Tuesday 30 December 2014

അല്മായശബ്ദം: ആൺകുട്ടികളെ പീഡിപ്പിച്ച പള്ളിവികാരി മുങ്ങി:

അല്മായശബ്ദം: ആൺകുട്ടികളെ പീഡിപ്പിച്ച പള്ളിവികാരി മുങ്ങി:: Posted on: Tuesday, 30 December 2014 http://news.keralakaumudi.com/news.php?nid=2153d0a95f96872b9b93beacc2226e27 കൊ​ച്ചി​:​ ​ആഢംബര വാഹനങ...

ളോഹയൂരൂ..അവന്റെ ളോഹയൂരൂ..സഭയെ അവന്റെ കയ്യില്‍നിന്നും വിടുവിക്കൂ...അധികാരികളെ  നിങ്ങള്‍ക്കതിനു കഴിയില്ല ! കാരണം "സ്വന്തകണ്ണിലെ കോല്‍ എടുക്കൂ ,സഹോദരന്‍റെ കണ്ണിലെ കരടു എടുക്കുവാന്‍ "എന്ന തിരുവചനമാണ്!!

Saturday 27 December 2014

"മണ്‍പൂച്ചയായാലും മരംപൂച്ചയായാലും  എലിയെ പിടിച്ചാല്‍ പോരെ " 

'കൂദാശ വിറ്റു  കാശാക്കുന്ന കത്തനാരുടെ അടിമത്തത്തില്‍ നിന്നും എന്നാണീ ജനത്തിനൊരു മോചനം', എന്ന് ദൈവവും കര്‍ത്താവും പലവുരു ചിന്തിച്ചു കണ്ടെത്തിയ പ്രത്യയശാസ്ത്രമായിരുന്നു "ഘര്‍ വാപസി"!  പക്ഷെ ലോക്കല്‍കമ്മിറ്റിക്കാര്‍ അത് നടപ്പാക്കുന്നതില്‍ നിയമതടസം കണ്ടെത്തിയതുകാരണം, അന്യജാതി പെണ്‍കൊടികളെ വിവാഹംകഴിച്ചു വല്യ വളച്ചുകെട്ടില്ലാതെ കാര്യം നടത്താമെന്നായി! "മണ്‍പൂച്ചയായാലും മരംപൂച്ചയായാലും  എലിയെ പിടിച്ചാല്‍ പോരെ " അത് മതി! ലോകമാകെ ഭാരതത്തിന്റെ "അദ്വൈതവേദാന്തമതം " മനുഷ്യ മനസുകളില്‍ നിറയണം! എങ്കിലേ "അയല്‍ക്കാരനെ സ്നേഹിക്കാനാവൂ" .."അവന്റെ രാജ്യം വരൂ"....ഭഗവത്ഗീതാസാരം ഓരോ ബോധത്തിലും ദിവ്യജ്ഞാനപ്രകാശമാകണം...എങ്കിലേ മനുഷ്യനു "ശത്രുവിനെ സ്നേഹിക്കാനാകൂ" "തത്ത്വമസി"(അത് നീ തന്നെയാകുന്നു എന്ന്) മനസിലാകൂ ..  അനന്തരം ."അഹം ബ്രഹ്മം"എന്ന തിരിച്ചറിവില്‍ ഓരോരുവനും പറയും "ഞാനും പിതാവും ഒന്നാകുന്നു"എന്ന് ആ നസരായനെപ്പോലെ ! അപ്പോള്‍ത്തന്നെ നാണംകെട്ട ഈ സഭകള്‍ താനേ ഇല്ലാതെയാകും; ഇവിടെ സ്വര്‍ഗരാജ്യം താനേ പരിണമിച്ചാഗതമാകും!!!  

Friday 26 December 2014

അല്മായശബ്ദം: ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി - മംഗളം വാര്‍ത്ത

അല്മായശബ്ദം: ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി - മംഗളം വാര്‍ത്ത: ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി; ബീഹാറില്‍ 200 പേര്‍ ക്രിസ്‌തുമതം സ്വീകരിച്ചു Story Dated: Friday, December 26, 2014 08:14 പ...

ഇത് മംഗളവാര്‍ത്തയല്ല! കാരണം എതിര്ചേരിയെ ചൊടിപ്പിക്കാനെ ഇത് ഉതകൂ ...വി.മത്തായി പത്തു ഒരിക്കലെങ്കിലും വായിച്ചവര്‍ ഈ വഴിക്ക് ചിന്തിക്കുകപോലുമില്ല ! ക്രിസ്തുവിനെ അറിയാത്തവന്റെ സുവിശേഷം കാലം ഇനി ചവറ്റുകൊട്ടയില്‍ കളയും ! അയല്‍ക്കാരനെ സ്നേഹിക്കാന്‍ കഴിയുന്നവന്‍ പറയാതെ പറയുന്നതാണ് സുവിശേഷം !അവനെകണ്ട് അവന്‍ കണ്ടെത്തിയ ദൈവത്തെ അറിയാനുള്ള ഉള്‍ വിളിയാകണം മതംമാറ്റകാരണം ..അല്ലാത്തതെല്ലാം ബിസ്സിനെസ്സ് ക്യാന്വാസിഗും ചതിക്കുഴി വീഴ്ത്തലും ആകും കാലത്തികവില്‍ !

അല്മായശബ്ദം: ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി - മംഗളം വാര്‍ത്ത

അല്മായശബ്ദം: ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി - മംഗളം വാര്‍ത്ത: ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി; ബീഹാറില്‍ 200 പേര്‍ ക്രിസ്‌തുമതം സ്വീകരിച്ചു Story Dated: Friday, December 26, 2014 08:14 പ...

ഇത് മംഗളവാര്‍ത്തയല്ല! കാരണം എതിര്ചേരിയെ ചൊടിപ്പിക്കാനെ ഇത് ഉതകൂ ...വി.മത്തായി പത്തു ഒരിക്കലെങ്കിലും വായിച്ചവര്‍ ഈ വഴിക്ക് ചിന്തിക്കുകപോലുമില്ല ! ക്രിസ്തുവിനെ അറിയാത്തവന്റെ സുവിശേഷം കാലം ഇനി ചവറ്റുകൊട്ടയില്‍ കളയും ! അയല്‍ക്കാരനെ സ്നേഹിക്കാന്‍ കഴിയുന്നവന്‍ പറയാതെ പറയുന്നതാണ് സുവിശേഷം !അവനെകണ്ട് അവന്‍ കണ്ടെത്തിയ ദൈവത്തെ അറിയാനുള്ള ഉള്‍ വിളിയാകണം മതംമാറ്റകാരണം ..അല്ലാത്തതെല്ലാം ബിസ്സിനെസ്സ് ക്യാന്വാസിഗും ചതിക്കുഴി വീഴ്ത്തലും ആകും കാലത്തികവില്‍ !

അല്മായശബ്ദം: ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി - മംഗളം വാര്‍ത്ത

അല്മായശബ്ദം: ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി - മംഗളം വാര്‍ത്ത: ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി; ബീഹാറില്‍ 200 പേര്‍ ക്രിസ്‌തുമതം സ്വീകരിച്ചു Story Dated: Friday, December 26, 2014 08:14 പ...

ഇത് മംഗളവാര്‍ത്തയല്ല! കാരണം എതിര്ചേരിയെ ചൊടിപ്പിക്കാനെ ഇത് ഉതകൂ ...വി.മത്തായി പത്തു ഒരിക്കലെങ്കിലും വായിച്ചവര്‍ ഈ വഴിക്ക് ചിന്തിക്കുകപോലുമില്ല ! ക്രിസ്തുവിനെ അറിയാത്തവന്റെ സുവിശേഷം കാലം ഇനി ചവറ്റുകൊട്ടയില്‍ കളയും ! അയല്‍ക്കാരനെ സ്നേഹിക്കാന്‍ കഴിയുന്നവന്‍ പറയാതെ പറയുന്നതാണ് സുവിശേഷം !അവനെകണ്ട് അവന്‍ കണ്ടെത്തിയ ദൈവത്തെ അറിയാനുള്ള ഉള്‍ വിളിയാകണം മതംമാറ്റകാരണം ..അല്ലാത്തതെല്ലാം ബിസ്സിനെസ്സ് ക്യാന്വാസിഗും ചതിക്കുഴി വീഴ്ത്തലും ആകും കാലത്തികവില്‍ !

