Thursday 31 July 2014

അല്മായശബ്ദം: വിശുദ്ധ അല്ഫൊൻസാ പള്ളിയും വയനാടൻ വികാരിയും

അല്മായശബ്ദം: വിശുദ്ധ അല്ഫൊൻസാ പള്ളിയും വയനാടൻ വികാരിയും: By ജോസഫ് പടന്നമാക്കൽ   ഇക്കഴിഞ്ഞ  ജൂലൈ എട്ടാംതിയതി മുതൽ മെക്സിക്കോ, അറ്റ്ലാന്റാ മുതലായ സ്ഥലങ്ങളിലേക്ക് യാത്ര നടത്തേണ്ടി വന്നു. മ...

"പുരോഹിതന്‍ " ആ പദംതന്നെ ഭയത്തോടും വെറുപ്പോടും അടുത്ത തലമുറ കണ്ടിരിക്കും എന്ന പ്രവച്ചനമാണീ ലേഖനം കാലത്തോട് വിളിച്ചോതുന്നത്‌ ! ഒരുവട്ടമല്ല,പലവട്ടം ഇതു വായിക്കൂ....ഈ സത്യം മനസിലാക്കൂ അന്ധവിശ്വാസികളെ..

Wednesday 30 July 2014

നാടാകെ "അരിപ്രാഞ്ചികള്‍"

നാടാകെ "അരിപ്രാഞ്ചികള്‍"

'അരിപ്രാഞ്ചി' എന്ന കഥാപാത്രത്തെ മലയാളസിനിമയില്‍ അവതരിപ്പിച്ച നമ്മുടെ ഭരത് മമ്മൂട്ടി സത്യം ഇന്ന് നാടാകെ ആ കഥാപാത്രത്തിന്റെ ഡ്യൂപ്ലിക്കേറ്റുകളെ നമുക്ക് കാണാം ! ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മതി, ഇത്തിരി 'പേരിനും പെരുമയ്ക്കും' വേണ്ടി ഏതു വേഷവും (തനിക്ക് ചേരുന്നതല്ലെങ്കിലും) കെട്ടുന്ന പണക്കാരപുങ്കന്മാരെ കാണാം.
ഞാന്‍ എന്റെ ഒരു അനുഭവം വിവരിക്കുമ്പോള്‍ ആര്‍ക്കാനും "ഇതു ഞാനാണ്","എന്നെക്കുറിച്ചാണ്"എന്ന് സ്വയം തോന്നുന്നുവെങ്കില്‍ ,വേഗം വഴിമാറി ചിന്തിക്കൂ ...അല്ലാഞ്ഞാല്‍ നാളെ ലോകം നിങ്ങളെ തിരിച്ചറിയും,നിശ്ചയം !

എങ്ങിനയോ ഒത്തിരിപ്പണം കൈവശം വന്നെങ്കിലും, ഇത്തിരി 'പേരില്ലാതെ'പോയതിനാല്‍ , ഏതു മാരത്തോണ്ചാട്ടവും ,ഏതു മരാമത്തും സ്വയം ഏറ്റെടുത്തു ; ലോകഗുരുക്കളെ വെല്ലുന്ന എളിമയും മൂല്യപ്രകടനങ്ങളും ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന "പാവംപുങ്കന്മാരെ" നമുക്കോരോ ഗ്രാമങ്ങളിലും നഗരങ്ങളിലും കാണാം എന്നതൊരു കലികാലവൈഭവം തന്നെ !

എന്നാല്‍ 'ആത്മീയത' എന്തെന്നറിയാതെ ,അവരവരുടെ സഭകളുടെ പരമ്പരാഗത വഴികളിലൂടെ യാനം ചെയ്യുവാന്‍ ഏതോ കാരണങ്ങളാല്‍ മനം മടിക്കുന്ന പലരും ,ഇന്ന് ഒരു 'പേരുണ്ടാക്കുവാന്‍' തനിക്കൊരു പുട്ടും അറിയാത്ത "ആത്മീയതയില്‍" കയ്യാംകളി നടത്തുന്നത് അവര്‍ കാലത്തോട് ചെയ്യുന്ന വലിയ കുറ്റമാണ്,ക്രൂരതയാണ് ,സംശയമില്ല !  

ഇന്നത്തെ സഭകളുടെ പുരോഹിതന്റെ കുര്‍ബാന/കൂദാശ കളിപ്പീരുകളും, പാസ്ടരുടെ നാവിലെ വിവരക്കേടും കൊണ്ടും കേട്ടും മടുത്തു ,പലരും അവരുടെ  സഭകളുടെ വിശ്വാസ കൂടാരങ്ങള്‍ വിട്ടോടി ഈ അല്പ്പജ്ഞാനികളുടെ അജ്ഞാനതമസിന്റെ കൂടാരങ്ങളില്‍ മനസിനെ ഉറക്കുന്നത് ആപല്‍ക്കാരം തന്നെ ! 

എനിക്കിവരോട് ഒന്നേ ആമുഖമായി പറയുവാനുള്ളൂ .അല്ല അപേക്ഷിക്കുവാനുള്ളൂ "സ്നേഹിതരേ,ദയവായി ശ്രീമത് ഭഗവത്ഗീത മനസിലാകുംവരെ പലകുറി വായിച്ചു മനസ്സില്‍ ഇത്തിരിപോന്ന ആത്മീയജ്ഞാനം എങ്കിലും ഉണര്ത്തിയിട്ടെ ഈ കടുംകൈചെയ്യാന്‍ മിനക്കെടാവേ ..അല്ലാഞ്ഞാല്‍ ക്രിസ്തുവിന്റെ 'കുരുടന്മാരായ വഴികാട്ടികളുടെ" ലിസ്റ്റില്‍ കാലം നിങ്ങളെയും ഉല്പ്പെടുത്തും നിശ്ചയം !  ഭഗവത്ഗീത ഒരു മതഗ്രന്ഥം അല്ല ;മറിച്ചു മാനവരാശിയുടെ ജീവനശാസ്ത്രമാണ് സത്യം!         

വരുംതലമുറയ്ക്കായെങ്കിലും ഭാരതസര്‍ക്കാര്‍ ഈ മഹത്ഗ്രന്ഥം വിദ്യാഭ്യാസ രംഗത്ത് നിര്‍ബന്ധവിഷയമായി ചട്ടംമൂലം കൊണ്ടുവന്നിരുന്നെകില്‍ ഈ ഭാരതഭൂമി പഴയ ഋഷിഭൂമിയായെനേം ! അക്രമരാഷ്ട്രീയ/മതപ്രസരം ഇവിടെ ഇല്ലാതെ ആയേനേം! ഓരോ ഗ്രാമത്തിലും ഒരു ഗീതാപാരായണശാല ഉണ്ടായിരുന്നെകില്‍ പിന്നെയീ നാനൂറുതറി പള്ളികള്‍ പണിതു ക്രിസ്ത്യാനി വലയില്ലായിരുന്നു; തൊഴിലെടുക്കാന്‍ നാട്ടില്‍ ആളും കണ്ടെനേം (കുര്ബാനക്കൂദാശ/പ്രസംഗ തൊഴിലാളികള്‍ സ്വയം വയറ്റിപ്പാടിനായി ഭൂമിയില്‍ പാദങ്ങള്‍ ഉറപ്പിച്ചേനേം.....          (തുടരും)

Friday 25 July 2014

Samuel Koodal asianet suprabhaatham

Sunday, July 20, 2014

പൌരോഹിത്യം മതവിരുദ്ധം /(ദൈവവിരുദ്ധം)
"ക്രിസ്തു" എന്ന അക്ഷരനാമത്തിനു മലയാളലിപിയിലാദ്യമായി "ഓശാന" പാടിയ ശ്രീ.ജോസഫ്‌ പുലിക്കുന്നേലിന്റെ നല്ലനാവുകൾ വീര്യം പകർന്നതൊരു "സത്യജ്വാലയായി" പുനർജനിച്ചു! ആ സത്യജ്വാലയുടെ കെടാവിളക്കുമേന്തി യാനം തുടരുന്നതോ, ഒരു നിയോഗംപോലെ പുണ്ണ്യജന്മം ശ്രീ.ജോർജ് മൂലേച്ചാലിലും!

'സത്യജ്വാലയുടെ 2014 ജൂലൈ ലക്കം' "മുഖക്കുറി" വായിച്ചപ്പോൾ ആ പുണ്ണ്യമുള്ള കൈകൾക്കൊരുമുത്തം കൊടുക്കാൻ മോഹമുണർന്നെൻ മനസ്സിൽ....
പൌരോഹിത്യം മതവിരുദ്ധം /(ദൈവവിരുദ്ധം) എന്ന വലിയ സത്യത്തെ നാലുപ്രാവശ്യം വായിച്ചാൽ ഏതൊരു അൽപ്പബുദ്ധിക്കും മനസിലാകുംവിധം ആ തൂലിക കനിഞ്ഞൊഴുകിയിരിക്കുന്നു! ഒരുകുറി നുകരൂ മനുഷ്യരേ, ഈ ആത്മസത്യവിരുന്നുസല്ക്കാരം ...
കൂണുപോലെ മുളയ്ക്കുന്ന ഇതരസഭാമാസികകൾ വായിച്ചു വീണ്ടും അജ്ഞാത തമസിൽ സ്വമനസുകളെ കുടിയിരുത്താതെ , ഈ സത്യജ്വാലയുടെ വായനക്കാരായി , സത്യം നുകർന്ന് ആത്മപ്രകാശമുള്ളവരായി, ക്രിസ്തുവിനെ അറിയുന്നവരായി ജീവിക്കൂ ഇനിയുള്ളകാലം .....

പൌരോഹി ത്യം മതവിരുദ്ധം
മിക്ക മതങ്ങളുടെയും വക്താക്കളും നടത്തിപ്പുകാരും പുരോഹിതരാണ്. മതങ്ങളുടെയെല്ലാം അവിഭാജ്യഘടകങ്ങളായി അവതരിപ്പിച്ചുപോരുന്ന മതസിദ്ധാന്തങ്ങ(റീഴാമ)െളുടെയും മതനിയമങ്ങ(ൃലഹശഴശീൗ െഹമം)െളുടെയും നിര്‍മ്മാതാക്കളും, അനുഷ്ഠാനങ്ങ (ൃശൗേമഹ)െളുടെ കാര്‍മ്മികരും, ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ മതസമൂഹങ്ങള്‍ രൂപീകരിച്ച് (രീാാൗിശ്യേ യൗശഹറശിഴ) അവയെ നയിക്കുന്നവരും പുരോഹിതരാണ്. പൗരോഹിത്യമില്ലെന്നു കരുതപ്പെടുന്ന മതങ്ങളിലും (ഉദാ: ഇസ്ലാംമതം), മുകളില്‍ സൂചിപ്പിച്ചവയില്‍ അനുഷ്ഠാനകാര്‍മ്മികത്വമൊഴിച്ച് മറ്റു മൂന്നു പുരോഹിതകര്‍മ്മങ്ങള്‍ക്കുമായി മതപണ്ഡിതരും നിയമജ്ഞരും ഭരണാധികാരികളുമുണ്ട്. അതായത്, അവിടെയും പുരോഹിതരില്ലെങ്കിലും പൗരോഹിത്യമുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍, ഇന്നുള്ള വ്യവസ്ഥാപിതമതങ്ങളെല്ലാം 'പുരോഹിതമത'ങ്ങളാണെന്നു കാണാം.

ഈ പുരോഹിതമതങ്ങളെ മാറ്റിനിര്‍ത്തിയാല്‍
പ്പിന്നെ വേറെ ഏതെങ്കിലും മതമുണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. 'ഉണ്ട്, ഓരോ മനുഷ്യന്റെയും ഉള്ളില്‍ മതമുണ്ട്; കുറഞ്ഞപക്ഷം അതിനുളള സാധ്യത (ുീലേിശേമഹ) യെങ്കിലുമുണ്ട്' എന്നാണതിനുത്തരം. കാരണം, എല്ലാ മനുഷ്യരിലും 'ഞാനാര്?', 'ഇക്കാണുന്നതെല്ലാം എന്ത്?', 'ഞാനും മറ്റു സര്‍വ്വതും തമ്മിലുള്ള ബന്ധമെന്ത്?', 'ഇതിന്റെയെല്ലാം ഉറവിടമേത്, ലക്ഷ്യമെന്ത്, അര്‍ത്ഥമെന്ത്?' എന്നിങ്ങനെ സ്വന്തം ഉണ്മ (ൃtuവേ) സംബന്ധിച്ചും ആകമാന ഉണ്മ സംബന്ധിച്ചുമുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളും അവയ്ക്കുത്തരം തിരയാനുള്ള അന്വേഷണവ്യഗ്രതയുമുണ്ട്. ഉത്തരം കണ്ടെത്താന്‍, അതിനായുള്ള തിരച്ചില്‍കൊണ്ടുതന്നെ വികസിതമാകുന്ന വിശേഷബുദ്ധിയും സിദ്ധിവൈഭവങ്ങളുംകൂടി മനുഷ്യനുണ്ട്. അങ്ങനെ ആന്തരികവും ബാഹ്യവുമായ നിരീക്ഷണ-മനനങ്ങളിലൂടെ സ്വന്തം ബുദ്ധിയെയും കല്പനാവൈഭവത്തെയും ഉദ്ദീപിപ്പിച്ച്, അതിന്റെ വെളിച്ചത്തില്‍ ഒരുവന്‍ എത്തിച്ചേരുന്ന ആത്യന്തികമായ അഭിപ്രായമാണ്, അഥവാ ജീവിതദര്‍ശനമാണ് അവന്റെ മതം.

ഈ യഥാര്‍ത്ഥ മതത്തില്‍ എത്തിച്ചേരാന്‍ വീതിയേറിയ ഹൈവേകളില്ല എന്നതാണു പ്രശ്‌നം. മറിച്ച്, ഇടുങ്ങിയതും (മത്താ. 7:13; ലൂക്കോ. 13:24) ഏകാന്തവുമാണ് ആ വഴി. അതങ്ങനെയേ സാധ്യമാവൂതാനും. കാരണം, ഒരുവന്റെ ആന്തരികതയെ നിരീക്ഷിക്കാനും അതേക്കുറിച്ചു മനനംചെയ്യാനും ധ്യാനിക്കാനും ആ ഒരുവനുമാത്രമേ സാധിക്കൂ. സ്വന്തം മനസ്സില്‍ വഴിയൊരുക്കി, സംശങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും കല്ലും മുള്ളും മലയും താണ്ടിത്തന്നെ മുന്നേറേണ്ടതുണ്ട്, ആര്‍ക്കും സ്വന്തം മതത്തിലെത്തി സ്വയം പൂര്‍ത്തീകരിക്കാന്‍. എങ്കിലും, അതിനായി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നവര്‍ അതു കണ്ടെത്തുന്നു; അതിനായി മുട്ടിക്കൊണ്ടേയിരിക്കുന്നവര്‍ക്ക് അതു തുറന്നു കിട്ടുകയും (മത്താ. 7:7-8; ലൂക്കോ. 11:9-10) ചെയ്യുന്നു.
മനുഷ്യന് വേറൊരുവിധത്തിലും യഥാര്‍ത്ഥമതത്തിലെത്തിച്ചേരാനാകും. തനിക്ക് ഏറ്റവും ഇണങ്ങുന്നതായി തോന്നുന്ന ഒരു മതത്തെ തന്റേതായി സ്വാംശീകരിക്കാം. അപ്പോഴും അതു സ്വന്തംനിലയില്‍ ദഹിപ്പിച്ച് തന്റെതന്നെ മാംസരക്തങ്ങളാക്കി മാറ്റേണ്ടതുണ്ട്; തികച്ചും സ്വന്തം അവബോധമാക്കിത്തീര്‍ക്കേണ്ടതുണ്ട്.

മതത്തിലെത്താനുള്ള ഈ രണ്ടു വഴികളില്‍ ഏറെ ദുഷ്‌കരവും തികച്ചും മൗലികവുമായ ആദ്യത്തെ വഴി തിരഞ്ഞെടുത്തവര്‍ക്ക് ഉദാഹരണങ്ങളാണ് ശ്രീബുദ്ധനും യേശുവും; അവരുടെ ശിഷ്യന്മാര്‍ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയും. ഈ രണ്ട് അന്വേഷണയാത്രകളിലും ടോര്‍ച്ചുമിന്നിച്ചും അപായസൂചനകള്‍ നല്‍കിയും ഉത്തേജനം പകര്‍ന്നും സഹായിക്കാന്‍ അതേ യാത്രാനുഭവങ്ങളുള്ളവര്‍ക്കു സാധിക്കും. അവരാണ് ആദ്ധ്യാത്മികഗുരുക്കന്മാര്‍. അവരും പക്ഷേ, സ്വന്തമായ കണ്ടെത്തലിന് അന്വേഷകനെ സഹായിക്കുകയും അതിനുള്ള ഊര്‍ജ്ജം പകര്‍ന്നുനല്‍കുകയും മാത്രമാണു ചെയ്യുന്നത്; ഓരോരുത്തരും സ്വയംതന്നെ എ ത്തിച്ചേരേണ്ടതുണ്ട്. ഇങ്ങനെ, മത ത്തിലെത്തിച്ചേരുമ്പോള്‍മാത്രമേ ഒരാള്‍ക്ക് സ്വന്തം ഉള്‍വെളിച്ചം, ഉള്‍ ക്കാഴ്ച, തെളിഞ്ഞുകിട്ടുകയുള്ളൂ.

