Friday 31 August 2018

സഭകളേ, മനുഷ്യക്കുരുതി മതിയാകൂ !

''മോഹങ്ങൾ മുരടിച്ചു മോതിരക്കൈ മുരടിച്ചു,                        മനസുമാത്രം മനസുമാത്രം മുരടിച്ചില്ല!''                                                     എന്ന പഴയ സിനിമാഗാനം പോലെ, വെറും മനഃസാക്ഷിക്കുത്തുമായി മരണത്തിനു ''പുലര്കാലവന്ദനം'' ചൊല്ലുന്ന ''കർത്താവിന്റെ വിധവമാരെ'' മനസിൽ ദുഖത്തോടെ ഓര്ത്തുകൊണ്ടാണിന്നു ഞാനീതു കുറിക്കുന്നത്!

'കർത്താവിനെ അനുസരിക്കാതെ പള്ളിയിൽ' പോയിയെന്ന ഏക  കുറ്റത്തിന്, പള്ളിയിൽ അവളെ റാഞ്ചാൻ നിന്ന കുപ്പായക്കാരിയുടെ കാതിലോതലിൽ [ഏദനിലെ പാതിരിപ്പാമ്പിന്റെ പ്രലോഭനത്തിൽ എന്നതുപോലെ] വീണുപോയ  ഒരുകൗമാരക്കാരിയായ  നാടൻ പെണ്ണിന്റെ ദുഖമാവാഹിച്ചാണ് ഞാൻ ഇത് കുറിക്കുന്നത്! 

പുതുതായി ശരീരം കൗമാരത്തിൽ അനുഭവിക്കുന്ന അസ്വസ്ഥതകളെ പാടെ ഇല്ലാതാക്കാൻ,  കുപ്പായക്കാരി മൊഴിഞ്ഞ കുറുക്കുവഴി തേടി മഠത്തിൽ ചേർന്ന അവളെ, ഒന്നാം നാളിൽ തന്നെ മെത്രാന്റെ മണിയറയിലേക്ക് തള്ളിവിട്ട ആ കുപ്പായക്കാരിയെ മനസ്സാൽ എന്നും ശപിച്ചുകൊണ്ട് ഇന്നും ഉൾതേങ്ങലോടെ വിതുമ്പുന്ന മൗനങ്ങളെ മനക്കണ്ണുകൊണ്ടു കണ്ടുകൊണ്ടാണീ കുറിക്കുന്നത്, സത്യം !   

'വിധവമാരെ വിഴുങ്ങുന്ന പൗരോഹിത്യപരീശരെ' കർത്താവ് വിരൽചൂണ്ടി അവതരിപ്പിച്ചതിതിനേയും കൂട്ടിയായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു!  വിശ്വാസികൾ കർത്താവിനുവേണ്ടി നേദിച്ച, [സഭ സ്വയം ഭുജിച്ചില്ലായ്മ ചെയ്ത] കന്യകത്വത്തെ ഓർത്തു കുറ്റബോധത്തോടെ മണ്മറഞ്ഞ ഇവരുടെ മാതാപിതാക്കളെ ഓർത്തിത് കുറിക്കുന്നു ഞാൻ!

കുടുംബസ്വത്തിലെ ഇവരുടെ ആളോഹരി ചുളുവിൽ നേടിയെടുത്തിട്ടും , ഇവരുടെയിന്നത്തെ  ഈ ദയനീയതയിൽ ഇവരെ കാണരുമ്പോൾ പടിയടയ്ക്കുന്ന സഹോദരങ്ങളെ, ''ക്രിസ്തുവിന്റെ മനുഷ്യസ്നേഹം'' സാക്ഷി ഞാൻ ശപിച്ചുകൊണ്ടിതു കുറിക്കുന്നു! നിങ്ങളുടെ കുഞ്ഞുപെങ്ങന്മാരെ നശിപ്പിച്ച കത്തനാരന്മാരുടെ പാദസേവ ഇന്നും ചെയ്യുന്ന നാണംകെട്ട നസ്റാണികളെ ശാപത്തിന്റെ പ്രളയക്കെടുതിയിൽ ഇനിയും മുക്കിക്കൊല്ലാൻ കാലം നേരം      
നോക്ക യിരിക്കുന്നു , സത്യം ! 

ഇവർക്കായി, ഈ അഭയകളുടെ എണ്ണമറ്റ കൂട്ടത്തിനായി, അഭയാർത്ഥി ക്യാംപുകൾ കരുണയുള്ള സർക്കാരും കേരളത്തിലെ അക്രൈസ്തവരായ മനുഷ്യസ്നേഹികളും ചേർന്ന് ഉണ്ടാക്കി,  ഈ ഗതികിട്ടാ ജീവനുകൾക്കു പുതുജീവനം കൊടുക്കുവാൻ ദീനാനുകമ്പ, ആർദ്രത നിങ്ങളുടെ മനസുകളിൽ  നിങ്ങളുടെ ദൈവങ്ങൾ നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ ഞാനിതു കുറിക്കുന്നു!

ദുഃഖിതരേ, പീഡിതരേ, നിങ്ങൾ കൂടെവരൂ, ക്രിസ്തുവിന്റെ ''സ്നേഹാലയം'' നിങ്ങൾക്കുള്ളതല്ലോ! സഭകളുടെ പീഡനത്തടവറകൾ നിങ്ങൾ വിട്ടു സീയോൻയാത്ര തുടരൂ.. പ്രകാശം അരികെ , നീതിയുടെ സൂര്യോദയം അരികെ!  നാറിയ ളോഹകൾ നിങ്ങൾ ഉപേക്ഷിക്കൂ , നീതിയുടെ മോഹനവസ്ത്രങ്ങൾ കാലം നിങ്ങൾക്കായി നെയ്തിരിക്കുന്നു! ''ശുഭസ്യ ശീഘ്രാ '' വേഗമാകട്ടെ ..           samuelkoodal  newyork  30aug2018   
       

Wednesday 29 August 2018

''സംഭവാമി യുഗേയുഗേ''!