Monday 22 December 2014

"ഘര്‍ വാപസി!" "മനസിലേക്കൊരു മടക്കയാത"

"ഘര്‍ വാപസി!"  "മനസിലേക്കൊരു മടക്കയാത"
ക്രിസ്തു വിഭാവനം ചെയ്ത ജ്ഞാനയാത്ര ! പള്ളികല്തോറും,സഭകള്തോരും ,ദൈവത്തെ തേടുന്ന മനുഷ്യ മനസേ,please.."ഘര്‍ വാപസി,  നീ നിന്റെ  അറയില്‍ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലടയ്ക്കൂ ...നിന്റെ ദൈവം നിന്റെയുള്ളില്‍ തന്നെ ഉണ്ടെന്നു നീ സ്വയം അറിയൂ ..രഹസ്യത്തില്‍ ,മൌനത്തിന്റെ ആഴങ്ങളില്‍ അവനുമായി നീ അലിഞ്ഞില്ലാതെയാകൂ ..എങ്കില്‍ നീ സ്വര്‍ഗത്തിലായി മനസേ.." ഇതാണ് ക്രിസ്തുവിനു ലോകത്തോട്‌ പറയുവാനുണ്ടായിരുന്നത് ! "പള്ളികല്തോറും ദൈവത്തെ തേടി അലയുവോരേ പള്ളി  പുരോഹിതന്റെ ചതിക്കുഴിയാണ് !ബാലിയല്ല,കുര്‍ബാനയല്ല കൂദാശയല്ല , പകരം നിങ്ങള്‍ അന്യോന്യം സ്നേഹക്കുവീന്‍  ,എളിയവരോടു കരുണയുള്ളവരാകൂ.."ഇതായിരുന്നു അവന്റെ വാമൊഴി !! 
എന്നാല്‍  അവനെ കുരിശിച്ച പുരോഹിതര്‍, "ബലി" ഇല്ലാതെയാക്കിയവനെതന്നെ വീണ്ടും ബലിയാക്കി "കുര്‍ബാന" ക്രോഡീകരിച്ചു!; നമുക്കുവേണ്ടി സ്വയം കാല്‍വരിയില്‍ ത്യാഗബലിയായവനെ  അവര്‍ പിന്നീട്  നമ്മുടെ പാപപരിഹാര ബലിയാക്കി, പള്ളിയായപള്ളിയൊക്കെ പണിതു, അതില്‍  പുരോഹിതര്‍ വീഞ്ഞ് കുടിച്ചു  ! വീഞ്ഞിന്റെ ലഹരിയില്‍  അവര്‍ ജനത്തിന്റെമേല്‍ അവരുടെ വായിതോന്നിയ പാപമെല്ലാം ചാര്‍ത്തി ,കുമ്പസാരക്കൂട്ടില്‍  പാവം ജനത്തെ കയറ്റി , അവരെ  ആടുകളാകി/അടിമകളാക്കി  ! സഭകളില്‍ ആളെകൂട്ടാന്‍ പാല്‍പ്പൊടിയും നെയ്യും മറ്റാനുകൂല്യങ്ങളും കൊടുത്ത് പ്രലോഭിപ്പിച്ചു ! പോരാഞ്ഞു ഭാരതത്തില്‍ സവര്‍ണ്ണരുടെ മേല്‍കോയിമ്മയും അധികാര വാഴ്ചയും മടുത്തവര്‍ മതം മാറി !അങ്ങിനെ നമ്മുടെ പൂര്‍വീകര്‍ ഈ ദൈവത്തെ അറിയാത്ത കത്തനാര്‍ പാസ്റെര്‍ സഭകളില്‍ 'അല്പലാഭത്തിനായി' ചേക്കേറി,'പെരുംചേതം' അനുഭവിച്ചു ശ്വാസംമുട്ടി പിടഞ്ഞു  മരിക്കുന്നു ! മരിച്ചവരുടെ ശവശരീരത്തിനും പള്ളിക്കാര്‍ 'ആദായനികുതി' ഏര്‍പ്പെടുത്തി ! സ്വന്തമായി ഭൂമിയുള്ളവരെയും അടക്കാന്‍ പള്ളിപ്പറമ്പില്‍ പൊന്നുംവിലവാങ്ങി കല്ലറയ്ക്ക് ഇടം കൊടുത്തു പണസഞ്ചികള്‍ വലുതാക്കുന്നു ! കന്യകമാരെ "കര്‍ത്താവിന്റെ നാമത്തില്‍ " സ്വയം അനുഭവിച്ചു! കാലം മടുത്തു കോലമായി...സത്യത്തിനെന്നും പതിനാറു വയസ്സാണ്..പുരോഹിതന്റെ പൂച്ചി അവരുടെ തമ്മില്തല്ലുകാരണം പുറത്തായി ! ദൈവമില്ലാത്ത സഭ , ദൈവത്തെ അറിയാത്ത പുരോഹിതര്‍ ,ദൈവത്തെ ആരും അറിയാതിരിക്കാന്‍ സ്വയം പുകമറയാകുന്ന കുപ്പായ ജീവികള്‍ ..കപടത!കപടത!എങ്ങും കപടത ..ജനം മനം മടുത്തു...  
ഒടുവിലിതാ ബുദ്ധി തെളിഞ്ഞവര്‍ കൂട്ടമായി "ഘര്‍ വാപസി " കളിക്കുന്നു !!! ഇവരുടെ ഈ രക്ഷപെടല്‍ കണ്ടു ക്രിസ്തുവോ  സന്തോഷിക്കുന്നു ! ഈ പുണ്യഭൂമിയില്‍ നിന്നും ക്രിസ്തു കരളില്‍ കരുതിയ "അഹം ബ്രഹ്മം", "ഞാനും പിതാവും ഒന്നാകുന്നു" എന്ന ബോധത്തുഴയുമായി , ജനാനത്തോണിയില്‍ ഏറി നമുക്കിനിയും ജീവിതയാനം തുടരാം... സഭയെന്ന സംഘടനയുടെ പേരില്‍ തലമുറകളെ ആത്മീക അന്ധതയില്‍ മുക്കിക്കൊന്നവരെ നിങ്ങള്ക്ക് മാപ്പീല്ല ! ആത്മജ്ഞാനത്തിന്റെ തിരമാലകള്‍ ദൈവമില്ലാത്ത സഭകളുടെ                    അന്ധവിശ്വാസത്തോണികള്‍ തകര്‍ത്തില്ലാതെയാക്കട്ടെ ! കടലിനു മീതെ നടന്നവന്‍ മാത്രം നായകനാകട്ടെ ....ഹല്ലെലൂയ്യാ, ഓം ,ശാന്തി ശാന്തി ശാന്തിഹി:       

Saturday 20 December 2014

അല്മായശബ്ദം: നമുക്ക് ദിശ തെറ്റിയോ?

അല്മായശബ്ദം: നമുക്ക് ദിശ തെറ്റിയോ?: കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കേ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ ആകെ ആലോ...

ഭൂപടത്തില്‍ കൊല്ലംജില്ലയോളം വലിപ്പമില്ലാത്ത ഇസ്രയേലിനെ തീറ്റിപ്പോറ്റാന്‍ മറ്റനേകം ജനതതിയെ കൊള്ളയടിപ്പിക്കുന്ന ഒരു നീതിമാനായ യഹോവയെ പഴയനിയമത്തില്‍ നാം പരിചയപ്പെട്ടെങ്കിലും; അതിയാന് പാരപണിത് "പുതിയ നിയമം "സ്നേഹമാകുന്ന ഭാഷയിലൂടെ നമുക്കോതിത്തന്നവനെ  കുരിശിച്ച കയ്യപ്പവിന്റെ കുപ്പായം പലവട്ടം ഫാഷന്‍ മാറ്റി അണിഞ്ഞാലും  ചെന്നായ്ക്കളാകുന്ന  പുരോഹിതര്‍ ഒരിക്കലും ദൈവത്തെ അറിയുന്ന നല്ലിടയര്‍ ആവുകയില്ല !



