Friday 30 March 2018

പോപ്പ്  നരകത്തിനെ ബോംബിട്ടു നശിപ്പിച്ചു!

ഇന്നലെ നട്ടുച്ചയ്ക്ക് പോപ്പ് നരകത്തിനെ ബോംബിട്ടു നശിപ്പിച്ചു! വാർത്തയറിഞ്ഞ പൗരോഹിത്യ പാസ്റ്റർമോന്മാർ മനുഷ്യന് ഭൂമിയിൽ സ്വർഗ്ഗവും ഇല്ലാതെയാക്കി! ''സത്യവേദപുസ്തകം'' ഇനിയും വെറും വേദപുസ്തകം എന്നറിയപ്പെടും ! വേദാന്തമില്ലാത്ത വേദമായി ''ക്രിസ്തീയമതം'' തകർന്നടിയുന്നു! ''ക്രിസ്തീയത'' ഒരു മതമല്ലെന്നും, അത് ഒരു ''ജീവിതചര്യ'' [ WAY OF  lLIFE ] ആണെന്നും ആരറിഞ്ഞു?!

പറുദീസാ നഷ്ടപ്പെട്ട ക്രിസ്തു ഇന്ന് സന്തോഷിക്കുന്നുവോ?!  അവൻ തന്റെ ശിഷ്യന്മാരോട് ലോകമെങ്ങും പോയി സുവിശേഷമറിയിക്കാനേ അന്ന് പറഞ്ഞുള്ളൂ! പക്ഷെ കൊച്ചിയിലെ കർദ്ദിനാൾ ഭൂമികുംഭകോണവുമായി  സുപ്രീംകോടതിത്തിണ്ണ വരെ എത്തി , നാടിന്റെ നിയമം അതിയാനു പുല്ലാണെങ്കിലും!! 

വട്ടിപ്പണക്കേസും കാനോൺ നിയമവും ചേർന്ന് വക്കീലന്മാർക്കു ആടുകളുടെ കൂദാശപ്പണമാകെ ഒഴുക്കി !  ക്നാനായ കന്യകകൾ കല്യാണം പോലുമില്ലാതെ വെറുതെ  ഗര്ഭപാത്രവും ചുമന്നു സത്യമണവാളനെയും കാത്തു വയോവൃദ്ധകളുമായി ! ഭൂമിയിൽ തന്നെ മനുഷ്യന് ''വിശ്വാസിയായ'' കുറ്റത്തിന്, നിത്യനരകം വിധിച്ച പാതിരി വാഴ്ത്തപ്പെട്ട പുന്നയാളാനുമായി,രൂപക്കൂട്ടിൽ നിത്യനുമായി! അങ്ങിനെ 1700 കൊല്ലമായി ഭൂമിയിൽ പൂണ്ടു വിളയാടിയ ഒരു മതത്തിന്റെ അന്ത്യകൂദാശയുമായി! വത്തിക്കാനിലും കോട്ടയത്തും ഇനിയും മൂറോനും കാച്ചണ്ടാ; പുതിയ ളോഹകത്തനാരെയും തൈപ്പിക്കേണ്ടാ ! ബഹു ചേലായി അച്ചായാ..  നമുക്ക് കാശു ലാഭം !  

സ്വർഗാരോഹണം ചെയ്തു മേലോട്ടുപോയ കർത്താവ് ഭൂമിയുടെ        
ഗുരുത്താകര്ഷണം  കാരണം കാശ്മീരിൽ ലാൻഡ് ചെയ്‌തെന്നും, കൃഷ്ണനെപ്പോലെ 125 വയസുവരെ അവിടെ ജീവിച്ചവിടെത്തന്നെ  കല്ലറപൂകിയെന്നും നാട്ടുവർത്തമാനമുണ്ടെന്നാൻ പോലും, എന്റെ അപ്പച്ചനുമമ്മയും വരെ അവൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ വലതുഭാഗത്ത് സ്ഥിരം കുറ്റിയടിച്ചപോലെ ഇരിക്കുകയാണെന്നാണ് വിശ്വസിച്ചു മരിച്ചത്! ആമ്മേൻ ... പള്ളിയിൽ പണ്ട് ''ആമ്മീൻ'' കരഞ്ഞ ഞാൻ പള്ളി കണ്ടിട്ടു, കുര്ബാന കൂടിയിട്ടു വര്ഷം മുപ്പതായി! അങ്ങിനെ എന്റെ ''ആമ്മേൻ'' പള്ളിയിൽ കാലിയായി!   

നരകമില്ലേൽ പിന്നെന്തിനു കൂദാശക്കച്ചേരി,കുർബാന, പാതിരി & നാടുനീളെ നാനാതറി പള്ളി? പിന്നെന്തിനു പള്ളിസെമിത്തേരി? ഓ ആകെക്കൂടിയൊരു സ്വസ്ഥതയിലായി! പണ്ടത്തെപ്പോലെ ഇനിയും കുരിശുയുദ്ധങ്ങൾ കവലകൾ തോറും ഉണ്ടാകാതിരുന്നെങ്കിൽ മതിയായിരുന്നു! പാസ്റ്റർമോനും പാതിരിപ്പടയും ഒന്നിച്ചു കൂടിയാൽ നിങ്ങള്ക്ക് വാഴ്വ്! 

റോമിലെ കോൺസ്റ്റാന്റിന് ചക്രവർത്തി ഉണ്ടാക്കിയ മതം ഇന്ന് പോപ്പിനാൽ റോമിൽത്തന്നെ തല്ലിയുടയ്ക്കപ്പെടുന്നു! ''കർമ്മം കർമ്മം , കർമ്മഫലം''! അല്ലാതെന്താ ?   samuelkoodal 9447333494    



    
ഇന്ന് ദുഃഖവെള്ളിയല്ല; പിന്നെയോ ഭാഗ്യവെള്ളിയാഴ്ച!  

ഇന്നു ''ഗുഡ് ഫ്രൈഡേ'' യുമല്ല, ''വെളിച്ചത്തിന്റെ വെള്ളിയാഴ്ച '' എന്ന് ഞാൻ ഈ ദിവസത്തെ വിളിച്ചോട്ടെ? ''സത്യം പരം ധീമഹീം''

Mr.പോപ്പ് ''നരകവും'' ഇന്നുച്ചയ്ക്ക് ഇല്ലാതെയാക്കി! ഇനി പാപിയായ അച്ചായന് നരകമില്ല പോലും! അപ്പോൾ പുന്ന്യാളൻമാർക്കു സ്വർഗ്ഗവും ഇല്ലായെന്നല്ലേ അച്ചായന്മാരേ, വെങ്ഗ്യം? കത്തനാരുടെ ഉപജീവനത്തിനായുള്ള  ''മതകൃഷിയിൽ''  വിളവു കൂട്ടാൻ, വളങ്ങൾക്കു പകരം, മാരകമായ കീടനാശിനികൾ ഒരുപാടടിച്ചു! ''സ്വർഗ്ഗവും നരകവും'' നമ്മെ [ആടുകളെ] മോഹോപ്പിക്കാനും പീഡിപ്പിക്കാനും കത്തനാരു കൃഷിയിൽ ചേർത്ത അവന്റെ കൂദാശ പോലുള്ള വളമല്ലായിരുന്നു; അവ രണ്ടും വെറും കീടനാശിനികൾ മാത്രമായിരുന്നു! verygood , ''സത്യമേവ ജയതേ''!  

