Tuesday 24 December 2013

CHRISTMAS PROGRAMME directed by ROY MANAPPALLIL ,Lyrics SAMUEL KOODAL

ഏവർക്കും എൻറെ സ്നേഹമുള്ള ക്രിസ്തുമസ് ആശംസകൾ ...മെറി  ക്രിസ്തുമസ് !                                                                                                             ക്രിസ്തുമസ്  ആഘോഷിക്കുന്ന നാം ക്രിസ്തുവിന്റെ ഒരു തിരുവചനമെങ്കിലും ജീവിതചര്യയിൽ ആക്കുവാൻ ഇന്ന് ഹൃദയംകൊണ്ടു ശപഥം ചെയ്യണം ! 1."നിങ്ങളോ ഏവർക്കും സഹോദരന്മാർ, ഭൂമിയിൽ ആരേയും പിതാവ് എന്ന് വിളിക്കരുത്.ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്,സ്വർഗസ്ഥൻ തന്നെ" !(ളോഹയിട്ടു നിങ്ങളെ ചൂഷണം ചെയ്യുന്നവനെ "കത്തനാർ".പാതിരി"മെത്രാൻ" എന്നല്ലോ വിളിക്കേണ്ടത്?)

അല്മായശബ്ദം: CHRISTMAS PROGRAMME directed by ROY MANAPPALLIL ,...

അല്മായശബ്ദം: CHRISTMAS PROGRAMME directed by ROY MANAPPALLIL ,...

Friday 20 December 2013

അല്മായശബ്ദം: അല്മായ അസ്സംബ്ലി എന്തുകൊണ്ട്?

"മുറുക്കിക്കൊട്ടുന്നത് നിർത്താനാണ്"!  പൌരോഹിത്യം പാപക്കുഴിയിൽ അനുദിനം മുങ്ങിത്താണുകൊണ്ടിരിക്കെ, പാപമോചനക്കുമ്പസാരക്കൂടുകൾ  കാലിയാക്കുവാൻ ഇനിയും കാലം അധികം കാത്തിരിക്കില്ല ! കയ്യാപ്പായുടെ  സുന്നഹദോസു "അവനെ കുരിശിക്കാൻ" അന്ന് കൂടിയെങ്കിൽ, ഇന്നത്തെ കളർ  ളോഹകളുടെ സുന്നഹദോസുകൾ അവൻറെ നാമംപോലും കുരിശിലേറ്റുവാൻ പുതിയപുതിയ കുതന്ത്രങ്ങൾ മെനയുവാൻ വേണ്ടിമാത്രമാകുന്നു! ഇന്നത്തെ ക്രിസ്തുമതം ക്രിസ്തു ഭാവന ചെയ്തതല്ല , പകരം കുബുദ്ധികളായ   പുരോഹിതരുടെ സ്വാർത്ഥമിമിക്സ്ഷോകളാണെന്ന അവബോധം, എന്ന കലികാലദുഖസത്യം, ആവരേജു മനസുകൾക്കു വെളിവായതുകാരണം ,അനേകായിരങ്ങൾ ഈ ചാതിക്കുഴിയിൽ നിന്നും കയറിക്കൊണ്ടിരിക്കയാണ്! ചതിക്കപ്പെട്ടവരുടെ തലമുറകളുടെ ഒന്നാം സുന്നഹദോസാണിതു ! നമുക്കുമൊന്നിക്കാം ..ഉണരൂ മനസുകളേ...              അല്മായശബ്ദം: അല്മായ അസ്സംബ്ലി എന്തുകൊണ്ട്?: ദൈവോന്മുഖമായി ഒരുമിച്ചുകൂടി സഭാനവീകരണത്തിന് ഇന്നാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്ന സദുദ്ദേശ്യത്തോടെ 20.02. 2014 മുതൽ പാലായിൽ ഒരു അല്മായ...

Friday 13 December 2013

അല്മായശബ്ദം: അതും സംഭവിക്കാം!

അല്മായശബ്ദം: അതും സംഭവിക്കാം!: പോടോ ഇറങ്ങിപ്പോടോ. എടോ, ഇറങ്ങിപ്പോകാനല്ലേ പറഞ്ഞത്‌ ? ഇതാ തന്റെ നൂറ്‌ ഉലുവ. (100 രൂപ മേശപ്പുറത്ത്‌ എറിയുന്നു.) മുകളില്‍ കൊണ...

Monday 9 December 2013

ജലത്തിൽ നീർക്കുമിളകൾ എന്നപോലെയാണീ ജീവജാലങ്ങളെല്ലാം ഈശ്വരനിൽ "എന്നനിത്യസത്യം ഇരുട്ടിൽ ഒളിപ്പിച്ചു , മനുഷ്യവർഗത്തെ ആത്മീക ചൂഷണത്തിലൂടെ അടിമകളാക്കി ഭരിക്കുന്ന ദുഷിച്ച പുരോഹിതരിൽനിന്നും രക്ഷിക്കുവാൻ ലോകരക്ഷകനായ യേശു കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി യരുശലേം ദേവാലയത്തിൽ വീശിയടിച്ചു ആക്രോശിച്ചതുപോലെ , ഇന്ത്യൻ രാഷ്ട്രീയത്തിലെ അഴിമതിച്ചപ്പുകൾ തൂത്തുകളയുവാൻ ചൂലുമായി തലസ്ഥാനത്തെത്തിയ ഇന്ത്യയുടെ രക്ഷകനാണു ശ്രീ കേജിർവാൾ ! "ഓശാനാ കേജിർവാൾ" "കോടാനുകോടി ഓശാനകൾ" 
മഹാത്മാഗാന്ധി നമ്മുടെ രാഷ്ട്രപിതാവും ,ശ്രീ കേജിർവാൾ രാഷ്ട്രരക്ഷകനും ആകുന്നു ! മക്കൾരാക്ഷ്ട്രീയത്തിൽനിന്നും, അറുകൊലരാഷ്ട്രീയത്തിൽനിന്നു ഞങ്ങളെ രക്ഷിക്കേണമേ ..ആമ്മേൻ ...    ദൈവമെന്തെന്നു അറിയാത്ത , (ദൈവത്തിന്റെ കെയറോഫിൽ ചെത്തിജീവിക്കുന്ന) ആത്മജ്ഞാനമില്ലാത്ത പാസ്റ്റരെ / പുരോഹിതനെ, നമ്മുടെ ആനന്ദസീയോൻയാത്രാജീവിതത്തിൽ   "ആം ആദ്മീ"പാർട്ടിയുടെ ചൂലുകൊണ്ട് അടിച്ചുമാറ്റുവാൻ നാം വിവേകമുള്ളവരാകണം... സഭാനവീകരണം ഓരോമനസും കേജരിവാൾ പോലെ ജ്ഞാനമാകുന്ന മൂർച്ചയുള്ളതാകണം , എങ്കിലെ ദൈവസഭയുടെ (ദൈവംപോലും അറിയാതെ കടന്നുകൂടിയ) ഈ ചൂഷകരെ നമ്മുടെ ജീവിതചര്യയിൽ ഇല്ലാതെയാക്കാനാവൂ..  A

Sunday 1 December 2013

ആഗോളക്രൈസ്തവസഭാപ്ലീനം !

ക്ഷമിക്കണേ, ഒരു തമാശ ! (നടപ്പുള്ള കാര്യമല്ല)

 നാസറായന്റെ നാമത്തിൽ നാട്ടാരെ ചൂഷണം ചെയ്യുന്ന ഇന്നിൻറെ എല്ലാ "നാറുന്ന" സഭകൾക്കും, അതിനെ നയിക്കുന്ന വിവരമില്ലാത്ത ഇടയപുങ്കവന്മാർക്കുംമായി എളിമയോടെ എതെഴുതിതുടങ്ങുന്നു...

നമ്മുടെ പുതിയ പോപ്പ്ഫ്രാൻസിസ്,  കുറെ പെരുമാറ്റച്ചട്ടങ്ങളുമായി ,വത്തിക്കാനും കത്തോലിക്കാസഭയും ഒന്ന് നന്നാക്കാൻ (ആ പുണ്യാത്മൻ റോമിലെത്തിയ നാൾമുതൽ ) ശ്രമിക്കുന്നു! എന്നാൽ "അവനെ കുരിശിക്ക, അവനെകുരിശിക്ക" എന്ന് മനസ്സിൽ സദാ കാലത്തോട് കേണപേക്ഷിക്കുന്ന പാതിരി, മെത്രാൻ, കർദ്ദിനാൾ വൃന്ദത്തെ നാം ലോകമാകെ കാണുന്ന ഈ വേളയിൽ ; 
തെമ്മാടിത്തരം, ഗുണ്ടായിസം, പിടിച്ചുപറി, വേലചെയ്യാതെ കൂലിവാങ്ങൽ, എതിർക്കുന്നവനെ 52 പീസാക്കുന്ന പ്രതികാരദാഹം , മുതല്ലായവ കൈമുതലായ കൊടിക്കൂറകൾ സദാ കയ്യിലേന്തുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികളെപോലെ , നമ്മുടെ പാവം കർത്താവിൻറെ കെയറോഫിൽ ചെത്തിജീവിക്കുന്ന പസ്സ്ടർ, പാതിരി,മെത്രാൻ, കാതോലിക്കാ, കർദ്ദിനാൾ മുതലായ നാണംകെട്ട ജന്മങ്ങൾക്കൊരു "പ്ലീനം" നാമും മനസിലെങ്കിലും തയ്യാറാക്കിയെ മതിയാവൂ ..ഇത് കലികാലത്തിന്റെ ധർമ്മയുദ്ധമാണ്... ദൈവം തേരാളിയായതിനാൽ നാം ഭയപ്പടേണ്ടതില്ല ! നേരിനും ധർമ്മത്തിനും വേണ്ടി "കുരിശുയുദ്ധം" നടത്തുന്ന, മശിഹായുടെ മനസറിഞ്ഞ പോപ്പ്, സിംഹാസനമൊഴിഞ്ഞു നേരിന്റെതേരിൽ മുൻനിരയിലും നമ്മെ നയിക്കുമല്ലോ! പ്ലീന നടത്തിപ്പും പരിപാടികളും പുറകാലെ!.. നാം ഒരേ കുരിശിൻ ചുവട്ടിൽ ഒന്നുചേരുക ( അവൻ മുന്തിരിവള്ളിയും നാം കൊമ്പുകളുമാകുന്നു ) ആയതിനാൽ സഭാ//വിശ്വാസങ്ങൾ ഏതുതന്നെ ആയാലും ,(അപ്പോസ്തോലന്മാരുടെ സമയത്തെ കൂട്ടായ്മപോലെ)  നാം ഓരോ ഗ്രാമങ്ങളിലും ഒത്തുചേര്ന്നു,  "ഒരു ക്രിസ്തീയ കുടുംബം" എന്ന ഭാവേന കഴിയുവാനും , പരസ്പരപൂരകങ്ങളായി സ്നേഹത്തിൽ വർത്തിക്കുവാനും ഒരുങ്ങണം ..പുരോഹിത പാസ്ട്രന്മാരെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനു പകരം അവരെ അവിശ്വസിച്ചു,  "സത്യം" /  "നേര്" സ്വയം കണ്ടെത്താനുള്ള മനസിന്റെ ഉണർവും ഉത്സാഹവുമാണിനിയും തലമുറകൾക്കാവശ്യം      ! .   ,   

ഒന്നാമതായി, പുരോഹിതരുടെ അമിതമായ സുഖഭോഗങ്ങളും ,രതിവൈക്രിതങ്ങളും മതിയാക്കുക ! പാവം പോപ്പുപോലും സമ്മതിച്ച പുരോഹിതരുടെ സ്വവര്ഗരതിയും (സോദോം ഗൊമോരയെ പോലെ) നിർത്തലാക്കി,  കുറ്റവാളികളെ തെമ്മാടിക്കുഴിയിലടക്കാൻ ലിസ്റ്റു ചെയ്യുക.   "ദൈവത്തിന്റെ അപ്പച്ചെൻ"എന്ന മനസിന്റെ ഹുങ്ക് കത്തനാരും, അയ്യാൾമൂത്ത മേത്രാനും, പാടേ കളയുക ! ഇന്ദ്രിയ നിഗ്രഹണം ഇല്ലാത്ത കാളക്കത്തനാരുടെ ളോഹയൂരി തെമ്മാടിക്കുഴിയിലടക്കുക ! ക്രിസ്തുവിന്റെ പ്രാർഥനയെക്കുറിച്ചുള്ള പഠനം കുട്ടിക്കാലം മുതൽ ജനത്തെ പഠിപ്പിക്കുക (വി.മത്തായി ആറിന്റെ ആറ്)! മനസ്സിൽ,ധ്യാനത്തിലെ മൌനത്തിന്റെ ആഴങ്ങളിൽ, നമുക്കോരോരുത്തനും സ്വയം കണ്ടെത്താവുന്ന നിത്യാനന്ദചൈതന്യമാണ് "ദൈവം" എന്ന് പറഞ്ഞുതരാൻ പഠിപ്പില്ലാത്ത പാസ്റ്റ്രും പാതിരിയും തെങ്ങുകയറാനും  റബ്ബർ  ടാപ്പിങ്ങിനും പോകട്ടെ !മാനവശേഷി പാഴാക്കുന്നത് ക്രിമിനൽകുറ്റം തന്നെ ! നാമറിയാതെ നമ്മിൽ സദാവസിച്ചു ശ്വസന/ദഹന പ്രക്രിയകളെ അനുസ്യൂതം നടത്തുന്ന വിവേകവും ചൈതന്യവുമാണീശ്വരൻ എന്ന അവബോധം മാനവമനസുകളിൽ എഴുതിച്ചേർക്കാൻ അറിവിൻറെ തൂലികയില്ലാത്ത കത്തനാർ "ഗോബാക്ക്" പാസ്റെർ "ഗോബാക്ക്" !     
++++++++++++++++++++++++++++++++++
ക്രയിസ്തവസഭാപ്ലീനം (രണ്ടാം ഭാഗം) 

വ്യാജവൈദ്യന്മാരെപോലെ, "ആത്മീയജ്ഞാനം" ഇല്ലാത്ത പുരോഹിത//പാസ്റെർ വൃന്ദത്തെ കുറ്റവാളികളായി നാം കാണേണ്ടതാണ്.!ജയിലിലടച്ചില്ലെങ്കിലും ഈക്രൂരക്രിത്യം ചെയ്യാൻ ഇവറ്റകളെ അനുവദിക്കരുതൊരു സമൂഹവും, ഒരുകാലത്തും! ലോകഗുരുവായ ഭഗവാൻ ശ്രീക്രിഷ്ണനും,ലോകരക്ഷകനായ യേശുനാഥനും മൊഴിഞ്ഞ "ആത്മീയജ്ഞാനം" മനസിൻറെ കീശയിൽ തരിപോലുമില്ലാതെ , കാശൂവാരാൻ "വായിൽതൊന്നുന്നതു കോതയ്ക്ക്" പാട്ട് എന്ന മട്ടിൽ നാടാകെ പ്രസംഗതൊഴിലാളികളായി ,കൂദാശത്തൊഴിലാളികളായി മേഞ്ഞുനടക്കുന്ന ഈ ഇരുകാലിഇടയന്മാരെ നാം തിരിച്ചറിഞ്ഞു , എഴുകാതം ഇവറ്റകളെ അകലെ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു! വളരെ ആപല്ക്കരമായ മാനസീക രോഗികളാണീവർ ! സത്യത്തിൽ ഓരോരുവനിലും സദാവസിക്കുന്ന  ദൈവത്തിൽനിന്നും, ആ ദൈവത്തെ സ്വയം ഉള്ളിൽത്തന്നെ ധ്യനത്തിലൂടെ  അറിയുന്നതിൽനിന്നു, അവനിലലിയുന്ന ആനന്ദാനുഭൂതി ഉള്ളിന്റെ ഉള്ളംകൊണ്ടു  മനസിലാക്കുന്നതിൽ നിന്നും  ഇവർ മനുഷ്യനെ തടയിടുന്നു,വിലക്കുന്നു ,ബലഹീനനാക്കുന്നു; കാലത്തിൻറെ ഈ  കൊടും കുറ്റവാളികൾ! 
ഭഗവത്ഗീതയിലൂടെയും ഉദ്ധവഗീതയിലൂടെയും ശ്രീ ക്രിഷ്ണനും ,വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തുവും ഇത് ലോകത്തോട്‌ വിവരിച്ചിട്ടുണ്ട് ! 
ഭഗവത്ഗീത കൈകൊണ്ടുതൊടാതെ അച്ചായവൈദ്യന്മാർ എങ്ങിനെ കർത്താവിന്റെ വചനപ്പൊരുൾ മനസിലാക്കും? നല്ലശമരായന്റെ ത്യാഗമില്ലാത്ത "വെറുംചൊല്ലിനെ" എങ്ങിനെ "കുർബാന"എന്ന്, നാമകരണം ചെയ്യും? നാവിൻറെ വെറും ജല്പ്പനങ്ങളെ ആരാണ് "കൂദാശ " എന്ന ഓമനപ്പേരിട്ടതു ? കര്ത്താവോ , അല്ല യഹോവയോ? ആ പാവങ്ങൾ രണ്ടുമല്ല !,പുരോഹിത കുതന്ത്ര മനസുകളാണിവകൾ രചിച്ചു,സമയാസമയങ്ങളിൽ ഈണത്തിൽ വായിച്ചു നമ്മെ തലമുറകളായി ചൂഷനംചെയ്തു സുഖിച്ചു ജീവിക്കുന്നത്,ആരെയും കൂസാതെ ! ദയവായി മനസിലാക്കൂ..

Saturday 30 November 2013

അല്മായശബ്ദം: ആഗോളക്രൈസ്തവസഭാപ്ലീനം !ക്ഷമിക്കണേ, ഒരു തമാശ !   (...