ഇവിടെ മനുഷ്യനില്‍ മതം ജന്മംകൊള്ളുകയാണ്. അവനെ സംബന്ധിച്ച് അതൊരു 'വീണ്ടും ജനനം'തന്നെയത്രെ! താനും, ഇക്കാണുന്നതും കാണാനാകാത്തതുമായ സര്‍വ്വതും ഒരേയൊരു ജീവചൈതന്യത്തിന്റെ, പരമസത്തയുടെ, പ്രകാശനങ്ങളാണെന്നും എല്ലാം ഏകാത്മകമാണെന്നുമുള്ള ബോധോദയമാണ് അവിടെ സംഭവിക്കുന്നത്. അതോടെ, ഞാന്‍, നീ, അത്, ഇത് എന്നീ വേര്‍തിരിവുകള്‍ അപ്രത്യക്ഷമായി, കടലില്‍ തുള്ളിയെന്നപോലെ സ്വന്തം സത്ത ആകമാനസത്തയില്‍ വിലയിച്ചൊന്നാകുന്നു. 'ഞാന്‍തന്നെ വഴിയും സത്യവും ജീവനും' എന്നും, 'ഞാനും പിതാവും ഒന്നാ'ണെന്നുമുള്ള അദ്വൈതാനുഭവത്തില്‍, വെറും മനുഷ്യന്‍ ദൈവമനുഷ്യനായി മാറുകയാണ്. ലോകം മുഴുവന്‍ നേടാനായി സ്വകാര്യമാത്രപരത(ഭൗതികത)യുടെ കുടുസുമുറിയില്‍ തളച്ചിട്ടിരിക്കുകയായിരുന്ന സ്വന്തം ആത്മാവിനെ പരാര്‍ത്ഥതാഭാവ (ആത്മീയത)ത്തിന്റെ അനന്തവിഹായസിലേക്കു തുറന്നുവിടുകയാണ്. അതോടെ, മനുഷ്യന്‍ ആത്മാവിന്റെ ഫലങ്ങള്‍ (ഗലാ. 5:22-23) പുറപ്പെടുവിച്ചുതുടങ്ങുകയായി. സ്‌നേഹവും കാരുണ്യവും നീതിദാഹവും നിര്‍ഭയത്വവും ഹൃദയം നിറഞ്ഞുകവിയുന്നു. തന്നെയെന്നപോലെ സ്വന്തം അയല്‍ക്കാരെ മാത്രമല്ല, സര്‍വ്വരെയും സര്‍വ്വജീവജാലങ്ങളെയും വിശ്വപ്രകൃതിയെയാകെത്തന്നെയും കാണുവാനും, ഹൃദയപൂര്‍വ്വം ആശ്ലേഷിക്കാനുമുള്ള പോസിറ്റീവ് മനോഭാവം മനുഷ്യസഹജമായിത്തീരുന്നു. സ്‌നേഹോര്‍ജ്ജത്തിന്റെ ആയിരം ഉറവക്കണ്ണുകള്‍ പൊട്ടുകയും, സ്‌നേഹാര്‍ദ്രവും നീതിപൂര്‍വ്വകവുമായ ഒരു ലോകത്തെക്കുറിച്ചുള്ള ഭാവന വിരിയുകയും ചെയ്യുന്നു. തങ്ങളോരോരുത്തരും ഉള്ളിന്റെയുള്ളില്‍ ദൈവികതയുടെയും സ്‌നേഹത്തിന്റെയും നിറകുടങ്ങളാണെന്ന സത്യമറിയാതെ സ്വകാര്യവ്യഗ്രതകളിലുഴന്നും, തമ്മില്‍ വിഘടിച്ചും മത്സരിച്ചും പോരടിച്ചും, നിഷേധഭാവങ്ങളാല്‍ വലഞ്ഞും തങ്ങള്‍ക്കു വരദാനമായി ലഭിച്ച മഹത്തായ മനുഷ്യജീവിതത്തെ പാഴാക്കിക്കളയുന്ന മനുഷ്യരെ അനുകമ്പയോടെ നോക്കി സത്യത്തിലേക്കു നയിച്ച് ഒരു വിശ്വമഹാകുടുംബത്തിലെ അംഗങ്ങളാക്കാനുള്ള, ദൈവരാജ്യപൗരന്മാരാക്കാനുള്ള, മഹായത്‌നത്തില്‍ ജീവിതം അര്‍പ്പിക്കുന്ന മഹാനുഭാവന്മാരായിത്തീരുന്നു, യഥാര്‍ത്ഥ മതത്തിലെത്തിച്ചേര്‍ന്ന മനുഷ്യര്‍.

ഓരോ തുള്ളിയും പല ദിശകളിലൊഴുകി വ്യത്യസ്ത പേരുകളിലുള്ള ഒരേയൊരു സമുദ്രത്തില്‍ എത്തിച്ചേരുന്നതുപോലെ, തന്റെയും സകലതിന്റെയും സത്യമന്വേഷിക്കുന്ന ഓരോ മനുഷ്യനും വ്യത്യസ്ത രീതികളിലും ഭാഷ്യങ്ങളിലുമാണെങ്കിലും, ഏകമായ ഒരേയൊരു സത്യബോധത്തിലാണ്, മതത്തിലാണ്, എത്തിച്ചേരുന്നത്. എത്ര മതമുണ്ടായാലും അവയുടെയെല്ലാം സാരം ഒന്നായതിനാല്‍, ഭിന്നതകള്‍ക്കു കാരണമാകാതെ, അവയെല്ലാം സ്‌നേഹത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും ഐക്യബോധത്തിന്റെയും ഉറവച്ചാലുകള്‍ മാത്രമായി ഭവിക്കുന്നു. ഈ സാഹചര്യം യഥാര്‍ത്ഥമായ ഒരു സാംസ്‌കാരികനവോത്ഥാനത്തിലേക്കു മനുഷ്യനെ നയിക്കുന്നു. വ്യത്യസ്ത വീടുകളിലും നാടുകളിലുമാണെങ്കിലും മനുഷ്യരെല്ലാം, ഐശ്വര്യപൂര്‍ണ്ണമായ ഒരു കുടുംബത്തിലെന്നപോലെ, പാരസ്പര്യജീവിതത്തില്‍, പരസ്പരാനന്ദത്തില്‍, വരുന്നു. ഇവിടെ, ഭൂമിയില്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറുകയാണ്, ദൈവരാജ്യം സംസ്ഥാപിതമാകുകയാണ്.

മനുഷ്യജീവിതത്തെ, ലോകത്തെ, അപ്പാടെ ഗുണപരമായി മാറ്റിമറിക്കാന്‍ പോരുന്ന യഥാര്‍ത്ഥ മതത്തിന്റെ അപാരമായ ഈ സാധ്യത (ുീലേിശേമഹശ്യേ)യുടെ വെളിച്ചത്തിലാണ്, ഇന്നു നാം കാണുന്ന പുരോഹിതമതങ്ങളെ വിലയിരുത്തേണ്ടതും വിമര്‍ശിക്കേണ്ടതും. എങ്കില്‍മാത്രമേ, അത് മനുഷ്യസഹജവും വിപ്ലവാത്മകവുമായ ആ മതത്തിലേക്കു പുതിയ വഴിവെട്ടാനുതകുന്ന സൃഷ്ടിപരമായ വിമര്‍ശനമാകൂ.
മനുഷ്യന്റെ യഥാര്‍ത്ഥമതവും പുരോഹിതമതവും തമ്മില്‍ താരതമ്യംചെയ്താല്‍, പുരോഹിതമതങ്ങളെല്ലാംതന്നെ, യഥാര്‍ത്ഥ മതത്തിനു നേര്‍വിപരീതദിശയിലാണു നീങ്ങുന്നതെന്ന് ആര്‍ക്കും കാണാനാകും. യഥാര്‍ത്ഥമതം മനുഷ്യനില്‍ ജന്മംകൊള്ളുന്നത്, മനുഷ്യനനുഗ്രഹമായി ലഭിച്ച അവന്റെ വിശേഷബുദ്ധിയുടെ വികാസ ത്തിലാണ്, പൂത്തുലയലിലാണ്. എന്നാല്‍, അതിനെ മുളയിലേ നുള്ളിക്കളഞ്ഞും മുരടിപ്പിച്ചുമാണ് ഓരോ പുരോഹിതമതവും നിലനില്‍ക്കുന്നത്. അവിടെ മനുഷ്യനില്‍ മതം ജനിക്കുകയല്ല; മറിച്ച്, മനുഷ്യന്‍ ഈ പുരോഹിതമതങ്ങളിലേക്ക് ഒരു ഇരുള്‍ഗര്‍ത്തത്തിലേക്കെന്നപോലെ ജനിച്ചുവീഴുകയാണുചെയ്യുന്നത്.

യഥാര്‍ത്ഥ മതത്തിലെത്താന്‍ തനതു വിശേഷബുദ്ധിയുടെ ഏകാന്തവഴിത്താരകളിലൂടെ ഒരുവന്‍ സഞ്ചരിക്കേണ്ടതുണ്ടെങ്കില്‍, മനുഷ്യന്റെ സകല അടിസ്ഥാനചോദ്യങ്ങള്‍ക്കും ഉത്തരമായി പൗരോഹിത്യം തീര്‍ത്തിട്ടിരിക്കുന്ന റെഡിമെയ്ഡ് മതസിദ്ധാന്തങ്ങളുടെ ഹൈവേകളിലൂടെ കൂട്ടയോട്ടമോടിയാല്‍ മതി, പുരോഹിതമതത്തിലെത്താന്‍. യഥാര്‍ത്ഥമതം, വിശ്വമാനവികതയുടേതായ ഒരു ജീവിതദര്‍ശനത്തിലും അതിന്റെ സാക്ഷാത്കാരത്തിലുമാണ് ഊന്നുന്നതെങ്കില്‍, പുരോഹിതമതമാകട്ടെ അത്തരം ജീവിതദര്‍ശനം മുന്നോട്ടുവച്ച് അതു സാക്ഷാത്കരിച്ചിട്ടുള്ള മഹാമനീഷികളെയും ഗുരുക്കന്മാരെയും ദൈവവിഗ്രഹങ്ങളാക്കി ആരാധിക്കുന്നതിലും ആരാധിപ്പിക്കുന്നതിലുമാണ് ഊന്നല്‍ നല്‍കുന്നത്. യഥാര്‍ത്ഥ മതസ്ഥര്‍ മനുഷ്യസേവനത്തിലൂടെയും, നീതിയും സമാധാനവും സ്ഥാപിക്കാനും ലോകത്തെയാകെ സ്‌നേഹക്കൂട്ടായ്മകളുടെ ഒരു സമുച്ചയമാക്കിമാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റി അഥവാ, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ജീവിതത്തെ അര്‍ത്ഥവത്താക്കുമ്പോള്‍, പുരോഹിതമതസ്ഥര്‍ പൗരോഹിത്യം തുറന്നിട്ടിരിക്കുന്ന അനുഷ്ഠാനകുറുക്കുവഴികളിലൂടെ ദൈവനാമം വൃഥാ പ്രയോഗിച്ചും വ്യാജ ആദ്ധ്യാത്മികസംതൃപ്തി നുകര്‍ന്നും അന്യഥാ ലോകോപകാരപ്രദമാകുമായിരുന്ന തങ്ങളുടെ അമൂല്യജീവിതം പാഴാക്കിക്കളയുകയാണ്. യഥാര്‍ത്ഥ മതസ്ഥര്‍ തങ്ങളുടെ ഉള്ളിലെ ദൈവസ്വരം ശ്രവിച്ച് അവിടുത്തെ കല്പനകള്‍ പാലിക്കുമ്പോള്‍, മനുഷ്യരെ തങ്ങളുടെ സംവിധാനത്തിന്റെ അടിമകളാക്കാന്‍ ദൈവകല്പനകള്‍ മാറ്റിവച്ച് അവരെ ബൗദ്ധികമായും ആദ്ധ്യാത്മികമായും വന്ധ്യംകരിക്കാനുതകുന്ന മതകല്പനകള്‍ക്കു രൂപം നല്‍കുന്നു, പൗരോഹിത്യം..
ഈ താരതമ്യചിന്ത ആര്‍ക്കും എത്ര വേണമെങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. അങ്ങനെ പോകുന്തോറും മതത്തിന്റെ തോലണിഞ്ഞുനില്‍ ക്കുന്ന മതവിരുദ്ധതയാണു പൗരോഹിത്യം എന്ന വസ്തുത കൂടുതല്‍കൂടുതല്‍ തെളിഞ്ഞു വരുന്നതുകാണാം. മനുഷ്യന്റെ പ്രജ്ഞയ്ക്ക് ഉള്‍ക്കൊള്ളാനോ അവന്റെ നാവിന് ഉരുവിടാന്‍പോലുമോ സാധ്യമല്ലാത്ത ദൈവമെന്ന അജ്ഞേയമായ അനന്തസമ്പൂര്‍ണ്ണത തങ്ങളുടെ ഉള്ളംകൈയിലാണെന്നു തോന്നിക്കുംവിധം, ആ അപാരസങ്കല്പത്തെ മനുഷ്യവല്‍ക്കരിച്ചും വിഗ്രഹവല്‍ക്കരിച്ചും ചെറുതാക്കി അവതരിപ്പിക്കുന്ന പൗരോഹിത്യം മതവിരുദ്ധം മാത്രമല്ല, ദൈവവിരുദ്ധംകൂടിയാണെന്നു പറഞ്ഞേ തീരൂ. അങ്ങനെ നോക്കുമ്പോള്‍, 'പരിശുദ്ധാത്മാവിനെതിരെയുള്ള ക്ഷമിക്കപ്പെടാത്ത പാപം' (മത്താ. 12:32) എന്ന് യേശു ചൂണ്ടിക്കാണിച്ചത് ഈ പൗരോഹിത്യത്തെത്തന്നെയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനില്‍ ഗുപ്താവസ്ഥയിലിരിക്കുന്ന ദൈവികതയെ ഊതിയുണര്‍ത്തി ഓരോരുത്തരെയും തനതു ബോദ്ധ്യത്തിലേക്കു നയിക്കാന്‍, തനതു ദര്‍ശനത്തിലെത്തിക്കഴിഞ്ഞ മതാചാര്യന്മാരെയാണ് മനുഷ്യനാവശ്യമുള്ളത്; അല്ലാതെ ദൈവികതയുടെ നാളത്തെ ഊതിക്കെടുത്തുന്ന പുരോഹിതരെയല്ല. പൗരോഹിത്യത്തില്‍ അകപ്പെട്ടുപോയെങ്കിലും സ്വതന്ത്രബുദ്ധി കൈവിടാതെ സൂക്ഷിക്കുന്ന പുരോഹിതരുള്‍പ്പെടെ ഓരോ മനുഷ്യനും ഈ സത്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കേണ്ടതുണ്ട്. എങ്കില്‍മാത്രമേ, മനുഷ്യനെ മൂഢനും അലസനും, സമ്പത്തിന്റെയും പ്രൗഢിയുടെയും പ്രസിദ്ധിയുടെയും അധികാരത്തിന്റെയും പിന്നാലെ മത്സരിച്ചലയുന്ന അല്പനും, സ്വന്തം സ്വര്‍ഗ്ഗം എന്നതുള്‍പ്പെടെ സ്വകാര്യ ഭൗതികവ്യഗ്രതകള്‍ മാത്രമുള്ള വെറും ലൗകികനുമാക്കുന്ന പൗ രോഹിത്യത്തെ തളയ്ക്കാനാവൂ. എങ്കില്‍ മാത്രമേ, ബാലിശമായ പുരോഹിതസിദ്ധാന്തങ്ങളില്‍ നിന്നും പൊട്ടദൈവശാസ്ത്രങ്ങളില്‍
നിന്നും കപടഭക്തിയില്‍ നിന്നും വ്യാജ ആത്മീയതയില്‍ നിന്നും അവനെ മോചിപ്പിച്ച് ദൈവികതയിലേക്കു മുഖം തിരിപ്പിക്കാനാവൂ. അങ്ങനെ മനുഷ്യര്‍ സത്യമറിയുകയും സ്വതന്ത്രരാകുകയും (യോഹ. 8:32) ചെയ്യുന്നതോടെ ഇപ്പോള്‍ ആകാശകുസുമമായി കൈയെത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തില്‍ നിലകൊള്ളുന്ന ദൈവരാജ്യസങ്കല്പം ഭൂമിയില്‍ യാഥാര്‍ത്ഥ്യമായിത്തുടങ്ങും. കാരണം, യഥാര്‍ത്ഥമതം മനുഷ്യനെ നയിക്കുന്നത് ജ്ഞാനത്തിലേക്കാണ്. ജ്ഞാനമാകട്ടെ, മനുഷ്യനെ പരാര്‍ത്ഥതാഭാവ (ആദ്ധ്യാത്മികത)ത്തിലേക്കും വിശ്വമാനവികതയിലേക്കും ഉയര്‍ത്തുന്നു. മനുഷ്യഹൃദയങ്ങളില്‍ മാനുഷികമൂല്യങ്ങള്‍ -ആദ്ധ്യാത്മികമൂല്യങ്ങള്‍തന്നെ- കത്തിജ്വലിക്കുന്നു. ഈ ആദ്ധ്യാത്മികാടിത്തറ മനുഷ്യന്റെ സാംസ്‌കാരികനവോത്ഥാനത്തിനു നിദാനമായിത്തീരുന്നു. അതോടെ, ജീവിതത്തിന്റെ സമസ്തതലങ്ങളും ആ നവോത്ഥാനധാരയില്‍ കുളിച്ചു ശുദ്ധമാകുകയും, മാനുഷികമായ ഒരു നവലോകത്തിന്, ദൈവരാജ്യത്തിന്, സ്വരാജിന് വഴിതെളിയുകയും ചെയ്യും...
അതിനുള്ള എല്ലാ മാനുഷിക ഉദ്യമങ്ങളെയും യുഗങ്ങളായി പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നത് പൗരോഹിത്യമാണ്, പുരോഹിതമതങ്ങളാണ്. അതുകൊണ്ടാണ് പുരോഹിതരെയും ദൈവശാസ്ത്രിമാരെയുംകുറിച്ച് യേശു ഇങ്ങനെ പറഞ്ഞത്: ''നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം മനുഷ്യരുടെ മുമ്പില്‍ അടച്ചുകളയുന്നു. നിങ്ങള്‍ അവിടെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍ തുനിയു
ന്നവരെ അതിന് അനുവദിക്കുന്നതുമില്ല'' (മത്താ. 23:13).
Posted by samuel koodal at 2:46 PM
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest

6 comments:

Zach NedunkanalJuly 20, 2014 at 7:08 PM
കൂടൽജി എഴുത്‌ന്നതെല്ലാം മനസ്സിന്റെ ആഴത്തിൽ തട്ടിയാണ്. ഇപ്രാവശ്യത്തെ സത്യജ്വാലയുടെ മുഖക്കുറി ഇതിനുമുമ്പ് പലരും പലപ്പോഴായി പൗരോഹിത്യത്തെപ്പറ്റി അല്മായശബ്ദത്തിൽ കുറിച്ചിട്ടുള്ള ആശയങ്ങളെ സംഗ്രഹിച്ചും നിരസിക്കാനാവാത്ത രീതിയിലും സംഗ്രഹിച്ചെഴുതിയിരിക്കുന്നു. എന്നാൽ സത്യമംഗീകരിച്ചാൽ തങ്ങളുടെ വിലയിടിയുമെന്ന ഭയത്തിൽ ജീവിച്ചു ശീലിച്ചവരെ ഇതൊന്നും ഒട്ടും സ്വാധീനിക്കുകയില്ല എന്ന് നാം അറിഞ്ഞിരിക്കണം.
സ്നേഹവാണിയുടെ ഫാ.ഗുരുദാസച്ചൻ ഈ ലക്കം മാസികയിൽ എഴുതിയ ലേഖനം ഭൂരിപക്ഷം വിശ്വാസികൾക്കും ഒരു ഷോക്ക് ട്രീറ്റ്മെന്റായിരിക്കും. ബൈബിളിലെ ഭാഷയെ മുഖവിലക്കെടുത്ത് സഭ ഇന്നോളം കെട്ടിപ്പടുത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും എത്രമാത്രം അജ്ഞതയുടെയും അതിരുകടന്ന സങ്കപ്ലങ്ങളുടെയും പരിണതഫലങ്ങളാണെന്ന് ശക്തിയുക്തം വിളിച്ചുപറയുന്നത്‌ ദൈവശാസ്ത്ര- വേദപുസ്തകപഠനങ്ങൾ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയിടുള്ള ഒരു വന്ദ്യ സന്യസ്തനും വൈദികനുമാണെന്ന് ഓർക്കണം. ആദത്തിന്റെയും സർപ്പത്തിന്റെയുമൊക്കെ കഥകളുടെ പിന്നാമ്പുറ ചരിത്രം ഇത്ര ഭംഗിയായി വ്യാഖ്യാനിച്ചു കേള്ക്കുന്നത് ആദ്യമായാണ്‌. ബൈബിൾപഠനം ഈ ദിശയിലൂടെ മുന്നോട്ടു കൊണ്ടുപോയാൽ സഭയെ കെട്ടുറപ്പുള്ള ഒരു കോട്ടപോലെ നിലനിർത്തിക്കൊണ്ടു പോകുന്ന 'സനാതനസത്യങ്ങളിൽ' എല്ലാംതന്നെ നിലംപരിശാകും. അപ്പോൾ നമ്മൾ വിശ്വാസികൾ എന്തു ചെയ്യേണ്ടു? സന്തോഷിക്കണം. കാരണം, അന്ധവിശ്വാസങ്ങളിൽനിന്ന് സ്വതന്ത്രരായി യേശുവിന്റെ സുവിശേഷം വളച്ചുകെട്ടില്ലാതെ സ്വീകരിക്കാനും തദനുസരണം ജീവിക്കാനും വഴിയൊരുങ്ങുകയായി. അതിനുള്ള ധൈര്യം സഭാനേതൃത്വത്തിനുണ്ടാകുമോ? ഇല്ലെന്നു വേണം മനോവേദനയോടെ അനുമാനിക്കാൻ. എന്നാലും ഒരാൾകൂടിയെങ്കിലും സത്യത്തെ തിരിച്ചറിയുന്നെങ്കിൽ, അതുമൊരു നേട്ടമാണ്.

Reply

Theresia ManayathJuly 20, 2014 at 7:36 PM
വളരെക്കാലം താത്പര്യപൂർവം ഓശാന വായിച്ചുകൊണ്ടിരുന്നയാളാണ് ഞാൻ. ഇടക്കൊക്കെ അതിൽ എഴുതുകയും ചെയ്തിരുന്നു. അങ്ങനെയാണ് ശ്രീ ജൊസഫ് പുലിക്കുന്നേലിനെയും ജോർജ് മൂലേച്ചാലിനെയും പരിചപ്പെടുന്നത്. പുലിക്കുന്നേൽ സാറിന്റെ യുക്തിയോടൊപ്പം വളരെയേറെ നർമവും കലർന്നിരുന്നു എന്നതുകൊണ്ട്‌ ഓശാന എപ്പോഴുമെനിക്ക് ഒരിഷ്ടവിഭവംതന്നെയായിരുന്നു. ജോർജാകട്ടെ കാര്യമാത്രപ്രസക്തനാണ്. നേരേചൊവ്വേ എന്നതാണ് അദ്ദേഹത്തിനു ചേരുന്ന വിശേഷണം. സത്യം കണ്ടെത്താനും കണ്ടെത്തിയത് നിർഭയനായി പറയേണ്ടിടത്ത് പറയാനും അക്ഷീണം ശ്രമിക്കുന്ന ഈ വ്യക്തിത്വം അനന്യമാണ്. മാദ്ധ്യമരംഗത്ത് വളരെയേറെ പ്രശോഭിക്കേണ്ട ഒരാളായിരുന്നിട്ടും, സാഹചര്യങ്ങൾകൊണ്ടാവാം, അതുണ്ടായില്ല. ഒശാനയിൽ വല്ലപ്പോഴും എഴുതിയിരുന്നു എന്നതൊഴിച്ചാൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നു. ഇന്നിതാ ഓശാനയുടെ പിൻഗാമിയായി പുലിക്കുന്നേൽസാർ തന്നെ അംഗീകരിച്ചിട്ടുള്ള സത്യജ്വാലയെ മാസാമാസം അദ്ദേഹം സുന്ദരിയായി, പക്വമതിയായി, ധൈര്യശാലിനിയായി, സത്യാന്വേഷികൾക്ക് ദൈവം കനിഞ്ഞരുളുന്ന ഒരു വരദാനമായി അണിയിച്ചൊരുക്കുന്നു. ഓരോ ലക്കവും ഒന്നിനൊന്ന് മഹത്തരമാണ്. നന്ദി, സുഹൃത്തേ!

Reply

samuel koodalJuly 20, 2014 at 10:23 PM
എന്റെ സക്കരിയാച്ചായാ , "സത്യമംഗീകരിച്ചാൽ തങ്ങളുടെ വിലയിടിയുമെന്ന ഭയത്തിൽ ജീവിച്ചു ശീലിച്ചവരെ ഇതൊന്നും ഒട്ടും സ്വാധീനിക്കുകയില്ല " എന്ന അങ്ങയുടെ മതം ശരിയല്ല എന്നാണെന്റെ വിനീതമായ മതം ! കാരണം സത്യം അറിഞ്ഞവന് പിന്നെ നടനമില്ലതന്നെ ! "ഭയം" ശരീരബോധത്തിൽ നിന്നുമാത്രം ഉരുവാകുന്ന മനസിന്റെ ഉല്പന്നമായ നൈമിഷികവികാരമാണ് . ആത്മജ്ഞാനം ലഭിച്ചവന് പിന്നെ എന്തുഭയം ? "ഞാനും പിതാവും (പ്രകൃതിയും )ഒന്നാകുന്നു" എന്ന ഏകത്വ ബോധത്തിൽ ഭയമെങ്ങിനെ ഉരുവാകും? എന്നിൽ നിന്നും അന്യമായി വേറൊന്നില്ല എന്നറിയുന്നവന് പിന്നെ ആരെ ഭയക്കണം ?
മിലിറ്റരി രാങ്കുപോലെ അതാതു മതനിയമങ്ങൾ അണീയിച്ച 40/60/മീറ്റർ തുണിയിൽ ഉണ്ടാക്കിയ കളർ ളോഹകളുടെ കാതോലിക്കയും കർദ്ദിനാളും മെത്രാനും കത്തനാരും ആരുംതന്നെ ആത്മജ്നാനമുള്ളവരല്ല! ഒരുവൻ സ്വയം അറിഞ്ഞാൽ, അവൻ സ്വയം ഈ കപടവേഷഭൂഷാദികൾ താനേ വെടിയും നിശ്ചയം ! "തനിക്കെല്ലാം അറിയാം" എന്ന അറിവുകേടാണിവരുടെ ആകെയുള്ള മനസിന്റെ മൂലധനം! ;പിന്നെ ളോഹയും തലപ്പാവും പാരംബര്യാചാര ഭോഷത്തങ്ങളും ! ഈ ജനം (ആടുകൾ) എന്നിത് മനസിലാക്കുമോ ആവോ ! ഈ വലിയ വിവര ക്കെടിറ്റെ സമൂഹത്തിൽ കാലം അറിഞ്ഞു കനിയുന്ന നേര്മുത്താണീ മാർപാപ്പ !

ReplyDelete

ചാക്കോ കളരിക്കല്‍July 22, 2014 at 9:37 AM
"ലൈംഗികതയും പൌരോഹിത്യവും" എന്ന എൻറെ പുസ്തകത്തിലെ ആദ്യത്തെ ലേഖനം " യേശു വിവാഹിതനോ?" എന്ന വിഷയത്തെ സംബന്ധിച്ചാണ്. ഒരു സാധാരണ വിശ്വാസിക്ക് ആ വിഷയത്തെപ്പറ്റി ഉറക്കെ ചിന്തിക്കുന്നതുതന്നെ വലിയ ദൈവദോഷമാണ്. കാരണം യേശു ദൈവമാണ്; പിതാവായ ദൈവത്തിൻറെ ഏക മകനാണ്; പാപം മൂലം പിതാവായ ദൈവത്തിൽനിന്ന് അകന്നുപോയ മനുഷകുലത്തെ രക്ഷിക്കാനായി മനുഷനായി ജനിച്ച ദൈവപുത്രനാണ്; പിതാവായ ദൈവത്തിൻറെ ഇഷ്ടപ്രകാരം മനുഷരക്ഷയുടെ പൂർത്തീകരണത്തിനായി സ്വയം ബലിയായി കുരിശുമരണം വരിച്ചയാളാണ്. ദൈവവും മനുഷനുമായ ആ യേശു വിവാഹിതനോ? വിവാഹിതൻ എന്ന് പറയുമ്പോഴേ സെക്സിനെയാണ് മുന്നിൽ കാണുന്നത്. അതിനുകാരണം സെക്സ് മ്ലേശ്ചമാണ് എന്ന സഭയുടെ പഠിപ്പിക്കലാണ്. യേശു വിവാഹിതനെങ്കിലും സെക്സില്ലാതെ എത്ര മക്കളെ വേണമെങ്കിലും സൃഷ്ടിക്കാമായിരുന്നല്ലോ, മറിയമിനെപ്പോലെ. യേശു വിവാഹിതനോ എന്ന വിഷയത്തെപ്പറ്റി പഠിക്കുകയും മനനം ചെയ്യുകയും ചെയ്തിരുന്ന കാലത്ത് ഞാൻ ജെയിംസ് ഗുരുദാസച്ചനുമായി ഈ വിഷയത്തെ സംബന്ധിച്ച് ദീർഘമായി സംസാരിക്കുകയുണ്ടായി. അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത്തത് അദ്ദേഹം ക്രിസ്തുശാസ്ത്രത്തിൽ (Christology) ഡോക്ടർ ബിരുദം നേടിയിട്ടുള്ള ആളാണ്. രണ്ട് ഞങ്ങൾ രണ്ടുപേരും ഏഴുവർഷം ഒന്നിച്ച് പഠിച്ചിട്ടുള്ളവരാണ്. യേശു വിവാഹിതനോ എന്ന എൻറെ ചോദ്യത്തിന് അദ്ദേഹത്തിൻറെ മറുപടി ഇതായിരുന്നു. കളരിക്കാൻ 'Jesus Lived in India' by Kersten Holger വായിച്ചിട്ടുണ്ടോ? എങ്കിൽ ആ പുസ്തകത്തിൽ ഉത്തരവുമുണ്ട് എന്നായിരുന്നു. ക്രിസ്തുശാസ്ത്രം പഠിച്ച എൻറെ കൂട്ടുകാരൻ ഒരു സന്യാസ വൈദികൻറെ മറുപടികേട്ട് ഞാൻ വിസ്മയിച്ചുപോയി. അല്മായശബ്ദം വായനക്കാരിൽ ആരെങ്കിലും ഈ പുസ്തകം വായിച്ചിട്ടില്ലങ്കിൽ അത് വായിക്കണമെന്ന് ഞാൻ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.
ഗുരുദാസച്ചൻറെ സത്യജ്വാലയിലെ ലേഖനം നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയും പിടിച്ചുലക്കുകയും ചെയ്യേണ്ടതാണ്. അതുപോലെ അദ്ദേഹത്തിൻറെ കവിതാസമാഹാരമായ 'മോചന കാഹളം' എന്ന പുസ്തകവും. അടിച്ചമർത്തലിൽനിന്നുമുള്ള മോചനത്തിനായുള്ള കാഹളം തന്നെയാണ് മോചന കാഹളം. വിചാരമൂല്ല്യത്താൽ പഴുത്തുചുമന്നവയെയാണ് അദ്ദേഹത്തിൻറെ തൂലിക സൃഷ്ടിക്കുന്നത്. മനുഷന് പാണ്ഡിത്യം തന്നെ പോര. തൻറെ പഠനങ്ങളിൽനിന്നും കടഞ്ഞെടുക്കുന്ന വെണ്ണയെ വെണ്ണയെന്ന് തുറന്ന് പറയാനുള്ള ഉൾക്കരുത്തും വേണം. ആരെയും ഭയപ്പെടാതെ കാര്യങ്ങൾ പറയാനും തുറന്നെഴുതാനും അദ്ദേഹം ധൈര്യം കാണിക്കുന്നു. സ്വന്തം കീശയിൽ ആശ്വാസം കണ്ടെത്തുന്ന സഭാപ്രമാണിമാർക്ക് സത്യം അറിയാമെങ്കിലും വെളിച്ചത്തുപറയാൻ ഭയമാണ്. അന്ധവിശ്വാസികളോട് നമുക്ക് ക്ഷമിക്കാം. വിവരമാറിയാവുന്നവർ വിവരദോഷികാളെപ്പോലെ സംസാരിക്കുന്നത് കാപട്യം കൊണ്ടല്ലേ? കപടതയില്ലാതെ ഫ്രാൻസിസ് പാപ്പ ഒരുപാട് കാര്യങ്ങൾ പറയുകയും സ്വന്തം ജീവിതത്തിൽ അത് കാണിച്ചുതരുകയും ചെയുന്നുണ്ട്. പക്ഷെ യേശു പഠിപ്പിച്ച സത്യസ്നേഹാദികളെപ്പറ്റി വ്യാകുലപ്പെടാൻ സഭാധികാരികൽക്ക് എവിടെ സമയം? സിദ്ധാന്തപ്രാധാന്യമുള്ള സംഘടിത സഭയെ മാറ്റിനിർത്തി യേശുവിൻറെ വചനത്തെയും ജീവിതത്തെയും അനുധാവനം ചെയ്യുന്നതാണ് യഥാർത്ത ആത്മബോധം എന്ന് ഓരോ ക്രിസ്ത്യാനിയും തിരിച്ചറിയണം. തെറ്റിന്മേൽ ഒന്നിക്കുന്നതിലും നല്ലത് സത്യത്തിന്മേൽ ഭിന്നിക്കുന്നതാണ്.

