Friday 24 May 2013

"മതവും ആത്മീകതയും" !

"മതവും ആത്മീകതയും" ! മതം എന്നതു വിശ്വാസങ്ങളുടെ കലവറയാണെങ്കിൽ , വിശ്വാസികളുടെ തടവറയാണെകിൽ ,ആത്മീകതെന്നത് മനസിന്റെ മനനംഗളിലേയ്ക്കുള്ള സ്വാതന്ത്ര്യമാണ്,അനാദിവിശാലതയിലെക്കുള്ള മനസിന്റെ അലിഞ്ഞുചേരാനുള്ള സ്വാതന്ത്ര്യമാണ് ! മതവിശ്വാസികളിൽ മനനം പാടില്ല !, ചിന്തിച്ചു തുടങ്ങിയ മനസ് കാലക്രമേണ അവിശ്വാസത്തിനു വേദിയാകും എന്നതിനാൽ , ഇടയന്മാർ ആടുകളുടെ മനസിനെ മനനം ചെയ്യാൻ അനുവദിക്കില്ല !, അതുകാരണം അവർ അന്ധവിശ്വാസികളായി "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന മട്ടാകുന്നു.. ! തന്മൂലം മനസിന്റെ മൌനം , ധ്യാനം ശീലമാക്കി മനസിന്റെ പരമാനന്ദത്തിലുള്ള ലയനം , മനസിന്റെ പരമാനന്ദ അനുഭവഭാഗ്യം ഒരുവനും ഇല്ലാതെപോകുന്നു . ....................................................... .1.."ലാ ഇലാഹ ഇല്ലല്ലാഹു"(അല്ലാഹുവല്ലാതെ മറ്റൊന്നുമില്ല) .2..ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു (ലോകവൃക്ഷം , പ്രപഞ്ചവൃക്ഷം) ...3..ഈശാവാസ്യമിതംസർവം .(സകലവും ഈശ്വരനിൽ) .എന്നതും അറിവിന്റെ നിത്യസത്യത്തിന്റെ മൂന്നു വശങ്ങളാകുന്നു ! . .അല്ലാഹുവല്ലാതെ മറ്റൊന്നുമില്ലായെങ്കിൽ , ഈ ഞാനും ആ അല്ലാഹുവിന്റെ അംശമാകുന്നു ! അപ്പോൾ "ഞാനും പിതാവും ഒന്നാകുന്നു" എന്ന മശിഹായുടെ ഉള്ളറിവും , "അഹം ബ്രംമാസ്മി" എന്ന ഉപനിഷത് കണ്ടെത്തലും ഒന്നാകുമല്ലോ! എല്ലാ മതങ്ങളിലെയും അന്തസത്ത ഒന്നായിരിക്കെ , പുരോഹിതകൈകൾ മെനെഞ്ഞ വിശ്വാസങ്ങൾ ഇന്നാകമാനലോകജന മനസുകളെ നിത്യമായ അടിമത്വത്തിലേക്കു വഴിനടത്തുന്നു...മനനമുള്ളവൻ വിശ്വാസങ്ങളെ മറികടന്നു തന്നിലേയ്ക്കുള്ള അന്വേഷണത്തിലൂടെ തന്നിലെ വിശ്വസത്യത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു !..ദൈവത്തെ ഉള്ളിന്റെഉള്ളിൽ അറിയാതെ , തന്നിലെ "താൻ" തന്നെയാണു ദൈവമെന്നറിയാതെ , തന്നിൽ നിന്നും അന്യമായ ഏതോ ഒരു അജ്ഞാത ശക്തിയൊടു പുരോഹിതൻ പറഞ്ഞപ്രകാരം യാചിച്ചും പ്രാർഥിച്ചും സ്തുതിച്ചും ജീവികാലം വ്രിഥാവിലാക്കുന്ന പാവം ജീവികളാണീ മാനവകുലമാകവേ ! ഞാൻ അറിയാതെതന്നെ എന്നിലേക്ക്‌ വായുവിനെ ആവാഹിക്കുകയും പിന്നീടാവായുവിലെ   എനിക്കാവശ്യമായ oxigane  മാത്രം സ്വീകരിച്ഛതിനു ശേഷം എനിക്കാവശ്യമില്ലാത്ത കാർബന്ദയൊക്സിടിനെ പുറത്തേക്കു വിടുകയും  ചെയ്യുന്ന എന്നിലെ  വിവേകമാണ് ,(ജ്ജ്ഞാനമാണീശ്വരൻ) ! ഞാൻ കഴിക്കുന്ന ആഹാരത്തെ എനിക്ക് വേണ്ടതെടുത്തിട്ടു ബാക്കി വിസര്ജനമാക്കുന്ന വിവേകമാണ് ദൈവം ! എന്നെ  ഞാനാക്കുന്ന ബോധമാണ് ദൈവം !   ക്രി സ്തു ഉൾപ്പടെ സകല ഗുരുക്കന്മാരും മതവിശ്വാസികളാകാതെ നാം ആത്മീയരാകാനാണു നമ്മോടു ഉപദേശിച്ചതും ! ഉണർവിലും,സ്വപ്നത്തിലും അനുഭവവേദ്യമാകുന്ന മനസ് നമ്മുടെ ഉറക്കത്തിൽ ഇല്ലാതെയാകുന്നു ! എവിടെനിന്നും ഈ മനസുണർന്നു വന്നു ? ഉണ്ടാവുകയും പിന്നെ ഇല്ലാതാവുകയും ചെയ്യുന്ന ഈ മനസു ഇല്ലാതെയാകുമ്പോൾ എവിടെ അലിഞ്ഞില്ലാതെയാകുന്നു ?എന്നീ ചോദ്യങ്ങൾക്കുള്ള ശരിയുത്തരം , നിത്യമായ കടലും അതിൽനിന്നും അല്പനേരത്തെക്കുമാത്രമുണ്ടായി പിന്നതിലലിഞ്ഞില്ലാതെയാകുന്ന തിരമാലകൾ പോലെ , നമ്മുടെ മനസും ആ വിശ്വമനസിന്റെ അംശമാണെന്നും അതിലാണ് നാം എപ്പോഴും , എന്നും അറിഞ്ഞു , അതിൽ ആനന്ദിക്കുന്നതാണു ആത്മീകത ! ഭാരതത്തിൽ മതവിശ്വാസികളീല്ല പകരം ആത്മീകർ മാത്രമേ ഉള്ളൂ..!.ഈ ആത്മീയതയാണെന്റെ ക്രിസ്തു എന്നെ പഠിപ്പിച്ചതും ! അത്മീകത എന്നതു മുഴുവനായ മനസിലാക്കലാണ് ; പക്ഷെ മതമെന്നതൊ വെറും വിശ്വാസവും! (അന്ധമായവയാണതിൽ ഏറെയും മൂഢരായ പുരോഹിത കൈകടത്തലാൽ) നിന്റെ വിശ്വാസം ചിലപ്പോൾ തെറ്റായിരിക്കാം , അതുകൊണ്ട് നീ നിന്റെ വിശ്വാസത്തിനു വേണ്ടി മരിക്കാതെ ,ഇങ്ങനെ മരിച്ചു ജീവിക്കാതെ ; പകരം നാം സദാ ഈശ്വരനിലാണെന്ന വലിയ നിത്യസത്യമായ അറിവിൽ മനസലിയിച്ചു ആനന്ദിക്കാൻ ഭാഗ്യവാന്മാരാകൂ നാം ഏവരും .. മതം നമ്മുടെ മനസുകളെ പുരോഹിതർ ചൂഷണത്തിനായി അവരുടെ അടിമയാക്കുമ്പോൾ , ആത്മീയത നമ്മുടെ മനസിനെ വിശ്വമനസിന്റെ പരമാനന്ദമൌനത്തിലേക്കലിയിപ്പിക്കുന്നു , ഇതാണി സ്വർഗം ! "സ്വർഗരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെ ഇരിക്കുന്നു" എന്ന മശിഹായുടെ വചനവും നമ്മെ ഈ സത്യത്തിലേക്ക് വഴി നടത്തും ...

Saturday 11 May 2013

"ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ് "

"ഒക്കാത്ത പോട്ടിൽ ഒരുകൊട്ട ആപ്പ് " എന്നകണക്കെ ആയി സഭകളുടെ ക്രിസ്തുവിലേക്കുള്ള തിരിച്ചു വരവ് ! ദുരാഗ്രഹികളായ ഇടയന്മാർ , ക്രിസ്തീയത എന്തെന്ന് മണത്തുപോലും നോക്കിയിട്ടില്ലാത്ത ഇടയന്മാർ , ഈ ആട്ടിൻ കൂട്ടത്തെ മശിഹാ പറഞ്ഞുതന്ന                                    ജീവിതപാതയിൽനിന്നും  ജീവനചര്യകളിൽനിന്നു എത്രദൂരം അകലെയാക്കി എന്നത് "അവൻ" വീണ്ടും വന്നെങ്കിൽ മാത്രമേ അറിയൂ... ഇന്നത്തെയീ പേനായുന്തുകാർ പോയി പേനകൊണ്ടമ്മാനമാടുന്നവർ  പകരം  ഈ എഴുത്തുപുരയിൽ വന്നാലും ഗതിയിതുതന്നെ !  സ്വരസ്ഥാനം പഠിക്കാത്ത പാട്ടുകാരാണ് നമ്മൾ !.. 7 സ്വരങ്ങൾ പോലെ ക്രിസ്തീയ മൂല്യങ്ങളാണ് നമുക്കില്ലാതെപോയതും ..."ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപള്ളീൽ , പഠിപ്പുള്ളൊർ ഉണ്ടാകണ്ടേ ഗുരുക്കളാകാൻ?" (അപ്രിയ യാഗങ്ങൾ) ഇന്നത്തെ ഈ ദു:ഖത്തിന് കാരണമിതാണ്....രോഗത്തിന്റെ മൂലകാരണം കണ്ടുപിടിച്ചതിനെ ചികിത്സിക്കുന്ന രീതിയാണു "ഹോമിയോ ".എന്നാൽ അലോപ്പതി അതല്ല ! ക്രിസ്തീയത ഇല്ലാത്ത ഈ ക്രിസ്തീയസഭകളെ ചികിത്സിച്ചു ഭേദമാക്കുക അത്ര എളുപ്പമുള്ള പണിയല്ല ; എന്നിരുന്നാലും രോഗനിവാരണം മനസ്സിൽ കണ്ടുകൊണ്ടാണല്ലോ ഈ നവീകരണക്കാർ "നാമെല്ലാം "അരയും മുറുക്കി ഇറങ്ങിയിരിക്കുന്നത്.! ഈ ജന്മകാലത്ത് അത് നടപ്പില്ലെങ്കിലും , മരണം വരെ പണിയെടുക്കാനാണു നമ്മെ നിയതി നിയോഗിച്ചത്  എന്ന ഉല്വിളിയൊടെ കർമ്മം ചെയ്തുകൊണ്ടിരിക്കണം എന്നാണെന്റെ പ്രാർത്ഥന ഏവരോടും.....അല്മായശബ്ദത്തിനു വായനക്കാർ കൂടുന്നെങ്കിൽ അതിനു കാരണം facebook ,youtube മുതലായ സോഷ്യൽ നെറ്റ്‌വർക്ക് മൂലം ഈവക ചിന്തകളുടെ കൂടുതലായ പ്രചാരണമാണ് !,സംശയമില്ല.... നമ്മൾ അറിയുന്നില്ല , ആയിരങ്ങൾ നമ്മുടെ ഈ ചിന്തനം ഓരോദിവസവും വയിച്ചാസ്വദിക്കുന്നു എന്ന്. ! എന്റെ വിനീതാഭ്യർഥന , ഈ ബ്ലോഗിലെ എഴുത്തുകാരെല്ലാം ഈ socialnetwork  ഇൽ ചേർന്നാൽ , അതിലൂടെയും ഇത് നാനാദേശത്തും  മലയാളിനസ്രാണിമനസുകളിൽ എത്തിക്കുവാൻ കഴിയും എന്ന് തന്നെയാണു.....ചിന്നചിന്ന കൈപ്പിഴകൾ പറഞ്ഞു പെരുപ്പിക്കാതെ പരസ്പരം "കേമനാണ് ഞാൻ" എന്ന് പറയാതെ ഒരുമനസോടെ പോരാടിയാൽ , നാം മണ്മറഞ്ഞാലും , ഈ ചിന്തകളും ,  നമ്മുടെ ഈ വട്ടുരചനകളും കാലം ഏറ്റുവാങ്ങും സംശയമില്ല.!  മംഗളങ്ങൾ ... 

