Friday 27 January 2017

അല്മായശബ്ദം: ഉണരുണരൂ KCRM

അല്മായശബ്ദം: ഉണരുണരൂ KCRM: "ചൊട്ട മുതൽ ചുടലവരെയും ചുമടും താങ്ങി" [മാമോദീസ മുതൽ പള്ളിസ്മശാനം വരെയും പൗരോഹിത്യമെന്ന ചൂഷണത്തെയും ചുമന്നു]  സഭകളെന്ന കൂദാശ കമ്മട...

"ചൊട്ട മുതൽ ചുടലവരെയും ചുമടും താങ്ങി" [മാമോദീസ മുതൽ പള്ളിസ്മശാനം വരെയും പൗരോഹിത്യമെന്ന ചൂഷണത്തെയും ചുമന്നു]  സഭകളെന്ന കൂദാശ കമ്മട്ട കമ്പനികളുടെ അടിമകളായി കഴിയുന്നവരെ..ഇതിലെ  ഇതിലെ..

പൗരോഹിത്യത്തോടു പൊരുതി പൊതിരെ തല്ലുവാങ്ങിച്ചു , സ്വയം പ്രാണനെ പ്രപഞ്ചമാകുന്ന ദൈവമെന്ന പിതാവിന് തിരികെ കൊടുത്ത് താൽക്കാലിക ഉറക്കത്തിനു / മയക്കത്തിന് / മരണത്തിനു  വിട്ടു കൊടുത്ത് "മനുഷ്യപുത്രനെന്ന'' മാതൃക കാണിച്ച ക്രിസ്തുവിനൊരു പിൻഗാമിയായി അടിത്തയിടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവതരിച്ചു കർമ്മ നിരതനായി, പിന്നീട് ക്രിസ്തുവിനെപ്പോലെ എല്ലാം നിവർത്തിയായി എന്ന് മൗനമായി മന്ത്രിച്ചു കൊണ്ട് വീണ്ടും നമുക്ക് മാതൃക കാട്ടിയ ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ പിൻഗാമികളായി,                [ KCRM എന്ന നാമധേയത്തിൽ ] നീതിക്കുവേണ്ടി പൊരുതാൻ ജന്മമെടുത്ത ക്രിസ്തുവിൽ എന്റെ  സഹോദരങ്ങളെ, നിങ്ങള്ക്ക് നമസ്ക്കാരം !

"നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത് ,അധിഭാഷണത്താൽ ഉത്തരം കിട്ടുമെന്നല്ലോ അവർ കരുതുന്നതു ? അവർക്കു തുല്യരാകരുതു!, നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നതു  ഇന്നതെന്നു നിങ്ങളുടെ 'ദൈവമെന്ന പിതാവ് ' അറിയുന്നുവല്ലോ " എന്ന് നമ്മെ പ്രബോധിപ്പിച്ചു, കൂദാശയെന്ന പൗരോഹിത്ത്യ ജല്പന ചാപല്യത്തെ അതികഠിനമായി വിമർശിച്ചു നമ്മെ ഉദ്ധരിക്കാൻ ശ്രമിച്ച "രക്ഷകൻ " സാക്ഷി , നാം ഇന്നിന്റെ പൗരോഹിത്യ തട്ടിപ്പു കൂദാശകൾ വെറുത്തു ഒഴിവാക്കേണ്ടതാകുന്നു !

