Wednesday 27 September 2017

''മെറിക്രിസ്തുമസ്'' ടു എവെരിബൊഡി...     
ഇതാ ഒരു ക്രിസ്തുമസ് ഗാനം!
[youtube ഇൽ samuelkoodal samasangeetham എന്ന് തിരഞ്ഞാൽ
 "കാരുണ്യ സ്നേഹസിന്ധുവിൽ " എന്ന ഗാനം നിങ്ങള്ക്ക് കേൾക്കാം /കാണാം ! ഈ ഗാനത്തിന്റെ ഈണമാണീ കരോൾ ഗാനത്തിന് ! 
പാടൂ ...ഏവരും ]...

കാലത്തികവിലിന്നിതാ ജീവന്റെ മോദസാഗരം 
പാലൊളിയായ് രാവിൽ കീറ്റുശീലതന്നിൽ 
മേരിതന്നിമ്പമായ് കുളിരണിഞ്ഞു മേവിയാ  
ബെതലേം ഗോശാലയിൽ !

ഹാലേലുയ്യ പാടിടും എന്മനം സദാ 
രാവിലുദിച്ചൊരെൻ നീതിസൂര്യനായ് 
ക്രോബകൾ വാഴ്ത്തിടുവോനെ  ഞാൻ സ്തുതിച്ചു പാടുമെന്നുമേ;  
ഉണ്ടെനിക്ക് മോദമെന് നെഞ്ചിലുണ്ട് നിൻ മുഖം 
എന്തു രമ്യമെന്റെ ജീവിതം, ഈശനെന്റെ രക്ഷകനായ്‌ വനിതാ ! 

ജീവനതരംഗമായ് ഞാനലിഞ്ഞിടാൻ
മാനസോല്ലാസ പ്രവാഹമാകുവാൻ 
നിൻ കൃപ എൻ ശരണമായ്, എന്നുമെന്റെ കാവലാണു നീ; 
ഉണ്ടെനിക്ക് നിൻ ദയാപാണികൾ തലോടുവാൻ 
എന്തു ധാന്യമെന്റെ ജീവിതം, കന്മഷങ്ങളാകെ നീക്കി നീ !    

ഹാപ്പി ന്യൂ ഇയർ ..samuelkoodal   

Saturday 23 September 2017

സത്യമറിയാത്ത സമൂഹം!
ദൈവമൊന്നേയുള്ളൂ/ദൈവമേയുള്ളൂവെന്ന പ്രപഞ്ചസത്യത്തെ മറന്നു, "ഞാനൊഴികെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു" എന്ന്  ആദാമ്യർക്കു മോശയുടെ കല്പന സീനായ് മലയിൽ എഴുതപ്പെട്ടതോടെ ദൈവമെന്ന സങ്കൽപംതന്നെ കാലത്തികവിൽ വ്യഭിചരിക്കപ്പെട്ടുപോയി ! ഭാരതദര്ശനത്തിന്റെ കാതൽ ,  ''നിന്നിലെ 'നീ'  എന്ന ബോധമാണ് ദൈവം'' എന്ന [അഹം ബ്രഹ്മമെന്ന] പ്രപഞ്ചത്തിന്റെ "അദ്വൈതഭാവം " ആ നിമിഷമില്ലാതെയായി, ''ദ്വൈതം'' എന്ന 'മിഥ്യ' ''സത്യമായി'' മനസുകളിൽ വാഴാനും തുടങ്ങി! തന്മൂലം അസൂയ ,പക ,കൊല, കൊള്ള, അവിശ്വാസികളെ വംശനാശംവരുത്തൽ, മതവിദ്വേഷം, ഒക്കെ വിഷക്കാറ്റുപോലെ മനുഷ്യന്റെ യൗവനത്തിൽ വിലസിവീശാനും തുടങ്ങി! ഈ ദുഃഖസത്യത്തിനു സാക്ഷ്യമാണ്  ബൈബിളിലെ പഴയനിയമത്തിലെ യഹോവയുടെ ഓരോ അക്രമങ്ങളും,പക്ഷപാതവും ! 