അല്മായശബ്ദം: ആഗോളക്രൈസ്തവസഭാപ്ലീനം !
ക്ഷമിക്കണേ, ഒരു തമാശ !   (...
: ആഗോളക്രൈസ്തവസഭാപ്ലീനം ! ക്ഷമിക്കണേ, ഒരു തമാശ !   (നടപ്പുള്ള കാര്യമല്ല) വീണ്ടും ക്ഷമാപണം ;     നാസറായന്റെ നാമത്തിൽ നാട്ടാരെ ചൂഷണം ചെ...

Thursday 28 November 2013


   "രക്ഷ"........  Samuel Koodal
വാല്മീകിയുടെയും വേദവ്യാസന്റേയും വിരൽതുമ്പിൽനിന്നു വെളിച്ചം കണ്ടവരാണല്ലോ ഭാഗവാന്മാരായ ശ്രീ. രാമനും, ശ്രീ. കൃഷ്ണനും, ! അതുപോലെ ജ്ഞാനവാസിഷ്ടവും ,ഭഗവത്ഗീതയും, ഉദ്ധവഗീതയും , മഹാഭാഗവതത്തിലെ ജീവനശാസ്ത്രോപദേശവും ഒക്കേ അതേ വിരൾതുമ്പിലൂറിയവയാണുതാനും. ! അതുപോലെയായി നമ്മുടെ "പാവം കർത്താവും" ! st .paul പേനയെടുത്ത് എഴുതിയില്ലായിരുന്നെങ്കിൽ അച്ചായസഭകൾ ഇന്നിത്ര ആയിരങ്ങൾ, മനുഷ്യനെ വെരുട്ടാൻ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല !ഗ്രാമങ്ങളിലിപോലും 40 വിഭിന്ന സഭകൾ! 
ക്രിസ്തു "ലോകരക്ഷകൻ" എന്ന ഈ സഭകളുടെ കണ്ടെത്തലും വെറുമൊരു അച്ചായവാദമായി മാത്രമേ, ബാക്കി ലോകം ഇനിയുമെന്നും  മാനിക്കയുള്ളൂ ... ക്രിസ്തുവിനു മുന്പും ഇതുപോലെയീ ലോകം ഉണ്ടായിരുന്നു , ക്രിസ്തുവിനു ശേഷവും ലോകം അതുപോലെതന്നെ ഉണ്ടുതാനും ! ക്രിസ്തുവിന്റെ മനുഷ്യാവതാരംകൊണ്ട് ആർക്കാണീവിടെ മാറ്റം ഉണ്ടായത് ? അവന്മൂലം പിന്നെയാർക്കാണീ രക്ഷയുണ്ടായത് ?. കപടവേഷധാരികളായ പുരോഹിതർക്കല്ലേ അവന്മൂലം, കീശയും കാശും, കാറും അരമനകളും, അധികാരവും മാനവും , മേല്ക്കൊയ്മയും സുഖഭോഗജീവിതവും ഉണ്ടായത് !ആദമിനോ അബ്രഹാമ്മിനോ വല്ല പുണ്ണ്യവും പ.പൗലച്ചന്റെ ലേഖനങ്ങൾ കാരണമുണ്ടായോ ? ഇല്ല .. എന്നാൽ വേദവ്യാസനെപോലെയോ വല്മീകിയെ പോലെയോ ആയിരുന്നില്ല നമ്മുടെ മിടുക്കന് പ.പൗലാച്ചായൻ ! ,.ക്രിസ്തുവിന്റെ കാറ്റുപോലും വീശിയിട്ടില്ലാത്ത ആ മിടുക്കൻ, ക്രിസ്തുവിന്റെ കൂടെ രാവുംപകലും നടന്ന പാവം ശിഷ്യന്മാരെ പോലും പാടേ തഴഞ്ഞിട്ടു), തൻറെ മനസിലപ്പപ്പോൾ തോന്നിയവ, ആരുടെയോ പ്രേരണ എന്നോണം തൻറെ രചനയിൽ "കുസ്രിതുകൾ" ചേര്ത്തു എന്നത് ഏതു പോലീസുകാരനും മനസിലാകുന്ന കാര്യമാണുതാനും !
" അറിവിനെ" അറിഞ്ഞ പരമഗുരുവരനായിരുന്നു ക്രിസ്ത് !അറിവിനെ അറിയുകയെന്നാൽ, "അറിയുന്നതിനെ അറിയുക" എന്ന് വരും !അറിയുന്നതാരാണ്? മനസാണ് സർവവും അറിയുന്നത്!.സ്വയമറിയാൻ ഈ മനസിന്‌ കഴിവുണ്ടോ? ഇല്ല. അപ്പോൾപിന്നെ ആരാണീ മനസിനെ അറിയുവാൻ കഴിവുള്ളാതാക്കുന്നതു ? അവനാണു ദൈവം! എന്നതിരിച്ചരിവിലേക്കു  ഓരോമാനവും ഉയരുന്നതാണ് യഥാർത്ഥ "ആത്മീകത" !                                                   ആ ആത്മീകതയിലേക്കുയരുവാനാണു   "അറയിൽ കയറി,വാതിലടച്ചു...."എന്ന ധ്യാനോപദേശം ക്രിസ്തു വി.മത്തായിയുടെ ആറിൻറെ ആറിൽ കല്പിച്ചതു! ഇന്നയോളം ഒരു കത്തനാരോ, പാസ്റ്റരോ   ഈ ധ്യാനോപദേശം നമുക്ക് നല്കിയിട്ടുണ്ടോ? ഇല്ല , ഒരുനാളുമില്ല ..കാരണം അവ്റ്റകൾക്കിതു വശമുള്ള    കാര്യമേയല്ല! പാവം വയറ്റിപ്പാടുജീവികൾ .....ക്രിസ്തുവിന്റെ ഉപദേശങ്ങൾ പാടേ മറന്ന നികൃഷ്ട ജീവികൾ (ref പിണറായി!)  തലമുറകളെ തങ്ങളുടെ ഉപയോഗവസ്തുക്കളാക്കി , ആത്മീകാന്ധതയിൽ നടത്തുന്ന ക്രിമിനലുകൾ !    
 ക്രിസ്തു ,സ്നേഹത്തിന്റെ പ്രവാച്ചകനായിരുന്നാജന്മം ! എളിമയുടെ മകുടോദാഹരണമായിരുന്നാ ജീവിതം ..പൂർണ മനുഷനായിരുന്നെങ്കിലും താനും പിതാവും ഒന്നാണെന്ന "അദ്വൈതബോധം" ഉണര്ന്ന മനസായിരുന്നു ക്രിസ്തു ! ആ പൊന്നു മനസറിഞ്ഞു, ആ വചനങ്ങൾ മാത്രം സദാ മനസ്സിൽ മുഴക്കി, ചലനമുള്ള കാലം വരെ നാം, പാവം ജീവികൾ ചലിച്ചാൽ മതി , ജീവനചലനം ധന്യമാക്കാൻ.. അതിനൊരു പള്ളിയും പള്ളിപ്പിരിവും കത്തനാരും കർദ്ദിനാളൂം കാതോലിക്കായും, പോപ്പനും വേണമോ?
ഇനിയെങ്കിലും ദാവീദിന്റെ സങ്കീർത്തനങ്ങളിൽ മിക്കവയും അച്ചായൻ മനസിൽപോലും വായിക്കാതെ തള്ളിക്കളയണം . അതുപോലെ പൗലൊച്ചന്റെ രചന പൗലൊച്ചനും വായിച്ചാൽ മതിയെന്നാകണം !. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തുവിന്റെ "തിരുക്കുരൽ" മാത്രം മതി മനുഷ്യനിവിടെ സ്വയം സ്വര്ഗം പണിയാനും, ആ മനസിലെ മായാത്ത സ്വര്ഗവാസിയാകാനും ! 
മനസിന്നുള്ളിലെ അറയിൽ സദാ മരുവുന്ന ദൈവത്തെ അറിയാനും, ആ നിത്യ ചൈതന്യത്തിൽ അലിഞ്ഞു നിത്യം പരമാനന്ദം നുകരാനും, ആലോചനകൾ അവനുമായി മൌനത്തിൽ പങ്കിടാനും നാടാകെ സിമിന്റാലയങ്ങൽ, ഫയിതുഹോമുകൾ , കത്തീട്രലുകൾ അരമനകൾ പണിതു ജനം ധനം ദുർവ്യയം ചെയ്യേണ്ടാ കാര്യവുമില്ല ! ആ പണം നമ്മുടെ അയല്ക്കാരനും സഹോദരനുമുതകുമെങ്കിൽ,കുഴിമടിയന്മാരായ ഈ കത്തനാരെ ,മെത്രാനെ പാസ്റ്റരെ വെറുതെയെന്തിനു നാം തീറ്റിപ്പോറ്റണം? നമുക്കുമങ്ങിനെ കത്താവിന്റെ ഭാവനയിലെ നല്ലശമരായനുമാകാം. നിത്യജീവൻ ലഭിക്കുവാനുള്ള് എളുപ്പവഴി നല്ല സമര്യാക്കാരനാവുക തന്നെ .(ref.ക്രിസ്തു )
ആകാശ സീമകൾക്കപ്പുരം മറ്റൊരു സ്വര്ഗത്തിലേക്ക് നമ്മെ നയിക്കുമെന്ന വ്യാജേന. തൊട്ടതിനും തോന്നൂറിനും സദാ നമ്മെ ഊറ്റുന്ന ഈ ഇടയകോലാഹലങ്ങളേയും നമുക്കിനിയും തലമുറകളേ , വേണ്ടെവേണ്ടാ.."ശത്രുവിനെ സ്നേഹിക്കുക"എന്ന "ക്രിസ്തീയത" മറന്നു, "യഹോവേ, നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു" & "എന്റെ പ്രാര്ത്ഥന അവരുടെ ദോഷത്തിനാകുന്നു " എന്ന് നാവിലുരുവിട്ടു നാവിനെ ദോഷമുള്ളതാക്കെണ്ടായിരുന്നു,.& "പാപത്തിൽ എന്റെ അമ്മ എന്നെ ഗര്ഭം ധരിച്ച്ച്ചു , അതിക്രമത്തിൽ ഞാൻ ഉരുവായി "എന്നൊക്കെയുള്ള ദാവീദിന്റെ തറപ്പാട്ടും പാടി , നാം സ്വന്തം പെറ്റമ്മയെ അധിക്ഷേപിക്കുകയില്ലായിരുന്നു , (നാട്ടാരുടെ മുന്നില് നാലുപേര് കേള്ക്കെ പള്ളിയിലെന്നും ) .കഷ്ടം എന്റെ അച്ചായന്മാരെ!!!
ജ്ഞാനമാകുന്ന തോണിയിൽ സംസാരസാഗരയാത്ര ചെയ്യുന്ന ഏതൊരു മനസിനും,ജന്മത്തിനും, ഓരോ തുഴ എറിയുന്നസമയവും ദിവ്യമാണെന്നും , താൻ സദാ സ്വർഗവാസിയായിതന്നെ മരുവുന്നു എന്ന ബോധവുമാണാവശ്യം . വിശ്വാസമാകുന്ന നദികൾ എല്ലാംതന്നെ ഒടുവിൽ ആ ദൈവമാകുന്ന സ്നേഹസിന്ധുവിൽ ചേർന്നലിഞ്ഞു സ്വയം ഇല്ലാതെയാകുന്നതുപോലെ, പോപ്പിലും കത്തോലിക്കാസഭയിലും വിശ്വസിക്കുന്നവരെപോലെ ഒരു അവിശ്വാസിയും ഒരിക്കലാ നിത്യതയിൽ എത്തിച്ചേരുന്നു,അലിഞ്ഞില്ലാതെയാകുന്നു എന്ന വലിയ സത്യം എല്ലാ സഭാപുങ്കന്മാരും വല്ലപ്പോഴുമെങ്കിലും ഓർത്തിരുന്നാൽ ഏറെ നന്ന് ! എന്നും ഓർമ്മയിൽ സൂക്ഷിച്ചാൽ ഇവിടമാണിവിടമാണ് സ്വർഗം നിശ്ചയം! "സ്വർഗം നിങ്ങളുടെ ഇടയിൽ തന്നെ ഇരിക്കുന്നു".  രക്ഷ ക്രിസ്തുവിൽനിന്നല്ല,യരുശലേമ്മിൽനിന്നല്ല , ശബരിമല മക്കായില്നിന്നുമല്ല !"രക്ഷ" നിന്നിൽ നിന്ന് നീ താനേ കണ്ടെത്തേണ്ട അവസ്ഥാവിശേഷമാണ് മനുഷ്യാ. ധ്യാനത്തിലൂടെ മൌനത്തിന്റെ ആഴങ്ങളിൽ മനസ് സ്പര്സിക്കുന്ന അനന്തചൈതന്യമാണൂ രക്ഷയുടെ ഉറവിടം ! ആ നിത്യാനന്ദചൈതന്യത്തിൽ ഒരിക്കലായി മനസ് അലിഞ്ഞില്ലാതെയാകുന്ന അവസ്ഥയാണ് രക്ഷ!നാനാജാതിമതസ്ഥരും നാനാവിധ രക്ഷയെപ്പറ്റിയും, അതിൽ എത്തിച്ചേരേണ്ട മാർഗങ്ങളെക്കുറിച്ചും  ആയിരമായിരം  ഉപദേശങ്ങൾ വായുവിനെ മലിനീകരിക്കാൻ സദാ അന്തരീക്ഷത്തിൽ കലർതുന്നുവെങ്കിലും  ,ക്രിസ്തു മൊഴിഞ്ഞ (മനസാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലികളടച്ചു രഹസ്യത്തിൽ....മത്തായി 6/6...)മുത്തുകളാണിനിയും മാനവമനസുകൾക്കാവശ്യം  .കേള്പ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ..കത്തനാരുടെ നാവിൽനിന്നീ "സത്യം" തലമുറകളെ നിങ്ങൾ കേൾക്കുകയില്ല സത്യം!   .....   ആകാശമേ,  ഹല്ലെലൂയ്യാ ...  

SUVISHESHA DARSHANAM a Documentary about SHIVANAPURA MISSION Directed...

Saturday 23 November 2013

അല്മായശബ്ദം: വീട്ടിലും,നാട്ടിലും സ്കൂളിലും , കൊള്ളാത്ത ചെക്കനെ ...

അല്മായശബ്ദം: വീട്ടിലും,നാട്ടിലും സ്കൂളിലും , കൊള്ളാത്ത ചെക്കനെ ...: വീട്ടിലും,നാട്ടിലും സ്കൂളിലും , കൊള്ളാത്ത ചെക്കനെ അപ്പന്റെ കാലുപിടിക്കൽ കാരണം മെത്രാൻ ഒരു കത്തനാരാക്കും ! ( ഈ മെത്രാനും ഈത്തറിതന്നെ !) പിന്...

Friday 22 November 2013

വീട്ടിലും,നാട്ടിലും സ്കൂളിലും , കൊള്ളാത്ത ചെക്കനെ അപ്പന്റെ കാലുപിടിക്കൽ കാരണം മെത്രാൻ ഒരു കത്തനാരാക്കും ! ( ഈ മെത്രാനും ഈത്തറിതന്നെ !) പിന്നെയീ കത്തനാരുപയ്യാൻ മേത്രാനാകും, കുറെകഴിഞ്ഞു കർദ്ദിനാളാകും . പക്ഷെ മനസും വിവരദോഷവും പഴയതുതന്നെ! " കാരാസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ " ?ഇതുപോലുള്ളവര് ഏതുകാര്യത്തിനും ഇടയലേഖനവുമായി പാവം ജനത്തെ ഭരിക്കാനും മെരുക്കാനും പണമൂറ്റി സുഖിക്കാനും ഇറങ്ങും ! എന്നാൽ "ഇടയൻ" ചമയുന്നവരേ , നിങ്ങളെക്കാൾ വിവരവും അറിവും ഉള്ളവരാണീ "പാവംജനം " എന്നോര്ത്ത്, വലിയവലിയകാര്യങ്ങളിൽ നാവടക്കിയിരുന്നാൽ നാടിനും സഭയ്ക്കും ഏറെനല്ലത് ...കസ്തൂരിയായാലും കസ്തൂരിമാനായാലും രക്ത ചൊരിച്ചിൽ വേണ്ടാ ..കുരിശിലവൻ കുറേ ചൊരിഞ്ഞതല്ലെ ? വായടക്കൂ പണിയെടുക്കൂ ളോഹകളെ.... ഉച്ചഭാഷിണി കയ്യിൽ കിട്ടിയാൽ പള്ളികളിൽ കാണിക്കുന്ന വിവരദോഷക്കസർത്തു റോഡരികിലെ പൊതുവേദികളിൽ വേണ്ടെവേണ്ടാ ..നസറയനും നാട്ടാര്ക്കും നാണക്കേടാണ് ളോഹകളെ ...തൊപ്പി വച്ചാൽ പോലീസ് എന്നപോലെ, "ളോഹകൂട്ടിൽ" കയറിയാൽ നിങ്ങൾ അറിവിന്റെ മൊത്തവ്യാപാരികളാണെന്ന തെറ്റിധാരണ വേണ്ട കൂട്ടരേ ...