തന്റെ സഹധർമ്മിണിയുടെ ജഡം കത്തനാർക്കു കൂദാശ ചെയ്ത് ചിക്കിലിയുണ്ടാക്കാൻ വിട്ടുകൊടുക്കാതെ, ഏവർക്കും കണ്ടു പഠിക്കുവാൻ [കോടാനുകോടി ഭാരതീയരെപ്പോലെ] സ്വന്തം വീട്ടുവളപ്പിൽ ആ ജഡം അടക്കംചെയ്‌ത്‌, അതിനു കാവലിരുന്നു തന്റെ  'പ്രേമം' സഫലമാക്കുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിനെ അനുകരിക്കാൻ നമ്മുടെ ഈ KCRM  ഇൽ എത്ര ക്രിസ്തു അനുയായികൾ ഇന്നുണ്ട്  [ക്രിസ്ത്യാനികൾ ഉണ്ട്] എന്ന കണക്കു ക്രിസ്തു എന്നിലൂടെ     കാലത്തോട് ചോദിക്കുന്നു !

മരണമെന്ന സുന്ദരപ്രതിഭാസം വന്നു നമ്മെ ഓരോരുത്തരെയും വിളിക്കും മുമ്പേ, നമ്മിലെത്രപേർക്കു [സ്വന്തമായി നാലുസെന്റ് മണ്ണുള്ളവർ] "പള്ളിപ്പറമ്പെ വിട" എന്ന് ചൊല്ലാനാകും ഈ നാവടങ്ങും മുൻപേ ?  ''സർവ്വവ്യാപിയായ ദൈവത്തിനു ഇടതും വലതും കൽപ്പിക്കുന്ന പോഴൻ പാതിരിയുടെ കൂദാശയെന്ന ദൈവനിഷേധ ജല്പനത്തിന്റെ ശിപാര്ശമൂലം കിട്ടുന്ന സ്വർഗം എനിക്ക്  വേണ്ടാ / പകരം എന്റെ 'മനസാ വാചാ കർമണാ ' ഉള്ള ചെയ്തികളെ നീതിയോടെ വിധിക്കുന്നവന്റെ ന്യായമായ വിധിയിടമാണ് നരകമെങ്കിലും, അത് എനിക്കെന്നും സ്വർഗംതന്നെ ''   എന്ന് മനക്കണ്ണുകൊണ്ടു കാണാവുന്നവർ ഈ KCRM ഇൽ എത്രപേർ ഇന്നുണ്ട് എന്ന് കണക്കെടുക്കേണ്ടിയിരിക്കുന്നു !

വിപ്ലവം പറഞ്ഞതുകൊണ്ടായില്ല , പകരം പൗരോഹിത്യത്തിനെതിരെ ചാട്ടവാറെടുത്തു , കയ്യാപ്പാവിന്റെ [മെത്രാന്റെ] പട്ടാളത്തിന്റെ തല്ലുവാങ്ങിയ  ക്രിസ്തുവോളം നാം മരിക്കേണ്ടിയിരിക്കുന്നു ! എങ്കിലേ മെത്രാനെ ഊശയാക്കിയ ക്രിസ്തുവിന്റെ "ഉയർത്തെഴുനേൽപ്പ്‌" KCRM നും എന്നെങ്കിലും സാധ്യമാകൂ നിശ്ചയം! നമ്മുടെ ഉണർവ് കണ്ടു  നമ്മുടെ മക്കൾ / യുവാക്കൾ പൗരോഹിത്യത്തിന്റെ അടിമകളും, [അവർ നാമകരണം ചെയ്യുന്ന] പാപികളും ആകാതെ , ഇവിടെ ദൈവമക്കളായി, [പൗരോഹിത്യമെന്ന ഏദനിലെ പാതിരിപ്പാമ്പിനെ  കണ്ടു മുട്ടും മുമ്പേ ] ഏദനിലെ അവ്വയെപ്പോലെ , ആദത്തിനെപ്പോലെ  വിലസി വാഴുവാൻ അടുത്ത തലമുറകൾക്കും സാധിക്കുകയുള്ളൂ! ആയതിനാൽ നാടായനാടാകെ ഉണരുണരൂ KCRM ....സാമുൽകൂടൽ

ഉണരുണരൂ KCRM .

