Tuesday 9 January 2018

''ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും '' എന്ന കണക്കൊരു വാവാ !
കുഞ്ഞുവാവയല്ല, കാതോലിക്കാവാവാ ! ഇതിനെ ''ഓർത്തഡോൿസ് ഗതികേട് '' എന്നും വിളിക്കാം ! ബുദ്ധിയുള്ള കോർഎപ്പിയോകൾ പറയുന്നത് ''ഇതിയാന്റെ കാലത്തീ സഭ മുടിയും''  എന്നുമാണ്! ദൈവമേ, ''ന:ചൊല്ലാകരുതേ''  ആശിക്കുന്നു !നമുക്കാശിക്കാനല്ലേപറ്റൂ?
തീരുമാനമൊക്കെ  കാലത്തിന്റെതല്ലോ!

''കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ'' എന്ന് യേശു പ്രാർത്ഥിച്ചിട്ടാ പിതാവുകേട്ടോ? ഇല്ല!  പ്രാർത്ഥന കേൾക്കാത്ത  ഒരുത്തനിട്ടു പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു കാലം കൊഴിക്കുന്ന പാഴ്ജന്മങ്ങൾ!അതാണച്ചായന്മാർ / അച്ചായത്തികൾ! പ്രാർത്ഥിപ്പിച്ചിവനെയൊക്കെ  മുടിക്കുന്നവന്റെ പേര് ''പാതിരി''..  ''കത്താവേ കർത്താവേ എന്ന് വിളിക്കുന്ന ഏവനുമല്ല ,പിന്നയോ എന്റെ ഇഷ്ടം ചെയ്യുന്നവനയാണെനിയ്ക്കു വേണ്ടതെന്നു'' നാസറായൻ  മൊഴിഞ്ഞതൊരു കഞ്ഞിയും കേട്ടുമില്ലിന്നോളം! ബഹുചേലായി കുരിശിതനു! 

''കഴുവർടമോനെ'' എന്ന പാഴ്‌വാക്കിന്റെ പൊരുൾ ഞാനെന്റെ കുട്ടിക്കാലത്തു എന്റപ്പച്ചനോട് ചോദിച്ചപ്പോൾ, ''കഴുവേൽ [കുരിശിൽ]  കയറിയവന്റെ [ക്രിസ്തുവിന്റെ ] മോനെ'' എന്നാണെന്നു എന്റപ്പച്ചൻ തർജിമ ചെയ്തു തന്നതിനും ഞാൻ ഓർക്കുന്നു! 
അതുപോലേ വഴിപിഴച്ച മെത്രാൻ / പാതിരികളെ  ഒരു ''മോനെ''വിളിച്ചു 
''ഊരടാ കുപ്പായം'' എന്ന് പറയേണ്ടുന്ന വാവാ, സഭയിൽ ചുമ്മാതെ കുഞ്ഞുകളിച്ചിതിനെ മുടിക്കുന്നത് കാണുമ്പോൾ നാം ഇരുകാലിയാടുകൾ ദുഃഖിക്കണം നിശ്ചയം! അതിനു പകരം ''നീതിബോധം നശിച്ച ന്യായാധിപന്റെ'' കണക്കെ ഈ എമ്പോക്കിക്കൊക്കെ സ്ഥലം മാറ്റം കൊടുത്ത് പൊറുപ്പിക്കുന്ന ഈ  തിന്മയെ ......ഹാ കഷ്ടം സഭയെ..  ''കണ്ണേ മടങ്ങുക ....''

അമേരിക്കയിൽ പോയി വ്യഭിചാരത്തിന് ഡോക്ടറേറ്റ് എടുത്ത പുത്തൂക്കാരൻ മെത്രാനെ, അവിടുത്തെ ജൈലിൽനിന്നും കഷ്ടിച്ച് രക്ഷിച്ചു മാവേലിക്കരയ്ക്കു ശാപമായി വീണ്ടും ആസനം കൊടുത്ത ഈ നാറിയ സഭയെ മാലാഖമാർ വാഴ്ത്തുമോ! അവനൊരു ഓട്ടോ റിക്ഷാ വാങ്ങിക്കൊടുത്തു കുപ്പായവും ചട്ടിത്തൊപ്പിയും [മോശയെ അപമാനിക്കുന്ന ] അംശവടിയും വാങ്ങി ഒരു ''മോനെ'' വിളിക്കാമായിരുന്നു നമ്മുടെ വാവായ്ക്കു! ചെയ്തില്ല! 

കത്തനാരന്മാരുടെ ലിസ്റ്റു പറയുന്നില്ല വെറും നേരമ്പോക്കു കാരണം ! നാഷണൽ ഹൈവേയിൽ കാറിലിട്ടു വ്യഭചാരിച്ചവനെ ളോഹയൂരാതെ ബോംബായിക്കു ട്രാൻസ്ഫെർ കൊടുത്താലേ സൂക്കേട് മാറില്ല വാവായെ..  പ്ളീസ് അണ്ടർ സ്റ്റാൻഡ് ... 

ക്ഷമ നശിച്ച ഒരു കത്തനാർ സഭയിലെ സകല പാതിരി മെത്രാന്മാരെയും ശപിക്കുന്ന ഓഡിയോ നാടാകെ പരക്കുന്നു ! "കഴുതമേലേരിയോനേ കളിയാക്കുന്ന വാവയുടെ കോടികളുടെ കാറും നാളെ ശാപമാകും ! acകാറിലിരുന്നും വിയർക്കുന്ന ''പാവംവാവാ''!

''മൂത്തവർ ചൊല്ലും മുതുനെല്ലിക്ക മുൻപേ കയ്‌ക്കും,  പിന്നെ മധുരിക്കും '' എന്ന ചൊല്ലുപോലെ ആകാതിരുന്നാൽ നന്ന് ! 1947 മാർച്ച് ഫസ്റ്റ് ആണ് എന്റെ ജന്മദിനം ! ഓക്കേ ?  ''കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ'' samuelkoodal  മൊബൈൽ 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.