Saturday 13 December 2014

അല്മായശബ്ദം: തോന്ന്യാസങ്ങൾ ഇത്രക്കാകാമോ?

അല്മായശബ്ദം: തോന്ന്യാസങ്ങൾ ഇത്രക്കാകാമോ?: പോട്ടെ, മിണ്ടണ്ടാ, തലയിൽ നിറയെ കച്ചി തിരുകി നടക്കുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം എന്നോർത്തതാണ്. എന്നാലും കോലാഹലത്തിന്റെ വഷളത്തരം നേരിട്ട് അ...

ഭര്‍ത്താവ് എത്ര ചെറ്റയാണെങ്കിലും ചില ഭാര്യമാര്‍ അവരെ പൊതുവേദിയില്‍ കുറ്റം പറയാറില്ല ! കാരണം അതോടെ കുടുംബം സമൂഹത്തില്‍ തകരും എന്ന ഉള്ഭയമാണ് ! അതുപോലെയാണ് നമ്മുടെ സഭകളിലെ ഭൂരിഭാഗം കന്യാസ്ത്രീകളും ! കത്തനാരെയും, കത്തനാര് വേഷം മാറിയ ബിഷോപ്പിനെയും ഈ കൂട്ടര്‍ കഴിയുന്നതും പുറംലോകത്തു വിശുദ്ധരെന്നു വരുത്തിതീര്‍ക്കും ! ഇത് ഒരുപക്ഷെ സ്വയരക്ഷയെയും കരുതിയാകണം ! എന്നാല്‍ ചില ചുണക്കുട്ടികള്‍ പുരോഹിതന്റെ, സഭയുടെ പീഡനം മടുത്തു തുറന്നടിച്ചു, പുരോഹിതനെയും അവനുണ്ടാക്കിയ സഭാനിയമങ്ങളെയും പിരാകി കൊല്ലുന്നതും കേള്‍ക്കാം ! അനുഭവസാക്ഷ്യമാണിത് ! ഈയിടെ പടുകിളവികളായ,അനാഥരായ രണ്ടു കന്യാകിളവികളുടെ വായില്‍നിന്നും ഞാന്‍ കേട്ടത് ഈ ബ്ലോഗില്‍ കുറിച്ചിരുന്നു ! എന്റെ സിസ്ടരെ, "കന്യാശാപം "എന്ന തലക്കെട്ടില്‍ ഈ ബ്ലോഗില്‍ ഉണ്ടത് ! ഒന്ന് വായിക്കൂ... മനസില്‍ വെളിച്ചം ഉള്ളവരായി ഇനിയെങ്കിലും ജീവിക്കൂ.....ഐ ഫീല്‍ പിറ്റി ഫോര്‍ യു ... കര്‍ത്താവിന്റെ മണവാട്ടിയായി കിളവികളായ (ഒന്ന് പ്രസവിക്കാനും മുലയൂട്ടാനും തങ്ങള്‍ക്കു പറ്റിയില്ലല്ലോ എന്ന തീരാദു;ഖവും നെഞ്ചില്‍ പേറി കാലമെല്ലാം അലയുന്ന "സഭയുടെ ബലിമൃഗങ്ങള്‍") ആ കന്യാകുമാരിമാരുടെ (സഭയേയും പുരോഹിതരെയും പിരാകുന്ന) മുഖം എന്റെ മനസ്സില്‍ മറക്കാതെ കിടക്കും അവസാന ശ്വാസംവരെ ,ഇതെഴുതാന്‍ ഒരു ഉത്തേജകമായി// ഉല്എരിവായി സത്യം !!

No comments:

Post a Comment

Note: only a member of this blog may post a comment.