Reply

Zach NedunkanalJuly 22, 2014 at 2:48 PM
ഗുരുദാസച്ചനെപ്പോലുള്ള സത്യസന്ധരായ പണ്ഡിതർ മാത്രമല്ല സാധാരണ വിശ്വാസികൾ പോലും ഇന്ന് ബൈബിൾ വായിച്ച് അതെങ്ങനെ ശരിക്ക് മനസ്സിലാക്കണം, സഭയുടെ വ്യാഖ്യാനങ്ങളിൽ എവിടെയെല്ലാം പിഴകൾ വന്നിട്ടുണ്ട് എന്നൊക്കെ സാമാന്യബുദ്ധിയുപയോഗിച്ച് തിരിച്ചറിയുന്നുണ്ട്. ആദ്യമായി സത്യജ്വാലയുടെ ഒരു പതിപ്പ് കൈയിൽ കിട്ടിയ കോഴിക്കോട്കാരൻ ഒരു പോൾ എന്നെ വിളിച്ച് കൂടൽജിയുടെ അട്രെസ്സും മറ്റും വാങ്ങി. പത്തുനൂറു പേരുടെ ഒരു ഗ്രൂപ്പ് അദ്ദേഹത്തോടൊപ്പമുണ്ട്. സത്യജ്വാലയിലെ ആശയങ്ങൾ അവരെ ഉത്തേജിപ്പിക്കുന്നു. സഭ വിളിച്ചുപറയുന്ന അടിസ്ഥാനമില്ലാത്ത സിദ്ധാന്തങ്ങളെപ്പറ്റിയും വിസ്വാസസത്യങ്ങളെപ്പറ്റിയും തങ്ങളുടെ ദൈവികാധികാരത്തെപ്പറ്റിയും വിടുവായടികുന്നത് കേട്ട് മടുത്തവർ എല്ലായിടത്തുമുണ്ട്. ഇതുവരെ വഹിച്ചുകൊണ്ടുനടന്ന പരിശുദ്ധ പൊള്ളത്തരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരെയെറിഞ്ഞ്‌ തെറ്റുതിരുത്താൻ അവരും ആഗ്രഹിക്കുന്നു. കൂടല്ജിയെപ്പോളുള്ളവർ അവര്ക്ക് ക്ളാസെടുക്കാൻ തയ്യാറാകുമോ എന്നാണദ്ദെഹത്തിന് അറിയേണ്ടിയിരുന്നത്. തിയളോജിക്കൽ കോളെജുകളിൽ പോയി ബിരുദം സമ്പാദിച്ചുവന്ന് തെറ്റിനുമുകളിൽ തെറ്റ് വാരി വിതറുന്നവരാണ് സഭയിൽ എല്ലാ മൂല്യച്യുതിക്കും കാരണമാകുന്നവർ. അതേ സമയം പഠിപ്പിനു പകരം എളിമയും ലാളിത്യവുമുള്ള ഹൃദയങ്ങളിൽ ദൈവം തന്റെ സത്യത്തിന്റെ വിത്തുകൾ വിതക്കുന്നു. അവയെ ചവുട്ടിമെതിക്കുന്നു, മൌനമായി പ്രാർഥിച്ചു ശീലിക്കാത്ത ഇക്കാലത്തെ പുരോഹിതർ.

പോൾ സംസാരിച്ചതിനിടയിൽ ഇതും പറഞ്ഞു - തന്റെ സഹോദരനിൽ ദൈവത്തെ കാണാനാകാത്തവർ കടലാസുപോലുള്ള ഒരപ്പമെടുത്തു സ്വർണത്തളികയിൽ വച്ചിട്ട് അതിനുമുമ്പിൽ മുട്ടുകുത്തി എശുവേ ആരാധന എന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്താണിവർ ഈ വട്ടിന് ആധാരമായി ബൈബിളിൽ കണ്ടെത്തുന്നത്? അദ്ദേഹം ചോദിച്ചു. എന്റെ സുഹൃത്തേ, ഞാൻ പറഞ്ഞു, ചെറുപ്പം മുതൽ എത്രയോ തവണ ഞാനും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. എന്നാൽ വട്ടായിമാർ പെരുകിവരുന്നു. ഗുരുദാസന്മാർ വിരളവും.

Reply

Joseph MattappallyJuly 22, 2014 at 3:09 PM
ചാക്കോ കളരിക്കളിനെപ്പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത്, ചിക്കാഗോയില്‍ വെച്ചാണ്. ഒരു എഴുത്തുകാരനാവാന്‍ വേണ്ടി സ്വന്തം ചിലവില്‍ ഒരു നോവല്‍ എഴുതിയ ഒരു അമേരിക്കക്കാരന്‍ എന്നാണ് അദ്ദേഹത്തെ ഒരു മലയാളി പരിചയപ്പെടുത്തിയത്. അമേരിക്കന്‍ മലയാളികളില്‍ വ്യാപകമായി കാണുന്ന ഒരു രോഗത്തെപ്പറ്റി പറഞ്ഞതുകൊണ്ട് ഞാന്‍ അത് അവിശ്വസിച്ചില്ല. പക്ഷെ, വര്‍ഷങ്ങള്‍ക്കു ശേഷം അല്മായാ ശബ്ദത്തില്‍ ഒത്തുകൂടിയപ്പോള്‍ എനിക്ക് ആ ചിന്ത മാറ്റേണ്ടി വന്നു. വളരെയേറെ വായിക്കുകയും അറിയുകയും ചിന്തിക്കുകയും ചെയ്യുന്ന കുറെ തന്റെടികളെ കൂടെ കണ്ടപ്പോഴാണ് സത്യത്തില്‍ ഞാനും എഴുതി തുടങ്ങിയത്. 'Jesus Lived in India' ഒരു അടിസ്ഥാന ഗ്രന്ഥം മാത്രമാണ്. ബുദ്ധിസ്റ്റുകള്‍ വിശേഷ പുനര്‍ജന്മങ്ങളെ കണ്ടെത്തി ദലൈലാമ ആക്കുന്ന രീതിയും യേശുവിനെ കാണാന്‍ ബെത്ലഹെമിലേക്ക് വരുന്നതും കൂട്ടി വായിക്കാവുന്നതെയുള്ളൂ. ബുദ്ധിസ്റ്റുകള്‍ക്ക് രഹസ്യ തന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ രണ്ടു വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ലോബ്സാംഗ് റാമ്പാ എന്നാ പുരോഹിതന്‍ തറപ്പിച്ചു പറയുന്നു. ഒരെണ്ണം ഈജിപ്തില്‍ ആയിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ ലിഖിതങ്ങളുടെ അനേകം കൈയ്യെഴുത്തു പ്രതികള്‍ ഈജിപ്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവിടെ സന്യാസ ഗൃഹങ്ങള്‍ ഉണ്ടായിരുന്നുവെന്നത്‌ തര്‍ക്കമില്ലാത്ത കാര്യം. യൌസേഫും മറിയവും കൂടി ഉണ്ണിയും കൊണ്ട് ഒളിച്ചോടിയത്‌ ഈജിപ്തിലെക്കാണെന്ന് ഓര്മ്മിക്കുക.
ചരിത്രത്തിലെ യേശുവിനെയല്ല നാം അറിയുന്നതെന്ന് റെസ്സാ അസ്ലാന്‍ (Jesus the Zealot) തെളിവുകളുടെ പിന്ബലത്തോടെ പറയുന്നു. ബെത്ലഹെമിലെ കഥകളില്‍ ഐതിഹ്യങ്ങളുണ്ടെന്നു പറഞ്ഞത് ബെനഡിക്റ്റ് മാര്‍പ്പാപ്പാ. ബെത്ലഹെമിലേക്ക് യാത്ര പോകാന്‍ മാത്രം പ്രധാനപ്പെട്ട ഒരു കണക്കെടുപ്പ് അവിടെ നടന്നതായി ചരിത്രത്തിളില്ല, അവിടെ നക്ഷത്രം താഴ്ന്നു വന്നതായി ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും അറിവില്ല. ഒരു രാജ്യത്തെ മുഴുവന്‍ ശിശുക്കളെയും കൊന്നൊടുക്കിയ സംഭവവും ചരിത്രം അറിഞ്ഞിട്ടില്ല. യേശുവിന്‍റെ ജീവിതകാലം മുഴുവന്‍ എടുത്താലും ജോസഫസ്സിന്റെ സമകാല ചരിത്രത്തില്‍ ഇടം പിടിക്കാന്‍ മാത്രം വലിപ്പവുമുണ്ടായിരുന്നില്ല. നീതിമാനായ ജെയിംസിനെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ മാത്രമാണ് ജോസഫസ് യേശുവെന്ന ഒരു ഗുരുവിനെ പരാമര്‍ശിച്ചത്. ശബ്ദമുണ്ടാക്കാതെ ഗ്രാമങ്ങളിലും മലയോരങ്ങളിലും സഞ്ചരിച്ചു സത്യത്തിന്റെയും ധര്മ്മത്തിന്റെയും മാര്‍ഗ്ഗം ഉപദേശിച്ച യേശുവിനെ അനേകം റോമന്‍ വിമത വിപ്ലവകാരികളില്‍ ഒന്നായേ ചരിത്രം കണ്ടിരുന്നുള്ളൂ.
പിന്നീട് റോമ്മാ സാമ്രാജ്യത്തെ ഇളക്കിമറിച്ച ക്രിസ്ത്യന്‍ മുന്നേറ്റത്തെപ്പറ്റിയും ചരിത്രകാരന്മാര്‍ നിശ്ശബ്ദരാണ്. അവിടെ ആരെയോ ഭയന്ന് എന്തൊക്കെയോ ആരൊക്കെയോ മറച്ചു. പിന്നെ വന്ന സഭാ മൂപ്പന്മാര്‍ക്കു കഥകള്‍ സൃഷ്ടിക്കുക എളുപ്പമായി. ജനം കഥകള്‍ക്ക് ചുറ്റും ഒരു മതം ഉണ്ടാക്കുകയും ചെയതു. നിരവധി ചരിതരകാരന്മാര്‍ 'Holy blood Holy grail എഴുതിയ അന്വേഷകരുടെ സംഘം ഉള്‍പ്പെടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. യേശുവിനെ സംബന്ധിച്ചുള്ള കഥകള്‍ക്ക് എന്ത് വിലയെന്ന്. ആ സദ്ഗുരു പറഞ്ഞുതന്ന പാഠങ്ങള്‍ ആര്‍ക്കും വേണ്ട. നമ്മുടെ പ്രശ്നം യേശു വിവാഹം ചെയ്തിരുന്നോ ഇല്ലയോ എന്നതാണ്. അവിവാഹിതനായ ഒരു യാഹൂദനെ ഒരു നികൃഷ്ട ജീവിയായി കണ്ടിരുന്ന അന്നത്തെ സമൂഹത്തില്‍ യേശുവിന് സ്ഥാനം ഉണ്ടായിരുന്നെങ്കില്‍ യേശു വിവാഹം കഴിച്ചിരിക്കാനും സാധ്യതയുണ്ട്. യേശുവിന് സഹോദരന്മാര്‍ ഉണ്ടായിരുന്നാലും ഇല്ലായിരുന്നാലും തകര്‍ന്നു പോകുന്ന ഒരു മഹത്വമാണ് സഭക്കുള്ളതെങ്കില്‍ ആ സഭ ദൈവത്തില്‍ നിന്നുള്ളതുമല്ല.

Sunday 20 July 2014

പൌരോഹിത്യം മതവിരുദ്ധം /(ദൈവവിരുദ്ധം)

