Monday 30 July 2018

''ഫറവോന്റെ ഹൃദയകാഠിന്യം''!

അന്ന് ഫറവോന്റെ ഹൃദയത്തെ യഹോവാ കഠിനപ്പെടുത്തിയപോലെ ഇന്ന് പൗരോഹിത്യ/പാസ്റ്റർ മനസുകളെ മിശിഹാ മലീമസമാക്കുന്നു! ദൈവത്തെയറിയാത്ത ഇന്നിന്റെ സകല സഭകളും അവൻ ഉന്മൂല നാശം ചെയ്യും നിശ്ചയം! എങ്കിലേ ''അവന്റെ രാജ്യം'' വരൂ മാളോരേ!

ഫറവോനെ ചെങ്കടലിൽ മുക്കി ഉന്മൂലനാശം വരുത്തുവോളം ദൈവകോപം അവന്റെമേൽ അണപൊട്ടിയൊഴുകിയപോലെ, ഇന്ന് കേരളത്തിലും ദൈവകോപത്തിന്റെ പേമാരി, അണപൊട്ടൽ! ഡാമുകൾ തുറക്കപ്പെടുന്നു, ജീവികൾ ജീവിതം കൊതിക്കുന്നു,  രക്ഷിപ്പാനാരുമില്ല!  കള്ളകത്തനാരോ ഒരു കൂസലുമില്ലാതെ ഇന്നും കൂദാശകൾ വ്യഭിചരിച്ച്‌ , ''കുര്ബാന'' യെന്ന വാക്കിനെപ്പോലും അശുദ്ധമാക്കുന്നു!  പള്ളികൾ എക്കാലവും ''കള്ളന്മാരുടെ ഗുഹകൾ'' തന്നെയെന്നു കാലത്തോടവർ  വിളംബരം ചെയ്യുന്നു! ''കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ''!

പല കല്പകാലമായ് പതിവായി സൂര്യൻ
നിൻ അമലാഞ്ജ കേട്ട് കിഴക്കുദിപ്പൂ,
ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും 
ഒരു ദിക്കിലേക്ക് നിൻ കല്പനയാൽ ! 

ഒരു വാക്കു നീ ചൊന്നാൽ നിയതം അവനിതൻ
ഭ്രമണം മറുദിശയ്ക്കാകുമെന്നും , 
വചനത്താൽ പശ്ചിമ ദിശയിലുദിക്കുമാ
പകലോനും സംശയമില്ല തെല്ലും!

ഉഷസിൽ നിന്നൊരു രാവങ്ങുടനെ പിറക്കുവാൻ
ഒരുവട്ടം മാത്രമൊന്നാരുളൂ ദേവാ,
ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്നു;
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!

ഉരുക്കട്ടെ ധ്രുവദേശ ഹിമമാകെ, ഉടനടി 
ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി ;
പുഴ പിന്നോട്ടോടട്ടെ , പ്രളയം വന്നലറട്ടെ, 
നിറയട്ടെ നിറമുള്ള മരുവിലെങ്ങും!

അമ്പരന്നലറട്ടെ രാപ്പാടി പകലാകെ, 
സിംഹങ്ങൾ കുയിൽനാദം മൂളറ്റിനിയും;
കരകാണാക്കിളികൾതൻ ചിരി ചക്രവാളത്തിൽ 
അലയട്ടെ ചെവി തേടി കാലമെല്ലാം !

ഭൂമദ്ധ്യരേഖയ്ക്കരികിൽ മേവും ജനം 
നാളെ മുതൽക്കു വെളുത്തിടട്ടെ;
ഉടയനേ , നീ ഉണ്ടെന്നറിയാത്ത മനസുകൾ
ഒരു നേരം തിരുനാമം ഉരുവിട്ടോട്ടേ!

അമ്പിളിമ്മാമനെ കയ്യിലാക്കാൻ പൈതൽ
അമ്മയോടെന്നും കരയുന്നപോൽ,
വെറുതെയെൻ മോഹങ്ങൾ അറിയാതുരച്ചതോർ-
ത്തടിയനോടരുതായ്മ തോന്നരുതേ...
   