ക്രിസ്തുവിനെ മറന്ന ഇന്നത്തെ ആകമാന ക്രിസ്തീയ സഭകളുടെ അടിത്തറ ഇളക്കിയ ഈ കണ്ടെത്തലിലൂടെ പുന്ന്യവാനായ പോപ്പേ, അങ്ങ് അമരനാണ് സത്യം ! വാകീറീ പാസ്ടരുടെയും, കൂദാശത്തൊഴിലാളികളുടെയും വയറ്റത്തടിച്ച അങ്ങയെ, പക്ഷേ  ഇനിയുമൊരു ദൈവത്തിനും രക്ഷിക്കാനാവില്ല ! ആ പുന്ന്യനാവു എത്രയുംവേഗം നിശ്ചലമാക്കാൻ, വാനാറി പാസ്റ്ററോ, സുഖഭോഗികളായ ശപിക്കപ്പെട്ട പൗരോഹിത്യമോ അധിവേഗം കെണിയൊരുക്കും നിശ്ചയം!  വേലയ്ക്കുള്ളള്ള കൂലി! സത്യം പറയുന്നവനു മരണം വിധിക്കുന്ന കത്തോലിക്കാസഭ തന്നെ ഉടനെ  അങ്ങയുടെയും  കാലനാകും, [ഗലീലിയക്കെന്നതു പോലെ]!

കുടിലതയുടെ   ഉപന്ജെതാക്കള്‍ ആയ കർദ്ദിനാളന്മാർ സുന്നഹദോസു കൂടി അങ്ങയെ ഉടനടി കൈകാര്യം ചെയ്യും സംശയമില്ല ! കേരളത്തിലെ കാമാർത്തി മൂത്ത പൗരോഹിത്യം അകമേ ആർത്തു ചിരിക്കും! എങ്കിലും ഓർമ്മകുര്ബാനച്ചൊല്ലി സ്വർഗ്ഗത്തയും അമ്പരപ്പിച്ചു നാണിപ്പിക്കും! samuelkoodal 9447333494
''കുരിശിന്റെ വഴി'' ഇന്നാദ്യമായി ഞാൻ കണ്ടു!

എറണാകുളം ബോട്ടുജെട്ടിയിൽ നിന്നും തുടങ്ങി, ['' KCRM '' & ''ജോയിൻ ക്രിസ്ത്യൻ കൗൺസിൽ''] കർദ്ദിനാളിന്റെ വീടുവരെ കാൽനടയായി, [ക്രിസ്ത്യാനിയായി ജന്മമെടുത്തതിലുള്ള അപമാനമെന്ന മനക്കുരിസും കരളില്‍ വഹിച്ചു], കൈകളിലോരോ ചെറു മരകുരിശുമേന്തി നടന്നു നീങ്ങുന്ന ''ധീരരായ ക്രിസ്തീയരെ'' കണ്ടപ്പോൾ, ഇതാണല്ലോ യഥാർത്ഥ ''കുരിശിന്റെ വഴി'' എന്ന് ഞാൻ ഓർത്തുപോയി! കണ്ണ് നിറഞ്ഞു! മനസ്സാകെ ഒരു പറുദീസാവാസമായി!

നാസറായനെ അപഹസിക്കാൻ 'ഫ്‌ളൈവുഡ്' കൊണ്ടുണ്ടാക്കിയ വെറും പൊങ്ങുകുരിശുമേന്തി ''സഹനം'' അഭിനയിക്കുന്ന മെത്രാൻ പുങ്കന്മാരെയും, അവരെ പിൻപറ്റുന്ന ഇരുകാലിയാടുകളെയും കണ്ടുകണ്ടു നാടും നാകവും നാണിക്കുമ്പോൾ, കൊടും പാപികളായ പുരോഹിതരുടെ പാപവും ചുമന്നു KCRM ഇന്നാദ്യമായി നടത്തിയ ഈ കുരിശിന്റെ വഴിയിലെ വിലാപരോദനം സ്വർഗം കേട്ടറിഞ്ഞു നിശ്ചയം! ളോഹകളേ, പണിപാളിപ്പോയല്ലോ മക്കളേ, ക്രിസ്തു ശപിച്ച സർപ്പസന്തതികളേ!

അടുത്ത ദു:ഖവെള്ളിയിൽ നിങ്ങൾ ''കുരിശിന്റെ വഴിയെന്ന ചവിട്ടു നാടകം'' അരങ്ങേറാൻ കാലം ഇനിയും നിങ്ങളെ അനുവദിക്കില്ല ! കാരണം ഓശാനനാളിൽ കയറുകൊണ്ട് ഓരോ ചമ്മട്ടിയുണ്ടാക്കി, ദൈവത്തെ അറിഞ്ഞ ജനം പള്ളികളിലേക്ക് ''ഓശാനമാർച്'' നടത്തും! ഓരോ കള്ളന്മാരുടെ ഗുഹകളിൽ നിന്നും സകല പാതിരികള്ളന്മാരെയും അടിച്ചു പുറത്തു ചാടിക്കും! അവർക്കു ഓശാനപാടുന്ന ''പാരീശരെന്ന ആടുകളെയും'' കാടുകടത്തിക്കും! ദേവാലയത്തിലെന്തിനു ആടുകൾ? അവ കട്ടിൽ വളരട്ടെ, [മനസിന്റെ ആത്മീകാന്ധതയെന്ന കൊടുംകാട്ടിൽ!]

കുര്ബാനവീഞ്ഞിൽ കൂദാശപ്പണത്തിന്റെ ''സ്കോച് വിസ്‌കി'' ചേർത്തടിച്ചിട്ടു, ലഹരിമൂത്ത നാറുന്ന ളോഹകൾ, ഒന്നിച്ചു കൂടിയ കുരുക്കിന്റെ സുന്നഹദോസ് ഉണ്ടാക്കിയ ''കാടിന്റെ കാനോൻ നിയമങ്ങൾ'', ദൈവത്തിന്റെ നിയമങ്ങളാണെന്നു പറയാൻ കർദ്ദിനാളേ, തനിക്കെങ്ങിനെ ധൈര്യം വന്നു? നാടിന്റെ നിയമം അനുസരിക്കാത്ത സകലമോന്മാരെയും നാടുകടത്തണം ! വത്തിക്കാനിലും നശിച്ച സിറിയയിലും പുക്കിൾകൊടി കുഴിച്ചിട്ടെന്ന് വീമ്പടിക്കുന്ന ഒരു മോനും ഭാരതാമ്മയുടെ മണ്ണിന്റെ മടിയിലുറങ്ങേണ്ടാ എന്ന് മണ്ണിന്റെ മക്കൾ ആർക്കുന്ന // അലറുന്ന നാൾ അരികെയരികെയരിക്കെ...

