പാതിരിയെ ''പിതാവേ'' എന്ന് വിളിച്ചു
സ്വന്തം അമ്മയെ ഇനിയൊരുനാളും ആക്ഷേപിക്കുകയുമില്ല!
വിശുദ്ധകുർബാന വിശുദ്ധമെങ്കിൽ അശുദ്ധനായ പുരോഹിതനെ
ആ കർമ്മം ചെയ്യാൻ സഭ മേലിൽ അനുവദിച്ചുകൂടാ!
അൾത്താര വിശുദ്ധസ്ഥലമെങ്കിൽ ആഭാസന്മാരെ
അതിൽ യാതൊരുവേഷത്തിലും പ്രവേശിപ്പിച്ചുകൂടാ!
സിബിഐ അന്വേഷിച്ചു അഭയാകേസുകളിലെ
വ്യഭിചാരിയോസന്മാർ കുറ്റവിമുക്തരാണെന്നു തെളിഞ്ഞാലും, വിശുദ്ധവസ്ത്രം അവർ മരണംവരെ അണിഞ്ഞുകൂടാ !
കാരണം കാലമതിനെ "നാറുന്ന ളോഹയെന്നു''
നാളെ ആക്ഷേപിക്കും നിശ്ചയം!
മറ്റിതര സഭകളും ഇത് മാതൃകയാക്കുവീൻ ...
കുറ്റമാക്ഷേപിക്കപ്പെട്ട പുരോഹിതരെ അവരുടെ
വിശുദ്ധവസ്ത്രം ഉടൻ അഴിച്ചുമാറ്റി പുറത്താക്കണം!
മറ്റു സഭാവേലയ്‌ക്കായിക്കൂടി അവരെ നിയോഗിക്കുവാൻ പാടില്ല; ഉദാഹരണം, പള്ളിപ്പറമ്പിലെ തെങ്ങുകയറ്റവും ,റബര് ടാപ്പിംഗും വരെ!
മെത്രാന്മാർ ഇനിമുതൽ കല്പിക്കരുത്, വെറുതെ പറഞ്ഞാൽ മതി ;
ജനം മനസിലാക്കിക്കൊള്ളും !
കല്പനകളും മടയലേഖനങ്ങളും ഇനിയും പള്ളികളിൽ അരുതു;
വെറും കത്തുകളും കുറിപ്പ്കളും വാർത്താക്കുറിപ്പുകളും മതി!
നാലുനാളത്തേക്കു വിലസുന്ന മന്ത്രിമാരുടെ മാതിരി
കൊടിവച്ച കാറുവേണ്ടാ മെത്രാനെ,; വെറും കാറ് മതി !
എളിമയറിയില്ലെങ്കിലും മെത്രാൻ ഇനിയും എളിമ അഭിനയിക്കണം!
പഴയനിയമത്തിലെ മൃഗബലി ഇന്ന് പള്ളിയിലില്ലാത്തതിനാൽ അരക്കെട്ടും നീണ്ട ളോഹയും വേണ്ട!
[അത് വെറും ജാഡയാണെന്നു ജനം അറിഞ്ഞുകഴിഞ്ഞു]
തയ്യൽക്കാരനും കുറെ തുണിയുമുണ്ടെങ്കിൽ ആർക്കും പുരോഹിതനാകാം എന്ന '' KP നയം'' ന്യായമല്ല!
കെപിയെ പുരോഹിതനെന്നു കരുതുന്നവൻ ഇരുകാലിയാടുതന്നെ! കെപിയെ കൈമുത്തി വണങ്ങുന്നവൻ തലമുറയായി ഐമേനിതന്നെ! [അവൻ ദൈവജനമല്ല] samuelkoodal 9447333494
-----------------------------------------------------------------------------------------------------------------
ദൈവമക്കളോടു ദൈവത്തിന്റെ മൗന നൊമ്പരം = ''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന് എന്റെ ഏകജാതൻ വന്നു നേരിൽ നിങ്ങളോടു പറഞ്ഞതല്ലേ മക്കളെ? അവൻ ശപിച്ച പൗരോഹിത്യം എവിടെ ആരാൽ നന്നാക്കപ്പെടുവാനാണ്? പുരോഹിതനുവേണ്ടി നിങ്ങളെക്കൊണ്ടവൻ പണിയിച്ച പള്ളിയെ ''കള്ളന്മാരുടെ ഗുഹ''എന്നല്ലയോ മനുഷ്യപുത്രൻ ആക്ഷേപിച്ചത്? കാലത്തിനതിനെ നല്ലയിടമാക്കാനാകുമോ ? ഇല്ല ഒരുനാളുമില്ലെൻ പ്രിയരെ.. ഓടിയകലുവീൻ..പള്ളി വിട്ടോടി അകലുവീന്‍ .. അല്ലാത്തവർ ചമ്മട്ടിയുമായി അവിടെ ചെല്ലുവീൻ .. അശുദ്ധനായ പുരോഹിതനെ പള്ളിയിൽ കണ്ടാൽ അവനണിഞ്ഞ നാറുന്ന ളോഹ ഒന്നാമതായി നിങ്ങള്‍ അഴിച്ചുമാറ്റുവീൻ..
പകരം കൈലിയും ബനിയനും മതി ആ നിക്രിഷ്ടജീവിക്കു പണിയെടുക്കാൻ..ഓക്കേ? ഇതാണ് എന്റെ പുതിയ നിയമം!''



