Tuesday 30 September 2014

ബൈബിൾ രഹസ്യങ്ങൾ !!!

1) എ ഡി 300 - മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു .!
2) എ ഡി 300 - സഭയില്‍ കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി .!
3) എ ഡി 320 - മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു. !
4) ഏ.ഡി.325 - ല് ദൈവത്തെ സംബധിച്ച് " ത്രീത്വം" എന്ന് തിരുവചനത്തില് (തെര്ത്തുല്ല്യൻ ഉണ്ടാക്കിയ വികലതിയോളജി) എഴുതപ്പെടാത്ത വാക്ക് ഔദ്യോഗികമായി കോണ്‍സ്റ്റാന്റയിന് ചക്രവര്ത്തിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ നിഖ്യ കൌണ്‍സിലില് റോമെന് കത്തോലിക്കാ സഭ അംഗികരിച്ചു!! (The American Peoples Encyclopedia 1975).
5) എ ഡി 350 - ജൂലിയന്‍ മാര്‍പാപ്പ "റോമന്‍ സൂര്യദേവന്റെ" ജന്മദിനമായ ഡിസംബര്‍ 25 , "യേശുക്രിസ്തുവിന്റെ" ജന്മദിനം എന്ന് പ്രഖ്യാപിച്ച് ക്രിസ്തുമസ് ദിനാചരണം തുടങ്ങി !!
6) എ ഡി 375 - മാലാഖമാര്‍ ,മരിച്ച വിശുദ്ധന്മാര്‍ തിരുസ്വരുപങ്ങള്‍ എന്നിവയെ വണങ്ങാന്‍ ആരംഭിച്ചു !.
7) ഏ.ഡി.381 ലെ കുസ്തന്തിനോസിലെ സൂനഹദോസില്‍ "ദൈവത്തില് മൂന്നാളത്വം" എന്ന "ത്രിത്വ തിയോളജി" സംബന്ധിച്ച് വ്യക്തമായി റോമൻ കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു! (The American Peoples Encyclopedia 1975). അങ്ങനെ "യേശുവില് യഹോവയായ ദൈവം" എന്നത് മാറ്റി പകരം "യേശു ദൈവം" എന്ന് പഠിപ്പിച്ചു തുടങ്ങി!!
8) എ ഡി 294 - ബലിയര്‍പ്പണം ഒരു നിത്യ ആചാരമാക്കി!.
9) എ ഡി 431ല് വി. മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു! കോണ്‍സ്റ്റാന്റെയിന് ചക്രവര്ത്തി കൊണ്ടുവന്ന തെര്ത്തുല്ല്യന്റെ ത്രിത്വ തിയോളജിയായിരുന്നു ഇതിനായി ഉപയോഗിച്ചത്!
10) എ ഡി 500 - പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍ ആരംഭിച്ചു !.
11) എ ഡി 526 - അന്ത്യകുദാശ ആരംഭിച്ചു .!
12) എ ഡി 593 - ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു.! (മരിക്കുന്ന ക്രിസ്തിയാനികളെല്ലാം നേരെ ചെറിയ നരകത്തില് ചെല്ലുന്നു എന്ന വിശ്വാസം).
13) എ ഡി 600 - ആരാധനയില്‍ ലത്തീന്‍ ഭാഷ ഉപയോഗിച്ചു തുടങ്ങി.
14) എ ഡി 600 - മറിയം, മാലാഖമാര്‍, മരിച്ച വിശുദ്ധന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു .!
15) എ ഡി 610 - ബോണിഫസ്  3-മന്‍ ആദ്യമായി "പോപ്പ്" എന്ന് വിളിക്കപ്പെട്ടു !.
16) എ ഡി 709 - മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.!
17) എ ഡി 786 - കുരിശു ,തിരുസ്വരുപങ്ങള്‍ തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികംമായി അംഗീകരിച്ചു !.
18) എ ഡി 850 - ഹന്നന്‍ ജലം, വിശുദ്ധതൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തികൊടുക്കുന്ന പതിവ് ആരംഭിച്ചു ! .
19) എ ഡി 890 - യൗസേപ്പ് പിതാവിനെ ആരാധിക്കുവാന്‍ ആരംഭിച്ചു .!
20) എ ഡി 927 - കര്‍ദിനാള്‍ സംഘം ആരംഭിച്ചു.!
21) എ ഡി 998 - നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു !.
22) എ ഡി 1079 - പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത്‌ ഗ്രിഗറി 6 -മന്‍ വിലക്കി .!
23) എ ഡി 1090 - വി. മറിയത്തിന്റെ നാമത്തില് അപേക്ഷിക്കാന് ജപമാല ആരംഭിച്ചു!
24) എ ഡി 11 -ആം നൂറ്റാണ്ട് - കുര്‍ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുകയും അതില്‍ പങ്കുകൊള്ളുന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്തു .!
25) എ ഡി 1190 - പാപമോചന ചീട്ടിന്റെ വില്പന ആരംഭിച്ചു. !അപ്പനെയും അമ്മയെയും വെട്ടികൊല്ലുന്നവരുടേയും, പരിശുദ്ധ ആത്മാവിന് എതിരായദൂഷണം നടത്തുന്നവരുടെയുമുള്പ്പടെ ഏത് മാരക പാപങ്ങളും പണം കൊടുത്താല് പള്ളിയില് നിന്ന് മോചിപ്പിച്ചു കൊടുക്കുന്ന പരിപാടി തുടങ്ങി!!