കത്തോലിക്കാസഭ ആയിരക്കണക്കിന് പ്രൊട്ടസ്റ്റന്റുകാരെ ഇംഗ്ലണ്ടിൽ, യൂറോപിയിൽ കൊന്നൊടുക്കിയതും, ഇന്നും സിറിയയിൽ മതതീവ്ര വാദികൾ ക്രിസ്തുമതക്കാരെ കൂട്ടക്കൊല ചെയ്യുന്നതും "യഹോവാ" മോശയിലൂടെ അവർക്കു പകർന്നു കൊടുത്ത ജീവനരീതി ഒന്നുമാത്രമാണ് കാരണം പ്രിയരേ! കേരളത്തിൽ സഭകൾ കോടതിതിണ്ണയിൽ കൂദാശ ചൊല്ലുന്നതും ,തമ്മിലടിക്കുന്നതും കോട്ടയത്തെ ക്നാനായക്കാരിൽ വിവാഹംതന്നെ ഇല്ലാതാവുന്നതും ഇതിന്റെ ദുർഫലങ്ങളാണ്!  ''ശത്രുവിനെ // അയക്കാരനെ സ്നേഹിക്കാൻ'' പറഞ്ഞ ക്രിസ്തുവിന്റെ വചനം ചീറ്റിപ്പോയതും കാലത്തിനു "ദ്വൈതം" കൊടുത്ത ശാപമാണ് മാളോരേ ! 

അവരവരുടെ വിശ്വാസാചാര അനുഷ്ഠാനങ്ങൾക്കു എതിര് പറയുന്നവരെ ഉന്മൂലനം ചെയ്യുക എന്ന "യഹോവയുടെ നയമാണ്" ഇന്നും തീവ്രവാദികളുടെ പ്രത്യയശാസ്ത്രം! ഒരു സംഘിയെയും ക്രിസ്റ്റാനിക്ക് കുറ്റം പറയാനാവില്ല കാരണം അവനിൽ പഴയ            മോശയാണ്//യഹോവയാണ് വാഴുന്നത് , അല്ലാതെ പുതിയനിയമവുമായി സ്നേഹത്തിന്റെ സാമസംഗീതവുമായി എളിമയുടെ കാലിത്തൊഴുത്തിൽ പിറന്ന പാവം ക്രിസ്തുവല്ല എന്നത് സത്യം! ക്രിസ്തുവിനെ ഇന്നും  അറിയാത്ത,അവനെ മാത്രം ഒരിക്കലും  അനുകരിക്കാത്ത ക്രിസ്ത്യാനി നിനക്കു ഹ കഷ്ടം!  samuelkoodal

Friday 22 September 2017

പൗരോഹിത്യമെന്ന ''സമൂഹമലം'' !
ഓരോ ശരീരത്തിലും 'മലം' ഉണ്ടെന്നാകിലും അതിനെക്കുറിച്ചാരും ചിന്തിക്കാറില്ല; ആർക്കും മലത്തെക്കുറിച്ചു ഓർക്കാൻ കൂടി ഓക്കാനമാണുതാനും ! എന്നത് പോലെയേ നാം പുരോഹിതരെ കാണാവൂ എന്നാണെന്റെ മൂത്തമകൻറെ വാദം! "സാമുവേലിന്റെ സുവിശേഷം " എന്ന എന്റെ പുസ്തകം വായിച്ചിട്ടു,അവൻ എന്നോട് ""ഡാഡീ , ഇവറ്റകളെക്കുറിച്ചു ചിന്തിക്കരുത്, മനസിലിടം കൊടുക്കരുത്, വീട്ടിൽ കയറ്റുകകൂടി ചെയ്യരുത് , നമ്മുടെ മനസിൽപോലും ഇടമില്ലാത്തവനെ ''ഇടയനായി'' കരുതരുത്, അത് മനസിനെപോലും മലീമസമാക്കും" എന്ന് എന്റെ ചെവിയിലോതി ! 