Wednesday 20 November 2013

ഒരു മനുഷ്യക്കുഞ്ഞ് പിറന്നലുടൻ അവൻ ഏതെങ്കിലും ഒരു മതത്തിന്റെ , സമുദായത്തിന്റ "കസ്ടടി മരണത്തിനു" വിധിക്കപെട്ട ജീവിയാണ് സത്യം! ;എന്നിരുന്നാലും കേരളകത്തോലിക്കരെപോലെ ഇത്ര ഹതഭാഗ്യവാന്മാരായി ആരാനുമുണ്ടോ എന്നു പരതിനോക്കെണ്ടിയിരിക്കുന്നു . "കൂദാശ,കൂദാശാ"എന്നപേരിൽ ഓരോസഭകളും അവരവരുടെ പുരോഹിതവർഗത്തിന്റെ വിവരംകെട്ട രചനകൾ നീട്ടിച്ചൊല്ലി നേരം !കളയുകയാണ് പതിവ് . ഇവയിൽ 99 % വും സർവജ്ഞാനിയായ ഏതെങ്കിലുമൊരു ദൈവത്തോടു സാമാന്യബോധമുള്ള ഒറ്റമനുഷ്യനും ഉരിയാടാൻ (പ്രാർഥിക്കാൻ) കൊള്ളുന്നവയല്ല നിച്ചയം . എങ്കിലും പാവം ആടുകളെ ഈചൂഷകരിടയന്മാർ ഈവകചൊല്ലി "കൂദാശ" ചെയ്തുകളയും ! ക്രിസ്തു ഒരു കൂദാശയും ആരെയും പഠിപ്പിച്ചിട്ടില്ല ,കൂദാശക്കളി ചെയ്യാനൊട്ടു പറഞ്ഞിട്ടുമില്ല : എന്നിരിക്കെ ഈ കൂദാശകൾ കണ്ടുപിടിച്ച ആദ്യ കത്തനാരെ, നമോവാകം ! അടിമകളോടു ഉടയവൻ എന്നകണക്കെ, "പെണ്ണാടൂ എത്ര മക്കളെ പ്രസവിക്കണം" എന്നുവരെ വത്തിക്കാൻ പറയും , "അനുസരിച്ചോണം തിരുസഭയിൽ കൂടണമെങ്കിൽ" എന്നായി പാതിരി ! ഫാമിലി പ്ലാനിങ്ങിനു വേണ്ടി കോടികൾ ചിലവഴിച്ച നമ്മുടെ രാജ്യത്തും വത്തിക്കാൻ നിയമവാഴ്ച ജനത്തിനിടയിൽ നടത്തുന്നതു votebank പേടിച്ചു കണ്ടുകൊണ്ടിരിക്കുന്നത് ഭരണാധികാരികൾക്ക് അപമാനകരമാണ് !ഇന്നിതാ പണ്ടെങ്ങുമില്ലാത്തൊരു പുതിയ തട്ടിപ്പ് ! ,"വിവാഹം ഇനിമുതൽ കല്യാണം കഴിക്കാത്ത കത്തനാർ നടത്തിത്തരേണ്ട " എന്നകാലം വരുവാൻ , ഈ കുബുദ്ധികൾ ഇന്നേ കളമൊരുക്കുന്നു "വിവാഹകൌന്സിലിംഗ് കൊള്ള "! സർക്കാർ ഇതിലിടപെടണം ഇടപെട്ടേ മതിയാവൂ ."സമയമായില്ലപോലും ,സമയമായില്ലപോലും" ക്ഷമ നശിച്ചു ...സര്ക്കാരെ , സമയമായി.....പുരോഹിതവർഗം മനോരോഗികളായി !സർക്കാരു ചിലവിലിവരെ ചികിത്സിച്ചില്ലെങ്കിൽ "ന്യൂനപക്ഷം" ഇവിടെ വെറും മൃഗങ്ങളാകും !അല്ല പാതിരിവർഗം ജനതയെ മൃഗങ്ങളാക്കും !.സൂര്യ tv ഈ വിഷയം കൈകാര്യം ചെയ്യാൻ ശ്രീ ശ്രീകണ്ഠൻനായരെ ചുമതലപ്പെടുത്തിയത്തിനു നന്ദി . "അല്മായശബ്ദം ബ്ലോഗിൽ" .ഇതിന്റെ വീഡിഒ കണ്ടതിലും രസാവഹമായിരുന്നു അതിലെ ശ്രീ .ജോസഫ്‌ matthewchaayante കുറിപ്പ് ! നാണമുള്ള ഒരു പാതിരിയും കേൾക്കാനിഷ്ടപ്പെടാത്ത സത്യങ്ങൾ ! കേരളത്തിൽ കത്തോലിക്കാസഭക്കെ ഈ അസുഖമുള്ളൂ ; തരം കിട്ടുന്നിടത്തെല്ലാം കാശു വാരാനുള്ള് തന്ത്രം ! പകൽകൊള്ള ! മറ്റു സഭകളും ഈ കുതന്ധ്രം കണ്ടുപകർത്തുമോ ആവോ.. ! അച്ചായനെന്തു കാട്ടിയാലും മനുഷ്യരെ നന്നാക്കുന്ന യോഗക്കാർ ഉടനതനുകരിക്കും ....പകർച്ചാവ്യാധി ! നായർക്കും മറ്റാർക്കുമീ അസുഖമില്ലതന്നെ .... അടുത്തജന്മത്തൊരു കത്തോലിക്കനാകാതെ മറ്റുവല്ല കാസ്റ്റിലും പിറക്കാൻ ശ്രമിക്കൂ ,പാവം ജനമേ.. അല്ലായെങ്കിൽ കർത്താവ് മൊഴിഞ്ഞതുപോലെ കത്തനാരേം പള്ളിയേം ജീവിതത്തിൽ നിന്നും ഒഴിവാക്കൂ.. ആദിമപിതാക്കന്മാർക്കു പള്ളിയും കത്തനാരും , ഇവറ്റകളുടെയീ ജല്പനക്കൂദാശയും ഇല്ലായിരുന്നല്ലോ.! (ഈ ജല്പനകൂദാസകളരുതെന്നാ കർത്താവ് നമ്മെ പഠിപ്പിച്ചതു) അവരൊന്നും ജീവിച്ചില്ലേ , മക്കളെ പെറ്റില്ലെ ? ക്രിസ്തുവിനെ അനുസരിച്ചാൽ മാത്രംമതി അച്ചായെൻ ഈ ഭൂമിയിൽ തന്നെ സ്വർഗം കാണും !സ്നേഹിക്കാനറിയാവുന്ന,സ്നേഹിക്കാൻ ഒരുക്കമുള്ള ദമ്പതികൾക്കീ പാതിരിക്ലാസൊന്നും വേണ്ടാ... love പോയി പകരം lust ആയി!,അതാണീ കുഴപ്പങ്ങൾക്കുകാരണം...കത്തനാർ പുതിയ മേച്ചിൽപുറം തേടട്ടെ , ഇല്ലേൽ പണിയെടുത്തു ജീവിക്കട്ടെ ................എന്റെ ഒരനുഭവം പറയാം..എന്റെ മൂന്നാമത്തെ മകൻ ഒരു റീത്ത്കാരി കൊച്ചിനെ (തിരുപനംന്തപുരം കർദിനാളിന്റെ തിരുസഭ) വിവാഹം കഴിക്കണം !ഞങ്ങൾആണേൽ കോട്ടയം കത്തോലിക്കാ പാർട്ടിയും ...ആദാമ്മിനു തുണയായി,ഇണയായി ഔവായെ കൂട്ടിചേർത്തപോലെ അപ്പനപ്പൂപന്മാർ വിവാഹിതരായി,ഒരുകൊഴച്ചിലും ചരിത്രം ഇന്നയോളം റിപ്പോർട്ട്‌ ചെയ്തിട്ടുമില്ല . ഈ പയ്യനെ അങ്ങിനെ റീത്തുകാർ സമ്മതിക്കില്ല . ഒടുവിൽ അവൻ ആ പെങ്കൊച്ചിനെ കെട്ടാൻവേണ്ടിമാത്രം ഒരാഴ്ച്ചത്തേക്ക് റീത്തിൽ ചേർന്ന്,വിവാഹ പരിശീലനക്ലാസ്സിലും പോയി .വിവാഹം കഴിഞ്ഞ പിറ്റേയാഴ്ച്ച് പയ്യൻ സകുടുംബം തിരിച്ചു കോട്ടയം കത്തോലിക്കയുടെ അടിമയുമായി ! ഇതു തികച്ചും പുരോഹിതമേല്കോയ്മയുടെ ഒരു പുതിയ കീറാമുട്ടി നിയമം മാത്രമാണു പ്രീയരെ ...അദ്വൈദവാദിയായ മശിഹായെ പിൻപറ്റാനും , അയല്ക്കാരനെ സ്നേഹിക്കാനും , നല്ലശമരായനെപോലെ ത്യാഗയന്ജം നടത്താനും ഒരുകത്തനാരുടെയും പൊട്ടനിയമത്തിനു നമ്മെ ബലിയാടാക്കുകയും വേണ്ടാ ...
ബഹുമാന്യനായ ശ്രി. സാമുവേല്‍ കൂടലിനെ കേരളത്തിനു പരിചയപ്പെടുത്താന്‍ മാത്രം വലിപ്പം എനിക്കുണ്ടോയെന്ന സംശയത്തോടെയാണ് അദ്ദേഹത്തിന്‍റെ അപ്രിയ യാഗങ്ങള്ക്ക് ഒരു പഠന കുറിപ്പ് എഴുതുന്നത്. പാടിപ്പാടി അലൌകികാനുഭവങ്ങളിലേക്കും തിരിച്ചറിവിലേക്കും എടുത്തെറിയപ്പെട്ട ഒരു ധീരനെയാണ് അദ്ദേഹത്തിന്‍റെ കൃതികളില്‍ ഞാന്‍ കാണുന്നത്. കഴുതയെ ചട്ടം പഠിപ്പിക്കാന്‍ ഏതു മണ്ടനും പറ്റും,പക്ഷേ, ആനയെ ചട്ടം പഠിപ്പിക്കാന്‍ അറിവും തന്റേടവും വേണം. മതം ഇന്ന് ഹിമാലയത്തോളം വളർന്ന് മനുഷ്യനെ ഞെരുക്കുകയാണ്. അത് വിശ്വാസിക്കും അവിശ്വാസിക്കും അറിയാം. സമൂഹത്തില്‍ അഴിമതിയും പണത്തിനോടുള്ള ആര്ത്തിയും കൂടുന്നു. ഒരു ദൈവശിക്ഷ പോലെ,ഓരോരുത്തരും വഞ്ചിച്ചു സമ്പാദിച്ചത് മുഴുവന്‍ തട്ടിപ്പറിക്കാന്‍ ദൈവം ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് കത്തോലിക്കാ സഭയെയാണ്. അവര്‍ സ്കൂളുകള്‍ കോളേജുകള്‍ ആശുപത്രികള്‍ എന്നിവ നടത്തി സമൂഹത്തെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു. 
പണ്ട് തമാശക്ക് ചോദിമായിരുന്നു, കരിങ്കുരങ്ങ് രസായനത്തില്‍ എവിടെ കരിങ്കുരങ്ങെന്ന്. കത്തോലിക്കാ സഭക്ക് മാത്രമല്ല യേശുവിന്‍റെ പേരില്‍ നടത്തപ്പെടുന്ന ഒരു പ്രസ്ഥാനത്തിലും യേശുവിനെ  കാണാന്‍ ഇക്കാലത്ത് വളരെ പ്രയാസമാണ്. അതേ  സമയം, അക്ഷരാര്ഥത്തില്‍ അരൂപിയാല്‍ നയിക്കപ്പെട്ടു ജീവിക്കുന്ന വിശുദ്ധരും നമ്മുടെ ഇടയിലുണ്ട്. പൊതുവേ, സഭാധികാരികളുടെ മനസ്സും ഹൃദയവും കാരിരുമ്പ്പോലെ ആരോ കഠിനപ്പെടുത്തിയിരിക്കുന്നുവെന്നു തോന്നുന്നു. ഏതോ ശാപത്തിന്‍റെ ഇരകളാണോ നാമെന്നും ഞാന്‍ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്. നമ്മുടെ ലക്ഷ്യവും ഉദ്ദേശ്യവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. പള്ളികള്‍ സ്ഥാപിക്കുക, ഭൌതിക സൌകര്യങ്ങള്‍ വര്ദ്ധി്പ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ നാം അതിവേഗം എത്തിചെല്ലുമ്പോള്‍, ഇതൊക്കെ ചെയ്യുന്നത് എന്ത് ഉദ്ദേശിച്ചാണോ അതില്‍ നിന്ന് അത്രയും അകലുന്നു. R K Mittal I A S Indian Thoughts ൽ അടുത്ത കാലത്ത് എഴുതിയത്, നമ്മുടെ റ്റാർഗെറ്റും  ഗോളും (Target and Goal) വ്യത്യസ്തമാണെന്നാണ്. ടാർഗെററ്  ഭൌതികവും ഗോള്‍ ആത്മീയവുമാണ്. ഒന്ന് തലയ്ക്കകത്തുനിന്നും മറ്റേതു ഹൃദയത്തിനുള്ളില്‍ നിന്നും വരുന്നു.

അപ്രിയ ഗാനങ്ങള്‍ അതിന്റെ് പേരുപോലെ തന്നെ അപ്രിയമാണ്, അന്ധവിശ്വാസികള്ക്കും തലയ്ക്കു മത്തുപിടിച്ച സഭാധികാരികള്ക്കും. എവിടെയൊക്കെ എങ്ങിനെയൊക്കെയാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്ന് കാകദൃഷ്ടിയോടെ സസൂഷ്മം നിരീക്ഷിച്ച് അവ സരസമായി മറയില്ലാതെ പങ്കു വെയ്ക്കുന്ന കൂടല്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ആരെയും കൊതിപ്പിക്കും. ഭാഷ ഇത്രയും കടുത്തത്‌ തന്നെ വേണമായിരുന്നോയെന്നു എനിക്ക് ഉറപ്പില്ല. യുദ്ധത്തില്‍ എന്തോക്കെ ചെയ്യണമെന്നു തന്ത്രം പഠിച്ചവനല്ലേ പറയേണ്ടത്, ഞാന്‍ അതിനു മുതിരുന്നില്ല. 
അപ്രിയ യാഗങ്ങള്‍ സമാനതകളില്ലാത്ത അതിസുന്ദരമായ ഒരു കലാസൃഷ്ടിയാണെന്ന അഭിപ്രായവും എനിക്കില്ല. പക്ഷേ, ലളിതമായ വാക്കുകള്ക്കൊണ്ടും ആനുകാലിക പ്രസക്തിയുള്ള പ്രയോഗങ്ങൾകൊണ്ടും വൃത്തത്തിലും ചതുരത്തിലും അലങ്കരിക്കപ്പെട്ടിരിക്കുന്ന ഈ കവിതാസമാഹാരം ആരെയും ചിന്തിപ്പിക്കുകയും പിടിച്ചിരുത്തുകയും ചെയ്യും. സമുദായത്തിന്‍റെ  ചിലവില്‍ എളുപ്പത്തില്‍ വളര്ന്നു പന്തലിക്കാമെന്നു കരുതുന്ന പേരാലുകളെ ഒരു പക്ഷേ ഇത് പിടിച്ചു കുലുക്കിയെന്നുമിരിക്കും. പേനയുടെ ശബ്ദം പെരുമ്പറയുടേതിനേക്കാള്‍ അകലെയെത്തും, നാക്കിനുള്ള വഴക്കം പേനക്കുണ്ടാവില്ലല്ലോ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒരുപോലെ ചെയ്യുന്ന കൃതികളാണ് ഏതു ഭാഷയെയും സമ്പന്നമാക്കുന്നത്. കൂടലച്ചായന് അഭിനന്ദനങ്ങള്‍!!
ജൊസഫ് മറ്റപ്പള്ളി
അപ്രിയയാഗങ്ങളിലെ ധാര്‍മ്മികരോഷം
അപ്രിയയാഗങ്ങളിലെ ധാര്‍മ്മികരോഷം
യേശുവിന്റെ കൌമാരം തൊട്ട് ഏതാണ്ട് മുപ്പതാം വയസുവരെയുള്ള കാലം സുവിശേഷത്തില്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നത് "അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ പ്രീതിയിലും ജ്ഞാനത്തിലും വളര്‍ന്നുവന്നു" എന്നാണ്. ഈ വാക്യംതന്നെ ബൈബിളില്‍ മറ്റൊരാളെപ്പറ്റി, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനായിരുന്ന സാമുവേലിനെക്കുറിച്ച്, വളരെ നേരത്തേ എഴുതപ്പെട്ടിട്ടുണ്ട് (I സാമുവേല്‍ 2, 26). ഇയാളെ യൌവനകാലത്ത് ദൈവം "സാമുവേല്‍, സാമുവേല്‍" എന്ന് പല തവണ വാത്സല്യത്തോടെ വിളിക്കുന്ന മനോഹരമായ ഒരു രംഗമുണ്ട് അതേ പുസ്തകത്തില്‍. ഓരോ തവണയും "അങ്ങെയുടെ ദാസനിതാ ശ്രവിക്കുന്നു, അരുളിച്ചെയ്താലും" എന്നാണവന്‍ എളിമയോടെ പ്രതിവചിച്ചത്. "ഇസ്രയേല്‍ ജനതയോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്. അത് കേള്‍ക്കുന്നവന്റെ ഇരു ചെവികളും തരിച്ചുപോകും. ... മക്കള്‍ ദൈവദൂഷണം ചെയ്യുന്നത് അറിഞ്ഞിട്ടും അവരെ തടയാത്തതുമൂലം ഞാനവനെ ശ്ക്ഷിക്കും" എന്ന് തുടങ്ങുന്ന ദൈവവചനം അനുവാചകര്‍ നേരിട്ട് ബൈബിളില്‍ നിന്ന് വായിച്ചറിയുക. ഇവിടെ ഞാന്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത് ഇത്രയേ ഉള്ളൂ. ആ സാമുവേലിന്റേതുപോലൊരു ദൌത്യം തനിക്കും ഉണ്ടെന്ന ശക്തമായ വിശ്വാസമാണ് സാമുവേല്‍ കൂടലിനെയും ഇത്ര ശക്തമായ ഭാഷയില്‍, സഭയുടെ മക്കളെക്കൊണ്ട് വിഗ്രഹാരാധനകളിലൂടെ ദൈവദൂഷണം ചെയ്യിപ്പിക്കുന്ന അപ്രിയയാഗങ്ങള്‍ക്കെതിരെ (വിശുദ്ധിയുടെ അര്‍ഹതയില്ലാതെ പുരോഹിതരായി കഴിഞ്ഞുകൂടുന്ന ഓരോരുത്തര്‍ക്കുമെതിരെ), നിരന്തരം ആഞ്ഞടിച്ച്, താക്കീത് കൊടുത്ത്, എഴുതിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രവാചകന്‍ സാമുവേലിന്റെ പിതാവ്, ഏലി പുരോഹിതനായിരുന്നു. എന്നിട്ടും തന്റെ ജനത്തിന് ദുര്‍മാതൃകയായിത്തീര്‍ന്ന തന്റെ മറ്റു മക്കളുടെ ദുര്‍നടപ്പിനെ തിരുത്താന്‍ അയാള്‍ കൂട്ടാക്കിയില്ലെന്നതാണ് ദൈവത്തെ പ്രകോപിപ്പിച്ചത്. ക്രിസ്തുസഭയിലെ, നേരും നെറിവും കെട്ട്, പാതാളത്തോളം അധഃപ്പതിച്ചുപോയ, ഇന്നത്തെ പുരോഹിതവര്‍ഗ്ഗത്തിന് ഇതൊരു താക്കീതാകട്ടെ.

