Wednesday 21 June 2017
Friday 16 June 2017
''ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ''
പണ്ട് st .പോൾ ഗലാത്യർക്കു എഴുതിയ ലേഖനത്തിന്റെ ഒന്നിന്റെ എട്ടും ഒൻപതും വാക്യങ്ങൾ പാട്ടാക്കി കുർബാനയ്ക്കു പാടിയിരുന്ന ഈ അൾത്താര ബോയിയിൽ അന്നേ തുടങ്ങിയ സംശയമാണ്, ''ഇത് ദൈവത്തിന്റെ സഭതന്നെയാണോ''? എന്ന് ! ''ഭൂവിലശേഷം ദൈവത്താൽ പ്രേരിതരായ'' ....തുടങ്ങി, പാട്ടിന്റെ അവസാനിക്കുന്നിടത്തൊരു കല്ലുകടി! "നിങ്ങളെ ഞങ്ങൾ അറിയിച്ചതൊഴിച്ചു ഇങ്ങൊരുവൻ വന്നറിയിച്ചാൽ , വാനവനെങ്കിലും ആ ദൂതൻ ,താനേൽക്കും സഭയിന് ശാപം" എന്ന് പാടി നിർത്തുമ്പോൾ, ''ശപിക്കുന്ന സഭ ക്രിസ്തുവിന്റേതോ''എന്നൊരു ചിന്ത അന്നേ എന്നിലുണർന്നിരുന്നു! ''ശത്രുക്കളെ സ്നേഹിപ്പീന് ,നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പീന്'' എന്ന് ലോകത്തെ ആദ്യമായി പഠിപ്പിച്ച ക്രിസ്തുവിന്റെ പേരിലുള്ള ഈ സഭയ്ക്ക് ഒരുവനെ ശപിക്കാൻ മനസാകുമെങ്കിൽ st .പോളിന് ക്രിസ്തുവിനെ അറിയില്ല എന്നാണോ? അതോ ക്രിസ്തുവിനേക്കാൾ st .പോൾ കൂടിയ സാറാണോ? ഇങ്ങിനെ നൂറായിരം ചോദ്യങ്ങൾ അന്നേ എന്റെ കുഞ്ഞുമനസിൽ കയറിപ്പറ്റിയിരുന്നു ! ഉൽപ്പത്തി പുസ്തകത്തിലെ
''ക്രീയെഷൻ സ്റ്റോറി " തെറ്റെന്നു നമുക്ക് ചൂണ്ടി കാണിച്ച നമ്മുടെ ഫ്രാൻസിസ് മാർപ്പാപ്പയും , ക്രിസ്തു ഭാരതത്തിൽ വന്നിരുന്നു എന്ന് സമർത്ഥിക്കുന്നു ബിബിസി ചാനലും, അതേപ്പറ്റി 'ഡോക്കുമെന്ററി' ഇറക്കിയ ഇന്ത്യൻ സർക്കാരും , ഈ രഹസ്യങ്ങൾ എല്ലാ മനസുകളും അറിയേണ്ടതാണെന്ന കരുതലിൽ ഈ കുത്തിക്കുറിക്കുന്ന ഞാനും ശപിക്കപ്പെട്ടവരാകില്ലേ ? ഇല്ല! കുരിശിക്കപ്പെടും പക്ഷെ മരിക്കില്ല! പരന്നുകിടന്ന ഭൂമിയെ ഉരുട്ടിക്കാണിച്ച ഗലീലിയോയും ആദ്യം പോപ്പിനാൽ പീഡിപ്പിക്കപ്പെട്ടു , പിന്നീട് കലാമദ്ദേഹത്തെ വാഴ്ത്തി! ''യാഗമല്ല ത്യാഗമാണ്, ദൈവത്തിനു പ്രസാദകരം'' എന്ന് പറഞ്ഞതിന് ക്രിസ്തുവിനെ കയ്യാപ്പാ മെത്രാൻ നന്നേ പാടുപെട്ടു കുരിശിലേറ്റി ! ഫലമോ? ഇന്നും നാം കുരിശു വരയ്ക്കുന്നു!
''ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ'' എന്ന കുതന്ത്രമാണീ ശാപവാക്കു ! ബൈബിൾ എനിക്കുവായിക്കാൻ എഴുതിച്ച എന്റെ കോൺസ്റ്റാന്റിന് ചക്രവർത്തി , നമോവാകം .. you are just great ! samuelkoodal
ലിങ്കുകൾ
1 ആചാര്യ ശ്രീ യോഗീഷ് https://youtu.be/h5HDjgyk5r4 യേശു ഭാരതത്തിൽ
൨ https://youtu.be/D9w-xJfSOyc ക്രിസ്തു ഭാരതത്തിൽ govt of india documentary
3 https://youtu.be/Ub9d_XWn2wQ the lost years of jesus in india
4 https://youtu.be/yiy5uY3Iw2s jesus in india BBC documentary

Sunday 11 June 2017
സർക്കാരുകൾ ജാഗ്രതൈ!
പശുക്കളെയും പേപ്പട്ടികളെയും സംരക്ഷിക്കുന്ന ''കാരുണ്യസർക്കാരുകളെ'', ഇതിലേവരൂ.....ഇവിടെ ഇന്ത്യൻ പൗരാവലിയെ പള്ളികളിൽ പാതിരിമാർ വെറും ആടുകളാക്കുന്നു ! സ്വയം ആടുകളും അടിമകളും പാപികളുമാകാനുമായി, [ക്രിസ്തുവിനെ അനുസരിക്കാതെ] പള്ളിയിൽ കയറിക്കൂടിയ ഈ വിഡ്ഢികളുടെ സമൂഹം പള്ളിപ്പറമ്പിൽ ചത്തൊടുങ്ങിയാൽ, സൂര്യനുള്ള കാലംവരെ, വീണ്ടും ഭാരതീയരെ വെറും ആടാക്കുന്ന ഈ പൗരോഹിത്യത്തെ നിയമം മൂലം ശിക്ഷാര്ഹരാക്കൂ പ്ലീസ് !
ജന്മനാ ആരും ആടുകളാകുന്നില്ല സർക്കാരേ! ആത്മജ്ഞാനത്തിൽ മനസിനെ കുളിപ്പിച്ച് നിര്‍മലമാക്കുന്ന ''ജ്ഞാനസ്നാനത്തിനു'' പകരം എട്ടുംപൊട്ടും അറിയാത്ത പിഞ്ചുകുഞ്ഞിനെ കത്തനാര് വെള്ളം പുരട്ടുന്നതാണിവറ്റകളുടെ ''മാമോദീസാ'' എന്ന ''ആടാക്കൽ കൂദാശ''! മറ്റൊരുകൂട്ടർ, തോട്ടിലേയോ കുളത്തിലെയോ മലിനജലത്തിൽ ഈ ജീവിയെ മുക്കിപ്പൊക്കുന്നതാണ് ചടങ്ങു! ഒള്ളത് പറയണമല്ലോ പാസ്റ്റർമോൻ മൂക്ക് പോത്തും മലിനജലം അകത്തു പോകാതെയിരിക്കാൻ !
വിവാഹത്തിനായി മതം മാറ്റുന്ന സഭകളെ ഭാരതത്തിൽ നിയമം മൂലം വിലക്കണം ! "ആദിയിൽ അവരെ ആണുംപെണ്ണുമായി സൃഷ്ടിച്ചു " എന്ന ദൈവീകത മറന്ന പൗരോഹിത്യം, സന്താനോത്പാദനത്തിനു ''മതം മാറ്റവും കൂദാശയും'' അനിവാര്യമെന്ന് ശഠിച്ചാൽ അവനെ സര്‍ക്കാര്‍ ''നല്ലവേദം'' പഠിപ്പിക്കണം ! ചൊവ്വയിൽ പരീക്ഷണ / നിരീക്ഷണം നടത്തുന്ന പണം കൊണ്ട് ''ഭഗവത്ഗീത'' അച്ചടിച്ചു ഓരോ ഇന്ത്യൻ പുരോഹിതനെയും ജനത്തെയും പഠിപ്പിക്കണം ! ഉപനിഷത്തിലെ ശാസ്ത്രബോധം ജനമനസുകളിൽ ഉണ്ടാക്കി, ഈ ആടുകളെ നല്ല ഒന്നാംതരം ഭാരതീയരാകണം! [മനനം ചെയ്യുന്ന മനുഷ്യരാക്കണം] അപ്പോൾ വീണ്ടും ക്രിസ്തുമാര്‍ വേദം പഠിക്കാൻ ഇവിടേയ്ക്ക് പറന്നു വരും ! ഇന്ത്യ വേദങ്ങളുടെ നാടാകയാൽ മറ്റു വേദങ്ങളും പുസ്തകങ്ങളും ഭാരതീയർക്ക് ആവശ്യ്മേയില്ല, സത്യം!