Tuesday 7 May 2013

യേശു and അപരന്മാർ

ധൂപക്കുറ്റി കറക്കി വീശി , അതിൽ കോട്ടയം , മൂവാറ്റുപുഴ അച്ചായസർവകലാശാലകളിൽനിന്നും (ആത്മീകതയിൽ) Phd എടുത്ത കൂട്ടർ ധ്യാനപ്രസംഗ കസർത്തുകൾനടത്തി വിവശയാക്കിയ ഒരു വാക്കാണീ ധ്യാനം ! കർക്കിടകത്തിൽ ഇടിവെട്ടുമ്പോൾ മുളയ്ക്കുന്ന കൂണുകൾ പോലെ ഉയരുന്ന ബൈബിൾ കോളേജ്കളിൽനിന്നും Phd  നേടിയ പാസ്റെർ ഒരിക്കലും ചെന്നെത്താത്ത നാമമാണീ ധ്യാനം!" നിങ്ങൾ  പ്രാർഥിക്കൻ പള്ളിയിൽ പോകരുതെന്ന്" ....,പിന്നയോ , അറയിൽ കയറി വതിലുകളടച്ചു ............."വി മത്തായി 6/5 ഇൽ പറഞ്ഞ കർത്താവിന്റെ c/o ഇൽ നാടായ നാടെല്ലാം പലതരം പള്ളികൾ , ഫൈത്ത് ഹോമുകൾ പണിയുന്നതിനിടയിൽ വയ്ക്കാൻ മറന്നുപോയ മൂലക്കല്ലായിരുന്നു ഈ ധ്യാനം! ആത്മീകതയുടെ അടിസ്ഥാനം ധ്യാനത്തിലാണെന്നു ഏശു പറഞ്ഞത് കാറ്റിൽപ്പറത്തിയ പ്രസംഗത്തൊഴിലാളീകളുടെ പയ്ത്രികം ഉള്ള നമ്മൾ ധ്യാനം ശീലിക്കില്ല മരണംവരെ ! "കൊമ്പൻ പോയ വഴി മോഴയ്ക്കും "എന്ന കണക്കീ ജനം മരണം കാണുവോളം ചലിക്കും അത്രതന്നെ !  "ലോകമേ,ഗീത പാടൂ "  (അപ്രിയ യാഗങ്ങൾ ) എന്ന് ഞാൻ മനം നൊന്തു പാടിയതും വനരോദനമായി .......... "ധ്യാനം" ചിന്ഹമാകി യേശു തന്നെ പഞ്ചായത്തിന് മത്സരിച്ചാൽപോലും , അതെ നാമത്തിൽ ഓരോ സഭയിലെയും  അപരന്മാർ വോട്ടെല്ലാം അടിച്ചുമാറ്റും !.. എന്നിട്ട് കൂട്ടുകക്ഷി ഭരിച്ചീ നാടും വാനവും നാശമാക്കും ! ക്രിസ്തു ജയിക്കിലീ പാതിരി/പസ്സ്ടർ അപരന്മാരുള്ളിടത്തൊളം കാലം !,സ്വർഗ്ഗ രാജ്യവും വരില്ല നിച്ചയം !        

Saturday 4 May 2013

ധ്യാനം !

                        "ഉപനിഷത്തുകൾ " , "മഹാഭാഗവതം" , "ഭഗവത് ഗീത" പഠിക്കുകയൊ/ക്രിഷ്ണന്റെ മനസറിയാൻ ഒരു നിമിഷമെങ്കിലും ജീവിതത്തിൽ ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത (ഗുരുവായൂരാപ്പന്റെ" കപടഭക്തരാണീ} രാഷ്ടീയക്കാരാകമാനം ! അതുപോലെ മശിഹായുടെ മനസറിയാത്ത , സ്വയം അറിയാത്ത , വെറും പുങ്കന്മാരാണീ പുരോഹിതവർഗം ആകമാനം ! ഇതൊന്നു മാത്രമാണീ ലോകത്തിന്റെ ശാപം എക്കാലത്തും ! കൃഷ്ണൻ കുരുക്ഷേത്ര നായകനായി തൽക്കാലം തെമ്മാടികളെ ഇല്ലാതാക്കിയതു കൊണ്ടോ ,പാവം കർത്താവു കുരിശിൽക്കിടന്നു പിടഞ്ഞു മരിച്ചതു കൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല ......"സ്വയം അറിഞ്ഞാൽ അറിവായ്‌"" ""...... "ഇത് മനസിലാക്കാൻ ഓരോ ആവരേജു ജനത്തിനും മനനത്തിലൂടെ കഴിഞ്ഞെങ്കിൽ മാത്രമേ ലോകം നന്നാവുകയുള്ളൂ ... ആയെങ്കിൽ ഇവിടമാണിവിടമാണു സ്വർഗം !...........................................................................                 ധ്യാനം ! വി.മത്തായി 6/5 ഇൽ," നീയൊ , അറയിൽ കയറി വാതിലുകളടച്ചു രഹസ്യത്തിൽ  നീ കാണുന്ന നിന്റെ പിതാവിനോടു  പ്രാർഥിക്കാ "  എന്ന മശിഹായുടെ തിരുക്കുരൽ !തലമുറകൾക്കെന്നും  അന്യം നിന്ന ഏക ദൈവവചനം ! കത്തനാരു സ്വയം ഇടയനും , ജനം കാലക്രമേണ ആടുകളും ആയപ്പോൾ ; പസ്സ്റ്റർ/പാതിരിമാരുടെ വാതോരാതുള്ള ജൽപ്പനങ്ങളുടെ നിലയ്ക്കാത്ത കുത്തൊഴുക്കിൽ അകപ്പെട്ടു , കാലമാം കടലിന്റെ അഗാധങ്ങളിൽ ആഴ്ത്തപ്പെട്ട ധന്യമായ തിരുവചനമാണു ധ്യാനം !സ്വന്തമായി ഒരു മനസുണ്ട് എന്നഭിമാനിക്കുന്ന ഓരോനരജന്മവും ദിനവും നിവർത്തിക്കേണ്ട സുപ്രധാനമായ ദിനചര്യയാണു ധ്യാനം ....മനസിന്റെ ആഴങ്ങളിലേക്കുള്ള ഏകാന്തമായ യാനമാണീ ധ്യാനം ! സ്വയം ഒരിക്കൽ മനസിന്റെ ഉള്ളറയിൽ ദൈവത്തിന്റെ തിരുമുഖം കാണാനാകുന്ന യജ്ഞമാണീ  ധ്യാനം ! അവന്റെ സ്വരംകെട്ടവനൊടൊന്നുരിയാടനാകുന്ന സ്വർഗ്ഗസമാനമായ പരമാനന്ദമാണീ ധ്യാനം !"അന്വേഷിപ്പീൻ കണ്ടെത്തും "എന്ന് തമ്പുരാൻ മൊഴിഞ്ഞ , ആ അന്വേഷണം തുടങ്ങാം നമുക്കിനിയും ..ആരെ അന്വേഷിക്കണം ?എവിടെ അന്വേഷിക്കണം ? എന്ന ചോദ്യങ്ങൾക്കുള്ള ഏക ഉത്തരമാണീ ധ്യാനം ! സ്വയം ആത്മാവിനെ അവനവന്റെ മനസിന്റെ മനസ്സിൽ കണ്ടെത്തുക ...അപ്പോൾ അവനവനെ (അവനിലായിരിക്കുന്ന പരമാത്മചയ്തന്യത്തെ) സ്വയം ഇടനെഞ്ചിൽ കണ്ടെത്തുക ! ഹാ..മായ..മായ.,സകലവും മായ  ! മായാത്തതൊന്നുമാത്രം , ഈ എന്റെ മനസും മനസിനെ ജീവിപ്പിക്കുന്ന നിത്യജീവനും ! ആ നിത്യജീവനാണെന്റെ യേശു !"ഞാൻതന്നെ വഴിയും സത്യവും ജീവനുമാകുന്നു " എന്ന തിരുവചനം ഉള്ളിലാകും ! ഇതിനെന്തിനൊരു പള്ളിയും പട്ടക്കാരനും? പിരിവും പാതിരിയുടെ പത്രാസും ? സിംഹാസങ്ങളും അരമനകളും? കുരിശടികളും കാശുവീഴ്ത്താൻ കുരിശടയാളത്തിൽ കിഴുത്തകളും? മാറ്റുവീൻ ശീലങ്ങളെ!  ധ്യാനം ഇനിയെങ്കിലും ശീലമാക്കൂ...വിജയം നേരുന്നു  