തന്നെയൊക്കെ വന്ദിക്കുന്നവൻ ക്രിസ്തുവിനെ നിന്ദിക്കുന്നു! ക്രിസ്തുവിനെ വന്ദിക്കുന്നവർ നിങ്ങളെ നിന്ദിക്കേണ്ടതല്ലയോ? ദൈവമാരെന്നു ആദ്യം പോയി പഠിക്കെന്റെ ളോഹക്കുഞ്ഞുങ്ങളേ ? നിങ്ങളിങ്ങനെ വിവരദോഷികളായതു നിങ്ങളുടെ കുറ്റമല്ല , കാരണം ''ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ'; പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ''?

ഈ ജാതിക്കു ദൈവമെന്തെന്നറിയില്ല! ദൈവമാരാണെന്നു മനുഷ്യാവതാരം ചെയ്തു പറഞ്ഞുതന്ന ആ ക്രിസ്ത്യവിനെ ഇവർ കേട്ടുമില്ല! പകരം അവനെ കുരിശിച്ചു കേമന്മാരായി! ഇപ്പോൾ വീണ്ടും ആ കുരിശിനെ അപമതിക്കാൻ മദമിളകിയ പാതിരിയുടെ പുതിയ കണ്ടുപിടുത്തമായിരുന്നു ഈ കുരിശിന്റെ വഴിയാത്ര! ദേ..ഇന്നത് KCRM എന്നേക്കുമായി പൊളിച്ചെഴുതി! ഇനിയും കാലമെല്ലാം നിങ്ങളുടെ പാപം ചുമക്കുന്ന കുരിശുമായി ജനം വഴിനീളെ ''ക്രിസ്തീയർ'' കരഞ്ഞു കൊണ്ടലയും നിശ്ചയം! samuelkoodal 9447333494 .



Wednesday 28 March 2018

''അവനെ കുരിശിക്ക, അവനെ കുരിശിക്ക" 

എന്ന് കയ്യാപ്പാമെത്രാന്റെ ഗുണ്ടാക്കൽ രണ്ടായിരത്തില്പരം കൊല്ലങ്ങൾക്കു മുന്പേ യെരുശലേമിൽ വിപ്ലവനാദം മുഴക്കിയെങ്കിൽ, 
ഇന്നിതാ ''അവനെ കുരിശിക്ക, ആ കർദ്ദിനാളെ കുരിശിക്ക'' എന്ന് ജനം സുപ്രീംകോടതി മുൻപാകെ മുറവിളിയിടുന്നു! കാലമേ, നിനക്കഭിനന്ദനം!  

''സ്വവർഗ്ഗരതികളായ മെത്രാന്മാരെ കുരിശിക്ക''!
''റോബിൻഅച്ചന്മാരെ കുരിശിക്ക"! 
ആഭാസന്മാരായാ മെത്രാന്മാരുടെ കുപ്പായമൂരി കുരിശിക്കാതെ,  കൈക്കൂലിവാങ്ങി, വീണ്ടും വ്യഭിചാരിക്കാൻ ആ വ്യഭിചാരിയോസന്മാർക്കു സ്ഥലംമാറ്റം കൊടുത്ത് സംരക്ഷിക്കുന്ന നീതിബോധമില്ലാത്ത ഉണ്ണാക്കന്മാരായ ബാവാമാരെ കുരിശിക്ക"! ''ദുഷ്ടനെ നീതിമാനെന്നു വാഴ്ത്തുന്ന റമ്പാന്മാരെ കുരിശിക്ക''! 

സഭയിലെ സ്വവർഗ രതിയന്മാരെയും പിള്ളാരെപ്പിടിയന്മാരെയും, വീണ്ടും പാതിരിപ്പടയെ ഉത്പാദിപ്പിക്കുവാൻ, മെത്രാനായി തുടരാൻ അനുവദിക്കുന്ന സകല മെത്രാപ്പോലീത്തന്മാരെയും കുരിശിക്ക" ''ഫുൾടൈം ആഭാസനെ മെത്രാപ്പോലീത്തയാക്കിയ സുന്നഹദോസിനെ ആകമാനം പിടിച്ചു കഴുവിലേറ്റുക''!  

തൊഴിലുറപ്പു പദ്ധതിക്കായി, വീട്ടിലും നാട്ടിലും കൊള്ളാത്ത തന്റെ ''ദുർഗുണസന്തതിയെ'' [കായേലിന്റെ ''അപ്രിയയാഗം'' പോലെ] സഭാവേലയ്‌ക്കു അയയ്ക്കുന്ന മാതാപിതാക്കളെ കുരിശിക്ക" ''സ്ഥാനമാനങ്ങൾ മോഹിച്ചു പുതിയപുതിയ സഭകളുണ്ടാക്കി, ജനത്തെ ''ഇല്ലാത്ത വിശ്വാസത്തിന്റെ'' പേരിൽ തമ്മിലടിപ്പിക്കുന്ന കളർ ളോഹകളെയും, അവർക്കു വയറ്റിപ്പാടിനുവേണ്ടി ''സിന്ദാബാദ്'' വിളിക്കുന്ന സകല കത്തനാരന്മാരെയും കൂട്ടത്തോടെ കുരിശിക്ക''! 

''കർത്താവിന്റെ മണവാട്ടിവേഷം കെട്ടി ഇന്നലെവരെ ളോഹകൾക്ക്‌ കിടക്ക വിരിച്ച സകല മോളുമാരേം കുരിശിക്ക''! പുതുമണവാട്ടിമാരെ കയ്യപ്പായുടെ കിടക്കറയിലേയ്ക്ക് ഉന്തിവിട്ട സകല കിഴവി എക്സ് മണവാട്ടിമാരെയും ചാട്ടവാറിനടിച്ചു കുരിശിക്ക''! 

മുൾമുടിചൂടിയവനെ അനുസരിക്കാതെ പ്രാർത്ഥിക്കാൻ പള്ളിയിൽ പോയ സകല മൊണ്ണയാടുകളെയും ചൂരൽക്കഴായം കുടിപ്പിക്ക"!  ''പള്ളിയെ [''കള്ളന്മാരുടെ ഗുഹകളെ''] നാടുനീളെ പണിതു രാജ്യത്തിന്റെ സമ്പത്ത്‌ തകർത്തിട്ടാ സമ്പത്തു വത്തിക്കാന്റെതെന്നു വിശ്വസിക്കുന്ന മണ്ണുണ്ണികളേ,നിങ്ങൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! samuelkoodal 9447333494  

Tuesday 27 March 2018

''സത്യമേവ ജയതേ''!

