Wednesday 26 December 2018

മലയാളമനസാകെ  ''അയ്യപ്പജ്യോതി''!    

കോട്ടയത്തും പുത്തൻ കുരിശിലും കാച്ചുന്ന ''മൂറോന്റെ '' മൂപ്പിളമത്തർക്കം ഇന്നും തീരാതെയും , കൂദാശപ്പണത്തിന്റെ വിറ്റുവരവ് വീതംവയ്ക്കാതെയും , പള്ളികൾ പിടിച്ചെടുക്കാനും കൊടുക്കില്ലെന്ന് മസിലുപിടിക്കാനായും, സ്ഥിരം ഗുസ്തിക്കാരായ പരീശപ്രമാണിമാരും. കാപ്പിയാര് മൂത്ത കത്തനാരും, കത്തനാരുമൂത്ത കാതോലിക്കമാരും തമ്മിലടിയുടെ പുതിയ അങ്കം കുറിക്കുംമുമ്പേ ഇന്നലെ നാണിച്ചുനാണിച്ചു ഒരു ക്രിസ്തുമസ് രാത്രികൂടി കാലത്തിലലിഞ്ഞു!

അയൽക്കാരനെ ഇന്നും സ്നേഹിക്കാനാവാതെ, മതവിദ്വെഷം   കാരണം തമ്മിൽ തമ്മിൽ കൊന്നൊടുക്കുന്ന, ''മതന്യൂനമർദ്ദങ്ങൾ'' കടലിനെ വെടിഞ്ഞു കരയിൽ കയറി,  നാടാകെ കലാപഭൂമിയാക്കുന്ന ഒരു പകലിനു കൂടി  കണ്ണിമയ്ക്കാതെ സാക്ഷിയായി നിന്ന സൂര്യൻ                     ഉൽ വ്യഥയോടെ മുഖമാകെ ചുവപ്പിച്ചു പടിഞ്ഞാറൻ ചക്രവാളത്തിൽ ആഴ്ന്നിറങ്ങാൻ പോകുമ്പോൾ , വിതുമ്പുന്ന സന്ധ്യയെ   തെല്ലൊന്നാശ്വസിപ്പിക്കാൻ ജനലക്ഷങ്ങൾ കൈയ്യിൽ കരുതിയ നെയ്ത്തരി തെളിയിച്ചപ്പോൾ , അതിലൊരു തിരിയാകാൻ ഞാനും കൊതിച്ചു ! ഏനാത്തു പാലത്തിനു തൊട്ടടുത്തു "തമസോമാ ജ്യോതിർഗമയ'' എന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ടു ഞാനും നിലയുറപ്പിച്ചു!  ധന്യനിമിഷങ്ങൾ !

പട്ടാളഭരണം കേരളത്തിൽ ഒരിക്കലും വരരുതേയെന്നും , പട്ടാളക്കാരന്റെ ലെഫ്റ്റ റൈറ്റ് മാർച്ചുപോലത്തെ ഈ നാടിനെ മുടിച്ച ദുര്ഭരണങ്ങളെ ഇല്ലാതാക്കണമേയെന്നും, സർക്കാർ ജീവനക്കാരാരുടെ മാതിരി പെൻഷൻപ്രായം രാഷ്ട്രീയക്കാർക്കും വരുത്തണമേയെന്നും,  ഇലക്ഷൻ അടുക്കുമ്പോൾ [കുരങ്ങന്മാർ മരംചാടിക്കളിക്കുംപോലെ] കക്ഷിമാറുന്ന കടൽക്കിഴവന്മാരെ കലനെ അയച്ചു  വരുതിയിലാക്കണമേയെന്നും മനസ്സിൽ മന്ത്രിച്ചു!    