നമ്മുടെ സാമുവേല്‍ കൂടലിനെപ്പറ്റി ഇത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് തൊട്ടുമുമ്പുള്ള കുട്ടിക്ക് എട്ടു വയസ്സായപ്പോള്‍ ആണ് സാമുവേലിനെ അമ്മ ഗര്‍ഭം ധരിക്കുന്നത്. അവര്‍ തന്റെ ഉദരത്തില്‍ എട്ടു തവണ കുരിശു വരച്ചുകൊണ്ട്‌, ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടിരുന്നു. അതുപോലെ തന്നെയാണ് ഏറെനാള്‍ പ്രസവിക്കാത്തതില്‍ ഹൃദയവേദനയനുഭവിച്ച് മൌനമായി ദൈവസന്നിധിയില്‍ യാചിച്ചതിനു ശേഷം ഹന്നായ്ക്ക് സാമുവേല്‍ ജനിക്കുന്നത്. അവരും ആ കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചു എന്ന് നാം വായിക്കുന്നു. മൌനവും തീവ്രവുമായ അവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബൈബിള്‍ എടുത്തുപറയുന്നുണ്ട്. ഈ സാമുവേലാണ് ഇസ്രായേലിന്റെ നിരന്തര ദുര്‍വാശി മടുത്ത്, ദൈവഹിതപ്രകാരം സാവൂളിനെ രാജാവായി വാഴിച്ചത്. അങ്ങനെയാരംഭിച്ച രാജവാഴ്ചയുടെ കാലംതൊട്ടാണ് ആ ജനത്തിന് വളരെയധികം ദുരിതങ്ങള്‍ വന്നുഭവിച്ചത്. ക്രിസ്തുസഭയുടെ കാര്യത്തിലും സമാനഗതിയാണല്ലോ നാം കാണുന്നത്. രാജകീയ പ്രൌഢികളോടുള്ള നമ്മുടെ പുരോഹിതരുടെ അതിരുകടന്ന കൊതിയാണല്ലോ സഭയെ വഴിതെറ്റിച്ചത്. ഒരു കൂസലുമില്ലാതെ ഇത്തരം സത്യങ്ങള്‍ വിളിച്ചുപറയുന്ന കാര്യത്തില്‍ പഴയ സാമുവേലും നമ്മുടെ സാമുവേലും ഒരേ സ്വഭാവക്കാരാണ് എന്നത് എന്നെ ഏറെയാകര്‍ഷിച്ചു. അവരുടെ അമ്മമാര്‍ ദൈവത്തിനു കൊടുത്ത പ്രിയയാഗങ്ങളായിരുന്നു, ഇരുവരും.

പഴയ സാമുവേലിനെപ്പോലെ നമ്മുടെ സാമുവേലും പറയുന്നു: "പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിലേയ്ക്ക് തിരിയേണ്ടതിനുവേണ്ടി അന്യ ദേവന്മാരെ ബഹിഷ്ക്കരിക്കണം. ദൈവത്തെ മാത്രം ആരാധിക്കുവിന്‍!" (I സാമുവേല്‍ 6,3) എന്ന്. ക്രിസ്തുസഭയുടെ കാര്യത്തില്‍ അന്യ ദേവന്മാര്‍ പണാര്‍ത്തിയും അധികാരക്കൊതിയുമാണെന്ന് ഏവര്‍ക്കുമറിയാം. ഈ ദേവന്മാരെ വച്ച് പൂജിക്കുന്നതോ, അപ്രിയയാഗങ്ങളായ പുരോഹിതരും. സാമുവേലിന്റെ കാലത്താണ് ഇസ്രായേലിന്റെ ശത്രുവായ ഫിലിസ്ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ വീണ്ടെടുത്തത്. ഈ അര്‍ത്ഥത്തിലും ഒരു പ്രവാചകദൗത്യം ഇന്ന് സാര്‍ത്ഥകമാവുകയാണ്. പൌരോഹിത്യപ്രഭുത്വം ഒരക്രമിയെപ്പോലെ ദൈവജനത്തെ പീഡിപ്പിക്കുകയും വഴിപിഴപ്പിക്കുകയുമാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് അന്ത്യം കുറിക്കാനുള്ള തൂലികായുദ്ധമാണ് അപ്രിയയാഗങ്ങള്‍ എന്ന തന്റെ കൃതിയിലൂടെ സാമുവേല്‍ കൂടല്‍ നടത്തുന്നത്.

തന്റെ വാര്‍ദ്ധക്യത്തില്‍ സാമുവേല്‍ തന്റെ പ്രിയ ജനത്തിനു നല്‍കുന്ന ഒരു ഉപദേശമുണ്ട്‌ (I സാമുവേല്‍ 12, 3-25). "നിങ്ങള്ക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേയ്ക്ക് നിങ്ങള്‍ തിരിയരുത്. അവ വ്യര്‍ത്ഥമാണ്‌." രണ്ടായിരം കൊല്ലങ്ങളോളം കൈവശമിരുന്നിട്ടും ബൈബിളിന്റെ സാരാംശം എന്താണെന്ന് നമ്മുടെ പുരോഹിതര്‍ക്ക് മനസ്സിലായിട്ടില്ല. 15 നൂറ്റാണ്ടോളം അവര്‍ ആരേക്കൊണ്ടും തൊടീക്കാതെ ബൈബിള്‍ പൂഴ്ത്തിവച്ചു. ബാക്കി അഞ്ചു നൂറ്റാണ്ടുകളില്‍ അവര്‍ മാത്രം വ്യാഖ്യാനങ്ങള്‍ നടത്തിനോക്കി. എന്നിട്ടും സുവിശേഷങ്ങളുടെ കാതല്‍ സ്നേഹവും സത്യവും മനുഷ്യസമത്വവുമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല! അപ്പോഴാണ്‌ വെറും അല്മായരായവര്‍ ആ നിധികണ്ടെത്തി രംഗത്ത് വരുന്നത്. പുരോഹിതരുടെ വഴിയേ പോയാല്‍ വിശ്വാസികള്‍ ഒരിക്കലും ദൈവത്തെ കണ്ടെത്തുകയില്ലെന്ന് ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് നാം പഠിച്ചുകഴിഞ്ഞു. അവര്‍ക്കെല്ലാം മുമ്പില്‍ പ്രവാചകന്മാരായി നില്‍ക്കുന്നു സാമുവേല്‍ കൂടലും കൂട്ടരും. ദൈവത്തെ എവിടെ കണ്ടെത്താം എന്ന് ഏതു പുരോഹിതനുമെതിരെ നിന്ന് വിളിച്ചു പറഞ്ഞ് തന്റെ സഹോദരരെ പഠിപ്പിക്കാനുള്ള ജ്ഞാനവും ഊര്‍ജ്ജവും അദ്ദേഹത്തിനുണ്ട്.

തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അനുവാദം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാനൊരുങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ സൃഷ്ടാവില്‍ നിന്നും സൃഷ്ടജാലത്തില്‍ നിന്നും മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കുന്തോറും കൂടുതല്‍ അകല്‍ച്ചയുണ്ടായി. കാരണം, പേരുള്ളതെല്ലാം പേരിടുന്നവനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന മറ്റൊന്നാണ്. അപ്പോള്‍ അവയെ തേടിപ്പോകേണ്ടി വരും. ഈ ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. നമ്മുടെ മതങ്ങളെല്ലാം ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരാത്മനഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന്റെ പുസ്തകത്തിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറന്നിട്ട്, ഈശ്വരനെ വെളിയില്‍ എല്ലായിടത്തും അന്വേഷിച്ചു പോകാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണ് സാമുവേല്‍ സാര്‍ ചോദിക്കുന്നത്.

ഓരോ മതത്തിലും രൂപമെടുക്കുന്ന ക്ലെര്‍ജിയെന്ന വിഭാഗം സൃഷ്ടിക്കുന്ന വയ്യാവേലികളെല്ലാം മറന്നിട്ട് തിരുവള്ളുവര്‍ ഒരിക്കല്‍ പറഞ്ഞത് ഇവിടെ നമുക്ക് സ്മരിക്കാം. അടുത്തുവന്ന കുട്ടികളോട് അദ്ദേഹം ചോദിച്ചു: താമരയുടെ ഉയരമെത്ര? ഇതെന്തു ചോദ്യമാണ്? കുട്ടികള്‍ അത്ഭുതപ്പെട്ടു. താമരക്ക്‌ ഉയരമോ? എന്നാല്‍ പ്രതിഭാശാലിയായ ഒരു പയ്യന്‍ പറഞ്ഞു: അത് കിടക്കുന്ന വെള്ളത്തിന്റെ ഉയരമാണ് താമരയുടെ ഉയരം. തൃപ്തിയോടെ, "അപ്പോള്‍ മനുഷ്യന്റെ ഉയരമോ?" തിരുവള്ളുവര്‍ വീണ്ടും ചോദിച്ചു. കുട്ടികള്‍ അടിക്കണക്കും മീറ്റര്‍കണക്കും പറഞ്ഞപ്പോള്‍ തിരുവള്ളുവര്‍ തിരുത്തി: അവന്റെ ഉയരം അവന്‍ നിലനില്‍ക്കുന്ന ദൈവിക ചൈതന്യത്തിന്റെ ഉയരമാണ്.

പ്രാര്‍ഥിക്കുക എന്നാല്‍, പഴയ സാമുവേലിന്റെ അമ്മ ചെയ്തതുപൊലെ, മൌനമായി ദൈവത്തിനു മുമ്പില്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെയുണ്ടാക്കുന്നു. അതുകൊണ്ടാണ്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചത്. അത് മറന്നുപോകുന്നവരെ കൂടല്‍സാര്‍ ഓര്‍മ്മിപ്പിക്കുന്നു: "ദൈവത്തെ അറിയാന്‍ പള്ളിയും പാസ്റ്ററും കുര്‍ബാനയും ആവശ്യമില്ല. ദൈവത്തില്‍ വിശ്വസിക്കുന്നതിനു പകരം അവനെ, മനസ്സിനെ ഉണര്‍ത്തുന്ന ചൈതന്യമായി ഉള്ളില്‍ അനുഭവിച്ച് ആനന്ദിക്കണം. ദൈവമുണ്ട് എന്നാകരുത്, ദൈവമേയുള്ളൂ എന്നാകണം നമ്മുടെ ചിന്ത" (താള്‍ 114, നുറുങ്ങു ചിന്തകള്‍). പള്ളികളിലും തെരുവുകോണിലും നിന്ന് പ്രാര്‍ഥിക്കുന്നത് കപടഭക്തിയാണെന്ന് (മത്താ. 6,5- 15) യേശു പറഞ്ഞിട്ടുണ്ടെന്നു പോലും ഇന്നത്തെ സഭക്ക് അറിയില്ല. മത്തായി അഞ്ചും ആറും അദ്ധ്യായങ്ങളില്‍ യേശു പ്രാര്‍ത്ഥനയെപ്പറ്റി ഒരു നീണ്ട സ്റ്റഡിക്ലാസ് തന്നെ നടത്തുന്നുണ്ട്, എന്നിട്ടും സഭയില്‍ നിലനില്‍ക്കുന്ന രീതികള്‍ ഇത്ര അര്‍ത്ഥശൂന്യമായിപ്പോയത് എങ്ങനെ എന്നാണ് കൂടല്‍സാര്‍ ചോദിക്കുന്നത്. യേശുവിനെ ശരിക്ക് മനസ്സിലാക്കിയാല്‍, ആരും ഒരിക്കലും പള്ളിയില്‍ പോകാതിരിക്കുന്ന ഒരു ദിവസം വന്നുചേരും (താള്‍ 128). അങ്ങനെയെങ്കില്‍ ഇപ്പോള്‍ കോടികള്‍ മുടക്കി ഉണ്ടാക്കുന്ന പള്ളികളെല്ലാം ക്രിസ്തുവിനെ നിഷേധിക്കലാണ് (താള്‍ 89).

ഈ സനാതനസത്യങ്ങളെല്ലാം ഒരേ സമയം വ്യക്തമായ ഗദ്യത്തിലും ഭാവനയുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച ശക്തമായ കവിതാരൂപത്തിലും സാമുവേല്‍ കൂടല്‍ തന്റെ പുതിയ പുസ്തകത്തില്‍ തന്മയത്വത്തോടെ കുറിച്ചുതന്നിരിക്കുന്നു. ഇത് ഹൃദ്യമായ ഒരു പുതിയ രീതിയാണ്. കവിത വായിക്കാന്‍ താത്പര്യം തോന്നാത്തവര്‍ക്ക് ഓരോന്നിന്റെയും കവാടത്തില്‍ കവിഹൃദയം ഗദ്യഭാഷയില്‍ തുറന്നുവച്ചിരിക്കുന്നു. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീല്‍
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍?

ഇന്ന് വിശ്വാസിസമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം അവര്‍ക്ക് സുബുദ്ധി പറഞ്ഞുകൊടുക്കാന്‍ മാത്രം വിവരമില്ലാത്ത പുരോഹിതരാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

സാമുവേല്‍ കൂടല്‍ രചിച്ച " അപ്രിയയാഗങ്ങള്‍ " ആവശ്യമുള്ളവര്‍ 09447333494 ല്‍ വിളിക്കൂ. samuelkoodal@gmail.com വഴി അദ്ദേഹത്തിന്‍റെ ഫേയ്സ്ബുക്കിലുംhttp://www.samuelkoodal.com/ വഴി വെബ്സൈറ്റിലും www .samuelkoodal.blogspot.in വഴി ബ്ലോഗിലും കയറാം.
Posted by സക്കറിയാസ് നെടുങ്കനാല്‍ at 3:51 PM

Monday 4 November 2013

ഏതുകാര്യത്തിനും സ്വന്തമായി അഭിപ്രായവോട്ടു തേടുന്ന എന്റെ മാദ്ധ്യമ /ചാനൽ സുഹൃത്തുക്കളേ, മാനവർ അറിഞ്ഞിരികേണ്ട നൂറു നല്ല ലോകവാർത്തകളെ ഒഴിവാക്കിയിട്ട് സദാസമയവും സ്ത്രീവിഷയത്തിൽ തലമുറയുടെ ചിന്തകളെ മുക്കികൊല്ലുന്ന നിങ്ങളുടെ ഈ  മാദ്ധ്യമസംസ്കാരം അമ്പേ ഭയാനകം ! നിങ്ങളുടെ ചാനലുകളെ ജനം സത്യമായും വെറുക്കുന്നു....നിങ്ങൾ ഈ വിഷയത്തിലൊരു അഭിപ്രായസർവയ്കൂടി നടത്തൂ, "സത്യം" അറിഞ്ഞു സ്വയം നാണീക്കുവാൻ ..പോരാത്തതിന് വഴിയിൽകണ്ട നാലുപേരെ ചാനലിൽ നിരത്തിയിരുത്തി അവറ്റകളുടെ   അറിവിൻറെ വിളംബരം നാടിൻറെ മനസിലേക്ക് ശർദ്ദിക്കുന്ന , ചാനൽ തുറന്ന കുറ്റത്തിനു പാവം ജനത്തെ ശ്വാസം മുട്ടിക്കുന്ന നിങ്ങളുടെ ഈ മൃഗീയ വാസന മതിയാക്കൂ..                                                                                                  "ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി "എന്ന അതിമഹനീയഅവാർഡു ചെറുപ്രായത്തിലേ നേടാൻവേണ്ടി പത്തിനാറുവയസിൽ ഗർഭനിരോധന പരസ്യചിത്രങ്ങളിൽ അഭിനയിച്ച ആ കൊച്ചുപെണ്ണിനും, അവളെ ഒരുകൂസലുമില്ലാതെ കാശിനുവേണ്ടി അഭിനയിക്കാൻ പറഞ്ഞയച്ച ആ പൊന്നമ്മച്ചിക്കും നാം കൊടുക്കുമോ? എന്നാൽ മാനവീകത മറക്കാൻ ശ്രമിക്കുന്ന വിരുതന്മാർ നിങ്ങൾ കൊടുക്കും നിശ്ചയം! നല്ലഭാവശുദ്ധിയുള്ള സ്ത്രീരത്നങ്ങളെയാണിവിടെ കലികാലത്തിലിനിയും ലോകത്താകമാനം  അമ്മമാർ പ്രസവിക്കേണ്ടതും, ആ സംസ്കാരത്തിൽ പെണ്മക്കളെ വളർത്തേണ്ടതും! ഭാവശുദ്ധിയുള്ളവൾക്കേ നല്ല തലമുറയെ പ്രസവിക്കാനും വളര്ത്താനും ആകൂ...എങ്കിലും മനുഷ്യാ , സ്ത്രീയെ അമ്മയായും സഹോദരിയായും മകളായും കാണാത്തവർ പുരുഷോത്തമൻ അല്ലേഅല്ല ഏതു പുരോഹിതനായാലും നേതാവായാലും രാജാവായാലും ! 

