Tuesday 23 September 2014

ഇന്ത്യയുടെ "മംഗല്യാന്‍" ചൊവ്വയില്‍ എത്തിയതോടെ , മനുഷ്യനു അസാധ്യമായി ഒന്നുംതന്നെ ഇല്ല എന്ന് ശാസ്ത്രലോകം വിളമ്പരം ചെയ്യുന്നു ! എന്നാല്‍ പുരോഹിതകുത്തകയില്‍നിന്നും  പാവം ദൈവത്തെ രക്ഷപെടുത്തുവാന്‍ ആര്‍ക്കും ഒരുകാലത്തും സാധ്യമല്ല ! ളോഹയുടെ "കുമ്പസാരക്കൂട് "എന്നപകല്‍ തട്ടിപ്പില്‍ നിന്നും, പാവം അച്ചായസമൂഹത്തെ ഇനിയും രക്ഷിക്കുവാന്‍  കര്‍ത്താവിനും ഒരിക്കലും സാധ്യമല്ല ! ചിന്തിക്കരുതേ..അച്ചായ, ചിന്തിക്കരുതേ ..വിശ്വസിക്കൂ സഭകളെന്ന ദൈവത്തിന്റെ ഭാര്യമാരെ ....അവരെ കാലത്തിന്റെ ഇരുളറയിലേക്ക് നയിക്കുന്ന കുരുടന്മാരായ പുരോഹിതരെ വിശ്വസിക്കൂ..ദൈവമേ തുണ !

ഇന്ന് രാവിലെ സൌദിയില്‍നിന്ന് എന്റെമകന്‍ ഫോണിലൂടെ "ചൊവ്വയിലെ ഇന്ത്യന്‍ബഹിരാകാശ ശാസ്ത്രവിജയം"  എന്നോട് പങ്കുവച്ചു ! പകരമായി ഞാന്‍ അവനോടു ചോദിച്ചു "ഇത്രയും  ശാസ്ത്രം വളര്‍ന്നിട്ടും നീയും നിന്റെ തന്തയും, വിവരദോഷി/ തെമ്മടിക്കത്തനാരുടെ കുമ്പസാരക്കൂട്ടില്‍ നിന്നും മോചിതനായോ" എന്ന് ! ലോകമെമ്പാടുമുള്ള മലയാളി അച്ചായന്മാരിത് കേട്ടിരുന്നുവെങ്കില്‍ എന്ന് വെറുതേ  മോഹിക്കുവാന്‍ മോഹം !!!