"ഭാരതീയര്‍ മുഴുവന്‍ രാമന്‍റെ മക്കളെന്നു മാത്രമല്ല, ഹിന്ദുക്കള്‍ അല്ലാത്തവര്‍ മനുഷ്യരല്ലെന്ന് വരെ പറഞ്ഞ നേതാക്കന്മാര്‍ ഡല്‍ഹിയില്‍ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നു." എന്ന മറ്റപള്ളിസാറിന്‍റെ വചനം മനസിന്‌ നൊമ്പരം ലേശംപോലും നല്‍കുന്നില്ല !  കാരണം ,

"കത്തോലിക്കനല്ലാത്തവന്‍ ക്രിസ്ത്യാനിയല്ല" എന്ന് പറഞ്ഞു  (പ്രോട്ടസ്റെന്റുകാരനെ) കൊല്ലിച്ച പോപ്പും , പഴയ നിയമത്തിലെ യഹോവയും , മോശയും, ഇന്നത്തെ യഹൂദനും, ക്രിസ്തുവിനെ / അവന്റെ സ്നേഹത്തെ  (ശത്രുവിനെ സ്നേഹിക്കൂ ) കണ്ടറിഞ്ഞവരല്ല ! ഇസ്രയെലിലൂടെ ദൈവരാജ്യം ലോകമെല്ലാം സ്ഥാപിക്കാന്‍ കൊതിച്ച് നമ്മുടെ പൂര്‍വികരുടെ തിന്മയുടെ പുനര്‍ജന്മാങ്ങളാണീ ഭാരതത്തില്‍ "രാമരാജ്യം :കൊതിക്കുന്നത് !  "ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു" !;അത്രതന്നെ... ....



കുടുംബംകലക്കികത്തനാരുടെ ഉപഭോഗവസ്തുവാകാന്‍ ജീവിതമാകെ  കുരിശു ചുമന്നു, ഒടുവില്‍  ചോരയും നീരും വറ്റിയപ്പോള്‍ ചണ്ടിയായി പുറംതള്ളപ്പെട്ട അനേകായിരം കന്യകമാരുടെ ശാപം മാത്രം മതി ഇവരുടെ അരമന കോട്ട കൊത്തളങ്ങള്‍ കാലത്തിന്റെ കൈകളാല്‍ തകര്‍ക്കപ്പെടുവാന്‍ ....ക്രിസ്തു ആ ചുമതല ഇവിടുത്തെ ഹിന്ദുമൈത്രിയെ ഭരമേല്പ്പിച്ചായിരിക്കും..!  നമുക്കെന്തു ചേതം?

Tuesday 16 December 2014

അല്മായശബ്ദം: തരൂ ഒരാളെയെങ്കിലും .....

അല്മായശബ്ദം: തരൂ ഒരാളെയെങ്കിലും .....: മെത്രാനെക്കാള്‍ വലിയ അത്മായരും ഉള്ള നാടാണ് കേരളം. കുടുംബത്തില്‍ ധാരാളം കുട്ടികള്‍ വേണമെന്നും മൂന്നില്‍ കൂടുതല്‍ ഉള്ള വിട്ട്കാര്‍ക്ക് ഒരു ക...

ഒരനുഭവസാക്ഷ്യം ഇവിടെ കുറിക്കുന്നു !                                                             എന്റെ അനന്തിരവന്‍ ഒരു മേത്രാനാനിന്നു എന്റെ സഭയില്‍ !                                                                                അതിയാന്‍ 'റമ്പാന്‍' ആയിരുന്നപ്പോള്‍ (ബിഷപ്പ് ആകാന്‍ സെലക്റ്റ്ആയതിനു ശേഷം) എന്റെ വീട്ടില്‍ വന്നിരുന്നപ്പോള്‍,ഞാന്‍,"റമ്പാച്ചന്മോന്‍,ബിഷോപ്പാകുമ്പോള്‍ ദൈവവേല ചെയ്യുമോ അതോ സഭാവേലകള്‍ ചെയ്യുമോ" എന്ന്ചോദിച്ചു  ! ഉത്തരമായി "ഞാന്‍ സ്ഭാവേലകളെ ചെയ്യൂ എന്നായിരുന്നു ! ആ ഉത്തരം സത്യമായിരുന്നു ! അദ്ദേഹം എന്നും സഭാവേലകള്‍ ചെയ്യുന്നു ,ദൈവവേല എന്തെന്ന് അറിയാനുള്ള ദാഹമ്പൊലുമില്ലാത്ത ജന്മം ! അത് സഭയ്ക്കും അറിയില്ല ഒരുകാലത്തും ...

 കാറ്റും പൂമ്പാറ്റയും ചെയ്യുന്ന ദൈവവേലപോലും ഒരുമെത്രാനും  കത്തനാരും പാസ്ടരും , മണവാട്ടിപ്പെന്പടയും ചെയ്യുന്നില്ല എന്നതാണ് കര്‍ത്താവിനെ സാത്താന്റെ മുന്നില്‍ നാണിപ്പിക്കുന്ന സത്യം ! സുഖിച്ചു ജീവിക്കാനുള്ള കപടഭക്തി നിറഞ്ഞ മനസുകളുടെ അതിമോഹമാണീ വേഷംകെട്ടാല്‍! പ്രസവിക്കാതെ അമ്മമാരും അപ്പന്മാരും ആകാനുള്ള അരുതാത്തമോഹം!

സക്കരിയാച്ചയന്റെ "ഇന്നത്തെ മരാമത്ത് ദൈവവിളിക്കാർ ഓരോന്നായി, മെത്രാന്മാർ തൊട്ട് കൊച്ചച്ചന്മാർ വരെ, ചത്തൊടുങ്ങുകയോ ഇറങ്ങിപ്പോകുകയോ ചെയ്യുമ്പോൾ ക്രിസ്തു സന്തോഷിക്കും, സഭ സംശുദ്ധമാകും. "എന്ന വചനം ഓരോ ക്രിസ്ത്യാനിയും തിരുവചനം പോലെ കരളില്‍ കരുതിയാല്‍ നന്ന് !

Saturday 13 December 2014

അല്മായശബ്ദം: Read in 'Church Today'

അല്മായശബ്ദം: Read in 'Church Today': How rich is the Catholic Church?  Baptism of Fire - Indian Currents Editorial Pets have place in Heaven- Popeനിങ്ങള്ക്ക് മുന്‍പേ സ്വര്‍ഗത്തിലെത്തും ചുങ്കക്കാരും വേശ്യകളും "എന്ന ക്രിസ്തുവിന്റെ വിളബരത്തെ ദാ... പോപ്പങ്കില്‍ കടത്തിവെട്ടി !ഭേഷ്!

Source: Matters India Vatican City: Pope Francis confirmed during his weekly address in the Vatican’s St. Peter’s Square that canines, along with “all of God’s creatures,” can make it to heaven. The...
ALMAYASABDAM.COM
Like ·  · 
  • Samuel Koodal
    Write a comment...

അല്മായശബ്ദം: തരൂ ഒരാളെയെങ്കിലും .....

അല്മായശബ്ദം: തരൂ ഒരാളെയെങ്കിലും .....: മെത്രാനെക്കാള്‍ വലിയ അത്മായരും ഉള്ള നാടാണ് കേരളം. കുടുംബത്തില്‍ ധാരാളം കുട്ടികള്‍ വേണമെന്നും മൂന്നില്‍ കൂടുതല്‍ ഉള്ള വിട്ട്കാര്‍ക്ക് ഒരു ക...