ചിന്തിച്ചാൽ സത്യമല്ലേ? 'സൺ‌ഡേ സ്കൂളിന്' പോകുന്ന നമ്മുടെ ആൺ തരികളെ 'ഹോമോ' യിലേക്കും   [സൊദോം ഗോമോറാ മറന്നു!] പെണ്മക്കളെ ബാലപീഡനത്തിലേയ്ക്കും നയിക്കുന്ന ഈ മലീമസന്മാർ ,  നമ്മുടെ  യുവതികളെ കുമ്പസാരക്കൂട്ടിൽവച്ചുപോലും മനസിന്റെ പാതിവ്ര്യത്യം നശിപ്പിച്ചിട്ടും, നാം ഇരുകാലിയാടുകൾ കണ്ണടച്ച് ഇരുട്ടുണ്ടാക്കി സ്വയം കുരുടന്മാർ ചമയുന്നു, ഈ കള്ളമാർ [ജല്പനങ്ങൾ]     
കള്ളക്കൂടാശമൂലം നമുക്ക് നേടിത്തരാൻപോകുന്ന സ്വർഗ്ഗരാജ്യത്തിനു വേണ്ടി! ഹ കഷ്ടം! നമ്മെ ഏതിനോടുപമിക്കേണ്ടൂ? 

മോസ്റ്റ് റെവ .സണ്ണി എബ്രഹാമിന്റെ "നവീകരണം" മാസികയിൽ "മെത്രാന്മാരെ/ബിഷൊപ്പ്ന്മാരെ അല്മായർക്കു പകരം കത്തനാരന്മാർ തിരഞ്ഞെടുക്കട്ടെ " എന്ന് ഇന്നലെ വായിച്ചു ഞാൻ  ! എനിക്കൊരു തിരുത്ത് പറയാനുണ്ട് [മാപ്പു], സഭയിലെ യുവതികൾ ഇവറ്റകളിലാരാണ് മെത്രാനാകാൻ യോഗ്യൻ എന്ന് തിരഞ്ഞെടുക്കട്ടെ ! കാരണം പൗരോഹിത്യത്തിന്റെ ആഭാസത്തരം തൊട്ടറിയാവുന്നവരാണവർ! കുമ്പസാരിപ്പിക്കുമ്പോൾ പോലും പാതിരിയുടെ വലതുകരം നെറ്റിയിലും ഇടതുകരം അവളുടെ മാറിലും [ഹൃദയ ഭാഗത്തും] കൂദാശ ചെയ്യുംപോലും![സത്യം സത്യം സത്യം! ഇതുപോലെയുള്ള 'മലങ്ങളെ' ളോഹയണിയിക്കാൻ  കുറെ ''വ്യഭിചാരിയോസന്മാരും'' ''ആർത്തിയോസന്മാരും'' കളര് ളോഹയിൽ ഭദ്രാസനംതോറും മാറിമാറി വിലസിവാഴുന്ന സഭയെ,  നീ താൻ നാസറായന്റെ സാക്ഷാൽ മണവാട്ടി! മറ്റുള്ള സഭകൾ അവന്റെ വെറും വെപ്പാട്ടിമാരും!  samuelkoodal

Wednesday 20 September 2017

ക്രിസ്തുവും ഉപനിഷത്തുകളും! 
ഭാരത വേദാന്തമത ദര്ശനങ്ങളിലെ നാഴികക്കല്ലുകളായ ഉപനിഷത്തുകളിലെ പല ഉപമകളും നാസറായന്റെ നാവിലൂടെ ഞാൻ കേട്ടിട്ടുണ്ട്! 

ഒന്ന് =''കുരുടന്മാരായ വഴികാട്ടികളെ പിൻപറ്റുന്ന കുരുടന്മാർ'' ! ഇന്ന് ഏതു അച്ചായസഭകൾക്കുമിത് ബാധകമാണ് !                                   
ഉദാഹരണമായി = പൗരോഹിത്യവും പാസ്റ്റർവൃന്ദവും അവർക്കൊരെത്തും പിടിയുമില്ലാത്ത ''ദൈവത്തെയും ദൈവാരാജ്യത്തെയും'' അവർ നിഷ്പ്രയാസം 'മാർക്കറ്റു' ചെയ്യുന്നു!