വീഞ്ഞിന്റെ സംസ്കാരമുള്ള പാതിരി റമ്മിനും ബ്രാണ്ടിക്കും എതിരെ കൂദാശാചൊല്ലാനിറങ്ങുന്നതു രാജ്യദ്രോഹകുറ്റമായി കണക്കാക്കണം !അവർക്കു മദ്യവർജ്ജനമാണ് കാമ്യമെങ്കിൽ വീഞ്ഞും വർജിക്കപ്പെടേണം ! "വീഞ്ഞിൻ ലഹരി ഒഴിഞ്ഞവനെപ്പോൽ കർത്താവിന്നാൾ മരണത്തെ വിട്ടുണർവോടെ" എന്നാണ് കുർബാനയിൽ പോലും ഇവർ പാടി കർത്താവിനെ സുഖിപ്പിക്കുന്നതു! അപ്പോൾ വീഞ്ഞും ലഹരിതന്നെ എന്ന് വരുന്നു സർക്കാരെ! അതിനായി MLA / MP. കളിക്കാൻ കത്തനാരെ ഒരു സദസ്സിലും, മീഡിയാറൂമിലും അനുവദിക്കാതെയിരിക്കുക! ''ഇരിക്കണ്ടവനെ ഇരിക്കേണ്ടിയിടത്തു ഇരുത്തിയില്ലായെങ്കിൽ ,പിന്നീടവൻ തലയിൽ കയറി ഇരിക്കും'' എന്ന ചൊല്ല്, നാലുവോട്ടിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ മറന്നാൽ അവരു നാളെ നിങ്ങടെ ''പിച്ചച്ചട്ടിയിലും കയ്യിട്ടുവാരും'' നിശ്ചയം! ജാഗ്രതൈ .. samuelkoodal

Saturday 10 June 2017
ആത്മനൊമ്പരം !
ആത്മനൊമ്പരം !
ആരെയും അപമാനീയ്ക്കാനല്ല , എന്റെ മനസിന്റെ സങ്കടം കൊണ്ട് എഴുതിപ്പോകുന്നതാണ് ! ഇന്നലെ എന്നെ വിളിച്ചുണർത്തിയത് usa യിലെ എന്റെ ഒരു കൂട്ടുകാരനാണ് ! "അച്ചായാ, ഞാനും പിതാവും ഒന്നാകുന്നു! എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു !"എന്ന് കർത്താവ് പറഞ്ഞതായി എവിടെയാണ് ബൈബിളിൽ എഴുതിയിരിക്കുന്നത്? അച്ചായന്റെ വൈറലായ ഗീതയെക്കുറിച്ചുള്ള പ്രഭാഷണം ഞാൻ കേട്ട് വിളിച്ചതാണ്" എന്ന് സ്നേഹിതൻ ഒറ്റ ശ്വാസത്തിൽ വെളുപ്പാന്കാലത്തു എന്നോട് കാച്ചി ! ഉത്തരമായി വി യോഹന്നാന്റെ 14 /9 ആൻഡ് 17 /21 ഞാൻ അദ്ദേഹത്തെ വായിച്ചുകേൾപിച്ചു ,അദ്ദേഹം അമ്പരന്നുപോയി ,സത്യം! കഴിഞ 21 കൊല്ലമായി എനിക്കറിയാവുന്ന ഈ പെന്തക്കോസ്കാരൻ ''ബൈബിൾ ഒരു ആഭരണമായി'' തന്റെ കാറിലും / ഓഫീസ് ടേബിളിലും, മണ്ണിൽ നടന്നു പോയാൽ കക്ഷത്തിലും, മനുഷ്യർ കാണേണ്ടതിന്നു കരുത്തുമായിരുന്നെങ്കിലും, എന്റെ കർത്താവ് എന്നതാ വായ് തുറന്നു ആ മൂന്നരകൊല്ലക്കാലം പറഞ്ഞത് എന്ന് മാത്രം ഇവറ്റകൾക്ക് അറിയില്ല എന്നതാണ് സത്യം ! വലിയ പണക്കാരൻ, വിദ്യാസമ്പന്നൻ, ഉന്നത