എന്ന എന്റെ ''അരുതാത്ത മോഹം'' എന്ന നിവേദനഗാനം [''സാമസംഗീതത്തിൽ'' ഉള്ളത്], ഞാൻ അറിയാതെയോർത്തുപോയി!   
samuelkoodal 9447333494 [31 ജൂലൈ 2018 ]    

Saturday 28 July 2018

പൗരോഹിത്യവും കുമ്പസാരവും കാലത്തിന്റെ നാറ്റക്കേസുകൾ!

ചാനലുകൾതോറും ഈ നാറ്റക്കേസുകൾ സന്ധ്യയ്ക്കു മനസ്സാകെ ദുർഗന്ധമേകാൻ വിവാദവിഷയമാകുമ്പോൾത്തന്നെ, [കുമ്പസാരക്കൂട്ടിൽ സ്വകാര്യ സൊള്ളലിന്റെ രുചിയറിഞ്ഞ] കിടപ്പറ മടുത്ത പെണ്ണാടുകൾ ''കുമ്പസാരം സിന്ദാബാദ് '',''കുമ്പസാരം കൂടിയേതീരൂ;; എന്നൊക്കെ പള്ളിമുറ്റത്ത് മുദ്രാവാക്യം മുഴക്കുന്നതു കേട്ടു മാലാഖപെണ്ണുങ്ങൾ സ്വർഗത്തിൽ നിന്ന് നോക്കി ,"ഇവളുമാർക്കെന്നാത്തിന്റെ കേടാ ?" എന്ന് ആത്മഗതം പറഞ്ഞു മൂക്കത്തു വിരൽ വയ്ക്കുന്നു! 

''ഹൃദയശുദ്ധിയുള്ളവർ ദൈവത്തെക്കാണും'' എന്ന ക്രിസ്തുവിന്റെ തിരുവചനത്തിൽ, ''ദൈവത്തെ എവിടെക്കാണും'' ? എന്നതാണ് പ്രസക്തമായ ചോദ്യം l ''നിന്നിലെ ബോധമായി നിന്റെ ഉള്ളിൽ തന്നെ നീ കാണും!; അറയിൽ കയറി വാതിലടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് നീ പ്രാർത്ഥിച്ചാൽ'' , എന്നുത്തരം ക്രിസ്‌തുതന്നെ മൊഴിയുമ്പോൾ , ''എടീ പെണ്ണാടെ, നിന്റെ ദൈവത്തോട് നിന്റെ പാപം ഉള്ളിന്റെയുള്ളിൽത്തന്നെ കുമ്പസരിച്ചാൽ പോരെ നിനക്ക്  ?'' എന്ന മറുചോദ്യമുണരുന്നു!  പള്ളിയിൽ പോയി മുന്പരിചയമില്ലാത്ത ഏതോ ഒരാഭാസനോട് കുമ്പസാരിച്ചു സ്വയം അപഹാസ്യമാകാൻ, പള്ളിയിൽ ചമഞ്ഞുപോകുന്ന പെണ്ണാടെന്ന മനനമില്ലാത്ത കാമരൂപിണികളെ കൂകിക്കളിയാക്കാൻ കടൽക്കാക്കകൾ നാടാകെ പള്ളിമുറ്റങ്ങൾ തേടി നാളെ പാറിപ്പറന്നലയും!    

രാഷ്ട്രീയപാർട്ടിക്കാർ  കാശുകൊടുത്താളെ കൂട്ടുന്നതുപോലെ ഇവളുമാര് പാതിരിപ്പടയുടെ ''ബെറ്റെർഹാൾഫ്'' ഭാഗമായ പള്ളിഗുണ്ടാകളാണ് നിശ്ചയം! 

