Saturday 20 December 2014

അല്മായശബ്ദം: നമുക്ക് ദിശ തെറ്റിയോ?

അല്മായശബ്ദം: നമുക്ക് ദിശ തെറ്റിയോ?: കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കേ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ ആകെ ആലോ...

ഭൂപടത്തില്‍ കൊല്ലംജില്ലയോളം വലിപ്പമില്ലാത്ത ഇസ്രയേലിനെ തീറ്റിപ്പോറ്റാന്‍ മറ്റനേകം ജനതതിയെ കൊള്ളയടിപ്പിക്കുന്ന ഒരു നീതിമാനായ യഹോവയെ പഴയനിയമത്തില്‍ നാം പരിചയപ്പെട്ടെങ്കിലും; അതിയാന് പാരപണിത് "പുതിയ നിയമം "സ്നേഹമാകുന്ന ഭാഷയിലൂടെ നമുക്കോതിത്തന്നവനെ  കുരിശിച്ച കയ്യപ്പവിന്റെ കുപ്പായം പലവട്ടം ഫാഷന്‍ മാറ്റി അണിഞ്ഞാലും  ചെന്നായ്ക്കളാകുന്ന  പുരോഹിതര്‍ ഒരിക്കലും ദൈവത്തെ അറിയുന്ന നല്ലിടയര്‍ ആവുകയില്ല !



"ഭാരതീയര്‍ മുഴുവന്‍ രാമന്‍റെ മക്കളെന്നു മാത്രമല്ല, ഹിന്ദുക്കള്‍ അല്ലാത്തവര്‍ മനുഷ്യരല്ലെന്ന് വരെ പറഞ്ഞ നേതാക്കന്മാര്‍ ഡല്‍ഹിയില്‍ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നു." എന്ന മറ്റപള്ളിസാറിന്‍റെ വചനം മനസിന്‌ നൊമ്പരം ലേശംപോലും നല്‍കുന്നില്ല !  കാരണം ,

"കത്തോലിക്കനല്ലാത്തവന്‍ ക്രിസ്ത്യാനിയല്ല" എന്ന് പറഞ്ഞു  (പ്രോട്ടസ്റെന്റുകാരനെ) കൊല്ലിച്ച പോപ്പും , പഴയ നിയമത്തിലെ യഹോവയും , മോശയും, ഇന്നത്തെ യഹൂദനും, ക്രിസ്തുവിനെ / അവന്റെ സ്നേഹത്തെ  (ശത്രുവിനെ സ്നേഹിക്കൂ ) കണ്ടറിഞ്ഞവരല്ല ! ഇസ്രയെലിലൂടെ ദൈവരാജ്യം ലോകമെല്ലാം സ്ഥാപിക്കാന്‍ കൊതിച്ച് നമ്മുടെ പൂര്‍വികരുടെ തിന്മയുടെ പുനര്‍ജന്മാങ്ങളാണീ ഭാരതത്തില്‍ "രാമരാജ്യം :കൊതിക്കുന്നത് !  "ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു" !;അത്രതന്നെ... ....



കുടുംബംകലക്കികത്തനാരുടെ ഉപഭോഗവസ്തുവാകാന്‍ ജീവിതമാകെ  കുരിശു ചുമന്നു, ഒടുവില്‍  ചോരയും നീരും വറ്റിയപ്പോള്‍ ചണ്ടിയായി പുറംതള്ളപ്പെട്ട അനേകായിരം കന്യകമാരുടെ ശാപം മാത്രം മതി ഇവരുടെ അരമന കോട്ട കൊത്തളങ്ങള്‍ കാലത്തിന്റെ കൈകളാല്‍ തകര്‍ക്കപ്പെടുവാന്‍ ....ക്രിസ്തു ആ ചുമതല ഇവിടുത്തെ ഹിന്ദുമൈത്രിയെ ഭരമേല്പ്പിച്ചായിരിക്കും..!  നമുക്കെന്തു ചേതം?

No comments:

Post a Comment

Note: only a member of this blog may post a comment.