Saturday 23 September 2017

സത്യമറിയാത്ത സമൂഹം!
ദൈവമൊന്നേയുള്ളൂ/ദൈവമേയുള്ളൂവെന്ന പ്രപഞ്ചസത്യത്തെ മറന്നു, "ഞാനൊഴികെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു" എന്ന്  ആദാമ്യർക്കു മോശയുടെ കല്പന സീനായ് മലയിൽ എഴുതപ്പെട്ടതോടെ ദൈവമെന്ന സങ്കൽപംതന്നെ കാലത്തികവിൽ വ്യഭിചരിക്കപ്പെട്ടുപോയി ! ഭാരതദര്ശനത്തിന്റെ കാതൽ ,  ''നിന്നിലെ 'നീ'  എന്ന ബോധമാണ് ദൈവം'' എന്ന [അഹം ബ്രഹ്മമെന്ന] പ്രപഞ്ചത്തിന്റെ "അദ്വൈതഭാവം " ആ നിമിഷമില്ലാതെയായി, ''ദ്വൈതം'' എന്ന 'മിഥ്യ' ''സത്യമായി'' മനസുകളിൽ വാഴാനും തുടങ്ങി! തന്മൂലം അസൂയ ,പക ,കൊല, കൊള്ള, അവിശ്വാസികളെ വംശനാശംവരുത്തൽ, മതവിദ്വേഷം, ഒക്കെ വിഷക്കാറ്റുപോലെ മനുഷ്യന്റെ യൗവനത്തിൽ വിലസിവീശാനും തുടങ്ങി! ഈ ദുഃഖസത്യത്തിനു സാക്ഷ്യമാണ്  ബൈബിളിലെ പഴയനിയമത്തിലെ യഹോവയുടെ ഓരോ അക്രമങ്ങളും,പക്ഷപാതവും ! 

കത്തോലിക്കാസഭ ആയിരക്കണക്കിന് പ്രൊട്ടസ്റ്റന്റുകാരെ ഇംഗ്ലണ്ടിൽ, യൂറോപിയിൽ കൊന്നൊടുക്കിയതും, ഇന്നും സിറിയയിൽ മതതീവ്ര വാദികൾ ക്രിസ്തുമതക്കാരെ കൂട്ടക്കൊല ചെയ്യുന്നതും "യഹോവാ" മോശയിലൂടെ അവർക്കു പകർന്നു കൊടുത്ത ജീവനരീതി ഒന്നുമാത്രമാണ് കാരണം പ്രിയരേ! കേരളത്തിൽ സഭകൾ കോടതിതിണ്ണയിൽ കൂദാശ ചൊല്ലുന്നതും ,തമ്മിലടിക്കുന്നതും കോട്ടയത്തെ ക്നാനായക്കാരിൽ വിവാഹംതന്നെ ഇല്ലാതാവുന്നതും ഇതിന്റെ ദുർഫലങ്ങളാണ്!  ''ശത്രുവിനെ // അയക്കാരനെ സ്നേഹിക്കാൻ'' പറഞ്ഞ ക്രിസ്തുവിന്റെ വചനം ചീറ്റിപ്പോയതും കാലത്തിനു "ദ്വൈതം" കൊടുത്ത ശാപമാണ് മാളോരേ ! 

അവരവരുടെ വിശ്വാസാചാര അനുഷ്ഠാനങ്ങൾക്കു എതിര് പറയുന്നവരെ ഉന്മൂലനം ചെയ്യുക എന്ന "യഹോവയുടെ നയമാണ്" ഇന്നും തീവ്രവാദികളുടെ പ്രത്യയശാസ്ത്രം! ഒരു സംഘിയെയും ക്രിസ്റ്റാനിക്ക് കുറ്റം പറയാനാവില്ല കാരണം അവനിൽ പഴയ            മോശയാണ്//യഹോവയാണ് വാഴുന്നത് , അല്ലാതെ പുതിയനിയമവുമായി സ്നേഹത്തിന്റെ സാമസംഗീതവുമായി എളിമയുടെ കാലിത്തൊഴുത്തിൽ പിറന്ന പാവം ക്രിസ്തുവല്ല എന്നത് സത്യം! ക്രിസ്തുവിനെ ഇന്നും  അറിയാത്ത,അവനെ മാത്രം ഒരിക്കലും  അനുകരിക്കാത്ത ക്രിസ്ത്യാനി നിനക്കു ഹ കഷ്ടം!  samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.