പോസ്റ്റുകളിൽ ഉദ്ദോഗം ഇന്ത്യയിലും ഇപ്പോൾ usa യിലും ! പോരെ? st ,പോൾ / ദാവീദ് രാജാവ് / എബ്രഹാം / ലോത്ത് ഒക്കെഒക്കെ ചെയ്തത് / പറഞ്ഞത് ഇവർക്ക് കാണാപ്പാഠം! പക്ഷെ കർത്താവിനെ മാത്രം ഇതുവരെ ഈ പാവങ്ങൾ കണ്ടെത്തിയില്ല ! ബൈബിൾ ചുമക്കുന്ന പെന്തക്കോസ്കാരാ , നീ വേറൊരു കസ്തൂരിമാനാണ് സത്യം, സഹോദരാ.. ബൈബിൾ വീട്ടിൽ കയറ്റിക്കൂടാത്ത, കൈകൊണ്ടു പോലും തൊട്ടുകൂടാത്ത കത്തോലിക്കന്റെ കാര്യം പോകട്ടെ! പോഴൻ /ചൂഷകൻ പതിരിയും , പാസ്റ്ററെന്ന കുരുടനും വഴികാട്ടുന്ന കുരുടന്മാരെ നമുക്കെന്നും പള്ളികളിൽ, തൊട്ടടുത്തു 'ഫൈത്ഹോമിലും, 'ഫൈത്സിറ്റി' കളിലും കാണാം കൂട്ടംകൂട്ടമായി ! കണ്ടിട്ട് കർത്താവിനും കാലത്തിനും കണ്ണ് തള്ളാം.. പക്ഷെ ഒറ്റ ക്രിസ്ത്യാനിയില്ല !
വി.ജോൺ പതിനേഴിലെ , ക്രിസ്തുവിന്റെ "പിതാവേ നീ എന്നിലും, ഞാൻ നിന്നിലും ആയിരിക്കുന്നതുപോലെ, ഇവരും നമ്മിൽ ഒന്നാകേണ്ടതിന്നു " എന്ന ഒറ്റ പ്രാർത്ഥനാമന്ത്രം മനസ്സിൽ ഏറ്റുവാങ്ങിയിരുന്നെങ്കിൽ RSS നെ പ്രകോപിപ്പിക്കുന്ന ഈ കുരിശുകൃഷിയും പള്ളിപണിയൽ യജ്ഞവും ഇവറ്റകൾ നടത്തി നാട് മുടിക്കുമായിരുന്നോ! കൊടിവച്ചകാർ അരമന കൊത്തളം പള്ളിമേട വെപ്പാട്ടിമാരായി നാട്ടിലെ പാവംപിടിച്ചുവീട്ടിലെ അഭയകൾ ,നിന്റെ വിലകുറയ്ക്കാന്‍ അവരുടെ വ്യവസായമായി നാട് നീളെ പുന്ന്യാളകൂടുകൾ ..ഹോ തല പെരുകുന്നു! കർത്താവിനു പൊറുതിമുട്ടി! നാണക്കേടോർത്തെങ്കിലും വല്ലോം ചെയ്യെന്റെ ദൈവമേ ..നിന്റെ വചങ്ങളിലെ 'അദ്വൈതം' ഇവറ്റകൾ 'ദ്വൈതം' ആക്കിയതിനു, "പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതെന്ന് ' നീ വിലക്കിയിട്ടും , തലമുറകളെ പള്ളിയിലിട്ടു ഇത്രയുംകാലം മുറവിളികൂട്ടിച്ചതിനു , അവരുടെ ജന്മം നിന്നെയറിയാതെ {അവനിൽത്തന്നെ ബോധചൈതന്യമായി}, പാഴാക്കിച്ചതിനു, നിൻറെ ആ മനുഷ്യാവതാരം വിലകുറഞ്ഞതാക്കിയതിനു!.. വീണ്ടും "ഇവർ ചെയ്യുന്നത് ഇന്നതെന്നു ഇവർ അറിയുന്നില്ല "എന്ന് പറഞ്ഞു എഴുതിത്തള്ളികയാണോ? ..അവിടുത്തെ ഇഷ്ടം നിറവേറട്ടെ! samuelkoodal

Friday 9 June 2017
അല്മായശബ്ദം: ആറാംകൂലി പാതിരി!