Sunday 3 November 2013

മാനവർ അറിഞ്ഞിരികേണ്ട നൂറു നല്ല ലോകവാർത്തകളെ ഒഴിവാക്കിയിട്ട് സദാസമയവും സ്ത്രീവിഷയത്തിൽ തലമുറയുടെ ചിന്തകളെ മുക്കികൊല്ലുന്ന കേരളത്തിന്റെ മാദ്ധ്യമസംസ്കാരം അമ്പേ ഭയാനകം ! ഈ ചാനലുകളെ ജനം വെറുക്കുന്നു.....                                                                                                                      "ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി "എന്ന അതിമഹനീയഅവാർഡു നേടാൻവേണ്ടി പത്തിനാറുവയസിൽ ഗർഭനിരോധന പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച ആ കൊച്ചുപെണ്ണിനും, അവളെ ഒരുകൂസലുമില്ലാതെ കാശിനുവേണ്ടി അഭിനയിക്കാൻ പറഞ്ഞയച്ച ആ പൊന്നമ്മച്ചിക്കും നാം കൊടുക്കുമോ? ഈ മാദ്ധ്യമപ്പട കൊടുക്കും നിശ്ചയം!                                                                               നല്ലഭാവശുദ്ധിയുള്ള സ്ത്രീരത്നങ്ങളെയാണിവിടെ കലികാലത്തിലിനിയും കേരളത്തിലെ അമ്മമാർ പ്രസവിക്കേണ്ടതും, ആ സംസ്കാരത്തിൽ പെണ്മക്കളെ വളർത്തേണ്ടതും! ഭാവശുദ്ധിയുള്ളവൾക്കേ നല്ല തലമുറയെ പ്രസവിക്കാനും വളര്ത്താനും ആകൂ... . സ്ത്രീയെ അമ്മയായും സഹോദരിയായും മകളായും കാണാത്തവർ പുരുഷോത്തമൻ അല്ലേഅല്ല ഏതു പുരോഹിതനായാലും നേതാവായാലും രാജാവായാലും  ! 

Friday 25 October 2013

മശിഹാ മഹത്വപ്പെടുന്ന ഹൈകോടതി വിധി ! മാലാഖമാർ ഹലേലുയ്യ പാടിആർത്തുല്ലസിക്കുന്ന വിധി ! സ്വർഗം സന്തോഷിക്കുന്ന വിധി ! 
വെറും വിശ്വാസത്തിന്റെ പേരിൽ തലമുറകളെ തമ്മിലടിപ്പിച്ചു ചോരകുടിക്കുന്ന ളോഹചെന്നായ്ക്കളൂടെ തൊലിയുരിക്കുന്ന വിധി! ഉള്ളി പൊളിച്ചപോലിവറ്റകളെ പൊളിച്ചുകാട്ടിയ വിധി ! കത്തനാരന്മാർ ,മെത്രാന്മാർ നേർക്കുനേർ തമ്മിലടിക്കട്ടെ ! ശേഷം പഴ്ജനം ടീവിയിലൂടെ തമ്മിലടി കണ്ടു ദൈവത്തെ സ്തുതിക്കട്ടെ !

പള്ളികളും പള്ളിക്കേസുകളും!

വി.മത്തായി ആറിന്റെ ആറിൽ "നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കയറി വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക " എന്ന മശിഹായുടെ വചനം കാറ്റിൽ പറത്തിയിട്ടു , ചൂഷകപുരോഹിത കളർളോഹകളിൽ ഭ്രമിച്ചുപോയ (ആത്മീകാന്ധതയിൽ മരിച്ചുവീഴുന്ന) പാഴ്ജന്മങ്ങളാണീ നസ്രാണികൾ എന്നാരെങ്കിലും പറഞ്ഞാൽ,എത്ര ശരി! പാതിരിയെ പേടിച്ചു പാസ്ടരെ കണ്ടപ്പോളോ, "പൂനയെ പേടിച്ചോടി പുലിക്കൂട്ടിലായ സ്ഥിതി" ! 
മനസാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു, ധ്യാനത്തിലെ മൌനത്തിന്റെ ആഴങ്ങളിലധിവസിക്കുന്ന ആനന്ദത്തിൽ, അനന്തമായ നിത്യസത്യചൈതന്യത്തിൽ അലിഞ്ഞു ചേരുവാൻ ശ്രമിക്കേണ്ട മനുഷ്യൻ ,പാതിരിപ്പുറകേ പോയി പള്ളിക്കേസിലകപ്പെട്ടു കിടക്കുന്നു !വിധിവൈഭവം...! 

പള്ളികൾകൊണ്ടും കൂദാശകൾകൊണ്ടും ധനവുംമഹിമയും സുഖഭോഗങ്ങളും പുരോഹിതന് മാത്രമുള്ളതായിരിക്കെ, "പള്ളിപണിയലും പള്ളിക്കേസുനടത്തലും ശേഷം ജനത്തിനും" എന്നുമായിരിക്കുന്നു. പള്ളി പുരോഹിതന്റെ വ്യവസായസ്ഥാപനമായിരിക്കുന്നു, മുതലുമുടക്ക് അയ്മേനികൾക്കും... ഭേഷ്!
"മാറ്റുവീൻചട്ടങ്ങളെ" ഇനിമേലിൽ ളോഹയ്ക്കുള്ളിലെ വലിയ തട്ടിപ്പുവീരന്മാർ നേരിട്ടു തമ്മിലടിക്കട്ടെ ; അല്മായർ മൂകസാക്ഷികളുമാകട്ടെ ! വയറ്റിപ്പാടുരാഷ്ട്രീയക്കാരെക്കാളും നീചമനസുകളാണേ ളോഹക്കുള്ളിൽ, വിശ്വസിക്കരുതേ ...വിശ്വാസത്തിന്റെ പേരിൽ ദൈവജനമേ, തമ്മിൽ തല്ലരുതേ .ഇവറ്റകൾ തമ്മിൽ നേർക്കുനേർ അടിക്കട്ടെ! ദൈവത്തെ അറിയാത്ത പുരോഹിതവർഗം പാവം വിശ്വാസികളിൽ അടിച്ചേൽപ്പിച്ച ഈ കീറാമുട്ടി 
prayer ! "പ്രാർത്ഥന" ഈ വാക്കിനേയും, ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന കർമ്മത്തേയും അപഹാസ്യമാക്കുന്ന സമരപ്രാർത്ഥനക്കാരേ ,പ്രാർഥനാസമരക്കാരേ, പ്രാർഥനായജ്ഞക്കാരേ, സ്രേയസെന്തെന്നും "ശ്രേഷ്ഠത" എന്തെന്നും അറിയാത്തവരേ , ഒരുവൻ ശ്രേഷ്ഠനാകുവാൻ എന്തുചെയ്യണം എന്ന് നസറായൻ അരുളിയത് ലോഹ ധരിക്കുംമുന്പേ നിങ്ങൾ അറിയേണ്ടതായിരുന്നു . സാമാന്യവിദ്യാഭ്യാസംപോലുമില്ലാത്ത, വിവരമില്ലാത്ത നിങ്ങളെ ളോഹയണിയിച്ച കാലമേ, നീ വിലപിക്കുക! ക്രിസ്ത്യാനിസമൂഹം ആകമാനം ഇതാ അപമാനിതരായിരിക്കുന്നു. അക്രൈസ്തവർ നമ്മെനോക്കി "ഇവനൊന്നും പ്രാർത്ഥന എന്തെന്നുകൂടി അറിയില്ലയോ" എന്നായി അപഹാസ്യം ! കലഹത്തേയും പ്രാർത്ഥനയേയും ഒരേസമയം മനസിലാവാഹിക്കാൻ കഴിവുള്ള വിക്രിതജന്മങ്ങളാണു ളോഹക്കുള്ളിലെ ജീവികളിലധികപേരും എന്ന് സാരം ! 

കലഹത്തിന്റെ കാഹളം സദാ മനസ്സിൽ മുഴക്കികൊണ്ട്,സമരപന്തലുകളിൽപോലും കുർബാനചൊല്ലി,പാവം കർത്താവിനെയും അവനെ അറിയാൻ വെമ്പുന്ന മനുഷ്യമനസുകളേയും കളിയാക്കുവാൻ പലതരം നിറളോഹകളിൽ കയറിക്കൂടിയ പുരോഹിതചെന്നായ്ക്കളേ , നിങ്ങൾക്കു ഹാ കഷ്ടം ! "നിങ്ങൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു"എന്ന് ഉറക്കെ കരയുന്ന കാലം വരുന്നു !..
ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹം എന്താണെന്നു ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ,ദൈവം എന്തെന്നരിഞ്ഞിട്ടില്ലാത്ത ,എന്നാൽ ഒരു നാണവുമില്ലാത്തെ അവന്റെ നാമത്തിൽ ഭൂമിയിലും തങ്ങളുടെ രാജ്യസുഖഭോഗങ്ങൾക്കായി മനസാക്ഷിയെ ജീവിതത്തിൽനിന്നും പടിയിറക്കിയ "കുരുടന്മാരായ"പുരോഹിതവര്ഗം, ഇനിയെങ്കിലും ദയവായി തങ്ങളുടെ പൊട്ടമനസുകളിൽ കുരുക്ഷെത്രക്കെടുതികൽ സ്വപ്നം കാണാതെയിരിക്കുക .... 

TV ഇൽ, ഏഷ്യാനെറ്റിലെ ബിജുമോൻ ഇരുഭാഗത്തെകള്ളന്മാരുടെയും ളോഹകൾ, (അപഹാസ്യചോദ്യശരങ്ങൾകൊണ്ട്) അഴിച്ചുമാറ്റുന്നതു ഞാനും കണ്ടു നാണിച്ചുപോയി ! കുരിശിലെ നാഥനോ ഇതുകണ്ട് വേദനയാൽ ഇന്നും പിടയുന്നു! 
എത്ര കോടതികൾ (അവന്റെ രണ്ടാംവരവുവരെ) ഇവറ്റകൾ കയറിയാലും കത്തനാരും മെത്രാനും പള്ളികേസുകൾ മതിയാക്കുകയില്ല ! കാരണം കേസിനുള്ള കാശവരുടെ കീശയിൽനിന്നുമല്ല , ബുദ്ധി ഉപയോഗിക്കാത്ത അലസരായാ "ശേഷംജനം" കണ്ടെത്തിക്കൊള്ളും ..മിച്ചമുള്ള കാശുകൊണ്ട് പുതിയ കാറുകളും വാങ്ങാം ,അരമനകൾക്കു മോടിയും കൂട്ടാം ..

"കുർബാന ചൊല്ലാനല്ല,ചെയ്യുവീൻ നിങ്ങളെന്റെ ഓർമ്മയ്ക്കായ് കാലത്തോളം എന്നേശു വിതുമ്പുന്നു " (അപ്രിയ യാഗങ്ങൾ /samuelkoodal /കവിതാസമാഹാരം)നിങ്ങളും നിങ്ങൾ കാട്ടിക്കൂട്ടുന്ന കലഹക്കുർബാനകളു "കാൽവരിസ്നേഹത്തിനു" എന്നും എന്നാളും അപ്രിയമാണ് സത്യം .. 
പള്ളിക്കേസുകൾ തീര്ക്കാൻ ഇനിയും വഴി ഒന്നേയുള്ളൂ , "പഴയ അങ്കംക്കുറി"! മലങ്കരയിൽ പണ്ട് നാട്ടുരാജാക്കന്മാർ അങ്കം കുറിച്ചാണല്ലോ ഇമ്മാതിരി വഴക്കുകൾക്കു അന്തിമതീരുമാനങ്ങൾ എടുത്തിരുന്നത് ! ഇപ്പോൾ കേരളത്തിൽ "ഒതേനന്മാർ" "അരിങ്ങൊടന്മാർ" ഇല്ലാത്തതിനാൽ , ഇതിനായി അമേരിക്കയിൽനിന്നും ഭാരിച്ച ചെലവ് ചെയ്തു ഗുസ്തിക്കാരെ വിളിക്കുന്നതിലും കൂടുതൽ അഭികാമ്യം ,വിശ്വസനീയം , ദൈവീകം ഇരുവിഭാഗങ്ങളിലെയും ഓരോ മെത്രാന്മാരെ പരസ്പരം നറുക്കിട്ട് തെരഞ്ഞെടുക്കുക ,(പരിശുദ്ധാത്മാവിന്റെ കൈകൽ തിരഞ്ഞെടുക്കുമല്ലോ). ഈ മെത്രാന്മാർ തലസ്ഥാനത്തെ ഒരു പൊതുവേദിയിൽ ഭൂലോകവും സ്വർഗ്ഗവും കാണുമാറു, എല്ലാ മീഡിയ സന്നാഹങ്ങളുടെയും മുൻപിൽ, തങ്ങളുടെ ആയുധമായി കയ്യിലിരിക്കുന്ന (കാൽവരിയിലെ കള്ളന്മാരുടെ) കുരിശുകൾകൊണ്ടുതന്നെ തമ്മിൽ അടിക്കുക ! വീണ്ടു "കുരിശുയുദ്ധം" !ജയിക്കുന്ന കക്ഷിക്ക് വിധേയരായി തോറ്റകക്ഷി കഴിയേണ്ടതാണ് "അവൻ" വീണ്ടും വരുവോളം !പള്ളികളും മറ്റനർദ്ധങ്ങലും അർദ്ധങ്ങളും ജയിക്കുന്നവന്റെ ളോഹയുടെ കീശയിലും സൂക്ഷിക്കാം........ശുഭം ................ വായനക്കാരേ, ഇത് ഒരു നല്ല മാർഗമെന്നു തോന്നുന്നവർ ഈ വാർത്ത "ഷെയർ" ചെയ്യുവാൻ മടിക്കരുതേ..

Thursday 10 October 2013

ആത്മീകതയുടെ സ്വർഗങ്ങളിൽ പിറന്നുവീഴാൻ ളോഹക്കൂട്ടിൽ ജന്മംകൊണ്ട്, സഭകളുടെ ഗർഭപാത്രത്തിൽ കിടന്നു ചാപിള്ളകളായിപോയ പാഴ്ജന്മങ്ങളാണീ പുരോഹിതവർഗം ഏറിയപങ്കും . അടുത്തുനോക്കൂ നിങ്ങൾക്കും താനെ ഈ വെള്ളപൂശിയ ശവമാടങ്ങളെ തിരിച്ചറിയാം  മനസിന്റെ ഇന്ദ്രിയാനുഭൂതി നഷ്ടമാകാത്ത ഏതൊരുവനും തീച്ച!  ക്രിസ്തുവിന്റെ സ്നേഹം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത കുരുടന്മാരായ കലികാലകയ്യാപ്പാകളേ ,ളോഹകളിൽ ആശ്രയം കാണുന്ന പുരോഹിതവർഗമേ, നിങ്ങൾക്കു ഹാ കഷ്ടം ! പ്രാർഥനയുടെ പൊരുളറിയാത്ത കുരുടൻ പ്രാർഥനായന്ജനാടകം ആടി "പ്രാർഥന" എന്ന വാക്കിനേക്കൂടി അപമാനിക്കുന്നു ! പ്രാർഥിക്കുവാൻ പള്ളിയിൽ പോകരുതെന്ന് വി.മത്തായി ആറിന്റെ അഞ്ചിൽ അരുളിയ മശിഹായെ പാടേമറന്ന വിവരമില്ലാത്ത അച്ചായസമൂഹത്തിന്റെ പള്ളിക്കേസുകൾ വാദിച്ചു വാദിച്ചു വക്കീലമ്മാരും കോടതികളും മടുത്തെന്റെ കലികാലമേ.. ഈ തലമുറയെ ഏതിനോട് ഉപമികേണ്ടൂ?

Wednesday 9 October 2013

ജലസ്നാനം ജ്ഞാനസ്നാനമാകുന്നില്ല!
"ജലസ്നാനം  ഒരു പഠനം" എന്നൊരു പുസ്തകം എഴുതിയ Prof CC ജേക്കബ്‌ മരിച്ചുകഴിഞ്ഞും , അദ്ദേഹത്തിൻറെ മൃതശരീരത്തിനോടും ഒടുങ്ങാത്തപക വച്ചുപുലർത്തുന്ന തൊടുപുഴ   csi സഭ കർത്താവിന്റെ മണവാട്ടിസഭകളിൽ ഉൾപ്പെടുന്നില്ല നിശ്ചയം... .പള്ളിസെമിത്തേരിയിൽ ശവസംസ്കാരംചെയ്യാൻ  .ബിഷപ്പ് സമ്മതിചില്ലപോലും! ഒടുവിൽ പള്ളിപ്പറമ്പിൽ ശവമടക്കാൻ കഴിയാതെ വീട്ടുവളപ്പിൽ സംസ്കരിച്ചു ആ ബഹുവന്യനെ!    തനിക്കു ളോഹവാങ്ങാനും കാറിൽകയറി ചെത്തി ജീവിക്കാനും പണംതരുന്ന ജനത്തോടിത്ര നിക്രിഷ്ട ഭാവം ബിഷൊപ്പന്മാർക്കുള്ളതിനാലാകാം ഇവറ്റകളെ പിണറായി "നിക്രിഷ്ടജീവികൾ' എന്ന് അപമാനിച്ചു വിളിച്ചതും ! എന്നിട്ടും തൊടുപുഴയിലെ "കാളേത്തിന്നി"അചായന്മാര്ക്ക് സംഗതി പിടികിട്ടിയില്ല കഷ്ടം!
ആശ്വാസമായി !പണ്ടുപണ്ട് മാർത്തോമ്മ ഭാരതത്തിൽ വരുന്നതിനു മുൻപ് നമ്മുടെ ഈ ജക്കാബ് സാറിന്റെ മുതു മുത്തച്ചനെയും ഇതുപോലാണടക്കിയതു സ്വന്തം മണ്ണിൽ ! സ്വന്തമായിത്തിരി മണ്ണുള്ള മാളോർക്കു പള്ളിപ്പറമ്പിനീം വേണ്ടവേണ്ടാ... മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ പഴയ കണക്കെല്ലാം മാറി വരുന്നു , ശുഭലക്ഷനം തന്നെ! 
ആത്മീകതയുടെ സ്വർഗങ്ങളിൽ പിറന്നുവീഴാൻ ളോഹക്കൂട്ടിൽ ജന്മംകൊണ്ട്, സഭകളുടെ ഗർഭപാത്രത്തിൽ കിടന്നു ചാപിള്ളകളായിപോയ പാഴ്ജന്മങ്ങളാണീ പുരോഹിതവർഗം ഏറിയപങ്കും . അടുത്തുനോക്കൂ നിങ്ങൾക്കും താനെ ഈ വെള്ളപൂശിയ ശവമാടങ്ങളെ തിരിച്ചറിയാം  മനസിന്റെ ഇന്ദ്രിയാനുഭൂതി നഷ്ടമാകാത്ത ഏതൊരുവനും തീച്ച! 
സവർണ്ണരുടെ മേല്കൊയിമ ഭയന്ന് മുത്തച്ഛന്മാർ പാതിരിപ്പുറകേ പോയി ,ദാ ഇപ്പോൾ വീണ്ടും അപമാനിതനായിരിക്കുന്നു തലമുറക്കാർ . കലികാലമേ ഗീതപാടൂ ,,ഈ അച്ചായന്മാരും ആത്മജ്ഞാനം ഉള്ളവരാകുവാൻ ...അവരും തമ്മിൽതമ്മിൽ സ്നേഹിക്കുവാൻ ,  ജലസ്നാനം പുരോഹിതത്തട്ടിപ്പാണെന്നും ആത്മാവിനെക്കുറിച്ചുള്ള അറിവിൽ ഓരോ മനസും സ്നാനം കഴച്ചു ജ്ഞാനസ്നാനം ചെയ്യുവാൻ എല്ലാ ഭാരതീയ ഭവനങ്ങളിലും ഭഗവത്ഗീതയും മഹാഭാഗവതവും ദിനവും പരായണശീലമാക്കിയാൽ ഭാരതമാല്ലാതെ മറ്റൊരു സ്വർഗവുമില്ല എന്നേവർക്കും മനസിലാകും ..          