"ക്രിസ്തു" എന്ന അക്ഷരനാമത്തിനു മലയാളലിപിയിലാദ്യമായി "ഓശാന" പാടിയ ശ്രീ.ജോസഫ്‌ പുലിക്കുന്നേലിന്റെ നല്ലനാവുകൾ വീര്യം പകർന്നതൊരു "സത്യജ്വാലയായി" പുനർജനിച്ചു! ആ സത്യജ്വാലയുടെ കെടാവിളക്കുമേന്തി യാനം തുടരുന്നതോ , ഒരു നിയോഗംപോലെ പുണ്ണ്യജന്മം ശ്രീ.ജോർജ് മൂലേച്ചാലിലും !
'സത്യജ്വാലയുടെ 2014 ജൂലൈ ലക്കം' "മുഖക്കുറി" വായിച്ചപ്പോൾ ആ പുണ്ണ്യമുള്ള കൈകൾക്കൊരുമുത്തം കൊടുക്കാൻ മോഹമുണർന്നെൻ മനസ്സിൽ....
പൌരോഹിത്യം മതവിരുദ്ധം /(ദൈവവിരുദ്ധം) എന്ന വലിയ സത്യത്തെ നാലുപ്രാവശ്യം വായിച്ചാൽ ഏതൊരു അൽപ്പബുദ്ധിക്കും മനസിലാകും വിധം ആ തൂലിക കനിഞ്ഞൊഴുകിയിരിക്കുന്നു ! ഒരുകുറി നുകരൂ മനുഷ്യരെ ഈ ആത്മസത്യവിരുന്നുസല്ക്കാരം ...കൂണുപോലെ മുളയ്ക്കുന്ന ഇതരസഭാമാസികകൾ വായിച്ചു വീണ്ടും അജ്ഞാത തമസിൽ സ്വമനസുകളെ കുടിയിരുത്താതെ , ഈ സത്യജ്വാലയുടെ വായനക്കാരായി , സത്യം നുകർന്ന് ആത്മപ്രകാശമുള്ളവരായി ,ക്രിസ്തുവിനെ അറിയുന്നവരായി ജീവിക്കൂ ഇനിയുള്ളകാലം ......                                                                                                          പൗരോഹിത്യംമതവിരുദ്ധം
മിക്ക മതങ്ങളുടെയും വക്താക്കളും നടത്തിപ്പുകാരും പുരോഹിതരാണ്. മതങ്ങളുടെയെല്ലാം അവിഭാജ്യഘടകങ്ങളായി അവതരിപ്പിച്ചുപോരുന്ന മതസിദ്ധാന്തങ്ങ(റീഴാമ)െളുടെയും മതനിയമങ്ങ(ൃലഹശഴശീൗ െഹമം)െളുടെയും നിര്‍മ്മാതാക്കളും, അനുഷ്ഠാനങ്ങ (ൃശൗേമഹ)െളുടെ കാര്‍മ്മികരും, ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ മതസമൂഹങ്ങള്‍ രൂപീകരിച്ച് (രീാാൗിശ്യേ യൗശഹറശിഴ) അവയെ നയിക്കുന്നവരും പുരോഹിതരാണ്. പൗരോഹിത്യമില്ലെന്നു കരുതപ്പെടുന്ന മതങ്ങളിലും (ഉദാ: ഇസ്ലാംമതം), മുകളില്‍ സൂചിപ്പിച്ചവയില്‍ അനുഷ്ഠാനകാര്‍മ്മികത്വമൊഴിച്ച് മറ്റു മൂന്നു പുരോഹിതകര്‍മ്മങ്ങള്‍ക്കുമായി മതപണ്ഡിതരും നിയമജ്ഞരും ഭരണാധികാരികളുമുണ്ട്. അതായത്, അവിടെയും പുരോഹിതരില്ലെങ്കിലും പൗരോഹിത്യമുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍, ഇന്നുള്ള വ്യവസ്ഥാപിതമതങ്ങളെല്ലാം 'പുരോഹിതമത'ങ്ങളാണെന്നു കാണാം.
ഈ പുരോഹിതമതങ്ങളെ മാറ്റിനിര്‍ത്തിയാല്‍
പ്പിന്നെ വേറെ ഏതെങ്കിലും മതമുണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. 'ഉണ്ട്, ഓരോ മനുഷ്യന്റെയും ഉള്ളില്‍ മതമുണ്ട്; കുറഞ്ഞപക്ഷം അതിനുളള സാധ്യത (ുീലേിശേമഹ) യെങ്കിലുമുണ്ട്' എന്നാണതിനുത്തരം. കാരണം, എല്ലാ മനുഷ്യരിലും 'ഞാനാര്?', 'ഇക്കാണുന്നതെല്ലാം എന്ത്?', 'ഞാനും മറ്റു സര്‍വ്വതും തമ്മിലുള്ള ബന്ധമെന്ത്?', 'ഇതിന്റെയെല്ലാം ഉറവിടമേത്, ലക്ഷ്യമെന്ത്, അര്‍ത്ഥമെന്ത്?' എന്നിങ്ങനെ സ്വന്തം ഉണ്മ (ൃtuവേ) സംബന്ധിച്ചും ആകമാന ഉണ്മ സംബന്ധിച്ചുമുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളും അവയ്ക്കുത്തരം തിരയാനുള്ള അന്വേഷണവ്യഗ്രതയുമുണ്ട്. ഉത്തരം കണ്ടെത്താന്‍, അതിനായുള്ള തിരച്ചില്‍കൊണ്ടുതന്നെ വികസിതമാകുന്ന വിശേഷബുദ്ധിയും സിദ്ധിവൈഭവങ്ങളുംകൂടി മനുഷ്യനുണ്ട്. അങ്ങനെ ആന്തരികവും ബാഹ്യവുമായ നിരീക്ഷണ-മനനങ്ങളിലൂടെ സ്വന്തം ബുദ്ധിയെയും കല്പനാവൈഭവത്തെയും ഉദ്ദീ
പിപ്പിച്ച്, അതിന്റെ വെളിച്ചത്തില്‍ ഒരുവന്‍ എത്തിച്ചേരുന്ന ആത്യന്തികമായ അഭിപ്രായമാണ്, അഥവാ ജീവിതദര്‍ശനമാണ് അവന്റെ മതം.
ഈ യഥാര്‍ത്ഥ മതത്തില്‍ എത്തിച്ചേരാന്‍ വീതിയേറിയ ഹൈവേകളില്ല എന്നതാണു പ്രശ്‌നം. മറിച്ച്, ഇടുങ്ങിയതും (മത്താ. 7:13; ലൂക്കോ. 13:24) ഏകാന്തവുമാണ് ആ വഴി. അതങ്ങനെയേ സാധ്യമാവൂതാനും. കാരണം, ഒരുവന്റെ ആന്തരികതയെ നിരീക്ഷിക്കാനും അതേക്കുറിച്ചു മനനംചെയ്യാനും ധ്യാനിക്കാനും ആ ഒരുവനുമാത്രമേ സാധിക്കൂ. സ്വന്തം മനസ്സില്‍ വഴിയൊരുക്കി, സംശങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും കല്ലും മുള്ളും മലയും താണ്ടിത്തന്നെ മുന്നേറേണ്ടതുണ്ട്, ആര്‍ക്കും സ്വന്തം മതത്തിലെത്തി സ്വയം പൂര്‍ത്തീകരിക്കാന്‍. എങ്കിലും, അതിനായി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നവര്‍ അതു കണ്ടെത്തുന്നു; അതിനായി മുട്ടിക്കൊണ്ടേയിരിക്കുന്നവര്‍ക്ക് അതു തുറന്നു കിട്ടുകയും (മത്താ. 7:7-8; ലൂക്കോ. 11:9-10) ചെയ്യുന്നു.
മനുഷ്യന് വേറൊരുവിധത്തിലും യഥാര്‍ത്ഥമതത്തിലെത്തിച്ചേരാനാകും. തനിക്ക് ഏറ്റവും ഇണങ്ങുന്നതായി തോന്നുന്ന ഒരു മതത്തെ തന്റേതായി സ്വാംശീകരിക്കാം. അപ്പോഴും അതു സ്വന്തംനിലയില്‍ ദഹിപ്പിച്ച് തന്റെതന്നെ മാംസരക്തങ്ങളാക്കി മാറ്റേണ്ടതുണ്ട്; തികച്ചും സ്വന്തം അവബോധമാക്കിത്തീര്‍ക്കേണ്ടതുണ്ട്.
മതത്തിലെത്താനുള്ള ഈ രണ്ടു വഴികളില്‍ ഏറെ ദുഷ്‌കരവും തികച്ചും മൗലികവുമായ ആദ്യ
ത്തെ വഴി തിരഞ്ഞെടുത്തവര്‍ക്ക് ഉദാഹരണങ്ങളാണ് ശ്രീബുദ്ധനും യേശുവും; അവരുടെ ശിഷ്യന്മാര്‍ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയും. ഈ രണ്ട് അന്വേഷണയാത്രകളിലും ടോര്‍ച്ചുമിന്നിച്ചും അപായസൂചനകള്‍ നല്‍കിയും ഉത്തേജനം പകര്‍ന്നും സഹായിക്കാന്‍ അതേ യാത്രാനുഭവങ്ങളുള്ളവര്‍ക്കു സാധിക്കും. അവരാണ് ആദ്ധ്യാത്മികഗുരുക്കന്മാര്‍. അവരും പക്ഷേ, സ്വന്തമായ കണ്ടെത്തലിന് അന്വേഷകനെ സഹായിക്കുകയും അതിനുള്ള ഊര്‍ജ്ജം പകര്‍ന്നുനല്‍കുകയും മാത്രമാണു ചെയ്യുന്നത്; ഓരോരുത്തരും സ്വയംതന്നെ എ ത്തിച്ചേരേണ്ടതുണ്ട്. ഇങ്ങനെ, മത ത്തിലെത്തിച്ചേരുമ്പോള്‍മാത്രമേ ഒരാള്‍ക്ക് സ്വന്തം ഉള്‍വെളിച്ചം, ഉള്‍ ക്കാഴ്ച, തെളിഞ്ഞുകിട്ടുകയുള്ളൂ.
ഇവിടെ മനുഷ്യനില്‍ മതം ജന്മംകൊള്ളുകയാണ്. അവനെ സംബന്ധിച്ച് അതൊരു 'വീണ്ടും ജനനം'തന്നെയത്രെ! താനും, ഇക്കാണുന്നതും കാണാനാകാത്തതുമായ സര്‍വ്വതും ഒരേയൊരു ജീവചൈതന്യത്തിന്റെ, പരമസത്തയുടെ, പ്രകാശനങ്ങളാണെന്നും എല്ലാം ഏകാത്മകമാണെന്നുമുള്ള ബോധോദയമാണ് അവിടെ സംഭവിക്കുന്നത്. അതോടെ, ഞാന്‍, നീ, അത്, ഇത് എന്നീ വേര്‍തിരിവുകള്‍ അപ്രത്യക്ഷമായി, കടലില്‍ തുള്ളിയെന്നപോലെ സ്വന്തം സത്ത ആകമാനസത്തയില്‍ വിലയിച്ചൊന്നാകുന്നു. 'ഞാന്‍തന്നെ വഴിയും സത്യവും ജീവനും' എന്നും, 'ഞാനും പിതാവും ഒന്നാ'ണെന്നുമുള്ള അദ്വൈതാനുഭവത്തില്‍, വെറും മനുഷ്യന്‍ ദൈവമനുഷ്യനായി മാറുകയാണ്. ലോകം മുഴുവന്‍ നേടാനായി സ്വകാര്യമാത്രപരത(ഭൗതികത)യുടെ കുടുസുമുറിയില്‍ തളച്ചിട്ടിരിക്കുകയായിരുന്ന സ്വന്തം ആത്മാവിനെ പരാര്‍ത്ഥതാഭാവ (ആത്മീയത)ത്തിന്റെ അനന്തവിഹായസിലേക്കു തുറന്നുവിടുകയാണ്. അതോടെ, മനുഷ്യന്‍ ആത്മാവിന്റെ ഫലങ്ങള്‍ (ഗലാ. 5:22-23) പുറപ്പെടുവിച്ചുതുടങ്ങുകയായി. സ്‌നേഹവും കാരുണ്യവും നീതിദാഹവും നിര്‍ഭയത്വവും ഹൃദയം നിറഞ്ഞുകവിയുന്നു. തന്നെയെന്നപോലെ സ്വന്തം അയല്‍ക്കാരെ മാത്രമല്ല, സര്‍വ്വരെയും സര്‍വ്വജീവജാലങ്ങളെയും വിശ്വപ്രകൃതിയെയാകെത്തന്നെയും കാണുവാനും, ഹൃദയപൂര്‍വ്വം ആശ്ലേഷിക്കാനുമുള്ള പോസിറ്റീവ് മനോഭാവം മനുഷ്യസഹജമായിത്തീരുന്നു. സ്‌നേഹോര്‍ജ്ജത്തിന്റെ ആയിരം ഉറവക്കണ്ണുകള്‍ പൊട്ടുകയും, സ്‌നേഹാര്‍ദ്രവും നീതിപൂര്‍വ്വകവുമായ ഒരു ലോകത്തെക്കുറിച്ചുള്ള ഭാവന വിരിയുകയും ചെയ്യുന്നു. തങ്ങളോരോരുത്തരും ഉള്ളിന്റെയുള്ളില്‍ ദൈവികതയുടെയും സ്‌നേഹത്തിന്റെയും നിറകുടങ്ങളാണെന്ന സത്യമറിയാതെ സ്വകാര്യവ്യഗ്രതകളിലുഴന്നും, തമ്മില്‍ വിഘടിച്ചും മത്സരിച്ചും പോരടിച്ചും, നിഷേധഭാവങ്ങളാല്‍ വലഞ്ഞും തങ്ങള്‍ക്കു വരദാനമായി ലഭിച്ച മഹത്തായ മനുഷ്യജീവിതത്തെ പാഴാക്കിക്കളയുന്ന മനുഷ്യരെ അനുകമ്പയോടെ നോക്കി സത്യത്തിലേക്കു നയിച്ച് ഒരു വിശ്വമഹാകുടുംബത്തിലെ അംഗങ്ങളാക്കാനുള്ള, ദൈവരാജ്യപൗരന്മാരാക്കാനുള്ള, മഹായത്‌നത്തില്‍ ജീവിതം അര്‍പ്പിക്കുന്ന മഹാനുഭാവന്മാരായിത്തീരുന്നു, യഥാര്‍ത്ഥ മതത്തിലെത്തിച്ചേര്‍ന്ന മനുഷ്യര്‍.
ഓരോ തുള്ളിയും പല ദിശകളിലൊഴുകി വ്യത്യസ്ത പേരുകളിലുള്ള ഒരേയൊരു സമുദ്രത്തില്‍ എത്തിച്ചേരുന്നതുപോലെ, തന്റെയും സകലതിന്റെയും സത്യമന്വേഷിക്കുന്ന ഓരോ മനുഷ്യനും വ്യത്യസ്ത രീതികളിലും ഭാഷ്യങ്ങളിലുമാണെങ്കിലും, ഏകമായ ഒരേയൊരു സത്യബോധത്തിലാണ്, മതത്തിലാണ്, എത്തിച്ചേരുന്നത്. എത്ര മതമുണ്ടായാലും അവയുടെയെല്ലാം സാരം ഒന്നായതിനാല്‍, ഭിന്നതകള്‍ക്കു കാരണമാകാതെ, അവയെല്ലാം സ്‌നേഹത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും ഐക്യബോധത്തിന്റെയും ഉറവച്ചാലുകള്‍ മാത്രമായി ഭവിക്കുന്നു. ഈ സാഹചര്യം യഥാര്‍ത്ഥമായ ഒരു സാംസ്‌കാരികനവോത്ഥാനത്തിലേക്കു മനുഷ്യനെ നയിക്കുന്നു. വ്യത്യസ്ത വീടുകളിലും നാടുകളിലുമാണെങ്കിലും മനുഷ്യരെല്ലാം, ഐശ്വര്യപൂര്‍ണ്ണമായ ഒരു കുടുംബത്തിലെന്നപോലെ, പാരസ്പര്യജീവിതത്തില്‍, പരസ്പരാനന്ദത്തില്‍, വരുന്നു. ഇവിടെ, ഭൂമിയില്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറുകയാണ്, ദൈവരാജ്യം സംസ്ഥാപിതമാകുകയാണ്.
മനുഷ്യജീവിതത്തെ, ലോകത്തെ, അപ്പാടെ ഗുണപരമായി മാറ്റിമറിക്കാന്‍ പോരുന്ന യഥാര്‍ത്ഥ മതത്തിന്റെ അപാരമായ ഈ സാധ്യത (ുീലേിശേമഹശ്യേ)യുടെ വെളിച്ചത്തിലാണ്, ഇന്നു നാം കാണുന്ന പുരോഹിതമതങ്ങളെ വിലയിരുത്തേണ്ടതും വിമര്‍ശിക്കേണ്ടതും. എങ്കില്‍മാത്രമേ, അത് മനുഷ്യസഹജവും വിപ്ലവാത്മകവുമായ ആ മതത്തിലേക്കു പുതിയ വഴിവെട്ടാനുതകുന്ന സൃഷ്ടിപരമായ വിമര്‍ശനമാകൂ.
മനുഷ്യന്റെ യഥാര്‍ത്ഥമതവും പുരോഹിതമതവും തമ്മില്‍ താരതമ്യംചെയ്താല്‍, പുരോഹിതമതങ്ങളെല്ലാംതന്നെ, യഥാര്‍ത്ഥ മതത്തിനു നേര്‍വിപരീതദിശയിലാണു നീങ്ങുന്നതെന്ന് ആര്‍ക്കും കാണാനാകും. യഥാര്‍ത്ഥമതം മനുഷ്യനില്‍ ജന്മംകൊള്ളുന്നത്, മനുഷ്യനനുഗ്രഹമായി ലഭിച്ച അവന്റെ വിശേഷബുദ്ധിയുടെ വികാസ ത്തിലാണ്, പൂത്തുലയലിലാണ്. എന്നാല്‍, അതിനെ മുളയിലേ നുള്ളിക്കളഞ്ഞും മുരടിപ്പിച്ചുമാണ് ഓരോ പുരോഹിതമതവും നിലനില്‍ക്കുന്നത്. അവിടെ മനുഷ്യനില്‍ മതം ജനിക്കുകയല്ല; മറിച്ച്, മനുഷ്യന്‍ ഈ പുരോഹിതമതങ്ങളിലേക്ക് ഒരു ഇരുള്‍ഗര്‍ത്തത്തിലേക്കെന്നപോലെ ജനിച്ചുവീഴുകയാണുചെയ്യുന്നത്.
യഥാര്‍ത്ഥ മതത്തിലെത്താന്‍ തനതു വിശേഷബുദ്ധിയുടെ ഏകാന്തവഴിത്താരകളിലൂടെ ഒരുവന്‍ സഞ്ചരിക്കേണ്ടതുണ്ടെങ്കില്‍, മനുഷ്യന്റെ സകല അടിസ്ഥാനചോദ്യങ്ങള്‍ക്കും ഉത്തരമായി പൗരോഹിത്യം തീര്‍ത്തിട്ടിരിക്കുന്ന റെഡിമെയ്ഡ് മതസിദ്ധാന്തങ്ങളുടെ ഹൈവേകളിലൂടെ കൂട്ടയോട്ടമോടിയാല്‍ മതി, പുരോഹിതമതത്തിലെത്താന്‍. യഥാര്‍ത്ഥമതം, വിശ്വമാനവികതയുടേതായ ഒരു ജീവിതദര്‍ശനത്തിലും അതിന്റെ സാക്ഷാത്കാരത്തിലുമാണ് ഊന്നുന്നതെങ്കില്‍, പുരോഹിതമതമാകട്ടെ അത്തരം ജീവിതദര്‍ശനം മുന്നോട്ടുവച്ച് അതു സാക്ഷാത്കരിച്ചിട്ടുള്ള മഹാമനീഷികളെയും ഗുരുക്കന്മാരെയും ദൈവവിഗ്രഹങ്ങളാക്കി ആരാധിക്കുന്നതിലും ആരാധിപ്പിക്കുന്നതിലുമാണ് ഊന്നല്‍ നല്‍കുന്നത്. യഥാര്‍ത്ഥ മതസ്ഥര്‍ മനുഷ്യസേവനത്തിലൂടെയും, നീതിയും സമാധാനവും സ്ഥാപിക്കാനും ലോകത്തെയാകെ സ്‌നേഹക്കൂട്ടായ്മകളുടെ ഒരു സമുച്ചയമാക്കിമാറ്റാനുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റി അഥവാ, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ജീവിതത്തെ അര്‍ത്ഥവത്താക്കുമ്പോള്‍, പുരോഹിതമതസ്ഥര്‍ പൗരോഹിത്യം തുറന്നിട്ടിരിക്കുന്ന അനുഷ്ഠാനകുറുക്കുവഴികളിലൂടെ ദൈവനാമം വൃഥാ പ്രയോഗിച്ചും വ്യാജ ആദ്ധ്യാത്മികസംതൃപ്തി നുകര്‍ന്നും അന്യഥാ ലോകോപകാരപ്രദമാകുമായിരുന്ന തങ്ങളുടെ അമൂല്യജീവിതം പാഴാക്കിക്കളയുകയാണ്. യഥാര്‍ത്ഥ മതസ്ഥര്‍ തങ്ങളുടെ ഉള്ളിലെ ദൈവസ്വരം ശ്രവിച്ച് അവിടുത്തെ കല്പനകള്‍ പാലിക്കുമ്പോള്‍, മനുഷ്യരെ തങ്ങളുടെ സംവിധാനത്തിന്റെ അടിമകളാക്കാന്‍ ദൈവകല്പനകള്‍ മാറ്റിവച്ച് അവരെ ബൗദ്ധികമായും ആദ്ധ്യാത്മികമായും വന്ധ്യംകരിക്കാനുതകുന്ന മതകല്പനകള്‍ക്കു രൂപം നല്‍കുന്നു, പൗരോഹിത്യം..
ഈ താരതമ്യചിന്ത ആര്‍ക്കും എത്ര വേണമെങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. അങ്ങനെ പോകുന്തോറും മതത്തിന്റെ തോലണിഞ്ഞുനില്‍ ക്കുന്ന മതവിരുദ്ധതയാണു പൗരോഹിത്യം എന്ന വസ്തുത കൂടുതല്‍കൂടുതല്‍ തെളിഞ്ഞു വരുന്നതുകാണാം. മനുഷ്യന്റെ പ്രജ്ഞയ്ക്ക് ഉള്‍ക്കൊള്ളാനോ അവന്റെ നാവിന് ഉരുവിടാന്‍പോലുമോ സാധ്യമല്ലാത്ത ദൈവമെന്ന അജ്ഞേയമായ അനന്തസമ്പൂര്‍ണ്ണത തങ്ങളുടെ ഉള്ളംകൈയിലാണെന്നു തോന്നിക്കുംവിധം, ആ അപാരസങ്കല്പത്തെ മനുഷ്യവല്‍ക്കരിച്ചും വിഗ്രഹവല്‍ക്കരിച്ചും ചെറുതാക്കി അവതരിപ്പിക്കുന്ന പൗരോഹിത്യം മതവിരുദ്ധം മാത്രമല്ല, ദൈവവിരുദ്ധംകൂടിയാണെന്നു പറഞ്ഞേ തീരൂ. അങ്ങനെ നോക്കുമ്പോള്‍, 'പരിശുദ്ധാത്മാവിനെതിരെയുള്ള ക്ഷമിക്കപ്പെടാത്ത പാപം' (മത്താ. 12:32) എന്ന് യേശു ചൂണ്ടിക്കാണിച്ചത് ഈ പൗരോഹിത്യത്തെത്തന്നെയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മനുഷ്യനില്‍ ഗുപ്താവസ്ഥയിലിരിക്കുന്ന ദൈവികതയെ ഊതിയുണര്‍ത്തി ഓരോരുത്തരെയും തനതു ബോദ്ധ്യത്തിലേക്കു നയിക്കാന്‍, തനതു ദര്‍ശനത്തിലെത്തിക്കഴിഞ്ഞ മതാചാര്യന്മാരെയാണ് മനുഷ്യനാവശ്യമുള്ളത്; അല്ലാതെ ദൈവികതയുടെ നാളത്തെ ഊതിക്കെടുത്തുന്ന പുരോഹിതരെയല്ല. പൗരോഹിത്യത്തില്‍ അകപ്പെട്ടുപോയെങ്കിലും സ്വതന്ത്രബുദ്ധി കൈവിടാതെ സൂക്ഷിക്കുന്ന പുരോഹിതരുള്‍പ്പെടെ ഓരോ മനുഷ്യനും ഈ സത്യം ഉള്‍
ക്കൊണ്ടു പ്രവര്‍ത്തിക്കേണ്ടതുണ്ട്. എങ്കില്‍മാത്രമേ, മനുഷ്യനെ മൂഢനും അലസനും, സമ്പത്തിന്റെയും പ്രൗഢിയുടെയും പ്രസിദ്ധിയുടെയും അധികാരത്തിന്റെയും പിന്നാലെ മത്സരിച്ചലയുന്ന അല്പനും, സ്വന്തം സ്വര്‍ഗ്ഗം എന്നതുള്‍പ്പെടെ സ്വകാര്യ ഭൗതി
കവ്യഗ്രതകള്‍ മാത്രമുള്ള വെറും ലൗകികനുമാക്കുന്ന പൗ രോഹിത്യത്തെ തളയ്ക്കാനാവൂ. എങ്കില്‍ മാത്രമേ, ബാലിശമായ പുരോഹിതസിദ്ധാന്തങ്ങളില്‍ നിന്നും പൊട്ടദൈവശാസ്ത്രങ്ങളില്‍
നിന്നും കപടഭക്തിയില്‍ നിന്നും വ്യാജ ആത്മീയതയില്‍ നിന്നും അവനെ മോചിപ്പിച്ച് ദൈവികതയിലേക്കു മുഖം തിരിപ്പിക്കാനാവൂ. അങ്ങനെ മനുഷ്യര്‍ സത്യമറിയുകയും സ്വതന്ത്രരാകുകയും (യോഹ. 8:32) ചെയ്യുന്നതോടെ ഇപ്പോള്‍ ആകാശകുസുമമായി കൈയെത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തില്‍ നിലകൊള്ളുന്ന ദൈവരാജ്യസങ്കല്പം ഭൂമിയില്‍ യാഥാര്‍ത്ഥ്യമായിത്തുടങ്ങും. കാരണം, യഥാര്‍ത്ഥമതം മനുഷ്യനെ നയിക്കുന്നത് ജ്ഞാനത്തിലേക്കാണ്. ജ്ഞാനമാകട്ടെ, മനുഷ്യനെ പരാര്‍ത്ഥതാഭാവ (ആദ്ധ്യാത്മികത)ത്തിലേക്കും വിശ്വമാനവികതയിലേക്കും ഉയര്‍ത്തുന്നു. മനുഷ്യഹൃദയങ്ങളില്‍ മാനുഷികമൂല്യങ്ങള്‍ -ആദ്ധ്യാത്മികമൂല്യങ്ങള്‍തന്നെ- കത്തിജ്വലിക്കുന്നു. ഈ ആദ്ധ്യാത്മികാടിത്തറ മനുഷ്യന്റെ സാംസ്‌കാരികനവോത്ഥാനത്തിനു നിദാനമായിത്തീരുന്നു. അതോടെ, ജീവിതത്തിന്റെ സമസ്തതലങ്ങളും ആ നവോത്ഥാനധാരയില്‍ കുളിച്ചു ശുദ്ധമാകുകയും, മാനുഷികമായ ഒരു നവലോകത്തിന്, ദൈവരാജ്യത്തിന്, സ്വരാജിന് വഴിതെളിയുകയും ചെയ്യും...
അതിനുള്ള എല്ലാ മാനുഷിക ഉദ്യമങ്ങളെയും യുഗങ്ങളായി പരാജയപ്പെടുത്തിക്കൊണ്ടിരി
ക്കുന്നത് പൗരോഹിത്യമാണ്, പുരോഹിതമതങ്ങളാണ്. അതു
കൊണ്ടാണ് പുരോഹിതരെയും ദൈവശാസ്ത്രിമാരെയുംകുറിച്ച് യേശു ഇങ്ങനെ പറഞ്ഞത്: ''നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം മനുഷ്യ
രുടെ മുമ്പില്‍ അടച്ചുകളയുന്നു. നിങ്ങള്‍ അവിടെ പ്രവേശിക്കു
ന്നില്ല, പ്രവേശിക്കാന്‍ തുനിയു
ന്നവരെ അതിന് അനുവദിക്കു
ന്നതുമില്ല'' (മത്താ. 23:13).