26) എ ഡി 12 -ആം നുറ്റാണ്ട് - ഏഴുകൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.!
27) എ ഡി 1215 - അപ്പവീഞ്ഞുകളുടെ പദാര്‍ത്ഥ മാറ്റസിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍ പ്രഖ്യാപിച്ചു!. പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് കണ്ടുപിടിച്ച, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിതീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്‌" സിദ്ധാന്തമായിരുന്നു അത് !! "De Corpore et Sanguine Domini "(written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന് കത്തോലിക്കാ സഭ ഏറ്റെടുത്ത് അംഗീകരിച്ചു !!
28) എ ഡി 1215 - കുംബസാരം ആരംഭിച്ചു .!
29) എ ഡി 1220 - ഓസ്തി (കുര്ബാന അപ്പം ) വണങ്ങണം എന്ന് ഹൊനോറിയസ് മൂന്നാമന്‍ കല്പന പുറപ്പെടുവിച്ചു!. പിന്നീട് അത്, അരുളിക്കയില് വച്ച് കുര്ബാന അപ്പത്തിനെ ആരാധിക്കണം എന്നാക്കിതീര്ത്ത് സഭയില് ബലമായി നടപ്പാക്കി .!
30) എ ഡി 1229 - വാലന്ഷ്യ സൂനഹദോസില്‍ വെച്ച് റോമെന് കത്തോലിക്കാ സഭ സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും ബൈബിള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തു !.
31) എ ഡി 1251 - സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്യാസി കണ്ടുപിടിച്ചു .!
32)എ ഡി 1311 - റാവന്ന സൂനഹദോസില്‍ വെച്ച് ശിശുസ്നാനം അംഗീകരിച്ചു !.
33) എ ഡി 1414 - കുര്‍ബാനസമയത്ത് സാധാരണകാര്‍ക്ക്‌ വീഞ്ഞ് നിരോധിച്ചു .!
34) എ ഡി 1439 - ഫ്ലോറന്‍സിലെ സൂനഹദോസില്‍ വെച്ച് ശുദ്ധീകരണ സ്ഥലത്തെ കുറിച്ചുള്ള പഠിപ്പിക്കല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചു .!
35) എ ഡി 1545 - ട്രെന്ടു സൂനഹദോസില്‍ വെച്ച് പാരമ്പര്യം ബൈബിളിനു തുല്യമായി പ്രഖ്യാപിക്കപെട്ടു ! .അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബിളിന്റെ ഭാഗമായി പ്രഖ്യാപിച്ചു !.
36) എ ഡി 1854 - മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ് 9 -മന്‍ പ്രഖ്യാപിച്ചു .!
37) എ ഡി 1870 - ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ എന്ത് പഠിപ്പിച്ചാലും അദേഹത്തിന് തെറ്റ് പറ്റില്ല (തെറ്റാവരം) എന്ന് വത്തിക്കാന്‍ സൂനഹദോസില്‍ പ്രഖ്യാപിച്ചു!!
38) എ ഡി 1950 - മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യം ആയി പീയുസ് 12 -മന്‍ പ്രഖ്യാപിച്ചു .!
39) എ ഡി 1965 - മറിയത്തെ സഭാമാതാവ് ആയി പോള്‍ 6 -മന്‍                 പ്രഖ്യാപിച്ചു! .സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് .!
40) എ ഡി 1996 - പരിണാമ സിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2 -മന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു .!
41) എ ഡി 2000 - കത്തോലിക്കാ സഭ കഴിഞ്ഞ കാലങ്ങളില്‍ മാര്പ്പാപ്പമാരുടെ നേതൃത്തത്തില് ചെയ്തുകൂട്ടിയ മഹാപാതകങ്ങള്‍ക്ക് മാര്‍പാപ്പ ലോകത്തോട്‌ ക്ഷമ ചോദിച്ചു.!  (പോയന്റു 37 വായിച്ചു കാണുമെല്ലോ!)
42) എ ഡി 2002 - ഒക്ടോബര്‍ കൊന്തക്ക് പുതിയ പതിപ്പ് ഇറക്കി !.
43) എ ഡി 2013 മുതല് കാസയില് അപ്പത്തില്, യേശുക്രിസ്തുവിനെ വരച്ചു അവതരിപ്പിച്ചു !.... "ഇതാ യേശുക്രിസ്തു ഇവിടെ പ്രത്യക്ഷപ്പെട്ടു" എന്ന് കാണിച്ചു ഫോട്ടോ സോഷ്യല് നെറ്റ് വര്ക്കിലും മറ്റും ഇട്ടുകൊടുത്ത് .....ഒടുക്കം, ശാസ്ത്രീയപരീക്ഷണo നടത്തി സത്യം പുറത്തുവരും എന്ന് വന്നപ്പോള് ചിത്രം ഒളിച്ചുവച്ചു സ്വയം ഇളിഭ്യരാകുന്ന കലാപരിപാടി തുടങ്ങി!!                                    