''ഞാൻ യുഗങ്ങൾതോറും ജനിക്കുന്നു, അവതരിക്കുന്നു''!  ''എന്നാത്തിനാ''? എന്ന ചോദ്യമുയരാതിരിക്കാൻ അഡ്‌വാൻസായി ഉത്തരം ! "ധർമ്മസ്ഥാപനാർത്ഥയാ " എന്ന് ഭഗവാൻ അരുളുകയുണ്ടായി!ആയതുപോലെ എന്റെ പൊന്നേശുവും വിടപറയുംമുന്പേ അരുളിയിരുന്നുപോൽ, "ഞാൻ വീണ്ടും വരും" എന്ന് ! ''എന്നാത്തിനാ'' ?എന്ന ചോദ്യമിവിടെയും ഉയരാതിരിക്കാൻ , ''അന്ത്യ ന്യായ വിധിക്കായി''!, എന്നൊരുത്തരവും മൊഴിഞ്ഞിട്ടും ഒരു കൂസലുപോലുമില്ലാതീ ആഭാസ പൗരോഹിത്യം വിലസി വാഴുന്നതു കാണുമ്പോൾ ദൈവജനമേ, മനനമുള്ള മനസുകളേ, ഉണരുവീൻ...  ഇതാ മഹത്വത്തിന്റെ മണവാളൻ നിങ്ങളുടെ ഓരോ ഹൃദയങ്ങളിലും ഉയിർത്തെഴുനേൽക്കാറായി,[ ''വീണ്ടുംവരുന്നു''] എന്നാർത്തുല്ലസിച്ചു പാടുവാൻ എനിക്ക് മോഹം!

''ശാരോനിലെ പനിനീർപ്പൂക്കൾ ഞാനാകുന്നു, ഹെർമോനിലെ മഞ്ഞു ഞാനാകുന്നു, താഴ്വാരങ്ങളിലെ താമരപ്പൂക്കൾ ഞാനാകുന്നു, ഞാനാകുന്നവൻ ഞാനാകുന്നു ''  എന്നൊക്കെ അരുളിയവൻ ഇന്ന് ''പെരുമഴ ഞാനാകുന്നു, കൊടുകാറ്റും ഞാനാകുന്നു, പ്രളയം ഞാനാകുന്നു, പ്രളയദുരിതവും ഞാനാകുന്നു, എന്നെ [നിന്റെ ദൈവത്തെ] അപമാനിക്കുന്ന പൗരോഹിത്യമേ, നിന്നെ കാലത്തോളം ഇല്ലാതാക്കുന്നവനും ഞാനാകുന്നു" എന്ന് അരുളിയിരിക്കുന്നു ! 

എന്റെ ദൈവജനമേ,കേൾക്ക, ''വീണ്ടുംവരു'' മെന്നുരച്ചവൻ ഇന്ന് നമ്മുടെ മനസുകളിൽ പിറക്കട്ടെ, വീണ്ടുംവരട്ടെ; നീതിയും ധർമ്മവും പുനസ്ഥാപിക്കുവാനായി ! ഒരുങ്ങൂ മനസുകളേ, അത് വിനയം കൊണ്ട് നിറയ്‌ക്കൂ ...

ഇന്നലെ അമേരിക്കയിലെ ഒരു ''എക്സ് മഠത്തിലമ്മ'' എന്നോട് വിതുമ്മി കരഞ്ഞു കൊണ്ട് ഉള്ളു തുറക്കുകയുണ്ടായി! അവരെപ്പോലെ അനേകരിന്നും അനവധി കന്യാമഠങ്ങളിൽ മൗനത്തിൽ തേങ്ങുന്നതായും പറഞ്ഞു! പെരുമഴക്കെടുതിയിലെ അഭയാർത്ഥി ക്യാംപുകൾ അവസാനിക്കുന്നിടത്ത്, [ഇനിയും കേരളത്തിൽ അഭയകളുണ്ടാകാതിരിക്കാൻ] ഒരു ''എക്സ് കന്യാസ്ത്രീ ക്യാമ്പ്'' തുറക്കേണ്ടിയിരിക്കുന്നു!  പോലീസ് ഒന്ന് അറസ്റ്റുചെയ്യാൻ കൂടി ഭയക്കുന്ന കൊടുംഭീകരന്മാരായ മെത്രാങ്കക്ഷികളുടേയും കത്തനാര് കക്ഷികളുടെയും പീഡാനുഭവങ്ങളിൽനിന്നും ഒരു ശാശ്വതമോചനം മരണമെത്തുന്നതിനുമുന്പേ ഈ സാധുക്കളായ ''പെൺപെരുമയ്ക്കും'' നൽകേണ്ടതുണ്ടെന്നു കേരളത്തിലെ ക്രിസ്ത്യാനികളല്ലാത്ത ജനം ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു! രാജകീയ പൗരോഹിത്യത്തിന്റെ  ''ഏറാൻ മൂളികളായ'' രാഷ്ട്രീയക്കാരെ നമുക്ക് വിരൽത്തുമ്പുകൊണ്ടു അടുത്ത തിരഞ്ഞെടുപ്പിൽ വകവരുത്തുകയും ചെയ്യാം! ''ശുഭശ്യശീക്റാ'' നല്ലകാര്യങ്ങൾ താമസിപ്പിക്കരുതേ.... എന്ന ചൊല്ലോടെ, നിങ്ങൾക്കെന്റെ സുപ്രഭാതം!                                  
                                                       samuelkoodal  newyork    29aug2018     

Tuesday 28 August 2018

പറയാതെ വയ്യാ 

''വെള്ളതേച്ച ശവക്കല്ലറകളേ, നിങ്ങൾ കള്ളന്മാരാണ് ; ദേവാലയങ്ങളെ നിങ്ങൾ കള്ളന്മാരുടെ ഗുഹകളുമാക്കി''! എന്ന് യെരുശലേം തെരുവീഥികളിൽ പാടിയ സത്യഗായകനെ കുരിശിലേറ്റിയിട്ടു; ഇത്തിരിപ്പോന്നപ്പോൾ അവനെത്തന്നെ കുര്ബാനയിലുമാക്കി നാട്ടാരുടെ നാവിൽ വിളമ്പി ജനത്തെ തലമുറകളായി കാബളിപ്പിച്ചു,  രാജാവിന്റെ [രാഷ്ട്രീയക്കാരുടെ] പിണിയാളുകളായി മദിച്ചു വാഴുന്ന പൗരോഹിത്യമേ, നിന്നെ ''കാലം ചെയ്യാൻ'' കാലൻ ഇതാ വീണ്ടും വരുന്നു !  

