Thursday 18 January 2018

''അയൽക്കൂടൽ''!   [സാമുവേൽകൂടൽ, 19  jan  2018 ] 9447333494

ഇന്നും അയൽക്കാരനെ സ്നേക്കാനാവാതെ അലയുന്ന മനസുകളേ, ഇതിലെ ഇതിലെ ! വീടിനു തൊട്ടടുത്തൊരു പള്ളിയുണ്ടായിട്ടും സഭാസ്നേഹംമൂലം മയിലുകൾതാണ്ടി അകലെയായുള്ള സഭാപള്ളിമുറ്റത്തെത്തേടി അലയുന്നവരേ,ഇതിലെ ഇതിലെ !

ഒരു ക്രിസ്തുവും, ഒരു ബൈബിളും ഒന്ന് ചേർന്നപ്പോൾ നൂറുമേനി  മാമോദീസായും പലമട്ടിൽ ആയിരംതറി ആരാധനാ ആക്രോശങ്ങളും പലതരം കുർബാനയും കൂദാശയും പാട്ടുകുർബാനയും തട്ടുപൊളിപ്പൻ അട്ടഹാസ ഹല്ലെലൂയ്യായും ആരുടെ കല്പനമൂലമാണു, അല്ലെങ്കിൽ ആരുടെ മടയലേഖനം മൂലം ഉരുവായതെന്നു നാളിതുവരെ ഒന്ന് ചിന്തിക്കുക കൂടി ചെയ്യാത്ത ഇരുകാലിയാടുകളേ, ഇതിലെ ഇതിലെ.! 

നാസറായനെ നടുക്കുന്ന ഈ കോലാഹല സഭകളെ വേഗം വിട്ടു ഓടുവീൻ.! ഈ സഭകളെ കയ്യാളുന്ന പുരോഹിത പാസ്റ്റർ മോന്മാർക്കു ക്രിസ്തുവിനെയോ അവൻ ലോകത്തിനു ദാനംചെയ്ത സ്നേഹമാകുന്ന മനുഷ്യചങ്ങലയെക്കുറിച്ചോ, ഭൂവനംതന്നെ സർപ്പൂരമാക്കുന്ന ഈ പുതിയ നിയമത്തിന്റെ  ''സ്നേഹക്കൂടലിനെ'' പ്പറ്റിയോ ഒരു പുട്ടും അറിയുകയില്ല എന്ന് ഞാൻ സത്യമായും നിങ്ങളോടു പറയുന്നു!

ഈ നിക്രിഷ്ട ജീവികളുടെ ഏക ലക്‌ഷ്യം, [അവർക്കൊരു ചുക്കുമറിയാത്ത ദൈവനാമത്തിൽ] നമ്മുടെ ഭക്തിയെ പണമാക്കി 'കന്വേര്റ്റ്' ചെയ്തു,  ആ പണം ദൈവനാമത്തിൽ കയ്യിട്ടുവാരി, ഭൂമിയിൽ സുഖിച്ചു വാഴുക അത്രതന്നെ! ഈ സാത്താൻമാഫിയ സംഘടനകളെ അതിവേഗം വിട്ടോടുവീൻ ! ഓരോ ഗ്രാമങ്ങളിലും നിങ്ങൾ ''അയൽക്കൂടലുകൾ'' ഉണ്ടാക്കുവീൻ ! സുഖദുഃഖങ്ങൾ നല്ലയായൽക്കാരുമായി പങ്കിടുവീൻ ! കലാപവും ചോരപ്പുഴയുമില്ലാത്ത ''പാലുംതേനുമൊഴുകുന്ന'' കനാന്യ വാസികളാകുവീൻ! അതിനെന്തിനു പള്ളിയും പാതിരിമോനും വാകീറിപാസ്റ്ററും പള്ളിപ്പറമ്പും ?

ഇന്നും നാം ഭയക്കുന്ന പള്ളിയിലെ ശവപ്പറമ്പും നരകതുല്യമായ കൂട്ടക്കല്ലറയും അതിലെ നിത്യനരകവും ഓർത്ത് ഇനിയും ഭയപ്പെടേണ്ടാ! നമ്മുടെ ശവങ്ങൾ പള്ളിപ്പറമ്പിൽ കത്തനാർക്കു [പള്ളിവഴക്കിൽ എറിഞ്ഞു കളിക്കാൻ] വിട്ടുകൊടുക്കരുതേ ! ഒരുപിടി ചാരമാകട്ടെയാ മൺകൂടാരം ! എന്റെ ശവം ''ശവദാഹം''  ചെയ്യൂ! ഞാൻ, ഞാനെന്നബോധം ആത്മാവാനന്ദിക്കട്ടെ .....പരമാത്മാ അഥവാ പരിശുദ്ധാത്മാവും സത്യനിത്യ പരമാനന്തമല്ലോ!  ഇതിനായി ഒരു ആലോചനായോഗം [അടുത്ത ഞായർ  11  am ]  എന്റെ ഭവനത്തിൽ കൂടുന്നതിലേയ്ക്ക്, എന്നെ സ്നേഹിക്കുന്നവരെ ഞാൻ സാദരം ക്ഷണിച്ചുകൊള്ളുന്നു  ! എന്ന് വിനയപൂർവം നിങ്ങളുടെ സ്വന്തം samuelkoodal [പ്ളീസ് കാൾ മി മൊബ് 9447333494 ]  

No comments:

Post a Comment

Note: only a member of this blog may post a comment.