''ക്രിസ്തീയത'' മറന്നു ലോകമാകെ തമ്മിലടിക്കുന്ന അച്ചായസംഘടനകൾപോലെ ഭാരതത്തിന്റെ ഹിന്ദുമൈത്രി ജാതിമത കലഹമില്ലാതെ സ്നേഹത്തോടെ വാഴുവാൻ ഈ സനാതന മതത്തിന്റെ പൊന്നുമക്കളിൽ ''മാനവസ്നേഹം'' നിറയ്ക്കേണമേ എന്ന് അയ്യപ്പനോടും ക്രിസ്തുവിനോടും എന്മനം മന്ത്രിച്ചു! ''ഒരുജാതി ഒരുമതം ഒരുദൈവം ഒരു സെമിത്തേരി മനുഷ്യന്'' എന്നും മോഹിച്ചു!

ലോകമേ, നീ ഭഗവത്ഗീത പഠിച്ചു ആത്മജ്യോതി തെളിയിക്കൂ.. സ്വയം പ്രകാശമാകൂ .. കാലത്തിനു പ്രകാശമാകൂ!  ഭാരതം ലോകത്തിനു മാതൃകയാകട്ടെ !..  
samuelkoodal [26 dec 2018 ]   9447333494     

ഒരു അയ്യപ്പ സ്തുതി കൂടി ..

ശരണം വിളി !

അയ്യപ്പാ, ശരണം ! ശരണമെന്റയ്യപ്പാ,
അയ്യനേ, എന്നെയും നീ അയ്യനാക്കി !
''തത്ത്വമസി'' എന്ന സത്യമോർപ്പിച്ചെന്നെ  ,
ശബരിമലേശാ , നീ അയ്യനാക്കി !

അയ്യനെക്കാണുവാൻ സന്നിധേയെത്തുമാ
പുണ്യമനസുകൾ അയ്യപ്പനായ്!
പെൺമയില്ലപ്പെണ്ണിന് ഉള്ളഹങ്കാരത്തെ
എന്നും അതിര്പ്തിയായ്‌ മാറ്റുവോൻ നീ !   

കള്ളയുറക്കം നടിച്ച ജനത്തിന്റെ 
ഉള്ളിന്നുണർവായി നീ മാറിയയ്യൻ! ; 
ഏകത്വ ബോധത്തിൽ കോടാനുകോടികൾ 
നാടാകെ നിൻ നാദബ്രഹ്മമാക്കി!  
   
നിന്നെ സ്മരിക്കുവാൻ നിന്നെപുകഴ്ത്തുവാൻ 
നീയെന്ന ഭാവത്തിൽ ഞാനലിയാൻ ,
ഞാനുംപിതാവും ഒന്നാകുമെന്നേശുവിന്
നേർവചനം മനമേറ്റുവാങ്ങി!    

അയ്യപ്പനെ മനസാവരിച്ചുകൊണ്ടു ഇന്നലെ 2018 വൃശ്ചികം ഒന്നിന് എന്മനം പാടിയ ഈരടികൾ പുണ്യമാനസരായ എല്ലാ അയ്യപ്പന്മാർക്കും പാടുവാനായി ഇതാ സമർപ്പിക്കുന്നു! samuelkoodal 9447333494 കലഞ്ഞൂർ.

Monday 24 December 2018

''നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തരെപ്പോലെ ആകരുത്! അവർ മനുഷ്യർക്ക് വിളങ്ങേണ്ടുന്നതിനു പള്ളികളിലും പൊതുസ്ഥലങ്ങളിലും    നിന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നു!'' [വി.മത്തായി ആറിന്റെ അഞ്ചു]  

ക്രിസ്തുവിന്റെ ഈ ഒരു കല്പനയെങ്കിലും അനുസരിക്കുന്നവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 

''നീയോ പ്രാർത്ഥിക്കുമ്പോൾ മനസ്സാകുന്ന അറയിൽ കയറി പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലുകൾ അടച്ചു രഹസ്യത്തിലവിടെയുള്ള പിതാവിനോട് പ്രാർത്ഥിപ്പീന്'' {ധ്യാനം =മെഡിറ്റേഷൻ ] {വി മത്തായി ആറിന്റെയാറ് }

ക്രിസ്തുവിന്റെ ഈ ഒരു കല്പനയെങ്കിലും അനുസരിക്കുന്നവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 

''നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ'' [വി.മത്തായി ആറിൻറെയെട്ടു]

ക്രിസ്തുവിന്റെ ഈ പ്രസ്താവനയിൽ വിശ്വസിച്ചു ''പ്രാര്ഥനയെന്ന  നേരംപോക്ക്'' ഒഴിവാക്കിയവരേ. നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 
   
പോഴൻ പാതിരിയുടെ കപടകൂദാശയുടെ പുറകെപോയി അവന്റെ  ''ആടായി'' പള്ളിമുറ്റത്തു ''കുരുക്ഷേത്രം'' കളിക്കാത്തവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 

നിത്യജീവൻ പ്രാപിക്കാൻ ''യാഗമല്ല'', ''ത്യാഗമാണ്'' വേണ്ടതെന്ന  ക്രിസ്തുവിന്റെ  [നല്ല ശമരായന്റെ] ഉപമ മനസ്സിൽ കരുതിയവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 
    
കർത്താവ് സ്വപ്നേന അറിയാത്ത ''മൂറോൻ'' പൂശാത്തവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 
      
പണ്ട് ഞാൻ പാടിയ ഒരു കാരോൾഗാനം നിങ്ങൾക്ക് ചിന്തനീയമാകാൻ ഇവിടെ കുറിക്കുന്നു!

''ക്രിസ്തു ജനിച്ചെന്നാരോതി?'' ''മേലെ മാലാഖമാരാധ്യമോതി.
ആ ദിവ്യ താരമാതോതി. പിന്നെ ശാസ്ത്രിമാർ മൂവരുമോതി!''

ആ രാത്രി  ഇന്നുമോർത്തീടാൻ, കാലം ആ ജന്മമോർത്തുല്ലസിക്കാൻ,
ആഘോഷമായി നാം മേവും , രാവിലാനന്ദരായ് കുളിർ ചൂടി!

മാലാഖമാർ തൂകും സ്നേഹം , അവർ വാഴുന്ന വീടിന് വിശുദ്ധി,
താരകം പോലാത്മശോഭ കരൾക്കാമ്പിലുല്ലോര് കരോൾ പാടൂ 

ദേവാധിദേവന്റെ താഴ്മ ഇങ്ങു കാലിത്തൊഴുത്തോളമല്ലൊ?തെമ്മാടികൾക്കെന്തു കാര്യം മന്നിൽ  ഇമ്മാനുവേൽ വന്നതോർക്കാൻ? തെമ്മാടികൾക്കെന്തു കാര്യം മന്നിൽ  ഇമ്മാനുവേൽ വന്നതോർക്കാൻ? തെമ്മാടികൾക്കെന്തു കാര്യം മന്നിൽ  ഇമ്മാനുവേൽ വന്നതോർക്കാൻ? 

25- 12-  2018     samuelkoodal     9447333494   samdale kalanjoor  

Saturday 22 December 2018

ആസാഫിന്റെ എൺപതാം സങ്കീർത്തനത്തിലെ ''13 മുതൽ 16 '' വരെയുള്ള രോധനമാണിന്നെന്റെ മനമാകെ! 

''വഴിപോകുന്നവരൊക്കെയും അതിനെ പറിക്കാൻ തക്കവണ്ണം, നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതെന്തു? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതിനെ തിന്നു കളയുന്നു!''
എന്നകണക്കെ, ഇന്ന് ക്രിസ്തീയ സഭകളെ നേരത്തോടുനേരം മീഡിയകളും, നാവുതോരാതെ നാനാതറി മാളോരും അപഹസിക്കുമ്പോൾ,  ഈ സഭയിൽ പെറ്റുവീഴാൻ ഇടയായതിൽ ഞാൻ ക്രിസ്തുസത്യം ലഞ്ജിക്കുന്നു!  കള്ളന്മാരുടെ ഗുഹകളിൽ കള്ളന്മാർ ചൊല്ലിയ കള്ളക്കൂദാശ  ഏൽക്കാതിരുന്നുവെങ്കിൽ , എന്നാശിച്ചു പോകുന്നു! സത്തയില്ലാത്ത  'മൂറോൻ' പുരട്ടാതെ ആത്മജ്ഞാനസലിലത്തിൽ ''ജ്ഞാനസ്നാനം'' ചെയ്തിരുന്നെങ്കിൽ എന്നും ഞാൻ ആശിച്ചുപോകുന്നു! 