Thursday 12 January 2017

അല്മായശബ്ദം: 'പള്ളി' പാതിരിയുടെ 'വ്യവസായശാല'

അല്മായശബ്ദം: 'പള്ളി' പാതിരിയുടെ 'വ്യവസായശാല':  'പള്ളി' പാതിരിയുടെ 'വ്യവസായശാല'  പഴയനിയമത്തിന്റെ താളുകളിലൂടെ നാം പരിചയപ്പെട്ട ഇസ്രയേലിന്റെ കുലദൈവമായ  "യഹോവയുടെ&quo...

'പള്ളി' പാതിരിയുടെ 'വ്യവസായശാല'

പഴയനിയമത്തിന്റെ താളുകളിലൂടെ നാം പരിചയപ്പെട്ട ഇസ്രയേലിന്റെ കുലദൈവമായ "യഹോവയുടെ" നിർണ്ണയപ്രകാരം, ദാവീദ് രാജാവ് കോടികൾ വിലമതിക്കുന്ന സാമഗ്രികൾ സംഭരിക്കുകയും, പിന്നീട് സോളമനാൽ പണികഴിപ്പിക്കപ്പെടുകയും, നിർമ്മാണകലയിലെ എൻജിനീയരായി യഹോവാതന്നെ നേരിട്ട് പ്രവർത്തിക്കുകയും ചെയ്ത, അതിരമണീയമായ നമ്മുടെ "യെരുശലേം ദേവാലയം" കണ്ടപ്പോൾ മനുഷ്യപുത്രൻ എന്തുകൊണ്ടോ സന്തോഷിക്കാതെ, പകരം ഹൃദയം കദനത്തീയിൽ ഉരുകി, "എന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നു കളയുന്നു" എന്ന് വിതുമ്പി ! അതിനെ "കള്ളന്മാരുടെ ഗുഹ "എന്ന് നാമകരണം ചെയ്തു ശപിച്ചു ! ഉടനെ തന്നെ കയറുകൊണ്ടൊരു ചമ്മട്ടിയുണ്ടാക്കി യെരുശലേം പള്ളിയുടെ "രണ്ടാംകൂദാശ" ക്രിസ്തു കഴിച്ച നിമിഷം, സ്വർഗം വിറയലാർന്നതു ഇന്നലയെന്നോണം എന്റെ കണ്മുന്നിലിരിക്കുമ്പോൾ , ഇന്നും മത്സരബുദ്ധിയോടെ നാടാകെ 'വെറൈറ്റി' പള്ളികൾ പണിയുന്ന സഭകളെ , അതിനു ജനത്തെ പിഴിയുന്ന / പ്രേരിപ്പിക്കുന്ന പൗരോഹിത്യത്തെ, സ്വർഗം എങ്ങിനെ കാണുമെന്നതിൽ എനിക്ക് സംശയമില്ലാതില്ല! കോടികളുടെ പള്ളികൾ പണിയുമ്പോൾ പതിരിയും മെത്രാനുംകൂടി അടിച്ചുമാറ്റുന്ന വെട്ടുമേനി എത്രയെന്നു ആടുകളറിഞ്ഞാൽ ചങ്ക്‌പൊട്ടുകയും ചെയ്യും !

