Monday 30 July 2018

''ഫറവോന്റെ ഹൃദയകാഠിന്യം''!

അന്ന് ഫറവോന്റെ ഹൃദയത്തെ യഹോവാ കഠിനപ്പെടുത്തിയപോലെ ഇന്ന് പൗരോഹിത്യ/പാസ്റ്റർ മനസുകളെ മിശിഹാ മലീമസമാക്കുന്നു! ദൈവത്തെയറിയാത്ത ഇന്നിന്റെ സകല സഭകളും അവൻ ഉന്മൂല നാശം ചെയ്യും നിശ്ചയം! എങ്കിലേ ''അവന്റെ രാജ്യം'' വരൂ മാളോരേ!

ഫറവോനെ ചെങ്കടലിൽ മുക്കി ഉന്മൂലനാശം വരുത്തുവോളം ദൈവകോപം അവന്റെമേൽ അണപൊട്ടിയൊഴുകിയപോലെ, ഇന്ന് കേരളത്തിലും ദൈവകോപത്തിന്റെ പേമാരി, അണപൊട്ടൽ! ഡാമുകൾ തുറക്കപ്പെടുന്നു, ജീവികൾ ജീവിതം കൊതിക്കുന്നു,  രക്ഷിപ്പാനാരുമില്ല!  കള്ളകത്തനാരോ ഒരു കൂസലുമില്ലാതെ ഇന്നും കൂദാശകൾ വ്യഭിചരിച്ച്‌ , ''കുര്ബാന'' യെന്ന വാക്കിനെപ്പോലും അശുദ്ധമാക്കുന്നു!  പള്ളികൾ എക്കാലവും ''കള്ളന്മാരുടെ ഗുഹകൾ'' തന്നെയെന്നു കാലത്തോടവർ  വിളംബരം ചെയ്യുന്നു! ''കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ''!

പല കല്പകാലമായ് പതിവായി സൂര്യൻ
നിൻ അമലാഞ്ജ കേട്ട് കിഴക്കുദിപ്പൂ,
ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും 
ഒരു ദിക്കിലേക്ക് നിൻ കല്പനയാൽ ! 

ഒരു വാക്കു നീ ചൊന്നാൽ നിയതം അവനിതൻ
ഭ്രമണം മറുദിശയ്ക്കാകുമെന്നും , 
വചനത്താൽ പശ്ചിമ ദിശയിലുദിക്കുമാ
പകലോനും സംശയമില്ല തെല്ലും!

ഉഷസിൽ നിന്നൊരു രാവങ്ങുടനെ പിറക്കുവാൻ
ഒരുവട്ടം മാത്രമൊന്നാരുളൂ ദേവാ,
ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്നു;
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!

ഉരുക്കട്ടെ ധ്രുവദേശ ഹിമമാകെ, ഉടനടി 
ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി ;
പുഴ പിന്നോട്ടോടട്ടെ , പ്രളയം വന്നലറട്ടെ, 
നിറയട്ടെ നിറമുള്ള മരുവിലെങ്ങും!

അമ്പരന്നലറട്ടെ രാപ്പാടി പകലാകെ, 
സിംഹങ്ങൾ കുയിൽനാദം മൂളറ്റിനിയും;
കരകാണാക്കിളികൾതൻ ചിരി ചക്രവാളത്തിൽ 
അലയട്ടെ ചെവി തേടി കാലമെല്ലാം !

ഭൂമദ്ധ്യരേഖയ്ക്കരികിൽ മേവും ജനം 
നാളെ മുതൽക്കു വെളുത്തിടട്ടെ;
ഉടയനേ , നീ ഉണ്ടെന്നറിയാത്ത മനസുകൾ
ഒരു നേരം തിരുനാമം ഉരുവിട്ടോട്ടേ!

അമ്പിളിമ്മാമനെ കയ്യിലാക്കാൻ പൈതൽ
അമ്മയോടെന്നും കരയുന്നപോൽ,
വെറുതെയെൻ മോഹങ്ങൾ അറിയാതുരച്ചതോർ-
ത്തടിയനോടരുതായ്മ തോന്നരുതേ...
   
എന്ന എന്റെ ''അരുതാത്ത മോഹം'' എന്ന നിവേദനഗാനം [''സാമസംഗീതത്തിൽ'' ഉള്ളത്], ഞാൻ അറിയാതെയോർത്തുപോയി!   
samuelkoodal 9447333494 [31 ജൂലൈ 2018 ]    

No comments:

Post a Comment

Note: only a member of this blog may post a comment.