അല്മായശബ്ദം: ആറാംകൂലി പാതിരി!: ആറാംകൂലി പാതിരി! രാജ്യം ഭരിക്കാന്‍ അറിയാത്തവന് വോട്ടു കൊടുത്ത് അവനെ ഭരണം ഏല്പിച്ചാല് പലതും പൊതുജനം പിന്നെ സഹിക്കേണ്ടിവരും ! ഇടതു വലതു മ...
സന്ധ്യാനാമം ചൊല്ലൽ പോലും മറന്നു ''സീരിയൽ കാണൽ'' വേലയില്ലാത്ത പെൺപെരുമ കേരളത്തിൽ ഏറ്റെടുത്തപ്പോൾ, ''ചാനൽ ചർച്ച'' പുരുഷമേധാവിത്വവും കൈക്കലാക്കി ! അങ്ങിനെ മലയാളിയുടെ സന്ധ്യകൾ വൃഥാവിലായി! ഈശ്വര ചിന്ത, ഹോ അതെന്തിനാ.?!
ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ രാഷ്ട്രീയ കാര്യം ചർച്ച ചെയ്യുമ്പോൾ, ഒരു മതത്തിന്റെയും പൗരോഹിത്യത്തെ ആ ചർച്ചയിലേക്ക് ക്ഷണിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുന്ന ഒരു തീക്കളിയാണെന്നു അല്പബുദ്ധിയായ ഞാൻ മീഡിയാ രാജാക്കന്മാരോട് അപേക്ഷിക്കുന്നു! ഉദാഹരണത്തിന് :> കേരളത്തിന്റെ മദ്യ നയം ! സത്യത്തിൽ അങ്ങിനെ ഒരു നയമേ ഇവിടെ ഇല്ല ! കാരണം, നയമുണ്ടാക്കാൻ പ്രാപ്തിയുള്ള ചാണയ്ക്കന്മാരെ കേരളം അടുത്തകാലത്തൊന്നും പ്രസവിച്ചിട്ടില്ലതന്നെ ! പിന്നെ ''വന്നത് വാക്കു //കിട്ടിയത് ലാഭം'' എന്നോർക്കുന്ന സ്വാർത്ഥരാണ് കേരളം കൈയാളുന്ന നേതാക്കളാകെ ! ഇതിനിടയിൽ ഇടംകോലിടാൻ ഒരു മതത്തിന്റെയും പൗരോഹിത്യത്തെ അനുവദിക്കരുതേ ..പ്ളീസ്..
അവർ വിശ്വാസിയെന്ന ബുദ്ധി വികസിക്കാത്തവരെ സ്വർഗ്ഗത്തിലോ നരകത്തിലോ ഇഷ്ടാനിഷ്ടം കയറ്റട്ടെ //ഇറക്കട്ടെ ! നമുക്കെന്തു ചേതം?
മറിച്ചായാൽ, ഓരോ മത പുരോഹിതനും അവന്റെ വിവരദോഷത്തിന്റെ ശർദ്ദിൽ മീഡിയായിൽ വിളമ്പും ! കേരളമതു ഭക്ഷിക്കേണ്ടിവരും ! വല്ല പള്ളികാര്യവും ആലോചിക്കാൻ കത്തനാരെയും, ശബരിമല മേൽശാന്തയെ അവിടുത്തെ കാര്യത്തിനും മുന്നയെ സുന്നത്തിലിന്റെ കാര്യത്തിലും ജനനായകന്മാർ കണ്ടാൽ പോരെ ? ഇവറ്റകൾ അർഹിക്കാത്ത അംഗീകാരം സ്വയമറിയാത്ത ഈ വർഗത്തിന് കൊടുത്താൽ, മന്ത്രിസഭയെയും M L A മാരെയും വെറും ഇരുകാലി ആടാക്കിക്കളയും, ജാഗ്രതൈ !