Saturday 5 October 2013

ക്രിസ്തുവിന്റെ സ്നേഹം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത കുരുടന്മാരായ കലികാലകയ്യാപ്പാകളേ ,ളോഹകളിൽ ആശ്രയം കാണുന്ന പുരോഹിതവർഗമേ, നിങ്ങൾക്കു ഹാ കഷ്ടം !   പ്രാർഥിക്കുവാൻ പള്ളിയിൽ പോകരുതെന്ന് വി.മത്തായി ആറിന്റെ അഞ്ചിൽ അരുളിയ മശിഹായെ പാടേമറന്ന വിവരമില്ലാത്ത അചയസമൂഹത്തിന്റെ പള്ളിക്കേസുകൾ വാദിച്ചു വാദിച്ചു വക്കീലമ്മാരും കോടതികളും മടുത്തെന്റെ  കലികാലമേ..  ഈ തലമുറയെ ഏതിനോട് ഉപമികേണ്ടൂ?

Saturday 28 September 2013



" സർപ്പസന്തതികളേ .വെള്ളതേച്ചശവക്കല്ലറകളേ, നിങ്ങൾക്കു ഞങ്ങളെ ഭരിക്കാൻ എന്താണു യോഗ്യത ?" എന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ടാ പോളിങ്ങ് യന്ത്രത്തിലെ ലസ്റ്ബട്ടോൻ (lastbutton) ഇനിയുംഓരോ ഭാരതീയനും (മനനമുള്ളവർ) അമർത്തട്ടെ , സനാതനഭാരതസംസ്കാരം ഇനിയുമെങ്കിലും ഇവിടെ ഉറപ്പുള്ളതക്കാൻ, രാഷ്ട്രീയ തമസില്ലാതെയാക്കാൻ .....

ഏതു കാളയെയും കത്തനാരാക്കി ജനത്തെ ഭരിച്ചവശരാക്കൂന്ന നെറികെട്ട അച്ചായസഭകളുടെ കണക്കിനിയും , ഏതു കുറ്റിച്ചൂലിനെയും തെമ്മാടിയെയും സ്താനാർഥികളാക്കുന്ന ഇന്നത്തെ അവിഞ്ഞ രാഷ്ട്രീയവിവരക്കേടിനും , വക്രബുദ്ധികളായ നേതാക്കളുടെ മക്കളെയും മരുമക്കളെയും ഒടുവിൽ വീട്ടിലെ അടിച്ച്ചുതളിക്കാരിയെയും ജനത്തെ മലര്ത്താൻ രാഷ്ട്രീയ ചട്ടമ്പിഗോദായിലിറക്കുന്ന പന്നപ്പണി ദാ..കിടക്കുന്നു ,കോണകവും അഴിഞ്ഞയ്യോ ശിവശീവാ !

ഇന്ത്യൻ സ്വാതന്ത്ര്യത്തോളം എനിക്കും പ്രായമായി; ഇപ്പൊഴാണെനിക്കു വോട്ടു ചെയ്യാനുള്ള പൂർണ്ണാവകാശം കിട്ടിയത്! 67 ആം വയസിൽ ഞാനഭിമാനിക്കുന്നു ഭാരതാംബെ ! നന്ദി !

അല്മായശബ്ദം: "  സർപ്പസന്തതികളേ .വെള്ളതേച്ചശവക്കല്ലറകളേ, നിങ്ങൾ...

അല്മായശബ്ദം:
"  സർപ്പസന്തതികളേ .വെള്ളതേച്ചശവക്കല്ലറകളേ, നിങ്ങൾ...
: "  സർപ്പസന്തതികളേ .വെള്ളതേച്ചശവക്കല്ലറകളേ, നിങ്ങൾക്കു ഞങ്ങളെ ഭരിക്കാൻ എന്താണു യോഗ്യത ?" എന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ടാ പോളിങ്ങ്...

Monday 2 September 2013

മിന്നുന്നതെല്ലാം പൊന്നല്ല

മിന്നുന്നതെല്ലാം പൊന്നല്ല
------------------------------------
സ്നേഹം! സ്വമനസിനു അനിഷ്ടങ്ങൾ അല്ലാത്തതിനെ ഇഷ്ടപ്പെടുന്നതും ; കാമം , സ്വാർഥതയുടെ പ്രകരണങ്ങൽ, സ്പുരണങ്ങൽ  മുതലായ മനസിന്റെ താല്കാലീക ഭ്രമങ്ങളെ സ്നേഹമെന്ന് തെറ്റിധരിച്ച ഇന്നത്തെ വഞ്ചിക്കപ്പെട്ട ഈ സമൂഹമനസിനോടു, കാലത്തിന്റെ സ്നേഹഗായകനായ മശിഹായുടെ "ഗത്സമനേംപ്രാർഥന" പോലും ഒരുതികഞ്ഞ സ്വാർഥത തന്നെ ആയിരുന്നു എന്ന് ഞാൻ പറഞ്ഞാൽ , "അവനെകുരിശിക്ക " , "അവനെകുരിശിക്ക "എന്ന് കത്തനാരും കയ്യാപ്പാമാരും, അവരുടെ ദാസരാകന്മാത്രം അവതരിച്ച നരജന്മആടുകളുംപള്ളികളിലും തെരുവോരങ്ങളിലും  വിളിച്ചു പറയും, ആക്രോശിക്കും നിശ്ചയം .

ഓണംകേറാമൂലകളിലെ സ്വയം വേദവ്യാസനായി ചമയുന്ന വിവരദോഷി  
പുരോഹിതന്റെ വേദശാസ്ത്രമനുസരിച്ചു , ആദാമ്യപാപപരിഹാര ഹോമബലിയാകാൻ കാലത്തികവിങ്കൽ സ്വയം മനുഷ്യനായി മറിയത്തിന്റെ ഉദരത്തിൽ വന്നു ജനിച്ച ദൈവപുത്രന് തന്റെ "ലോകരക്ഷ" എന്ന വലിയ  മഹത്വം ആർന്ന ജന്മദൗത്യം നിർവഹിക്കാൻ ആ ദേവമാനസത്തിനു "മടി" പിടുപ്പിച്ച "സ്വാർഥത" എത്ര വലിയത് എന്നോര്ത്തുനോക്കൂ.! ക്രിസ്തുവിന്റെ തിരുരക്തത്തിൽ കഴുകി ആദാമിന്റെയും ആദാമ്യരുടെ വംശവലിയിലെ ഇന്നിന്റെ ചെറുകണ്ണീയായ ഈ എന്റെയും പാപങ്ങൾ കഴുകിക്കളഞ്ഞു എന്നും, ഇനിയും ഞാനും എന്റെ തലമുറയിലെ പിള്ളേരും ചെയ്യാനിരിക്കുന്ന സകലമാന പാപങ്ങളും കഴുകുമെന്നും കത്തനാര്                          ചെവിയിലോതിതന്നതോർക്കുന്നു ഞാൻ.    കുരിശിൽ മരിച്ചു തൻറെ                      തിരുരക്തം എനിക്കായും , എന്നെ കേൾക്കുന്ന നിങ്ങൾക്കേവർക്കുമായും ഒഴുക്കാൻ നിയോഗിതനായ കർത്താവ് തക്കനേരം വന്നപ്പോൾ സകല ഉത്തരവാദിത്വങ്ങളും സ്വാർഥത കാരണം മറന്നു, കാലാന്തരത്തോളം തനിക്കു കിട്ടാനിരിക്കുന്ന "ലോകരക്ഷകൻ "എന്ന ആ മഹത്വമാർന്ന സൽപ്പേരും കളഞ്ഞു, തടിതപ്പാനായി പിതാവിനോടൊരു രഹസ്യപ്രാർഥന ! കൊള്ളാം ..                          .പക്കാമനുഷ്യന്റെ പച്ചയ്ക്കുപച്ച സ്വാർഥത.!.അല്ലാതെ പിന്നെന്നതാണാ നിമിഷങ്ങളിലെ ക്രിസ്തുവിന്റെ മനോഭാവം ?    ആ പ്രാർഥന ആകാശങ്ങളീലെ  വലിയ തമ്പുരാൻ കേട്ടിരുന്നെങ്കിലോ,ഹോ! കുരിശുമരണം ഒഴിവായി,,ഒടുവിൽ 120/140 വയസുവരെ ജീവിച്ചിരുന്നു വാർദ്ധിക്കസഹജമായ അസുഖം കാരണം മശിഹാ മരിച്ചു പോയെനേം.. കഷ്ടം !എങ്കിൽ അച്ചായന്റെ ഈസ്റെർ വെള്ളമടി സീറോ ,  ഉയിര്ത്തെഴുനേൽപ്പും സ്വര്ഗാരോഹണവും സീറോ ! സീറോമലബാരുസഭയും വത്തിക്കാനിലെ സ്വവര്ഗരതിവീരന്മാരും സീറോ ! കാലത്തിനേറ്റ ഈ വലിയ "കത്തോലിക്കാനാണക്കേടും" സീറോ ..പള്ളികളിലും ശവക്കോട്ടയിലും  തമ്മിൽതല്ലുന്ന തെരുവുനായ്ക്കൾക്കുസമരായാ പുരോഹിതാജഗണങ്ങളും സീറോ!..            
ആരാത്രിയിൽ  തൻറെ അരുമസുതന്റെ  "കഴിയുമെങ്കിൽ താതാ                 ഒഴിവാക്കിടെണമേ കദനം നിറയുമീ പാനപാത്രം, തിരുഹിതമാണെന്റെ മനുഷ്യാവതാരവും കുരിശുമരണവും എന്നാകിലും "    എന്ന ആ യാചനാരോദനം കേട്ട് കരളലിഞ്ഞു കാരുണ്യവാനായ പരമപിതാവ് ക്രിസ്തുവിന്റെ കുരിശുമരണം ഒഴിവാക്കിയിരുന്നെങ്കിൽ ആദാമ്മും കോടാനുകോടി ആദാമ്യരും   ഈ ഞാനും രക്ഷകിട്ടാ / ഗതികിട്ടാ പ്രേതങ്ങൾ ആയേനേം ഒരു സംശയവുമില്ല ; അങ്ങിനെയെന്നാൽ പറുദീസാ സ്ഥിരം കാലിയായും കിടന്നേനേം! അബ്രഹാമ്മിന്റെ മടി കാലി, ഇസഹാക്കിന്റെ മടി കാലി, യാക്കൂബിന്റെ മടിയും കാലി..ത്രിമൂർത്തികളായ ദൈവങ്ങളും കുറെ മാലാഖമാരും !,സ്വർഗം വീണ്ടും അറുബോറായേനേം .....   ..    

മനുഷ്യസ്നേഹിയായ മശിഹായുടെ മനസിലും ഈ സ്വാർഥത കയറികൂടി  എന്നിരിക്കെ നാം ഇനിയും സ്നേഹം എവിടെ തിരയാം ? എന്നാൽ ആ സ്നേഹം നമുക്കുചുറ്റും സദാ ആനന്ദവാഹിയായി വർത്തിക്കുമ്പോൾ , നാം സ്വയം തിരയേണ്ടുന്ന വേലചെയ്യാതെ , പകരം ആ സ്നേഹം തിരിച്ചറിഞ്ഞു അതിൽ ലയിച്ചു സ്വയം നമ്മിലെ സ്വാർഥത അലിയിച്ചില്ലാതെയാക്കുകയാണുത്തമം ! അങ്ങിനെ നമ്മുടെ മനസുകളിൽ സ്വര്ഗഗേഹം നാം പണിയുകയാണ് വേണ്ടത്.
.
മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ക്രിസ്തുവിൽപോലും സ്വാർഥത അകക്കാമ്പിൽ കയറിപ്പറ്റിയെങ്കിൽ വെറും "ലോക്കൽ" അവതാരമായ എന്നിലും, എന്റെ സഹജീവികളായി ഇത് വായിക്കുന്ന നിങ്ങളിലും സ്വാർഥത ഇടനെഞ്ചിൽ ഇല്ലാതിരിക്കുമോ ? ഇല്ലേ ഇല്ല , നാമെന്നും സ്വാർഥരായെ വിരഹിക്കൂ ജീവനുള്ളകാലത്തോളം .   മനുഷ്യജന്മത്തിൽ പൂര്ണസ്നേഹം വിളമ്പാൻ ഒരവതാരത്തിനും ഒരിക്കലും  കഴിയുകയില്ല എന്ന് സാരം . സ്നേഹം നടിക്കുന്നവരും, സ്നേഹം കുടിപ്പിക്കുന്നവരും, സ്നേഹത്തിൽ കുളിപ്പിക്കുന്നവരും ,സ്നേഹം ചെവിയിലും ഉച്ചഭാഷിണിയിലും പറയുന്നവരും നിരവധിയാണെങ്കിലും ഈ ബഹളത്തിൽ ഇവയെല്ലാം സ്വാർഥതയുടെ സ്പുരണങ്ങൾ മാത്രമാണെന്നു കാലേ കാലം മനസിലാക്കും . പക്ഷെ മാസത്തിലൊരുനാൾ ആ നല്ല ശമരായനാകാൻ കഴിഞ്ഞെങ്കിൽ ഈ ജന്മമെത്ര ധന്യമായി! വാരത്തിലൊരുവാസരം നാം ആ നല്ല ശമരായൻ ആയി, എന്നായാലോ സ്വർഗ്ഗവും നമ്മെഓർത്ത്‌ കോരിത്തരിക്കും ! 

മുല്ലപ്പൂവിന്റെയും ശവംനാറിപ്പൂവിന്റെയും സുഗന്ധ ദുർഗന്ധങ്ങൾ ഒരുപോലെ ഒരു മടിയുംകൂടാതെ തന്നിലലിയിക്കുന്ന അനിലന്റെ മനോഭാവമാണ് വിശ്വസ്നേഹം..താനെന്നതില്ലാതാകുന്ന സ്നേഹം !.സുഗന്ധമായാലും ദുര്ഗന്ധമായാലും അതിൽ അലിഞ്ഞു സ്വയമായ സത്ത ഇല്ലാതാകുന്ന അവസ്ഥ മനസാൽ സ്വയം വരിക്കുക , എന്നാൽ സ്വാർഥത സീറോ ആയി ഇല്ലാതാകുന്നു! ..കാറ്റിന്റെ പ്രഹരത്താൽ തീരത്തേയ്ക്ക് തള്ളികയറ്റപ്പെട്ട പാവംകടൽത്തിര എത്ര വേഗമാണ് തന്റെ ഉറവിടമായ ആഴിയിൽ വീണ്ടും അലിഞ്ഞു സ്വയമില്ലതെയാകാൻ വെമ്പെൽകൊണ്ട്‌ തിരികെ ഓടുന്നത് ? ഈ ലയനമാണ് സ്നേഹം ! ഒന്നും ഒന്നും കൂടി ചേർന്നാൽ രണ്ടിനുപകരം ഇമ്മിണി വലിയ ഒന്നാകുന്നസ്നേഹമാണല്ലോ കുടുംബജീവിതം തുടക്കനാളുകളിൽ ? പിന്നെപ്പിന്നെ ഹണിയും പോയി,മൂണും പോയി,കൂരിരുൾ മനസുകളിൽ ചേക്കേറുന്നു . 
പിന്നെപ്പിന്നെ സ്വാർഥത , ഈഗോ മാനസങ്ങളിൽ അവർപോലും അറിയാതെ കയറിപ്പറ്റുന്നു. ഒടുവിൽ വിവാഹമോചനം , അങ്ങിനെ കുഞ്ഞുങ്ങൾ പെരുവഴിയിലും !  ഫലമോ സമൂഹത്തിൽ മൃഗപ്രായരായ ക്രിമിനലുകൾ അനുദിനം പെരുകുന്നു. ! അവരിൽ മുന്തിയപങ്കും വൈദീകം തൊഴിലാക്കുന്നു സുഖമായി ജീവിക്കാൻ. സ്വയം വ്യാസന്മാരായി വിരാജിക്കുന്നു.    