Monday 7 July 2014

Monday, July 7, 2014

സാമുവല്‍ കൂടല്‍ എന്ന ആധുനികപ്രവാചകന്‍

                                                                                                              -സക്കറിയാസ് നെടുങ്കനാല്‍

(The following is an article by Sree Zacharias Neduncanal on Sree Samuel Koodal which is to be published in July issue of ‘Sathyajwala’- George Moolechalil)

        ദൈവാരൂപി മനുഷ്യരില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, അതിനായി മനുഷ്യന്‍ സ്വയം എങ്ങനെ ഒരുങ്ങണം അല്ലെങ്കില്‍ എങ്ങനെ സദാ തയ്യാറായി ഇരിക്കണം എന്നതിന്റെ ഒരു മനോഹരാവിഷ്‌ക്കാരം പഴയ നിയമത്തിലുണ്ട്. തന്റെ പ്രവാചകനായിത്തീരാന്‍ സാമുവേലിനെ ദൈവം ഒരുക്കുന്നതിന്റെ കഥയാണത്. ക സാമുവേല്‍, ഒന്നു മുതല്‍ മൂന്നു വരെയുള്ള ആദ്ധ്യായങ്ങള്‍ ആനന്ദകരമായ വായനയ്ക്കുള്ള വകനല്‍കുന്നുണ്ട്. രത്‌നച്ചുരുക്കം ഇതാണ്: 'കര്‍ത്താവ് വന്നുനിന്ന് മുമ്പിലത്തെപ്പോലെ സാമുവേല്‍, സാമുവേല്‍ എന്ന് വിളിച്ചു. സാമുവേല്‍ പ്രതിവചിച്ചു: 'അരുളിച്ചെയ്താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.' തന്റെ പ്രവാചകനായി തിരഞ്ഞെടുത്ത സാമുവേലിനോട് കര്‍ത്താവ് ആദ്യം പറഞ്ഞതെന്താണെന്നുകൂടി കേള്‍ക്കുമ്പോള്‍ ഈ ചെറിയ കുറിപ്പിന്റെ പൊരുള്‍ എന്തെന്നു പിടികിട്ടും: 'കര്‍ത്താവ് സാമുവേലിനോട് പറഞ്ഞു: ഇസ്രായേല്‍ ജനതയോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്. അതുകേള്‍ക്കുന്നവന്റെ ഇരു ചെവികളും തരിച്ചുപോകും. മക്കള്‍ ദൈവദൂഷണം ചെയ്യുന്ന കാര്യമറിഞ്ഞിട്ടും അതു തടയാഞ്ഞതുമൂലം ഞാന്‍ ഏലിയുടെ കുടുംബത്തിനുമേല്‍ എന്നേയ്ക്കുമായി ശിക്ഷാവിധി നടത്താന്‍ പോവുകയാണ്. ബലികളും കാഴ്ചകളും അവന്റെ പാപത്തിന് ഒരിക്കലും പരിഹാരമാവില്ലെന്നു ഞാന്‍ ശപഥം ചെയ്യുന്നു.' ഏതാണ്ടിതേ വാക്കുകള്‍ ഉപയോഗിച്ച് നമ്മുടെയിടയില്‍ ദൈവമക്കളെ നിരന്തരം ഗുണദോഷിച്ചുകൊണ്ടിരിക്കുന്ന അഭിവന്ദ്യനായ ഒരു സഹപ്രവര്‍ത്തകനെപ്പറ്റി ഏതാനും വാക്കുകള്‍ കുറിക്കാന്‍ ഒരു മുഖവുരയായിട്ടാണ് ഇത്രയുമെഴുതിയത്. അദ്ദേഹത്തിന്റെ പേരും സാമുവേല്‍ എന്നുതന്നെ! സാമുവല്‍ കൂടല്‍.
        തന്റെ അനുഭവസമ്പത്തിലൂന്നി, യഥാര്‍ത്ഥ ദൈവദാസരെയും കപടപുരോഹിതരെയും തമ്മില്‍ അയത്‌നം തിരിച്ചറിയുന്ന സാമുവല്‍ കൂടലിന്റെ മുന്‍ഗാമിയായി പഴയനിയമത്തിലെ  പ്രവാചകനിലേക്കു കൈചൂണ്ടുന്നത് ബൈബിള്‍ഭക്തര്‍ എന്നോട് ക്ഷമിക്കുക. കപടപുരോഹിതരെപ്പറ്റി നമ്മുടെ സാമുവല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനു വളരെ സമാനമായ വാക്കുകള്‍ ബൈബിളിലും കാണാം. 'എന്റെ മുമ്പില്‍ ഭ്രാന്തു കളിപ്പിക്കാന്‍ ഇവനെ കൊണ്ടുവരാന്‍ എനിക്കിവിടെ ഭ്രാന്തന്മാര്‍ കുറവാണോ? എന്റെ ഭവനത്തിലാണോ ഇവര്‍ വരേണ്ടത്?' (1 സാമുവേല്‍ 21: 14-15). നമ്മുടെ ദേവാലയങ്ങളില്‍ അരങ്ങേറുന്ന പൂജാനുഷ്ഠാനക്രിയകളും ചെവിയടപ്പിക്കുന്ന വാഗ്‌ഘോഷങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വളരെപ്പേര്‍ അന്തംവിട്ടുചോദിക്കാറുണ്ട്, 'ഇതൊക്കെ ദൈവാരാധനയാണോ?, ഇത്തരം ശബ്ദകോലാഹലങ്ങളാല്‍ സംതൃപ്തനാക്കപ്പെടുന്ന ഒരു ദൈവമുണ്ടോ?', എന്ന്. നിങ്ങളുടെ ഹൃദയമാണ് യഥാര്‍ഥ ദേവാലയം. അവിടെയാണ് നീ നിന്റെ ദൈവത്തെ കണ്ടെത്തുക. അവിടെ, പരിശുദ്ധമായ ഏകാന്തതയില്‍, അവനുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നു പഠിപ്പിച്ച യേശുവിന്റെ അനുയായികളാണോ ഇവര്‍?  ആധുനിക കാലത്തെ സാമുവേല്‍ കൂടലും തളരാത്ത തന്റെ തൂലികയിലൂടെ ഈ ചോദ്യങ്ങള്‍തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ഈ വാക്കുകള്‍ അന്വര്‍ഥമല്ലേ എന്ന് നിങ്ങള്‍തന്നെ വിലയിരുത്തുക: 'സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടുകൂടെയുണ്ടായിരുന്നു. അവന്റെ വാക്കുകളൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല. സാമുവേല്‍ കര്‍ത്താവിന്റെ മഹാപ്രവാചനകായിത്തീര്‍ന്നിരിക്കുന്നുവെന്നു ദാന്‍ മുതല്‍ ബെര്‍ഷബ വരെയുള്ള ഇസ്രായേല്‍ ജനം മുഴുവന്‍ അറിഞ്ഞു' (1 സാമുവേല്‍ 3: 19-21).
        തന്റെ ഗാനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും 'അപ്രിയ യാഗങ്ങള്‍'പോലുള്ള രചനകളിലൂടെയും വിശ്രമമില്ലാതെ പ്രവാചകവൃത്തി (തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക, ശാസിക്കുക, വരുംവരായ്കകളെപ്പറ്റി മുന്നറിയിപ്പു നല്കിക്കൊണ്ടിരിക്കുക) നടത്തുന്ന നമ്മുടെ സാമുവല്‍ കൂടലും ഇന്ന് കേരളത്തിലും വെളിയിലും അറിയപ്പെടുന്ന ഒരു സഭാനവീകരണയോദ്ധാവാണ്. അഴിമതിയും കപടതയും അനീതിയും ക്രൂരതയും നിറഞ്ഞ പുരോഹിതവര്‍ഗ്ഗം ദൈവത്തിന്റെ ജനത്തെ എമ്പാടും ദ്രോഹിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അദ്ദേഹത്തെ വ്യഥിതനാക്കുന്നത്. അവര്‍ക്കെതിരെ പടവെട്ടാന്‍ ഒരുപാധിയും അദ്ദേഹം വേണ്ടെന്നുവയ്ക്കുന്നില്ല. 
        1 സാമുവേല്‍ 15, 67-ല്‍ നാമിങ്ങനെ വായിക്കുന്നു: 'സാമുവേല്‍ എലിയാബിനെ ശ്രദ്ധിച്ചു. കര്‍ത്താവിന്റെ അഭിഷിക്തനാണ് മുമ്പില്‍ നില്ക്കുന്നതെന്ന് അവനു തോന്നി. എന്നാല്‍ കര്‍ത്താവ് സാമുവേലിനോട് കല്പിച്ചു: 'അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.'
        കര്‍ത്താവ് കാണുന്നതു കാണാന്‍ തന്റെ ഉള്ളിലേക്കു നിരന്തരം ദൃഷ്ടിതിരിക്കുന്ന സാമുവല്‍ കൂടലിന്റെ അഭിമുഖസംഭാഷണങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നവര്‍ക്ക് ആയിരം പള്ളിപ്രസംഗങ്ങള്‍ കേള്‍ക്കുന്നതിലും ആദ്ധ്യാത്മികജ്ഞാനം ഉണ്ടാകുമെന്നു തീര്‍ച്ചയാണ്. സുവിശേഷങ്ങളുടെ കാച്ചിക്കുറുക്കിയ സന്ദേശമാണ് അദ്ദേഹം ഉരുവിടുന്നത്. ആ വാഗ്പ്രളയത്തില്‍ മുങ്ങിക്കുളിക്കുകയോ ഒഴുകിപ്പോകുകയോ ചെയ്യേണ്ടവര്‍ വാസ്തവത്തില്‍ ഇന്നത്തെ മരാമത്തച്ചന്മാരാണ്. അവരാണ് വിശ്വാസിക്കൂട്ടായ്മകളുടെ ആദ്ധ്യാത്മികതയില്‍ അന്ധവിശ്വാസത്തിന്റെ വിഷം ചേര്‍ക്കുന്നത്. വാതോരാതെയവര്‍ ബൈബിള്‍ ഉദ്ധരിക്കുന്നു. എന്നാല്‍, ബൈബിളില്‍നിന്ന് എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ നിരാകരിക്കണമെന്നുപോലും അവര്‍ക്കറിവില്ല എന്ന് സാമുവല്‍ കൂടല്‍ ഉദാഹരണസഹിതം സമര്‍ഥിക്കുന്നു. പുരോഹിതരുടെ അജ്ഞതയെന്നതിനേക്കാള്‍ അവരുടെ ഹൃദയകാഠിന്യവും കപടതയുംമൂലമാണ് ഇന്നത്തെ ക്രിസ്തീയസഭകള്‍ ഇത്രയധികം ലൗകികമായി വളര്‍ന്നതും ആദ്ധ്യാത്മികമായി തളര്‍ന്നതും എന്ന് അദ്ദേഹം ശക്തിയുക്തം ചൂണ്ടിക്കാണിക്കുന്നു. ആത്മാവിനു വളരാന്‍ ഇടം കൊടുക്കേണ്ടവരാണ്, അല്ലാതെ ആടുകളുടെ പാലിനും ഇറച്ചിക്കുംവേണ്ടി തീരാത്ത കൊതിയുമായി വിലസേണ്ടവരല്ല നല്ല ഇടയന്മാര്‍ എന്ന് കൂടല്‍ജി ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ പുരോഹിതരിലധികവും വിശ്വാസികളെ യഥാര്‍ഥ ദൈവത്തില്‍നിന്ന് അകറ്റി, അധികാരപ്രേമിയും പക്ഷപാതിയുമായ ഒരു ദൈവസങ്കല്പത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. അത്തരം ഒരു ദൈവത്തിന്റെ പ്രതിനിധികളായി ചമഞ്ഞ്, അവരും അമിതാധികാരവും സ്വകാര്യനേട്ടങ്ങളും ആര്‍ഭാടസുഖങ്ങളും നേടിയെടുക്കാന്‍വേണ്ടി വളഞ്ഞവഴികളിലൂടെ സഞ്ചരിക്കുന്നു. അതിന്റെയൊക്കെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നതോ വിശ്വാസികളും.
        ഈയിടെ ഒരു ഷാലോംപ്രഭാഷകന്‍ കത്തിക്കയറിയത് കേള്‍ക്കാനിടയായി. അത് ഇങ്ങനെയായിരുന്നു: 'നമ്മുടെ ആരാധനയ്ക്ക്, നമ്മുടെ സ്‌തോത്രങ്ങള്‍ക്ക്, നമ്മുടെ ബലികള്‍ക്ക് ശക്തിയും പരപ്പും കുറയുമ്പോള്‍, പിതാവായ ദൈവവും പുത്രനും പരിശുദ്ധാരൂപിയും ദുഃഖിക്കുന്നു. നമ്മള്‍ ഉറക്കെപ്പാടുമ്പോള്‍, കൂട്ടമായി ആരാധിക്കുമ്പോള്‍, കൈയഴിഞ്ഞ് പള്ളിക്കു ദാനംചെയ്യുമ്പോള്‍ അവര്‍ സന്തുഷ്ടരാകുന്നു!' എന്തൊരു ദൈവസങ്കല്പം! ഈ സങ്കല്പത്തെയാണ് കൂടല്‍ജി കൊട്ടിയുടയ്ക്കുന്നത്. സുവിശേഷങ്ങള്‍ ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളയാര്‍ക്കും യേശു മനസ്സിലാക്കിത്തന്ന ദൈവത്തെപ്പറ്റി ഇത്തരം വികലധാരണകള്‍ ഉണ്ടാവില്ല. താനുള്‍ക്കൊണ്ട ഭാരതീയജ്ഞാനമെല്ലാം അതേപടി പറഞ്ഞുകൊടുത്താല്‍ ഗ്രഹിക്കാന്‍ കഴിവില്ലാത്ത ഒരു ജനതയോട് ഉപമകളിലൂടെയും നമ്മെ സ്‌നേഹിക്കുന്ന പിതാവെന്ന പ്രതിബിംബത്തിന്റെ ഉപയോഗത്തിലൂടെയും യേശു പങ്കുവച്ച ദൈവസങ്കല്പത്തെ അജ്ഞരായ പുരോഹിതര്‍ പൊള്ളയായ വ്യക്തിസങ്കല്പത്തിലേക്കു തരംതാഴ്ത്തിയതാണ് ക്രിസ്ത്യാനിക്കുപറ്റിയ ഏറ്റവും വലിയ അപചയം. ദൈവത്തെ സര്‍വവ്യാപിയായ സ്‌നേഹചൈതന്യമായി മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ ശ്രീ കൂടല്‍ എടുത്തുകാണിക്കുന്നു. ആദ്ധ്യാത്മികതയും അനുഷ്ഠാനവും തമ്മില്‍ തിരിച്ചറിയേണ്ടവര്‍, പക്വവും ആഴമേറിയതുമായ ദൈവശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍, അദ്ദേഹത്തെ സമീപിക്കട്ടെ, അദ്ദേഹത്തിന്റെ സംഭാഷണം കേള്‍ക്കട്ടെ, എന്നാണെനിക്കു പറയുവാനുള്ളത്.
        ആസ്വാദ്യകരമായ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ശ്രദ്ധിക്കുക; അവയില്‍ വെറും വാച്യമായ ആരാധനയും ദാസ്യത്വം വിളിച്ചോതുന്ന സ്‌തോത്രവുമില്ല; ഞഞ്ഞഞ്ഞ സെന്റിമെന്റാലിറ്റിയുമില്ല. മറിച്ച്, ആത്മീയതയിലുറച്ച ദൈവാവബോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിട്ടാണ് അവയെ ശ്രോതാവനുഭവിക്കുന്നത്. അപാരമായ ഓര്‍മശക്തികൊണ്ടും കാവ്യാത്മകതകൊണ്ടും ഘനഗംഭീരമായ സ്വരമാധുരികൊണ്ടും അത്യന്തം അനുഗ്രഹീതനായ ഈ ഗായകന്, ദാര്‍ശനികന്, ആധുനികപ്രവാചകന് ഹൃദ്യമായ അഭിനന്ദനങ്ങളും ആയുരാരോഗ്യവും നേരുന്നു!