പിതാവായദൈവം അവന്റെ ഇഷ്ടത്തിന് തന്നെ പണികഴിപ്പിച്ച ദേവാലയം പുത്രന് കള്ളന്മാരുടെ ഗുഹയായി തോന്നിപ്പിച്ചത് പുരോഹിതന്റെ കൈയ്യിലിരിപ്പ് ഒന്നുകൊണ്ടു മാത്രമാണല്ലോ ! "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന് " ശേഷം ജനത്തോടൊരു വിലക്ക് ദൈവപുത്രന് അന്ന് തിരുവായ്‌മൊഴിഞ്ഞു കൊടുത്തതും പൗരോഹിത്യ ചൂഷണം കണ്ടിട്ട് മനം നൊന്തിട്ടുമാകണം നിശ്ചയം! ഇതിൽ നിന്നും ഒരു 'ലോജിക്കൽ കൺക്ലൂഷനിലേക്കു'ഏതു മരമണ്ടനും എത്തിച്ചേരാനാകും , അത് " പള്ളി പണിയിച്ചതു ദൈവത്തിനു വേണ്ടിയല്ലായിരുന്നു , പുരോഹിതന്റെ ജീവനമാർഗമായാണ് ഇവിടെ മാറിമാറി ആരാധനാലയങ്ങൾ ഉണ്ടാക്കിയത് ! പുരോഹിതന് വേണ്ടി മാത്രമായിരുന്നു പലതറി ദൈവങ്ങളെയും പുന്ന്യാളരെയും അവർ അവർക്കായി ഉണ്ടാക്കി നമ്മെ ഏൽപ്പിച്ചു / നമുക്ക് പണിതന്നു, എട്ടിന്റെ പണി !
ഇന്ന് രാഷ്ട്രീയപാർട്ടികളുടെ ലോക്കൽകമ്മറ്റിയോഫീസ് തോല്കുമാര് മത്സരിച്ചീകൂട്ടർ നമ്മുടെ കാശുകൊണ്ട് അവർക്കു ''ഭക്തിയെന്ന വ്യവസായം'' നടത്താനായി ദേവാലയങ്ങൾ നമ്മെക്കൊണ്ട് പണിയിപ്പിച്ചു ചെത്തി ജീവിക്കാമെന്നുമായി! "ഞാനും പിതാവും ഒന്നാകുന്നു (അഹം ബ്രഹ്‌മാസ്‌മി)" എന്ന ഭാരതദര്ശനം ക്രിസ്തുവിനുണ്ടായതുപോലെ നാമോരോരുത്തരും ഈ സ്വയം അറിവിലേക്ക് നമ്മെ ഉയർത്താൻ ഭഗവത്ഗീതയെ ശരണം പ്രാപിക്കേണം /മറ്റൊരു മാർഗവും മനുഷ്യനീ മണ്ണിലില്ല സത്യം !

Monday 9 January 2017

അല്മായശബ്ദം: കരുണയുള്ള ദൈവത്തെ കോപിപ്പിക്കരുതേ .

അല്മായശബ്ദം: കരുണയുള്ള ദൈവത്തെ കോപിപ്പിക്കരുതേ .:   കരുണയുള്ള ദൈവത്തെ കോപിപ്പിക്കരുതേ.  കുമ്പസാരത്തിലൂടെ  (കൂദാശയിലൂടെ) ഏതു കൊടും പാപവും ഏതു കത്തനാർക്കും നീക്കി പാപിക്ക് 'പാപമോചനം'...