കോടാനുകോടി താരാപഥങ്ങൾ അവരവര്ക്ക് നിയതി നിശ്ചയിച്ച വഴികളിലൂടെ മാത്രം സഞ്ചരിച്ചു പരസ്പര സുഖഹേതുക്കൾ ആകുന്ന ഈ സ്നേഹസഞ്ചാരമാണ് എനിക്കെന്നുമതിശയം ! അതിരുമാന്തലോ കയ്യേറ്റമൊ ഒന്നുമില്ലാത്ത അതിരുകളില്ലാത്ത വിശ്വസ്നേഹം . പ്രപഞ്ചസ്നേഹം അനുസ്യൂതമൊഴൂകുന്ന നദീപ്രവാഹം കണക്കെ , അഖിലാണ്ഢമാകമാനം നിറഞ്ഞൊഴുകുന്നത് നമ്മിൽ വിശ്വസ്നേഹമുണ്ടെങ്കിൽ നമുക്കും കാണാനാകും. സ്വന്തം മനസുകളിൽ ദൈവത്തെ (സ്നേഹത്തെ)നിറയ്ക്കാത്ത ഒരുവനും ഇത് നുകരാനുമാവില്ല 
"സ്നേഹമില്ലെന്നാൽ പിന്നേതുമില്ല, സ്നേഹമാണീശന്റെ ഭാഷ , കേൾക്കൂ" എന്നതാണെന്റെ ഒരു ഗാനപല്ലവി.... ഇവിടെ മനുഷ്യനു ശൂന്യത , നിരാശ ,ഏകാന്തത ,ഭയം ഇവയെല്ലാം ഉണ്ടാകുന്നതിന്റെ ഏകകാരണം അവനിൽ സ്നേഹമില്ല എന്നതൊന്നു മാത്രമാണുതാനും.    സ്നേഹം അദ്വൈതമാണ് ,ദ്വൈതമാല്ലാതാനും ..ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ചില്ലകളുമാകുന്നു എന്ന അദ്വൈതാവബോധം ഓരോമനസിലും നിറഞ്ഞെന്കിലെ സ്നേഹമെന്തെന്നാരെങ്കിലും രുചിച്ചറിയാനാകൂ . അതിനാദ്യമായി വില്ലേജു വേദവ്യാസന്മാരില്ലാതെയാകണം...നാം സ്വയം ദൈവമക്കളെന്ന അവബോധമുള്ളിലുണരണം .    

സ്നേഹമാണീശ്വരനെന്നു എല്ലാവരും പറയുന്നു ,.ദേവഭാഷയായി സാൻസ്ക്രിറ്റ് .അറബി സുറിയാനി പലതുണ്ടെന്നു പലരും പലയിടങ്ങളിൽ പറഞ്ഞു നടക്കാറുണ്ട് . എന്നാലവന്റെ ഭാഷയാണ്‌ സ്നേഹമെന്ന് ഞാനും വാദിക്കുന്നു .  ചുരുക്കിപറഞ്ഞാൽ ഭൂമിയിലിന്നില്ലാത്ത ഒരു ദിവ്യാനുഭൂതി യാണൂ സ്നേഹമെന്നാണെന്റെ മതം ...ഇന്ദ്രിയാതീതമായ ആ ദിവ്യാനുഭൂതി  മനുഷ്യനെന്നേ അന്യം നിന്നുപോയി !..കവികൾ ഭാവനയിൽ സ്നേഹത്തെക്കുറിച്ചൊരുപാട് പാടിയിട്ടുണ്ടെങ്കിലും അതെല്ലാം കലികാലത്തിലെ കാണാപ്പുറങ്ങളായി, കേൾക്കാത്തീണങ്ങളായി എന്നതാണ് സത്യം പ്രിയമുള്ളവരേ .. ഈ "പ്രിയമുള്ളവരുടെ" മറുപുറം ആണല്ലൊ "അപ്രിയമുള്ളവർ " മയിൽകുറ്റിയിലെ എഴുത്തുപോലെ ... എന്നാൽ സ്നേഹത്തിന്റെ മറുപുറവും സ്നേഹം മാത്രമാണ്!,എല്ലാപ്പുറങ്ങളും ആ സ്നേഹം മാത്രം !   സ്നേഹം ദൈവമാണ്;സർവവ്യാപിയാണ്‌ മനുഷ്യ്നിലൊഴികെ.!    

Tuesday 6 August 2013

മണവാളനും  മണവാട്ടിക്കും വഴ്വിനായി ഒരു ഗാനം (ഓർത്തഡോൿസ്‌ ഹൂത്തോമോ  മട്ടിൽ)
----------------------------------------------------------------------------------------------------------------
1.    നീയാം മറവിൽ മരുവുമിവർ, നീയാം നിഴലിലുറങ്ങുമിവർ ; 
       നീ സങ്കേതവുമാശ്രയവും,  ആനന്ദാലോചനയും നീ .

2.    പൂർണ്ണതയാർന്നൊരു സ്നേഹം നീ, പൂർണ്ണമതായൊരു ത്യാഗം നീ ; 
       എകൂ ഇവരകതാരിൽ ദിനം ജീവനസ്വർപ്പുരമേറിടുവാൻ..

3.    സ്നേഹം ത്യാഗമതിന്നുറവ ! ത്യാഗം മോദപ്പനിമഴയായ് ;
        ഇവരുടെ കരളിൽ കിനിയണമേ,  ഇവർ നിന്നരുമസുതരാവാൻ...

4,     കാനാവിൻ കുറവുകളെ നീ നീക്കി മംഗളമാക്കിയപോൽ,
        മണവാളനുമീ മണവാട്ടീം നിറവിൽ നിറയണമനുരാഗാൽ..
                                                 ശുഭം 
  കലഞ്ഞൂർ,06/ aug / 2013.                                           സാമുവൽ കൂടൽ   
       ,     .

Friday 2 August 2013

Samuel Koodal

വിവാഹ കൂദാശാ ഗാനം. കലഞ്ഞൂർ ,01aug 2013
___________________
1..ആദമിനവ്വാ ഇണയായി ,ആ ദമ്പതികൾ ഏദനിലായ്
രണ്ടല്ലവരന്നോന്നായി, ആദിമ പ്രേമം കുളിരായി!

2..ഒന്നും ഒന്നും രണ്ടെന്നേ ചൊല്ലൂ ഗണിതം ദൈയ്ദമതാൽ,
നീയാം മുന്തിരിയിൽ നാഥാ, ചില്ലകളിവരിനിയൊന്നായി!

3..നിത്യമണാളാ മശിഹാ, നീ ഇവരെ പുൽകണമലിവാലെ
സൽസന്താന സമൃദ്ധി സുഖം, മന്നാപോലിനിയേകുകമേൽ.

4..സ്നേഹമയാ, നിൻ കരളിലിവർ കടലിൽ മീനുകളെന്നതുപോൽ,
സതതം വാഴാൻ വാഴ്വുകളെ അനവരതം നീ അരുളണമെ .

5..സ്നേഹഗുരോ, നിൻ വചനസുധ ജീവാമ്രിതമായ് , കൃപമഴയായ്
ഇവരുടെ മാനസപുളിനങ്ങൾ നിറയാൻ ചൊരിയണമനുദിനവും
സാമുവൽ കൂടൽ .

ps .."ഏദന്തൊട്ടം നാട്ടോനെ നീയാണെൻ പ്രിയമണവാളൻ" എന്ന orthodox കാരുടെ വിവാഹകൂദാശാഗാനത്തിന്റെ ഈണത്തിലിതു പാടാം ... with regards , samuel koodal .
മണവാളനും  മണവാട്ടിക്കും വഴ്വിനായി ഒരു ഗാനം (ഓർത്തഡോൿസ്‌ ഹൂത്തോമോ  മട്ടിൽ)
----------------------------------------------------------------------------------------------------------------
1.    നീയാം മറവിൽ മരുവുമിവർ, നീയാം നിഴലിലുറങ്ങുമിവർ ; 
       നീ സങ്കേതവുമാശ്രയവും,  ആനന്ദാലോചനയും നീ .

2.    പൂർണ്ണതയാർന്നൊരു സ്നേഹം നീ, പൂർണ്ണമതായൊരു ത്യാഗം നീ ; 
       എകൂ ഇവരകതാരിൽ ദിനം ജീവനസ്വർപ്പുരമേറിടുവാൻ..

3.    സ്നേഹം ത്യാഗമതിന്നുറവ ! ത്യാഗം മോദപ്പനിമഴയായ് ;
        ഇവരുടെ കരളിൽ കിനിയണമേ,  ഇവർ നിന്നരുമസുതരാവാൻ...

4,     കാനാവിൻ കുറവുകളെ നീ നീക്കി മംഗളമാക്കിയപോൽ,
        മണവാളനുമീ മണവാട്ടീം നിറവിൽ നിറയണമനുരാഗാൽ..
                                                 ശുഭം 
  കലഞ്ഞൂർ,06/ aug / 2013.                                           സാമുവൽ കൂടൽ   
       ,     .
Photo

Thursday 1 August 2013


വിവാഹ കൂദാശാ ഗാനം.

___________________
ആദമിനവ്വാ ഇണയായി ,ആ ദമ്പതികൾ ഏദനിലായ്! 
രണ്ടല്ലവരന്നോന്നായി,    ആദിമ പ്രേമം കുളിരായി!
       ഒന്നും ഒന്നും രണ്ടെന്നേ      ചൊല്ലൂ ഗണിതം ദൈയ്ദമതാൽ,    
       നീയാം മുന്തിരിയിൽ നാഥാ, ചില്ലകളിവരിനിയൊന്നായി!
നിത്യമണാളാ മശിഹാ, നീ  ഇവരെ പുൽകണമലിവാലെ 
സൽസന്താന സമൃദ്ധി സുഖം, മന്നാപോലിനിയേകുകമേൽ....
        സ്നേഹമയാ, നിൻ കരളിലിവർ കടലിൽ മീനുകളെന്നതുപോൽ,
        സതതം വാഴാൻ വാഴ്വുകളെ  അനവരതം നീ അരുളണമെ... 
സ്നേഹഗുരോ, നിൻ വചനസുധ ജീവാമ്രിതമായ് , കൃപമഴയായ്, 
ഇവരുടെമാനസപുളിനങ്ങൾ നിറയാൻ ചൊരിയണമനുദിനവും ..

                                       Samuel Koodal

വിവാഹ കൂദാശാ ഗാനം. കലഞ്ഞൂർ ,01aug 2013 
___________________
1..ആദമിനവ്വാ ഇണയായി ,ആ ദമ്പതികൾ ഏദനിലായ് 
രണ്ടല്ലവരന്നോന്നായി, ആദിമ പ്രേമം കുളിരായി!

2..ഒന്നും ഒന്നും രണ്ടെന്നേ ചൊല്ലൂ ഗണിതം ദൈയ്ദമതാൽ, 
നീയാം മുന്തിരിയിൽ നാഥാ, ചില്ലകളിവരിനിയൊന്നായി!

3..നിത്യമണാളാ മശിഹാ, നീ ഇവരെ പുൽകണമലിവാലെ
സൽസന്താന സമൃദ്ധി സുഖം, മന്നാപോലിനിയേകുകമേൽ.

4..സ്നേഹമയാ, നിൻ കരളിലിവർ കടലിൽ മീനുകളെന്നതുപോൽ,
സതതം വാഴാൻ വാഴ്വുകളെ അനവരതം നീ അരുളണമെ .

5..സ്നേഹഗുരോ, നിൻ വചനസുധ ജീവാമ്രിതമായ് , കൃപമഴയായ്
ഇവരുടെ മാനസപുളിനങ്ങൾ നിറയാൻ ചൊരിയണമനുദിനവും
സാമുവൽ കൂടൽ .
ps .."ഏദന്തൊട്ടം നാട്ടോനെ നീയാണെൻ പ്രിയമണവാളൻ" എന്ന orthodox കാരുടെ വിവാഹകൂദാശാഗാനത്തിന്റെ ഈണത്തിലിതു പാടാം ... with regards , samuel koodal .മാനസപുളിനങ്ങൾ നിറയാൻ ചൊരിയണമനുദിനവും...മണവാളനും  മണവാട്ടിക്കും വഴ്വിനായി ഒരു ഗാനം (ഓർത്തഡോൿസ്‌ ഹൂത്തോമോ  മട്ടിൽ)
----------------------------------------------------------------------------------------------------------------
1.    നീയാം മറവിൽ മരുവുമിവർ, നീയാം നിഴലിലുറങ്ങുമിവർ ; 
       നീ സങ്കേതവുമാശ്രയവും,  ആനന്ദാലോചനയും നീ .

2.    പൂർണ്ണതയാർന്നൊരു സ്നേഹം നീ, പൂർണ്ണമതായൊരു ത്യാഗം നീ ; 
       എകൂ ഇവരകതാരിൽ ദിനം ജീവനസ്വർപ്പുരമേറിടുവാൻ..

3.    സ്നേഹം ത്യാഗമതിന്നുറവ ! ത്യാഗം മോദപ്പനിമഴയായ് ;
        ഇവരുടെ കരളിൽ കിനിയണമേ,  ഇവർ നിന്നരുമസുതരാവാൻ...

4,     കാനാവിൻ കുറവുകളെ നീ നീക്കി മംഗളമാക്കിയപോൽ,
        മണവാളനുമീ മണവാട്ടീം നിറവിൽ നിറയണമനുരാഗാൽ..
                                                 ശുഭം 
  കലഞ്ഞൂർ,06/ aug / 2013.                                           സാമുവൽ കൂടൽ   
       ,     .

Saturday 27 July 2013

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !                                                                                         അൾത്താരയിൽ കത്തനാരുടെ ശിങ്കിടിപ്പയ്യനായി കൌമാരകാലം കഴിച്ചുകൂട്ടിയ എനിക്കു അന്നു മുതലേ മനസിനെ അംബരപ്പിച്ച ഒന്നായിരുന്നീ പാതിരി/മെത്രാൻ/ബാവാമാരുടെ നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും ! ആരാണിതു രൂപകല്പന ചെയ്തതു ? , എന്തിനു വേണ്ടി ചെയ്തു?എപ്പോൾ,എവിടെ,എന്തുകൊണ്ടുണ്ടാക്കി ? ഈമാതിരി 100 ചോദ്യങ്ങൾക്ക്  ഉത്തരം കിട്ടിയിട്ടില്ലായിരുന്നു ...പക്ഷെ 40 വയസുവരെ ഇവറ്റകളോടുള്ള  എന്റെ അമിതമായ "സംഗം" കാരണം സംഗതി എനിക്ക് പിന്നീടു പിടികിട്ടി ! തട്ടിപ്പ്,വെറും തട്ടിപ്പ് ! കോട്ടയത്തെ ഏതോ ഒരു വെറും തയ്യൽക്കാരന്റെ കരവിരുതുമാത്രം!  പറച്ചിലോ "യഹോവാ മോശയൊടു കല്പിച്ചതെന്നു " ....ആദിമരെ ഉടുതുണിയില്ലാതെ മെനഞ്ഞവൻ , തന്റെ സൃഷ്ടിയിൽ ഒന്നിനും നാണം മറയ്ക്കാൻ ഒന്നും കൊടുക്കാത്ത യഹോവാ , ഈ പാതിരിക്കുമാത്രം അടിവസ്ത്രം മുതൽ തലപ്പവുവരെ ഉണ്ടാക്കാൻ രൂപകല്പന ആരുടെയോ ചെവിയിൽ ഏതോ ഭാഷയിൽ എന്നോ ഓതി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് ഇന്നും മനസാകുന്നില്ല .... മറിച്ചു് , ദൈവം മോശയൊടു കൽപ്പിച്ചതാണെങ്കിൽ സകലമാനസഭകളിലും ഇവയ്ക്കു ഏകഭാവം ഏകനിറം വരേണ്ടതുമാണല്ലോ ?! അഹരോന് കുപ്പായം തുന്നിച്ച യഹോവാ . ഇന്നിപ്പോൾ കേരളത്തിൽ വന്നാൽ 100/1000 മാതൃക ളോഹകളും  തൊപ്പികളും അംശവടികളും വിലകൂടിയ ആർഭാഡതകളും , അരമനകളും കാറുകളും കണ്ടാൽ അമ്പരന്നുപോകും സംശയമില്ല തെല്ലും .. പണ്ട് മോശയോട്  സംസാരിച്ച യഹോവാ മകനെ കുരിശിച്ചതു കാരണം പിന്നീഭൂമിയുടെ നാലരികിൽപോലും വന്നിട്ടില്ല , ഈ കുരിശടികളും പള്ളിക്കുരിശുകളും കാണാനുള്ള ഭയംകൊണ്ട്! കാളകളെയും ആടുകളെയും കൊന്നു അതിന്റെ ചോര അൾത്താരയിൽ തളിക്കുന്ന പന്നപ്പണിയായിരുന്നു അഹരോന്!.അതിനു അരക്കെട്ടും ളോഹയും സൌകര്യമുള്ളതാണുതാനും    . പക്ഷെ മശിഹാ ആ ബലി നിർത്തലാക്കിയില്ലേ ?പകരം ശമരായനിലൂടെ , പോരാഞ്ഞു      കാൽവരിയിലും  തന്റെ ജീവത്യാഗം കാണിച്ചു; ബലി വേണ്ടാ ത്യാഗം മതി എന്നരുളിയവൻ പൌരോഹിത്യം നിർത്തലാക്കിയില്ലേ ? പത്രോസും മറ്റു 11 ശിഷ്യന്മാരും ളോഹയിട്ടു തൊപ്പിയും വച്ചു കുർബാന ചൊല്ലിയിരുന്നോ? എങ്കിൽ അതേതു പള്ളിയിൽ ? ഏതു ഭാഷയിൽ? ഏതുരീതിയിൽ? പറയൂ പറയൂ കർദ്ദിനാളെ..പറയൂ പറയൂ കത്തനാരെ .. നമുക്കിനിയും "സംഗമല്ല" പകരം  "നിസംഗത" ആണിവറ്റകളോടു ഇനിയും മേലിൽ തലമുറകൾക്ക് അവശ്യം വേണ്ടത്. അതിനായി ഒന്നാമതായി , നാം മശിഹായെ അറിയുക, വി.മത്തായി ആറിന്റെ അഞ്ചുമുതൽ നല്ലോണ്ണം വായിച്ചു ഓരോമനസും മനസിലാക്കുക . രണ്ടാമതായി പള്ളിയിൽപോയാലും അവിടെ  ഒരു "സമൂഹം" എന്ന കാഴ്ച്ചപ്പാടോടെ മാത്രമാകുക നാമും നമ്മുടെമനസും ! ..ഇത് പറഞ്ഞപ്പോളാണ്  ഇന്നലെകേട്ട ഒരു സിനിമാ ഡയലോഗ്  ഓർമ്മവന്നത്  "ഐശ്വര്യറോയ്,കരീനാക്കപ്പൂർ മുതലായ സുന്ദരിമാരെ കണ്ടു മനം ഭ്രാമിക്കാതെ , അന്നേരം  അവർക്ക് വയറിളകുന്നതൊന്നോർത്താൽ മതി"  അതുപോലെ ഇക്കൂട്ടരുടെ തലപ്പാവും  ളോഹയുടെ നിറഭംഗിയും കണ്ടു നാം ഭ്രാമിക്കാതെ ഇവറ്റകൾക്ക് വയറിളകുന്ന സീൻ ഒന്നു മനസ്സിൽ ഓർത്താൽ ,  ഭക്തി മാറി "ച്ച്ചേ"എന്ന പുച്ഛമായി മാറും മനമായമനമാകെ  ! പള്ളി വിശുദ്ധവുമാകും ..മശിഹായും പാവം യഹോവയും ഹപ്പിയുമാകും !. 