എന്റെ കുട്ടിക്കാലത്തു ഞാൻ പള്ളിയിൽ പോകാതിരുന്നാൽ, എന്റമ്മ എന്നെ പൊതിരെ തല്ലുമായിരുന്നു! "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന ക്രിസ്തുവിന്റെ കല്പന എന്റെയമ്മ അറിഞ്ഞിരുന്നില്ല എന്നതാണതിനു കാരണം! അന്ന് ബൈബിൾ സുലഭമല്ലായിരുന്നു , ജനത്തിനു ബൈബിൾ വായിക്കാൻ സഭാവിലാക്കും കല്പിച്ചിരുന്നു ,''ഏദനിലെ കനിയുടെ കണക്കെ'' ! എന്നാലിന്നതല്ല സ്ഥിതി! ഞാൻ ക്രിസ്തുവിന്റെ മനസ്സറിഞ്ഞപ്പോൾ മുതൽ ആ ''കള്ളന്മാരുടെ ഗുഹ'' യിലേയ്ക്കെന്റെ മക്കളെ, തലമുറയെ വിടുകയേയില്ല! കാലം മാറിവരും, കുമ്പസാരക്കൂടും പാതിരിപ്പാടയും തകർന്നടിയും,ലോകം അറിവിൽ  ,[സ്വയം അറിവിൽ ] നിറയുമ്പോൾ! samuelkoodal   9447333494 [29july  2018 ]  

Friday 27 July 2018

samuelkoodal   അബുദാബി[ 24 ഫെബ് 1990 ] 

കുമ്പസാരം ദൈവത്തോട് നേരിട്ട് മതി!

''കുമ്പസാരിക്കുവാൻ കുമ്പിടുന്നെൻ മനം,
കന്മഷമെല്ലാം അകറ്റൂ നാഥാ ;
ശീമോന്റെ ഗേഹേയാ മേരിക്ക് മോചന - 
ശാന്തി നീ ദാനം കൊടുത്തപോലെ !

ഇന്നലെയോളം ഞാൻ ചെയ്‍തപരാധങ്ങൾ
ഇന്നു ബീഭത്സമെൻ മുന്നിൽ നിൽപ്പൂ;
കണ്ടറിഞ്ഞേ മനം തിന്മകളത്രയും ,
കൊണ്ടറിഞ്ഞേ ദിനം യാതനയും!

യോനതൻ യാത്രയെ നേർവഴിയ്ക്കാക്കിയ
യാഹന്നാ, നീയെൻ ഉടയനല്ലോ?; 
കാണാതെ പോകുന്നെരാടിനെ തേടുന്ന 
കാരുണ്യവാനാം ഇടയനല്ലോ?!  

ചിന്തകളാമ്മമ മുന്തിരിവള്ളിതൻ  
ചില്ലികൾതോറും നിൻ ഗീതി പൂത്താൽ, 
കിന്നരമോടെ ദാവീദു പാടിയപോൽ                  
കീർത്തനമാലകൾ കോർത്തിടാം ഞാൻ! "   

എന്ന എന്റെ മനസിന്റെ മൗനഗാനം, [ശ്രീ. കെ .ജി.മാർക്കോസ് പടിയതു] 'യൂട്യൂബിൽ' samuelkoodal  samasangeetham ൽ  ഉണ്ട്!  കേൾക്കൂ പ്ളീസ് ..

മനുഷ്യമനസ്സിന്റെ പാപബോധം അനുതാപം, പശ്ചാത്താപം നേരിട്ടേറ്റു വാങ്ങാൽ ''യൂണിവേഴ്സൽ കോൺഷ്യസ്സ്നെസ്സ്'' [ദൈവം] ബോധമായി നമ്മിൽത്തന്നെ സദാ ഇടനെഞ്ചിൽ കുടികൊള്ളുമ്പോൾ, നാമെന്തിന് ഈ പൗരോഹിത്യതട്ടിപ്പിന് പള്ളിയിൽ പോയി സ്വയം ഇരയാകണം? കത്തനാര് അയ്യാളെ ഈ പാഴ്‌വേലയ്ക്കു വിട്ട അവന്റെ മാതാപിതാക്കളെ കുമ്പസാരിപ്പിക്കട്ടെ ! ജനമേ,നമുക്ക് ഈ നാറ്റകേസുപാതിരിയെ ഇനിയും ദൈവത്തിന്റെ പ്രതിപുരുഷനായി  വേണ്ടേ വേണ്ടാ ! കാരണം ദൈവത്തിന്റെ സാദൃശ്യത്തിലല്ലോ അവൻ നമ്മെ മെനഞ്ഞത് ? പഠിക്കൂ വേദം പഠിക്കൂ ..അറിവ് നിങ്ങളെ ശക്തരാക്കും നിശ്ചയം ! samuelkoodal    [28july 2018 ] mob 9447333494   
ദൈവഭയമില്ലാത്തിടത്ത് അതിഭയം വരും !

ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയുമില്ലാത്ത പൗരോഹിത്യത്തിന്, കർമ്മഫലത്തിന്റെ 'രാമായണ കർക്കിടകത്തിൽ', അതിഭയവും അപമാനവും വരുന്നു! ''വേലയ്ക്കു വരമ്പത്തുകൂലി'' എന്ന കർക്കിടകസിദ്ധാന്തത്തിനു മുന്നിൽ, അവരുടെ കുമ്പസാരക്കൂടുകളും ജല്പനകൂദാശകളും കാലാന്തര ഗുഹകളിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു! 

ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ''കൂദാശപ്പണം'' കൈവശമുള്ളതിനാൽ,  നീതിയും ഭരണകൂടങ്ങളും ഈ നിക്രിഷ്ട ജീവികളെ ഇന്നും കൈകൂപ്പി വണങ്ങുന്നുവെന്നാലും, നാളെ പുലരുമ്പോൾ ഇവർക്കായി ജയിലറകൾ തുറക്കപ്പെടും നിശ്ചയം!

വീട്ടിലും നാട്ടിലും കൊള്ളരുതാത്ത ''എമ്പോക്കി ചെറുക്കൻ''   സെമിനാരിയിൽ കയറിക്കൂടി കുപ്പായത്തിലായപ്പോൾ അവൻ പുരോഹിതനായി; സ്വയമവൻ അഹങ്കാരത്തിന്റെ, ആഭാസങ്ങളുടെ 'ഹോൾ സെയിൽ ഡീലറായി'! പൗരോഹിത്യം ആത്മീകാന്ധതയിൽ കുഴിച്ചുമൂടിയ തലമുറകളേ, നിങ്ങൾ മനുഷ്യജന്മങ്ങളായി വീണ്ടും ഉയിർത്തെഴുനേൽക്കുവീൻ, ഈ പൗരോഹിത്യ കപടതയെ, ഇവരുടെ ദുഷ്പ്രഭുത്വത്തെ, ശാപത്തിന്റെ മണ്ണിലെ തെമ്മാടിക്കുഴിയിൽ കുന്തിരുക്കവും കൂദാശയുമില്ലാതെ മൂടുവാനായി ! 

അർത്ഥമില്ലാത്ത അർത്ഥങ്ങൾക്കായി പൗരോഹിത്യത്തിന്റെ അനീതിക്ക് കുടപിടിക്കുന്ന പള്ളിപ്പരിശരേ, പള്ളിദാദാക്കളേ നിങ്ങളുടെ ചാനൽചർച്ചകളും സിന്ദാബാദുവിളിയും കാരണം, മനനമുള്ള മനുഷ്യരാൽ നിങ്ങളെന്നും വെറുക്കപ്പെട്ടവരും ശപിക്കപ്പെട്ടവരുമായി തീരുന്നതിനാൽ, മരണംവരെ നിങ്ങൾ വിലപിപ്പീൻ.. samuelkoodal   9447333494 [28  ജൂലൈ 2018 ]    ,      

Tuesday 24 July 2018

വളർച്ച മുരടിച്ച കുഞ്ഞാടുകൾ !

ആത്മീകതയുടെ ആദ്യാക്ഷരങ്ങൾ പോലുമറിയാത്ത പൗരോഹിത്യം എക്കാലവും കുഞ്ഞാടുകളെ ആത്മീകതയിൽ വെറും LKG കുട്ടികളാക്കി ''കൗമ'' ചൊല്ലിച്ചും കൊന്തയെണ്ണിച്ചും പള്ളിയിൽ ഒതുക്കിയതുമൂലം, അവർ മരണംവരെ മുട്ടനാടാകാതെ വളർച്ച മുരടിച്ച കുഞ്ഞാടുകളായി സഭയുടെ അടിമത്തമെന്ന വേലിക്കുള്ളിൽ ''ആമ്മേൻ'' കരഞ്ഞുംകൊണ്ടു മരുവി!