''സത്യമെന്നാൽ എന്നും നിലനിൽക്കുന്നത്'' എന്നർത്ഥം ! സത്യംപോലെ തോന്നിക്കുന്നവ, അല്പകാലത്തേക്കു കാണുന്നതും, പിന്നെ പരിണാമത്തിനു വിധേയമായി സ്വയം ഇല്ലാതെയാകുന്നതുമായ   മിഥ്യയാണല്ലോ! ഈശ്വരൻ സത്യമാണ്, ജഗത് മിഥ്യയും ആകുന്നു! ആയതിനാൽ സത്യമെന്നു തോന്നിപ്പിക്കുന്ന എല്ലാ മിഥ്യകളിലും മറഞ്ഞിരിക്കുന്ന നിതാന്തസത്യത്തെ ''സത്യസ്സ്യസത്യം'' എന്ന് അറിവുള്ളവർ വിളിക്കുന്നു! ആ സത്യത്തെ നമുക്കും ദൈവമെന്നു  കാണാം! 

''വിശ്വാസം/വിശ്വാസി'' എന്നൊക്കെ പാതിരിപാസ്റ്റർമോന്മാരുടെ പ്രയോഗങ്ങൾ ''സത്യസ്സ്യസത്യമായ'' ദൈവത്തിൽ ആക്ഷേപിക്കുന്നത് കുറ്റകരമാണുതാണ്!  അപ്പോൾ ദൈവത്തിൽ വിശ്വസിക്കേണ്ടകാര്യമില്ല; സത്യമെന്നും അനുഭവവേദ്യമായതിനാൽ! അങ്ങനെയെങ്കിൽ സത്യത്തെക്കുറിച്ചു ആയിരം നാവു കൊണ്ടു, ആയിരം വര്ഷം കളവു പറഞ്ഞാലും ''സത്യം'' കള്ളമാകില്ലല്ലോ! ഇതാണ് ഇന്നത്തെ ക്രിസ്തീയ സഭകൾക്ക് പറ്റിയ ''കൊടുംപറ്റൂ''! എന്നിലെ ബോധചൈതന്യമായ ദൈവത്തെ [അനന്യനായ ദൈവത്തെ ] എന്നിൽ നിന്നും അങ്ങകലെ ''സ്വർഗ്ഗസ്ഥനാക്കി'' {അന്യനാക്കിയപ്പോൾ} അതൊരു ''നാട്ടക്കുരുക്കാത്ത കള്ളമായി'' കാലത്തിലിത്രയും നാൾ നിർഭാഗ്യവശാൽ അവശേഷിച്ചു!

 മിടുക്കനെ പുളുത്തുന്ന പൗരോഹിത്യ/പാസ്റ്റർമോന്മാർ,കഴിഞ്ഞ 1700 വര്ഷാങ്ങളായി ലോകമാകെ കാക്കത്തൊള്ളായിരം സഭകളുണ്ടാക്കി, ലോകത്തിന്റെ സമ്പത്തു, ഏറിയപങ്കും കുത്തകയാക്കി കൈവശംവച്ചു സുഖിച്ചു വാഴുന്നു! കത്തോലിക്കാസഭയുടെ ഒരു ബാങ്ക്ശേഖരണം മതി, ഈ ദുരിതലോകത്തെ ഇന്നത്തെ പട്ടിണിമരണം പാടെ ഇല്ലാതെയാക്കാൻ! കരുണയില്ലാത്ത യജമാനന്മാരുടെ കൈകളിലകപ്പെട്ടുപോയ ''ലോകനീതി'' [കാനോൻ നിയമം] യഥാർത്ഥ ദൈവാരാജ്യവുമായി അകലെയകലെ ആയിപ്പോയി!     

സോഷ്യൽ മീഡിയായുടെ പൊടുന്നനവേയുണ്ടായ ഈ വളർച്ച കാരണം  ഭാരത വേദാന്തമതം ലോകമാകെ സത്യത്തിന്റെ സാക്ഷ്യം പറയാൻ തുടങ്ങിയതോടെ "ഞാനും പിതാവും ഒന്നാകുന്നു " എന്ന്, അന്ന് യേശു മൊഴിഞ്ഞ ആ ''സ്വയം അറിവിലേക്ക്'' എന്റെ മനസും ചെന്നത്തയത് ജന്മപുണ്യം കൊണ്ടു മാത്രമാണ്! ഞാനും ഇതാ പറയുന്നു "ഞാനും പിതാവും ഒന്നാകുന്നു" എന്ന്! [അഹം ബ്രഹ്‌മാസ്‌മി] അത്രതന്നെ!
എന്നിലെ ഉണ്മയെ [സത്യസ്സ്യസത്യത്തെ] ഞാൻ വിചിന്തനം ചെയ്തു കണ്ടെത്തിയപ്പോൾ, എന്നെ ഇനിയും കൂദാശചെയ്തു കബളിപ്പിക്കാൻ ഞാൻ ഇനിയും ഒരു കത്തനാരെയും പാസ്റ്റർമോനെയും അനുവദിക്കുകയില്ല; സത്യം സത്യം സത്യം!

''ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും''! ''മാനവസേവ ഈശ്വരസേവയെന്നു'' ഭാരതം പറയുമ്പോൾ, ''എന്നെപ്പോലെ എന്റെ അയൽക്കാരനെ ഞാൻ സ്നേഹിച്ചാൽ'' അത്  ''ഈശ്വരസേവയായി''//  ''ദൈവസ്നേഹമായി'' കാലം ഏറ്റുവാങ്ങിക്കൊള്ളും നിശ്ചയം! ഈ തിരിച്ചറിവിനാൽ, ഞാൻ പള്ളിയോടും പട്ടക്കാരനോടും കപ്യാരോടും                     കള്ളക്കൂദാശകളോടും എന്നേക്കുമായി ''ബൈബൈ'' പറയുന്നു! [അറബിയിൽ ''മാസലാമാ'']  samuelkoodal 9447333494  



Monday 26 March 2018


കലഞ്ഞൂരിനെ കണ്ണീരൊഴുക്കിച്ച ദാസേട്ടാ, പ്രണാമം !

ഗാനഗന്ധർവൻ ഇക്കുറി ''ഭക്തിഗാനഗന്ധർവനായി'' തൃക്കലഞ്ഞൂരപ്പനു നിവേദിച്ച ഭക്തിഗാനസുധ നുകർന്ന് പതിനായിരങ്ങൾ പള്ളിവേട്ടനാളിൽ കലഞ്ഞൂരില്‍ കണ്ണീരൊഴുക്കി!

''ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ" എന്ന ഗാനം ആ സ്വരഗാംഗയിൽ നിന്നും ഒഴുകിയപ്പോൾ, മുന്നിലിരുന്നു ഞാൻ അറിയാതെ കരഞ്ഞുപോയി! ചെറിയ ചള്ളലോടെ ചുറ്റും ഞാനറിയാതൊന്നു നോക്കിയപ്പോൾ, കണ്ണീരു തുടയ്ക്കുന്ന കൈകളായിരുന്നു എന്റെ ചുറ്റിലും ! പണ്ടത്തേതിലുമധികം ഭക്തിയിൽ സ്വയമലിഞ്ഞു ഇല്ലാതെയാവുന്ന ''ദാസേട്ടന്റെയഹം ബ്രഹ്മമാണ്'', സംശയമില്ല! കർത്താവ് പറഞ്ഞ ''കേൾപ്പാൻ ചെവിയുള്ളവരുടെ'' കാലാന്തരത്തോളമുള്ള സ്വത്തിനെ പ്രഭചേച്ചി സ്വന്തമാക്കി ധന്യയുമായി! ധന്യേ ,മാതാവേ, പ്രണാമം!

ദാസേട്ടനെന്ന യുവാവിനെ വെല്ലുന്ന സ്വരനിഷ്ഠ തന്റെ എഴുപതുകളിലും മെച്ചമായി മെച്ചമായി കാത്തുസൂക്ഷിക്കുന്ന അങ്ങയുടെ 
ജീവചൈതന്യത്തെ കാലം വണങ്ങുന്നു, എന്നോടൊപ്പം! കലഞ്ഞൂരേ,നീ ഭാഗ്യവതി... കൂടല്‍. 
-----------------------------------------------------------------------------------

കുരുത്തോലയ്ക്കു പകരം പ്ലേയ്ക്കാർഡുകൾ!

ഇന്നലെ ഓശാനനാളിൽ പള്ളികളിലാകെ കുഞ്ഞാടുകളുടെ കൈകളിൽ കുരുത്തോലയ്ക്കു പകരം, സാത്താൻ ബാധിച്ച പൗരോഹിത്യത്തിനെതിരെ പ്ലേയ്ക്കാർഡുകൾ!കാലമേ,നിനക്കഭിനന്ദനം! അടുത്ത ''കുരുത്തോലപ്പെരുനാളിനു പള്ളിയിൽ പോയ്‌വരും കുഞ്ഞാറ്റക്കുരുവികൾക്കും'' കാണാൻ, കുഞ്ഞാടുകളുടെ കയ്യിൽ ''കയറുകൊണ്ടുണ്ടാക്കിയ ചമ്മട്ടികൾ'' കാണാതിരുന്നാൽ കത്തനാരുടെ മഹാഭാഗ്യം! "കാലം കുഞ്ഞാടുകളുടെ അകക്കണ്ണ് തുറന്നതിനാൽ "അവന്റെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകാൻ" ഇനിയും താമസമില്ലധികം!

''കഴുതമേലേറിയോനെ കളിയാക്കാൻ''പള്ളിയിൽ കൂദാശക്കച്ചവടത്തിനു മെഴ്‌സിഡീസിൽ ഒഴുകി വരുന്ന കണ്ണഞ്ചിപ്പിക്കുന്ന ആർഭാട കളർളോഹകളെക്കണ്ടു, ''വിനയമില്ലാത്തരേ, നിങ്ങള്ക്ക് ഹാ കഷ്ടം'' എന്ന് ആടുകൾ ഓശാനശീലുകൾക്കൊപ്പം നാളെ പാടാതിരുന്നാൽ ഏറെ നന്ന്!

പൗരോഹിത്യ പാസ്റ്റർ സർപ്പസന്തതികളേ, മാനസാന്തരപ്പെടുവിൻ... samuelkoodal ൯൪൪൭൩൩൩൪൯൪

Sunday 18 March 2018

''പാസ്റ്ററന്മാർ കളർളോഹയിലേക്ക്'' ! കെ.പി.യേ, നമ:ഹ !

ആയിരങ്ങളായി പാസ്റ്ററന്മാർ കൂട്ടത്തോടെ ''കേപീ'' യെ അനുകരിച്ചു മെതാർമാരാകുമെന്ന ഭീഷണി കുമ്പനാടിനെ വിയർപ്പിക്കുന്നു!ത്രിമൂർത്തി വാവാമാർ വിറുങ്ങലിപ്പിൽ !

ഇന്നലെവരെ പാസ്റ്റർ വെറും കളിചുനടന്ന പാവം '' KP '', ഒരു ദിവസം സൂര്യനുദിച്ചപ്പോൾ കളർ ളോഹയ്ക്കുള്ളിലായി ലോകത്തെ ഞെട്ടിച്ചു! ''എന്തൊരു ലുക്ക്'' ! ''പഴയ പേക്കോലമല്ല, ഇപ്പോൾ കാണാനെന്തരു ചേല്''! മാലാഖാമാർക്കും ഈ കളർ കുപ്പായങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ചിത്രശലഭങ്ങളെപ്പോലെ ഇഷ്ടമാണുപോലും! പുഴുവിൽ നിന്നും ചിത്രശലഭം വികസിച്ചതുപോലെ നാളെ നാടാകെ പാസ്റെമോന്മാർ കളർളോഹകൂട്ടിൽ വിലസുമ്പോൾ, ഇപ്പഴത്തെ കൊടിവച്ച കാറിലെ നാടുവാഴികളായ മെത്രാൻപുങ്കന്മാരാകെ അങ്കലാപ്പിലാകും നിശ്ചയം! 

ജനമാകെ ക്രിസ്ത്യാനിറ്റിയിലെ  ''കൺഫ്യൂഷൻ തീർക്കണമേ'' എന്ന് പാടിപ്പാടി നാവുകുഴഞ്ഞു കുർബാന തിന്നാൻ പള്ളികളിൽ നാക്കുനീട്ടും! പാവം കർത്താവും ''കൺഫ്യൂഷൻ തീർക്കണമേ'' പിതാവേ,''കൺഫ്യൂഷൻ തീർക്കണമേ'' ''ഏതാണെൻറെ സഭ'' എന്ന ചിന്തയിലേറ്റ ''ഏഴാം തിരുമുറിവു''മായി സ്വർഗത്തിൽ പാടിപ്പാടി അലയും! പിതാവുവായ യഹോവായ്ക്കു ആകെ പൊറുതിമുട്ടി കേരളത്തിലിടപെടുവാൻ മാലാഖസേനയോടു കല്പിക്കും! അവർ ഹിന്ദുമൈത്രിയിലെ സുമനസുകളെ ''ജ്ഞാനസ്നാനം'' ചെയ്യും! അങ്ങിനെ ''അവന്റെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകാൻ'' സർവ ളോഹത്തൊഴിലാളികളേയും നരകത്തിൽ ''അടിച്ചുതളി'' വേലയ്ക്കായി പറഞ്ഞുവിടും !