രണ്ടു = ''സ്വന്തം കണ്ണിലെ കോലെടുത്തിട്ടാകട്ടെ സഹോദരന്റെ കണ്ണിലെ കരടെടുക്കുന്നതു''!
കേരളരാഷ്ട്രീയക്കാർ മനഃപാഠമാക്കിയ ആത്മതത്വമാണിത്! LDF / UDF   വ്യത്യാസമില്ലാതെ ഏതപാരാധവും പരസ്പരം പൊറുക്കുന്ന / ഒരു കേസും തെളിയാതെ പോകുന്ന / ജനത്തെ കളിയാക്കാൻ ചില്ലറ സമരങ്ങളാലും പ്രസ്താവനകളാലും കുഴിയടയ്ക്കുന്ന  ഇന്നിന്റെ  രാഷ്ട്രീയ  പ്രത്യയ ശാസ്ത്രം  ! അമ്പേ  ..അതിശയംതന്നെ!

ഇതിനൊരു പരിഹാരമേയുള്ളൂ  1 . ആടുകൾ ഉടൻ മനുഷ്യരാവുക / ആ മനുഷ്യർ  പള്ളിയിൽ  പോകാതെയിരിക്കുക  !..2 . LDF / UDF 'അഡ്ജസ്റ്മെന്റ്; ഭരണം  മാറി, കേരളം ഒരു മൂന്നാം കക്ഷി ഭരിക്കുക! ആ പുതിയ സമിതിയിൽ പഴയ കള്ളക്കൂറ്റന്മാരെ കയറ്റാതെയിരിക്കുക! കേരളം ദൈവത്തിന്റെ സ്വന്തം നാടാകാൻ, ഒന്നാമതായി അച്ചായന്മാർ ക്രിസ്തുവിനെ അനുസരിച്ചു പള്ളിയെ ഉപേക്ഷിക്കുക ! രണ്ടാമതായി വരും തെരഞ്ഞെടുപ്പിൽ ഈ കാട്ടുകള്ളന്മാരെ വോട്ടുമാറ്റി തോൽപ്പിക്കുക ! ജയ്‌ഹിന്ദ്‌   .... samuelkoodal

 ''തൊട്ടുതൊട്ടില്ല''
മരണമേ, നീ എന്നെ  ''തൊട്ടുതൊട്ടില്ല'' എന്നായിട്ടും ഞാൻ എന്നെ അറിഞ്ഞില്ലല്ലോ ! ഞാൻ സർവലോകവും  നേടിയിട്ടും എന്നെ മാത്രം ഞാൻ [ആത്മാവിനെ ഞാൻ  തന്നെയെന്ന് ] അറിഞ്ഞില്ലല്ലോ  ''ക്രിസ്ത്യാനി മന്ത്രിയായാലും മരങ്ങോടനാണെന്നും'' എന്ന്  ഓരോ പള്ളിയിൽ പോകുന്ന ആടെന്ന ജനമേ ,നീ ഓർത്ത് കരയുന്നകാലം അകലെയല്ല !

യുഡിഫ്നെ തകർത്ത ചാണ്ടിമാണിമാരും, എൽഡിഫിനെ തകർക്കാനവതരിച്ച കായലിൽ ചാണ്ടിയും ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികളാണെന്നു മരണംവരെ ഞാൻ പറയും ! ''ക്രിസ്തീയത'' കാലം [ജനം] ഏൽക്കാതെപോയ ഒരു ''പഴഞ്ചൻജീവിതശൈലി'',യാണ് ! മറ്റെതെന്താണതിനു ഒരു വിശേഷണം? മരിക്കാൻ പോകുന്ന സഭകളെയോർത്തു കാലമേ, നീ വിലപിക്കുമോ? 

സഭകളെ തകർക്കുന്നത് ഒരു സാത്താനുമല്ലേ // സാത്താന്റെ മൂർത്തികളായ പൗരോഹിത്യമത്രെ // പാസ്റ്റർമോന്മാരത്രേ! നാല്പതുനാൾ നാസറായനെ പരീക്ഷിച്ച, പിന്നെ കുരിശിച്ച പൗരോഹിത്യം, ഇന്ന് അവന്റെ പടംകാണിച്ചു വീണ്ടും ലോകത്തെ , [ലോകത്തിന്റെ നന്മയെ] കാർന്നു തിന്നുന്നു ഭോഗത്തിലൂടെ ,സുഖഭോഗത്തിലൂടെ ! ''സ്വർഗാരോഹണം ചെയ്തെന്നു'' പൗരോഹിത്യം പറയുന്ന കർത്താവിന് [ഏതോ അനന്തതയിൽ ,സ്വർഗ്ഗവാസിയായി കഴിയുന്ന ക്രിസ്തുവിനു ] ഇതൊട്ടു കാണാൻ കഴിയുന്നുമില്ല! രണ്ടാമതും വരുമെന്ന് പറഞ്ഞവൻ ഇവറ്റകളെ പേടിച്ചു ഒട്ടുവരുന്നുമില്ല! ക്രിസ്തുവിനെ ധിക്കരിച്ചു പള്ളിയിൽ പോകുന്ന ക്രിസ്ത്യാനി, നിന്റെ ജീവിതം കട്ടപ്പൊക ! samuelkoodal ! 