എന്റെ കുട്ടിക്കാലത്ത് ദൈവവേലയ്ക്കായി ആറും ഏഴും മക്കളുള്ളവര്‍ ഒന്നിനെ അച്ചനാക്കാന്‍ ഉഴിഞ്ഞുവച്ചു വിടുമായിരുന്നു ! അതിലൊന്നാണീ ആറാമത്തെ മകന്‍ ഞാനും ! പക്ഷെ ഇന്ന് മുക്കിനു മുക്കുന്നു കോളേജ്// സ്കൂള്‍ ഉള്ളപ്പോള്‍ ആരും സഭാവേലൈക്കായി തലതെളിഞ്ഞ മക്കളെ വിടാറില്ല !  പക്ഷെ  ഒരുവീട്ടില്‍ "തലതെറിച്ച" ഒരെണ്ണം ഉണ്ടായാല്‍ അവനെ  അച്ഛനാക്കിയത്  തന്നെ ! എന്നാല്‍ ഇന്ന് ഹോമോ സെക്സില്‍ പുരോഹിതര്‍ കൂട്ടമായി സഭയില്‍ നശിക്കാതിരിക്കാന്‍ കൂടുതല്‍ മണവാട്ടിമാരെയാണ് സഭ ഉണ്ടാക്കേണ്ടത് ! "ഒരു പെണ്‍കുട്ടിയെ സഭയ്ക്കുതരൂ ,സോറി,ഇനിയും അഭയകള്‍ ഉണ്ടാകുമെന്ന ഭയം ആര്‍ക്കും വേണ്ടാ " എന്നാകട്ടെ പുതിയ ഇടയലേഖനം ...

അല്മായശബ്ദം: തോന്ന്യാസങ്ങൾ ഇത്രക്കാകാമോ?

അല്മായശബ്ദം: തോന്ന്യാസങ്ങൾ ഇത്രക്കാകാമോ?: പോട്ടെ, മിണ്ടണ്ടാ, തലയിൽ നിറയെ കച്ചി തിരുകി നടക്കുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം എന്നോർത്തതാണ്. എന്നാലും കോലാഹലത്തിന്റെ വഷളത്തരം നേരിട്ട് അ...

ഭര്‍ത്താവ് എത്ര ചെറ്റയാണെങ്കിലും ചില ഭാര്യമാര്‍ അവരെ പൊതുവേദിയില്‍ കുറ്റം പറയാറില്ല ! കാരണം അതോടെ കുടുംബം സമൂഹത്തില്‍ തകരും എന്ന ഉള്ഭയമാണ് ! അതുപോലെയാണ് നമ്മുടെ സഭകളിലെ ഭൂരിഭാഗം കന്യാസ്ത്രീകളും ! കത്തനാരെയും, കത്തനാര് വേഷം മാറിയ ബിഷോപ്പിനെയും ഈ കൂട്ടര്‍ കഴിയുന്നതും പുറംലോകത്തു വിശുദ്ധരെന്നു വരുത്തിതീര്‍ക്കും ! ഇത് ഒരുപക്ഷെ സ്വയരക്ഷയെയും കരുതിയാകണം ! എന്നാല്‍ ചില ചുണക്കുട്ടികള്‍ പുരോഹിതന്റെ, സഭയുടെ പീഡനം മടുത്തു തുറന്നടിച്ചു, പുരോഹിതനെയും അവനുണ്ടാക്കിയ സഭാനിയമങ്ങളെയും പിരാകി കൊല്ലുന്നതും കേള്‍ക്കാം ! അനുഭവസാക്ഷ്യമാണിത് ! ഈയിടെ പടുകിളവികളായ,അനാഥരായ രണ്ടു കന്യാകിളവികളുടെ വായില്‍നിന്നും ഞാന്‍ കേട്ടത് ഈ ബ്ലോഗില്‍ കുറിച്ചിരുന്നു ! എന്റെ സിസ്ടരെ, "കന്യാശാപം "എന്ന തലക്കെട്ടില്‍ ഈ ബ്ലോഗില്‍ ഉണ്ടത് ! ഒന്ന് വായിക്കൂ... മനസില്‍ വെളിച്ചം ഉള്ളവരായി ഇനിയെങ്കിലും ജീവിക്കൂ.....ഐ ഫീല്‍ പിറ്റി ഫോര്‍ യു ... കര്‍ത്താവിന്റെ മണവാട്ടിയായി കിളവികളായ (ഒന്ന് പ്രസവിക്കാനും മുലയൂട്ടാനും തങ്ങള്‍ക്കു പറ്റിയില്ലല്ലോ എന്ന തീരാദു;ഖവും നെഞ്ചില്‍ പേറി കാലമെല്ലാം അലയുന്ന "സഭയുടെ ബലിമൃഗങ്ങള്‍") ആ കന്യാകുമാരിമാരുടെ (സഭയേയും പുരോഹിതരെയും പിരാകുന്ന) മുഖം എന്റെ മനസ്സില്‍ മറക്കാതെ കിടക്കും അവസാന ശ്വാസംവരെ ,ഇതെഴുതാന്‍ ഒരു ഉത്തേജകമായി// ഉല്എരിവായി സത്യം !!

Wednesday 10 December 2014

അല്മായശബ്ദം: ഒരു മതത്തിന്റെ നാള്‍ വഴി!

അല്മായശബ്ദം: ഒരു മതത്തിന്റെ നാള്‍ വഴി!: സോണി ജോസ് 1) BC 7- നും BC2- നും ഇടയില് യേശുക്രിസ്തു ജനിച്ചു. 2) AD 26–36 നും ഇടയില് യേശുക്രിസ്തു സുവിശേഷം പ്രസംഗിച്ചു. ശിഷ്യന്മാരെ ത...

അല്മായശബ്ദം: നഷ്ടപ്പെട്ട ആടുകളെ കണ്ടെത്തല്‍ സഭയെ സന്തോഷിപ്പിക്ക...

അല്മായശബ്ദം: നഷ്ടപ്പെട്ട ആടുകളെ കണ്ടെത്തല്‍ സഭയെ സന്തോഷിപ്പിക്ക...: നഷ്ടപ്പെട്ട മകനെ അന്വേഷിച്ചു കണ്ടുപിടിക്കുന്ന സ്നേഹനിധിയായ ഒരമ്മയെപ്പോലെ അല്ലെങ്കില്‍ നല്ല ഇടയനെപ്പോലെ എല്ലാവരെയും യേശുവിന്‍റെ സന്നിധി...

"യെരുസലേം പുത്രിമാരെ നിങ്ങള്‍ എന്നെ ചൊല്ലി കരയേണ്ട ;നിങ്ങളുടെ മക്കളെ ചൊല്ലി കരയുവീന്‍ " എന്ന ക്രിസ്തുവിന്റെ അവസാന പബ്ലിക്‌ പ്രസംഗം വീണ്ടും ഇവിടെ നാം ഓര്‍ക്കുവാനാണ് സക്കരിയാചായെന്‍ പോപ്പ്നോട്  ഈ ഉഗ്രന്‍ ടയലോഗ് കാച്ചിയത് !

(Zach NedunkanalDecember 10, 2014 at 10:50 AM

Dear Pope, we have not lost any sheep so far. They are faring pretty well. But we've lost all the shepherds. They have gone astray after real estate. They are buying up house plots in the kingdom of Mammon, in Rome, Chicago, New Delhi and so on. So shed your tears for them, not for the sheep.)

 സാമാന്യജനത്തെക്കാള്‍ വളരെയധികം താണ ക്രിസ്തീയ സംസ്കാരം ഉള്ളവരാണ് എനിക്ക് പരിചയമുള്ള നമ്മുടെ പുരോഹിതരില്‍ ഏറിയ പങ്കും ! കോഴിക്കോട്ടെ ചില വൃത്തികെട്ട ജനവും, ഈ പുരോഹിതരുമാല്ലാതെ ആരാണിന്നും ഭൂമിയില്‍  സോടോമ്യരെ പിന്തുടരുന്നത് !? ദൈവത്തെയും മനുഷ്യനെയും ഒരുമിച്ചു ഫൂളാക്കുന്ന മറ്റേതു ജന്തുവാണിവിടെ ഉള്ളതു പുരോഹിതനല്ലാതെ? അതിനാല്‍ >പുരോഹിതരെ സൂക്ഷിക്കുക,,,