പക്ഷെ മീഡിയായിക്കിതൊക്കെ ഒരു തമാശയാണ് ! കേരളം വെന്തെരിഞ്ഞാലും, മീഡിയകൾ അത് നല്ലൂണ്ണം ലോകത്തെ അറിയിക്കും നിശ്ചയം! അതവരുടെ തൊഴിലാണ് ! വേശ്യകളും തൊഴിൽ ചെയ്യുന്നല്ലോ! കണ്ണടയ്ക്കാം പക്ഷെ ഇരുട്ടാവില്ല ചുറ്റിലും! അകത്തു മാത്രം , അകത്തു മാത്രം ഇരുട്ട് !..samuelkoodal

Thursday 8 June 2017
ആറാംകൂലി പാതിരി!
രാജ്യം ഭരിക്കാന്‍ അറിയാത്തവന് വോട്ടു കൊടുത്ത് അവനെ ഭരണം ഏല്പിച്ചാല് പലതും പൊതുജനം പിന്നെ സഹിക്കേണ്ടിവരും ! ഇടതു വലതു മദ്യനയം കണ്ടു കണ്ണ് തെള്ളിയ മലയാളീ ഇനിയെങ്കിലും ആപത്തു മണത്തറിയൂ ..
ളോഹയിട്ടു വിശുദ്ധ മദ്യം കഴിച്ചു, 'അഡിക്റ്റ' ആയ കത്തനാരന്മാര് ''മദ്യം അരുതു'' എന്ന് പറയുമ്പോൾ തോൽക്കുന്നത് പാവം കർത്താവാണ് ! അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിലെ കല്യാണസദ്യക്ക്, ജനം അടിച്ചു പൂക്കുറ്റിയാകാൻ നല്ല ഒന്നാംതരം വീഞ്ഞ്, വെറും പച്ചവെള്ളത്തിൽ നിന്നുപോലും ഉണ്ടാക്കിയവൻ, അവന്റെ വി.ചോരയായി വീണ്ടും വീഞ്ഞ് തന്നെ അന്ത്യ അത്താഴത്തിനു തിരഞ്ഞെടുത്തു ഉപയോഗിച്ചതും ഓർത്താൽ, ക്രിസ്തുവിനെ ആദരിക്കുന്ന ഒറ്റ കത്തനാരും ഇനിമേലിൽ മദ്യനയത്തിൽ കേരളത്തിൽ ആളുകളിക്കാൻ ളോഹ ധരിച്ചുകൊണ്ടു മുതിരില്ല ! ളോഹയിട്ടത് കൂദാശ ചൊല്ലാനാണെന്റെ പോഴൻ പാതിരി , അല്ലാതെ കേരളം ഭരിക്കാനല്ല ! ഭോഗികളായ നിങ്ങൾ ''യോഗി ചമഞ്ഞാൽ'' ളോഹയ്ക്കുപോലും നാണം വരും! ഉടുതുണിയെ എങ്കിലും മാനിക്കൂ,,
ഇത്രയും വിവേകം നിങ്ങൾക്കുണ്ടായാൽത്തന്നെ കേരളം ദൈവത്തിന്റെ സ്വന്തം നാടാകും എന്ന് ഞാൻ വിശ്വസിക്കുന്നു !
ദൈവത്തെ അറിയാൻ /കാണാൻ /തിന്നാൻ /പ്രാർത്ഥിക്കാൻ ,{ക്രിസ്തുവിനെ ധിക്കരിച്ചു } പള്ളിയിൽ വന്നുപോയ ഒറ്റ കുറ്റത്തിന് ,സകല മനുഷ്യരെയും വെറും ആടുകളാക്കി, അവരുടെ വോട്ടെല്ലാമീ പാതിരിയുടെ കീശയിലാണെന്നു വരുത്തിത്തീർത്തു ,സർക്കാരിനെ വിരട്ടുന്ന കത്തനാരുടെ ഈ കളിപ്പീരു വിദ്യക്ക് ഇനിയും വരുന്ന ബീ ജെ പീ സർക്കാർ ,അല്ലെങ്കിൽ പിണറായി സഖാവ് ഒരു അറുതി വരുത്തിയെങ്കിൽ , എന്ന് വെറുതെ മോഹിക്കുവാൻ എനിക്ക് മോഹം!