Tuesday 19 September 2017

വേലിതന്നെ വിളവ്തിന്നാൽ !?
അർത്ഥാർത്തിമൂലം രാഷ്ട്രീയനേതാക്കൾ 'രാജ്യദ്രോഹികളാകുമ്പോൾ, അവരെ ''എൽഡിഫ് // യുഡിഫ്'' മാറിമാറിച്ചുമക്കുമ്പോൾ, ഈ രണ്ടു രാഷ്ട്രീയ മുന്നണികളും ജനഹൃദയങ്ങളിൽ നാറുന്നു!; എന്നതുപോലെ  തന്നെയാണ് നസ്രാണിയുടെ ദൈവമില്ലാത്ത ഈ സഭകളിലെ കാമാര്ത്തി മൂത്ത ''വ്യഭിചാരിയോസന്മാരെ'' ഭദ്രാസനങ്ങൾ മാറ്റികൊടുത്തു , പൊതുജനത്തെ [ആടുകളെ ]കഴുതകളാക്കുന്നതും,  [പാതിരിയെക്കൊണ്ട് ശരീരവെഞ്ചെരിപ്പ് നടത്തുന്ന] പള്ളിമുറ്റം നിരങ്ങികളായ അച്ചായഗോപസ്ത്രീകൾക്കു സഭ വളംവച്ചു കൊടുക്കുന്നതും നല്ലതിനല്ല ! സ്വർഗം നാണിക്കുന്നു !

അമേരിക്കയിൽനിന്നും [ജയിലറയുടെ വാതൽക്കൽനിന്നും] ഈയിടെ ] 'സഭാതലവനോസ്' നേരിട്ടുചെന്നു രക്ഷപെടുത്തി നാട്ടിലേക്ക് നാടുകടത്തിയ ഒരു മെത്രാന്റെ  [വ്യഭിചാരിയോസിന്റെ] കഥകൾ അറിയാത്ത നസ്രാണി മലയാളക്കരയിൽ ആരുംതന്നെ ഇല്ല എന്നിരിക്കെ; ആ നാറിയുടെ നാറുന്ന ലോഹയൂരുന്നതിനു പകരം, ഒരു നാണകെട്ട 'ട്രാൻസ്ഫെർ' നടത്തി ഈ ആഭാസന്മാരെ സംരക്ഷിക്കുന്ന സഭയുടെ ഈ തീരുമാനം നാളെ ഈ സഭയെത്തന്നെ നാറ്റിക്കും നിശ്ചയം ! രാഷ്ട്രീയ മതനേതാക്കൾ പിഴച്ചാൽ അവനെ സ്ഥാനഭ്രഷ്ടനാക്കി അധികാരാവകാശങ്ങളിൽനിന്നും  ഇല്ലാതാക്കിയില്ലെങ്കിൽ, ആ രാഷ്ട്രയ // മതങ്ങളെ കാലം ഇല്ലാതെയാകും നിശ്ചയം ! കുറ്റവാളികളെ പരസ്പരം പ്രീണിപ്പിക്കുന്ന ഈ പ്രവണത,സഭകളെ ,പാർട്ടികളെ  നിങ്ങളുടെ നാശത്തിനാണ്; ഓർക്കൂ  നേതാക്കളെ ! "തൂറിയവനെ ചുമക്കരുതേ ;ചുമന്നാൽ ചുമ്മുന്നവനും നാറും!" ഇതൊരു പഴംചൊല്ലല്ല ,പകരം  മുന്നറിയിപ്പാണ് !   samuelkoodal