പുരോഹിതമതം മാനവരാശിയെ ദൈവനാമത്തിൽ കൈകാര്യം ചെയ്ത കലികാലവികൃതികളിൽ വെറും 43 വകമാത്രം ഇവിടെകുറിച്ചു! ഇത് "ഷെയർ" ചെയ്തനുഗ്രഹിക്കൂ മാളോരേ.... ബാക്കി കണ്ടെത്തൂ .."അന്വേഷിപ്പീൻ കണ്ടെത്തും"....മനസിന്റെ വാതിലിൽ മുട്ടുവീൻ ,അത് തുറക്കപ്പെടും ! അവിടെയുള്ള ഹൃദയസ്തനായ (സ്വര്ഗസ്തനായ ) പിതാവിനെ ഒരോമനസിനും കണ്ടെത്താം ...ശുഭം !!! 

Tuesday 23 September 2014

ഇന്ത്യയുടെ "മംഗല്യാന്‍" ചൊവ്വയില്‍ എത്തിയതോടെ , മനുഷ്യനു അസാധ്യമായി ഒന്നുംതന്നെ ഇല്ല എന്ന് ശാസ്ത്രലോകം വിളമ്പരം ചെയ്യുന്നു ! എന്നാല്‍ പുരോഹിതകുത്തകയില്‍നിന്നും  പാവം ദൈവത്തെ രക്ഷപെടുത്തുവാന്‍ ആര്‍ക്കും ഒരുകാലത്തും സാധ്യമല്ല ! ളോഹയുടെ "കുമ്പസാരക്കൂട് "എന്നപകല്‍ തട്ടിപ്പില്‍ നിന്നും, പാവം അച്ചായസമൂഹത്തെ ഇനിയും രക്ഷിക്കുവാന്‍  കര്‍ത്താവിനും ഒരിക്കലും സാധ്യമല്ല ! ചിന്തിക്കരുതേ..അച്ചായ, ചിന്തിക്കരുതേ ..വിശ്വസിക്കൂ സഭകളെന്ന ദൈവത്തിന്റെ ഭാര്യമാരെ ....അവരെ കാലത്തിന്റെ ഇരുളറയിലേക്ക് നയിക്കുന്ന കുരുടന്മാരായ പുരോഹിതരെ വിശ്വസിക്കൂ..ദൈവമേ തുണ !

ഇന്ന് രാവിലെ സൌദിയില്‍നിന്ന് എന്റെമകന്‍ ഫോണിലൂടെ "ചൊവ്വയിലെ ഇന്ത്യന്‍ബഹിരാകാശ ശാസ്ത്രവിജയം"  എന്നോട് പങ്കുവച്ചു ! പകരമായി ഞാന്‍ അവനോടു ചോദിച്ചു "ഇത്രയും  ശാസ്ത്രം വളര്‍ന്നിട്ടും നീയും നിന്റെ തന്തയും, വിവരദോഷി/ തെമ്മടിക്കത്തനാരുടെ കുമ്പസാരക്കൂട്ടില്‍ നിന്നും മോചിതനായോ" എന്ന് ! ലോകമെമ്പാടുമുള്ള മലയാളി അച്ചായന്മാരിത് കേട്ടിരുന്നുവെങ്കില്‍ എന്ന് വെറുതേ  മോഹിക്കുവാന്‍ മോഹം !!!

