Wednesday 31 January 2018

ഇടവകകളിൽ വീണ്ടും മെത്രാന്റെ മടയലേഖനങ്ങൾ !
സോഷ്യൽ മീഡിയാകളിൽ സഭകളെ താറടിക്കുന്ന കുറിമാനങ്ങൾ ഏറുന്നതുകാരണം ഓരോ രൂപതാ/ഭദ്രാസനങ്ങൾക്കും ഓരോ 'വെബ്സൈറ്റ്' തുടങ്ങി സഭകളെ രക്ഷിക്കാൻ മെത്രാൻ സുന്നഹദോസുകൾ തീരുമാനത്തിലായിപോലും! സഭയെയും ക്രിസ്തുവിനെയും, ഇതിൽ ജന്മംകൊണ്ട് അകപ്പെട്ടുപോയ പാവം ഇരുകാലിയാടുകളെയും, അപമാനിക്കുന്നത് കാമവെറിമൂത്ത ആഭാസന്മാരായ പൗരോഹിത്യമല്ലപോലും ! കൂദാശചൊല്ലിയപ്പോൾ കിട്ടിയ പുതിയ അശുദ്ധാത്മതട്ടിപ്പു!
ഹേയ് പുരോഹിതാ, നീ ശുദ്ധമുള്ളവനാകൂ.. എങ്കിലേ നീ അവതരിപ്പിക്കുന്ന ദൈവ...
See More
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)
ALMAYASABDAM.BLOGSPOT.COM
LikeShow more reactions
''എറർ ഈസ് ഹുമൈൻ'' തെറ്റ് മനുഷ്യ സഹജം !
കൊച്ചിയിലെ കർദ്ദിനാൾ പിടികിട്ടാപ്പുള്ളിയല്ല 'കുറ്റം സമ്മതിച്ചു ! ഓക്കേ,വെരി ഗുഡ് !
തെറ്റു ചെയ്യുന്നവൻ ശിക്ഷിക്കപ്പെടേണം ! കുമ്പസാരിച്ചാൽ കത്തനാര് പൊറുക്കുമെന്നു കള്ളം പറയും ; പക്ഷെ ദൈവം പൊറുക്കില്ല, കോടതിയും! ''കർമ്മഫലം'' അനുഭവിച്ചേ പറ്റൂ ഏതു കർദ്ദിനാളും മെത്രാനും കത്തനാരും കപ്യാരും!    
എന്നാൽ ചില കഞ്ഞിസഭകളിൽ മെത്രാൻ വ്യഭിചാരിച്ചാൽ ആ ആഭാസന്റെ ളോഹയൂരിക്കില്ല സുന്നഹദോസുകൂടി ; പകരം രണ്ടുകോടിയുടെ മെഴ്‌സിഡീസിൽ വാവാ ഒതുങ്ങും ! മറ്റു സുന്നഹദോസന്മാർ ഈ വഴി പിൻപറ്റുന്ന ആശാന്മാരും,പോരെ? 
കത്തനാർ എത്രപെണ്കുട്ടികളെ മാനഭംഗപ്പെടുത്തിയാലും പോലീസ്‌പോലും ഇടപെടില്ല / കേസെടുക്കില്ല വോട്ടുബാങ്ക് പേടിച്ചു! ഇതാണ് ദൈവത്തിന്റെ സ്വന്തം സഭ // നാട്! 

 ഈമഹാപാപി മെത്രാൻ പുതിയ ''കാളകളെ'' കത്തനാരാക്കും ബുദ്ധി വികസിക്കാത്ത ആടുകളെ പള്ളിമുറ്റത്ത് മേയിക്കാനും  ഊറ്റിപ്പിഴിയാനും! പള്ളികളെ ''കള്ളന്മാരുടെ ഗുഹയെന്നു'' കർത്താവ് ശപിച്ചെങ്കിൽ ഇന്നത്  ആകെയൊരു ആഭാസക്കച്ചേരിമേളപ്പറമ്പായി! മടുത്തു ! ഈ നാറിയ ളോഹയും ദൈവത്തിനു അരോചകമായ ജല്പനവും , ഇവരുടെ നീചനാവിനാലുള്ള കൂദാശയും ! ബുദ്ധി വികസിച്ചവർ ''കൂദാശകൊള്ളയിൽ'' നിന്നും ഓടിയകലുന്നു ലോകമാകെ ! മിക്കമനുഷ്യന് കണ്ടറിഞ്ഞേ ബുദ്ധി വളരൂ! ആയതിനാൽ ആയിരങ്ങൾ ശവദാഹം പള്ളിപ്പറമ്പിൽ വേണ്ടെന്നു സത്യം ചെയ്തു വിടവാങ്ങുന്നന്ത്യ കൂദാശയിൽ നിന്നും രക്ഷപെട്ടോടുന്നു എന്നെപ്പോലെ // നമുക്ക് മാതൃക കാണിച്ചുതന്ന ഗുരുവര്യനായ ശ്രീ. ജോസഫ് പുലിക്കുന്നേലിനൊപ്പം !  
ഈ തെമ്മാടി പൗരോഹിത്യത്തെ കാലത്തിന്റെ ശവക്കുഴിയിൽ മൂടിയിട്ടിതാ ഞാനും വിടപറയുന്നു! മാ സലാമാ...  ബായ് ബായ് ... samuelkoodal 9447333494

Monday 22 January 2018

-19:27
85,360 Views
Anil Boccaro Ck was live.
പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് സംഭവിച്ചത് തനിക്കും ഭാര്യക്കും സംഭവിക്കാതിരിക്കാൻ സാമുവൽ കൂടൽ വീട്ടുവളപ്പിൽ ദഹിപ്പിച്ചുകൊള്ളാം എന്ന് മകനെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നു

Thursday 18 January 2018

''അയൽക്കൂടൽ''!   [സാമുവേൽകൂടൽ, 19  jan  2018 ] 9447333494

ഇന്നും അയൽക്കാരനെ സ്നേക്കാനാവാതെ അലയുന്ന മനസുകളേ, ഇതിലെ ഇതിലെ ! വീടിനു തൊട്ടടുത്തൊരു പള്ളിയുണ്ടായിട്ടും സഭാസ്നേഹംമൂലം മയിലുകൾതാണ്ടി അകലെയായുള്ള സഭാപള്ളിമുറ്റത്തെത്തേടി അലയുന്നവരേ,ഇതിലെ ഇതിലെ !