''വൈദീകമെന്നത് കൈത്തൊഴിലാക്കിയ 
ദൈവീകമില്ലാത്തോരേറി; 
ളോഹതൻ കീശയിൽ കാണാ മനസാക്ഷി ,
ത്രോണോസിൽ   വച്ചേച്ചു പോരും ''  
എന്ന് പണ്ട് ഞാൻ പാടിയതോർത്തുപോകുന്നു!

ദൈവീകതയില്ലാത്ത പൗരോഹിത്യം ആത്മീകാന്ധതയിൽ നയിച്ച ഈ ആട്ടിക്കൂട്ടം ഒരുകാലത്തും ദൈവത്തെ അറിയുകയുമില്ല ! ഈയിടെയായി മീഡിയാകൾ കണ്ടെത്തിയ പൗരോഹിത്യത്തിലെ ''ആത്മജ്ഞാന ദാരിദ്ര്യം'' കാലത്തിനു മുൻപേ "സാമുവലിന്റെ സുവിശേഷം '' ഒന്നും രണ്ടും ഭാഗങ്ങളിൽ ഞാൻ ദൈവകാരുണ്യത്താല് വിവരിച്ചെഴുതിയിട്ടുണ്ട്! നേരത്തെ നേരറിയാൻ ഒരുകുറി വായിക്കൂ..
call  me tel  9447333494  for books ..samuelkoodal

Monday 17 December 2018

പ്രിയാത്മരേ,

ആത്മാവിന് കാതിലൂടെ  എന്നോടെന്നിലെ ബോധചൈതന്യമായ 'യൂണിവേഴ്സൽ കോൺസിയസ്‌നെസ്സ്' ഓതിത്തന്ന സത്യങ്ങൾ യാതൊരു ഭയവും ശങ്കയുമില്ലാതെ പകർത്തിക്കുറിച്ച രണ്ടു പുസ്തകങ്ങളാണ് "സാമുവലിന്റെ സുവിശേഷം - ഒന്നാം ഭാഗം' & 'സാമുവലിന്റെ സുവിശേഷം - രണ്ടാം ഭാഗം''

ഇതിൽ, എന്നെക്കൊണ്ട് കാലം പ്രതിപാദിപ്പിച്ച നഗ്നസത്യങ്ങളാണ് ഇന്ന് നാടായനാടൊക്കെ ''കള്ളന്മാരുട ഗുഹകളിൽ'' നാണമില്ലാതെ  നടമാടുന്നതും! ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയുമില്ലാത്ത പൗരോഹിത്യം, വീര്യംകൂട്ടി ഉണ്ടാക്കിയ കുർബാനവീഞ്ഞു മൂക്കുമുട്ടെ കുടിച്ച  ലഹരിയിൽ, മൂറോൻ പുരട്ടിയ തീപ്പെട്ടിയുമായി, സഭയുടെ കൊടിക്കൂറ കഴുത്തിൽ കോണകം കെട്ടി, ആത്മഹൂതിചെയ്യാൻ വെമ്പുന്ന മുട്ടനാടിനെയും, കർത്താവിന്റെ കയറുകൊണ്ടുള്ള ചമ്മട്ടിക്കു പകരം, കയറുകൊണ്ട് ഉണ്ടാക്കിയ കുരുക്കു കഴുത്തിലഞ്ഞു, പള്ളിമേടയില്കയറി കലിതുള്ളി ആത്മഹത്യക്കു ഒരുങ്ങുന്ന പെണ്ണാടിനെയും നാം മനം കുളിർക്കെ കണ്ടു!  ഹിന്ദുമൈത്രി  കോരിത്തരിച്ചു ; മറ്റുസഭക്കാർ ഹല്ലേലുയ്യാ പാടി! 