Sunday 17 September 2017

ഒരു തിരുത്ത് ,= കക്കൂസ് ഏഴല്ല ,എട്ടാണ്!
"ഞാനും എന്റെ കുടുംബവുമൊ, ഞങ്ങൾ പള്ളിയിൽ പോകാറില്ല" എന്ന ഇന്നലത്തെ എന്റെ കുറിപ്പിൽ, എന്റെ സ്നേഹിതൻ  കാഞ്ഞിരപ്പള്ളിക്കാരൻ എന്നെ തിരുത്തി! അതിയാനു  ''കക്കൂസ് ഏഴല്ല, എട്ടാണ്' പോലും! നവദ്വാരങ്ങൾ പോലെ ഒന്പതായാലും നമുക്കെന്താ ചേതം>അവർക്കു മാറിമാറി തൂറാം !
''ഉണ്ണണം പുണരണം ഉറങ്ങണം; ഉണർന്നാലുടൻ തൂറണം, പിന്നെ ഒത്താൽ നാലാളെ കാറുകാണിക്കാൻ കാറുകൾ മാറിമാറി പള്ളിയിൽ കൊണ്ടുപോകണം! ഇതാണിന്നിന്റെ ക്രിസ്ത്യാനി!ദൈവനീതിയറിയാത്ത നിക്രിഷ്ടജീവി പാതിരിയുടെയും ,പോഴൻ പാസ്ടരുടെയും നാറിയ വായാടിത്തരം കേട്ട് അച്ചായാ നിന്റെ ചെവി ചൊറിഞ്ഞാൽ, കാറിന്റെ 'കീ' കൊണ്ടും ചെവിചൊറിയാം ! ചിലപ്പോൾ താക്കോൽ ഉള്ളിൽ കയറി 'ബ്രെയിൻ സ്റ്റാർട്ട്' ചെയ്‌താൽ, പാവം  കർത്താവും രക്ഷിക്കപ്പെടും! നോട്ടെണ്ണൽ യന്ത്രംവച്ചു യുഡിയെഫ് നെ കൊന്ന നസ്രാണീ, കായലിലും കയ്യിട്ടുവാരുന്ന [എൽഡീയെഫ്നെ ആ കായലിൽ മുക്കിക്കൊല്ലാൻ ശ്റമിക്കുന്ന] ക്രിസ്ത്യാനി, മരണമെത്തുന്ന നേരത്ത് കാറിന്റെ 'കീ' നീ ചെവിയിൽ ഇടരുതേ .. ചിലപ്പോൾ ബുദ്ധി 'സ്റ്റാർട്ട്' ആയാലോ!? കണ്ണീർക്കായലിൽ പിന്നെ നീ മുങ്ങിച്ചാവും ! ''വിട്ടിട്ടു പോകേണ്ടവ ഒക്കെയും നേടുവാനെൻ യഗ്നയാമണങ്ങളെ ഞാൻ നിരർത്ഥമാക്കി'' എന്ന് നിന്റെ ഉൾമനം തെങ്ങേണ്ടിയും വരും, നിന്നിലെ 'നീ' എന്ന ബോധം അവനിൽ [ഈശനെന്ന 'യൂണിവേഴ്സൽ കോൺഷ്യസ്നെസ്സിൽ'] അലിയുംവരെ ! 

"അർത്ഥമേറിടാൻ നരൻ മിഥ്യയിൽ കൂട്ടുന്നൊരു 
വ്യർത്ഥമാം കണക്കാല്ലോ മർത്യജീവിതമോർത്താൽ;
ഒടുവിൽ ലാഭം നോക്കാൻ അനുവാദം ലഭിച്ചോർ 
ഒഴുക്കും കിടക്കയിൽ അനുതാപത്തിന് കണ്ണീർ !