ഒരു ക്രിസ്തുവും, ഒരു ബൈബിളും ഒന്ന് ചേർന്നപ്പോൾ നൂറുമേനി  മാമോദീസായും പലമട്ടിൽ ആയിരംതറി ആരാധനാ ആക്രോശങ്ങളും പലതരം കുർബാനയും കൂദാശയും പാട്ടുകുർബാനയും തട്ടുപൊളിപ്പൻ അട്ടഹാസ ഹല്ലെലൂയ്യായും ആരുടെ കല്പനമൂലമാണു, അല്ലെങ്കിൽ ആരുടെ മടയലേഖനം മൂലം ഉരുവായതെന്നു നാളിതുവരെ ഒന്ന് ചിന്തിക്കുക കൂടി ചെയ്യാത്ത ഇരുകാലിയാടുകളേ, ഇതിലെ ഇതിലെ.! 

നാസറായനെ നടുക്കുന്ന ഈ കോലാഹല സഭകളെ വേഗം വിട്ടു ഓടുവീൻ.! ഈ സഭകളെ കയ്യാളുന്ന പുരോഹിത പാസ്റ്റർ മോന്മാർക്കു ക്രിസ്തുവിനെയോ അവൻ ലോകത്തിനു ദാനംചെയ്ത സ്നേഹമാകുന്ന മനുഷ്യചങ്ങലയെക്കുറിച്ചോ, ഭൂവനംതന്നെ സർപ്പൂരമാക്കുന്ന ഈ പുതിയ നിയമത്തിന്റെ  ''സ്നേഹക്കൂടലിനെ'' പ്പറ്റിയോ ഒരു പുട്ടും അറിയുകയില്ല എന്ന് ഞാൻ സത്യമായും നിങ്ങളോടു പറയുന്നു!

ഈ നിക്രിഷ്ട ജീവികളുടെ ഏക ലക്‌ഷ്യം, [അവർക്കൊരു ചുക്കുമറിയാത്ത ദൈവനാമത്തിൽ] നമ്മുടെ ഭക്തിയെ പണമാക്കി 'കന്വേര്റ്റ്' ചെയ്തു,  ആ പണം ദൈവനാമത്തിൽ കയ്യിട്ടുവാരി, ഭൂമിയിൽ സുഖിച്ചു വാഴുക അത്രതന്നെ! ഈ സാത്താൻമാഫിയ സംഘടനകളെ അതിവേഗം വിട്ടോടുവീൻ ! ഓരോ ഗ്രാമങ്ങളിലും നിങ്ങൾ ''അയൽക്കൂടലുകൾ'' ഉണ്ടാക്കുവീൻ ! സുഖദുഃഖങ്ങൾ നല്ലയായൽക്കാരുമായി പങ്കിടുവീൻ ! കലാപവും ചോരപ്പുഴയുമില്ലാത്ത ''പാലുംതേനുമൊഴുകുന്ന'' കനാന്യ വാസികളാകുവീൻ! അതിനെന്തിനു പള്ളിയും പാതിരിമോനും വാകീറിപാസ്റ്ററും പള്ളിപ്പറമ്പും ?

ഇന്നും നാം ഭയക്കുന്ന പള്ളിയിലെ ശവപ്പറമ്പും നരകതുല്യമായ കൂട്ടക്കല്ലറയും അതിലെ നിത്യനരകവും ഓർത്ത് ഇനിയും ഭയപ്പെടേണ്ടാ! നമ്മുടെ ശവങ്ങൾ പള്ളിപ്പറമ്പിൽ കത്തനാർക്കു [പള്ളിവഴക്കിൽ എറിഞ്ഞു കളിക്കാൻ] വിട്ടുകൊടുക്കരുതേ ! ഒരുപിടി ചാരമാകട്ടെയാ മൺകൂടാരം ! എന്റെ ശവം ''ശവദാഹം''  ചെയ്യൂ! ഞാൻ, ഞാനെന്നബോധം ആത്മാവാനന്ദിക്കട്ടെ .....പരമാത്മാ അഥവാ പരിശുദ്ധാത്മാവും സത്യനിത്യ പരമാനന്തമല്ലോ!  ഇതിനായി ഒരു ആലോചനായോഗം [അടുത്ത ഞായർ  11  am ]  എന്റെ ഭവനത്തിൽ കൂടുന്നതിലേയ്ക്ക്, എന്നെ സ്നേഹിക്കുന്നവരെ ഞാൻ സാദരം ക്ഷണിച്ചുകൊള്ളുന്നു  ! എന്ന് വിനയപൂർവം നിങ്ങളുടെ സ്വന്തം samuelkoodal [പ്ളീസ് കാൾ മി മൊബ് 9447333494 ]  