'കുമ്പസാര രസഹ്യം' ഇനി അങ്ങാടിപ്പാട്ടാകും?
Story Dated: Monday, September 22, 2014 07:35
mangalam malayalam online newspaper
ലണ്ടന്‍: പാപം കഴുകിക്കളയാന്‍ ക്രിസ്‌തീയ വിശ്വാസികള്‍ക്കിടയിലെ ഏറ്റവും വലിയ ആത്മീയ മാര്‍ഗ്ഗമായി കരുതുന്ന കുമ്പസാരം രഹസ്യം ഇനി കോടതിയില്‍ എത്തിയേക്കും. കുമ്പസാര രഹസ്യം ക്രിമിനല്‍ പശ്‌ചാത്തലത്തില്‍ ഉള്ളതാണെങ്കില്‍ അത്‌ നിയമത്തിന്റെ പരിധിയില്‍ പെടേണ്ടതാണെന്ന തീരുമാനമാണ്‌ പിന്നില്‍. നാലു ശതകം പഴക്കമുള്ള കുമ്പസാര രഹസ്യം പുറത്ത്‌ വിടരുതെന്ന നിയമം ചര്‍ച്ച ഓഫ്‌ ഇംഗ്ലണ്ടില്‍ പൊളിച്ചെഴുതാന്‍ ഒരുങ്ങുന്നത്‌ മുന്‍ ബിഷപ്‌ ജോണ്‍ ഗ്ലാഡ്‌വിന്റെ നേതൃത്വത്തിലാണ്‌. ബാല പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പുരോഹിതര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിച്ചത്‌ ജോന്‍ ഗ്ലാഡ്‌വിന്റെ നേതൃത്വത്തിലായിരുന്നു.
മാനഭംഗക്കേസുകളിലെ പ്രതികള്‍ കുമ്പസാരം നടത്തിയാല്‍ വിവരം അവര്‍ പോലീസിനു കൈമാറണമെന്ന്‌ കാണിച്ച്‌ ചര്‍ച്ച്‌ ഓഫ്‌ ഓസ്‌ട്രേലിയ ഈയടുത്ത കാലത്ത്‌ കൊണ്ടുവന്ന പരിഷ്‌കരണമാണു സഭയ്‌ക്കു പ്രേരണയായത്‌. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചു വിവരം കുമ്പസാരത്തിനിടെ ലഭിച്ചാല്‍ പോലീസിനെ അറിയിക്കണമെന്ന ശിപാര്‍ശ ചര്‍ച്ച്‌ ഓഫ്‌ ഓസ്‌ട്രേലിയ സുന്നഹദോസ്‌ അംഗീകരിച്ചിരുന്നു. അടുത്ത സുന്നഹദോസില്‍ ഇതു സംബന്ധിച്ച നിര്‍ദേശം അവതരിപ്പിക്കും.
ക്രിമിനല്‍ കുറ്റകൃത്യം ഉള്‍പ്പെടെയുള്ള കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ രഹസ്യമായി സൂക്ഷിക്കുന്ന പാരമ്പര്യം നാനൂറ്‌ വര്‍ഷമായി പിന്തുടരുന്നതാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം കൊണ്ടുവരാനും ബാല ലൈംഗിക പീഡനം, ബാല ലൈംഗികത തുടങ്ങിയ പോലുള്ള കാര്യങ്ങള്‍ ജയിലിലേക്ക്‌ എത്തേണ്ടവ തന്നെയാണെന്നും ആസ്‌ട്രേലിയന്‍ സുന്നഹദോസ്‌ പറയുന്നു. ജനങ്ങളെ ദ്രോഹിക്കുന്നയാള്‍ സംരക്ഷിക്കപ്പെടാന്‍ പാടില്ലെന്നാണ്‌ ഗ്‌ളാഡ്‌വിന്റെ നിലപാട്‌. ഇക്കാര്യത്തില്‍ ആസ്‌ട്രേലിയന്‍ സുന്നഹദോസിന്റെ മാതൃക പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ സഭയിലെ പാരമ്പര്യ വാദികള്‍ക്ക്‌ ഈ നീക്കത്തോട്‌ യോജിപ്പില്ല. റോമന്‍ കത്തോലിക്കക്കാര്‍ക്കിടയില്‍ ഇത്‌ കൂടുതല്‍ ഉത്‌ക്കണ്‌ഠയ്‌ക്ക് കാരണമായിരിക്കുകയാണ്‌. ഇങ്ങിനെയാണെങ്കില്‍ വിശ്വാസികളുടെ തുറന്ന്‌ പറച്ചിലുകള്‍ കുറയാന്‍ ഇടയാക്കുമെന്നും വിശ്വാസികള്‍ പറയുന്നു. കുമ്പസാരിക്കുമ്പോള്‍ യേശുവിന്റെ പ്രതിപുരുഷനോടാണ്‌ തെറ്റുകള്‍ ഏറ്റു പറയുന്നു എന്ന നൂറ്റാണ്ട്‌ പഴക്കമുള്ള വിശ്വാസത്തിന്‌ മങ്ങലേല്‍ക്കുമെന്നാണ്‌ വിശ്വാസികളുടേയും പക്ഷം. ഇക്കാര്യത്തില്‍ സഭയുടെ വിശ്വാസം വീണ്ടെടുക്കണമെന്നും ഇവര്‍ പറയുന്നു.
- See more at: http://www.mangalam.com/latest-news/231338#sthash.yDvADX5h.dpuf
Posted by Soul and Vision at 9:53 PM