Saturday 3 February 2018

'സെൻസും സെൻസേഷനും' ഇല്ലാത്തിരുകാലിയാടുകൾ = അച്ചായവൃന്ദം!

''അവനെകുരിശിക്ക, അവനെകുരിശിക്ക'' എന്നാർത്ത അന്നത്തെ ആടുകൾതന്നെയാണിന്നും ഈ വഴിയോരപ്പള്ളികളിലാകെ ! ക്രിസ്തുവിന്റെ സ്നേഹവും, അവന്റെ എളിമയും വിശുദ്ധിയും, അവൻ കാണിച്ചുതന്ന ത്യാഗവും [കുർബാനയും] തൊട്ടുതീണ്ടിയിട്ടില്ലാത്ത അർത്ഥാർത്തിയും  കാമാര്ത്തിയും മൂത്ത ഭോഗികളായ മ്ലേച്ചപുരോഹിതനും പാസ്റ്ററും, അവറ്റകളുടെ നാറുന്ന നാവിനാൽ നാടാകെ വിതറുന്ന നാറിയ കൂദാശകളിലും പ്രാര്ഥനാതട്ടിപ്പുകളിലും മനംമയങ്ങി, ''മരണാനന്തര സ്വർഗ്ഗരാജ്യം'' സ്വപ്നംകാണുന്ന പാവം സ്വപ്നജീവികളാണ് പള്ളികളിൽ കൂടുന്ന മനനമില്ലാത്ത ഈ ജനം! 

ജനിച്ചനാൾമുതൽ മരിച്ചാലും പണിയുന്ന പൗരോഹിത്യത്തിന്റെ ഈ ''കസ്റ്റഡിമരണത്തിൽ''നിന്നും ഇവരെ രക്ഷിക്കുവാൻ ,ഇന്നത്തെയീ ;പൗരോഹിത്യതട്ടിപ്പിനെതിരെ ഭാരതത്തിൽ ''അയൽകൂടലുകൾ'' ഉണ്ടായെങ്കിലേ മതിയാവൂ.!  സ്നേഹിക്കുന്ന മനസുകളുടെ ഒരയൽകൂടൽ ! സഭാന്തരങ്ങളില്ലാത്ത മതഭേദങ്ങളില്ലാത്ത അരയൽക്കൂടൽ! മനുഷ്യനെന്ന മഹനീയ പദവിയുള്ളവരുടെ ഒരയൽക്കൂടൽ!  ''ജാതിയില്ല മതങ്ങളില്ലിവിടില്ല താഴ്ചയുയർച്ചകൾ, നീതിയാം വഴിപോക്കരാണിവർ നിഷ്കളങ്ക സഹോദരർ'' എന്ന് മൗനമായി മനസ്സിൽ മന്ത്രിക്കുന്നവരുടെ ഒരയൽക്കൂടൽ!  അതാണ്  ക്രിസ്തു കല്പിച്ച ''അയൽക്കാരനെ സ്നേഹിക്കുന്ന'' കൂടൽ! സ്നേഹക്കൂടൽ!

ഇതിനെന്തിനു നാടാകെ  നാനൂറുപള്ളികളും കാശുവാരാന് കുരിശടികളും, റോഡകെ പാതിരിപാസ്റ്റർമോൻമാരും ? ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ .. സ്വന്തമായി ശവദാഹത്തിനു കൂടി ഇടമില്ലാത്തവനു  അയൽക്കാരൻ  തന്റെ പറമ്പിൽ  ശവദാഹത്തിനിടം കൊടുക്കട്ടെ !..  ഇടംകൊടുത്തു ഇടയാനാകൂ..''നല്ലയിടയൻ'' !

കൊച്ചിയിലെ കർദ്ദിനാളും കോട്ടയത്തെ തങ്കംപിടിച്ച ബ്രദറും നിങ്ങളെ ഒന്നും പഠിപ്പിച്ചില്ലേ?  ചിലന്തിയും പഠിപ്പിക്കുമെന്നാണ് ഞാൻ പഠിച്ചത്!  

സർക്കാരറിഞ്ഞു പിറന്നകുഞ്ഞിനു പേരിടീലും, വളർന്നാൽ ചോറൂണും അയൽക്കൂടലുകൾ നടത്തട്ടെയിനിയും  മൗനപ്രാർത്ഥനയിൽ! സർക്കാരറിഞ്ഞ വിവാഹവും ഒടുവിൽ മരണവും ശവദാഹവും അയൽക്കൂടലുകൾ സാക്ഷികളായി നടത്തിയാൽപ്പോരേ? അവനവന്റെ കർമ്മഫലം അനുഭവിക്കാനുള്ള മനസിന്റെ സംസ്കാരയാത്രയെന്ന മരണമെന്ന മറയലും ജനനമെന്ന വിരിയലും താനേ നടക്കുന്നതാകയാൽ നാമെന്തു പ്രാർത്ഥിക്കാൻ? പ്രാര്ഥിച്ചാലാരുകേൾക്കാൻ ? അല്ല ,പ്രാര്ഥിച്ചിട്ടെന്തുഫലം? ചിന്തിക്കൂ അച്ചായന്മാരെ. ചിന്തിക്കൂ .  samuelkoodal 9447333494