Sunday 14 January 2018

'മകരവിളക്ക്'' തെളിഞ്ഞതുപോലെ ഇന്നെൻറെ മനസും തെളിഞ്ഞു !
രാവിലെ 'ഐഫോൺ' നിറയെ ദൈവവമില്ലാത്ത പൗരോഹിത്യസഭകൾ ലോകമാകെ തകരുന്നതിന്റെ അഞ്ചു ''ന്യൂസ് ചാനൽ'' വാർത്തകൾ ! ഞാനും മീഡിയാകളിലൂടെ എന്റെ സുവിശേഷഘോഷണ ഭാഗമായി ഇതാ ലോകമേ, നിന്റെ [കണ്ണടച്ചിരുട്ടാക്കുന്ന] കണ്ണ് തുറപ്പിക്കാനിതു കുറിക്കുന്നു! നീ കുരുടനായി മരിക്കാനാണ് നിന്റെ യോഗമെങ്കിൽ നീ കണ്ണ് തുറക്കരുതേ // ഇത് നീ വായിക്കരുതേ.. ''തലേലെഴുത്തമക്കി ചുരച്ചാൽ മായില്ല'', കേട്ടിട്ടുണ്ട് !
ഫ്രാൻസിസ് മാർപ്പാപ്പ നാണക്കേടുകാരണമോ /കലിമൂത്ത പൗരോഹിത്യമൊരുക്കുന്ന കൊലച്ചതി മരണഭീതിയാലോ രാജിക്കൊരുങ്ങുന്നു! ജർമ്മനയിൽ തന്നെ ലക്ഷങ്ങൾ കത്തോലിക്കാ സഭ ബഹിഷ്‌ക്കരിക്കുന്നു! ''ആമ്മേൻ'' ''കുറിയേലായിസോൻ'' '' ഹല്ലെലുയ്യ" ''ബാറയ്ക്കുമോർ'' എന്നീ പേരുകളിൽ എക്സ് കന്യാസ്ത്രീകളും കത്തനാര്മാരും, പുണ്യമുള്ള ളോഹകളുടെ പരിശുദ്ധ വ്യഭിചാരക്കഥകൾ പുസ്തകങ്ങളാക്കി ജനത്തിനു
കൂടാശകുർബാന കൊടുക്കുന്നു! ആകെക്കൂടി ബഹുകേമമായി കർത്താവിനു! ഒരു അചായകുടുംബത്തിൽ ജനിക്കാനിടയായതിൽ ഞാനും വിലപിക്കുന്നതു! പള്ളിയെ ''കള്ളന്മാരുടെ ഗുഹ''എന്ന് ശപിച്ച കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ ഹല്ലെലുയ്യ....

പള്ളിവിട്ടോടുന്നവരേ, ശവദാഹം സ്വന്തം വീട്ടുവളപ്പിൽ നടത്തി ,ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ മാതൃക നിങ്ങളും സ്വീകരിപ്പീൻ ! കത്തനാര് പോയി മറ്റു പണിയെടുക്കട്ടെ! ബംഗാളികളേ, ഗോബാക്ക്... ''ജ്ഞാനസ്നാനം അഥവാ മാമോദീസ'' എന്നത് മൂറോൻ പൂശാലല്ല! ആറ്റിൽ മലർത്തി മുക്കലുമല്ല! ആത്മജ്ഞാനത്തിൽ മനസിനെ മുക്കുകയാണ് മാളോരേ ! അതിനു ''ഭഗവത് ഗീത'' തന്നെ ഏകശരണം! മനുഷ്യനാകാൻ മാമോദീസാ വേണ്ടാ // കല്യാണം സർക്കാരറിഞ്ഞു മതി ! കൂദാശ വേണ്ടാ മക്കളുണ്ടാകാൻ, പരസപരം സ്നേഹിച്ചാൽ മതി! ശവദാഹമഗ്നിയിൽ മാത്രം മതി ! മണ്ണായ ദേഹം ഭൂമിയിൻ വീണ്ടുമലിഞ്ഞു ചേരാൻ എന്തിനു പള്ളിപ്പറമ്പും കല്ലറകളും ഈ കൂദാശത്തട്ടിപ്പും !? ഇവയാകെ കത്തനാരുടെ പക്കാ തട്ടിപ്പു// വെറും ഭോഷ്ക്കു! നമുക്കിത് വേണ്ടേ വേണ്ടാ..
കൂടൽപള്ളിയിലെ കൂട്ടക്കല്ലറയുടെ ഒരു അള്ളറിന് ലക്ഷങ്ങൾ നാം വിലകൊടുത്താ പാതാളക്കുഴിയിൽ, അനേകം പഴയ അസ്ഥികൂടങ്ങളുടെ മുകളിൽ നാമെന്തിന് പുഴുവരിച്ചുകിടക്കാൻ നമ്മുടെ തിരുമേനികളെ പള്ളിക്കു കാശുണ്ടാക്കാൻ വിട്ടുകൊടുത്തു സ്വയം ''ഫുൾസ്'' ആകണം? രണ്ടുനാൾ കഴിയില്ലതിനു മുന്നേ ഡാ.. പിന്നെയും ഒരുശവം നമ്മുടെ മുകളിൽ ഡപ്പോന്നു വീണു! ആ സമയം ദയനീയം ... എനിക്ക് വേണ്ടാ... എന്റെ തിരുമേനി ദഹിപ്പിച്ചാൽ മതി! ആഭാസന്മാരായ മെത്രാന്മാരെ കുന്തുരുക്കത്തിൽ മൂടിയാലും നരകംതന്നെ കബറിടം! അവിടെയും ലക്ഷങ്ങളുടെ ധൂർത്ത് .....
ഇതിനു തയ്യാറുള്ളവർ പള്ളിക്കു കൊടുക്കേണ്ട ''പകൽകൊള്ളപ്പണം'' ലഭിക്കാൻ, നിങ്ങളുടെ തിരുമേനികൾ ദഹിപ്പിക്കാൻ ഇന്നേ തീരുമാനമെടുക്കൂ.. ശവദാഹത്തിനുള്ള സൗകര്യം നമ്മുടെ സര്ക്കാര് ജില്ലാതലത്തിൽ ചെയ്യട്ടെ; വോട്ടുകൊടുത്തതല്ലേ നമ്മൾ! ഇല്ലാഞ്ഞാൽ വോട്ടു നമുക്ക് മാറിചെയ്യണം; അത്രതന്നെ! samuelkoodal 9447333494