ധ്യാനം

ധ്യാനം ! വി.മത്തായി 6/5 ഇൽ," നീയൊ , അറയിൽ കയറി വാതിലുകളടച്ചു രഹസ്യത്തിൽ  നീ കാണുന്ന നിന്റെ പിതാവിനോടു  പ്രാർഥിക്കാ "  എന്ന മശിഹായുടെ തിരുക്കുരൽ !തലമുറകൾക്കെന്നും  അന്യം നിന്ന ഏക ദൈവവചനം ! കത്തനാരു സ്വയം ഇടയനും , ജനം കാലക്രമേണ ആടുകളും ആയപ്പോൾ ; പസ്സ്റ്റർ/പാതിരിമാരുടെ വാതൊരാതുള്ള ജൽപ്പനങ്ങളുടെ നിലയ്ക്കാത്ത കുത്തൊഴുക്കിൽ അകപ്പെട്ടു , കാലമാം കടലിന്റെ അഗാധങ്ങളിൽ ആഴ്ത്തപ്പെട്ട ധന്യമായ തിരുവചനമാണു ധ്യാനം !സ്വന്തമായി ഒരു മനസുണ്ട് എന്നഭിമാനിക്കുന്ന ഓരോനരജന്മവും ദിനവും നിവർത്തിക്കേണ്ട സുപ്രധാനമായ ദിനചര്യയാണു ധ്യാനം ....മനസിന്റെ ആഴങ്ങളിലേക്കുള്ള ഏകാന്തമായ യാനമാണീ ധ്യാനം ! സ്വയം ഒരിക്കൽ മനസിന്റെ ഉള്ളറയിൽ ദൈവത്തിന്റെ തിരുമുഖം കാണാനാകുന്ന യജ്ഞമാണീ  ധ്യാനം ! അവന്റെ സ്വരംകെട്ടവനൊടൊന്നുരിയാടനാകുന്ന സ്വർഗ്ഗസമാനമായ പരമാനന്ദമാണീ ധ്യാനം !"അന്വേഷിപ്പീൻ കണ്ടെത്തും "എന്ന് തമ്പുരാൻ മൊഴിഞ്ഞ , ആ അന്വേഷണം തുടങ്ങാം നമുക്കിനിയും ..ആരെ അന്വേഷിക്കണം ?എവിടെ അന്വേഷിക്കണം ? എന്ന ചോദ്യങ്ങൾക്കുള്ള ഏക ഉത്തരമാണീ ധ്യാനം ! സ്വയം ആത്മാവിനെ അവനവന്റെ മനസിന്റെ മനസ്സിൽ കണ്ടെത്തുക ...അപ്പോൾ അവനവനെ (അവനിലായിരിക്കുന്ന പരമാത്മചയ്തന്യത്തെ) സ്വയം ഇടനെഞ്ചിൽ കണ്ടെത്തുക ! ഹാ..മായ..മായ.,സകലവും മായ  ! മായാത്തതൊന്നുമാത്രം , ഈ എന്റെ മനസും മനസിനെ ജീവിപ്പിക്കുന്ന നിത്യജീവനും ! ആ നിത്യജീവനാണെന്റെ യേശു !"ഞാൻതന്നെ വഴിയും സത്യവും ജീവനുമാകുന്നു " എന്ന തിരുവചനം ഉള്ളിലാകും ! ഇതിനെന്തിനൊരു പള്ളിയും പട്ടക്കാരനും? പിരിവും പാതിരിയുടെ പത്രാസും ? സിംഹാസങ്ങളും അരമനകളും? കുരിശടികളും കാശുവീഴ്ത്താൻ കുരിശടയാളത്തിൽ കിഴുത്തകളും? മാറ്റുവീൻ ശീലങ്ങളെ!  ധ്യാനം ഇനിയെങ്കിലും ശീലമാക്കൂ...വിജയം നേരുന്നു 
നിന്റെ രാജ്യം വരില്ലയെന്നോ ! "ഉപനിഷത്തുകൾ " , "മഹാഭാഗവതം"  , "ഭഗവത് ഗീത" പഠിക്കുകയൊ/ക്രിഷ്ണന്റെ മനസറിയാൻ ഒരു നിമിഷമെങ്കിലും ജീവിതത്തിൽ  ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത (ഗുരുവായൂരാപ്പന്റെ  കപടഭക്തരാണീ} രാഷ്ടീയക്കാരാകമാനം !.... അതുപോലെ  മശിഹായുടെ മനസറിയാത്ത , സ്വയം അറിയാത്ത , വെറും പുങ്കന്മാരാണീ പുരോഹിതവർഗം ആകമാനം ! ....ഇതൊന്നു മാത്രമാണീ ലോകത്തിന്റെ ശാപം എക്കാലത്തും ! ......കൃഷ്ണൻ  കുരുക്ഷേത്ര നായകനായി തൽക്കാലം തെമ്മാടികളെ ഇല്ലാതാക്കിയതു കൊണ്ടോ , പാവം കർത്താവു കുരിശിൽക്കിടന്നു പിടഞ്ഞു മരിച്ചതു കൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല ! ......"സ്വയം അറിഞ്ഞാൽ അറിവായ്‌""".... ""......"         "ഇത് മനസിലാക്കാൻ ഓരോ ആവരേജു ജനത്തിനും  മനനത്തിലൂടെ കഴിഞ്ഞെങ്കിൽ മാത്രമേ ലോകം നന്നാവുകയുള്ളൂ ... ........ആയെങ്കിൽ ഇവിടമാണിവിടമാണു സ്വർഗം !