കരുണയുള്ള ദൈവത്തെ കോപിപ്പിക്കരുതേ.
കുമ്പസാരത്തിലൂടെ (കൂദാശയിലൂടെ) ഏതു കൊടും പാപവും ഏതു കത്തനാർക്കും നീക്കി പാപിക്ക് 'പാപമോചനം' കൊടുക്കാമെന്നു സഭ 'ആടുകളെ' പറഞ്ഞു പറ്റിച്ചത് കാരണം , പള്ളിയിൽ പോകുന്ന (കുമ്പസാരിക്കുന്ന) സകല 'നിക്രിഷ്ട ജീവികളും' ഉടൻ പരിണമിച്ചു പുണ്ണ്യവാന്മാരാകുന്നത് കാരണം, അവന്റെ രണ്ടാം വരവിങ്കൽ അന്ത്യന്യായവിധിനാളിൽ ക്രിസ്തയാനികളിൽ ആരുംതന്നെ 'പാപികൾ' ആയിരിക്കാൻ വകയില്ലെന്നും , തന്മൂലം സ്വർഗ്ഗത്തിലെ പാപപുണ്ണ്യ കണക്കു പുസ്തകം ചുമന്നു മാലാഖമാർ വെറുതെ തലയ്ക്കു ഭാരം കൂട്ടേണ്ട എന്ന മുൻകരുതൽ കാരണം, കർത്താവിന്റെ രണ്ടാം വരവ് സ്വർഗം തന്നെ ക്യാസൽ ചെയ്തതായിരുന്നു ! പക്ഷെ ഈയിടെയായി "അവൻ വരുന്നു ,വീണ്ടും വരുന്നു " എന്നൊക്കെ മീഡിയാകളിൽ ഭയപ്പാടിന്റെ ഒരു 'നോട്ടിഫിക്കേഷൻ' കാണാറായി! ആർക്കാണാവോ ഈ സ്വർഗീയ തീരുമാനവാർത്ത ഇമെയിൽ ആയി കിട്ടിയത് ? എന്തുമാകട്ടെ "ക്രിസ്ത്യാനികൾ ജാഗ്രതൈ " എന്നേ എനിക്ക് പറയാനുള്ളൂ.....കാരണം ക്രിസ്തുവിനെ ഇന്നയോളം അനുസരിക്കാതെ (വി.മത്തായി ആറിന്റെ അഞ്ചു )വെറുതെ പള്ളിമുറ്റം ചവിട്ടിത്തേച്ച ഒരു മോനും മോളും സ്വർഗം കാണുകയില്ല നിശ്ചയം ! വി. മത്തായി 23 ന്റെ 9 അനുസരിക്കാതെ ഈ ളോഹക്കാരെ "അപ്പാ, പിതാവേ" എന്നൊക്കെ വിളിച്ചു ദൈവത്തെ കളിയാക്കിയ ഒറ്റയൊരെണ്ണംപോലും മേലോട്ട് പോവുകയില്ലന്നതും നിശ്ചയംതന്നെ! ക്രിസ്തുവിനു വേണ്ടാത്ത ഈ പള്ളികൾ നാടാകെ പണിതും പുതുക്കിപ്പണിതും കാശു കളഞ്ഞ മനനമില്ലാത്ത ആടുകളെ ഓർത്ത് സ്വർഗം വിലപിക്കുക കൂടിയില്ല ! പകരം അനുസരണക്കേടിനു തല്ലുതന്നെ സമ്മാനം ! കരുണയുള്ള ദൈവത്തെ ഈ "പോഴൻ പാതിരിയുടെ" വാക്കു കേട്ട് ഇനിയെങ്കിലും കോപിപ്പിക്കരുതേ...ഇവനെയൊക്കെ തീറ്റിപ്പോറ്റാൻ, ഇവനൊക്കെ പുതിയ മെഴ്‌സിഡീസ് വാങ്ങാൻ , എളിമയുടെ ആ കാലിത്തൊഴുത്തിനു പകരം ഇവർക്കായി ദേവലോകങ്ങളും തിരുസന്നിധിയും അരമനകളും പണിയാൻ നിങ്ങളുടെ വിയർപ്പിന്റെ സമ്പത്തു വൃഥാ ചെലവാക്കാതെ, യാഗത്തിലൂടെയല്ല ത്യാഗത്തിലൂടെ നല്ല സമരിയാക്കാരനാകൂ ,, എങ്കിൽ നീയും നിത്യജീവൻ പ്രാപിക്കും നിശ്ചയം! ...samuelkoodal

Monday 2 January 2017

അല്മായശബ്ദം: സത്യജ്വാല മാസികയുടെ അഞ്ചാം വാര്‍ഷിക വിലയിരുത്തല്‍ ...

അല്മായശബ്ദം: സത്യജ്വാല മാസികയുടെ അഞ്ചാം വാര്‍ഷിക വിലയിരുത്തല്‍ ...: ഹൃദയംഗമമായ  കൃതജ്ഞതയോടെ സത്യജ്വാല എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍   വേദിയില്‍ ജെ. വലിയമംഗലം, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, ...