Friday 12 January 2018

''അഗ്നിപർവതം പുകഞ്ഞു , ഭൂചക്രവാളങ്ങൾ ചുവന്നു ;
മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിരിഞ്ഞു'' 
എന്ന പഴയ സിനിമാഗാനം ഇന്ന് ''ക്രിസ്തീയതയില്ലാത്ത വെപ്പാട്ടിസഭകൾക്കു'' അവയുടെ ശവസംസ്കാര ഗാനമായി ഇനിയും   പാടാമെന്നെനിക്കു തോന്നുന്നു!
പൗരോഹിത്യമെന്ന കാമാർത്തിമൂത്ത അഗ്നിപർവതം സഭകളാകെ, പള്ളികളാകെ പുകഞ്ഞു പൊട്ടാറായി നിൽക്കുന്നു! ചിലയിടങ്ങളിൽ അല്ലറചില്ലറ പൊട്ടലും ചീറ്റലും നടത്തി ദുർഗന്ധമെന്ന നാണക്കേടിന്റെ ലാവാ  ഒഴുക്കുന്നു ! വിശ്വാസികളുടെ മനസിന്റെ ചക്രവാളങ്ങൾ വികാരഭരിതമായി സങ്കടംമൂലം ചുവക്കുന്നു! സഭയുടെ മരണമെന്ന കാലഗുഹയിൽ ആരുമാരുമറിയാതെ ക്രിസ്തുവെന്ന സ്നേഹഗായകന്റെ രക്തത്തിലെ സുവിശേഷപുഷ്പം വിരിയുന്നു പുതിയനിയമ ശുഭകാലപുലരിയ്ക്കായി!  സ്തോത്രമേശുവെ ... 

നാളിതുവരെ പൗരോഹിത്യം പള്ളിയിൽ ചെന്ന കുറ്റത്തിന്, നമ്മുടെ വായിൽ തിരുകിയ ദാവീദിന്റെ അന്പത്തിയൊന്നാം സംകീർത്തനം, ഇനിയും പാതിരിമാർക്കു വഴിനീളെ പാടിപ്പാടി നടക്കാം ളോഹയുടെ നിറഭേദമില്ലാതെ.! ''അതിക്രമത്തിൽ ഞാൻ ഉരുവായി , പാപത്തിൽ സഭയെന്നെ ഗർഭംധരിച്ചു , എന്റെ പാപമെപ്പോഴുമെൻന്റെ മുന്പിലിരിക്കുന്നു,'' എന്നൊക്കെ! ഹിന്ദുമൈത്രി പരിഹസിച്ചു താളമടിക്കട്ടെ ! ക്രിസ്തുവിനാശ്വാസമായി! ഹാവൂ ..

മലീമസമായ പൗരോഹിത്യത്തിന്റെ പാപമൂറുന്ന നാവിനാലുള്ള കൂദാശാജല്പനങ്ങൾ ഉപേക്ഷിച്ചു പള്ളിവിട്ടോടിയ ഭാഗ്യവാന്മാരേ, ഓരോ ഗ്രാമത്തിലുമുള്ള 'വെറൈറ്റി' പള്ളികളിൽനിന്നും ഓരോ കുടുംബം കൂടി ഒരു ''ക്രിസ്തീയ കൂട്ടായ്മ'' ഉണ്ടാക്കുവീൻ !  അവരവരുടെ ശവദാഹം അവരവരുടെ വീട്ടുവളപ്പിൽ ഹിന്ദുസഹോദരങ്ങളെപ്പോലെയാകട്ടെ !സ്വന്തമായി മണ്ണില്ലാത്തവർക്കു ഓരോ ജില്ലാ തോറും  സർക്കാരിന്റെ പൊതുശ്മശാനത്തിൽ ശവദാഹം നടത്താം ! ''കണ്ണീരെന്തിനു വാനമ്പാടി മണ്ണുമണ്ണായ് മറയുമ്പോൾ"?  ''ആത്മാവവനെ ഏൽപ്പിച്ചവനായ ദൈവത്തിങ്കലേക്കു ചെന്നുചേരും'' എന്ന് സോളമനും പഞ്ഞിട്ടുണ്ടല്ലോ!  പിന്നെന്തിനു പേടിക്കാൻ ? ഗീത വായിക്കൂ .. സ്വയമറിഞ്ഞു 
ചുണക്കുട്ടികളാകൂ..  പാതിരി പണിയെടുത്തിനിയും ജീവിക്കട്ടെ !

വ്യഭിചാരിയോസന്മാരെ നാറുന്ന കുപ്പായമൂരിക്കാതെ വീണ്ടും ഭദ്രമായ ആസനങ്ങൾ കൊടുക്കുന്ന വാവാമാരേ, നിങ്ങള്ക്ക് കൈകൂലിയായിക്കിട്ടിയ ബെൻസൂകാറ്  വിറ്റു [''നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുത്തിട്ടു എന്റെ കുരിശു എടുത്തു എന്റെ പിന്നാലെ വരിക''] ഇനിയെങ്കിലും നിങ്ങൾ എളിമയുള്ള ക്രിസ്തീയരാകുവീൻ! കേരളത്തിലൊരു വാവ ''അതിയാനെ കാലനെടുത്താൽ തിരുശേഷിപ്പാകാൻ പോകുന്ന അതിയാന്റെ ശരീര ഭാഗങ്ങൾ പള്ളികളിൽനിന്നും അഡ്വാൻസ് കാശുവാങ്ങി തീറെഴുതിക്കൊടുക്കുന്നതായി'' ഒരു പാതിരി കുമ്പസാരിച്ചെന്നോടു   സത്യം ! ''സഭ മുടിഞ്ഞടീ പെമ്പളേ'' ! samuelkoodal   9447333494      

Thursday 11 January 2018

''അരക്കള്ളനും മുക്കാക്കള്ളനും മെത്രാന്മാർ''
വ്യഭിചാരിയോസന്മാർക്കു കാവൽ സഭയിലെ ഗുണ്ടാഭാസനോസ് മെത്രാൻ ! ജയില്പുള്ളികളും ഗുണ്ടാത്തലവന്മാരും സഭാ മാനേജിങ് കമ്മറ്റിയിൽ ! വഴിയും നീതിയുമറിയാതെ, മെത്രാൻഗുണ്ടയെ ഭയന്ന് മനസ്സിൽ കൂച്ചുവിലങ്ങണിഞ്ഞ പാവം വാവാ! ഇവനെയൊക്കെ പരിശുദ്ധപിതാവേ, തിരുമേനി, എന്ന് വിളിച്ചു വീണ്ടും പുങ്കന്മാരാക്കാൻ കുറെ വാനാറിയാടുകളും! സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !

ഒരുഗതിയും പരഗതിയുമില്ലാത്ത തെരുവുകച്ചവടക്കാരന്റെ അരക്കെട്ടിൽനിന്നും ജനനം ! സെമിനാരിയിൽ പഠിക്കുന്ന കാലത്തെ ''മാനസികരോഗചികിത്സ'' കാരണം സഹപാഠികൾ മെത്രാനാകാൻ ഇവനെ സമ്മതിക്കാതെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചെങ്കിലും   രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടിയോടെ വീണ്ടും പൊരുതി ഒടുവിൽ കളർളോഹയ്ക്കുള്ളിലായി മിടുക്കൻ! കർത്താവിന്റെ മണവാട്ടിയെ വെപ്പാട്ടിയാക്കിയ കുറ്റത്തിന് ഒറ്റിക്കൊടുത്ത കത്തനാരന്മാരെ ആവോളം പീഡിപ്പിച്ചു ! ചോദ്യം ചെയ്യാനെത്തിയ വാവയുടെ  കഴുത്തിനു പിടിച്ചു കൊല്ലാൻ ശ്രമിച്ചു! ഇതിയാൻ ദാനം കൊടുത്ത ശിഷ്ടജീവിതം വാവാ അനുസരണമുള്ള ''കുഞ്ഞുവാവയായി'' ദേവലോകത്ത് നരകത്തിലെന്നോണം കഴിയുന്നു!   സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !

മെത്രാനേ, കൂടെക്കൂടെ പരദേശപ്പണം ബസ്‌ക്കിയമ്മമാർക്കു ദാനംകൊടുത്തു കത്തനാരന്മാരെ അടിമകളാക്കിയാലും നീ കാലത്തിന്റെ ശാപമേറ്റുപോയി! ഞാൻ സഹതപിക്കുന്നു നിന്റെ നാളകളെയോർത്തു / കലികാല ഗ്രഹണസമയമോർത്തു! ഹാ കഷ്ടം ! നീ 
 ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! നീ കൈവയ്പു കൊടുത്ത ഒരു കത്തനാരുടെ 'സജഷൻ'  ''നിന്നെ വരിഞ്ഞുകെട്ടി കടലിൽ തള്ളണമെന്നാണ്''! അല്ലാഞ്ഞാൽ യോനയെപ്പോലെ നീ സഭയെന്ന കപ്പല്ത്തന്നെ  കാലത്തിന്റെ കടലിൽ മുക്കും നിശ്ചയം ! ശപിക്കപ്പെട്ട മണ്ണായ ഇവനെ കുന്തിരുക്കത്തിൽ ഇരുത്തി മൂടുന്ന സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !  

ആഭാസന്മാർക്കു അലമ്പിവാഴാൻ നാടുനീളെ പള്ളികളും കുരിശടികളും ഭദ്രാസനങ്ങളും അരമനകളും, മറ്റനേകം അര്ഥമില്ലാത്ത അർത്ഥങ്ങളും ഉണ്ടാക്കുന്നത് പോരാഞ്ഞിട്ട്, പള്ളിക്കേസുകളും കോടതികളും തന്ന പള്ളികളിലെ വിശ്വാസികളുടെ മനസ്സിൽ ''തീ'' വിതയ്ക്കുന്ന സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !

ആഭാസന്മാരെ വീണ്ടും പൗരോഹിത്യ കർമ്മത്തിനു അനുവദിക്കുന്ന, വിശുദ്ധസ്ഥലം അശുദ്ധമാക്കുന്ന / ക്രിസ്തുവിനെ അപമാനിക്കുന്ന ഈ കുർബാന ഇനിയും ആര് കാണാൻ / തിന്നാൻ വരും? തോട്ടികളെകൊണ്ട് വിരുന്നു വിളബിക്കുന്ന സഭയേ, നാട്ടിലെ കാളകളെയാകെ  കത്തനാരാന്മാരാക്കി പെണ്ണാടുകളെ പള്ളികൾതോറും കുമ്പസാരിപ്പിച്ചു പിഴപ്പിക്കുന്ന കുടുംബംകലക്കി കത്തനാര്മാരുടെ ഫാക്ടറിയായ സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !

സഭയേ, നീ കൊടുത്ത നാറുന്ന ളോഹ വേഗമീ കാണ്ടാമൃഗങ്ങളുടെ ദേഹത്തുനിന്നും അഴിച്ചുമാറ്റൂ ....  അല്ലാഞ്ഞാൽ കാലം നിന്നെ തിരിച്ചറിയും!     samuelkoodal 9447333494  

Wednesday 10 January 2018

''പരിശുദ്ധ പാപികൾ'' !
ശബരിമല മേൽശാന്തിയായിരുന്ന കണ്ഠരര് മഹേന്ദ്രര് പാപിയാണെന്നറിഞ്ഞനാൾ മുതൽ നാളിതുവരെ ആ നട ചവിട്ടാൻ കാലം അയ്യാളെ അനുവദിച്ചില്ല !  വർഷമെത്ര കഴിഞ്ഞു, പാപമോചനമില്ലാതെ ആ അശുദ്ധന്റെ പുണ്യസ്ഥലത്തെ പ്രവേശനം മുടക്കിയ കാലത്തിനു എന്നാണാവോ ഈ നാറിയ സഭകളിലെ പാപികളായ പുരോഹിതർക്ക് അതിവിശുദ്ധസ്ഥലത്തെ പ്രവേശനം വിലക്കുക ? വിലക്ക് കല്പിക്കേണ്ടവർ ഇതിലും പാപികളാകയാൽ LDF / UDF കുറ്റാന്വേഷണ കളിപോലെ കാലത്തെ സഭകൾ കളിപ്പികയാകും ! എങ്കിൽ  കാലക്രമേണ ഇരുകാലിയാടുകൾ ഈ കളിപ്പീര് കമ്പനി വെടിഞ്ഞോടുകതന്നെ ചെയ്യും, ഫലം!