ഈയിടെ എന്റെ സഭയിലെ ഒരു ബിഷോപ്പിനോട് "ഞങ്ങളെ കുംപസാരിപ്പിക്കാന്‍ യോഗ്യതയുള്ള ഒറ്റകത്തനാരെയെങ്കിലും സഭ നാളിതുവരെ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ല ! ആയതിനാല്‍ ഈ മ്ലേച്ചനായ പുരോഹിതന്റെ മുന്‍പിലുള്ള കുമ്പസാരം എന്ന കൂദാശ സഭ ഒന്നാമതായി നിര്‍ത്തലാക്കണം " എന്ന് ഞാന്‍ പറഞ്ഞു ...അതിനാല്‍ പോപ്പ് ദൈവത്തെയറിയാത്ത സഭയിലെ ദൈവത്തെയറിയാത്ത പുരോഹിതരെ   ചൊല്ലി കരയട്ടെ ; പാവം ജനം അവരുടെ തമ്പുരാന്‍ കല്പിച്ചതുപോലെ "സ്വര്‍ഗസ്ഥനായ (ഹൃദയസ്ഥനായ)ഞങ്ങളുടെ  പിതാവിനെ"വിളിച്ചു കഴിഞ്ഞോളാമെന്നും കാലം പറയുന്നു ! ചെന്നായ്ക്കളും കുറുനരികളും ഇടയന്റെ കുപ്പായം അണിഞ്ഞു ആടിനെ മേയിക്കുന്ന കപടതനിറഞ്ഞ സഭയെ കാലംതന്നെ താനേതകര്‍ക്കും ! റോഷന്‍  പറഞ്ഞതുപോലെ ക്രിസ്തീയത ഇല്ലാത്ത സഭകളെല്ലാം തന്നെ, കുരങ്ങിനെപോലും അറിയാത്ത കള്ളവൈദ്യന്‍റെ കരിങ്കുരങ്ങുരസായനംപോലെയത്രേ ! സഭയിന്നൊരു  ക്ലാസിക് തട്ടിപ്പ് സംഘടനയായി മാറിക്കഴിഞ്ഞിരിക്കുന്നു!

പന്തം കണ്ട ഈയാംപാറ്റകള്‍ പോലെ തലമുറകള്‍ സഭകളുടെ            കുപ്പായകളറുകളും കൂദാശഷോകളും കണ്ടു ആക്രിഷ്ടരായി അതില്‍ കത്തിയമരുന്നു !  ..."പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന്" വിലക്കിയ ക്രിസ്തുവോ വിലപിക്കുന്നു !!!

Monday 8 December 2014

കള്ളക്കത്തനാരും കൂദാശയും

"കൂദാശ" എന്ന പുരോഹിതമുഴുത്തട്ടിപ്പില്ലാതെ എബ്രഹാം സാറായെയും , ഇസഹാക്ക് റെബെക്കായെയും, യാക്കോബ് ലേയായെയും കൂടെ അനുജത്തി റാഹേലിനെയും വിവാഹം കഴിച്ചില്ലേ ? എന്തിനേറെ പറയുന്നു ,നമ്മുടെ ഔസേപ്പുപിതാവും കര്‍ത്താവിന്ടംമച്ചിയും നല്ല ഉദാഹരണമല്ലേ ? ! കൂദാശ മിനിഞ്ഞാന്ന് നമ്മെ കുരുക്കാന്‍ ഇവറ്റകള്‍ എഴുതി ചിട്ടപ്പെടുത്തിയ "കത്തനാരുടെ കുതന്ത്രമല്ലേ" ? ചിന്തിക്കു ഓ... അച്ചയന്മാരെ ..അടുത്തതലമുറ സര്‍ക്കാര്തലത്തില്‍ വിവാഹിതരാകട്ടെ ! കത്തനാര് കൂദാശപ്പണി നിര്‍ത്തി തെങ്ങിന് കിളക്കട്ടെ / റബ്ബര്‍ ടാപ്പ് ചെയ്യട്ടെ ..അന്യദേശത്തൊഴിലാളികള്‍ മലയാളനാട് മുടിക്കാതിരിക്കട്ടെ !...കൊണ്ടാലും പഠിക്കാത്ത വെറും ഇറച്ചിക്കോഴികളല്ല നമ്മള്‍! "കാക്ക നോക്കറിയും ,കൊക്കുടക്കറിയും,പക്ഷെ കോഴി കൊണ്ടേ അറിയൂ"

"കൂദാശ" ,ഒന്നാലോചിക്കൂ ,ഒന്നാം കൂദാശതന്നെ എത്രയിനം ? മലത്തിമുക്കല്‍, മൂറോന്‍പുരട്ടല്‍, ആദിമകാല സുന്നത്ത്!, (ക്രിസ്തുവിനതായിരുന്നല്ലോ!) ആരാണിത് കണ്ടുപിടിച്ചത് ?ക്രിസ്തു ഒരു കൂദാശയും നമ്മെ കാണിച്ച്തന്നില്ല, കൂദാശ ചെയ്യാന്‍ നമ്മോടു കല്പ്പിച്ചുമില്ല /ചൊല്ലാനൊരു പാതിരിയേയും അവന്‍ ചുമതലപ്പെടുത്തിയുമില്ല ! പിന്നെ ആരിത് എവിടെ എന്തിനുവേണ്ടി എപ്പോള്‍ ആര്‍ക്കുവേണ്ടി എഴുതിയുണ്ടാക്കി ? "തട്ടിപ്പുജല്പനങ്ങള്‍" എന്നല്ലാതെ മനസര്‍പ്പിക്കാത്ത ഈ ചൂഷണ കര്‍മത്തിനു ദൈവമുന്പാകെ ഒരുവിലയും ഇല്ലേയില്ല ! പിന്നെ "ചുമ്മാവിശ്വാസികള്‍ക്ക്" പറയാനും പുകഴാനുംമുള്ള ഒരു ജല്പനനാടകം ! ഇതിന്റെ പേരില്‍ ആളെപ്പിഴിയുന്ന ക്രൂരനായ് കത്തനാരേ,കാലമിത് പൊറുക്കില്ല ..."മുറുക്കിക്കൊട്ടുന്നതു നിര്‍ത്താനാ"...

"പള്ളിയെന്ന" പാതിരിയുടെ "പീഡനത്തടവറയിൽ"നിന്നും ഒരിക്കലായി ക്രിസ്ത്യാനിക്ക് രക്ഷപെടുവാന്‍ ഒരു മാർഗമേയുള്ളൂ..പള്ളിയില്‍ നാം പോകാതെയിരിക്കുക ! വിവാഹകൂദാശ മുതലായ തട്ടിപ്പുവീരന്മാരുടെ കൂദാശകള്‍ പള്ളിക്കത്തനാരുടെ കയ്യില്‍നിന്നും കാശു കൊടുത്ത് വാങ്ങണം എന്ന പിതാക്കന്മാരുടെ പരമ്പരാഗത വിഡിത്തം നാം കണ്ണുമടച്ചു പിന്തുടരുന്നതാണിതിനു കാരണം ! പള്ളിപണിതോനെത്തന്നെ തെമ്മാടിക്കുഴിയില്‍ അടക്കുന്ന ചട്ടാമ്പിക്കത്തനാരെ ഒന്നാമതായി "പരത്തെമ്മാടി" എന്ന് മനസ്സില്‍ കരുതി അയ്യാളെ ജീവിതത്തില്‍നിന്നും ഒരിക്കലായി നാം പാടേ ഒഴിവാക്കുക !

ഓരോ ഗ്രാമത്തിലും ഓരോ പൊതുസെമിത്തേരികള്‍, ബ.സര്‍ക്കാര്‍ ഉണ്ടാക്കിത്തരണം !. അയല്‍ക്കാരനെ സ്നേഹിക്കുന്ന എല്ലാ നല്ലക്രിസ്ത്യാനിക്കും അവിടെ ആകാം ശവസംസ്ക്കാരച്ഛടങ്ങുകള്‍;! പക്ഷെ ദഹിപ്പിക്കുകയാണ് ശാസ്ത്രീയമായി നല്ലത് ! വിവാഹം സര്‍ക്കാര്‍ സാക്ഷീകരിക്കട്ടെ ! മാമോദീസ മലത്തിയും കമഴ്ത്തിയുമല്ല, ഭഗവത്‌ഗീത മനസ്സിൽ ഉറപ്പിച്ചു ജ്ഞാനസ്നാനമാകട്ടെ (ഓരോ മനസും ജ്ഞാനത്തില്‍ മുങ്ങിക്കുളിക്കട്ടെ )ഇതാനാത്മീകത ...ഇതാണ് സാര്‍വലോവ്കീക സ്നേഹം..