ദൈവത്തിന്റെപേരിൽ ദശാംശം വാങ്ങിയിട്ട് ജനത്തെ തലമുറകളായി ആത്മീകാന്ധതയിൽ കിടത്തിയുറക്കിയതിനു കിട്ടിയ ശിക്ഷയാണു പാസ്റ്റർമാരെ // മെത്രാന്മാരേ, നിങ്ങളെ കാത്തിരിക്കുന്നത് ! കടുത്ത ശിക്ഷാവിധി! നിങ്ങൾ ദശാംശമായി കൂദാശാകൈകൂലിയായി ജനത്തെപ്പറ്റിച്ചുണ്ടാക്കിയ ശപിക്കപ്പെട്ട ''കള്ളപ്പണം'' കണ്ടുപിടിക്കാനും കണ്ടുകെട്ടാനും ഇവിടെ ദിവസവും ''ശമ്പളവർദ്ധനവ്'' വരുത്തുന്ന ആർത്തിമൂത്ത രാഷ്ട്രീയക്കാർക്കില്ല സത്യം!

 ''കല്ലുകളാർക്കും"'എന്ന് കഴുതമേലിരുന്നു ഓതിയോൻ ''യൂത്ത്''നെക്കൊണ്ടിത് സംഗതിയാക്കും! അവർ ദൈവത്തെ അവരവരുടെ ''ബോധചൈതന്യമായി'' [അഹം ബ്രഹ്‌മാസ്‌മി] ഇടനെഞ്ചിൽത്തന്നെ കണ്ടറിയും! അന്ന് പള്ളികൾ [കള്ളന്മാരുടെ ഗുഹകൾ] പൂട്ടപ്പെടും  ! samuelkoodal 9447333494
       

Friday 16 March 2018

''ദൈവനീതി'' എന്തെന്നറിയാത്ത ഇടയന്മാർ!

''നീതിക്കായി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തി വരും'' എന്ന് [വി.മത്തായി അഞ്ചിന്റെ ആറിലും],''നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലായെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല'' എന്ന് [വി.മത്തായി അഞ്ചിന്റെതന്നെ ഇരുപതിലും] കർത്താവ് മൊഴിഞ്ഞതു ഒരിക്കലും വായിച്ചിട്ടില്ലാത്ത സഭാനേതാക്കളേ, നിങ്ങൾക്ക് ഹാ കഷ്ടം! 

''കാനോൻ'' നിയമത്തിലാശ്രയിക്കുന്ന കർദ്ദിനാളും, ''ഇന്ത്യൻ പീനൽ കോഡിൽ'' ആനന്ദിക്കുന്ന കാതോലിക്കായും ''ദൈവനീതി'' അറിഞ്ഞവരല്ല നിശ്ചയം! ആയതിനാൽ ''അവർ നിത്യനരകത്തിനു  യോഗ്യരെന്നു'' കർത്താവരുളിചെയ്യുന്നു! കുരുടന്മാരായ അവരെ   അന്ധമായി വിശ്വസിച്ചു പിന്പറ്റുന്ന  ജനമേ, നീയും നിത്യാനന്ദമെന്ന സ്വർഗീയതയിൽ ഒരുനാളും കടക്കുകയില്ല നിശ്ചയം! 

മനുഷ്യ നിർമ്മിതികളായ ഈ നിയമങ്ങൾക്കു എത്രയോ ഉയരെ ഉയരെയാണ് ''ദൈവനീതി''യെന്നു ഇനിയെങ്കിലും നിങ്ങൾ അറിഞ്ഞു കൊൾവീൻ! ''സ്വർഗ്ഗരാജ്യം നീതിയും സമാധാനവും സന്തോഷവുമാണെന്നു'' നിങ്ങൾ ഒരുനാളും വായിച്ചിട്ടില്ലയോ? അൾത്താരയിൽ നിന്നും കോടതിത്തിണ്ണയിലേക്കും, അവിടെനിന്നും വീണ്ടും കാശുവാരാന് അൾത്താരയിലേക്കും മെഴ്‌സിഡീസിൽ പറക്കുന്ന അതിമോഹികളേ, നിങ്ങൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!  

''കപടഭക്തിക്കാരെപ്പോലെ പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതെന്ന്'' കാലേകൂട്ടി നിങ്ങളെ ഞാൻ വിലക്കിയതിനാലല്ലോ, യഹൂദപൗരോഹിത്യം എന്ന് അന്ന് കുരിശിൽത്തറച്ചതു?  ഞാൻ ''അരുതെന്ന്'' പറഞ്ഞ പള്ളികൾ നിങ്ങൾ നാടാകെ പണിതു, നാടിന്റെ കാശു കളഞ്ഞിട്ടു ഒടുവിൽ നാറ്റക്കേസുമായി കോടതികൾ നിരങ്ങുന്നു! ''ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിപ്പീന്'' എന്ന എന്റെ കല്പന മറന്നു, നിങ്ങൾ എന്റെ ജനത്തെ തെരുവിലും പള്ളികളിലും തമ്മിൽ തല്ലിക്കുന്നു! 

കൂദാശപുസ്തകം മലർത്തിയാൽ കാശു കീശയിലാക്കുന്ന നിങ്ങളുടേതാണീ അധർമ്മത്തിന്റെ പണം എന്ന് അവകാശപ്പെടാൻ ആരാണ് നിങ്ങളെ ഉപദേശിച്ചത്? ളോഹയുടെ കളറും തൊപ്പിയുടെ ഷേയ്പ്പും മാറ്റിമാറ്റി നിങ്ങൾ എന്നെ അപമാനിക്കാൻ കാക്കത്തൊള്ളായിരം സഭകളുണ്ടാക്കി! സ്വയം രാജാവായി / രാജകീയ പൗരോഹിത്യവും കല്പിച്ചു, കൊടിവച്ച കാറുകളിൽ പായുന്നു! 

എന്റെ സമാധാനം ഞാൻ നിങ്ങള്ക്ക് തരികയില്ല എന്ന് സ്വർഗത്തെച്ചൊല്ലി ഞാൻ സത്യം ചെയ്യുന്നു!   
നിങ്ങളുടെ ഇവിടുത്തെ സ്വർഗ്ഗരാജ്യം അവസാനിച്ചിരിക്കുന്നു എന്ന് സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു!''എന്ന് യേശുവെന്ന കുരിശിതൻ വിലപിക്കുന്നു! samuelkoodal  9447333494


Thursday 15 March 2018

ചാനലുകളിൽ ചർച്ചയല്ല, ''വായാട്ടുക്കൂട്ടത്തല്ല്‌''!