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest
1 comment:
samuel koodalSeptember 23, 2014 at 12:59 PM
ക്രിമിനലുകളുടെ 'കുമ്പസാരരസഹ്യം' ഇനി അങ്ങാടിപ്പാട്ടാകും?
"രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാൽ" എന്ന ചൊല്ലുപോലെയായി കുബസരക്കാര്യം!
കഴിഞയാഴ്ച എന്റെ സഭയിലെ ഒരു vip ബിഷ്ഒപ്പിനോട് ഞാനീക്കാര്യം പറഞ്ഞതേയുള്ളൂ , ദാ... അതുതന്നെ അല്മായശബ്ദത്തിൽ ഇന്ന് വന്നിരിക്കുന്നു !
"സഭയിലാകമാനം, പാപികളുടെ മനസിനെക്കാളും മലിനമായ മനസുള്ള പുരോഹിതരാകയാല്‍, സാമാന്യജനത്തിനു കുമ്പസാരം വളരെ "അറപ്പും വെറുപ്പുമുള്ള"ഒരു പള്ളിച്ചടങ്ങായി പരിണമിച്ചിരിക്കുന്നതിനാല്‍, മാരാമണ്‍ മാര്‍ത്തോമ സഭയിലെപ്പോലെ "ഓപ്പണ്‍ കുമ്പസാരം" (കൂട്ട കുമ്പസാരം) അവതരിപ്പിക്കുവാന്‍ സെനടിനോട് പറയണമെന്നായിരുന്നു" ബിഷോപ്പിനോടുള്ള എന്റെ വാദം ! കൂടാതെ ,"കുംപസാരിക്കാത്തവന്‍ പള്ളിപ്പൊതുയോഗത്തില്‍ കയറിക്കൂടാ എന്ന വിലക്കും നീക്കണം ! അല്ലാഞ്ഞാല്‍ തെമ്മാടികള്‍ മാത്രമേ ഇനിമേലില്‍ പള്ളിപൊതുയോഗങ്ങളില്‍ കൂട്ടത്തല്ലിനു കാണൂ" എന്നും ഞാന്‍ ബിഷോപ്പിനോട് വാദിച്ചു ! "ഏതു തെമ്മടിക്കത്തനാരായാലും ഒരു കുമ്പസാരചടങ്ങ് നടത്തി ,പൊതുയോഗങ്ങളില്‍കയറികൂടിയാല്‍, കമ്മട്ടറ്റിയില് കൂടാം, പള്ളിപ്പണം കയ്യിട്ടുവാരാം, പള്ളിപ്രമാണിയുമാകാം" എന്നായി ഇന്നിന്റെ കാര്യവിചാരം ! ("പള്ളിപ്പൊതുയോഗം എന്നതോര്‍ത്തായിടാം ദൈവഭയമുള്ളോരു മുങ്ങി ; ആയിരത്തഞ്ഞൂറൂ മെമ്പറന്മാരെന്നാല്‍ യോഗത്തില്‍ ചെന്നായ്ക്കള്‍ മാത്രം " എന്ന എന്റെ പഴയ ഈരടി അറിയാതെ ഓര്‍ത്തുപോയി ! )
കോട്ടയം സുന്നഹദോസു ഇത് ചിന്തിക്കും മുന്‍പേ ഓസ്ട്രേലിയന്‍ സിനട് അത് കോടതിയുടെ മനസാക്ഷിയുമായി കോര്‍ത്തിണക്കി ! കുമ്പസാരരഹസ്യം കത്തനാര് പോലീസിനെ അറിയിക്കണം പോലും ! കത്തനാര് പാപം മോചിചെങ്കിലും കിട്ടാനുള്ള സര്ക്കാര് ശിക്ഷ വാങ്ങിയേതീരൂ കുറ്റവാളി ! ഭേഷ് ,ബലേ ഭേഷ് !
"കുമ്പസാരിക്കുമ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷനോടാണ്‌ തെറ്റുകള്‍ ഏറ്റു പറയുന്നതു " എന്ന നൂറ്റാണ്ട്‌ പഴക്കമുള്ള സഭയ്ടെ വിശ്വാസത്തിന്‌ മങ്ങലേല്‍ക്കുമെന്നാണ്‌ മടയരായ വിശ്വാസികളുടെ പക്ഷം! ഈ "സഭ " എന്നതേ ദൈവനാമത്തിലുള്ള ഒരു "ഫുള്‍ടൈം തട്ടിപ്പാണ്" എന്നീ വിശവാസിക്കെന്നു തലയില്‍ കയറുമോ ആവൊ ?
അടുത്ത അമ്പതു കൊല്ലത്തിനകം വേണ്ച്ചെമ്പുമറിയചേടത്തിയും കോട്ടയം കുഞ്ഞച്ഛനുമൊക്കെ ചൊവ്വയില്‍ കപ്പകൃഷിക്കും കള്ളവാറ്റിനും പോകുമെന്ന് ശാസ്ത്ര ലോകം പറയുമ്പോള്‍ ഈ തനിക്കാളകത്തനാരും അവന്റെ കുമ്പസാരവും എത്രനാള്‍ മനുഷ്യനെ മയക്കുമോ ? കണ്ടറിയാം
ക്രിമിനലുകളുടെ 'കുമ്പസാര രഹസ്്യം' ഇനി അങ്ങാടിപ്പാട്ടാകും? | mangalam.com
www.mangalam.com
mangalam,Latest Malayalam News,Latest Kerala News,Breaking News,Today's News,Malayalam Online...
LikeLike · · Promote · Share