സര്‍ക്കാര്‍ മദ്യനയം/കക്ഷിപ്പോരു ഒന്നവസാനിപ്പിച്ചു "പള്ളിനയം" ഇനിയും ചര്‍ച്ച ചെയ്താട്ടേ ..(.അതിനായി ക്രിമിനല്സുകളെ അസംബ്ലിയിലേക്ക് നാം തിരഞ്ഞെടുക്കരുത്) ! "ഭഗവത്ഗീത മനസിലാക്കാത്ത ഒരുവനും MLA ? MP ? ആകുവാന്‍ യോഗ്യനല്ല" എന്ന് നിയമം ഉണ്ടാക്കുവീന്‍ .. ഭാരതീയവേദശാസ്ത്ര മൂല്യം തുളുംപുന്നതാണ് ഗീതയിലെ 700 ശ്ലോകങ്ങളും ! ഓരോ മനുഷ്യനും മനനംചെയ്തു ആത്മീകരാകുവാന്‍ ഗീതാപാരായനമാല്ലാതെ ഏതാണൊരു മാര്‍ഗം ഭൂമിയില്‍ ? പാഴ്ജന്മ പാതിരീ, നിനക്ക് ഹ..കഷ്ടം!

"എന്തുകൊണ്ട് ആളുകള്‍ക്ക് പള്ളിക്ക് വെളിയില്‍ കല്യാണം കഴിച്ച് പള്ളിയെ വെല്ലുവിളിച്ചു കൂടാ?"എന്നതിനോട് വിയോജിപ്പുണ്ട് ,,എതിര്‍ക്കുന്നതിലൂടെ വീണ്ടും നാം സ്വയം ദു:ഖം മനസിലേറ്റുകയായി ! അതിനുപകരം പള്ളിയെ നാം ഉപേക്ഷിക്കുന്നതാണേറെ ഉത്തമം! നമ്മെ പള്ളി മുടക്കുന്നതിന് മുന്‍പേ പള്ളിയെ നാം മുടക്കുന്നീ കാളകത്തനാരന്മാര്‍ കാരണം

അല്മായശബ്ദം: തോന്ന്യാസങ്ങൾ ഇത്രക്കാകാമോ?

അല്മായശബ്ദം: തോന്ന്യാസങ്ങൾ ഇത്രക്കാകാമോ?: പോട്ടെ, മിണ്ടണ്ടാ, തലയിൽ നിറയെ കച്ചി തിരുകി നടക്കുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം എന്നോർത്തതാണ്. എന്നാലും കോലാഹലത്തിന്റെ വഷളത്തരം നേരിട്ട് അ...

"ഭൂമിയിൽ ആരെയും പിതാവെന്നു വിളിക്കരുത് , ഒരുവനത്രേ നിങ്ങളുടെ പിതാവ്; സ്വര്‍ഗസ്ഥന്‍ തന്നെ" ! (വി.മത്തായി 23/9) ക്രിസ്തുവിന്റെ ഈ വചനം ഇതാ സംഘപരിവാര് ഇന്ന് നടപ്പിലാക്കുന്നു ! വിവാഹം കഴിക്കാത്ത കത്തനാര്ക്ക് ചക്കാത്തിന് അപ്പനാകണം പോലും ! നടപ്പില്ല കത്തനാരെ ഈ റെവ്/ഫാദർ കളി ; കാലം താനേ തടയിടുന്നു നിങ്ങളുടെ അതിക്രമങ്ങൾക്കു! ഹല്ലെലൂയ്യാ ..ആമ്മീൻ ...

Sunday 7 December 2014

അല്മായശബ്ദം: അമ്മ/ഉമ്മ

അല്മായശബ്ദം: അമ്മ/ഉമ്മ: ഈയിടെ ഇവിടടുത്തു കോന്നിയില്‍ പ്രൈവറ്റ്ബസ്സ്സ്ടാണ്ടിനു സമീപം, മെയിന്‍ റോഡില്‍, ഉച്ചയ്ക്ക് രണ്ടുമണിക്ക്. ഒരാള്‍ മറ്റൊരാളെ കുത്തികൊന്നു ! എത്ര...

ഈയിടെ ഇവിടടുത്തു കോന്നിയില്‍ പ്രൈവറ്റ്ബസ്സ്സ്ടാണ്ടിനു സമീപം, മെയിന്‍ റോഡില്‍, ഉച്ചയ്ക്ക് രണ്ടുമണിക്ക്. ഒരാള്‍ മറ്റൊരാളെ കുത്തികൊന്നു ! എത്രയെത്ര പേര്‍ ഇതു കണ്ടുകൊണ്ട്  കോരിത്തരിച്ചു അവിടെ നിന്നു ?! അവരുടെ കണ്മുന്നില്‍ നിണം വാര്നൂ കുത്തേറ്റയാള്‍ പിടഞ്ഞു മരിച്ചു, പക്ഷെ അവര്‍ കണ്ണടച്ചില്ല !! ഒടുവില്‍ കേസിന് സാക്ഷിയില്ല , ശിക്ഷയുമില്ല !

ദൈവത്തിന്‍റെ സ്വന്തം നാടിതാണ് ! പക്ഷെ സ്നേഹമായ ദൈവത്തിന്റെ ചിന്ഹം "ഉമ്മ " 'ചുംബനം' ഈ ദൈവത്തിന്റെ നാട്ടില്‍ മാത്രം ഭൂലോകത്ത്പറ്റില്ലപോലും ! ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം വെറുക്കുന്ന നാടാകും ഇത് അധികനാള്‍ വൈകാതെ സംശയമില്ല  !  നാശത്തിലേക്കാണീ നാടിന്റെ  പോക്ക്, ദു:ഖത്തോടെ ഇത് കുറിക്കുന്നു ...



കൈക്കൂലിക്കാരനായ സര്‍ക്കാരുജീവനക്കാരനെയോ/ എട്ടുംപൊട്ടും തനിക്കറിയാത്ത ദൈവത്തിനെ പേരില്‍ (ആര്‍ക്കും സ്വര്‍ഗം കൊടുക്കാമെന്നുപറഞ്ഞു ) പാവം ജനത്തെ കബളിപ്പിക്കുന്ന പുരോഹിതനെയോ / രാഷ്ടസേവ എന്നപേരില്‍  നാടാകെ നശിപ്പിക്കുന്ന കാലത്തിന്റെ ശാപമായ രാഷ്ട്രീയജന്മങ്ങളെയോ തിരിച്ചറിയാത്തവണ്ണം കലിമൂത്ത ജനമേ ..ഐ ഫീല്‍ sorry ഫോര്‍ യു !! എന്നാണു നിന്റെ മനസിന്‍റെ തിമിരം മാറുക " തമസോ മാ ജ്യോതിര്‍ഗമായ" സത്യമാവുക ?!



ഇവിടെ മനുഷ്യരുണ്ട്‌ /മനനമുള്ള മനുഷ്യരില്ല !                                              ഇവിടെ മനുഷ്യനു മനസുണ്ട് /മനസാക്ഷിയില്ല !

ഇവിടെ മതങ്ങളുണ്ട് /അവയില്‍ മനുഷ്യസ്നേഹമില്ല

പിറന്ന നാള്‍മുതല്‍ അമ്മയുടെ പൊന്നുമ്മ മുതലെത്ര ഉമ്മകള്‍ നാം വാങ്ങി // കൊടുത്തു ? ഇന്നാണിത് വിലക്കപ്പെട്ട കനിയാണന്ന നശിച്ച ബോധം എനിക്ക് വന്നത് ! ഹാ കഷ്ടം! എന്റെ പിറന്ന മണ്ണേ...നിന്നിലാരീ ശാപചിന്ത വിതച്ചു ? ചുംബനസമരക്കാരേ, "വാശിക്കാരും വളി വിടില്ല" ! അവരെ എതിര്‍ത്തു തല്ലുന്നവരേ, ഇതിലും നല്ലാത് തന്നത്താന്‍ നെഞ്ചില്‍  തല്ലുന്നതല്ലയോ ? കളികാണാന്‍ റോഡിലൂടെ നിരന്നു നിന്ന                                          കേരളനപുംസകങ്ങളെ ,നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു?  കാലം നിങ്ങളോട് പൊറുക്കില്ല ,കാരണം അധര്മ്മത്തെ എതിര്‍ക്കാതെ നോക്കിനില്‍ക്കുന്നതും മറ്റൊരു അധര്‍മ്മമാണ് സത്യം !!  