''കണ്ടു കണ്ടു കണ്ടില്ല, കേട്ടു കേട്ടു കേട്ടില്ല'' എന്ന സിനിമാഗാനം പോലെ, ''ഈ ജനം [നിങ്ങൾ] കണ്ണുണ്ടെങ്കിലും കാണുന്നില്ല, ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല " എന്ന മിശിഹായുടെ വിതുമ്പൽ പോലെ, എന്തെ ഇനിയും പൗരോഹിത്യം നയിച്ച ആത്മീകാന്ധതയിൽ കിടന്നു മരിച്ച തലമുറകളെ പിൻപറ്റാൻ ഇത്രയാവേശം ഈ തലമുറയ്ക്കും ?

മാറ്റുവിൻ ചട്ടങ്ങളെ,  മാറ്റുവിൻ കിത്താബുകളെ, മാറ്റുവിൻ  ദുരാചാരങ്ങളെ,  മാറ്റുവിൻ അന്ധവിശ്വാസങ്ങളെ, മാറ്റുവിൻ ഈ ആത്മീകാന്ധതയെ ...മാറ്റുവിൻ മാറ്റമില്ലായ്മയെ!


ലോകമേ, 'ബൈബിളിനൊപ്പം'   'ഭഗവത് ഗീത' പഠിക്കൂ...ദാവീദിന്റെ [ക്രിസ്തുവിനു നിരക്കാത്ത ] സങ്കീർത്തനങ്ങൾക്കൊപ്പം രാമായണക്കിളിപ്പാട്ടും പാടിത്തുടങ്ങൂ!  കാലമേ, സോളമന്റെ ഗീതികൾക്കൊപ്പം മഹാ ഭാഗവതം പാരായണം ചെയ്യൂ അകക്കാമ്പ് തെളിയാൻ!  ക്രിസ്തുവിനെ [കത്തനാര് കാട്ടിത്തന്ന ക്രിസ്തുവിനെയല്ല] കാലത്തിനു വിശ്വസ്നേഹത്തിന്റെ വന്മതിൽ തീർത്ത നാസറായനെ നേരിൽ  കണ്ടറിയാൻ!  വേഗം വേഗം വേഗം!  samuelkoodal  9447333494  







Monday 10 December 2018

പിറവം പള്ളിക്കും പിറക്കാത്തപള്ളിക്കും ഹാ കഷ്ടം!

ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയുമില്ലാത്ത പൗരോഹിത്യ ക്രിമിനലുകളുടെ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ട ഇരുകാലിയാട്ടിന് കൂട്ടമേ , നാടിനും ക്രിസ്തുവിനും ശാപമാകാതെ വേഗം സാമുവേൽകൂടലിന്റെ "സാമുവലിന്റെ സുവിശേഷം '' ഒന്നും രണ്ടും ഭാഗങ്ങൾ വേഗം ഹൃദിസ്ഥമാക്കൂ ... ഒരുകിലോ പോത്തിറച്ചിയുടെ വിലപോലുമില്ലാത്ത ഈ പുസ്തകം കാളയെ തിന്നികളേ,   നിങ്ങളുടെ ഉൽ കണ്ണ് തുറപ്പിക്കും ! ക്രിസ്തുവും കത്തനാരും തമ്മിലുള്ള അകലം ആകാശവും ഭൂമിയും പോലെയാണെന്ന് നിങ്ങള്ക്ക് നേരിൽ മനസിലാകും ! പള്ളികൾ കള്ളന്മാരുടെ ഉഹകളാണെന്നും നിങ്ങള്ക്ക് ഉള്ളിന്റെയുള്ളിൽ ബോധ്യമാകും!