''റെയിവേ പാളത്തിൽ വീണു മരിച്ചെന്നു'' വരുത്തിക്കൂട്ടി,  സഭ ലോകത്തെ വിശ്വസിപ്പിച്ച എന്റെ മെത്രാച്ചൻറെ ആത്മാവ് നിങ്ങളുടെ അരമനകളിലെ പള്ളിയുറക്കവും മേശതീറ്റിയും കന്യാസ്ത്രീ വേഴ്ചയും നിർത്തലാക്കും! അഭയമാരുടെ പ്രേതങ്ങൾ നിങ്ങളുടെ മനസിന്റെ വേവലാതിയായി വരുംനാളുകളിൽ മാറും! ഈ മെത്രാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നായിരങ്ങൾ പരസ്യമായി പറഞ്ഞിട്ടും          ''പാളംകുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ലെന്ന'' ചൊല്ലുപോലെ ''അനങ്ങാപാറനയം'' ഈ സർക്കാർ സ്വീകരിച്ചാലത് നിങ്ങൾക്കും ശാപമോക്ഷമില്ലാത്ത ശാപമാകും നിശ്ചയം! ഈയിടെ വെള്ളത്തിലാഴ്ന്നുപോയ ''ചെങ്ങന്നൂരിനെ'' കൂദാശചെയ്തു നിങ്ങൾക്ക്‌ വാഴ്ത്തിത്തന്ന മെത്രാനായിരുന്നു ഇന്നലെ റയില്വേട്രാക്കിൽ നിന്നും പൊക്കി കുന്തുരുക്കത്തിൽ താഴ്ത്തപ്പെട്ടതു! ''ക്രിനഗ്നനില്ലാ നിഷ്‌ക്രിതി'' എന്നൊരു ചൊല്ലുണ്ട് സാറന്മാരെ! എല്ലാ തെറ്റിനും പരിഹാരമുണ്ടെന്നാലും നന്ദികേടിനുമാത്രം പരിഹാരമില്ലപോലും! ഈ മരണത്തിന്റെ സത്യം കണ്ടെത്താൻ പതിവ് പ്രകസനങ്ങൾ വെടിഞ്ഞു, സത്യസന്ധമായി അന്വേഷിപ്പിക്കാൻ നിങ്ങള്ക്ക് മനസ്സായില്ലെങ്കിൽ, അടുത്ത ബാലറ്റുപേപ്പറിൽ വോട്ടുകുത്തുമ്പോൾ മന:സാക്ഷിയുള്ളവന്റെ കയ്യൊന്നു വിറയ്ക്കും നിശ്ചയം!
  
അന്ന് യഹൂദജനത്തെ ചിതറിപ്പിച്ച യേശുവിന്റെ ചുടുചോരയെന്നകണക്കെ നീതിമാന്മാരുടെ രക്തം നിങ്ങളെ കുറ്റംവിധിക്കും! നീതിക്കുവേണ്ടി നിലകൊള്ളുന്നവരെ , സത്യത്തിന്റെ നാവുകളെ ഇല്ലായതാക്കുന്ന പൗരോഹിത്യമേ , നീ ഇല്ലാതെയാകുവോളം ദുരിതശാപങ്ങൾ മാലോകരെ വിട്ടുമാറുകയില്ല! നീതിക്കായി വിശന്നു ദാഹിക്കാത്ത ഭരണകർത്താക്കളേ, നിങ്ങളും ശപിക്കപ്പെട്ടവർ! ഇന്നേക്ക് വെറും പതിനായിരം നാളുകൾക്കിപ്പുറം പകുതിയിലേറെ പള്ളികൾ മലങ്കരയിൽ പൂട്ടപ്പെടും; സത്യമറിഞ്ഞ ജനം ''ഞങ്ങൾ ആടുകളല്ലടാ കത്തനാരേ, ദൈവമക്കളാണെന്നു'' സ്വയമറിഞ്ഞു നിങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു അവർ നിങ്ങളെ ആട്ടിയോടിക്കുന്ന കാലം വരുന്നു!  

അധർമ്മം ഭൂമിയിൽ പെരുകുമ്പോൾ അതില്ലാതെയാക്കാനും, പോയ് മറഞ്ഞ ധർമ്മത്തെ പുനഃസ്ഥാപിക്കാനുമായി, ഈശ്വരൻ മനുഷ്യനായി വീണ്ടുംവീണ്ടും അവതരിക്കുമെന്ന ഗീതയിലെ ''ദൈവവചനം'' കേട്ട അനേകം ആത്മാക്കൾ ഇവിടെ മനുഷ്യകുഞ്ഞുങ്ങളായി ഇനിയും അവതരിക്കും! ഞാൻ ''വീണ്ടുംവരു'' മെന്നരുളിയ ക്രിസ്തുവും വീണ്ടും അനേകായിരങ്ങളുടെ ആത്മാക്കളായി ഈ ഭൂവിൽ പിറന്നു വീഴുന്ന               
നാളുകൾ  ഇതാ അരികെയ!രികെയരികെ   
samuelkoodal   newyork    28aug2018

Monday 27 August 2018

_________ അനുരോധനം ! _________________

വിറയ്ക്കും വിരൽകൂട്ടാൽ കുറിക്കുന്നീ രോദനം, 
മരിച്ചും ജീവിക്കുമെൻ തോമസ് മാർ അതനേഷിയസ്, 
ബന്ധുവാണതിലേറെ എന്നെ സ്നേഹിച്ചോരച്ചൻ,
അബുദാബിയിലെന്റെ വികാരി മൂന്നു കൊല്ലം! 