അഭയാകേസുൾപ്പെടെ പുരോഹിതന്റെ തെമ്മാടിത്തരം ചോദ്യം ചെയ്യാൻ ഇവിടെ ആരോരുമില്ലാതെ വന്നാൽ, "കല്ലുകൾ ആർക്കും" എന്ന ക്രിസ്തുവചനം സത്യമാകാൻ, ഒരു മൂന്നാംമുന്നണി മലയാളിക്ക് കണ്ടെത്തേണ്ടിവരും ! ഇന്നലെ ടീവീയിൽ ഒരു പെറ്റതള്ള , പാതിരി പിച്ചിച്ചീന്തിയ തന്റെ മകളെ ഒര്‍ത്തു തലതല്ലിക്കരയുന്നതു കണ്ടു ! സദസിൽ ഒരു പോഴന്‍ / ക്രൂരൻ പാതിരി ഇരുന്നു ഇളിക്കുന്നു, നീചന് ! കാളയുടെ ''വരി ഉടയ്ക്കുന്നതുപോലെ'' പാതിരിമാരുടെ വരി ഉടയ്ക്കണമെന്നാണാ മാതാവ് അലറിക്കരഞ്ഞത്! "കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ " ഇവനെയൊക്കെ ''അച്ഛാ/ ബുരാ ,പിതാവേ / തിരുമേനി'' എന്ന് വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ഞാൻ ആണയിട്ടു പറയുന്നു! അല്ലാഞ്ഞാൽ കർത്താവ് പോക്കാ...
ബൈബിളിന്റെ ഒന്നാം പുസ്തകം ഉല്പത്തി പത്തൊൻപതിന്റെ മുപ്പത്തിരണ്ടിൽ തന്നെ മദ്യം, രണ്ടു പെണ്മക്കൾ സ്വന്തം പിതാവിന് ഒരുമനസോടെ കൊടുത്ത് അവനെ മത്തനാക്കി, അവനിൽ നിന്നും സന്താനോത്പാദനം നടത്തുന്നതായി വർണ്ണിച്ചിരിക്കുന്നു! [യഹോവയ്ക്കാ നീചക്രിത്യം നീതിയായും തോന്നിപോലും] യഹോവാ വല്ലാത്തയൊരു ദൈവം തന്നെ! എങ്കിൽ ലോത്തിനു മുൻപേ മദ്യം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്ന് വരുമല്ലോ ! എനിക്കറിയാവുന്ന പാതിരിപ്പടയിൽ നല്ലപങ്കും കർത്താവിനെ കുർബാനയിൽ കുടിച്ചു കുടിച്ചു, ''കുടി'' ഒരു ശീലമാക്കിയവരാണ് ! കത്തനാര് മൂത്തതല്ലേ ഈ ബിഷപ്പ് ? അതിയാനു സ്ഥാനക്കയറ്റം കിട്ടിയതല്ലേ കർദ്ദിനാൾ ? "അണ്ണാൻ മൂത്താൽ മരംകേറ്റം മറക്കുമോ"? പോപ്പിനും കുടിക്കണം !
മനുഷ്യനോളം പഴക്കമുള്ള ഈ മദ്യപാനം ഒരു പരിധി വരെ ശരിതന്നെ ! സര്‍ക്കാര്‍ ശരിക്കും ജനക്ഷേമകാര്യ തത്പരരെങ്കിൽ ഇവിടെ നദികളും നാടും മലിനീകരിക്കുന്നതിനെ ഒന്നാമതായി തടയട്ടെ ! നാടിന്റെ ചീഞ്ഞ നാറ്റം എങ്കിൽ മാറും ! കള്ളുകുടിയന്റെ വായ് മണപ്പിക്കാതെ നാട് തന്നെ നാറുന്നതു കാണുവാൻ ഇന്ദ്രിയങ്ങളെ തുറക്കൂ നേതാക്കളെ! നാറ്റമറിയാത്ത മൂക്കിലൂടെ നിങ്ങൾ എങ്ങിനെ പാടും കിണുങ്ങന്മാരെ ? "എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ മാത്രം; ഒരുകൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ തുരുതുരെ പൂമഴ ആയി പിന്നെ " // 'ഇവിടെ കാറ്റിനു സുഗന്ധം, ഇതിലെ പോയത് വസന്തം " എന്നൊക്കെ !?