വിഗ്രഹാരാധികൾപോലും അവർ ദൈവമായി കരുതുന്ന വിഗ്രഹത്തെ ഭക്ഷിക്കാനാഗ്രഹിക്കുന്നില്ല ! എന്നാൽ പൗരോഹിത്യം നമ്മെ ദൈവമെന്നവർ ആക്ഷേപിക്കുന്ന ''അപ്പവും വീഞ്ഞും'' ജനത്തെകൊണ്ട് ഭുജിപ്പിച്ചു; മനുഷ്യനെയും ദൈവത്തെയും ഒരുമിച്ചു കളിയാക്കുന്നു! ദൈവത്തെ തിന്നു തൂറുന്ന ഈ ജനം ദൈവത്തെ മരണംവരെ ഹൃദയത്തിലൊട്ടറിയുന്നുമില്ല! ദൈവത്തെ അറിയാത്ത പുരോഹിതൻ [കുരുടൻ ] ജനത്തെ ദൈവത്തെയറിയാത്തവരാക്കി [കുരുടന്മാരാക്കി ] ഒടുവിൽ ജല്പനകൂദാശാചൊല്ലി മൂടുന്നു ! ശിശുവിന്റെ തലയിൽ വെള്ളമൊഴിക്കുന്നതു മുതൽ,  അവന്റെമേൽ  ഏഴു കൂദാശകൾ ചാമ്പി, അവന്റെ വിയർപ്പിനെ പണം അടിച്ചുമാറ്റി സുഖിച്ചു വാഴുന്നു! ഹോ, ആട് ചത്താലും വിടില്ല കത്തനാർ !     

''കള്ളപരീശരേ, പള്ളിദാദാക്കളേ, 
നിങ്ങളീ നൂറ്റാണ്ടിലെങ്ങിനെത്തി?
പണ്ട് ഞാൻ നിങ്ങളെ കണ്ടതായോർക്കുന്നു, 
 ചമ്മട്ടി നാഥനെടുത്ത നാളിൽ'' !      

എന്ന എന്റെ പഴയ ശീലുകൾ ഓർക്കുമാറ് അനീതി വായിൽ നിറച്ചു ആഭാസപൗരോഹിത്ത്യത്തിനു വക്കീലാകാൻ ചാനലുകളിൽ  ഒരു നാണവും 'സെല്ഫ് റെസ്പക്റ്റും' ഇല്ലാതെ കലികാല പരീശന്മാർ അവതരിക്കുന്നത് കാലത്തിനും ലജ്ഞാകരമാണ്! ഭാരതാമ്മയെ മാമോദീസാ മുക്കാൻ കച്ചകെട്ടിയിറങ്ങിയ പാതിരിപ്പടയുടെ മൂടുതാങ്ങികളായ ഈ ജന്മങ്ങൾ ഇവിടെ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!   samuelkoodal 9447333494 25 ജൂലൈ 2018    

Monday 23 July 2018

മൂറോൻ പൂശിയ പരിശുദ്ധ കള്ളങ്ങൾ!

മൂറോൻ കാച്ചുന്നവർ ആ വായ് കൊണ്ട് കാച്ചുന്ന പച്ചക്കള്ളങ്ങൾ മൂറോനെപ്പോലെ വിശുദ്ധമോ അശുദ്ധമോ ?

കർദ്ദിനാൾ കള്ളംപറഞ്ഞു പുന്ന്യാളനാകുമ്പോൾ, വെറും കത്തനാർ നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ വായ് തോരാതെ പറയുന്നു! കേട്ടാൽ പുളിക്കും! കലികാലവൈഭവം! 

''കുമ്പസാരിച്ചോരെൻ പാപങ്ങൾ വീണ്ടും ഞാൻ
 കുമ്പസാരിക്കുവാൻ ചെയ്തിടുന്നു" 
എന്ന എന്റെ ദുഃഖഗാനമിന്നു കത്തനാർക്കും സത്യമായി; ബേഷ്.!  കത്തനാർ കാച്ചുന്നു ''എല്ലാദിവസവും പോപ്പും താനും കുമ്പസാരിക്കുമെന്നു'' ! ഓരോ ദിനവും കുമ്പസാരിക്കാൻ, തലേന്ന് പശ്ചാത്തപിച്ചു കുമ്പസാരിച്ച പാപങ്ങൾ വീണ്ടും പിറ്റേന്നും ചെയ്യുന്ന മഹാപാപിയായ ഇവരൊക്കെ ചെയ്യുന്ന കർമ്മങ്ങൾ, കൂദാശകൾ പാപത്തിന്റെ കാറപറ്റിയതാവുകയില്ലേ? 