Comment                                                                                                               Editor, Sathyajwala                 
        - ജൂണ്‍ 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലെ 'അത്മായശബ്ദ'ത്തില്‍ അതിസമൃദ്ധമായ ഒരു 'ആദ്ധ്യാത്മികവിരുന്നു'ണ്ടായിരുന്നു. 'മലനാട് ടിവി (ങഠഢ) ചാനല്‍ ശ്രീ സാമുവല്‍ കൂടലുമായി നടത്തിയ 4 എപ്പിസോഡുകളുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോകളായിരുന്നു, അവ. (അതിന്റെ ബാക്കി എപ്പിസോഡുകള്‍ ഉടനെ വരുന്നുണ്ട്).
        'അത്മായശബ്ദ'ത്തിലെയും 'സത്യജ്വാല'യിലെയും അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളുമൊക്കെ വായിച്ചാസ്വദിച്ചിട്ടുണ്ട്. ഈ വീഡിയോ ഭാഷണങ്ങള്‍ കേട്ടപ്പോള്‍, അദ്ദേഹത്തിന്റെ പ്രതിഭ ഏറ്റവും മിന്നിത്തിളങ്ങുന്നത് ഭാഷണകലയിലാണെന്നുതോന്നി. അതു സംഭാഷണമാകാം; പ്രഭാഷണമാകാം. ഏതു തന്തിയില്‍തൊട്ടാലും ഒഴുകുന്നത് സംഗീതമെന്നപോലെ, ഏതു ചോദ്യമെറിഞ്ഞാലും അദ്ദേഹത്തിന്റെ ജ്ഞാനനിറവില്‍നിന്നും ഉത്തരങ്ങള്‍ പൊടുന്നനെ ഹൃദയത്തിന്റെ ഭാഷയില്‍ അനര്‍ഗളം പ്രവഹിക്കുന്നു!
        ആദ്ധ്യാത്മികജ്ഞാനത്തില്‍ കാലുറപ്പിച്ചുനിന്ന് പൗരോഹിത്യത്തിനെതിരെ ഇത്ര ധീരതയോടെ, ഇത്ര ഘനഗംഭീരശബ്ദത്തില്‍, ഇത്ര സംഗീതസാന്ദ്രമായി ഗര്‍ജ്ജിക്കുന്ന ഒരു പ്രവാചകനെ കേരളക്രൈസ്തവര്‍ ഇതുവരെ കണ്ടിട്ടുണ്ടോ എന്നു സംശയിക്കുന്നു. കഥാപ്രസംഗത്തെക്കാള്‍ ആകര്‍ഷണീയശൈലിയിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനപ്രഭാഷണങ്ങള്‍ എങ്ങനെ മുഴുവന്‍ കേരളത്തെയും കേള്‍പ്പിക്കാം എന്നാലോചിക്കേണ്ടിയിരിക്കുന്നു.
        അദ്ദേഹവുമായുള്ള ഈ അഭിമുഖം ഇപ്പോള്‍ 'youtube  തുറന്ന് 'samuelkoodal'mughangal എന്നു ടൈപ്പുചെയ്തു കൊടുത്താല്‍ മതി, ഉടന്‍ ലഭ്യമാണ് എന്നറിയിക്കട്ടെ. അല്ലെങ്കില്‍ 'അത്മായശബ്ദം' ബ്ലോഗ് സന്ദര്‍ശിച്ച് മേല്‍ സൂചിപ്പിച്ച ദിവസങ്ങളില്‍ കൊടുത്തിട്ടുള്ള വീഡിയോ അഭിമുഖം കാണുക, കേള്‍ക്കുക, അനുഭവിക്കുക.

Sunday 6 July 2014

Matthew Joseph

ആരെയും കൂസ്സാക്കാത്ത ധിക്കാരിയായ ഒരു ജ്ഞാനിയും കവിയുമാണ് ശ്രീ കൂടൽ. അദ്ദേഹത്തെ രണ്ടു കൊല്ലമായി എനിയ്ക്കറിയാം. ഒരിക്കൽ ടെലിഫോണിൽക്കൂടി  സംസാരിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്ന് കവിതകൾകൊണ്ട് പാരായണം നടത്തി അദ്ദേഹം തന്ന അന്നത്തെ  നല്ല നിമിഷങ്ങളേയും  ഓർക്കുന്നുണ്ട്. പദങ്ങൾ ഇത്ര മനോഹരമായി  നാവിൽനിന്ന് വരുന്നത് എങ്ങനെയെന്നും  അതിശയിച്ചു പോയിട്ടുണ്ട്. അറിവില്ലാത്തവർക്ക് കവികൾ പൊതുവേ ബോറടിയായി തോന്നും. അവർ പറയുന്ന താത്ത്വികത ഗ്രഹിക്കാൻ തൊഴുകൈകളുമായി  പള്ളിയുടെയും ആരാധന ബിംബങ്ങളുടെയും മുമ്പിൽ നിൽക്കുന്നവർക്ക് സാധിച്ചെന്നു വരില്ല.  ഹൃദയമാണ് ദേവാലമെന്ന അവൻറെ വാക്കുകൾക്ക് പള്ളിയിലെ ധൂപക്കുറ്റികൾ വില കൽപ്പിക്കില്ല. കുന്തിരിക്കം പുകച്ചാൽ ക്രിസ്തുവിനെ വിറ്റുകൊണ്ടുള്ള  നേർച്ച പെട്ടികളും  നിറയുന്നത് കാണാം.

പള്ളിയിൽ പോയി വിശുദ്ധ കുർബാന കണ്ട് മെത്രാന്റെ തിരുമോതിരം മുത്തി നടക്കുന്ന ഭക്തർക്ക് ശ്രീ കൂടൽ  ഭ്രാന്തൻ തന്നെയാണ്. ബൈബിളും ഗീതയും ഒരുപോലെ അരച്ചു കലക്കി കുടിച്ചിരിക്കുന്ന ഈ കഷായവസ്ത്രക്കാരന്റെ  ഹൃദയത്തിൽ ആവഹിച്ചിരിക്കുന്ന  ക്രിസ്തു പള്ളിയിലെ  പുരോഹിതന്റെ ക്രിസ്തുവുമായി  സാമ്യം കണ്ടെന്നിരിക്കില്ല. കവിതകൾ മുഴുവനും പുരോഹിതനില്ലാത്ത വചനമയങ്ങളുമാണ്. 

ക്രിസ്തുവെന്നു പറഞ്ഞാൽ കൂടൽ  കടുത്ത ഒരു  യാഥാസ്ഥിതിക ചിന്തകനെപ്പോലെ സംസാരിക്കും.   വചനത്തിനപ്പുറം ഒരു വരിപോലും വിട്ടുവീഴ്ചക്ക് ഈ താടിക്കാരൻ  സമ്മതിക്കില്ല.  ക്രിസ്തു ചൈതന്യം  അദ്ദേഹത്തിന് ലഭിച്ചത് കപടവേഷധാരിയായ പുരോഹിതനിൽ നിന്നല്ല. സ്വയം ഹൃദയത്തിന്റെ വീണയിൽ തനതായി പാടിവന്നതാണ്. ക്രിസ്തുവിനെ മനസിലാക്കണമെങ്കിൽ ഭാരതീയ വേദ ഗ്രന്ഥങ്ങളും ചികയണമെന്ന്  കൂടൽ  പറയുന്നു. ക്രിസ്തുവും കൃഷ്ണനും വേദങ്ങളും  ഗ്രഹിക്കാൻ സാധിക്കാത്ത ബ്രഹത്തായ ഒരു ഗ്രന്ഥപ്പുരപോലെയാണ്.   പ്രപഞ്ച സൃഷ്ടാവായ ദൈവം വെറും അപ്പത്തിൽ നാക്കിന്റെ അറ്റത്തിലല്ലെന്നു കൂടൽ പറയുന്നു. അത് പർവത നിരകളും ഗ്രഹഗ്രഹാങ്ങളും യുഗങ്ങളും അപ്പുറത്താണ്.

വിശ്വാസിയുടെ പണം തട്ടിയെടുത്ത് സുഖ ജീവിതം നടത്തുന്ന  പുരോഹിത ആഢംബര  പ്രഭുക്കളുടെ ഇന്നത്തെ സ്ഥിതിവിശേഷം  മദ്ധ്യകാല  മാർപ്പാപ്പമാരുടെതിൽനിന്നും  വ്യത്യസ്തമല്ല.   സ്വന്തം അയൽക്കാരനെ സ്നേഹിക്കാതെ കഴുത്തിൽ സ്വർണ്ണ കുരിശും ധരിച്ച് വിശ്വാസിയെ വഞ്ചിച്ചു നടക്കുന്നവൻ ക്രിസ്തുവിനെ എങ്ങനെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. കോടി രൂപ വില വരുന്ന കാറിലും സഞ്ചരിച്ച് ലക്ഷംരൂപാ കാറിന്റെ  നമ്പർ  പ്ലേറ്റിൽ ചിലവാക്കി  കുർബാനപണം ധൂർത്തടിച്ചു ജീവിക്കുന്ന ഈ  വിചിത്ര മനുഷ്യർ  കാലത്തിനും അധികപറ്റാണ്.കൂടലിന്റെ കവിതയിൽ  ഇടി മുഴങ്ങുംപോലെ  ഇതെല്ലാം പാടിയിട്ടുണ്ട്.  

നൂറു കണക്കിന് പുരോഹിതരെയും മെത്രാന്മാരെയും കൊണ്ട് അദ്ദേഹത്തിൻറെ ഫേസ് ബുക്ക് നിറഞ്ഞിരിക്കുന്നതും കാണാം. അവരെല്ലാം കയ്യപ്പാസിന്റെയും യൂദാസ്സിന്റെയും  ആൾരൂപങ്ങളെന്ന്   പച്ചയായി  കൂടൽ  പറയുമ്പോൾ മരുഭൂമിയിൽ പുലിത്തോലും ധരിച്ച് കാട്ടു കനികളും ഭക്ഷിച്ചു നടന്ന സ്നാപകന്റെ ശബ്ദമാണോയെന്ന് തോന്നിപ്പോവും. കൂടലെന്ന  കവി   ഒരു പ്രഭാഷകനുംകൂടിയാണ്. ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന പത്ര മാദ്ധ്യമ ങ്ങളുടെയും ടെലിവിഷൻ മീഡിയാകളുടെയും  ഒരു നിര തന്നെയുണ്ട്. ചാൻസലർ വെത്താനത്തെ പോലുള്ള പള്ളി വേതാളങ്ങൾക്ക് അദ്ദേഹം പറയുന്നത് രസിച്ചെന്നിരിക്കില്ല.  