ദൈവമേ, വത്തിക്കാന്റെ നഷ്ടം !

ദൈവമേ, വത്തിക്കാന്റെ നഷ്ടം !   ഇന്നല്ല്ലങ്കിൽ നാളെ ഒരു മെത്രാനും,പിന്നൊരു കർദ്ദിനാളും  അങ്ങിനെ ഒടുവിലീ വി.കത്തോലിക്കാസഭയെ നന്മയിലേക്ക് നയിക്കാൻ വി.പത്രോസിന്റെ ഏക സിംഹാസനത്തിൽ കയരിയിരിക്കേണ്ട പ.പോപ്പും ആകേണ്ടുന്ന നമ്മുടെ വികാരിജനറൽ, ദേ മദ്യപിച്ചു കാറോടിച്ച്  പോലീസ് പിടിയിലായി ! facebook  ,TV ആകെ നാണിക്കുന്ന വാർത്ത..        ഈ മദൊൻമത്തന്റെ മുൻപിൽ കുമ്പസാരിക്കുന്ന, കുർബാന കൊള്ളുന്ന പാവം അജങ്ങൾ ആകുലരായി ......  മൂക്കറ്റം മദ്യപിച്ചെന്നെ ! യഹൂദനും അച്ചായനും അതൊരു കുറ്റമേയല്ല . എങ്കിൽ കിടന്നുറങ്ങിയാൽ മതിയായിരുന്നു , പക്ഷെ കാരോടിച്ഛതിലാ മേനകേടായത്..മെത്രാന്മാരുടെ കൂട്ടൊരു ഡ്രൈവറെ വച്ചാൽ മതിയായിരുന്നു.,ഓ ഇനിയെന്തിനു ചത്തകൊച്ചിന്റെ ജാതകം വായിക്കണം ? മദ്യപാനം നമുക്ക് ഒരുകുറ്റമേയല്ല ! ഉല്പത്തി പത്തൊൻപതിലാണു വീഞ്ഞ് കൊടുത്തപ്പനായ ലോത്തിനെ പൂസാക്കുന്ന പെണ്മക്കളുടെ നെറികേട് വിവരിക്കുന്നത് . വെളിവുകെട്ട ഫാദർ സ്വന്തം പെണ്മക്കളുടെ മക്കളുടെ അപ്പനുമാകുന്നു !.വെറും "മൃഗീയം" എന്നൊന്നും  ഇതിനെ വി.bibile  പഠിപ്പിക്കുന്നില്ല ; പകരം നമ്മുടെ യഹോവാ അതു അവർക്കു നീതിയായി കണക്കിട്ടു !.നമ്മുടെകർത്താവ്, കർത്താവിനെതന്നെ സ്വയം നിർവചിച്ചതു  "ഇതാ തിന്നനും കുടിയനുമായ മനുഷ്യൻ, ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ "  എന്നാണെന്ന് വി.bibile പറയുന്നു .കാനാവിലെ കല്യാണത്തിനു വീഞ്ഞ് ഉണ്ടാക്കിയവൻ ലാസ്റ്റ്സപ്പെറിലും വീഞ്ഞ് തന്റെ രക്തമാക്കി ഉപമിച്ചല്ലേ മശിഹാ തന്റെ ജീവത്യാഗത്തിന്റെ "കാവ്യബലി" അന്ന് സെഹിയോനിൽ നടത്തിയതും ! അതുകാരണം ഷിഫ്റ്റ്കുർബാന ചൊല്ലുന്ന നമ്മുടെ കത്തനാരന്മാർ കൂടെകൂടെ വീഞ്ഞ് മോന്തിമോന്തി ഒരു തെന്നലിലാണു സദാ... "വെളിവു നിരഞ്ഞൊരീശോ നിൻ വെളിവാൽ കാണുന്നു " എന്നും പാടുന്നു...പുരോഹിതന്റെ മദ്യപാനമല്ല ഇന്നിന്റെ ശാപം...ഉല്പത്തി പത്തൊൻപതിലെ സ്വവർഗരതിയാണ് !  പ.പോപ്പുതന്നെ ഇവറ്റകൾ "GAY " കളാണ് എന്നു സമ്മതിച്ചനിലയ്ക്കു ഇവരുടെ ളോഹയൂരി  മറ്റുപണിക്കു വിടുന്നതാണഭികാമ്യം .. കണ്ണടച്ചിരുട്ടാക്കാൻ കത്തോലിക്കാസഭ ഇനിയും നോക്കിയാൽ "സോദോം ഗോമോരാ" ഇവിടെ ഇനിയും ആവർത്തിക്കപ്പെടും,നിച്ചയം ! എങ്കിൽ കത്തോലോക്കാസഭയെ, നിനക്ക് ഹ..കഷ്ടം !            .  

Thursday 11 July 2013

സ്വർഗത്തിനും ശനി

സ്വർഗത്തിനും ശനി ............................................................................................................................പണ്ടുപണ്ടേ പറുദീസാ ഉണ്ടായനാൾ മുതൽക്കെന്നും ഒരു പിതാവൊരുപുത്രൻ ഒരു റൂഹയും ! സകലംചമച്ചു ഭരിച്ചലിയിച്ചു പോന്നു ; കാലം മിഴിചിമ്മാതിതുസർവം ഗ്രസിച്ചും പോന്നു ! 
                                                                                                                                              സ്വർഗത്തിനും "കഷ്ഠകാലം ! ശനിബാധ" പിടിച്ചപോൽ പുത്രനെ കുരിശുപേറാൻ അയച്ചു ഭൂവിൽ ! താതനോട് സുതനന്നേ കേണു ഗത്സേമനയിലാ രാവിലന്നാൾ "കാൽവരിയെ ക്യാന്സലാക്കുവാൻ"... 
                                                                                                                                          റൂഹാ കാതടച്ചുപാവം, ഗബ്രിയേലോ മൂകസാക്ഷി ,ക്രോബകളാമേഘവൃന്ദം വിറയലാർന്നു ! , ,. കുരിശിൽ പിടഞ്ഞു പാവം പുത്രൻ പറുദീസപൂകി , നാലുശതവർഷം പോയി ,പള്ളീ നാടാകെ !
                                                                                                                                             "ഹൃദയമാം ആകാശത്തിൽ സ്ഥിരവാസിയാണ് താതൻ , അവനോടു പ്രാർഥിക്കുവാൻ പള്ളിയേ വേണ്ടാ, പാതിരിയെ തീരേം വേണ്ടാ , പുണ്ണ്യാളനെ മെനയുമീ പോപ്പു , കത്തോലിക്കാ വേണ്ട" സ്വര്ഗം ജ്വലിച്ചു ! 
                                                                                                                                   ആരുകേൾക്കാൻ ആടുകളായ് മാറി നാണംതെല്ലുമില്ലാതരുമയാം ദേവസുതരാദാമ്മ്യരെല്ലാം! "സ്വയം അറിഞ്ഞാൽ അറിവായ്‌;അറിവുതാനാത്മമോദം" ,വേദമെല്ലാം മൊഴിഞ്ഞതോ പാഴ്വചനമായ് ! 
                                                                                                                                          "നരനെന്നും പുണ്ണ്യജന്മം , ദൈവമെന്ന മുന്തിരിതൻ ചില്ലകളീ ജീവനങ്ങൾ , സോദാരരെല്ലാം.! ഒരുപിതാവകതാരിൽ ഹൃദയാകാശം വാഴാൻ,സകലരുമവൻ വാഴും വിശുദ്ധാലയം",! 
                                                                                                                             അധികമെന്തിനുസഭ, കത്തോലിക്കാപോപ്പുപോരെ പുണ്ണ്യാളരെകൊണ്ട് സ്വർഗം പൊറുതിമുട്ടാൻ? വാരംതോറും പുതുപുത്തൻ വിശുദ്ധന്മാർ അരങ്ങേറി ,സ്വർഗത്തിലും ലെത്തീൻ പാട്ടും കുർബാനചൊല്ലും! 
                                                                                                                                                  അപ്പം മുറിക്കലായ്, പടുകുമ്പസാരമായി മേലെ !കളർളോഹ ഗഗനത്തിന്നമ്പരപ്പായി ! പോപ്പയച്ച വിശുദ്ധരും വിശുദ്ധരിലശുദ്ധരും വാക്കുതർക്കമായിമേലെ മോദം നശിച്ചു!
                                                                                          വാക്കുതർക്കം മൂത്തു പിന്നെ കുരിശുയുദ്ധമായ് ചേലിൽ, ളോഹയില്ലാപുണ്ണ്യാളരും ഗ്രൂപ്പുവഴക്കായ്‌!!!;                                     ജനമേറെ പുകഴ്ത്തുമാ പുണ്ണ്യാളരൊ കേമന്മാരായ്  , ത്രിണമൂല്യപുണ്ണ്യ്ർ ഏറെ ,മറുചേരിയും  !                                                                                                   കുരിശുപള്ളീകൾ തീർക്കാൻ പിരിവു തുടങ്ങി ചിലർ, ഇതുപുതുകൂത്ത്! സ്വർഗം നാണിച്ചുപോയി ! 
താതസുതറൂഹാ കാലം മറന്നുപോയ്‌ , മാലാഖമാർ "ഹാലെലുയ്യ" ഗാനം പാടെ മറന്നു, ശോകം  !

Tuesday 2 July 2013

"ഓണം വരാൻ ഒരു മൂലം വേണം "

"ഓണം വരാൻ ഒരു മൂലം വേണം "                                                                                                 മലയാളത്തിലെ ഒരു ചൊല്ലാണിതു ! മൂലം വന്നതു കാരണമാണീ ഓണം വന്നതു തന്നെ , എന്നൊരു വെന്ഗിയവും അതിലുണ്ട് !  ചുരുക്കിപ്പറഞ്ഞാൽ കാരണമില്ലാതെ ഒരു കാര്യമില്ല എന്നുതന്നെ .ഓരോ കാര്യത്തിനും ഒരു കാരണം പിന്നിലുണ്ടെന്നു കാണണം !  കാരണം കണ്ടാൽ കാര്യത്തെ മനസിലാക്കാൻ ,അതുപോലെ കാര്യം കണ്ടാൽ കാരണത്തെ മനസിലാക്കാൻ മനുഷ്യനൊഴികെ സകലജീവനങ്ങൾക്കും ദൈവം തിരിച്ചറിവും കൊടുത്തിട്ടുണ്ടുപോലും !  "ലോകാവസാനം"എന്നൊന്നസാധ്യമാണെങ്കിലും , ഓരോ ക്രിസ്ത്യാനിയും മരണം വന്നു വിളിക്കും വരെ , ലോകാവസാനം ഉണ്ടെന്നുതന്നെ വിശ്വസിച്ചിരുന്നു ; എന്റപ്പച്ചനും അമ്മയും വരെ !അവരൊക്കെ  മരിച്ചുകഴിഞ്ഞു കാലമെത്ര കഴിഞ്ഞിട്ടും ലോകം പഴയതുപോലെ പോകുന്നു എന്നു കണ്ടിട്ടന്തംവിട്ടു നിൽക്കുകയാണീ ഗഗനവീഥിയിൽ വെറും മൂന്നാംക്ലാസ്   പ്രേതങ്ങളായി നമ്മുടെ പിതാമഹന്മാർ ആകാശത്തിലെ അന്തമായ നക്ഷത്രങ്ങൾ പോലെ ; അല്ല കടൽക്കരയിലെ മണൽപോലെ ! "പാതിരിപ്പടയുടെ ഒരു പറ്റീരുപണി"; കർത്തവു   വീണ്ടും വരുന്നുമില്ല, അന്ത്യവിധി ഒട്ടു നടത്തുന്നുമില്ല ! ഇതുകാരണം ഒരു പരേതാത്മാവിനും സ്വർഗ്ഗ/നരകങ്ങൾ ലഭിക്കാതെയുമായി ...കാലാകാലമായി മരിച്ചവർക്കയുള്ള പ്രാർഥനാകൂദാശ കത്തനാരുടെ  കീശവീർക്കാൻ മാത്രം ! " ഇത് ചതി,കൊടും ചതി",എന്നോർത്തിരിക്കുകയായിരുന്നു ഞാനും ..                                                                                                                     പറയാൻ വന്നകാര്യം ,കഴിഞ്ഞ ദിവസം TV ഇൽ കണ്ടു "സ്വവർഗവിവാഹം" അമേരിക്കയിൽ ശരിവച്ചെന്നു !എന്റെ ദൈവമേ .......   രണ്ടാണുങ്ങൽ  ഗാഢചുംബനം കൊടുത്തു സ്ക്രീൻ നിറഞ്ഞു നിൽക്കുന്നു , ഒരു പരസ്യമെന്നൊണം  ! സൊദൊമ്മിനെ ഗോമോറയെ "സ്വവർഗരതി" എന്ന പാപം കാരണം നശിപ്പിച്ച യഹോവാ നാണിച്ചു തലകുനിക്കുന്നതും ഞാൻ കണ്ടേ കണ്ടൂ ...കണ്ടെന്റെ ഉൾകണ്ണിൽ ......                                                                                                      1972 jan 26 നു ഞാനാദ്യമായി നെതെർലാണ്ട്സിൽ പോയപ്പഴാണറിയുന്നത് അവിടങ്ങളിൽ ഹോട്ടലുകളിൽ രണ്ടു പെണ്ണുങ്ങളെ  ഒന്നിച്ചു താമസിപ്പിക്കില്ലാ , അതുപോലെ രണ്ടാണ്‌ങ്ങളെയും ഒരേ മുറിയിൽ താമസിക്കാൻ നിയമം അനുവദിക്കുന്നില്ല  ! നമ്മുടെ നാട്ടിൽ നിയമം  ദോശ മറിച്ചിട്ടപോലെയും ! കാരണം തിരക്കിയപ്പോൾ സ്വവർഗരതിയിൽ താല്പര്യമുള്ള ഒരു തലമുറ അവിടുത്തെ ക്രിസ്ത്യാനികൾക്കിടയിലുണ്ടുപോലും ! കഴിഞ്ഞവാരം പാവം പോപ്പ് തന്നെ ഒരുകൂസലുമില്ലാതെ ആദ്യമായി  ലോകത്തോട്‌ പറഞ്ഞു "കത്തോലിക്കാ സഭയിലെ പാതിരിവർഗം ഒട്ടുമുക്കാലും സ്വവർഗരതിപ്രിയരാണെന്നു "...ഹാ! കാതേ മടങ്ങുക ..കണ്ണേ മടങ്ങുക ! ഇതാവസാനകാലമായി ; വേദങ്ങളിലെ പ്രളയകാലമായി.! എട്ടുകാലി താൻ തന്റെ വയറ്റിൽനിന്നും പുറത്തിറക്കിയ നൂലുകൊണ്ട്  വിരിച്ച വല ഒടുവിൽ തന്നിൽത്തന്നെ മടക്കി സ്വീകരിക്കുന്നതുപോലെ "സൃഷ്ടി /സ്ഥിതി /ലയ" മെന്നപോലെ അവസാനത്തിന്റെ തുടക്കമായതുപോലെ ! മനനമുള്ള മനസുകൾ , ഈ ക്രിസ്തീയത നശിച്ച പുരോഹിതവർഗത്തോടും സഭകളോടും രാജ്യങ്ങളോടും ശാപവാക്കുകൾ അലറി മുറവിളിക്കേണ്ട നേരമായി... ഹല്ലെലുയ്യാ പാട്ട് നിര്ത്തൂ..മൗനമാകട്ടെ ഈ ദുഖകാലത്തിനു.മറുപടി !.    "സ്ത്രീപീഢനം" കാരണം സത്യത്തിൽ പീഢിതരായ ഭാരതീയരും ഈ പകർച്ചാവ്യാധിയാൽ വലയുമോ ആവോ ? ജനപ്പെരുപ്പം തടയാനാവുമെങ്കിലും തലമുറകൾ ഇല്ലാതായി , മനുഷ്യവംശം ഭൂമിയിൽ ഇല്ലാതാകുമോ എന്തോ !കർത്താവിനെ വിറ്റുപജീവനം അസൂയാവഹമാക്കിയ പുരോഹിതപ്പടയെ , ബൈബിളിന്റെ വചനപ്പോരുൾ ലോകത്തുയർത്താൻ വ്രിഥാ സുവിശേഷപ്രകടനം നടത്തിയ ദൈവമില്ലാത്ത നാടുകളെ നിങ്ങൾക്കു ഹാ കഷ്ടം !