ചുണക്കുട്ടനെന്റച്ഛൻ കർമ്മയോഗി സന്യാസി, 
സഭയ്ക്കായ് പോരാടിയോൻ, നീതിക്കായ് വിശന്നവൻ;  
ഇന്നലെ കണ്ണോടിക്കേ കണ്ടു ഞാൻ ''റെയിൽവേതൻ- 
ട്രാക്കിലന്ത്യ വിശ്രമം'', ധീരനെൻ മെത്രാച്ചനെ  ! 

ചിത്രം വിഭത്സമെന്നാലുമെൻ മെത്രാച്ചൻറെ 
നിത്യമാം ഉറക്കത്തെ ഉണർത്താത്തവർ നീക്കി, 
കുന്തുരുക്കത്തിൽ താഴ്ത്തി, അന്ത്യ കൂദാശ ചൊല്ലി 
വിശ്രമസ്ഥാനം നാളെ കാശിടാൻ ചേലിലാക്കും! 

''കാലം ചെയ്യെണ്ടന്നോനെ'' കാലൻ ചെയ്തെന്നായല്ലോ,
ദുർവാർത്ത കേൾക്കുമ്പോളെൻ ഉൾക്കാമ്പ് പിടയുന്നു!
ദുരൂഹതയേറുന്നു സഭയ്‌ക്കോ നാണക്കേടും ,
ആർ ചെയ്തു, നിയതിയോ കർമ്മഫല-വിധിയോ?,  

ദൂരെയീ ഭൂഖണ്ഡത്തിൽ ഞാനിതാ വിലപിപ്പൂ,
സ്നേഹിച്ച മനസിന്റെ അകല വിയോഗത്തിൽ !
കുന്തുരുക്കമില്ലിന്നെൻ കൈകളിൽ  നേദിക്കുവാൻ, 
മിഴിനീർ മുത്തുകൾ ഞാൻ കാലമേ ,സമർപ്പിപ്പൂ...                     samuelkoodal     newyork      26aug2018          

Thursday 23 August 2018

അമേരിക്കൻ ബെസ്കിയാമ്മകൾ! പ്രസവമത്സരത്തിൽ !

അമേരിക്കയിൽ വരുന്ന പുരോഹിതർ, ഈ സ്ഥലം പുതിയ സന്താന പിറവിയുടെ ''ജന്മസ്ഥലമായി'' ഭവിക്കുവാൻ   ആഞ്ഞു പരിശ്രമിക്കുന്നതായി അവര് കുമ്പസാരിപ്പിച്ച പള്ളിഭക്തകൾ പോലും  അസൂയപ്പെടുന്നു! 

''കത്തനാരന്മാർ പുതുമക്കളെ പുതുമണ്ണിലുണ്ടാക്കി പുതുമണ്ണിന്റെ പൗരന്മാരാക്കാൻ പുതിയതായി വിയർക്കുന്ന കാഴ്ച ഇവിടെ  ഈ പരിശുദ്ധ പൗരോഹിത്യ സഭകളിലും അസൂയാലുക്കൾ കണ്ടെത്തുന്നു! 

ഈ നാടുകളിൽ ദേശാടന പക്ഷി മുട്ടയിട്ടു വിരിയിച്ചാലും, വന്യ മൃഗങ്ങൾ അതിരുകടന്നു വന്നു കുടിയേറി പ്രസവിച്ചാലും     നൽകാത്ത പൗരാവകാശമീ സർക്കാരുകൾ ഇവിടെ ജനിച്ച മനുഷ്യകുഞ്ഞിനു ''പൗരത്വം'' താനേ ആദരിക്കാൻ കൊടുക്കുന്നു ! കാലക്രമേണ  ആ ശിശുവിന്റെ മാതാപിതാക്കൾക്കും സഹോദരണങ്ങൾക്കുമീനാട്  പൗരത്വം കൊടുക്കുമത്രേ ! 

ശിശുവിനെ കാണാൻ വരുന്ന ഭക്തരുടെ സമ്മാനങ്ങൾ മാത്രം മതി, ഈ കത്തനാർക്കും ഇവിടെ അവനെ നിയമിച്ച മെത്രാനും 100  കാറ് വാങ്ങാൻ ! അമേരിക്കയിൽ കത്തനാരെ നിയമിക്കുന്ന മെത്രാനും പണിയെടുത്തില്ലെങ്കിലും കൂലിയുണ്ട് {ഈ പകൽകൊള്ളയുടെ ഓഹരി}! 

ഈ നിയമം മുതലാക്കാൻ വെറും മൂന്നു കൊല്ലത്തേയ്ക്കിവിടെ വികാരം മൂത്തു വരുന്ന പള്ളിവികാരിമാർ / കത്തനാരന്മാർ രഹസ്യമായി  ''അമേരിക്കൻ / കാനഡാ'' പൗരന്മാരെ  പ്രസവിക്കാൻ കുർബാന / കൂദാശത്തൊഴിൽ കഴിഞ്ഞാൽ സദാ  പണിപ്പുരയിലാണുപോലും! ജനത്തിന്റെയൊരു പരദൂഷണമേ !? ഈ ജനമെന്നു നന്നാകും ? അന്യന്റെയല്ല സ്വന്തം കത്തനാരുടെ ഭാര്യയുടെ പ്രസവോദ്ദേശംപോലും മണത്തറിഞ്ഞു പരസ്യപ്പെടുത്തുമാറ് ഈ ജനമീ  പൗരോഹുത്വത്തെ അത്രമാത്രം വെറുത്തു എന്ന് നമുക്കാശ്വസിക്കാം !       
                                      samuelkoodal                       newyork   24  aug  2018  

Wednesday 15 August 2018

 പ്രാർത്ഥനാവീരന്മാരേ, ഉണരുവീൻ ! 

