Wednesday 26 December 2018

മലയാളമനസാകെ  ''അയ്യപ്പജ്യോതി''!    

കോട്ടയത്തും പുത്തൻ കുരിശിലും കാച്ചുന്ന ''മൂറോന്റെ '' മൂപ്പിളമത്തർക്കം ഇന്നും തീരാതെയും , കൂദാശപ്പണത്തിന്റെ വിറ്റുവരവ് വീതംവയ്ക്കാതെയും , പള്ളികൾ പിടിച്ചെടുക്കാനും കൊടുക്കില്ലെന്ന് മസിലുപിടിക്കാനായും, സ്ഥിരം ഗുസ്തിക്കാരായ പരീശപ്രമാണിമാരും. കാപ്പിയാര് മൂത്ത കത്തനാരും, കത്തനാരുമൂത്ത കാതോലിക്കമാരും തമ്മിലടിയുടെ പുതിയ അങ്കം കുറിക്കുംമുമ്പേ ഇന്നലെ നാണിച്ചുനാണിച്ചു ഒരു ക്രിസ്തുമസ് രാത്രികൂടി കാലത്തിലലിഞ്ഞു!

അയൽക്കാരനെ ഇന്നും സ്നേഹിക്കാനാവാതെ, മതവിദ്വെഷം   കാരണം തമ്മിൽ തമ്മിൽ കൊന്നൊടുക്കുന്ന, ''മതന്യൂനമർദ്ദങ്ങൾ'' കടലിനെ വെടിഞ്ഞു കരയിൽ കയറി,  നാടാകെ കലാപഭൂമിയാക്കുന്ന ഒരു പകലിനു കൂടി  കണ്ണിമയ്ക്കാതെ സാക്ഷിയായി നിന്ന സൂര്യൻ                     ഉൽ വ്യഥയോടെ മുഖമാകെ ചുവപ്പിച്ചു പടിഞ്ഞാറൻ ചക്രവാളത്തിൽ ആഴ്ന്നിറങ്ങാൻ പോകുമ്പോൾ , വിതുമ്പുന്ന സന്ധ്യയെ   തെല്ലൊന്നാശ്വസിപ്പിക്കാൻ ജനലക്ഷങ്ങൾ കൈയ്യിൽ കരുതിയ നെയ്ത്തരി തെളിയിച്ചപ്പോൾ , അതിലൊരു തിരിയാകാൻ ഞാനും കൊതിച്ചു ! ഏനാത്തു പാലത്തിനു തൊട്ടടുത്തു "തമസോമാ ജ്യോതിർഗമയ'' എന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ടു ഞാനും നിലയുറപ്പിച്ചു!  ധന്യനിമിഷങ്ങൾ !

പട്ടാളഭരണം കേരളത്തിൽ ഒരിക്കലും വരരുതേയെന്നും , പട്ടാളക്കാരന്റെ ലെഫ്റ്റ റൈറ്റ് മാർച്ചുപോലത്തെ ഈ നാടിനെ മുടിച്ച ദുര്ഭരണങ്ങളെ ഇല്ലാതാക്കണമേയെന്നും, സർക്കാർ ജീവനക്കാരാരുടെ മാതിരി പെൻഷൻപ്രായം രാഷ്ട്രീയക്കാർക്കും വരുത്തണമേയെന്നും,  ഇലക്ഷൻ അടുക്കുമ്പോൾ [കുരങ്ങന്മാർ മരംചാടിക്കളിക്കുംപോലെ] കക്ഷിമാറുന്ന കടൽക്കിഴവന്മാരെ കലനെ അയച്ചു  വരുതിയിലാക്കണമേയെന്നും മനസ്സിൽ മന്ത്രിച്ചു!    

''ക്രിസ്തീയത'' മറന്നു ലോകമാകെ തമ്മിലടിക്കുന്ന അച്ചായസംഘടനകൾപോലെ ഭാരതത്തിന്റെ ഹിന്ദുമൈത്രി ജാതിമത കലഹമില്ലാതെ സ്നേഹത്തോടെ വാഴുവാൻ ഈ സനാതന മതത്തിന്റെ പൊന്നുമക്കളിൽ ''മാനവസ്നേഹം'' നിറയ്ക്കേണമേ എന്ന് അയ്യപ്പനോടും ക്രിസ്തുവിനോടും എന്മനം മന്ത്രിച്ചു! ''ഒരുജാതി ഒരുമതം ഒരുദൈവം ഒരു സെമിത്തേരി മനുഷ്യന്'' എന്നും മോഹിച്ചു!

ലോകമേ, നീ ഭഗവത്ഗീത പഠിച്ചു ആത്മജ്യോതി തെളിയിക്കൂ.. സ്വയം പ്രകാശമാകൂ .. കാലത്തിനു പ്രകാശമാകൂ!  ഭാരതം ലോകത്തിനു മാതൃകയാകട്ടെ !..  
samuelkoodal [26 dec 2018 ]   9447333494     

ഒരു അയ്യപ്പ സ്തുതി കൂടി ..

ശരണം വിളി !

അയ്യപ്പാ, ശരണം ! ശരണമെന്റയ്യപ്പാ,
അയ്യനേ, എന്നെയും നീ അയ്യനാക്കി !
''തത്ത്വമസി'' എന്ന സത്യമോർപ്പിച്ചെന്നെ  ,
ശബരിമലേശാ , നീ അയ്യനാക്കി !

അയ്യനെക്കാണുവാൻ സന്നിധേയെത്തുമാ
പുണ്യമനസുകൾ അയ്യപ്പനായ്!
പെൺമയില്ലപ്പെണ്ണിന് ഉള്ളഹങ്കാരത്തെ
എന്നും അതിര്പ്തിയായ്‌ മാറ്റുവോൻ നീ !   

കള്ളയുറക്കം നടിച്ച ജനത്തിന്റെ 
ഉള്ളിന്നുണർവായി നീ മാറിയയ്യൻ! ; 
ഏകത്വ ബോധത്തിൽ കോടാനുകോടികൾ 
നാടാകെ നിൻ നാദബ്രഹ്മമാക്കി!  
   
നിന്നെ സ്മരിക്കുവാൻ നിന്നെപുകഴ്ത്തുവാൻ 
നീയെന്ന ഭാവത്തിൽ ഞാനലിയാൻ ,
ഞാനുംപിതാവും ഒന്നാകുമെന്നേശുവിന്
നേർവചനം മനമേറ്റുവാങ്ങി!    

അയ്യപ്പനെ മനസാവരിച്ചുകൊണ്ടു ഇന്നലെ 2018 വൃശ്ചികം ഒന്നിന് എന്മനം പാടിയ ഈരടികൾ പുണ്യമാനസരായ എല്ലാ അയ്യപ്പന്മാർക്കും പാടുവാനായി ഇതാ സമർപ്പിക്കുന്നു! samuelkoodal 9447333494 കലഞ്ഞൂർ.

No comments:

Post a Comment

Note: only a member of this blog may post a comment.