Tuesday, 16 December 2014

അല്മായശബ്ദം: തരൂ ഒരാളെയെങ്കിലും .....

അല്മായശബ്ദം: തരൂ ഒരാളെയെങ്കിലും .....: മെത്രാനെക്കാള്‍ വലിയ അത്മായരും ഉള്ള നാടാണ് കേരളം. കുടുംബത്തില്‍ ധാരാളം കുട്ടികള്‍ വേണമെന്നും മൂന്നില്‍ കൂടുതല്‍ ഉള്ള വിട്ട്കാര്‍ക്ക് ഒരു ക...

ഒരനുഭവസാക്ഷ്യം ഇവിടെ കുറിക്കുന്നു !                                                             എന്റെ അനന്തിരവന്‍ ഒരു മേത്രാനാനിന്നു എന്റെ സഭയില്‍ !                                                                                അതിയാന്‍ 'റമ്പാന്‍' ആയിരുന്നപ്പോള്‍ (ബിഷപ്പ് ആകാന്‍ സെലക്റ്റ്ആയതിനു ശേഷം) എന്റെ വീട്ടില്‍ വന്നിരുന്നപ്പോള്‍,ഞാന്‍,"റമ്പാച്ചന്മോന്‍,ബിഷോപ്പാകുമ്പോള്‍ ദൈവവേല ചെയ്യുമോ അതോ സഭാവേലകള്‍ ചെയ്യുമോ" എന്ന്ചോദിച്ചു  ! ഉത്തരമായി "ഞാന്‍ സ്ഭാവേലകളെ ചെയ്യൂ എന്നായിരുന്നു ! ആ ഉത്തരം സത്യമായിരുന്നു ! അദ്ദേഹം എന്നും സഭാവേലകള്‍ ചെയ്യുന്നു ,ദൈവവേല എന്തെന്ന് അറിയാനുള്ള ദാഹമ്പൊലുമില്ലാത്ത ജന്മം ! അത് സഭയ്ക്കും അറിയില്ല ഒരുകാലത്തും ...

 കാറ്റും പൂമ്പാറ്റയും ചെയ്യുന്ന ദൈവവേലപോലും ഒരുമെത്രാനും  കത്തനാരും പാസ്ടരും , മണവാട്ടിപ്പെന്പടയും ചെയ്യുന്നില്ല എന്നതാണ് കര്‍ത്താവിനെ സാത്താന്റെ മുന്നില്‍ നാണിപ്പിക്കുന്ന സത്യം ! സുഖിച്ചു ജീവിക്കാനുള്ള കപടഭക്തി നിറഞ്ഞ മനസുകളുടെ അതിമോഹമാണീ വേഷംകെട്ടാല്‍! പ്രസവിക്കാതെ അമ്മമാരും അപ്പന്മാരും ആകാനുള്ള അരുതാത്തമോഹം!

സക്കരിയാച്ചയന്റെ "ഇന്നത്തെ മരാമത്ത് ദൈവവിളിക്കാർ ഓരോന്നായി, മെത്രാന്മാർ തൊട്ട് കൊച്ചച്ചന്മാർ വരെ, ചത്തൊടുങ്ങുകയോ ഇറങ്ങിപ്പോകുകയോ ചെയ്യുമ്പോൾ ക്രിസ്തു സന്തോഷിക്കും, സഭ സംശുദ്ധമാകും. "എന്ന വചനം ഓരോ ക്രിസ്ത്യാനിയും തിരുവചനം പോലെ കരളില്‍ കരുതിയാല്‍ നന്ന് !

No comments:

Post a Comment

Note: only a member of this blog may post a comment.