അരമനകളിലും പള്ളിമേടകളിലും പള്ളികൊള്ളുന്ന [കണ്ടവന്റെ കീശയിലെ കാശുകൊണ്ട് ഇന്നയോളം സുഖിച്ചുവാണ] സകല പ്രാർത്ഥനാ വീരന്മാരുമായുള്ളോരേ, കളയുറക്കം ഈ കപടതയിലെ  പള്ളിയുറക്കം, ഇനിയെങ്കിലും വെടിയുവിൻ! മരണമെത്തുന്നതിനു മുൻപേ, "ഞങ്ങൾ അറിയാത്ത ദൈവത്തെയാണിതുവരെ നാവിനാൽ നിങ്ങള്ക്ക് വിളമ്പിയതെന്നു" ജനത്തോടു ഏറ്റുപറഞ്ഞനുതപിപ്പീന് ! ശേഷം കയ്യിലിരിക്കുന്ന മൂറോനും മലർത്തിമുക്കലും കമഴ്ത്തിമുക്കലും പാടെ കളഞ്ഞു, സത്യം മലവെള്ളത്തിൽ നിങ്ങൾ  സ്നാനം ചെയ്യുവീൻ!   

കൊടിവച്ച കാറുകളിൽ രാജാപ്പാർട് കളിക്കുന്ന മെത്രാൻ പുങ്കന്മാരേ,  ഒന്നുകൂടിയാ കാറുകൾ ഒരു പാലത്തിലും കയറ്റരുതേ! കേരളത്തിലെ പാലങ്ങൾ [ദൈവത്തിലേക്കുള്ള പാലങ്ങളായ നിങ്ങളെ കാണുമ്പോൾ] താനെ ഭയന്ന് തകർന്നു പോകും നിശ്ചയം!
നിങ്ങളെ വിശ്വസിച്ചു ,നിങ്ങളുടെ ധൂർത്തിനായി വിയർപ്പൊഴുക്കിയ ജനം മലവെള്ളപ്പാച്ചിലിൽ മരിക്കുമ്പോൾ, വീണ്ടു ധൂപം വീശി        കാശടിക്കാൻ,  വീടുകളും ശവപ്പറമ്പുകളും ഇല്ലാതെയാകുന്ന കേരളത്തിൽ, ധൂപകുറ്റികളും പേറി അലയരുതേ!  ധൂപകുറ്റികൾക്കൊപ്പം  അത് വീശിയാളെപ്പറ്റിക്കുന്ന നിങ്ങളുടെ ഡോക്ടറേറ്റുകളും  ഒഴുക്കിലേറിയുവിന് സമുദ്രത്തെ സദാ പരിപാലിക്കുന്നവൻ സന്തോഷിക്കട്ടെ!
  
നിങ്ങൾ പീഡിപ്പിച്ച കുഞ്ഞുങ്ങളുടെ നിലവിളി /കന്യകമാരുടെ രോദനം  ദൈവം കേട്ടിരിക്കുന്നു! കുമ്പസാരിച്ചാൽ മാപ്പുകൊടുക്കുന്ന നിങ്ങൾ നിങ്ങളുടെ പാപപരിഹാരത്തിനായി മലവെള്ളപ്പാച്ചിലിൽ സ്നാനം ചെയ്തആത്മഹൂതി ചെയ്യുവീൻ !

samuelkoodal   newyork  15 aug 2018
മഠത്തിലമ്മമാരേ, മൊഴിയൊഴുക്കുവീൻ !

മഠത്തിലമ്മമാരേ, മൊഴിയൊഴുക്കുവീൻ; അത് കേട്ട് ജനം മിഴിയൊഴുക്കട്ടെ! കണ്ണീരു കണ്ടു മനസ്സലിഞ്ഞു ദൈവം അവന്റെ മുഖത്തെ കോപം പുഞ്ചിരിയാക്കട്ടെ !
   
നിങ്ങളുടെ കന്യകാത്വം കവർന്നെടുത്തു , നിങ്ങളെ  ''കർത്താവിന്റെ വിധവകളാക്കിയ'' കാമാര്ത്തിമൂത്ത കത്തനാർവർഗ്ഗത്തെ, [സദാ ക്രിസ്തുവിനെ നിന്ദിച്ചു പള്ളിയിൽ പോകുന്ന] കുഞ്ഞാടുകളും പെണ്ണാടുകളും വെറുത്താട്ടിയോടിക്കുവാൻ, ഇനിയെങ്കിലും സിസ്റ്റർ ജാസ്മിനെപ്പോലെ, അഭയെപ്പോലെ , വായ് തുറന്നു സത്യം പറയൂ! 

മരണത്തോളം നിങ്ങളോടൊപ്പം കുഴിച്ചുമൂടുവാൻ നിങ്ങൾ  മനസിന്റെ മണിയറയ്ക്കുള്ളിൽ സൂക്ഷിച്ചുവെച്ച ആ മൗനനൊമ്പരങ്ങൾ, ആ പീഡനപരമ്പരസത്യം ലോകമറിയട്ടെ ! ദൈവമില്ലാത്ത പൗരോഹിത്യ ളോഹകൾ , ഉടായിപ്പു വേഷംകെട്ടൽ കാലം വലിച്ചുകീറട്ടെ !
ക്രിസ്തുവിനെ ഈ കാപാലിക കത്തനാരന്മാരുടെ കസ്റ്റഡിയിൽ നിന്നും   രക്ഷിക്കുവാൻ ആ സത്യങ്ങൾക്കു മാത്രമേ ഇനിയും കഴിയുകയുള്ളൂ !

നാൾക്കുനാൾ ഹർത്താൽ നടത്തി ജനത്തെ വലിക്കുന്ന, കൊല്ലാക്കൊല ചെയ്യുന്ന രാഷ്ട്രീയക്കാരെ, അവരുടെ പണിയായുധം ഹർത്താൽ ഒന്നോർമ്മപ്പെടുത്തുവാൻ, നിങ്ങൾ നാളെ മുതൽ  ''പള്ളികൾക്കു ഹർത്താൽ'' പ്രഖ്യാപിക്കുവീൻ ! എന്നാൽ കത്തനാരുടെ കളിപ്പീര് നാടകം കണ്ടുമടുത്ത ദൈവം മാനത്തോട് മഴയെ വിലക്കും നിശ്ചയം! 
 ന്യൂ യോർക്ക് 15  aug  2018                      samuelkoodal 
''മെനേ മെനേ തെക്കേൽ, ഊഫർസീൻ.''   