അമ്മ/ഉമ്മ

ഈയിടെ ഇവിടടുത്തു കോന്നിയില്‍ പ്രൈവറ്റ്ബസ്സ്സ്ടാണ്ടിനു സമീപം, മെയിന്‍ റോഡില്‍, ഉച്ചയ്ക്ക് രണ്ടുമണിക്ക്. ഒരാള്‍ മറ്റൊരാളെ കുത്തികൊന്നു ! എത്രയെത്ര പേര്‍ ഇതു കണ്ടുകൊണ്ട് കോരിത്തരിച്ചു അവിടെ നിന്നു ?! അവരുടെ കണ്മുന്നില്‍ നിണം വാര്നൂ കുത്തേറ്റയാള്‍ പിടഞ്ഞു മരിച്ചു, പക്ഷെ അവര്‍ കണ്ണടച്ചില്ല !! ഒടുവില്‍ കേസിന് സാക്ഷിയില്ല , ശിക്ഷയുമില്ല !
ദൈവത്തിന്‍റെ സ്വന്തം നാടിതാണ് ! പക്ഷെ സ്നേഹമായ ദൈവത്തിന്റെ ചിന്ഹം "ഉമ്മ " 'ചുംബനം' ഈ ദൈവത്തിന്റെ നാട്ടില്‍ മാത്രം ഭൂലോകത്ത്പറ്റില്ലപോലും ! ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം വെറുക്കുന്ന നാടാകും ഇത് അധികനാള്‍ വൈകാതെ സംശയമില്ല ! നാശത്തിലേക്കാണീ നാടിന്റെ പോക്ക്, ദു:ഖത്തോടെ ഇത് കുറിക്കുന്നു... കൊലപാതകം യാതൊരു പ്രതികരണവും ഇല്ലാതെയാണ് ജനകോടികള്‍ ഇവിടെ കാണുന്നതെങ്കിലും ,സ്നേഹം ഈ നാട് വെറുക്കുന്നു !!
"സ്നേഹമില്ലെന്നാല്‍ പിന്നേതുമില്ല ,സ്നേഹമാണീശന്റെ ഭാഷ ;കേള്‍ക്കൂ"
ഞാനറിയാതെ ഒരു പല്ലവി മൂളിപ്പോയി ,മാപ്പ് !!
കൈക്കൂലിക്കാരനായ സര്‍ക്കാരുജീവനക്കാരനെയോ/ എട്ടുംപൊട്ടും തനിക്കറിയാത്ത ഏതോ ദൈവത്തിനെ പേരില്‍ (ആര്‍ക്കും സ്വര്‍ഗം കൊടുക്കാമെന്നുപറഞ്ഞു ) പാവം ജനത്തെ കബളിപ്പിക്കുന്ന , കൂദാശിപ്പിക്കുന്ന പുരോഹിതനെയോ / "രാഷ്ടസേവ" എന്നപേരില്‍ നാടാകെ നശിപ്പിക്കുന്ന കാലത്തിന്റെ ശാപമായ രാഷ്ട്രീയജന്മങ്ങളെയോ തിരിച്ചറിയാത്തവണ്ണം കലിമൂത്ത ജനമേ ..ഐ ഫീല്‍ sorry ഫോര്‍ യു !! എന്നാണു നിന്റെ മനസിന്‍റെ തിമിരം മാറുക " തമസോ മാ ജ്യോതിര്‍ഗമായ" സത്യമാവുക ?! മരിക്കും മുന്‍പേ ഒരുവട്ടം "ഭഗവത്ഗീത" വായിക്കൂ ...ഒന്നും മനസിലായില്ലെങ്കില്‍ പലവുരുവായിക്കൂ ...
ഇവിടെ മനുഷ്യരുണ്ട്‌ /പക്ഷെ മനനമുള്ള മനുഷ്യരില്ല ! ഇവിടെ മനുഷ്യനു മനസുണ്ട് /പക്ഷെ അവര്‍ക്ക്മനസാക്ഷിയില്ല !
ഇവിടെ മതങ്ങളുണ്ട്നിരനിരയായി, പക്ഷെ അവയില്‍ മനുഷ്യസ്നേഹമില്ല ,ദൈവസ്നേഹവും ഇല്ലേയില്ല !
പിറന്ന നാള്‍മുതല്‍ അമ്മയുടെ പൊന്നുമ്മ മുതലെത്ര ഉമ്മകള്‍ നാം വാങ്ങി // കൊടുത്തു ? ഇന്നാണിത് "വിലക്കപ്പെട്ട കനിയാണന്ന" നശിച്ച ബോധം എനിക്ക് വന്നത് ! ഹാ കഷ്ടം! എന്റെ പിറന്ന മണ്ണേ...നിന്നിലാരീ ശാപചിന്ത വിതച്ചു ? ലോകം ഇത് അറിയാതിരിക്കട്ടെ , അറിഞ്ഞാലോ വിഷപ്പാമ്പിനെക്കാള്‍ ലോകം നമ്മെ വെറുക്കും/ഭയക്കും ! ചുംബനസമരക്കാരേ, "വാശിക്കാരും വളി വിടില്ല" ! അവരെ എതിര്‍ത്തു തല്ലുന്നവരേ, ഇതിലും നല്ലത് തന്നത്താന്‍ നെഞ്ചില്‍ തല്ലുന്നതല്ലയോ ? ഈ തീക്കളി കാണാന്‍ റോഡിലാകെ നിരന്നു നിന്ന "കേരളനപുംസകങ്ങളെ" ,നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? കാലം നിങ്ങളോട് പൊറുക്കില്ല ,കാരണം അധര്മ്മത്തെ എതിര്‍ക്കാതെ അത് നോക്കിനില്‍ക്കുന്നതും മറ്റൊരു അധര്‍മ്മമാണ് സത്യം !! ഗീത പഠിക്കൂ ..please..............    

Friday 5 December 2014

അല്മായശബ്ദം: അന്ന് ജാലിയന്‍ വാലാബാഗ് ഇന്ന് കൊച്ചു പാലാ....

അല്മായശബ്ദം: അന്ന് ജാലിയന്‍ വാലാബാഗ് ഇന്ന് കൊച്ചു പാലാ....: ഒരു ഫെയിസ് ബുക്ക് കുറിപ്പ്.... Francis Kurian Madhavasserry -  സഭക്ക് അടുത്ത ഭരണത്തിലും പിടി വേണമെങ്കില്‍ ഇടതുപക്ഷവുമായി കൂടിയേ പറ്റു....

മതനേതാക്കളും രാഷ്ട്രീയക്കാരും ഒരുമിച്ചുകൈകോര്‍ത്താല്‍ ജനത്തിന്റെ കഷ്ടകാലംഅന്നു തുടക്കമായി ! ഇനി കാലമെല്ലാം ഈ രണ്ടുതരം vip കളെ ചുമന്നുകൊണ്ടു നടക്കലാകും പിന്നെ  ജനത്തിന്റെ അദ്ധ്വാനം ! "ഒരിടത്ത് ജനനം ,ഒരിടത്ത് മരണം ;ചുമലില്‍ ജീവിതഭാരം" എന്ന പാട്ടുവേണേല്‍ മൂളാം..ബോധമുണരുമ്പോള്‍!               ·

"ബരാബാസിനെ വിട്ടുതരിക", "അവനെ കുരിശിക്ക" എന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കലികാലകയ്യാപ്പാവിന്റെ ഉല്‍വിളിയാണീ മഹാപുരോഹിതന്റെ നാവിലൂടെ നാം ഇന്നലെ കേട്ടത് ! അനീതിയുടെ പുതിയൊരു സുനാമിയുടെ ഇരമ്പലാണീ വാക്കുകള്‍! "കൈസര്‍ക്കുള്ളത് കൈസര്‍ക്കും , ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പീന്‍ " എന്ന ക്രിസ്തുവിന്‍റെ വകതിരിവില്ലാത്ത ഇവറ്റകള്‍ എങ്ങിനെ എന്റെ കത്താവിന്റെ അനുയായികളാകും ? കാലം ഇവരോട് തക്കതും അതിലധികവും ചോദിക്കട്ടെ !! ഉള്ളലിഞ്ഞു നമുക്ക് പിരാകാം ...