'കുമ്പസാര രസഹ്യം' ഇനി അങ്ങാടിപ്പാട്ടാകും?
Story Dated: Monday, September 22, 2014 07:35
mangalam malayalam online newspaper
ലണ്ടന്‍: പാപം കഴുകിക്കളയാന്‍ ക്രിസ്‌തീയ വിശ്വാസികള്‍ക്കിടയിലെ ഏറ്റവും വലിയ ആത്മീയ മാര്‍ഗ്ഗമായി കരുതുന്ന കുമ്പസാരം രഹസ്യം ഇനി കോടതിയില്‍ എത്തിയേക്കും. കുമ്പസാര രഹസ്യം ക്രിമിനല്‍ പശ്‌ചാത്തലത്തില്‍ ഉള്ളതാണെങ്കില്‍ അത്‌ നിയമത്തിന്റെ പരിധിയില്‍ പെടേണ്ടതാണെന്ന തീരുമാനമാണ്‌ പിന്നില്‍. നാലു ശതകം പഴക്കമുള്ള കുമ്പസാര രഹസ്യം പുറത്ത്‌ വിടരുതെന്ന നിയമം ചര്‍ച്ച ഓഫ്‌ ഇംഗ്ലണ്ടില്‍ പൊളിച്ചെഴുതാന്‍ ഒരുങ്ങുന്നത്‌ മുന്‍ ബിഷപ്‌ ജോണ്‍ ഗ്ലാഡ്‌വിന്റെ നേതൃത്വത്തിലാണ്‌. ബാല പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പുരോഹിതര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിച്ചത്‌ ജോന്‍ ഗ്ലാഡ്‌വിന്റെ നേതൃത്വത്തിലായിരുന്നു.
മാനഭംഗക്കേസുകളിലെ പ്രതികള്‍ കുമ്പസാരം നടത്തിയാല്‍ വിവരം അവര്‍ പോലീസിനു കൈമാറണമെന്ന്‌ കാണിച്ച്‌ ചര്‍ച്ച്‌ ഓഫ്‌ ഓസ്‌ട്രേലിയ ഈയടുത്ത കാലത്ത്‌ കൊണ്ടുവന്ന പരിഷ്‌കരണമാണു സഭയ്‌ക്കു പ്രേരണയായത്‌. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചു വിവരം കുമ്പസാരത്തിനിടെ ലഭിച്ചാല്‍ പോലീസിനെ അറിയിക്കണമെന്ന ശിപാര്‍ശ ചര്‍ച്ച്‌ ഓഫ്‌ ഓസ്‌ട്രേലിയ സുന്നഹദോസ്‌ അംഗീകരിച്ചിരുന്നു. അടുത്ത സുന്നഹദോസില്‍ ഇതു സംബന്ധിച്ച നിര്‍ദേശം അവതരിപ്പിക്കും.
ക്രിമിനല്‍ കുറ്റകൃത്യം ഉള്‍പ്പെടെയുള്ള കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ രഹസ്യമായി സൂക്ഷിക്കുന്ന പാരമ്പര്യം നാനൂറ്‌ വര്‍ഷമായി പിന്തുടരുന്നതാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം കൊണ്ടുവരാനും ബാല ലൈംഗിക പീഡനം, ബാല ലൈംഗികത തുടങ്ങിയ പോലുള്ള കാര്യങ്ങള്‍ ജയിലിലേക്ക്‌ എത്തേണ്ടവ തന്നെയാണെന്നും ആസ്‌ട്രേലിയന്‍ സുന്നഹദോസ്‌ പറയുന്നു. ജനങ്ങളെ ദ്രോഹിക്കുന്നയാള്‍ സംരക്ഷിക്കപ്പെടാന്‍ പാടില്ലെന്നാണ്‌ ഗ്‌ളാഡ്‌വിന്റെ നിലപാട്‌. ഇക്കാര്യത്തില്‍ ആസ്‌ട്രേലിയന്‍ സുന്നഹദോസിന്റെ മാതൃക പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ സഭയിലെ പാരമ്പര്യ വാദികള്‍ക്ക്‌ ഈ നീക്കത്തോട്‌ യോജിപ്പില്ല. റോമന്‍ കത്തോലിക്കക്കാര്‍ക്കിടയില്‍ ഇത്‌ കൂടുതല്‍ ഉത്‌ക്കണ്‌ഠയ്‌ക്ക് കാരണമായിരിക്കുകയാണ്‌. ഇങ്ങിനെയാണെങ്കില്‍ വിശ്വാസികളുടെ തുറന്ന്‌ പറച്ചിലുകള്‍ കുറയാന്‍ ഇടയാക്കുമെന്നും വിശ്വാസികള്‍ പറയുന്നു. കുമ്പസാരിക്കുമ്പോള്‍ യേശുവിന്റെ പ്രതിപുരുഷനോടാണ്‌ തെറ്റുകള്‍ ഏറ്റു പറയുന്നു എന്ന നൂറ്റാണ്ട്‌ പഴക്കമുള്ള വിശ്വാസത്തിന്‌ മങ്ങലേല്‍ക്കുമെന്നാണ്‌ വിശ്വാസികളുടേയും പക്ഷം. ഇക്കാര്യത്തില്‍ സഭയുടെ വിശ്വാസം വീണ്ടെടുക്കണമെന്നും ഇവര്‍ പറയുന്നു.
- See more at: http://www.mangalam.com/latest-news/231338#sthash.yDvADX5h.dpuf
Posted by Soul and Vision at 9:53 PM
Email ThisBlogThis!Share to TwitterShare to FacebookShare to Pinterest
1 comment:
samuel koodalSeptember 23, 2014 at 12:59 PM