ഇന്നലെ ഏഷ്യാനെറ്റിൽ ശ്രീ.ബിനുജോൺ ആൻഡ് പാർട്ടിയുടെ ചെവിതകർപ്പൻ കോലാഹലക്കച്ചേരി നമ്മുടെ പാവം രാഷ്ട്രീയ നേതാക്കളുടെ ധൂർത്തിനെച്ചൊല്ലിയായിരുന്നു! നാലുപേരല്ലേ ഒരേനിമിഷമൊന്നിച്ചു കാച്ചുന്നതു? ചെവി താങ്ങുമോ? മടുത്തപ്പോൾ ചാനൽ മറ്റി! എന്നാലേ, ഈ മിടുക്കൻ ബിനുവൊക്കെ ക്രൈസ്തവ മതനേതാക്കളുടെ ദൈവം പൊറുക്കാത്ത ആര്ഭാടധൂർത്തൊരുനാൾ വിഷയമാക്കിയിരുന്നെങ്കിൽ ആയിരം അച്ചയ പൊട്ടന്മാരുടെ അകക്കണ്ണ് തുറന്നു പോയെനേം, എന്നാശിച്ചുപോയി ! 

രാഷ്ട്രീയനേതാക്കൾ ഒരു പുരുഷായുസിൽ എത്ര സമ്പാദിച്ചുയെന്ന കണക്കെടുക്കുന്ന ഈ വിദ്വാന്മാർ, വെറും നാലാംക്ലാസ്സും ഗുസ്തിയും കൈവശമുള്ളവൻ കാതോലിക്കായായപ്പോൾ, ബെൻസ്സ്കാറിനു   വേണ്ടിമാത്രം, സഭയുടെ എത്ര കോടികൾ ധൂർത്തടിച്ചു എന്നൊരു വിവരം ഏതെങ്കിലും വിവരാവകാശ കമ്മീഷനിൽ നിന്നും വാങ്ങി, ഈ  ആടെന്ന മൂളയില്ലാത്ത ജനത്തെ ഒന്ന് ധരിപ്പിക്കാമോ പ്ളീസ് ?

ഓലമേഞ്ഞ വീടുകളിൽനിന്നും അരമനകളിലേക്കുള്ള ഇവറ്റകളുടെ എടുത്തുചാട്ടം, കാലിത്തൊഴുത്തിലെ ''എളിമയെ'' പുശ്ചിക്കുന്ന ഈ അഹമ്മതി, കാലമെത്രനാൾ ഇനിയും സഹിക്കും ? ഇതിനെയാണോ ''സഹനം'' എന്നു വിളിച്ചൂ ഇവർ ഹാശാആഴ്ചതോറും ആക്ഷേപിക്കുന്നതും?!
    
കേരളം ഭരിക്കാൻ 144 MLA മാര്, അതിൽ കുറേ മന്ത്രിമാർ, അവരിലൊരു മുഖ്യൻ ! തീർന്നില്ലേ ? എന്നാൽ  കേരളത്തിലെ ''ന്യൂനമർദ്ദമെന്ന''ക്രിസ്തീയ സഭകളിൽ ഈ ഇത്തിരിപ്പോന്ന ജനം തീറ്റിപ്പോറ്റേണ്ടത് എത്ര സഭകളിലെ എത്ര വാവാമാരെ? എത്ര കർദ്ദിനാൾ //മേജർ ആർച്ചു//ബിഷോപ്പൻമാരെ?എത്ര കത്തനാരന്മാരെ ? എത്ര കോറെപ്പികളെ & റമ്പാന്മാരെ ? എതിർകക്ഷിയിലെ കാക്കത്തൊള്ളായിരം സഭകളിലെ പാസ്റ്റർമോൻമാരെ മാത്രം എത്രയായിരം ? 

ഈ ചൂഷകർക്കു തൊഴിലവസരം&[ഇടം] മോഡിയിലാക്കാൻ കോടാനുകോടികൾ ധൂർത്തടിച്ചു എത്രകോടി പള്ളികളും [കള്ളന്മാരുടെ ഗുഹകളും] വിശ്വാസ കൊട്ടാരങ്ങളും ഈജനം പണിതു?കുരിശുകൃഷിക്കായി എത്ര കോടികൾ ചിലവാക്കി ?കേരളത്തെ സ്നേഹിക്കുന്ന പ്രീയ ചാനലുകാരെ, ഒന്ന് കണക്കെടുക്കാമോ? തമാശയല്ല കേരളത്തിലെ സമ്പത്തുവ്യവസ്ഥയാകെ പൂവണിയും!

 ഒരുമെത്രാന് ഒരുദിവസം എത്ര കൂദാശകോഴപ്പണം കിട്ടുമെന്നൊന്നു പറയാമോ? ഏതു ബ്ലെയിഡ് മാഫിയായിലിത് ഈ പണം സൂക്ഷിക്കുന്നു? ഒരു കാതോലിക്കായെ കാലനെടുത്തപ്പോൾ കോടികളാണ് വാവയുടെ കട്ടിലിന്റെ കീഴിൽ നിന്നുമാത്രം അതിയാന്റെ ''ഉപഗ്രഹങ്ങൾ'' അന്ന് കണ്ടെടുത്തത്! ആരോടും പറയരുതേ,നാണക്കേടാ! ദൈവം വെറുത്ത വെറും ആർത്തിയോസുകൾ! പിന്നീടിതുങ്ങളെ പുന്ന്യാളരാക്കി പദയാത്രാമത്സരം നടത്തുന്ന കുരുടന്മാരായ വഴികാട്ടിപാതിരിമാർ വേറെ ഏറെ !

ഈ കപടവാഴ്ചക്കാരെ, [ഇല്ലാത്ത സ്വർഗ്ഗത്തിന്റെ പേരിൽ] ഈ ആടുകൾ പേറുന്ന ഭാരം ഒരുകോടി മരക്കുരിശുകൾക്കു സമമാകുമോ? അച്ചായാ, നിനക്കെന്നിതു പിടികിട്ടും? ''പ്രാർത്ഥിക്കാൻ പള്ളിയിൽ ഒരുനാളും പോകരുതെന്ന്'' നമ്മെ കാലേകൂട്ടി വിലക്കിയ കർത്താവെത്ര ബുദ്ധിമാൻ!? ഒന്നാലോചിച്ചേ പ്ളീസ് ! എങ്കിൽ നീയും നിന്റെ തലമുറയും രക്ഷിക്കപ്പെടും നിശ്ചയം! samuelkoodal 9447333494    .. 

Tuesday 13 March 2018

കാലത്തികവിങ്കൽ കബറടങ്ങുന്ന പൗരോഹിത്യം!