മെനേ = എന്നുവച്ചാൽ , ദൈവം നിന്റെ രാജ്യത്വം എണ്ണി,  അതിനു അന്തം വരുത്തിയിരിക്കുന്നു! 
തെക്കേൽ = എന്നുവച്ചാൽ, തുലാസിൽ നിന്നെ തൂക്കി, നീ  കുറവുള്ളവനായി കണ്ടിരിക്കുന്നു! 
പെറേസ് =  എന്നുവച്ചാൽ, നിന്റെ രാജ്യം വിഭജിച്ചു മേദ്യർക്കും ഫയേഴ്സികൾക്കും കൊടുത്തിരിക്കുന്നു!

വി. ഡാനിയേൽ അഞ്ചു, തുടക്കം മുതൽ വായിക്കുമ്പിൾ, 'നെബുഖദ്  നേസർ' രാജാവിന്റെ മകൻ 'ബേൽശസ്സർ' നോട് ഡാനിയേൽ പ്രവാചകൻ പറഞ്ഞ മുകളിലത്തെ പ്രവചന വക്കാണിന്നു ക്രിസ്ത്യൻ പൗരോഹിത്യത്തെക്കുറിച്ചെന്റെ മനസിൽ ഉണർന്നു വന്നത്! 

സ്വർഗ്ഗസ്ഥനായ പിതാവിന്റെ ''പിതാവ്'' പദവി സ്വയം അടിച്ചുമാറ്റി ''അച്ചൻ / പിതാവ് / തിരുമേനി'' കളിക്കുന്ന സകല മോന്മാരുമാറിയാൻ,  നിങ്ങളുടെ ദൈവത്തോടുള്ള കടന്നാക്രമണം കാരണം, ദൈവം കോപിച്ചിരിക്കുന്നു! കൂദാശപ്പണത്തിന്റെ കാശുകൊണ്ട് പൗരോഹിത്യ കൊടും കൊലപാതകങ്ങൾ പൂഴ്ത്തിച്ചുവയ്ക്കാൻ ശ്രമിക്കുന്ന നിങ്ങള്ക്ക് ഹാ കഷ്ടം! ഈ നീതികേടിനു കൂറുചേർന്ന നീതിയില്ലാത്ത  ഭരണാധികാരികളെ ആ ഇരിപ്പടങ്ങളിൽ ദൈവം ഇനി അധികനാൾ വാഴിക്കുകയില്ല!  ഈ നീതികേടിന്റെ ഭരണം അവസാനിക്കുവോളം ദൈവകോപം അവർക്കു വോട്ടുകൊടുത്ത ജനങ്ങളുടെമേൽ ദൈവം ചേരിയിച്ചവരെ നശിപ്പിക്കും!  ദൈവനാമത്തിൽ ജനത്തെ തമ്മിലടിപ്പിക്കുന്ന ശപിക്കപ്പെട്ട പൗരോഹിത്യത്തെ ഈ ജനം  വെറുക്കുവോളം, ദൈവത്തിന്റെ കോപം ഭൂമിയിൽ വാർഷിക്കപ്പെടും! വേനലായും പേമാരിയായും, ഭൂമി പിളരുന്നതിലൂടെയും കൊടുംകാറ്റിനാലും ദൈവം ജനത്തെ ഭയത്തിൽ മൂടും നിശ്ചയം !  

ഇന്നലെ വന്ന കണക്കു, ഈ usa  യിൽ  ഫിലാഡെല്ഫിയായിൽ മാത്രം ആയിരം കുട്ടികളെ മുന്നൂറു പാതിരിമാർ വെറും കത്തോലിക്കാസഭയിൽ മാത്രം പീഡിപ്പിച്ചുപോലും ഹോ പൗരോഹിത്യമേ ,   ''മാ സലാമാ'' ബായ് ബൈ ..  samuelkoodal                  new york  15  aug  2018

Tuesday 14 August 2018

ആഭാസപുരോഹിത വർഗ്ഗമേ,

നിങ്ങളുടെ കല്പനലംഘനം മൂലം, ദൈവനിഷേധമഹാപാപം കാരണം ഇന്ന് കേരളം വെള്ളത്തിലാഴുമ്പോൾ ,അരമനകളിലും പള്ളിമേടകളിലും വീഞ്ഞിൻലഹരിയിൽ സ്വയം മറന്നു പള്ളികൊള്ളുന്ന കപടഭക്തന്മാരേ,  നിങ്ങൾക്കു ഹാ  കഷ്ടം! വേഗം നിങ്ങൾ ആ നാറുന്ന ളോഹകളെ ഊരിക്കളഞ്ഞു തറയിൽ ചാരമണിഞ്ഞു ,ചണച്ഛക്കുടുത്തു വിലപിപ്പീന്! പാപബോധത്തിൽ കണ്ണുനീർ  പുഴകളെ ഒഴുക്കുവീൻ ..ആകാശം ശാന്തമാകട്ടെ!

"ഞാൻ സേവിക്കുന്ന എന്റെ യഹോവയായ ദൈവത്താണെ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടികളിൽ മഞ്ഞും മഴയും ഇവിടെ ഉണ്ടാവുകയില്ല"" എന്ന [ഒന്ന് രാജാക്കന്മാർ പതിനേഴിലെ] ഏലിയാ പ്രവാചന്റെ ആഹാബുരാജാവിനോടുള്ള വചനക്കരുത്തു, ഇന്ന് സ്വയം പരിശുദ്ധൻ ചമയുന്ന മ്ലേച്ഛന്മാരേ, നിങ്ങൾക്ക്‌ ഉണ്ടോ ? എങ്കിൽ മഴയെ വേഗം നിലയ്ക്ക് നിർത്തുവീൻ ! യഹോവാ കാതോർത്തിരിക്കുന്നു ......   
 samuelkoodal  newyork   14  aug  2018   
'നിനെവേ' യാരോടുണ്ടായ കോപം!