ക്രിമിനലുകളുടെ 'കുമ്പസാര രഹസ്്യം' ഇനി അങ്ങാടിപ്പാട്ടാകും? | mangalam.com
mangalam,Latest Malayalam News,Latest Kerala News,Breaking News,Today's News,Malayalam...
MANGALAM.COM
LikeLike ·  · Share
Samuel Koodal

Thursday 18 September 2014

കാശ്മീരിലേയ്ക്കൊരു മനസിന്‍റെ തീര്‍ത്ഥയാത്ര !

"ഭൂമിയിലെ സ്വര്‍ഗം" എന്ന് ലോകമെമ്പാടും വാഴ്ത്തിയിരുന്ന 'കാശ്മീര്‍' ഇന്നൊരു കണ്ണുനീര്‍             താഴ് വരയായി മാറി നാലുനാളത്തെ വര്ഷം കാരണം !  കരുണയുടെ വര്‍ഷവും,  നന്മയുടെ വര്‍ഷവും,  മഹാദുരന്തവര്‍ഷവും ഒരുപോലെ എപ്പോള്‍ എവിടെ വേണമെങ്കിലും ചൊരിയുവാന്‍ കഴിവുള്ളതാണീ "പ്രകൃതി" എന്നു കാഷ്മീരികള്‍ക്കൊപ്പം എന്നെ കേള്‍ക്കുന്ന ഓരോ കര്‍ദ്ദിനാളും കാതോലിക്കായും  മെത്രാന്‍പുണ്യാളരും, നേരത്തെ നേരറിയാന്‍ ഇത്കുറിക്കുന്നു ! (കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ)

രണ്ടായിരത്തിലേറെ വര്‍ഷമായി ഒരു ജനതയെ ലോകമാകെ ആത്മീകാന്ദ്ധതയില്‍ അജങ്ങളാക്കി/ അടിമകളാക്കി വാണ് , അവരുടെ വിയര്‍പ്പിന്റെയപ്പം കൊല ചതിയിലൂടെ തിന്നു ; സ്വയം ഭൂമിയിലെ സ്വര്‍ഗസിംഹാസനങ്ങള്‍ / ഭദ്രാസനങ്ങള്‍ / രൂപതകള്‍ ഉണ്ടാക്കി,  ജീവകാലം മുഴുവനും  'രാജകീയ പൌരോഹിത്യം' എന്ന  "രാജാവില്ലാരാജ്യത്തു" വാണ നിങ്ങളെ കാലം കയ്യാമം വൈക്കുന്നകാലം അകലെയല്ല  ! കുംപസാരമെന്ന മനസിന്‍റെ അടിമത്തത്തിനായി /  ഇല്ലാത്ത പാപത്തിനായി / അവര്‍  ചെയ്യാത്തപാപത്തിനായി ജനമൊഴുക്കിയ 'കണ്ണുനീര്‍ തടാകത്തില്‍' നിങ്ങളുടെ അരമനകള്‍ കൊട്ടാരങ്ങള്‍ മുങ്ങിപ്പോകും അന്നാളില്‍ , നോഹയുടെ കാലമെന്നോണം ! ഇത് സത്യം ,സത്യം,സത്യം !!!  

"ജന്മപാപം" വരെ നിങ്ങൾ ജനത്തിന്റെമേൽ ആക്ഷേപിച്ചു ! ജനിച്ചത് പാപമെങ്കിൽ അതിനു ഉത്തരവാദി ദൈവംതന്നെയല്ലേ ?കഴിയുമെങ്കിൽ ആ ദൈവത്തെ നിങ്ങൾ ചോദ്യംചെയ്യുവീൻ !  അവനെ നിങ്ങള്ക്ക് വല്ല പരിചയവുമുണ്ടോ ? ഇല്ലേ ഇല്ല !നിങ്ങളുടെ നിലനില്പ്പിനായി ഇല്ലാത്തപാപം ചുമത്തി  ജനത്തെ കരയിച്ച നിങ്ങൾ ക്രിമിനലുകളാണ് നിസ്ച്ചയസം ! ന്യായം വിധിക്കുന്നവൻ നിങ്ങള്ക്ക് മാപ്പുതരില്ല !