മരണം വരദാനമായ്‌ ഒന്നിരന്നാലും, കരച്ചിൽ 
കാണാ ദൈവം പറയുംപോലുമാണ് ;
''എന്നെ നീ അറിഞ്ഞില്ല , നിന്നെ ഞാൻ അറിയീല 
നീതിയിൻസൂര്യൻ അന്ധകാരത്തെ അറിയീല.... ''

''അതിഥി ദേവോഭവ'' എന്നറിയാത്തവനെ ,''ഈശാവാസമിതം സർവം''എന്ന് മാനിക്കാത്തവനെ .മോദിജി നിന്നെ 'സൺഡേസ്കൂൾ' പഠിപ്പിക്കും നിശ്ചയം! നികുതിപിരിച്ചു കൊല്ലും, ദാനംചെയ്യാത്തവനെ .... samuelkoodal 

Saturday 16 September 2017

''ഞാനും എന്റെ കുടുംബവുമൊ ? ഞങ്ങൾ പള്ളിയിൽ പോകാറില്ല !"
[''ഞാനും എന്റെ കുടുംബവുമൊ ? ഞങ്ങൾ യഹോവയെ വാഴ്ത്തും "   എന്ന ദാവീദിന്റെ 'ഡിക്ലറേഷൻ' പോലെ!]
നാല്പത്തിയെട്ടു കൊല്ലം മുൻപേ വെറുമൊരു 'രാജദൂത് മോട്ടോർ സൈക്കിൾ' ഉണ്ടായിരുന്ന എന്റെ വീട്ടിൽ ഇന്ന്.[മൂന്നാണ്മക്കളുടെയും മൂന്നു മരുമക്കളുടെയും എന്റെയും കൂടി] ഏഴുകാറുകളും ഒരു മോട്ടോർ സൈക്കിളുമായി വികസിച്ചപ്പോൾ , പൊങ്ങച്ചം കാണിക്കാൻ ഏഴുകാറും പള്ളിയിൽ കൊണ്ടുപോകുന്ന മക്കളുടെ മരുമക്കളുടെ പെട്രോൾ ധൂർത്തിനും .പിന്നെ പെട്രോൾവിലക്കയറ്റ സമരത്തിനും ഞങ്ങൾ മിനക്കെടാറുമില്ല! ഞങ്ങടെ പള്ളിയിൽ പണ്ട് പേർഷ്യാക്കാരൻ അബ്ദെടച്ചായന്റെ ഒരു കറുത്ത അംബാസഡർ കാറു മാത്രമുണ്ടായിരുന്നിടത്തു ,ഇന്ന് കാർപാർക്കിങ്ങിനു വേണ്ടി കോടികൾ മുടക്കി പള്ളിക്കാർ  അടുത്തപുരയിടംകൂടി വാങ്ങിച്ചുകൂട്ടി!കൂദാശചെയ്തയിനത്തിൽ ഈ കാറായ കാറിനെല്ലാമായി  എത്ര കൂദാശക്കൂലി ളോഹയുടെ കീശയിൽ പോയോ ആവൊ?! റോഡിലെ ട്രാഫിക് തിരക്കോ?! അച്ചായാ, സ്വർഗം നാണിക്കുന്നു!  

കാഞ്ഞിരപ്പള്ളിയിലെ എന്റെ ഒരു സ്നേഹിതന് ഏഴു  കക്കൂസാണ് !
വെറും മൂന്നു കക്കൂസുള്ള എനിക്ക് ഒരു കക്കൂസ് പോലും ഇല്ലാത്ത എന്റെ അയൽക്കാരനെ സ്നേഹിക്കാൻ ഇന്നയോളം ആവാഞ്ഞതുകാരണം ,മോദിജി നികുതിയായി ഞാനെന്ന സ്വാർത്ഥന്റെ കീശയിൽനിന്നും പിടിച്ചുപറിച്ചു  [''രണ്ടുള്ളവൻ  ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ'' എന്ന ക്രിസ്തീയത] എന്നെയും എന്റെ കുടുംബത്തെയും ''സൺഡേസ്കൂൾ'' പഠിപ്പിക്കുന്നതു കർത്താവിനു സുഖിക്കും ! !പാവം കൃഷ്ണനും സന്തോഷിക്കും ! സക്കാത്തിന് അല്ലാഹുവും അക്ബർ !