Thursday 2 May 2013

ഹാശാവാരചിന്തനം

___________ ഹാശാവാരചിന്തനം ________________                                                                                                                                                              ഇന്നു ഊശാന ;ഒരിക്കലും കോപിക്കാത്ത സ്നേഹനിധിയായ  മശിഹാ ഒരിക്കൽമാത്രമായി  അരിശം മൂത്ത് ചാട്ട എടുത്ത നാൾ ...  കേരളത്തിൽ ഇന്ന് വഴിയോരങ്ങളിലാകെ പള്ളികൾ...കർത്താവ് മനം നൊന്തു "കള്ളൻമ്മാരുടെ ഗുഹകൾ " എന്ന്  പറഞ്ഞ മന്ദിരങ്ങൾ ....നാം  എത്ര ഊശാന പാടി കർത്താവിനെ എതിരേറ്റാലും ഒടുവിൽ അവൻ  ചാട്ട എടുക്കുന്ന നാൾ ,  ഊശാന ഞായർ......പള്ളിപാരീശപ്രമാണിമാരും,അധികാരമോഹികളായി പള്ളിക്കമ്മറ്റിയിൽ കയറാൻ മനപായസവുമായി വരുന്നവരും,ട്രസ്റി കളിച്ചേ  മരിക്കൂ എന്ന വാശിക്കരും   , കർത്താവിനെ അറിയാത്ത കത്തനാരന്മാരും, വളരെ കരുതലൊടെ പള്ളിയിൽ വിലസേണ്ട നാൾ .. ഒരു മുൻകരുതലിനായി ഓർമ്മിപ്പിച്ചന്നെ ഉള്ളൂ ..കസറിക്കോ.കസറിക്കോ....,പക്ഷേ  അരിശം ലേശം വരുന്നോ എന്ന് മശിഹായുടെ മുഖം  നോക്കി നിന്നോണം ; , ചാട്ട എടുക്കുന്നത് നോക്കിം കണ്ടും നിന്നോണം ഓരോരുത്തരും  പള്ളിയിൽ...നല്ല മനസോടെ പള്ളിയിൽ ചെല്ലുന്നവരെ കർത്താവ്‌ തല്ലുകയില്ല..ആള് കളിയ്ക്കാൻ വരുന്നോനെ വിടുകയുമില്ല...കയ്യപ്പാ കത്തനാരന്മാർ സൂക്ഷിക്കുക ...                                                                                                                                          പുലികളായി ആടുന്നവരാരും പുലികളല്ല
എഴുതാനും  വയ്യാ,എഴുതാതിരിക്കാനും വയ്യാ ;എന്ന അവസ്ഥയിലാണ് ഞാൻ . എഴുതിയാൽ പാതിരി കോപിക്കും , എഴുതിയില്ലേൽ പവാംകുഞ്ഞാടുകൾ ആത്മീകാന്ധതയിൽ ജീവനം തുടരും . എന്നാൽ എന്റെ കർത്താവ് എന്നോടു  പറയുന്നു," എഴുതാൻ.".           ദൈവമേ ,ഞാൻ എഴുതുകയല്ല..നീ എന്നെകൊണ്ട്‌  എഴുതിക്കുകയാണു സത്യം.
                                              കർത്താവരുളി  "ഞാൻ കുരിശു ചുമന്നത് കൊണ്ട് മനുകുലം ആകവേ  ആദാമ്യപാപവിമോചിതരായി.... ,എന്നാൽ ആ " വലിയ വെള്ളിയാഴ്ച്ച "നിങ്ങൾ" ദുഖവെള്ളി "  എന്നൊരു  ഓമനപ്പേരിട്ട് അതിന്റെ  മഹത്വം ഇല്ലാതെയാക്കി ......     ഞാൻ കുരിശുചുമന്നതു എന്റെ ഇഷ്ട്ടപ്രകാരമല്ല , പിതാവിന്റെ കല്പനപ്രകാരമായിരുന്നു .എന്നാൽ ആ മഹാദിനത്തിന്റെ പാവനമായ ഓർമ്മക്കായി എന്നപേരിൽ ഇന്നേദിവസം  (എന്നെ കളിയാക്കാൻ) ഇമ്മാതിരി നാടകം കളിക്കാൻ  ആരുടെ കല്പനയാണ് നിങ്ങൾക്കുള്ളത്‌ ? ഒടുവിൽ പള്ളിപ്പരിസരം വിട്ടു നിങ്ങൾ  കൂട്ടത്തോടെ നടുറോടിലൂടെ കുറെ കുരിശിന്റെ ടമ്മിയും പേറി , മാലോകരുടെമുന്നിൽ എന്നെ നാറ്റാൻ നാടകമാടുന്നു..കുരിശു ചുമന്നാൽ മശിഹാ ആകുമെന്ന് ഏതു മൂഢനാണു  നിങ്ങളെ  പഠിപ്പിച്ചതു? ആരങ്കിലും കുരിശുചുമന്നൽ ആരുടെയെങ്കിലും പാപപരിഹാരമാകുമോ ? നിങ്ങൾക്ക്സാമാന്യ ബുദ്ധിപോലും ഇല്ലാത്ത വെറും മനുഷ്യ      കോലങ്ങളായൊ  ?    കുരിശു ചുമന്നു  മലകൾ കയറിയാൽ നിങ്ങൾ ആരാകുമെന്നാ നിങ്ങളുടെ  വിചാരം ? ഹാശായാഴ്ച്ച മാത്രമല്ല , 365 ദിവസവും സഹ്യപർവതം മുഴുവൻ കയറി തളർന്നാലും ഒരു ഫലവുമില്ല സത്യം..കുരുടന്മാരായ വഴികാട്ടികളായ നിങ്ങൾ കാലത്തോട് മാപ്പ് പറഞ്ഞെ തീരൂ ... ഓണത്തിനു പുലിവേഷം കെട്ടി പുലികളായി ആടുന്നവരാരും പുലികളല്ല , എന്നതുപോലെ കുരിശുചുമക്കുന്നവനാരും മശിഹായുമാകില്ല്..നല്ലോണം ഓർത്തോ..എന്റെ ഭാരക്കുരിശിനുപകരം വെറും  4 കിലോ പോലും ഭാരം ഇല്ലാത്ത ടമ്മിക്കുരിശു....  ളോഹയുടെ മേലാകെ കുരിശു ,...ജനത്തിനു ചിന്ന ചിന്ന കുരിശുകൾ ? സഹ്യനിലാകെ കുരിശുമലകൾ ?മലനാട്ടിൽ  എവിടെല്ലാം മലകളുണ്ടോ അവിടെ എല്ലാം ഓരോ കുരിശുനാട്ടി കാശുവീഴാൻ  വഞ്ചി പെട്ടിയും വയ്ക്കുന്ന വിരുതന്മാരേ,  എന്താണു നിങ്ങൾ ഉദ്ദേശിക്കുന്നത് ?   ഇതിൽ ഏതാണു കാൽവരിക്കുന്നിനു പകരമാവുക ? പറയൂ..കാലം ചോദിക്കുന്നു.... എന്റെ കുരിശുമരണത്തിന്റെ പേരിൽ കാശു വാരാൻ  ,വിലകൂടിയ   കാറുകൾ വാങ്ങാൻ ,അരമനവാസികളാകാൻ ,രാജകീയപുരോഹിതൻ കളിക്കാൻ ? കൊള്ളാം,,, ,എളിമയുടെ കാലിത്തൊഴുത്തിൽ  പിറന്ന ഞാൻ രാജാവല്ലായിരുന്നല്ലോ  ? പിന്നെ നിങ്ങൾക്കു  ആരു തന്നു എന്റെ പേരിൽ ഈ" രാജകീയ പുരോഹിത " പദം തന്നെ ? എളിമയുടെ  ബാലപാഠം അറിയാത്തവൻ കാലുകഴുകൾ നടത്തുന്നു ?കാലു കഴുകി ക്രിസ്തു എളിമയുടെ ഒന്നാം പാഠം പഠിപ്പിചെങ്കിലും ഇന്നും നിങ്ങളുടെ  കൈ മുത്തിപ്പിക്കുന്നില്ലേ പാവം ജനത്തെകൊണ്ട് ? അസന്മാർഗികളായ ,പിള്ളാരു പിടുത്തക്കാരായ നിങ്ങളുടെ കൈയ്യിൽ എന്താണു പുണ്യം ?കുമ്പസാരമെന്ന കള്ളചെപ്പു കാട്ടി നിങ്ങൾ മനസുകളെ കണ്‍കെട്ടി മാജിക്  കളിക്കുന്നു..നിരൂപണങ്ങളെ അറിയുന്നവനാണ് ഞാൻ എന്നത് നിങ്ങൾ മറന്നുപോയോ ?  ഇന്നലെ ജയിലിൽ  കുറ്റവാളികളുടെ കാലുകൾ ,പിന്നെ ആ  പിഞ്ചു കുഞ്ഞിന്റെ കാലുകൾ മുത്തിയ  ആ പോപ്പെൻ മാത്രമേ എന്നെ കണ്ടെത്തിയുള്ളു....ആ പാവത്തിനെ എത്ര കാലം നിങ്ങൾ സഹിക്കും? നിങ്ങളുടെ ഈ .വേഷം കെട്ടലുകൊള്ളാം   ...ഭേഷ് ....ബലേഭേഷ് .. . മടുത്തു ,എനിക്ക് മടുത്തു , സ്വയം നിങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി ഞാൻ തരും ...,ഇനിയെങ്കിലും മര്യാദക്കു എന്നെ മനസിലാക്കു ,എന്റെ വചനം മനസിലാക്കൂ ...പിതാവിന്റെ ഹിതം അറിയാൻ നിങ്ങൾ താന്താന്റെ  മനസാകുന്ന  അറയിൽ കയറി രഹസ്യത്തിൽ( നീ ) കാണുന്ന അവനേടു രഹസ്യത്തിൽ പ്രാർത്ഥിക്കൂ..മനനമുള്ള നല്ല മനുഷ്യ മക്കളാകാൻ നിങ്ങളെ എന്റെ സ്നേഹം വീണ്ടും വിളിക്കുന്നു .. നിങ്ങളുടെ നാസറായൻ നിങ്ങളെ വീണ്ടും വിളിക്കുന്നു ...ത്യാഗമാണെന്റെ കുരിശു ,നല്ല ശമരായന്റെ കഥ മനസിലാകും വരെ പഠികൂ മക്കളേ..ത്യാഗം ചെയ്യുന്നവനെല്ലാം എന്റെ കുരിശിന്റെ വഴിയിൽ എന്നോടൊപ്പം നടക്കുന്നവനാകുന്നു..മനനം ചെയ്തു വിവേകികൾ ആകൂ പിതാക്കന്മാർ വകതിരിവില്ലാതെ ചെയ്തുവന്ന തെറ്റുകൾ തിരുത്താൻ മാട്ടുവീൻ ചട്ടങ്ങളെ ... .ഉയർപ്പിന്റെ ആശംസകൾ ..".ഉത്തിഷ്ട്ടത ജാഗ്രതാ പ്രാപ്യവരാ നിബോധത "                                                                 xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxയേശുതമ്പുരാൻ കുരിശിൽ മരിച്ച ഈ ദിവസം , പിതാവായ ദൈവത്തിന്റെ മനുഷ്യനോടുള്ള അളവില്ലാത്ത കരുണയുടെ ,സ്നേഹത്തിന്റെ ,പ്രതീകമായി നിലനില്ക്കവേ ,നന്മയുടെ .രക്ഷയുടെ ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ? ആര്,എന്തിനു,എപ്പോൾ,എങ്ങിനെ ഈ മഹാദിവസത്തിൽ  ദുഃഖം കലർത്തി? എന്തിനുവേണ്ടി കലർത്തി ? എന്ന 100 ചോദ്യങ്ങൾ പണ്ടുതൊട്ടേ എന്റെ മനസിനെ അലട്ടിയിരുന്നു . കാൽവരിയിൽ മശിഹാ കുരിശിതനായതു മനസില്ലാമനസോടെ ആയിരുന്നു എന്ന് കാണിക്കുന്നതാണല്ലോ തലേ രാത്രിയിൽ ഗദ്സേമനയിലെ "പിതാവേ , കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ " എന്ന നാസറായന്റെ പ്രാർത്ഥന ...... ആ പിതാവിന്  കഴിയുമായിരുന്നെകിൽ യേശു കുരിശിൽ നിന്നും രക്ഷപെടുമായിരുന്നു ,മാനവകുല രക്ഷകനാകുമായിരുന്നില്ല തീർച്ച .......                      "പരിദേവനങ്ങളെ പരമപിതാവുതൻ പതതാരിൽ യേശു അണച്ചെന്നലും ,                                                       ഒരുവാക്കും ഉരിയാടാതാമരക്കുരിശിന്മേൽ   അരുമസുതനെ കൈവിടുമോ സ്നേഹം ?"                  ഇരുകാലും കൈകളും പിറകോട്ടു ബന്ധിച്ചു ,ബലിപീഠത്തിൽ താതൻ ഇസ്സഹാക്കിനെ .........  . ഒരു സാന്ത്വന മൊഴി മിഴിയാലും എകാതാ കരുണതൻ കടൽ വറ്റി എരിതീയായോ ?                  ഇതുതാൻ ഈ ഉലകത്തിൻ പരമ ദുഖാനന്ദം , ഇതുതാൻ ഈ നിയതിതൻ ഖുര്ബാനയും.....         ത്യാഗം,കഠിനമാം കദനത്തിൻ ചിപ്പിയിൽ വിളയും അനുപനാനന്ദമുത്തു..."                                ആ  അരുമാസുതനെ എന്റെ പാപപരിഹാര ഹോമബലിയായി കാൽവരിയിൽ അർപ്പിച്ച വലിയ ദൈവസ്നേഹാമാണ് എന്നെ ധന്യനാക്കുന്നത്.... , എന്റെ ആത്മഹർഷം ഈ  ചിന്തകളുമാണ്.... . ഇവിടെ ദുഖിക്കുവാൻ  എനിക്കെന്തവകാശം ? എന്നെ ദുഖത്തിലാഴ്ത്താൻ കുറെ രചനകളുണ്ടാക്കി പഴ്വേലചെയ്യുന്ന പാതിരിയോടെനിക്കു എന്നും  സഹതാപമാണ് സത്യം . അമ്മയെ അനുസരിക്കാത്ത,അമ്മയ്ക്കൊന്നും കൊടുക്കാത്ത ഒരുവൻ തന്റെ  പിറന്നാൾ ആഘോഷിക്കും വേളയിൽ  പെറ്റമ്മയുടെ പേറ്റുനോവോർത്തു വിലപിക്കുന്നതുപോലെയാണ് അച്ചായന്മാരുടെ ദുഖവെള്ളിയും,ദുഖവും ....ക്രിസ്തുവിനെ സ്നേഹിക്കില്ല ,ആ സ്നേഹം അറിയില്ല .അത് പങ്കു വൈക്കുകയുമില്ല ..എന്നിരുന്നാലും ദുഖമാണ് ,ഓർത്ത്‌പോയാലുടാൻ ദുഃഖം.. അമ്മ പേറ്റുനോവന്നേ മറന്നു ..പക്ഷേ  കള്ളസന്തതി കരച്ചിലാണിന്നും ..(ഒണ്‍ലി ഓണ്‍ ഹിസ്‌ ബര്ത്ഡേ .)അതുപോലെ ഉയിർത്തെഴുനെറ്റ മശിഹാ തന്റെ മഹത്വത്തിൽ , അന്നേ കുരിശും മറന്നു ,വേദനയും മറന്നു ..കുരിശിച്ച പിതാവിനും പരമസുഖം മനുകുലരക്ഷ കാരണം ..എന്നാൽ കത്തനാര്ക്കും ,കപ്പിയാര്ക്കും അച്ചായനും കരച്ചിൽ മിച്ചം  ..സ്വർഗം ചിരിക്കുന്നു..  .   ഈ ആത്മപീഢനം ഈ ദിവസം ഫാഷൻ ആക്കാതെ , ആ ദൈവസ്നേഹം ഓർത്തു ആത്മഹർഷപുളകിതരാകൂ ....        ." കർത്താവേ,കർത്താവേ എന്നുവിളിക്കുന്ന ഏവനുമല്ല ,പിന്നെയോ എന്റെ ഇഷ്ടം ചെയ്യുന്നവനാകുവീൻ "                                                              
നല്ലശമ രായനാകുവീൻ "എന്ന് ഏശു വിതുമ്പുന്നു ...... കരയുവാനല്ല ,സസന്തോഷം ത്യാഗം ചെയ്യുവാൻ സന്മനസുള്ളവരായാൽ നാം കുരിശിന്റെ വഴിയിലായി.... അന്യനുവേണ്ടി ത്യാഗം ചെയ്യുന്നവനെല്ലാം കുരിശിന്റെ വഴിയിലാണ് ,                                                                          ആ നല്ലശമരായാനെപ്പോലെ  ....നിത്യജീവനെ പ്രാപിക്കുന്നവനുമായി ..ഏവർക്കുമെന്റെ "നല്ലവെള്ളി" ആശംസകൾ .. ..   xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx യേശുതമ്പുരാൻ xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
  xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx                                                 ഈ ഇടയായി അല്മായ ശബ്ദത്തിൽ പ്രകാശിതമാകുന്ന രചനകൾ വായിക്കുമ്പോൾ, വല്ലാത്തൊരാശ്വാസം ...ഉപനിഷത്തുകളിലെ വേദവ്യാസന്റെ ഉദാത്തചിന്തകൾ മലങ്കര നസ്രാണികൾ മനസ്സിൽ നുണയുന്നത് കാണുമ്പോൾ കാലത്തിനും കുളിരുകോരും...കർത്താവും സന്തോഷിക്കും ..തിങ്കൾ മുതൽ ശനി വരെ , എന്നും രാവിലെ , ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ, 5/45 മുതൽ 6/45 വരെ , ഈ ചിന്തകൾ വിശദമായി പണ്ഡിതന്മാർ പ്രഭാഷിക്കുന്നത് , സമയമുണ്ടാക്കി കേൾക്കാൻ, കർത്താവിനെ അറിയാനാഗ്രഹിക്കുന്ന എല്ലാ സുമനസുകളും ഉണരണം എന്ന് വിനീതമായി ഓർമിപ്പിക്കുന്നു...108 ഉപനിഷത്തുകൾ മലയാളത്തിൽ അച്ചടിച്ചതുണ്ട് ..ഗീതയും , ഉദ്ധവഗീതയും , മഹാഭാഗവതവും , ഓരോ പുസ്തകം കൂടി വാങ്ങിക്കണം ..വായിക്കണം ,പഠിക്കണം , മിച്ചമുള്ള ഇത്തിരിപോന്ന കാലം വെറുതെ കളയാതെ ....എങ്കിൽ മശിഹയുടെ വചനപൊരുൾ അച്ചായന് മനസിലാകും ...വിവരമില്ലാത്ത ളോഹയുടെ നിറത്തിൽ മനം മയങ്ങി , കത്തനാരുടെ പുറകെ നടന്നു കിട്ടിയ തലമുറയായുള്ള ഈ ആത്മീകാന്ധത മാറും ....മനക്കണ്ണിൻ തിമിരവും മാറും ...
മതമെന്നാൽ അഭിപ്രായം ...പുരോഹിത മതം എന്നും ദൈവമനസിനും ദൈവമതത്തിനും അകലെയായിരുന്നു,വിപരീതവും ആയിരുന്നു..ദൈവത്തിനെ സ്വന്തം നാവിൻ തുമ്പിലാക്കി സ്വയം "ദൈവത്തിന്റെ പ്രതിപുരുഷൻ"എന്ന് അവകാശവാദം സാമാന്യമനസുകളെ അടിമകളാക്കാൻ പള്ളിതോറും പരത്തിയ പാതിരിമാർ എന്നും എന്റെ കർത്താവിനു ദുഖമായിരുന്നു...അവരുടെ പിണിയാളമ്മർ ആയിരുന്നവരുടെ പിന്തലമുറ ഇന്നു , പിതാക്കന്മാർ ഉപേക്ഷിച്ച ഭാരതത്തിന്റെ ഉപനിഷത്തുകൾ തേടുന്നത് കാണുന്ന കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ? ഏതാനും വർഷം മുൻപ് വരെ bibile പോലും നസ്രാണി പഠിക്കാൻ പാതിരിമാർ സമ്മതിക്കില്ലായിരുന്നു ...ഇന്നാ സമൂഹം ഉപനിഷത്തുകൾ പഠിക്കുന്നു , പഠിക്കൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു ..അതിശയം ..ഇതാണ് കാലത്തിന്റെ കേളീനടണം...xxxxxxxxxxxxxxxxxxxxxxxxxxxx.xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ശത്രുവിനെ സ്നേഹിക്കുവാൻ കഴിവുള്ള ഒറ്റ ക്രിസ്ത്യാനിയെ ഇന്നുവരെ ഏതെങ്കിലും ഒരു സഭക്ക് ഉണ്ടാക്കാൻ കഴിഞ്ഞോ ? ഇല്ല ...അയല്ക്കരനെപോലും പറ്റില്ല..പിന്നെയെവിടെ മശിഹ മഹത്വപ്പെട്ടു ഈ കാക്കത്തൊള്ളായിരം സഭകലിലൂടെ ? ഇല്ല... ക്രിസ്തീയതയായിരുന്നോ കത്തോലിക്കാസഭ ഇന്നലെവരെ വളരെ മാതൃകയായി കാണിച്ചതു ? അതുകൊണ്ട് ആത്മാവിന്റെ തത്വം കൃഷ്ണൻ പറഞ്ഞ ഗീതയിലൂടെ പഠിക്കതെ  ഒരു സഭക്കും , മനസിനും ശത്രുവിനെ   സ്നേഹിക്കാൻ കഴിയാതെ പോയത്...please understand ..".alexaner  the  great " പോലെ സ്വന്തം കരവലയത്തിൽ ലോകത്തെ ഒതുക്കിനിർത്താൻ വെമ്പൽകൊള്ളുന്ന പൊട്ടമനസുകളാണീ സഭകൾക്കെല്ലാം ...ഇതൊന്നും എന്റെ കർത്താവ്‌ ഭാവനപോലും ചെയ്തതല്ല എന്നതാണു വലിയ ദുഖസത്യം ..മത്തായി 10 റ്റെ10 ഒരിക്കൽപോലും  കണ്ണു തൊട്ടിട്ടില്ലാത്ത പൊട്ടൻ ഇടയനും .ഒത്തിരി പാവം ആട്ടിൻ പറ്റവും..കാലം പരിഹസിക്കുന്നു..അതുപോലും മനസിലാക്കാത്ത കുരുടന്മാരായ .....xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxഇന്ന് നാം കാണുന്ന churches .സഭകൾ എല്ലാംതന്നെ കുബുദ്ധികളായ പുരോഹിത മതങ്ങളാണ് ..ക്രിസ്തുവിന്റെ ഭാവന തെല്ലും ഇവകളിൽ വന്നിട്ടില്ല എന്നതാണു സത്യം ..ഗീത പഠിച്ചാൽ ഒരുവന് ആത്മജ്ഞാനം വ്യാസരചനയിൽ കണ്ടെത്താം ..ആത്മജ്ഞാനം കിട്ടിയവന് ശത്രുവിനെ സ്നേഹിക്കാനും കഴിയും..ഇതുകൊണ്ടാണ് ഗീത പഠിക്കാൻ അച്ചായ സമൂഹത്തോട് ഈ പറയുന്നത് ..ഇതുവരെ കത്തനാർക്ക് ഇത് പിടികിട്ടിയിട്ടില്ല ..അറിയാവുന്ന പാതിരി പുറത്തു പറയാൻ മടിക്കും ളോഹകാരണം ..