ആഭാസന്മാരെന്നു സഭയെ സ്വയമറിയിച്ച മെത്രാനെയും കത്തനാരെയും സഥലംമാറ്റുന്ന സഭയേ,  നിന്നെ തിരുത്താൻ യുവജനം [ആടുകളല്ല തങ്ങളെന്ന ബോധമുണർന്നവർ] നാളെ ഇവറ്റകളെ വിശുദ്ധസ്ഥലത്തു കയറ്റുകയില്ല നിശ്ചയം ! വാവാമാരെ .ജാഗ്രതൈ !  സഭ നശിച്ചാൽ പുതിയ പുതിയ മെഴ്സിഡീസുകൾ കുടുംബക്കാര് വാങ്ങിത്തരുമോ? ഇല്ല ഓർത്തോണം ! തനിക്കുനേരെ ഈ കുറ്റവാളികൾ വിരല്ചൂണ്ടുമെന്ന ഉൾഭയമാണെങ്കിൽ കണ്ണടച്ച് നീതി നടപ്പാക്കൂ വാവാമാരെ..  മറ്റൊരുകാര്യം ഇവന്മാർക്കാ വിശുദ്ധവസ്ത്രം ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ദേഹത്തണിയാനും ശാപം കൂട്ടാനും എങ്ങിനെ കഴിയുന്നു?എന്നതാണ്! 

മാവേലിക്കരയിൽ ആസനമുറപ്പിച്ച അമേരിക്കൻ വ്യഭിചാരിയോസിനെ ഇനിയും അംശവടിയോടെ പള്ളിമുറ്റത്തു കണ്ടാൽ ചിലപ്പോൾ യുവജനങ്ങൾ വിരട്ടിയോടിച്ചിരിക്കും ! കൂടുതൽ നാണക്കേടിയിലേയ്ക്ക് സഭയെ നയിക്കണമെന്ന വാശിയിലാണല്ലോ വാവാമാരുടെ ഈ മുടിഞ്ഞ മൗനം! വ്യഭിചാരിയോസിന്റെ പീഡനത്തിൽ മനംനൊന്ത് ''മലങ്കരകാതോലിക്കാ '' തിരുസന്നിധിയിൽ അഭയം കൊണ്ട റെവ :ബിറ്റിമാത്യു ജീവനോടെ കേരളത്തിലുണ്ട് ഒരായിരം നാറിയ പൗരോഹിത്യ കഥകളുമായി! [ഈ കഥകൾ ആരാനും സിനിമായാക്കിയാൽ അച്ചായന്മാർക്ക്  ചിലപ്പോൾ ബുദ്ധി കിളിച്ചയ്ക്കും !

ശബരിമലയിലെ വിശുദ്ധി നമ്മുടെ [ആവശ്യമില്ലാത്ത] ഈ അൾത്താരകൾക്കും വേണ്ടേ മെത്രാൻകൂട്ടമേ ? വേഗം ഒരു സുന്നഹദോസ് കൂടി ദേവലോകങ്ങൾ ''മെർസിഡീസിന്റെ ഷോറൂമുകളാക്കൂ'',  മനനമില്ലാത്ത ഇരുകാലി ആടുകൾ കണ്ടിട്ടന്തിക്കട്ടെ !  
അല്ലാഞ്ഞാൽ ഇവന്മാരിനിയും വിശുദ്ധസ്ഥലത്തു കയറിയാൽ, [എല്ലാമറിയുന്ന ആടുകൾക്ക് ബോധോദയം ഉണ്ടായാൽ] കളിമാറും നിശ്ചയം! കോശി ജോർജ് എന്ന വരിഞ്ഞവിളക്കത്തനാര് നാസറായന്റെ ചമ്മട്ടിയുമായി ഈ നാറിയ പൗരോഹിത്യത്തെ പള്ളികളിൽനിന്നും, അന്തസുള്ള വിശ്വാസികളുടെ മനസുകളിനിന്നും  ആട്ടിയോടിക്കാൻ അവതരിച്ചിരിക്കുന്നു!  ''ധർമസ്ഥാപനാര്ത്ഥായ സംഭവാമി യുഗേ യുഗേ'' എന്ന ഗീതയിലെ ഭഗവാന്റെ പ്രോമിസണാ കത്തനാർ എന്ന് തോന്നിപ്പോകുന്നു ! അതിയാന്റെ ഉഗ്രൻ ''ഓഡിയോ കൂദാശകൾ'' മൂന്നെണ്ണം ചെവികൾതേടി ഇന്റർനെറ്റിൽ അലയുന്നു ലോകമാകെ വാവാമാരെ..    ഉണരൂ വേഗം, ഉറക്കം നടിച്ചു ദേവലോകങ്ങളിൽ സ്ഥിരം പള്ളിക്കൊള്ളാതെ ..   കാലിന്റെ കീഴിലെ മണ്ണൊലിച്ചാൽ അറിയാത്ത മരവിപ്പോയിതു?! samuelkoodal 9447333494

Tuesday 9 January 2018

''ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും '' എന്ന കണക്കൊരു വാവാ !
കുഞ്ഞുവാവയല്ല, കാതോലിക്കാവാവാ ! ഇതിനെ ''ഓർത്തഡോൿസ് ഗതികേട് '' എന്നും വിളിക്കാം ! ബുദ്ധിയുള്ള കോർഎപ്പിയോകൾ പറയുന്നത് ''ഇതിയാന്റെ കാലത്തീ സഭ മുടിയും''  എന്നുമാണ്! ദൈവമേ, ''ന:ചൊല്ലാകരുതേ''  ആശിക്കുന്നു !നമുക്കാശിക്കാനല്ലേപറ്റൂ?
തീരുമാനമൊക്കെ  കാലത്തിന്റെതല്ലോ!

''കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ'' എന്ന് യേശു പ്രാർത്ഥിച്ചിട്ടാ പിതാവുകേട്ടോ? ഇല്ല!  പ്രാർത്ഥന കേൾക്കാത്ത  ഒരുത്തനിട്ടു പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു കാലം കൊഴിക്കുന്ന പാഴ്ജന്മങ്ങൾ!അതാണച്ചായന്മാർ / അച്ചായത്തികൾ! പ്രാർത്ഥിപ്പിച്ചിവനെയൊക്കെ  മുടിക്കുന്നവന്റെ പേര് ''പാതിരി''..  ''കത്താവേ കർത്താവേ എന്ന് വിളിക്കുന്ന ഏവനുമല്ല ,പിന്നയോ എന്റെ ഇഷ്ടം ചെയ്യുന്നവനയാണെനിയ്ക്കു വേണ്ടതെന്നു'' നാസറായൻ  മൊഴിഞ്ഞതൊരു കഞ്ഞിയും കേട്ടുമില്ലിന്നോളം! ബഹുചേലായി കുരിശിതനു! 

''കഴുവർടമോനെ'' എന്ന പാഴ്‌വാക്കിന്റെ പൊരുൾ ഞാനെന്റെ കുട്ടിക്കാലത്തു എന്റപ്പച്ചനോട് ചോദിച്ചപ്പോൾ, ''കഴുവേൽ [കുരിശിൽ]  കയറിയവന്റെ [ക്രിസ്തുവിന്റെ ] മോനെ'' എന്നാണെന്നു എന്റപ്പച്ചൻ തർജിമ ചെയ്തു തന്നതിനും ഞാൻ ഓർക്കുന്നു! 
അതുപോലേ വഴിപിഴച്ച മെത്രാൻ / പാതിരികളെ  ഒരു ''മോനെ''വിളിച്ചു 
''ഊരടാ കുപ്പായം'' എന്ന് പറയേണ്ടുന്ന വാവാ, സഭയിൽ ചുമ്മാതെ കുഞ്ഞുകളിച്ചിതിനെ മുടിക്കുന്നത് കാണുമ്പോൾ നാം ഇരുകാലിയാടുകൾ ദുഃഖിക്കണം നിശ്ചയം! അതിനു പകരം ''നീതിബോധം നശിച്ച ന്യായാധിപന്റെ'' കണക്കെ ഈ എമ്പോക്കിക്കൊക്കെ സ്ഥലം മാറ്റം കൊടുത്ത് പൊറുപ്പിക്കുന്ന ഈ  തിന്മയെ ......ഹാ കഷ്ടം സഭയെ..  ''കണ്ണേ മടങ്ങുക ....''

അമേരിക്കയിൽ പോയി വ്യഭിചാരത്തിന് ഡോക്ടറേറ്റ് എടുത്ത പുത്തൂക്കാരൻ മെത്രാനെ, അവിടുത്തെ ജൈലിൽനിന്നും കഷ്ടിച്ച് രക്ഷിച്ചു മാവേലിക്കരയ്ക്കു ശാപമായി വീണ്ടും ആസനം കൊടുത്ത ഈ നാറിയ സഭയെ മാലാഖമാർ വാഴ്ത്തുമോ! അവനൊരു ഓട്ടോ റിക്ഷാ വാങ്ങിക്കൊടുത്തു കുപ്പായവും ചട്ടിത്തൊപ്പിയും [മോശയെ അപമാനിക്കുന്ന ] അംശവടിയും വാങ്ങി ഒരു ''മോനെ'' വിളിക്കാമായിരുന്നു നമ്മുടെ വാവായ്ക്കു! ചെയ്തില്ല! 

കത്തനാരന്മാരുടെ ലിസ്റ്റു പറയുന്നില്ല വെറും നേരമ്പോക്കു കാരണം ! നാഷണൽ ഹൈവേയിൽ കാറിലിട്ടു വ്യഭചാരിച്ചവനെ ളോഹയൂരാതെ ബോംബായിക്കു ട്രാൻസ്ഫെർ കൊടുത്താലേ സൂക്കേട് മാറില്ല വാവായെ..  പ്ളീസ് അണ്ടർ സ്റ്റാൻഡ് ... 

ക്ഷമ നശിച്ച ഒരു കത്തനാർ സഭയിലെ സകല പാതിരി മെത്രാന്മാരെയും ശപിക്കുന്ന ഓഡിയോ നാടാകെ പരക്കുന്നു ! "കഴുതമേലേരിയോനേ കളിയാക്കുന്ന വാവയുടെ കോടികളുടെ കാറും നാളെ ശാപമാകും ! acകാറിലിരുന്നും വിയർക്കുന്ന ''പാവംവാവാ''!

''മൂത്തവർ ചൊല്ലും മുതുനെല്ലിക്ക മുൻപേ കയ്‌ക്കും,  പിന്നെ മധുരിക്കും '' എന്ന ചൊല്ലുപോലെ ആകാതിരുന്നാൽ നന്ന് ! 1947 മാർച്ച് ഫസ്റ്റ് ആണ് എന്റെ ജന്മദിനം ! ഓക്കേ ?  ''കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ'' samuelkoodal  മൊബൈൽ 9447333494

Thursday 4 January 2018

അണപൊട്ടിയൊഴുകുന്ന അപമാനം!
2017dec31നു മുൻപേ മുല്ലപ്പെരിയാർഡാമു പൊട്ടി സീറോമലബാർ സഭ കൊടികുത്തിവാഴുന്ന ജില്ലകളാകെ ഒഴുകിപ്പോയി, സഭതന്നെ  സിറോയാകുമെന്ന പ്രവചനം ഇതാ സത്യമായി ! 