എന്നാല്‍ "നിനുവയരോടുണ്ടായ കോപം നിലവിളിയാല്‍ നീ നീക്കിയല്ലോ  " എന്നപോലെ നിങ്ങളും നിലവിളിക്കുവീന്‍ ;ചിലപ്പോള്‍ വിടുതല്‍ കിട്ടിയേക്കും ? കുറ്റം പൊറുക്കുന്ന യഹോവയെ എനിക്ക് പരിചയമില്ല ; "കര്‍മ്മഫലം അനുഭവിരാജാ അനുഭവി "എന്നും കാലം കരുണയില്ലാതെ നിങ്ങളോടും പറഞ്ഞേയ്ക്കാം ...കണ്ണീരോടെ കാത്തിരിക്കുവീന്‍ ...

ജനമേ ,കേള്‍ക്കൂ (ചെവിയില്ലാത്തവര്‍ ഒരു ചെവി അയല്‍ക്കാരനോട് കടം വാങ്ങുവീന്‍ ...ഒന്നാം പെസഹാനാളില്‍ മിസ്രയിമ്മില്‍വച്ച് ഇസ്രായേല്‍ക്കാര്‍ ചെയ്തതുപോലെ )    "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുത്" !!  വി മത്തായി ആറിന്റെ അഞ്ചു മനസിലാകുംവരെ വായിച്ചു മനസിലേറ്റുവീന്‍... ക്രിസ്തു തുണയാകട്ടെ ..
നസറായന്‍  നിങ്ങളോട് പറഞ്ഞപ്രകാരം, നിങ്ങള്‍ നിങ്ങളുടെ  മനസാകുന്ന അറയിൽ കയറൂ ; അവിടെ സ്ഥിരവാസിയായ,  ഹൃദയസ്തനായ നിങ്ങളുടെ  പിതാവിനെ നിങ്ങള്ക്ക്കാണാം!  ഇന്നയോളം ഒരു പാതിരിയോ/ പാസ്ടരോ പറഞ്ഞുതരാത്ത "ധ്യാനം" ,അതാണീശനെ കാണാനുള്ള ഏക മാര്‍ഗം ! തിരയേണ്ട സ്ഥലമോ സ്വന്തം മനസിന്‍റെ ആഴങ്ങളില്‍ത്തന്നെ ! ഇത് നിങ്ങളെ സ്വര്‍ഗവാസികളാക്കും , മനസിലാണ് സ്വര്‍ഗം ! 

Tuesday 9 September 2014

"കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി"

ഓണവും പള്ളിപ്പെരുനാളും ഒരു ദിവസം വന്നതുകാരണം തിരുവോണമൂടില്‍ ഇന്നലെ ഞാന്‍ പള്ളിയില്പോയി !
അള്‍ത്താരയിലെ കത്തനാരമാരുടേയും ബോയിസിന്റെയും തിക്കുംതിരക്കും കണ്ടു, കാരണം തിരക്കിയപ്പോള്‍ അടുത്തുനിന്ന അജം "ഇന്ന് സമൂഹബലിയാണ്" എന്നു പറഞ്ഞത് കേട്ട്ഞാന്‍ അതിശയിച്ചു, സമൂഹഗാനം/ സമൂഹനൃത്തം/ സമൂഹവിവാഹം ഒക്കെ എന്‍റെ മനസിലോര്‍ത്തു! കണ്ടതോ :-

അഞ്ചു പട്ടക്കാര്‍ മെയിന്‍ അള്‍ത്താരയില്‍ നിരന്നു നിന്ന് കുര്‍ബാന ചൊല്ലുന്നു ! ഓരോ ചൊല്ലുകളും പട്ടക്കാര്‍ മാറിമാറി അല്ത്താരയില്‍ കയറി ചൊല്ലുന്നു , ആ വായനാഭാഗം തീര്‍ന്നാലുടന്‍ അതിയാന്‍ താഴെയിറങ്ങുന്നു ! നിമിഷംകൊണ്ടു അടുത്തയാള്‍ അള്‍ത്താരയില്‍ ചാടിക്കയറി അടുത്ത വായന വായിക്കുന്നു ! ഒരു പുതുമയുള്ള കുര്ബാനാവതരണം;ഒരു തകസാ (പുസ്തകം),ഒരുകാസാസെറ്റും ! അറൂപത്തെട്ടുകാരനായ ഈ പഴയ അല്ത്താരബോയ് അമ്പരപ്പോടെ പള്ളിയില്‍ നില്‍ക്കുന്നതിനിടയില്‍,ദാ അഞ്ചുകത്തനാരുംകൂടി ഒരു കുര്‍ബാന അങ്ങിനെ ചൊല്ലിതീര്‍ത്തു ! പെരുന്നാളിന്റെ സ്പെഷ്യല്‍ 'കുര്ബാനക്കൂത്തുകളി' കണ്ടുകഴിഞ്ഞു ജനം പിറുപിറുപ്പോടെ നേര്ച്ചപ്പായസവും വാങ്ങി വീടുകളിലേക്ക് മടങ്ങി : പാവം കര്‍ത്താവോ?
"കുര്‍ബാന ചോല്ലാനല്ല, ചെയ്യുവീന്‍ നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് കാലത്തോളം"എന്നേസു വിതുമ്പുന്നു (അപ്രിയ യാഗങ്ങള്‍)

