Wednesday 10 January 2018

''പരിശുദ്ധ പാപികൾ'' !
ശബരിമല മേൽശാന്തിയായിരുന്ന കണ്ഠരര് മഹേന്ദ്രര് പാപിയാണെന്നറിഞ്ഞനാൾ മുതൽ നാളിതുവരെ ആ നട ചവിട്ടാൻ കാലം അയ്യാളെ അനുവദിച്ചില്ല !  വർഷമെത്ര കഴിഞ്ഞു, പാപമോചനമില്ലാതെ ആ അശുദ്ധന്റെ പുണ്യസ്ഥലത്തെ പ്രവേശനം മുടക്കിയ കാലത്തിനു എന്നാണാവോ ഈ നാറിയ സഭകളിലെ പാപികളായ പുരോഹിതർക്ക് അതിവിശുദ്ധസ്ഥലത്തെ പ്രവേശനം വിലക്കുക ? വിലക്ക് കല്പിക്കേണ്ടവർ ഇതിലും പാപികളാകയാൽ LDF / UDF കുറ്റാന്വേഷണ കളിപോലെ കാലത്തെ സഭകൾ കളിപ്പികയാകും ! എങ്കിൽ  കാലക്രമേണ ഇരുകാലിയാടുകൾ ഈ കളിപ്പീര് കമ്പനി വെടിഞ്ഞോടുകതന്നെ ചെയ്യും, ഫലം!

ആഭാസന്മാരെന്നു സഭയെ സ്വയമറിയിച്ച മെത്രാനെയും കത്തനാരെയും സഥലംമാറ്റുന്ന സഭയേ,  നിന്നെ തിരുത്താൻ യുവജനം [ആടുകളല്ല തങ്ങളെന്ന ബോധമുണർന്നവർ] നാളെ ഇവറ്റകളെ വിശുദ്ധസ്ഥലത്തു കയറ്റുകയില്ല നിശ്ചയം ! വാവാമാരെ .ജാഗ്രതൈ !  സഭ നശിച്ചാൽ പുതിയ പുതിയ മെഴ്സിഡീസുകൾ കുടുംബക്കാര് വാങ്ങിത്തരുമോ? ഇല്ല ഓർത്തോണം ! തനിക്കുനേരെ ഈ കുറ്റവാളികൾ വിരല്ചൂണ്ടുമെന്ന ഉൾഭയമാണെങ്കിൽ കണ്ണടച്ച് നീതി നടപ്പാക്കൂ വാവാമാരെ..  മറ്റൊരുകാര്യം ഇവന്മാർക്കാ വിശുദ്ധവസ്ത്രം ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ദേഹത്തണിയാനും ശാപം കൂട്ടാനും എങ്ങിനെ കഴിയുന്നു?എന്നതാണ്! 

മാവേലിക്കരയിൽ ആസനമുറപ്പിച്ച അമേരിക്കൻ വ്യഭിചാരിയോസിനെ ഇനിയും അംശവടിയോടെ പള്ളിമുറ്റത്തു കണ്ടാൽ ചിലപ്പോൾ യുവജനങ്ങൾ വിരട്ടിയോടിച്ചിരിക്കും ! കൂടുതൽ നാണക്കേടിയിലേയ്ക്ക് സഭയെ നയിക്കണമെന്ന വാശിയിലാണല്ലോ വാവാമാരുടെ ഈ മുടിഞ്ഞ മൗനം! വ്യഭിചാരിയോസിന്റെ പീഡനത്തിൽ മനംനൊന്ത് ''മലങ്കരകാതോലിക്കാ '' തിരുസന്നിധിയിൽ അഭയം കൊണ്ട റെവ :ബിറ്റിമാത്യു ജീവനോടെ കേരളത്തിലുണ്ട് ഒരായിരം നാറിയ പൗരോഹിത്യ കഥകളുമായി! [ഈ കഥകൾ ആരാനും സിനിമായാക്കിയാൽ അച്ചായന്മാർക്ക്  ചിലപ്പോൾ ബുദ്ധി കിളിച്ചയ്ക്കും !

ശബരിമലയിലെ വിശുദ്ധി നമ്മുടെ [ആവശ്യമില്ലാത്ത] ഈ അൾത്താരകൾക്കും വേണ്ടേ മെത്രാൻകൂട്ടമേ ? വേഗം ഒരു സുന്നഹദോസ് കൂടി ദേവലോകങ്ങൾ ''മെർസിഡീസിന്റെ ഷോറൂമുകളാക്കൂ'',  മനനമില്ലാത്ത ഇരുകാലി ആടുകൾ കണ്ടിട്ടന്തിക്കട്ടെ !  
അല്ലാഞ്ഞാൽ ഇവന്മാരിനിയും വിശുദ്ധസ്ഥലത്തു കയറിയാൽ, [എല്ലാമറിയുന്ന ആടുകൾക്ക് ബോധോദയം ഉണ്ടായാൽ] കളിമാറും നിശ്ചയം! കോശി ജോർജ് എന്ന വരിഞ്ഞവിളക്കത്തനാര് നാസറായന്റെ ചമ്മട്ടിയുമായി ഈ നാറിയ പൗരോഹിത്യത്തെ പള്ളികളിൽനിന്നും, അന്തസുള്ള വിശ്വാസികളുടെ മനസുകളിനിന്നും  ആട്ടിയോടിക്കാൻ അവതരിച്ചിരിക്കുന്നു!  ''ധർമസ്ഥാപനാര്ത്ഥായ സംഭവാമി യുഗേ യുഗേ'' എന്ന ഗീതയിലെ ഭഗവാന്റെ പ്രോമിസണാ കത്തനാർ എന്ന് തോന്നിപ്പോകുന്നു ! അതിയാന്റെ ഉഗ്രൻ ''ഓഡിയോ കൂദാശകൾ'' മൂന്നെണ്ണം ചെവികൾതേടി ഇന്റർനെറ്റിൽ അലയുന്നു ലോകമാകെ വാവാമാരെ..    ഉണരൂ വേഗം, ഉറക്കം നടിച്ചു ദേവലോകങ്ങളിൽ സ്ഥിരം പള്ളിക്കൊള്ളാതെ ..   കാലിന്റെ കീഴിലെ മണ്ണൊലിച്ചാൽ അറിയാത്ത മരവിപ്പോയിതു?! samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.