സർക്കാരിന് നികുതിവരുമാനം കൂട്ടാൻ മദ്യത്തിന്റെ വിലയോളം മറ്റൊന്നിനും കേരളത്തിൽ കൂട്ടിയിട്ടില്ല നികുതിയും വിലയും ! എന്നിരിക്കെ നാടിനെ പോറ്റുന്ന മദ്യപനെ വെറും ''ലവനാക്കുന്ന'' പരിപാടിയാണ് അവനു കൊടുത്ത ശിക്ഷയായ വിലക്കയറ്റവും 'പബ്ലിക്' മുൻപാകെ സ്വയം അപമാനിതനാകാൻ Q വും! പോരാഞ്ഞു ലോകമെല്ലാം വെറും സൂപ്പർ മാർക്കറ്റുകളിലും സാദാ കടകളിലും സദാ കിട്ടുന്ന ഇതിനെ ഏതോ ഒരു മഹാസംഭവമാക്കുന്ന, മദ്യപനെ അപമാനിക്കുന്ന ഈ മുടിഞ്ഞ മദ്യനയം മാറ്റുന്നവനു മാത്രമേ മാനമുള്ള മദ്യപർ നാളെ വോട്ടു ചെയ്യുകയുള്ളൂ എന്ന കാലം വരുന്നു ! ആറാം കല്പന എന്തെന്നറിയാത്ത കത്തനാരെ നാളെ, നല്ല ജനം ക്രിസ്തീയര്‍ ''ആറാംകൂലിയുമാക്കും'' നിശ്ചയം ! samuelkoodal

Saturday 3 June 2017
അല്മായശബ്ദം: കോട്ടയം രൂപതയുടെ പുറംലോകമറിയാത്ത 'ആചാരങ്ങള്‍'
അല്മായശബ്ദം: കോട്ടയം രൂപതയുടെ പുറംലോകമറിയാത്ത 'ആചാരങ്ങള്‍': മംഗളം സ്പെഷ്യൽ: ബീനാ സെബാസ്റ്റ്യൻ സമുദായത്തിന്റെ ഭ്രഷ്ട്, മാനസീക പീഡനം, അപമാനം, ദത്തെടുത്ത കുട്ടികള്‍ സമുദയത്തിന് പുറത്ത്: കോട്ടയം രൂപതയ...
"ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് " ക്രിസ്ത്യാനിയല്ല ഞാന്‍ ഓര്‍ത്തഡോക്സ് ആണെടോ,
ക്രിസ്ത്യാനിയല്ല നീ പെന്തക്കോസേ !
സീ എസ് ഐ ആണവന് മേലേലെ ചാക്കോച്ചന് ,
റീത്തിലുംറീത്തെന്റെ മൂത്ത ജേഷ്ടന്!
മൂലേചാലിലെ ജോസു കത്തോലിക്കന്,
ഏതിനമോ സീറോ ലത്തീനാണോ ? റോമന്‍,ദളിദരോ, ശാബതുകാരനോ
മേന്പടിക്കില്ല ക്രിസ്ത്യാനീയെങ്ങും !
"ക്രിസ്തുവിന് വാക്കും പഴംചക്കുപോലായി!"
പാതിരി / പാസ്ടറുമോൻ നാടുവാണാ --
"നിന്റെ രാജ്യം "എന്ന സങ്കല്പമില്ലാതായ് ,
"എന്റെ രാജ്യം" വരാന്‍ മോഹമേറി...
പ്രാര്‍ഥനായക്ജ്ഞങ്ങള്‍,കൂദാശകച്ചേരി
മത്സരഭാഷണ ഘോഷങ്ങലാല്‍
മണ്ണിതും വിണ്ണും മനവും കലുഷമായ്
മണ്ണില്‍ മനുഷ്യരും തെല്ലോളമായ്.. samuelkoodal

Subscribe to:
Posts (Atom)