Thursday 4 January 2018

അണപൊട്ടിയൊഴുകുന്ന അപമാനം!
2017dec31നു മുൻപേ മുല്ലപ്പെരിയാർഡാമു പൊട്ടി സീറോമലബാർ സഭ കൊടികുത്തിവാഴുന്ന ജില്ലകളാകെ ഒഴുകിപ്പോയി, സഭതന്നെ  സിറോയാകുമെന്ന പ്രവചനം ഇതാ സത്യമായി ! 

ക്രിസ്തുവിന്റെ ശരീരത്തിന് യൂദായും അന്നത്തെ കയ്യാപ്പാമെത്രാനും കൂടി നിശ്ചയിച്ച മുപ്പതു വെള്ളിക്കാശു, കൂദാശചെയ്തു പെരുപ്പിച്ച കോടികൾ സഭയിൽനിന്നും തട്ടിയെടുത്തു വെപ്പാട്ടിമാർക്കു കൊടുക്കാൻ മെത്രാന്മാർ ശ്രമിച്ചത് കാലം കണ്ടുപിടിച്ചു ! നാട്ടുകാരുടെ നോട്ടത്തിലെ  നാണക്കേടിൽ മുങ്ങി മരിച്ച ജനം പള്ളിപ്പറമ്പിൽ                                   ശവമടക്കില്ലാതെ ശ്രീ.ജോസ്ഫ്പുലിക്കുന്നേലിനെപ്പോലെ മനസിന്റെ ചിതയിൽ ദഹിച്ചില്ലാതെയായി !  മെത്രാനേ/കർദ്ദിനാളെ,  ഇനീ നിനക്കു ''മൂറോൻ എണ്ണ'' കാച്ചേണ്ടിവരികയില്ല! കാരണം ജനം നിന്നെ തിരിച്ചറിഞ്ഞു! അവരുടെ പിതാക്കന്മാരെ ചതിച്ച നിന്റെ കപടആത്മീയത അവർക്കു പകൽപോലെ വെളിവായി! 
ഇത്രയും നാൾ പരമചെറ്റയായ നിൻറെമുന്നിൽ സ്വയം മനസ് നഗ്നമാക്കിയ വൃത്തികെട്ട ''കുമ്പസാരകൂദാശയോർത്തു'',/അതിലെ classone  പറ്റിരിനെയോർത്തു നാണിക്കുന്നു! നിന്നെയൊക്കെ സുഖത്തിൽ  വാഴിക്കാൻ വിയർപ്പൊഴുക്കിയതോർത്തു നാണിക്കുന്നു!     

ജനം പള്ളികളിൽ  നിന്നും ലോകമാകെ ഓടിയകലുന്നു! ജനം പോകാതെ,അമേരിക്കയിലും യൂറോപ്പിലും അടഞ്ഞുപോയ പള്ളികൾ വിലയ്ക്ക് വാങ്ങി ആരോ അമ്പലങ്ങളാക്കുന്നു! അതുപോലെ ''വിൽക്കാനുണ്ട് പള്ളികൾ'' എന്ന പരസ്യം കേരളമാകെ നാളെ വഴിയോരകാഴ്ചകളാകും നിശ്ചയം  ...  ''സ്വയമറിഞ്ഞവന് {ഞാനും പിതാവായ ദൈവവും ഒന്നാകുന്നു} എന്തിനിനിയും പാതിരി, നിന്നെയും നിന്റെ അടിമത്തവും നീ കൊതിപ്പിച്ച പറുദീസയും ?  
കൂടാശക്കച്ചവടം നിന്ന നിലയ്ക്കിനിയും എന്താണാവോ പരിപാടി? പണിയെടുത്തു ജീവിക്കാനറിയില്ലെങ്കിലും അഹങ്കാരത്തിന്റെ മുകളിൽ കിടന്നുറങ്ങിയ മോന്മാരിനിയും എവിടെ എങ്ങിനെ കിടക്കും? കിടന്നാലുറക്കം വരുമോ ആവൊ ? കപട രാഷ്ട്രീയക്കാരെ വെല്ലുന്ന തൊലിക്കട്ടിയുള്ള മെത്രാൻ/പാതിരിമാർക്കു കൊച്ചിയിലും കൊതുകുകടി പേടിക്കേണ്ട!

ഇവരെ കുറ്റക്കാരാക്കി ശിക്ഷിക്കാനിവിയിന്നൊരു സർക്കാറുണ്ടോ? കാലമേ, ഇനി ഉണ്ടാകുമോ? ജനം വോട്ടു മാറി ചെയ്താലുണ്ടാകും നിശ്ചയം ! ജനമേ ചിന്തിക്കു ..  നാം ആടുകളല്ല വോട്ടവകാശമുള്ള മനുഷ്യരാണ്! ! ആലോചിച്ചു വോട്ടു ചെയ്‌താൽ മാറ്റങ്ങൾ താനേ വരും!

ഒരു അച്ചായ്ക്കുടുംബത്തിൽ ജനിക്കാനിടവന്നതോർത്തു ഞാൻ വിലപിക്കുന്നു! ആത്മീകാന്ധത കാരണം തന്നിലെ ബോധമെന്ന ദൈവചൈതന്യത്തെ സ്വയമറിയാൻ കഴിയാതെപോയ എന്റെ പിതാക്കന്മാരെയോർത്തു ഞാൻ വിലപിക്കുന്നു! എന്റെ മക്കൾ എന്റെയസ്തികൾ  തേടി പള്ളിപ്പറമ്പിൽ നാളെ അലയാൻ ഇടവരാതെയിരിക്കാൻ, ശ്രീ.ജോസഫ് പുലിക്കുന്നേലിനെപ്പോലെ, ഞാൻ വെടിയുന്നു ഈ ദേഹം ദഹിപ്പിക്കുകയെ ആകാവേ എന്ന് ലോകമേ,  എന്റെമക്കളെ ഞാൻ വീണ്ടും പ്രാർത്ഥിക്കുന്നു! samuelkoodal  9447333494

No comments:

Post a Comment

Note: only a member of this blog may post a comment.