ഇതുകേട്ട് അമ്പരന്ന്  നിത്യകന്യകയായ സിസ്റ്റർ പറയുന്നു ''ദിവസവും പോപ്പ് കുമ്പസാരിക്കുകയില്ല'' യെന്നു !  ''അല്ല പോപ് ദിവസവും കുമ്പസാരിക്കുമെന്നു'' കത്തനാരും തിരിച്ചു കാച്ചുന്നു! ഇതിലേതാ സത്യം? ചുണയുള്ള ക്രിസ്താനികൾ ചിന്തിച്ചുത്തരം കണ്ടെത്തട്ടെ!     

''ചത്തുചീഞ്ഞ എലിയെപ്പോലെ കുമ്പസാരം കാലത്തിന്റെ മറവിൽ കുഴിച്ചിടണമെന്നു'' ചിന്തിക്കുന്ന ഭാരതപെണ്മ പറയുമ്പോൾ, ''മരണംവരെ പാപം ചെയ്തു കത്തനാരോട് സൊള്ളാൻ പള്ളിയിൽപോയി കുമ്പസാരിക്കുമെന്നു'' കലികാലപെണ്പട പുലമ്പുന്നു! 

കേരളസമൂഹമാകെ പരസ്പരം കുമ്പസാരിക്കുന്ന ഒരു കൂദാശയായി ഈ ''കുമ്പസാരം'' കാലാന്തരത്തിൽ പരിണമിക്കപ്പെടുമോ, ആവോ ? എങ്കിൽ പ്രതിപക്ഷവും ഭരണകക്ഷിയും ആദ്യം, പാപങ്ങളെ പരസ്പരം മൂടിവയ്ക്കാതെ കുമ്പസാരിച്ചു മോചനം കൊടുക്കട്ടെ ! 

അമ്മയെ തല്ലിയാൽ കുമ്പസാരിച്ചാൽ മതിയെങ്കിൽ അമ്മമാർക്കെല്ലാമിനിയും തല്ലിന്റെ പൂരമാണ്! ഉത്തരക്കടലാസിൽ തെറ്റുകൾ നിരത്തിയ വിദ്യാർത്ഥി സാറിനോട് കുമ്പസാരിച്ച് '' എ+ '' അടിച്ചുമാറ്റട്ടെ ! ക്രിമിനലുകൾ കോടതിയിൽ കുമ്പസാരിച്ചാൽ തെളിവുകൾ  തേടി അവരെ ശിക്ഷിക്കാതെ, വീണ്ടുമവർ  കുറ്റംചെയ്തു കുമ്പസാരിക്കുവാൻ [സമൂഹത്തെ വിരട്ടുവാൻ] അവരെ വെറുതെവിടട്ടെ ; ജയിലുകൾ തുറക്കപ്പെടട്ടെ! കുമ്പസാരം സിന്ദാബാദ്!

ഹേ പുരോഹിതാ, ഉപജീവനത്തിനായി എഴുകൂദാശയും കള്ളത്തിൽ മുക്കിയ നിന്റെ മ്ലേച്ച  മനസുമായി ഒരു കൂസലുമില്ലാതെ നീ ചെയ്യുമ്പോൾ, പാവം എന്നെ അപ്പത്തിലും വീഞ്ഞിലും ഒതുക്കുന്ന ''കുർബാന'' മാത്രം, നീ നിന്റെ കള്ളനാവിനാൽ [എന്നെയും ജനത്തെയും ഒന്നിച്ചു പറ്റിക്കാൻ] ഇനിമേലിൽ ചെയ്യരുതേ'' യെന്നു നസറായൻ കേഴുന്നു,  പൗരോഹിത്യമേ, നിനക്ക് ഹാ കഷ്ടം! .                          samuelkoodal   
                9447333494   [ 24 ജൂലൈ 2018 ]   

Friday 20 July 2018

കുർബാനയ്‌ക്കും കരിങ്കൊടി !