ക്രിമിനലുകളുടെ 'കുമ്പസാരരസഹ്യം' ഇനി അങ്ങാടിപ്പാട്ടാകും?
"രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാൽ" എന്ന ചൊല്ലുപോലെയായി കുബസരക്കാര്യം!
കഴിഞയാഴ്ച എന്റെ സഭയിലെ ഒരു vip ബിഷ്ഒപ്പിനോട് ഞാനീക്കാര്യം പറഞ്ഞതേയുള്ളൂ , ദാ... അതുതന്നെ അല്മായശബ്ദത്തിൽ ഇന്ന് വന്നിരിക്കുന്നു !
"സഭയിലാകമാനം, പാപികളുടെ മനസിനെക്കാളും മലിനമായ മനസുള്ള പുരോഹിതരാകയാല്‍, സാമാന്യജനത്തിനു കുമ്പസാരം വളരെ "അറപ്പും വെറുപ്പുമുള്ള"ഒരു പള്ളിച്ചടങ്ങായി പരിണമിച്ചിരിക്കുന്നതിനാല്‍, മാരാമണ്‍ മാര്‍ത്തോമ സഭയിലെപ്പോലെ "ഓപ്പണ്‍ കുമ്പസാരം" (കൂട്ട കുമ്പസാരം) അവതരിപ്പിക്കുവാന്‍ സെനടിനോട് പറയണമെന്നായിരുന്നു" ബിഷോപ്പിനോടുള്ള എന്റെ വാദം ! കൂടാതെ ,"കുംപസാരിക്കാത്തവന്‍ പള്ളിപ്പൊതുയോഗത്തില്‍ കയറിക്കൂടാ എന്ന വിലക്കും നീക്കണം ! അല്ലാഞ്ഞാല്‍ തെമ്മാടികള്‍ മാത്രമേ ഇനിമേലില്‍ പള്ളിപൊതുയോഗങ്ങളില്‍ കൂട്ടത്തല്ലിനു കാണൂ" എന്നും ഞാന്‍ ബിഷോപ്പിനോട് വാദിച്ചു ! "ഏതു തെമ്മടിക്കത്തനാരായാലും ഒരു കുമ്പസാരചടങ്ങ് നടത്തി ,പൊതുയോഗങ്ങളില്‍കയറികൂടിയാല്‍, കമ്മട്ടറ്റിയില് കൂടാം, പള്ളിപ്പണം കയ്യിട്ടുവാരാം, പള്ളിപ്രമാണിയുമാകാം" എന്നായി ഇന്നിന്റെ കാര്യവിചാരം ! ("പള്ളിപ്പൊതുയോഗം എന്നതോര്‍ത്തായിടാം ദൈവഭയമുള്ളോരു മുങ്ങി ; ആയിരത്തഞ്ഞൂറൂ മെമ്പറന്മാരെന്നാല്‍ യോഗത്തില്‍ ചെന്നായ്ക്കള്‍ മാത്രം " എന്ന എന്റെ പഴയ ഈരടി അറിയാതെ ഓര്‍ത്തുപോയി ! )
കോട്ടയം സുന്നഹദോസു ഇത് ചിന്തിക്കും മുന്‍പേ ഓസ്ട്രേലിയന്‍ സിനട് അത് കോടതിയുടെ മനസാക്ഷിയുമായി കോര്‍ത്തിണക്കി ! കുമ്പസാരരഹസ്യം കത്തനാര് പോലീസിനെ അറിയിക്കണം പോലും ! കത്തനാര് പാപം മോചിചെങ്കിലും കിട്ടാനുള്ള സര്ക്കാര് ശിക്ഷ വാങ്ങിയേതീരൂ കുറ്റവാളി ! ഭേഷ് ,ബലേ ഭേഷ് !
"കുമ്പസാരിക്കുമ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷനോടാണ്‌ തെറ്റുകള്‍ ഏറ്റു പറയുന്നതു " എന്ന നൂറ്റാണ്ട്‌ പഴക്കമുള്ള സഭയ്ടെ വിശ്വാസത്തിന്‌ മങ്ങലേല്‍ക്കുമെന്നാണ്‌ മടയരായ വിശ്വാസികളുടെ പക്ഷം! ഈ "സഭ " എന്നതേ ദൈവനാമത്തിലുള്ള ഒരു "ഫുള്‍ടൈം തട്ടിപ്പാണ്" എന്നീ വിശവാസിക്കെന്നു തലയില്‍ കയറുമോ ആവൊ ?
അടുത്ത അമ്പതു കൊല്ലത്തിനകം വേണ്ച്ചെമ്പുമറിയചേടത്തിയും കോട്ടയം കുഞ്ഞച്ഛനുമൊക്കെ ചൊവ്വയില്‍ കപ്പകൃഷിക്കും കള്ളവാറ്റിനും പോകുമെന്ന് ശാസ്ത്ര ലോകം പറയുമ്പോള്‍ ഈ തനിക്കാളകത്തനാരും അവന്റെ കുമ്പസാരവും എത്രനാള്‍ മനുഷ്യനെ മയക്കുമോ ? കണ്ടറിയാം
ക്രിമിനലുകളുടെ 'കുമ്പസാര രഹസ്്യം' ഇനി അങ്ങാടിപ്പാട്ടാകും? | mangalam.com
www.mangalam.com
mangalam,Latest Malayalam News,Latest Kerala News,Breaking News,Today's News,Malayalam Online...
LikeLike · · Promote · Share

ക്രിമിനലുകളുടെ 'കുമ്പസാര രഹസ്്യം' ഇനി അങ്ങാടിപ്പാട്ടാകും? | mangalam.com
mangalam,Latest Malayalam News,Latest Kerala News,Breaking News,Today's News,Malayalam...
MANGALAM.COM
LikeLike ·  · Share
Samuel Koodal

No comments:

Post a Comment

Note: only a member of this blog may post a comment.