ക്രിസ്തീയത നഷ്ട്ടപെട്ട ഇന്നത്തെ socalled  സഭകളിൽ തൊഴിലാളുന്ന ഒരുവനും ഇത് സമ്മതിച്ചു തരികയുമില്ല ..മോശം അല്ലേ  സമ്മതിച്ചാൽ ?സമ്മതിക്കണ്ടാ...നിന്റെ വിശ്വാസം  തെറ്റായിരുന്നു എന്ന് ഒരിക്കൽ തോന്നിയാൽ,ആ വിവരം അറിയിക്കാനുള്ള വിവേകം കാണിക്കണേ ..അത്രയും മതി ..xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ..xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx അദ്വൈതം  , മലയാള മണ്ണിൽ , ആ കാലടിയിൽ സംഭവിച്ച അതിപുണ്ണ്യപിറവിയായ ആദി ശങ്കരാചാര്യരാണു ,( വേദവ്യാസനു ശേഷം ) ലോകത്തിനു പുതുസുവിശേഷം എന്നോണം പ്രചരിപ്പിച്ചത് ....അന്ന് , AD 800 ഇൽ മലയാള ലിപികൾ ഇല്ലായിരുന്നു .. അതുകാരണം രചനകൾ സംസ്കൃതത്തിൽ ആയിരുന്നു" ആച്ഹര്യ ചൂടാമണി "തുടങ്ങി എല്ലാം ശ്രീ ശങ്കരൻ ചെയ്തിരുന്നത് .. .AD 1600 നു ശേഷമാണു എഴുത്തച്ഛനും ചെറുശ്ശേരിയും പിറന്നതും , മലയാളം വളർന്നതും..  ആദ്യ അദ്വൈതസുവിശേഷകൻ മലങ്കരയുടെ ശങ്കരൻ തന്നെ  ...മലയാളിക്കു വഴങ്ങാത്ത അദ്വൈതമോ ? ഒന്നുമില്ല ...മലയാളിക്കു വഴങ്ങാത്തത് അവന്റെ മനസ്സ് മാത്രമാണു .  ദ്വൈതം വന്നത് , മനസ്സിൽ മായപോലെ വന്നുകൂടിയ ..ഇടയൻ പാതിരിമൂലമാണു / പാസ്സ്റെർ കാരണമാണ് ..മശിഹായുടെ " അയല്ക്കാരനെ/ശത്രുവിനെ സ്നേഹിക്കൂ " എന്നാ പുണ്യ വചനം ഇവർ മൂരോണ്‍ പുരട്ടി പലതറി കൂദാശ ചെയ്തിട്ടും /മലർത്തി മുക്കിയിട്ടും  മനസിലെ ദ്വൈതം  മാറി, അദ്വൈതമായുമില്ല കഷ്ടം  ..മാമൊദീസായുടെ കാര്യം പറഞ്ഞപ്പോൾ ഒരുനടന്ന കഥ പറയാം ..എന്റെ മൂന്നാമത്തെ മകന് രണ്ടാന്മക്കൾ..മൂത്തകുഞ്ഞിനു ഞാൻ ഗോഡ്ഫാദർ ആയി. രണ്ടാമത്തെ കുഞ്ഞിനെ മറ്റേവല്യപ്പച്ചൻ ഗോഡ്ഫാദർ ആകാൻ പുരോഹിതൻ സമ്മതിക്കില്ല ..കാരണം അദ്ദേഹം തിരുപനതപുരംറീത്ത് കത്തൊലിക്കനാണു പോലും ..ഞങ്ങൾ കോട്ടയം orthadoxsum ..മോശയുടെ 10 കല്പനയുടെ പ്രാണൻ പോയി ..പകരം അതാതു കാനോന്  /കല്പനകൾ,,,,."ഇടയൻ" എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഒരുപറ്റം ഇടയന്മാർ ..ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ എന്നാണ്.....ഇടം എന്നാൽ " സ്പേസ്  & ടൈം " എല്ലറ്റിനും കൊടുക്കുന്നവൻ എന്നർത്ഥം .. ..കാറ്റിനും ,കടലിനും,സൂര്യനും,താരാപഥത്തിനും,ഒക്കെ ഒക്കെ ഇടം ആരു എവിടെ കൊടുക്കുന്നുവൊ അവനാണു ഇടയൻ..നല്ലിടയൻ..സാരപ്രപഞ്ചത്തിനും അവൻ അവനിൽ തന്നെ ഇടം കൊടുക്കുന്നു..മഹാ സമുദ്രത്തിൽ ജീവജാലങ്ങൾ , കപ്പലുകൾ , വള്ളങ്ങൾ എന്നപോലെ  ... മനസിലാക്കാം മനനം ചെയ്യൂ.....കർത്താവിന്റെ കഷ്ട്ടങ്ങൾ നഷ്ടങ്ങൾ ആകാതിരിക്കാൻ .... നല്ലിടയൻ അവന്റെ ജീവനെ പകരമായി നല്കി നമുക്കും അവനിൽ ഇടം ഒരുക്കി  തന്നു..പിതാവിന്റെ മഹത്വത്തിൽ ഇടം നമുക്കും  തന്നു..അവനാണ് നല്ല ഇടയൻ..അവൻ മാത്രം ഇടയാൻ ..ഇപ്പോൾ നമ്മുടെ പിന്നാലെ കൂടുന്ന socalled ഇടയന്മാർ കുശലന്മാരായ (നമ്മെ നാമല്ലാതാക്കുന്ന ,നമ്മിലെ നന്മയെ ഇല്ലാതാക്കുന്ന )കുരുനരികളാണ്  ..സുമനസുകളെ..ഈസ്റെർ  ആശംസകൾ. xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxയേശുതമ്പുരാൻ കുരിശിൽ മരിച്ച ഈ ദിവസം , പിതാവായ ദൈവത്തിന്റെ മനുഷ്യനോടുള്ള അളവില്ലാത്ത കരുണയുടെ ,സ്നേഹത്തിന്റെ ,പ്രതീകമായി നിലനില്ക്കവേ ,നന്മയുടെ .രക്ഷയുടെ ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ? ആര്,എന്തിനു,എപ്പോൾ,എങ്ങിനെ ഈ മഹാദിവസത്തിൽ  ദുഃഖം കലർത്തി? എന്തിനുവേണ്ടി കലർത്തി ? എന്ന 100 ചോദ്യങ്ങൾ പണ്ടുതൊട്ടേ എന്റെ മനസിനെ അലട്ടിയിരുന്നു . കാൽവരിയിൽ മശിഹാ കുരിശിതനായതു മനസില്ലാമനസോടെ ആയിരുന്നു എന്ന് കാണിക്കുന്നതാണല്ലോ തലേ രാത്രിയിൽ ഗദ്സേമനയിലെ "പിതാവേ , കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ " എന്ന നാസറായന്റെ പ്രാർത്ഥന ...... ആ പിതാവിന്  കഴിയുമായിരുന്നെകിൽ യേശു കുരിശിൽ നിന്നും രക്ഷപെടുമായിരുന്നു ,മാനവകുല രക്ഷകനാകുമായിരുന്നില്ല തീർച്ച .......                      "പരിദേവനങ്ങളെ പരമപിതാവുതൻ പതതാരിൽ യേശു അണച്ചെന്നലും ,                                                       ഒരുവാക്കും ഉരിയാടാതാമരക്കുരിശിന്മേൽ   അരുമസുതനെ കൈവിടുമോ സ്നേഹം ?"                  ഇരുകാലും കൈകളും പിറകോട്ടു ബന്ധിച്ചു ,ബലിപീഠത്തിൽ താതൻ ഇസ്സഹാക്കിനെ .........  . ഒരു സാന്ത്വന മൊഴി മിഴിയാലും എകാതാ കരുണതൻ കടൽ വറ്റി എരിതീയായോ ?                  ഇതുതാൻ ഈ ഉലകത്തിൻ പരമ ദുഖാനന്ദം , ഇതുതാൻ ഈ നിയതിതൻ ഖുര്ബാനയും.....         ത്യാഗം,കഠിനമാം കദനത്തിൻ ചിപ്പിയിൽ വിളയും അനുപനാനന്ദമുത്തു..."                                ആ  അരുമാസുതനെ എന്റെ പാപപരിഹാര ഹോമബലിയായി കാൽവരിയിൽ അർപ്പിച്ച വലിയ ദൈവസ്നേഹാമാണ് എന്നെ ധന്യനാക്കുന്നത്.... , എന്റെ ആത്മഹർഷം ഈ  ചിന്തകളുമാണ്.... . ഇവിടെ ദുഖിക്കുവാൻ  എനിക്കെന്തവകാശം ? എന്നെ ദുഖത്തിലാഴ്ത്താൻ കുറെ രചനകളുണ്ടാക്കി പഴ്വേലചെയ്യുന്ന പാതിരിയോടെനിക്കു എന്നും  സഹതാപമാണ് സത്യം . അമ്മയെ അനുസരിക്കാത്ത,അമ്മയ്ക്കൊന്നും കൊടുക്കാത്ത ഒരുവൻ തന്റെ  പിറന്നാൾ ആഘോഷിക്കും വേളയിൽ  പെറ്റമ്മയുടെ പേറ്റുനോവോർത്തു വിലപിക്കുന്നതുപോലെയാണ് അച്ചായന്മാരുടെ ദുഖവെള്ളിയും,ദുഖവും ....ക്രിസ്തുവിനെ സ്നേഹിക്കില്ല ,ആ സ്നേഹം അറിയില്ല .അത് പങ്കു വൈക്കുകയുമില്ല ..എന്നിരുന്നാലും ദുഖമാണ് ,ഓർത്ത്‌പോയാലുടാൻ ദുഃഖം.. അമ്മ പേറ്റുനോവന്നേ മറന്നു ..പക്ഷേ  കള്ളസന്തതി കരച്ചിലാണിന്നും ..(ഒണ്‍ലി ഓണ്‍ ഹിസ്‌ ബര്ത്ഡേ .)അതുപോലെ ഉയിർത്തെഴുനെറ്റ മശിഹാ തന്റെ മഹത്വത്തിൽ , അന്നേ കുരിശും മറന്നു ,വേദനയും മറന്നു ..കുരിശിച്ച പിതാവിനും പരമസുഖം മനുകുലരക്ഷ കാരണം ..എന്നാൽ കത്തനാര്ക്കും ,കപ്പിയാര്ക്കും അച്ചായനും കരച്ചിൽ മിച്ചം  ..സ്വർഗം ചിരിക്കുന്നു..  .   ഈ ആത്മപീഢനം ഈ ദിവസം ഫാഷൻ ആക്കാതെ , ആ ദൈവസ്നേഹം ഓർത്തു ആത്മഹർഷപുളകിതരാകൂ ....        ." കർത്താവേ,കർത്താവേ എന്നുവിളിക്കുന്ന ഏവനുമല്ല ,പിന്നെയോ എന്റെ ഇഷ്ടം ചെയ്യുന്നവനാകുവീൻ "                                                              
നല്ലശമ രായനാകുവീൻ "എന്ന് ഏശു വിതുമ്പുന്നു ...... കരയുവാനല്ല ,സസന്തോഷം ത്യാഗം ചെയ്യുവാൻ സന്മനസുള്ളവരായാൽ നാം കുരിശിന്റെ വഴിയിലായി.... അന്യനുവേണ്ടി ത്യാഗം ചെയ്യുന്നവനെല്ലാം കുരിശിന്റെ വഴിയിലാണ് ,                                                                          ആ നല്ലശമരായാനെപ്പോലെ  ....നിത്യജീവനെ പ്രാപിക്കുന്നവനുമായി ..ഏവർക്കുമെന്റെ "നല്ലവെള്ളി" ആശംസകൾ .. ..   xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx യേശുതമ്പുരാൻ xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
  xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx                                                 ഈ ഇടയായി അല്മായ ശബ്ദത്തിൽ പ്രകാശിതമാകുന്ന രചനകൾ വായിക്കുമ്പോൾ, വല്ലാത്തൊരാശ്വാസം ...ഉപനിഷത്തുകളിലെ വേദവ്യാസന്റെ ഉദാത്തചിന്തകൾ മലങ്കര നസ്രാണികൾ മനസ്സിൽ നുണയുന്നത് കാണുമ്പോൾ കാലത്തിനും കുളിരുകോരും...കർത്താവും സന്തോഷിക്കും ..തിങ്കൾ മുതൽ ശനി വരെ , എന്നും രാവിലെ , ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ, 5/45 മുതൽ 6/45 വരെ , ഈ ചിന്തകൾ വിശദമായി പണ്ഡിതന്മാർ പ്രഭാഷിക്കുന്നത് , സമയമുണ്ടാക്കി കേൾക്കാൻ, കർത്താവിനെ അറിയാനാഗ്രഹിക്കുന്ന എല്ലാ സുമനസുകളും ഉണരണം എന്ന് വിനീതമായി ഓർമിപ്പിക്കുന്നു...108 ഉപനിഷത്തുകൾ മലയാളത്തിൽ അച്ചടിച്ചതുണ്ട് ..ഗീതയും , ഉദ്ധവഗീതയും , മഹാഭാഗവതവും , ഓരോ പുസ്തകം കൂടി വാങ്ങിക്കണം ..വായിക്കണം ,പഠിക്കണം , മിച്ചമുള്ള ഇത്തിരിപോന്ന കാലം വെറുതെ കളയാതെ ....എങ്കിൽ മശിഹയുടെ വചനപൊരുൾ അച്ചായന് മനസിലാകും ...വിവരമില്ലാത്ത ളോഹയുടെ നിറത്തിൽ മനം മയങ്ങി , കത്തനാരുടെ പുറകെ നടന്നു കിട്ടിയ തലമുറയായുള്ള ഈ ആത്മീകാന്ധത മാറും ....മനക്കണ്ണിൻ തിമിരവും മാറും ...
മതമെന്നാൽ അഭിപ്രായം ...പുരോഹിത മതം എന്നും ദൈവമനസിനും ദൈവമതത്തിനും അകലെയായിരുന്നു,വിപരീതവും ആയിരുന്നു..ദൈവത്തിനെ സ്വന്തം നാവിൻ തുമ്പിലാക്കി സ്വയം "ദൈവത്തിന്റെ പ്രതിപുരുഷൻ"എന്ന് അവകാശവാദം സാമാന്യമനസുകളെ അടിമകളാക്കാൻ പള്ളിതോറും പരത്തിയ പാതിരിമാർ എന്നും എന്റെ കർത്താവിനു ദുഖമായിരുന്നു...അവരുടെ പിണിയാളമ്മർ ആയിരുന്നവരുടെ പിന്തലമുറ ഇന്നു , പിതാക്കന്മാർ ഉപേക്ഷിച്ച ഭാരതത്തിന്റെ ഉപനിഷത്തുകൾ തേടുന്നത് കാണുന്ന കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ? ഏതാനും വർഷം മുൻപ് വരെ bibile പോലും നസ്രാണി പഠിക്കാൻ പാതിരിമാർ സമ്മതിക്കില്ലായിരുന്നു ...ഇന്നാ സമൂഹം ഉപനിഷത്തുകൾ പഠിക്കുന്നു , പഠിക്കൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു ..അതിശയം ..ഇതാണ് കാലത്തിന്റെ കേളീനടണം...xxxxxxxxxxxxxxxxxxxxxxxxxxxx.xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ശത്രുവിനെ സ്നേഹിക്കുവാൻ കഴിവുള്ള ഒറ്റ ക്രിസ്ത്യാനിയെ ഇന്നുവരെ ഏതെങ്കിലും ഒരു സഭക്ക് ഉണ്ടാക്കാൻ കഴിഞ്ഞോ ? ഇല്ല ...അയല്ക്കരനെപോലും പറ്റില്ല..പിന്നെയെവിടെ മശിഹ മഹത്വപ്പെട്ടു ഈ കാക്കത്തൊള്ളായിരം സഭകലിലൂടെ ? ഇല്ല... ക്രിസ്തീയതയായിരുന്നോ കത്തോലിക്കാസഭ ഇന്നലെവരെ വളരെ മാതൃകയായി കാണിച്ചതു ? അതുകൊണ്ട് ആത്മാവിന്റെ തത്വം കൃഷ്ണൻ പറഞ്ഞ ഗീതയിലൂടെ പഠിക്കതെ  ഒരു സഭക്കും , മനസിനും ശത്രുവിനെ   സ്നേഹിക്കാൻ കഴിയാതെ പോയത്...please understand ..".alexaner  the  great " പോലെ സ്വന്തം കരവലയത്തിൽ ലോകത്തെ ഒതുക്കിനിർത്താൻ വെമ്പൽകൊള്ളുന്ന പൊട്ടമനസുകളാണീ സഭകൾക്കെല്ലാം ...ഇതൊന്നും എന്റെ കർത്താവ്‌ ഭാവനപോലും ചെയ്തതല്ല എന്നതാണു വലിയ ദുഖസത്യം ..മത്തായി 10 റ്റെ10 ഒരിക്കൽപോലും  കണ്ണു തൊട്ടിട്ടില്ലാത്ത പൊട്ടൻ ഇടയനും .ഒത്തിരി പാവം ആട്ടിൻ പറ്റവും..കാലം പരിഹസിക്കുന്നു..അതുപോലും മനസിലാക്കാത്ത കുരുടന്മാരായ .....xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxഇന്ന് നാം കാണുന്ന churches .സഭകൾ എല്ലാംതന്നെ കുബുദ്ധികളായ പുരോഹിത മതങ്ങളാണ് ..ക്രിസ്തുവിന്റെ ഭാവന തെല്ലും ഇവകളിൽ വന്നിട്ടില്ല എന്നതാണു സത്യം ..ഗീത പഠിച്ചാൽ ഒരുവന് ആത്മജ്ഞാനം വ്യാസരചനയിൽ കണ്ടെത്താം ..ആത്മജ്ഞാനം കിട്ടിയവന് ശത്രുവിനെ സ്നേഹിക്കാനും കഴിയും..ഇതുകൊണ്ടാണ് ഗീത പഠിക്കാൻ അച്ചായ സമൂഹത്തോട് ഈ പറയുന്നത് ..ഇതുവരെ കത്തനാർക്ക് ഇത് പിടികിട്ടിയിട്ടില്ല ..അറിയാവുന്ന പാതിരി പുറത്തു പറയാൻ മടിക്കും ളോഹകാരണം ..ക്രിസ്തീയത നഷ്ട്ടപെട്ട ഇന്നത്തെ socalled  സഭകളിൽ തൊഴിലാളുന്ന ഒരുവനും ഇത് സമ്മതിച്ചു തരികയുമില്ല ..മോശം അല്ലേ  സമ്മതിച്ചാൽ ?സമ്മതിക്കണ്ടാ...നിന്റെ വിശ്വാസം  തെറ്റായിരുന്നു എന്ന് ഒരിക്കൽ തോന്നിയാൽ,ആ വിവരം അറിയിക്കാനുള്ള വിവേകം കാണിക്കണേ ..അത്രയും മതി ..xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ..xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx അദ്വൈതം  , മലയാള മണ്ണിൽ , ആ കാലടിയിൽ സംഭവിച്ച അതിപുണ്ണ്യപിറവിയായ ആദി ശങ്കരാചാര്യരാണു ,( വേദവ്യാസനു ശേഷം ) ലോകത്തിനു പുതുസുവിശേഷം എന്നോണം പ്രചരിപ്പിച്ചത് ....അന്ന് , AD 800 ഇൽ മലയാള ലിപികൾ ഇല്ലായിരുന്നു .. അതുകാരണം രചനകൾ സംസ്കൃതത്തിൽ ആയിരുന്നു" ആച്ഹര്യ ചൂടാമണി "തുടങ്ങി എല്ലാം ശ്രീ ശങ്കരൻ ചെയ്തിരുന്നത് .. .AD 1600 നു ശേഷമാണു എഴുത്തച്ഛനും ചെറുശ്ശേരിയും പിറന്നതും , മലയാളം വളർന്നതും..  ആദ്യ അദ്വൈതസുവിശേഷകൻ മലങ്കരയുടെ ശങ്കരൻ തന്നെ  ...മലയാളിക്കു വഴങ്ങാത്ത അദ്വൈതമോ ? ഒന്നുമില്ല ...മലയാളിക്കു വഴങ്ങാത്തത് അവന്റെ മനസ്സ് മാത്രമാണു .  ദ്വൈതം വന്നത് , മനസ്സിൽ മായപോലെ വന്നുകൂടിയ ..ഇടയൻ പാതിരിമൂലമാണു / പാസ്സ്റെർ കാരണമാണ് ..മശിഹായുടെ " അയല്ക്കാരനെ/ശത്രുവിനെ സ്നേഹിക്കൂ " എന്നാ പുണ്യ വചനം ഇവർ മൂരോണ്‍ പുരട്ടി പലതറി കൂദാശ ചെയ്തിട്ടും /മലർത്തി മുക്കിയിട്ടും  മനസിലെ ദ്വൈതം  മാറി, അദ്വൈതമായുമില്ല കഷ്ടം  ..മാമൊദീസായുടെ കാര്യം പറഞ്ഞപ്പോൾ ഒരുനടന്ന കഥ പറയാം ..എന്റെ മൂന്നാമത്തെ മകന് രണ്ടാന്മക്കൾ..മൂത്തകുഞ്ഞിനു ഞാൻ ഗോഡ്ഫാദർ ആയി. രണ്ടാമത്തെ കുഞ്ഞിനെ മറ്റേവല്യപ്പച്ചൻ ഗോഡ്ഫാദർ ആകാൻ പുരോഹിതൻ സമ്മതിക്കില്ല ..കാരണം അദ്ദേഹം തിരുപനതപുരംറീത്ത് കത്തൊലിക്കനാണു പോലും ..ഞങ്ങൾ കോട്ടയം orthadoxsum ..മോശയുടെ 10 കല്പനയുടെ പ്രാണൻ പോയി ..പകരം അതാതു കാനോന്  /കല്പനകൾ,,,,."ഇടയൻ" എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഒരുപറ്റം ഇടയന്മാർ ..ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ എന്നാണ്.....ഇടം എന്നാൽ " സ്പേസ്  & ടൈം " എല്ലറ്റിനും കൊടുക്കുന്നവൻ എന്നർത്ഥം .. ..കാറ്റിനും ,കടലിനും,സൂര്യനും,താരാപഥത്തിനും,ഒക്കെ ഒക്കെ ഇടം ആരു എവിടെ കൊടുക്കുന്നുവൊ അവനാണു ഇടയൻ..നല്ലിടയൻ..സാരപ്രപഞ്ചത്തിനും അവൻ അവനിൽ തന്നെ ഇടം കൊടുക്കുന്നു..മഹാ സമുദ്രത്തിൽ ജീവജാലങ്ങൾ , കപ്പലുകൾ , വള്ളങ്ങൾ എന്നപോലെ  ... മനസിലാക്കാം മനനം ചെയ്യൂ.....കർത്താവിന്റെ കഷ്ട്ടങ്ങൾ നഷ്ടങ്ങൾ ആകാതിരിക്കാൻ .... നല്ലിടയൻ അവന്റെ ജീവനെ പകരമായി നല്കി നമുക്കും അവനിൽ ഇടം ഒരുക്കി  തന്നു..പിതാവിന്റെ മഹത്വത്തിൽ ഇടം നമുക്കും  തന്നു..അവനാണ് നല്ല ഇടയൻ..അവൻ മാത്രം ഇടയാൻ ..ഇപ്പോൾ നമ്മുടെ പിന്നാലെ കൂടുന്ന socalled ഇടയന്മാർ കുശലന്മാരായ (നമ്മെ നാമല്ലാതാക്കുന്ന ,നമ്മിലെ നന്മയെ ഇല്ലാതാക്കുന്ന )കുരുനരികളാണ്  ..സുമനസുകളെ..ഈസ്റെർ  ആശംസകൾ.                                                                                  