ദേ, മാന്നാത്തൊരു ഓർത്തഡോൿസ് പള്ളിയിൽ കറുത്ത ബാഡ്‌ജും ധരിച്ചു ജനം പള്ളിയിൽ! ആരും കർത്താവിൽ നിദ്ര പ്രാപിച്ചിട്ടല്ല, മെത്രാൻ  ചത്തിട്ടല്ല , പൗരോഹിത്യത്തിന്റെ മരണമൊഴി എടുക്കാനാണ് ജനം പള്ളിയിൽ പോയത്! തിരുവല്ലയിൽ പള്ളിമുറ്റത്ത് യുവജനം പള്ളിക്കും പൗരോഹിത്യത്തിനും നേരെ 'മുർദാബാദ്' വിളിച്ചു കുർബാന അലങ്കോലപ്പെടുത്തുന്നു! യേശുവേ, സ്തോത്രം .. നിന്നെ പരിഹസിച്ച പൗരോഹിത്യം , നിന്നെ ദിനവും കുരിശിച്ച പൗരോഹിത്യം ഇന്നിതാ ശരശയ്യയിൽ കിടക്കുന്നു, മരണമെത്തുന്ന നേരവും കാത്തു!

''കണ്ണുണ്ടായിട്ടും ഇവർ കാണുന്നില്ല ,എന്റെ ജനം കാതുണ്ടായിട്ടും കേൾക്കുന്നുമില്ല'' എന്ന നിന്റെ മൗനനൊമ്പരം ഞാനറിയുന്നു നാഥാ ...
"പ്രാർത്ഥിക്കാൻ കപടഭക്തരെപോലെ നിങ്ങൾ പള്ളികളിൽ പോകരുതെന്ന'' നിന്റെയരുൾ ഇന്നയോളം ഇവറ്റകൾ വായിച്ചിട്ടുമില്ല, വി.മത്തായി ആറിന്റെയഞ്ചിൽ! ഈ ജനത്തിനും അയ്യോ കഷ്ടം!

ഈ ഉടായിപ്പു പാസ്റ്റർമോനെയും കപടത മുങ്ങിത്തപ്പുന്ന ആഭാസ പൗരോഹിത്യമാകെ  മ്ലേച്ഛമെന്നു മണത്തറിയാൻ നായയുടെ ഘ്രാണശക്തി, നീ നിന്റെ ജനത്തിനു കൊടുക്കുമാറാകേണമേ .. ആശിക്കുന്നു! ..samuelkoodal 9447333494 [21  ജൂലൈ 2018 ]  

Thursday 19 July 2018

ഇന്നലെ ടീവിക്കാർ '' കർദ്ദിനാൾ കള്ളം പറയുന്നു " എന്നാഘോഷിച്ചു!

എന്നാൽ എന്നാണീ കർദ്ദിനാൾ സത്യം പറഞ്ഞതെന്ന്  ഒരു വാർത്താചാനലിലും ആരുമിന്നയോളം പറഞ്ഞുമില്ല! വായ് തുറന്നാൽ നുണ മാത്രം പറഞ്ഞു പഠിച്ചവരാണ് പുരോഹിതർ! [ഭുജിക്കാനും ഭോഗിക്കാനും നുണ പറയാനും മാത്രം വായ് തുറക്കുന്ന ജീവികൾ!] 

ഏതോ ചിലർ ചില നൂറ്റാണ്ടുകളിൽ ചില സത്യങ്ങൾ  പറഞ്ഞുകാണുമായിരിക്കാം ! പക്ഷെ നമ്മുടെ നസരായനതു ഒട്ടും അംഗീകരിക്കുന്നില്ല! അവനോ ഇവരെ ''വെള്ളതേയ്ച്ച ശവക്കല്ലറകളെന്നും'' ''കള്ളന്മാരെന്നും'' ഒക്കെ വിളിച്ചെക്കാലവും അപമാനിച്ചിരുന്നു, ശപിച്ചിരുന്നു! അവരുടെ ഉപജീവനത്തിനായി അവർ ജനത്തെക്കൊണ്ടു പണിയിച്ച യരുശലേം ദേവാലയത്തെ, അതിമനോഹരങ്ങളായ പള്ളികളെ വെറും "കള്ളന്മാരുടെ ഗുഹകളെന്നു" യേശു വിളിച്ചാക്ഷേപിച്ചിരുന്നു! ഇപ്പോഴാണതിന്റെ 'ഗൂഡ്ഡൻസു' പിടികിട്ടിയത്! ഹല്ലെലുയ്യ,യേശുവേ, സ്തോത്രം, യേശുവേ, നന്ദി !