ഡോക്ട്ടർമാരായ   മക്കളും മരുമക്കളും അടങ്ങിയ  സന്തുഷ്ടമായ ഒരു കുടുംബം അദ്ദേഹത്തിനുണ്ട്. കുടുംബം നശിപ്പിക്കാൻ വരുന്ന പുരോഹിതരെ വീട്ടിൽ അടുപ്പിക്കരുതെന്നും കൂടൽ പറയാറുണ്ട്.  പുറം നാടുകളിൽ  വലിയ ഉദ്യോഗങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം  ഒച്ചപ്പാടുകൾ  നടത്തുന്ന ഈ മനുഷ്യനെ പുരോഹിത  മെത്രാൻ ലോകത്തിന് ഇഷ്ട മാണെന്നു  വേണം മനസിലാക്കാൻ. കാരണം അവരുടെ കുപ്പായത്തിലെ  വിളിച്ചു പറയാൻ സാധിക്കാത്ത സത്യങ്ങൾ  വിശ്വ വിഖ്യാതമായ അദ്ദേഹത്തിൻറെ കവിതാസമാഹാരമായ അപ്രിയ ഗാങ്ങളിൽ ഉണ്ട്. ആ കവിതകൾ പുറമേ അപ്രിയമെന്ന് തോന്നുമെങ്കിലും അഭിഷിക്തർ അങ്ങനെ അഭിനയിക്കുമെങ്കിലും  സത്യത്തിന്റെ കൈത്തിരികൾ അവരുടെ ഹൃദയങ്ങളിൽ എരിഞ്ഞുതീർന്നുകൊണ്ടിരിക്കുന്നു. ഈ കവിതകൾ അവർക്കും ഒരു സ്വയം ഉയർപ്പാണ്.  ആത്മാവിന്റെ അനുഭൂതികൾക്കും ഉണർവ്  ഉണ്ടാക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും  ശ്രീ കൂടലിന് നേർന്നുകൊള്ളട്ടെ.

Saturday 5 July 2014

"വായിൽ തോന്നിയതു,കോതയ്ക്ക് പാട്ട്" 

മൂല്യച്യുതി വന്ന പുരോഹിത മനസുകളിൽ ഉയരുന്ന കല്പ്പനകളും ഇടയലേഖനങ്ങളും കേട്ടു കേട്ട് ദേവമാനസത്തിന്റെ സ്നേഹസ്പന്ദനങ്ങൾ അറിയാനുള്ള "ഇന്ദ്രിയാനുഭവശേഷി" നഷ്ടപ്പെട്ട വെറും ആട്ടിന്പറ്റങ്ങളായി മാറിക്കഴിഞ്ഞു ആകമാനക്രിസ്തീയ  സഭാജനതയും എന്നതാണീന്നിന്റെ ദു:ഖം!   

"വായിൽ തോന്നിയതു കോതയ്ക്ക് പാട്ട്" എന്നപോലെ ഈ വിവരദോഷികൾ , നമ്മുടെ  മനസ്സിൽ /വയിൽ ഒരിക്കലും  "കയറ്റിക്കൂടാത്ത" ദാവീദിന്റെ ഈരടികൾ സദാപാടി ആട്ടിന്കൂട്ടത്തെ ക്രിസ്തീയ ചിന്തകളീൽ  നിന്നും അകലങ്ങളിലേയ്ക്കു അകറ്റുന്നതിൽ മിടുക്കന്മാരാകുന്നു !  "എന്റെ പ്രാര്ത്ഥന അവരുടെ (ശത്രുക്കളുടെ)) ദോഷത്തിനാകുന്നു" , "യഹോവേ നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചിരുന്നെങ്കിൽ കൊള്ളായിരുന്നു "  എന്നൊക്കെയുള്ള ദാവീദിന്റെ ചവറീരടികൾ "ശത്രുവിനെ സ്നേഹിപ്പീൻ" എന്നരുളിയവനു സുഖിക്കുമോ?  ചിന്തിക്കൂ ചിന്തിക്കൂ ...ക്രിസ്ത്യാനീ ചിന്തിക്കൂ .... ക്രുശിലെ തന്റെ മരണമൊഴിയായിക്കൂടി "പിതാവേ ഇവർ ചെയ്യുന്നത് ഇന്നതെന്നു ഇവർ അറിയുന്നില്ല , ഇവരോട് പൊറുക്കേണമേ" എന്ന് അവൻ കേണതുപോലെ, നമുക്കുംപുരോഹിതരൊടാകാമെന്നൊ? ഒരുനാളുമരുതെൻ പ്രീയരെ ..ഇവരില്നിന്നും അകന്നുമാറുക; ഈ ഒറ്റ വഴിയേ ഉള്ളൂ!  ( വഴിയും സത്യവുമായ കര്ത്താവിന്റെ വഴി "പള്ളിയിൽ   പ്രാർഥിക്കാൻ പോകരുതെന്നു" വി.മത്തായി 6/5 വഴി !)            

ദു:ഖവെള്ളിയിലെ പാട്ടുകളാണിതിലും ഏറെ കഷ്ടം ! മുഴുനീളം  പ്രാക്കും പഴിപറച്ചിലും ...വർഷങ്ങൾക്കുമുന്പെന്റെ നെഞ്ചിനോടടുത്ത ഒരു                                                    കാതോലിക്കായോടീചിന്ത ഞാൻ കൈമാറി ..പക്ഷെ "പണം പണം ഹല്ലെലൂയ്യ ,സ്തുതിച്ചു പാടിടാം "എന്നദ്ദേഹം എന്നെ പാടി കേൾപ്പിച്ചു! എന്റെ പ്രിയരായ രണ്ടു മെത്രാന്മാരോടു പറഞ്ഞുനോക്കി ; ഫലമില്ല ! എന്നാൽ ഇതിലൊരു മെത്രാൻ പുള്ളിക്കാരന്റെ പുസ്തകത്തിൽ പ്രാക്കും പഴിയുമുള്ള  ഖണ്ണികകൾ വെട്ടിക്കളഞ്ഞതായി എന്നെ കാണിച്ചു .  അതുകൊണ്ടെന്തു ഫലം ; സഭയാകമാനം ഈ തിരുത്തലിനു വിധേയപ്പെടേന്ദെ? ഇവരുടെ theology  പറയുന്നതുപോലെ ക്രിസ്തുവിന്റെ മരണമാണ് ലോകരക്ഷയ്ക്ക് കാരണമെങ്കിൽ, കൊന്നവരെ എന്തിനു ആണ്ടിലോരുദിവസം തച്ചിനെടുത്തു നാം  തെറി വിളിക്കുന്നു പള്ളിയായപള്ളീയിലെല്ലാം ? അതിനാൽ നാം ക്രിസ്തുവിനു വിപരീതരാകുന്നു ! "അവരോടു പൊറുക്കേണമേ" എന്ന് കുരിശില്പിടഞ്ഞു മരിച്ചവന് അപേക്ഷിക്കുന്നു ! ;   വിവരദോഷിക്കത്തനാർ പറഞ്ഞതുകാരണം ഒരു വിചിന്തനവുമില്ലാതെ യഹൂദന്മാരെ നാം പ്രാകുന്നത് കൊണ്ടവരങ്ങു മുടിഞ്ഞുപോയോ? ഇല്ലല്ലോ !!

ദൈവസ്നേഹമറിയാത്ത കത്തനാരെ നമ്മുടെ ജീവിതത്തിൽനിന്നും goback ആക്കണം;  എങ്കിലെ നമുക്ക് ക്രിസ്തു വാഗ്ദാനം ചെയ്ത സ്വര്ഗീയ  സുഖം കിട്ടൂ ..(ദൈവരാജ്യം  നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ട് ) ഈ മഹാഭാഗ്യാനുഭൂതി നമുക്ക് തടഞ്ഞു വച്ചു മറവാക്കിയ ശാപതിരശീലകളാനു പുരോഹിത / പാസ്ടർ വർഗമാകമാനം !

ഊരിയാവിനെകൊന്നു,അവന്റെ ഭാര്യയെ (600 ഭാര്യമാരും,300 വെപ്പാട്ടിമാരും കൈവശമുള്ളപ്പോൾ ) പീഡിപ്പിച്ച ദാവീദിന്റെ ഈരടി ,"ഞാൻ അതിക്രമത്തിൽ ഉരുവായി, പാപത്തിൽ എന്നെ എന്റെ അമ്മ ഗർഭംധരിച്ചു" എന്നൊക്കെ ഒരു ഉളുപ്പുമില്ലാതെ പള്ളിയിൽ നാം ദിനവും ചൊല്ലുന്നതോർത്താൽ, ഹോ!കത്തനാരെ നിനക്ക് ഹാ കഷ്ടം !                           ഈ കത്തനാരും കർദ്ദിനാളും സോളമഞ്ചെകനെപ്പൊലെ അതിക്രമത്തിലാണു  ഉരുവായത് എന്നേ  തോന്നു ദാവീടിനോടുള്ള ഇവരുടെ പ്രേമം കണ്ടാൽ?

ഒന്നാമതായി, ദാവീദു വെറും യഹോവാപ്പാർറ്റിയും,                                          നാം ക്രിസ്തിയാനികളുമാണെന്ന  വലിയ അന്തരം കത്തനാര്ക്കറിയില്ല ! യഹൂദനും മുസല്മാനും എന്നും  യഹോവയുടെ കടുകട്ടി നിയമാവലിയിൽ കുടുങ്ങിക്കിടക്കുന്നു ! നമ്മെ "സ്നേഹമെന്ന മന്ത്രം" നമ്മുടെ ശ്വാസത്തിൽ കലര്ത്തി ക്രിസ്തു വേര്തിരിച്ചു  എന്നതാണു സത്യം  !   ഈ കാര്യം പാതിരിക്കിതുവരെ പിടികിട്ടിയില്ല !                                        ഇതാണ് കാലത്തിന്റെ ശാപം ..എന്ന തിരിച്ചറിവ് ആടുകളെ നമുക്കുണ്ടാകണം ...ഉണ്ടാകാൻ  ലോകഗുരുവായ കൃഷ്ണനെ (ഭഗവത് ഗീത ) മനസിലാക്കണം ...മതി മതി പാതിരിപ്പുറകെ പോയതെന്റെ ജനമേ ...ദാവീദിന്റെ "ശത്രുസംഹാരഗീത" ഉപേക്ഷിച്ചു, പകരം              ആത്മാവിനേക്കുറിച്ചുള്ള ശാസ്ത്രീയ പഠനാവലി "ഭഗവത്ഗീത" മാനസങ്ങളെ നിങ്ങളുടെ ഉണർത്തുപാട്ടാകട്ടെ ! "ശത്രു'"മറ്റാരുമല്ല കത്തനാർ നമ്മിൽ വളർത്തിയ "അജ്ഞത" ഒന്ന് മാത്രമാണു .. . 

നമ്മുടെ   കണ്‍വൻഷൻ പ്രസംഗകരായി ഇനിയും ഗീതാ പരിവ്രാതന്മാരെ ക്ഷണിക്കാം ..അവരുടെ വാമൊഴികൾ കേട്ടുകേട്ടു നമുക്കും ക്രിസ്തുവിനെ കണ്ടെത്താം ..ശുഭം !

അല്മായശബ്ദം: പള്ളിമുറ്റത്തെ ലൊട്ടുലൊഡുക്ക് വിദ്യകള്‍

അല്മായശബ്ദം: പള്ളിമുറ്റത്തെ ലൊട്ടുലൊഡുക്ക് വിദ്യകള്‍: പണ്ടൊക്കെ വലിയ പള്ളികളിലെ പ്രധാന തിരുനാളിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഒരിനം പള്ളിമുറ്റത്തെ കച്ചവടമായിരുന്നു. ചിലയിടങ്ങളില്‍ കച്ചവടക്കാര്‍ ഒ...

Thursday 3 July 2014

അല്മായശബ്ദം: ആ ആ ആ ആമ്മേന്‍

അല്മായശബ്ദം: ആ ആ ആ ആമ്മേന്‍: ഈ വേത്താനത്തച്ചന്‍ അമേരിക്കയിലെ ഗാര്‍ലണ്ടില്‍ പോയി ഇത്ര ബുദ്ധിമോശം കാണിക്കുമെന്ന് കരുതിയില്ല. അല്മായാ ശബ്ദം പോലുള്ള ബ്ലോഗ്ഗുകള്‍ വായിക്കരു...

അല്മായശബ്ദം: ആ ആ ആ ആമ്മേന്‍: ഈ വേത്താനത്തച്ചന്‍ അമേരിക്കയിലെ ഗാര്‍ലണ്ടില്‍ പോയി ഇത്ര ബുദ്ധിമോശം കാണിക്കുമെന്ന് കരുതിയില്ല. അല്മായാ ശബ്ദം പോലുള്ള ബ്ലോഗ്ഗുകള്‍ വായിക്കരു...

"അവനൊരു കുരിശാ",ദാ..ഒരു കുരിശു വരുന്നു "എന്നൊക്കയുള്ള ഭാഷാപ്രയോഗങ്ങളിലെ "കുരിശു"  കഷ്ടതയെ / ദു:ഖത്തെ പ്രതിനിദാനം  ചെയ്യുന്നു ! എന്നാൽ ഇന്നാ നിക്രിഷ്ടകുരിശിനെ വന്നിക്കുവാനും, രക്ഷയുടെ ചിന്ഹമായി കഴുത്തിലണിയാനും പള്ളിയിൽ നിന്നും ഞാനും പഠിച്ചു ! കുരിശുമാല, കൊന്തമാല നമുക്കും; തുളസിമാല, രുദ്രാക്ഷമാല ഭാരതീയമാതക്കാർക്കും പുരോഹിതർ വീതംവച്ചു! നാടാകെ കുരിശടികളൂം ,പുണ്ണ്യാളപ്പടങ്ങളും ,കാശുവീഴ്ത്താൻ കുരിശുപോലെ കിഴുത്തകളും, കത്തനാർ രൂപകൽപന ചെയ്തു ; താഴെ ഒരു വഞ്ചിയും! ഇന്ന് കുരിശു ഒരു വ്യവസായസ്ഥാപനമായി മാറ്റി പള്ളിക്കാർ !ഒരുപള്ളിക്കു തന്നെ നാട്ടിൻപുറങ്ങളിൽ എത്ര കുരിശാണെന്നൊ? ഓരോ നാല്ക്കവലയിലും വ്യത്യസ്ത്പുണ്ണ്യാളരുടെ  കുരിശടികൾ!                           ഈ പുണ്ണ്യാളന്മാരാരും കുരിശിൽ മരിച്ചവരല്ല ;  പലരും പനിപിടിച്ചു മരിച്ചവരാണ്‌ കെട്ടോ! എങ്കിലും കുരിശിന്റെ കെയരോഫിലാണ് അവരും വിലസുന്നത്! ഇവരുടെ ആധിപത്യം കാരണം പലപ്പോളും കുരിശിൽ മരിച്ചവൻ ഫീല്ടവുട്ടാകാറുമുണ്ട് ! ഇത് കാണുമ്പോഴാനെനിക്കു സങ്കടം വരുന്നത് .! കുരിശിൽ മരിച്ചവൻ ഒരേയൊരുവൻ : അവന്റെ കുരിശുകാണിച്ചു സുഖിച്ചു വാഴുന്നവർ അനേകായിരങ്ങൾ!  കര്ത്താവിനെ വകവരുത്താൻ അന്ന് മെത്രാന്മാർ (കുരിശു വരയ്ക്കാതെ) കുരിശിനെ ഉപകരണമാക്കി !എങ്കിൽ  നമ്മുടെ മഹാത്മാഗാന്ധിയെ കൊല്ലാൻ കൈത്തോക്കും ഇന്ദ്രാജിയെ  തുരുതുരെ വെടിവയ്ക്കാൻ  AK 47 നുമല്ലേ കൊലയാളികൾ ഉപയോഗിച്ചതു ?ഒരുപക്ഷെ നാളെ കോണ്‍ഗ്രസുകാർ രാക്ഷ്ട്രീയ ഭ്രാന്തു മൂത്ത് AK 47 ഓർ കൈത്തോക്ക് രൂപങ്ങൾ ഈ നാടാകെ നാട്ടുകയില്ലന്നാര് കണ്ടു !? ദൈവമേ അതിനുമുന്പെന്നെയങ്ങു വിളിച്ചോണെ ...