"പലരോടും നിനയാതെ ഒരു കാര്യം തുടങ്ങല്ലേ" എന്ന ചോല്ലോര്‍ത്തു, ഞാന്‍ ഈ കഥ പലരോടും പറഞ്ഞു ; അവരുടെ അഭിപ്രായം താഴെക്കുറിക്കുന്നു:-
ഒരു മഹാപുരോഹിതന്‍ "ചില വയസന്‍ മെത്രാന്മാര്‍ക്ക് എഴുനേക്ക മുട്ടിയെങ്കിലും ചിക്കിലിയുണ്ടാക്കാന്‍ അവരെ  'കാലന്‍'ചെയ്യുന്നതുവരെ കുര്‍ബാന ചൊല്ലണംപോലും ! അതിനായി അവര്‍ ഒരു ശിങ്കിടിക്കത്തനാരെ കൂടെക്കൂട്ടി കുര്‍ബാന ചൊല്ലിക്കാറുണ്ടുപോലും !അതിന്റെ പരിണാമിയായ അനന്തരാവകാശിയാണിന്ന് നാം കാണുന്ന
ഈ പുതിയ കുര്ബാനക്കസര്‍ത്തു"എന്ന് കല്‍പ്പിച്ചു !

ഒരു വേദശാസ്ത്രപണ്ഡിതന്‍ കോര്‍എപ്പീസ്കോപ്പാ:-"ഇതൊരു 'ആത്മീയ സ്വയംഭോഗമാണ്' എന്ന് മൊഴിഞ്ഞു !ഓരോപേക്കൂത്തു കാണിച്ചു സ്വയം സന്തോഷിക്കുന്നു . മറ്റുള്ളവര്കെന്തു തോന്നിയാലും പ്രശ്നമല്ലതാനും !

 വേറൊരു വേദശാസ്ത്രപണ്ഡിതന്‍ കോര്‍എപ്പീസ്കോപ്പാ:-"നിസാരന്മാരായ ഇന്നിന്റെ കുട്ടിക്കുരങ്ങച്ഛന്മ്മാര്‍ കുര്‍ബാനയ്ക്ക് കൊഴുപ്പുകൂട്ടാന്‍ ചെയ്ത വഷളത്തരമെന്നു" കൂറി! "അഗ്നിമയന്മാര്‍ ആരെനോക്കി വിറച്ചീടുന്നു ; അവനെ കാളപ്പാതിരിമാരൊരു "കളി"ആക്കുന്നു !!!

"നാലാം നൂറ്റാണ്ടില്‍ സഭ ഇങ്ങിനെയായിരുന്നു കുര്‍ബാന ചൊല്ലിയത്" 
എന്നൊരു വികാരി ചിലച്ചു! അതിപ്പോള്‍ കണ്ടുപിടിച്ചു, പഴയപടി ചൊല്ലാന്‍ ആരിപ്പോള്‍ കല്പിച്ചു കത്തനാരെ ? അപ്പോള്‍പിന്നെ മൂന്നള്ത്താര പള്ളിക്കകത്ത് പണിതുയര്‍ത്തിയ നിര്മാണച്ചിലവോര്‍ത്തു ഞാന്‍ മനസ്സില്‍ കേണു ...
"കാലാകാലമായി തലമുറകളെ പാതിരിക്കൂട്ടം പറ്റിക്കുന്നോരോ                 കോക്കാംപീച്ച കാണിച്ച്" എന്നോര്‍ത്തു എന്‍മനം നുറുങ്ങി ...

എന്നാല്‍ ജനത്തിനോ:- ഒരാള്‍ക്ക്‌ "അമ്പരപ്പായിരുന്നു", മറ്റൊരാള്‍ക്ക് "ഹാസ്യമായിരുന്നു", ഒരു കൊച്ചനു"തട്ടുപോളിപ്പന്പ്രകസനം", എന്നൊക്കെ പറഞ്ഞെങ്കിലും "ഭക്തിമയമാല്ലായിരുന്നു" എന്ന് എല്ലാവരും ഒന്നടങ്കം സമ്മതിച്ചു! 
ഈ ചിന്തകളുടെ ആകെത്തുക ഞാന്‍ ഇവിടെ കുറിക്കുന്നത് , ഇവറ്റകള്‍ "കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി" എന്നപോലെ ഈ കുര്ബാനാവതരണംതന്നെ  ഇല്ലാതാക്കുമോ എന്ന അമ്പരപ്പിലല്ല, പകരം വലിയ സന്തോഷത്തിലാണ് ഞാനുമെന്റെ കര്‍ത്താവും ....(പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവര്‍ അറിയുന്നില്ല ,കാരണം അറിവുള്ളവരല്ല സഭയെ നയിക്കുന്നത്!!!)