'''നിനെവേ' യാരോടുണ്ടായ കോപം നിലവിളിയാൽ നീ നീക്കിയല്ലോ!'' എന്ന പള്ളിയിലെ ഈരടിപോലെ, പൗരോഹിത്യ / പാസ്റ്റർമോനോടുള്ള ദൈവകോപം, ജനത്തിന്റെ നിലവിളിയാൽ അവൻ മാറ്റിത്തരുമെന്നു ഞാൻ ആണയിട്ടു പറയുന്നു! 

ഇന്ന് ഇന്ത്യൻയുടെ സ്വാതന്ത്ര്യ ദിനരാത്രിയാകുന്ന ഈ വേളയിൽ, നിങ്ങൾ  ''നിങ്ങളിലെ ഞാൻ എന്ന ബോധമാണ് ദൈവമെന്ന'' സത്യം  അറിഞ്ഞു, പൗരോഹിത്യ നീച വൃന്ദം തലമുറകളെ നയിച്ച ആത്മീകാന്ധതയിൽ നിന്നും സ്വാതന്ത്രരാകുവീൻ!  സ്വന്ത്രരായ 
എന്റെ ദൈവമക്കളേ, നിങ്ങൾ പള്ളികളെ ഉപേക്ഷിക്കുവീൻ, പൗരോഹത്യത്തെ വിട്ടോടിപ്പോകുവീൻ!  'നിങ്ങളുടെ മനസ്സാകുന്ന ദേവാലയങ്ങളിൽ മൗനമായി സദാ മരുവുന്ന ''ദൈവമെന്ന ബോധചൈതന്യത്തോടു'' രമിപ്പീന്! അപ്പോൾ നിങ്ങളുടെ ദുഖങ്ങളില്ലാതാകും!  പേമാരിയോ പ്രളയമോ നിങ്ങളെ ഭയപ്പെടുത്തുകയില്ല ! നിങ്ങൾ പ്രാർത്ഥക്കാതെ തന്നെ ഈ പാതിരിപ്പടയുടെ മേലുള്ള ദൈവകോപം അവൻ ശമിപ്പിക്കും നിശ്ചയം! samuelkoodal  newyork  14  aug  2018 
പ്രാര്ഥനായജ്ഞക്കാരും കൂദാശത്തൊഴിലാളികളും കേൾക്കാൻ ! 

പ്രാര്ഥനായജ്ഞക്കാരും കൂദാശത്തൊഴിലാളികളും കേൾക്കാൻ,
പ്രാര്ഥനാപ്പിരിവും പതിവ് കൂദാശാപ്പിരിവും കഴിഞ്ഞിപ്പോൾ കാലത്തിന്റെ കാലക്കേടിനു വീണുകിട്ടിയ ഈ പ്രളയ             
ദുരന്തത്തിന്റെപേരിൽ, പെരുവെള്ളാപ്പാച്ചിലിനെ ചൊല്ലി [നിങ്ങൾ പ്രാര്ഥനായജ്ഞവും കൂദാശകസർത്തും നിർത്തി] പിരിവിന്റെ നൂതനമാര്ഗങ്ങൾ ആരായുന്നതായി 'സ്വർഗസ്ഥൻ' അറിഞ്ഞിരിക്കുന്നു! ഈ പ്രളയദുരന്തം നിങ്ങളുടെ ദുർനടപ്പിന്റെ ഫലമാണെന്നറിയാതെ സ്വയം വിശുദ്ധീകരിക്കുന്ന മ്ലേച്ഛന്മാരേ,  ഇക്കുറി പണപ്പിരിവ് നടത്തുന്നവരെ ദൈവം കുറ്റമില്ലാത്തവനായി വിടുകയില്ല! ആയതിനാൽ അരമനകളിലെ മേശതീറ്റിയും പള്ളികൊള്ളലും വെടിഞ്ഞു രട്ടുടുത്തു വെണ്ണീറിലിരുന്നു ദാവീദിന്റെ അന്പത്തയൊന്നാം സങ്കീർത്തനമത്രയും തവണ കൂദാശയ്ക്കു പകരം ചൊല്ലുവീൻ; "ദൈവമേ നിന്നോടുതന്നെ ഞാൻ പാപം ചെയ്തു , നിനക്ക് അനഷ്ടമായതു ഞാൻ ചെയ്തിരിക്കുന്നു " എന്ന് വിലപിപ്പീന് !

''എന്റെ ജനമേ , ഈ മോന്മാർക്കിനിയും വിധവയുടെ ചില്ലിക്കാശ് പോലും ഒരു പിരിവിനായും കൊടുക്കരുതേ'' എന്ന് സ്വർഗ്ഗത്തിലെ ദൈവം നിങ്ങളുടെ ഹൃദയസ്തനായി ഇതാ അരുളിച്ചെയ്യുന്നു!  smauelkoodal newyork  14  aug  2018    

Monday 13 August 2018

Samuel Koodal Sathsungh New York 12 aug 2018 Part 7 0f 7

Samuel Koodal Sathsungh New York 12 aug 2018 Part 6 0f 7

Samuel Koodal Sathsungh New York 12 aug 2018 Part 6 0f 7

Samuel Koodal Sathsungh New York 12 aug 2018 Part 5 0f 7

Samuel Koodal Sathsungh New York 12 aug 2018 Part 4 0f 7

Samuel Koodal Sathsungh New York 12 aug 2018 Part 3 0f 7

Samuel Koodal Sathsungh New York 12 aug 2018 Part 3 0f 7

Samuel Koodal Sathsungh New York 12 aug 2018 Part 2 0f 7

Samuel Koodal Sathsungh NewYork 12 aug 2018 Part 1 0f 7

Saturday 11 August 2018

samuelkoodal                                                           newyork  ,    11 aug 2018 

''ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ 
ഒരുനേരം തിരുനാമം ഉരുവിട്ടോട്ടേ.''
എന്ന നല്ല ഉദ്ദേശത്തോടെ പണ്ട് ഞാൻ പാടിയ ഒരുപാട്ടാണിന്നു എന്റെ നാടിന്റെ ഈ പ്രളയദുരിതം കാണുമ്പോൾ കേരളത്തിന്റെ മറുപുറത്തിരുന്നു ഞാൻ ഓർക്കുന്നത്!   