Wednesday 1 May 2013

WHAT IS PRAYER

                                                                            "പ്രാര്ത്ഥന" എന്നൊരു  വിഷയം ചിന്തനീയമാണെന്നും ,അല്മായശബ്ദം അതു മനനംചെയത്  "എന്താണ് പ്രാർഥന ?,എന്തിനായി പ്രാർഥിക്കണം?,എപ്പോൾ പ്രാർഥിക്കണം?, എവിടെ പ്രാർഥിക്കണം? എന്തൊക്കെ പ്രാർഥിക്കണം?ആരോടു പ്രാർഥിക്കണം? ഈവക മനുഷ്യരാശിയുടെ   ഉത്തരംമ്മുട്ടുന്ന നൂറായിരം സംശയങ്ങൽക്കുള്ള  ഉത്തരം  ശരിയായി പറയാൻ അറിവാർന്ന കൈവിരലുകൾ  നമുക്കുണ്ട് എന്ന പൂർണബോധാത്തിലാണീ കുറിമാനം സമർപ്പിച്ചത്‌ .....ഫലമോ വെറും  6 കൈകൾ ചെറുവിരൽകൊണ്ടൊന്നു   തൊട്ടു//തൊട്ടില്ല എന്നപരുവത്തിലാകി goodnight  പറഞ്ഞു പിരിഞ്ഞു ! ...സങ്കടമുണ്ടെന്റെ കൂട്ടരേ.............................................................................                                                                              വീണ്ടും  വായിക്കൂ മനസു തുറക്കൂ.....കാലത്തിനനിവാര്യമാണിതു ! ക്രിസ്തു ഈ പാതിരിപ്പടയുടെ   മുന്നിൽ വീണ്ടും തോൽക്കാതിരിക്കാൻ പേനയിൽ മഷി നിറയ്ക്കൂ....പ്രാർഥിക്കാൻ പള്ളിയിൽ പോകരുതെന്ന് വളരെ വ്യക്തമായി വി.മത്തായി ആറിന്റെ അഞ്ചുമുതൽ അവൻ പറഞ്ഞു..ഇതുവരെ ഒരവനും കെട്ടമട്ടില്ല ! നാടാകെ പള്ളീ ! മാപ്പിളയുടെ കാശാകെ പള്ളിക്കും പാതിരിക്കും ! ക്രിസ്തു നാണിക്കുന്നു.!  ................................................................... 
  അല്മയശബ്ദത്തിന്റെ ഒരുമയുള്ള   ചിന്തയ്ക്കായി , എല്ലാവരുടെയും അനുഗ്രഹത്തിനായി ,  "പ്രാര്ത്ഥന"  ഇന്ന്  വീണ്ടും ഒരു ചർച്ചാതന്തുവാക്കാൻ ഞാൻ ആശിക്കുന്നു...."പ്രാര്ത്ഥന" എന്തെന്നറിയാത്ത പാതിരിപ്പടയുടെ പിൻപറ്റി "ആത്മീക അന്ധതയുടെ" പടുകുഴിയിൽ വീണ തലമുറകളുടെ  "ശ്രാദ്ധ "മെന്നോണം നാമോരോരുത്തരും ഇത് ചെയ്യേണ്ടതെന്ന പൂർണബോധത്തോടെ  പേന എടുക്കണം , എന്നു വീണ്ടും ഞാൻ  ആശിക്കുന്നു...   what  is  prayer ? ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ 1000 type പ്രാർഥനകളും , പ്രാർഥനായഞ്ജങ്ങളും അരങ്ങേറുന്ന ഈ കലികാലത്തിൽ "പ്രാര്ത്ഥന"എന്തെന്നറിയാതെ ജനകോടികൾ പ്രാർഥ്നക്കായി സമയവും , ഊർജ്ജ്യവും വ്രഥാവിലാക്കുന്ന ഇന്നുകളിൽ നിങ്ങൾ പേന എടുത്തെ മതിയാവൂ ..മനുഷ്യസ്നേഹികളായ എന്റെ കൂട്ടുകാർ ഉള്ളു തുറന്നു മനനങ്ങൾ വെളിവാക്കും എന്ന ആശയോടെ ,,നിങ്ങളുടെ പ്രിയൻ ,  സാമുവേൽ കൂടൽ..വീണ്ടും അപേക്ഷിക്കുന്നു.........................   "ലോകാ സമസ്താ സുഖിനോ ഭവന്തൂ " എന്ന് മാത്രം മനസിന്റെ മായാത്ത മന്ത്രണമാക്കിയ ഭാരതത്തിലെ  മുനികോടികൾ മണ്ടന്മാരോ?..... " എന്റെ പ്രാർഥന അവന്റെ ദോഷത്തിനാകുന്നു " എന്ന് കരഞ്ഞ യഹവായുടെ അളിയൻ ചെറുക്കൻ ദാവീദിന്റെ  കുടിലചിന്തകളൊ പ്രാർഥന ? ...."കഴിയുമെങ്കിൽ  ഈ പാനപാത്രം നീക്കേണമേ" എന്ന് കേണ മശിഹായുടെ വ്രിഥാവിലായ അന്ത്യയാചനയോ? ......അതോ , യഹോവാസാക്ഷികളുടെ അയൽക്കാരന്റെ ഉറക്കം  കെടുത്തുന്ന മുറവിളികളോ ഏതാണ് പ്രാർഥന? ?അതുമല്ലങ്കിൽ . ദൈവമെന്തെന്ന് അറിയാത്ത ,. മശിഹായുടെ മൊഴികൾ മനസ്സിൽ ഏറ്റാത്ത  ഈ പാതിരിപ്പടയുടെ (മാലാഖമാർ നാണിക്കുന്ന) വെറും ജല്പനങ്ങളൊ പ്രാർഥന ?............................ ഞാൻ ആവശ്യപ്പെടാതെതന്നെ എന്നെ മെനഞ്ഞ  ആ കൈകളെന്റെ മനസിനെ സദാ തലോടുമ്പോൾ ആ  പൊന്നുകരങ്ങൾ തട്ടിമാറ്റിയിട്ടു: "ദൈവമേ, എനിക്ക് നാലുകാര്യം അങ്ങയോടു പറയാനുണ്ട് "എന്ന് പറയാനും അവന്റെ വേലയെ തടസപ്പെടുത്താനും  ഞാൻ ഇല്ലേയില്ല ( let  him  do  his  job  without  any  request &order ) പോപ്പിനെ കുർബാന ചൊല്ലാൻ കപ്പിയാരു പഠിപ്പിക്കുന്നതു പോലെയാണ് നമ്മുടെ ഓരോ പ്രാർഥനകളും എന്നാണെന്റെ മതം.........................."എന്നെക്കുറിച്ചെന്നെക്കാളും അറിയുമാ നിന്നോടു ഞാനെന്തു ചൊല്ലാൻ ?നാഥാ , നിന്നോടു ഞാനെന്തു കേൾക്കാൻ ?" [പതിവായെൻ നിനവുകൾ എന്നാ ഗാനം (സാമസംഗീതം)youtube.ഇൽകാണാം ] എന്ന് ഞാൻ പാടിയപ്പോൾ എന്റെ കർത്താവിനെന്തൊരു സുഖം ! "ഒരുത്തനെങ്കിലും കൂടെക്കൂടെ  വിളിച്ചെന്നെ ശല്ല്യം ചെയ്യുന്നില്ലല്ലോ"എന്ന് മനസിലോർത്തുകാണും !  പ്രാർത്ഥിച്ചു പ്രാർഥിച്ചു, ചുമ്മാ ദൈവത്തെ മെനക്കെടുത്താതെ ആ സമയം കൊണ്ടവന്റെ ഒരു വേലയെങ്കിലും  ചെയ്തവന്റെ goodbook  ഇൽ കയറാൻ നോക്കെന്റെ മാപ്പിളെ .................................................................... "ഊരിയാടി   പക്ഷിക്കെന്തോരഹംകാര   ജൽപ്പനങ്ങൾ ,"ഭൂമിയെ കുലുക്കുന്നു ഞാൻ"സ്വയം ചിലച്ചു,...,അതുപോലെ സർവേശനെ   വരുതുയിലാക്കാൻ സദാ ജൽപ്പനങ്ങൾ പാതിരിയും പാസ്സ്റ്റരും   വ്രിഥാ."!.."ഇന്നലത്തെ മഴയ്ക്കയ്യെ   മുളച്ച തകരസമം , ഇത്തിരിപ്പോയ് കാണാതാകും പുല്ലിനുതുല്യം...!,എന്നാകിലും ഈശനെന്റെ വരുതിയിലെന്നു നാണം തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ.."! (പ്രാർഥനായജ്ഞം...കവിത) ,{അപ്രിയ യാഗങ്ങൾ} ,സ്നേഹിതരെ, പ്രാർഥനാഗോപുരങ്ങൾ ! ഒന്ന് ഫോണ്‍ ചെയ്താൽ മതി (ചിക്കിലി അത്യാവശ്യം) ഏതു പ്രശ്നവും ഉടയവനോടു ഡയറക്റ്റ് ലിങ്ക് ഉള്ള ഈകൂട്ടർ പ്രാർഥിച്ചു ലവലാക്കിത്തരും , ഏതു കള്ളനീചബടുവായെയും കത്തനാരു കൽപ്പിച്ചാൽ ദൈവം വെറും ഒടർലിയായി അനുസരിച്ചു സ്വർഗത്തിൽ മുൻസീറ്റിൽ ഇടംകൊടുക്കും ! സ്വർഗത്തിൽ   "ഇടം "വാങ്ങിത്തരുന്ന മഹാനായതുകൊണ്ടാണ് നമ്മൾ ഇവറ്റകളെ "ഇടയൻ,ഇടയൻ"എന്ന് വിളിക്കുന്നതും.!.  ഏതാണ് പരമമായ ശരി? ശരി പോലെ തോന്നിക്കുന്ന തെറ്റുകൾ നിരവധി  !  ഉൾവെളിച്ചമില്ലയെങ്കിൽ ഇരുട്ടിൽ തപ്പുകയെ ഉള്ളു പാവം ജന്മങ്ങൾ  ! ഉത്തരം പറയാൻ "ദൈവമെന്ന "അറിവുള്ളിലുള്ളവരെല്ലാം   കടമപ്പെട്ടവരാണെന്ന സത്യം മറക്കുന്നത് ജന്മപുണ്ണ്യ നിഷേധമാണ്താനും........    ....