ക്രിസ്തുവിന്റെ ശരീരത്തിന് യൂദായും അന്നത്തെ കയ്യാപ്പാമെത്രാനും കൂടി നിശ്ചയിച്ച മുപ്പതു വെള്ളിക്കാശു, കൂദാശചെയ്തു പെരുപ്പിച്ച കോടികൾ സഭയിൽനിന്നും തട്ടിയെടുത്തു വെപ്പാട്ടിമാർക്കു കൊടുക്കാൻ മെത്രാന്മാർ ശ്രമിച്ചത് കാലം കണ്ടുപിടിച്ചു ! നാട്ടുകാരുടെ നോട്ടത്തിലെ  നാണക്കേടിൽ മുങ്ങി മരിച്ച ജനം പള്ളിപ്പറമ്പിൽ                                   ശവമടക്കില്ലാതെ ശ്രീ.ജോസ്ഫ്പുലിക്കുന്നേലിനെപ്പോലെ മനസിന്റെ ചിതയിൽ ദഹിച്ചില്ലാതെയായി !  മെത്രാനേ/കർദ്ദിനാളെ,  ഇനീ നിനക്കു ''മൂറോൻ എണ്ണ'' കാച്ചേണ്ടിവരികയില്ല! കാരണം ജനം നിന്നെ തിരിച്ചറിഞ്ഞു! അവരുടെ പിതാക്കന്മാരെ ചതിച്ച നിന്റെ കപടആത്മീയത അവർക്കു പകൽപോലെ വെളിവായി! 
ഇത്രയും നാൾ പരമചെറ്റയായ നിൻറെമുന്നിൽ സ്വയം മനസ് നഗ്നമാക്കിയ വൃത്തികെട്ട ''കുമ്പസാരകൂദാശയോർത്തു'',/അതിലെ classone  പറ്റിരിനെയോർത്തു നാണിക്കുന്നു! നിന്നെയൊക്കെ സുഖത്തിൽ  വാഴിക്കാൻ വിയർപ്പൊഴുക്കിയതോർത്തു നാണിക്കുന്നു!     

ജനം പള്ളികളിൽ  നിന്നും ലോകമാകെ ഓടിയകലുന്നു! ജനം പോകാതെ,അമേരിക്കയിലും യൂറോപ്പിലും അടഞ്ഞുപോയ പള്ളികൾ വിലയ്ക്ക് വാങ്ങി ആരോ അമ്പലങ്ങളാക്കുന്നു! അതുപോലെ ''വിൽക്കാനുണ്ട് പള്ളികൾ'' എന്ന പരസ്യം കേരളമാകെ നാളെ വഴിയോരകാഴ്ചകളാകും നിശ്ചയം  ...  ''സ്വയമറിഞ്ഞവന് {ഞാനും പിതാവായ ദൈവവും ഒന്നാകുന്നു} എന്തിനിനിയും പാതിരി, നിന്നെയും നിന്റെ അടിമത്തവും നീ കൊതിപ്പിച്ച പറുദീസയും ?  
കൂടാശക്കച്ചവടം നിന്ന നിലയ്ക്കിനിയും എന്താണാവോ പരിപാടി? പണിയെടുത്തു ജീവിക്കാനറിയില്ലെങ്കിലും അഹങ്കാരത്തിന്റെ മുകളിൽ കിടന്നുറങ്ങിയ മോന്മാരിനിയും എവിടെ എങ്ങിനെ കിടക്കും? കിടന്നാലുറക്കം വരുമോ ആവൊ ? കപട രാഷ്ട്രീയക്കാരെ വെല്ലുന്ന തൊലിക്കട്ടിയുള്ള മെത്രാൻ/പാതിരിമാർക്കു കൊച്ചിയിലും കൊതുകുകടി പേടിക്കേണ്ട!

ഇവരെ കുറ്റക്കാരാക്കി ശിക്ഷിക്കാനിവിയിന്നൊരു സർക്കാറുണ്ടോ? കാലമേ, ഇനി ഉണ്ടാകുമോ? ജനം വോട്ടു മാറി ചെയ്താലുണ്ടാകും നിശ്ചയം ! ജനമേ ചിന്തിക്കു ..  നാം ആടുകളല്ല വോട്ടവകാശമുള്ള മനുഷ്യരാണ്! ! ആലോചിച്ചു വോട്ടു ചെയ്‌താൽ മാറ്റങ്ങൾ താനേ വരും!

ഒരു അച്ചായ്ക്കുടുംബത്തിൽ ജനിക്കാനിടവന്നതോർത്തു ഞാൻ വിലപിക്കുന്നു! ആത്മീകാന്ധത കാരണം തന്നിലെ ബോധമെന്ന ദൈവചൈതന്യത്തെ സ്വയമറിയാൻ കഴിയാതെപോയ എന്റെ പിതാക്കന്മാരെയോർത്തു ഞാൻ വിലപിക്കുന്നു! എന്റെ മക്കൾ എന്റെയസ്തികൾ  തേടി പള്ളിപ്പറമ്പിൽ നാളെ അലയാൻ ഇടവരാതെയിരിക്കാൻ, ശ്രീ.ജോസഫ് പുലിക്കുന്നേലിനെപ്പോലെ, ഞാൻ വെടിയുന്നു ഈ ദേഹം ദഹിപ്പിക്കുകയെ ആകാവേ എന്ന് ലോകമേ,  എന്റെമക്കളെ ഞാൻ വീണ്ടും പ്രാർത്ഥിക്കുന്നു! samuelkoodal  9447333494