എന്റെ വിവാഹത്തിന് ,1969 ഇൽ ഒരു പവന്  വില മുന്നൂറു രൂപാ // ഇന്ന് 25 ആയിരമായില്ലേ ? അന്ന് മത്തിക്ക് വെറും മൂന്നു രൂപ കിലോയ്ക്ക് വിലയെങ്കിൽ ഇന്ന് 200 ആയി ഉയർന്നില്ല? ''ബി പോസിറ്റീവ് , ബി ഹാപ്പി''! കൂലികൂടി, വിലകൂടി , കരുണമാത്രം കൂടിയില്ല, കുറഞ്ഞുംപോയി ! കരുണയില്ലാത്ത ജനമേ, നിന്നെ മോദിജി ക്രിസ്തീയത ''മനുഷ്യത്വം'' പഠിപ്പിച്ചു  ശരിയാക്കും !  samuelkoodal

Tuesday 12 September 2017

''ഞെളിയാതെ ഭയപ്പെടുക "

''ശീലോഹാമിലെ മതില്‍ ഇടിഞ്ഞുവീണു മരിച്ചവര്‍ ഇസ്രയേലില്‍ പാര്‍ക്കുന്ന എല്ലാവരിലും അധികം പാപികളോ! അല്ല! നിങ്ങള്‍ അതിലും പാപികളത്രേ ! ഞെളിയാതെ ഭയപ്പെടുക" എന്ന നസരായന്റെ മൊഴികള്‍ സാക്ഷി :- ദൈവത്തെ അറിയാത്ത ഇന്നിന്റെ പൌരോഹിത്യമേ. ഞെളിയാതെ ഭയപ്പെടുക!

പാവം കര്‍ത്താവിന്റെ മണവാട്ടിമാരെ ഭീകരരുടെ തോക്കിന്നിരയാക്കിയ ദൈവം, ഒരു വെറും റെവ്. ഉഴുന്നാലിനെ മോചിപ്പിച്ചുവോ? ഒരുനാള്മില്ല ! കാരണം ''വേലക്കാരന്‍ തന്റെ കൂലിക്ക് യോഗ്യനല്ലോ?'' പൌരോഹിത്യമേ //പാസ്റെര്മോന്മാരെ, ഞെളിയാതെ ഭയപ്പെടുക !

സിറിയയില്‍ ഇസ്ലാം തീവ്രവാദികള്‍ ""അള്ളാഹു അക്ബര്‍ " എന്ന് കൂദാശാമന്ത്രം ചൊല്ലിക്കൊണ്ട് കഴുത്തറുത്തും വെടിവച്ചുംകൊന്ന ആയിരക്കണക്കിനു ക്രിസ്തീയ മതവിശ്വാസികളെ ഒര്തെന്തേ സഭകള്‍ പ്രാര്തിച്ചില്ല.? ദൈവം രക്ഷിച്ചില്ല? 'സൊ പ്ലീസ്' ദൈവത്തെ വെറുതെ വിടൂ....പാവം ദൈവം ഗാലക്സികളെ നിയന്ത്രിക്കട്ടെ ! നക്ഷത്രങ്ങളെ താരാട്ടുപാടിയുറക്കട്ടെ!

മതങ്ങളെ ഉണ്ടാക്കിയ മതനേതാക്കളെ, രാഷ്ട്രീയ കൊലപാതകവും തീവ്രവാദവും കണ്ടുപിടിച്ച രാഷ്ട്രീയ കുബുദ്ധികളെ, ..നിങ്ങള്‍ ജനിക്കതെയിരുന്നെന്കില്‍ ഈ ലോകത്തിനു എത്ര നന്നായിരുന്നു?!
ക്രിസ്ത്യാനിയെക്കൊല്ലുന്ന ഇസ്ലാമിന്റെ പ്രാര്‍ഥനയും, ഹിന്ദുവിനെ വെറുക്കുന്ന ക്രിസ്ത്യാനിയുടെ ജലപനവും ""ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന് പ്രാര്‍ഥിക്കുന്ന മരമണ്ടന്‍ ഹിന്ദുവിന്റെയും മനസിന്റെ മന്ത്രങ്ങള്‍ ഏറ്റുവാങ്ങാന്‍ അവനവനിലെ അഹം എന്ന ബോധചൈതന്യമല്ലാതെ മറ്റൊരീസ്വരനില്ല, സത്യം! കത്തനാരെ, ,ചാനല്‍ചര്ച്ചക്കാരെ, പാവം ദൈവത്തെ വെറുതെ വിടൂ..സ്വയമറിയൂ.... ഞെളിയാതെ ഭയപ്പെടുക .... samuelkoodal