പൗരോഹിത്യം നിക്രിഷ്ടമായപ്പോൾ, ദൈവദൂഷണം പെരുകിയപ്പോൾ ജനം അധർമ്മത്തിൽ നീന്തിക്കളിച്ചപ്പോൾ, ഫറവോന്റെ മനസിനെ കഠിനപ്പെടുത്തിയ ദൈവം ഭരണാധികാരികളെ സ്വാർത്ഥമതികളാക്കി                                       രാജ്യദ്രോഹികളാക്കുന്നു!  പൊറുതി മുട്ടിയ ജനനം മരണം  കൊതിക്കുമ്പോൾ, ആകാശം കരളുരുകി തോരാതെ കണ്ണുനീർ വാർക്കുന്നു !  ആകാശത്തിന്റെ മിഴിനീർ ഭൂമിയിൽ നീർചാലുകളായി ഒഴുകിയൊഴുകി ജലസംഭരണികൾ നിറഞ്ഞു , അണക്കെട്ടുകൾ തകർന്നു പ്രളയം വന്നലറുന്നു! കത്തനാരുടെ പാഴ് വേലക്കൂദാസ കിട്ടാതെ പ്രളയത്തിൽ മരണം വരിച്ചവർ പൗരോഹിത്യമില്ലാത്ത നാട്ടിലേയ്ക്ക് പുനർജ്ജന്മം തേടിയലയുന്നു !
എന്നാൽ പ്രളയക്കെടുതിയുടെ മറവിൽ പുതിയ പിരിവിനായി കള്ളപ്പാതിരിമാർ/പാസ്റ്റർമോന്മാർ [പുതിയ മെഴ്‌സിഡീഴു വാങ്ങാൻ ] ശേഷം ജനത്തെ പിഴിയുന്നു! ജനമേ ഇവരുടെ കരങ്ങളിൽ നിങ്ങളുടെ കാശിനിയും പോകരുതേ..

_________ അരുതാത്ത മോഹം! ________ സാമാസംഗീതം _____________ 

പല കല്പ കാലമായ് പതിവായി സൂര്യൻ നിൻ 
അമലാഞ്ജ കേട്ട് കിഴക്കുദിപ്പൂ ,
ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും 
ഒരു ദിക്കിലേക്ക് നിൻ കല്പനയാൽ !

ഒരുവാക്ക് നീ ചൊന്നാൽ നിയതം അവനിതൻ
ഭ്രമണം മറുദിശയ്ക്കാകുമെന്നും, 
വചനത്താൽ പശ്ചിമ ദിശയിലുദിക്കുമാ 
പകലോനും സംശയമില്ല തെല്ലും! 

ഉഷസിൽ നിന്നൊരു രാവങ്ങുടനെ പിറക്കുവാൻ 
ഒരു വട്ടം മാത്രമൊന്നാരുളൂ ദേവാ;
ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്ന് 
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!

ഉരുക്കട്ടെ ധ്രുവദേശ ഹിമമാകെ, ഉടനടി 
ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി;
പുഴ പിന്നോട്ടോടട്ടെ, പ്രളയം വന്നലറട്ടെ,  
ഹരിതാഭ നിറയട്ടെ മരുവിലെങ്ങും!  

അമ്പരന്നലറട്ടെ രാപ്പാടി പകലാകെ, 
സിംഹങ്ങൾ കുയിൽ നാദം മൂളട്ടിനിയും
കരകണാക്കിളികൾതൻ ചിരി ചക്രവാളത്തിൽ
അലയട്ടെ ചെവി തേടി കാലമെല്ലാം!

ഭൂമദ്ധ്യരേഖയ്ക്കരികിൽ മേവും ജനം 
നാളെ മുതൽക്കു വെളുത്തിടട്ടെ; 
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ 
ഒരുനേരം തിരുനാമം ഉരുവിട്ടോട്ടേ!

അമ്പിളിമാമനെ കയ്യിലാക്കാൻ പൈതൽ 
അമ്മയോടെന്നും കരയുന്നപോൽ, 
വെറുതെയെൻ മോഹങ്ങൾ അറിയാതുരച്ചതോർ- ത്തടിയാനോടരുതായ്മ തോന്നരുതേ.. ......                                       
                samuelkoodal , abudhabi ,  7 april 1995 

Friday 10 August 2018

    Samuel Koodal Koodal ഒരു ഓർമ്മ പങ്കിട്ടു.
    നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നപ്പോള്‍ ആദാമിന് അറിവുണ്ടായി; ഉടന്‍ അവന്‍ നഗ്നനെന്നു സ്വയമറിഞ്ഞു ! പക്ഷെ അവ്വാ ആദ്യം ഫലം തിന്നെങ്കിലും നഗ്നത ത...
    കൂടുതല്‍ കാണുക
    ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
    അഭിപ്രായം
    അഭിപ്രായങ്ങള്‍
    Samuel Koodal Koodalലിങ്ക് എന്നത് പങ്കിട്ടു.
    YOUTUBE.COM
    സാമുവല്‍ കൂടല്‍'ഷൂട്ട് അറ്റ് സൈറ്റില്‍'
    ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
    അഭിപ്രായം
    അഭിപ്രായങ്ങള്‍
    അഭിപ്രായങ്ങള്‍
    അഭിപ്രായങ്ങള്‍
    ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
    അഭിപ്രായം
    അഭിപ്രായങ്ങള്‍
    Samuel Koodal Koodalപോസ്‌റ്റ് എന്നത് പങ്കിട്ടു.
    Samuel Koodal Koodal എന്നയാൾ Jacob MathaiRajamma Thomasഎന്നിവർക്കൊപ്പമാണ്.
    Pustaka Prakashanam - "Samuelinta Suvishesham 2nd part" by Swami Udith Chaithanya at New York 5th Aug 2018