അല്പവിശ്വാസികളേ, ഇതിലെ ഇതിലെ ...
ഇതാണ് നേർവഴി !   നിങ്ങളിലെ 'ഞാൻ'' എന്ന ബോധമാണീശ്വരൻ! ''ഞാനുംപിതാവും ഒന്നാകുന്നു'' എന്ന യേശുവിന്റെ കണ്ടെത്തലിലേയ്ക്ക് നിങ്ങളേയും കാലം നയിക്കും നിശ്ചയം ! 9447333494  എന്ന നമ്പറിൽ വിളിക്കൂ ,പുസ്തകം അയച്ചുതരാം ! വഹട്സപ്പ് സന്ദേശത്തിലൂടെ തപാൽ വിലാസമയയ്ക്കൂ ..വേഗം ...പള്ളിയേ, വിട ,കയ്യാപ്പാ കത്തനാരേ,  വിട ,നിന്റെയൊക്കെ പറിഞ്ഞ കൂദാശയോട്  എന്നേക്കും വിട...   samuel  koodal / mob 9447333494

Monday 3 December 2018

Samuel Koodal
malabar online ഇന്നലെ പുറത്തുവിട്ട ഒരു വാര്‍ത്തയാണിത് !

1995 ഏപ്രില്‍ ഏഴാം തീയതി അബുധബിയില്‍ ഇരുന്നുഞാന്‍ കരഞ്ഞ പ്രാര്‍ഥനയാണ് ഈ ആശയം !

"പല കല്പ കാലമായ്‌ പതിവായി സൂര്യന്‍ നിന്‍
അമലാന്ജ കേട്ട് കിഴക്കുദിപ്പൂ;
ധര തന്റെ യാനത്തില്‍ ദിനവും ഭ്രമിപ്പതും
ഒരു ദിക്കിലേക്ക് നിന്‍ കല്പനയാല്‍  !

ഒരു വാക്ക് നീ ചൊന്നാല്‍ നിയതം അവനിതന്‍
ഭ്രമണം മറു ദിശയ്ക്കാകുമെന്നും'
വചനത്താല്‍ പശ്ചിമ ദിശയില്‍ ഉദിക്കുമാ
പകലോനും സംസയമില്ല തെല്ലും!

ഉഷസില്‍ നിന്നൊരു രാവങ്ങുടനെ പിറക്കുവാന്‍
ഒരുവട്ടം മാത്രം ഒന്നരുളൂ ദേവാ ;
ഉണരട്ടെ പുലര്‍കാലം സന്ധ്യയില്‍ നിന്നന്നു
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!!"

ഉരുകട്ടെ ധ്രുവദേശ ഹിമാമാകെ ഉടനടി
ഒഴുകട്ടെ കടലുകള്‍ കരകള്‍ താണ്ടി ;
പുഴ പിന്നോട്ടോടട്ടെ,പ്രളയം വന്നലറട്ടെ
ഹരിതാഭ മരുഭൂവില്‍ നിറയട്ടെങ്ങും!

അമ്പരന്നലറട്ടെ രാപ്പാടി പകലാകെ
സിംഹങ്ങള്‍ കുയില്‍നാദം മൂളട്ടിനിയും;
കരകാണാക്കിളികള്‍ തന്‍ ചിരി ചക്രവാളത്തില്‍
അലയട്ടെ ചെവി തേടി കാലമെല്ലാം !

ഭൂമദ്ധ്യരേഖയ്ക്കരികില്‍ മേവും ജനം
നാളെ മുതല്‍ക്കു വെളുത്തിടട്ടെ !
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകള്‍
ഒരു നേരം തിരുനാമ ഉരുവിട്ടോട്ടെ ......

എന്നൊക്കെ മനപ്പായസം കുടിച്ച എന്നെ ഈ വാര്‍ത്ത ഞെട്ടിക്കുന്നു!

പെന്മയില്ലാ പെണ്ണിന്‍  ഉള്ളഹങ്കാരത്തെ എന്നും ശമിപ്പിക്കുന്ന അയ്യപ്പാ ശരണം ! അയ്യനെ നീനെയും നീ അയ്യനാക്കി ! എന്ന് പാടിക്കൊണ്ട്' സാമുവല്‍കൂടല്‍  കലഞ്ഞൂര്‍ 4 nov 2018