കർത്താവിനെ നിന്ദിച്ചു പള്ളിയിൽ പോയതുകാരണം, പൗരോഹിത്യത്തിന്റെ  കൂദാശക്ക്കെണികളിൽ അകപ്പെട്ടു സത്യദൈവത്തെ സ്വയമുള്ളിൽ ഒരിക്കലും അറിയാതെ കടന്നുപോയ നമ്മുടെ തലമുറകളെയോർത്തിന്നു നമുക്ക് വിലപിക്കാം! വരും തലമുറകളെ ഇവരുടെ ചൂഷണത്തിനായി പള്ളിക്കു വിട്ടുകൊടുക്കുകയില്ല എന്ന് ക്രിസ്തുവിന്റെ കുരിശിനെ സാക്ഷിയാക്കി നമുക്കിന്നു സത്യം ചെയ്യാം!

ഒരു മണവാട്ടി മണവാളനല്ലാത്തവന്റെ അതിപീഢനത്തിനു പലകുറി  ഇരയായപ്പോൾ, അതിദാരുണമായി അവൾ കരഞ്ഞപ്പോൾ കണ്ണുതുറക്കാത്ത കുട്ടിദൈവങ്ങളാണീ പൗരോഹിത്യമേല്കോയ്മ! ഒടുവിലവളുടെ മെയ്യഴക് വഴുതിത്തീർന്നപ്പോൾ "വീട്ടിലേക്കു പോകു" എന്നാ അപമാനിതയായ അബലയോടെ അതിക്രൂരമായി ആജ്ഞാപിച്ച  കഠിനഹൃദയനായ കുപ്പായക്കാരാ , നീ കള്ളൻതന്നെ, കൊള്ളക്കാരൻ തന്നെ, നിനക്ക് ഹാ കഷ്ടം! നിന്റെ പാപത്തിന്റെ കറപുരണ്ട   കൈകളാൽ അവതരിപ്പിച്ച സകല കൂദാശകളും അശുദ്ധം തന്നെ! അശുദ്ധനെ, നിന്റെ അശുദ്ധതയിൽ നീ പ്രശംസിക്കുന്നത് എന്തുകൊണ്ട്? മൂഡാ, അവസാനനാളിലെ ന്യായവിധിനേരം  നിനക്കൊരു രക്ഷകനില്ലാതെയായല്ലോ! ഹോ ദയനീയം!        
 samuelkoodal 9447333494  [20  ജൂലൈ  2018 ]    












Wednesday 18 July 2018

കാണൂ " ഞാൻ മലയാളി " കൈരളി ടീവിയിൽ 

പ്രിയരേ , ഈ ശനിയും ഞായറും [ 21 &  22  ജൂലൈ ]  രാത്രി എട്ടു മുപ്പതിന് കൈരളി ചാനലിലും / രാത്രി ഒൻപതു മുപ്പതിന് കൈരളി പീപ്പിൾ ചാനലിലും ''ഞാൻ മലയാളി " എന്ന പ്രേഗ്രാം കാണാൻ മറക്കരുതേ.. samuelkoodal 9447333494   

Monday 9 July 2018

''കള്ളന്മാരുടെ ഗുഹകളെ വേശ്യാലയങ്ങളാക്കിയ കാലമേ,..   അന്നവൻ '' നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹകളാക്കി" എന്ന് വിലപിച്ചുവെങ്കിൽ,  ഇന്നവൻ ''നിങ്ങളോ ഇന്നിതിനെ വേശ്യാലയങ്ങളാക്കി '' എന്ന് വിലപിക്കുന്നു ! ക്രിസ്തുവിനെ എക്കാലവും കരയിപ്പിക്കുന്ന പൗരോഹിത്യമേ, നീ ഭൂമിയിൽ ഇല്ലാതെയാകുവോളം ''അവന്റെ രാജ്യം'' വരികയില്ല നിശ്ചയം! samuelkoodal 9447333494