Tuesday 2 December 2014

അല്മായശബ്ദം: അല്മായശബ്ദം: പ്രത്യേക സിനഡ് - വിഷയം: കുടുംബം

അല്മായശബ്ദം: അല്മായശബ്ദം: പ്രത്യേക സിനഡ് - വിഷയം: കുടുംബം: അല്മായശബ്ദം: പ്രത്യേക സിനഡ് - വിഷയം: കുടുംബം : എന്റെ ദൈവം കത്തോലിക്കാ മതത്തിന്റെ ദൈവമല്ല എന്ന വാക്കുകളിലൂടെയാണ് തൻറെ നേതൃത്വം സഭയിൽ അനന്യമാണ...

അല്മായശബ്ദം: പ്രത്യേക സിനഡ് - വിഷയം: കുടുംബം

അല്മായശബ്ദം: പ്രത്യേക സിനഡ് - വിഷയം: കുടുംബം: എന്റെ ദൈവം കത്തോലിക്കാ മതത്തിന്റെ ദൈവമല്ല എന്ന വാക്കുകളിലൂടെയാണ് തൻറെ നേതൃത്വം സഭയിൽ അനന്യമാണെന്ന് പോപ്‌ ഫ്രാൻസിസ് തെളിയിച്ചത്. ഇതുവരെ മറ്റ...

"മകനേ,നീ എവിടെയാകുന്നു?" എന്ന് കര്‍ത്താവ് ചോദിച്ചാല്‍ ,"കര്‍ത്താവേ ഞാന്‍ കത്തനാരുടെ അടിമയായി പള്ളിയിലുണ്ട്!" എന്ന് ഒരു ഉളിപ്പുമില്ലാതെ മറുപടി പറയുന്ന പൊട്ടന്മാരായ എല്ലാ അച്ചായെന്മാരും അവശ്യം വായിച്ചു മനസിലാക്കേണ്ട നിതാന്തസത്യമാണീ സക്കരിയാചായെന്റെ കുറിപ്പ് ! വായിക്കൂ സമൂഹമേ , ഒരുവട്ടം വായിച്ചാല്‍ മനസിലായെന്നു വരില്ല ,കാരണം "അറിവിനെ അറിയാന്‍ ഒരറിവ്‌ വേണം "! അറിവില്‍, ജ്ഞാനത്തില്‍ ഇനിയെങ്കിലും സ്നാനം ചെയ്യൂ ..

Monday 1 December 2014

അല്മായശബ്ദം: പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം

അല്മായശബ്ദം: പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം: പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം  കര്‍ത്താവേ ,നിന്‍റെ മനുഷ്യാവതാരകാലത്ത് 'റബ്ബര്‍' ആമസോണില്‍ വളരുന്നു എന്നുപോലും നീ അറിഞ്ഞിരുന്നില്ല ...

പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം

പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം 
കര്‍ത്താവേ ,നിന്‍റെ മനുഷ്യാവതാരകാലത്ത് 'റബ്ബര്‍' ആമസോണില്‍ വളരുന്നു എന്നുപോലും നീ അറിഞ്ഞിരുന്നില്ല എന്നാണെന്‍റെവിചാരം  ! ഒലിവും ദേവതാരുവും അത്തിയും ഒക്കെ നീ കണ്ടിട്ടുമുണ്ട് ! വിശന്നപ്പോള്‍ നീ പാവം അത്തിയെ ഒരു കവിതപോലെ ശപിച്ചെന്നും ബൈബിളിലൂടെ ഞാനറിഞ്ഞു ! ഓക്കേ, കാര്യമതല്ല ; ഇന്നുമുതല്‍ ഒരാഴ്ച പാലയിലൊരു പള്ളിയില്‍ നിനക്കറിയാന്മേലാത്ത ഏതോ ഒരു "റബ്ബറിന്‍റെ " വിലകുറഞ്ഞതിനു എതിരായി  കൂട്ടപ്രാര്‍ത്ഥന നമ്മുടെ  ക്രിസ്ത്യാനികള്‍ നടത്തുന്നതായി ഏഷ്യാനെറ്റില്‍ ഇന്നുച്ചമുതല്‍ വിളബരം, വാര്‍ത്തയായി !  ദൈവത്തെ അറിയാത്ത // നീ ആരെന്നു അറിയാത്ത // പ്രാര്‍ത്ഥന എന്തെന്നറിയാത്ത // വി.മത്തായി ആറു ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരുപറ്റം ജനം ഇന്നും നാടാകെ  പള്ളികള്‍ നിറയെ ഏതോ വിവരംകെട്ട കത്തനാരന്മാരുടെ അടിമകളായി //ചട്ടുകമായി കഴിയുന്നു എന്നത് ഈയുള്ളവന് ദു:ഖമുളവാക്കുന്നു ! "കഴിയുമെങ്കില്‍ ഈ പാനപാത്രം എന്കല്‍നിന്നും നീക്കേണമേ" എന്ന നിന്റെ അന്തംവിട്ട യാചന തമ്പുരാന്‍ കേട്ടില്ലല്ലോ എന്നറിയാവുന്ന നിന്നോട് ഈ കുറിക്കുന്നത് മാപ്പാക്കണേ....   ആമ്മീന്‍ ! 

പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം

പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം 
കര്‍ത്താവേ ,നിന്‍റെ മനുഷ്യാവതാരകാലത്ത് 'റബ്ബര്‍' ആമസോണില്‍ വളരുന്നു എന്നുപോലും നീ അറിഞ്ഞിരുന്നില്ല എന്നാണെന്‍റെവിചാരം  ! ഒലിവും ദേവതാരുവും അത്തിയും ഒക്കെ നീ കണ്ടിട്ടുമുണ്ട് ! വിശന്നപ്പോള്‍ നീ പാവം അത്തിയെ ഒരു കവിതപോലെ ശപിച്ചെന്നും ബൈബിളിലൂടെ ഞാനറിഞ്ഞു ! ഓക്കേ, കാര്യമതല്ല ; ഇന്നുമുതല്‍ ഒരാഴ്ച പാലയിലൊരു പള്ളിയില്‍ നിനക്കറിയാന്മേലാത്ത ഏതോ ഒരു "റബ്ബറിന്‍റെ " വിലകുറഞ്ഞതിനു എതിരായി  കൂട്ടപ്രാര്‍ത്ഥന നമ്മുടെ  ക്രിസ്ത്യാനികള്‍ നടത്തുന്നതായി ഏഷ്യാനെറ്റില്‍ ഇന്നുച്ചമുതല്‍ വിളബരം, വാര്‍ത്തയായി !  ദൈവത്തെ അറിയാത്ത // നീ ആരെന്നു അറിയാത്ത // പ്രാര്‍ത്ഥന എന്തെന്നറിയാത്ത // വി.മത്തായി ആറു ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരുപറ്റം ജനം ഇന്നും നാടാകെ  പള്ളികള്‍ നിറയെ ഏതോ വിവരംകെട്ട കത്തനാരന്മാരുടെ അടിമകളായി //ചട്ടുകമായി കഴിയുന്നു എന്നത് ഈയുള്ളവന് ദു:ഖമുളവാക്കുന്നു ! "കഴിയുമെങ്കില്‍ ഈ പാനപാത്രം എന്കല്‍നിന്നും നീക്കേണമേ" എന്ന നിന്റെ അന്തംവിട്ട യാചന തമ്പുരാന്‍ കേട്ടില്ലല്ലോ എന്നറിയാവുന്ന നിന്നോട് ഈ കുറിക്കുന്നത് മാപ്പാക്കണേ....   ആമ്മീന്‍ !