''കള്ളപ്പരീശരേ പള്ളിദാദാക്കളേ, നിങ്ങളീ നൂറ്റാണ്ടിൽ എങ്ങിനെത്തി?
പണ്ട് ഞാൻ നിങ്ങളെ കണ്ടതായോർക്കുന്നു ചമ്മട്ടി നാഥനെടുത്ത നാളിൽ!''

1990ഇൽ സഭാവഴക്കു മൂത്തു ന്യൂയോർക്/അബുദാബി പള്ളികളിൽ ആടുകൾ തമ്മിലടിച്ചപ്പോൾ, ഞാൻ അറിയാതെ പാടിയതാണീ വരികൾ ![സാമാസംഗീതം] ഇന്നും തുടരുന്നു 'വഹട്സപ്പിലൂടെ' പോലും!  

കോടതിവിധി മാനിക്കാതെ പള്ളികൾക്കുവേണ്ടി സഹോദരങ്ങളെ വകവരുത്താനൊരുങ്ങുന്ന ക്രിസ്തീയത! കത്തനാരന്മാർ പരനാറി ഭാഷയിൽ പോർവിളികളുടെ ശബ്ദലേഖനം മീഡിയാകളിലൂടെ സ്വർഗം നാണിക്കുവാൻ പ്രചരിപ്പിക്കുന്നു! ഏതു അശുദ്ധാത്മാവിനാലുള്ള  അഭിഷേകത്താലാണീ ജീവികൾ പൗരോഹിത്യമെന്ന ''വേണ്ടാതീനം'' കൈക്കലാക്കിയത്?  കത്താവ് വീണ്ടും വരില്ലെന്റെ അച്ചായന്മാരെ, ഉൾഭയം കാരണം!

വി.മത്തായി ആറും, പത്തും, ഇറുപത്തിമൂന്നും, മനസിരുത്തി ഒന്ന് വായിച്ചാൽ ലേശം മനസാക്ഷിയുള്ള ഏതു വൈദീകനും ളോഹയൂരി ദൂരെയെറിഞ്ഞശേഷം വേറെ പണി നോക്കും നിശ്ചയം ! പ്രാര്ഥനയെക്കുറിച്ച് // സുവിശേഷവേലയെക്കുറിച്ചു// കർത്താവിവരെ മനം നൊന്തു ശപിക്കുന്നതുമൊക്കെ വായിച്ചാലേതു കർദ്ദിനാളിനും വീഞ്ഞ് കുടിക്കാതെതന്നെ തലകറങ്ങിപോകും!  പക്ഷെ ഇവറ്റകൾ ആ വേദഭാഗം കണ്ണുകൊണ്ടു തൊടില്ല, ഭയമാണുപോലും,സാത്താൻ കുരിശു കണ്ട കണക്കെ !         

വി.മത്തായി പതിനാറിന്റെ  ഇരുപത്തിമൂന്നിൽ, യേശു പത്രോസിനോട് 
''സാത്താനേ,എന്നെ വിട്ടുപോ, നീ എനിക്ക് ഇടർച്ചയാകുന്നു! നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്" എന്ന്!  
കാലത്തികവിങ്കൽ ഈ ശാപവാക്കെത്ര സത്യമായി, എന്നും അച്ചായന്മാരെ നാം ചിന്തിക്കണം! ദൈവത്തെ അറിയാത്ത, അവനു വേണ്ടി ഒന്നും എങ്ങും കരുതാത്ത പൗരോഹിത്യം ക്രിസ്തുവിനു ഇടർച്ചയാകുന്നു അന്നും ഇന്നും എന്നും ! മാമോനെ സ്നേഹിക്കുന്നവർ ഇനിയും കോടതിത്തിണ്ണയിൽ നിരങ്ങട്ടെ ! കോഴികൂകും മുന്നേ മൂന്നുവട്ടം ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെ ''പാറ'' യാക്കി,ആ പാറമേൽ സഭയെ പണിയാൻ , ഇല്ലാത്ത സ്വർഗ്ഗത്തിന്റെ താക്കോൽ അതിയാന്റെ കയ്യിൽ പിടിപ്പിച്ച കുതന്ത്രക്കാരൻ കോൺസ്റ്റാന്റിന് ചക്രവർത്തീ, സമ്മതിച്ചിരിക്കുന്നു! പക്ഷെ ദാണ്ടെ...  കിടക്കുന്നു സഭതന്നെ നാണക്കേടിന്റെ അഴുക്കുചാലിൽ! കർമ്മപാപം! അനഭവി രാജാ അനുഭവി!     samuelkoodal  9447333494

Sunday 11 March 2018


''ബറാബാസിനെ വിട്ടുതരിക'' കൊച്ചിയിലും കയ്യാപ്പാഗുണ്ടകൾ ! ''നീതിന്യായങ്ങളെ കുരിശിക്ക'' കർദ്ദിനാളെന്ന ''ബറാബാസിനെ വിട്ടുതരിക'' എന്നാർത്തുവിളിച്ചുകൊണ്ടു പൗരോഹിത്യഗുണ്ടകൾ കൊച്ചിയെ ഇന്നലെ പ്രകമ്പനം കൊള്ളിച്ചപ്പോൾ, ''ഭാരതത്തിന്റെ നീതിന്യായങ്ങൾ കുരിശിക്കപ്പെടരുതെന്നു'' ഒരു നാവും ചൊന്നതില്ല! കാലമോ, ''കത്തോലിക്കനെ രക്ഷിക്കാൻ കർത്താവിനും കോടതികൾക്കും ഇനിയാവില്ല'' എന്ന് മൗനമായി തേങ്ങി! നീതിബോധമുള്ളിൽ വന്ന കുറേ വൈദീകർ തെരുവോരങ്ങളിൽ ''അരുതെന്നു'' കരഞ്ഞെങ്കിലും, കയ്യാപ്പായുടെ കാലന്കോഴികൾ കൂവുന്നിടത്തത്‌ അതാര് കേൾക്കാൻ? നാലാംനൂറ്റാണ്ടിൽ റോമിലെ കോൺസ്റ്റാന്റിന് ചക്രവർത്തി ഉരുവാക്കിയ ''കോൺസ്റ്റാന്റിന് ക്രിസ്തുവിനെ'' ലോകമാകെ വിറ്റഴിക്കാൻ, കോൺസ്റ്റാന്റിന് ചക്രവർത്തി രചിച്ചു കുത്തിക്കെട്ടിയ ബൈബിളും കയ്യിലേന്തി, നാസറായനെ കുരിശിച്ച കയ്യപ്പായുടെ മേലങ്കിയും ധരിച്ചു, മോശയെയും പാവം അഹരോനെയും കളിയാക്കാൻ അംശവടിയുമായി,നാടായനാടാകെ ആടുമേയ്ക്കാൻ റോമിൽനിന്നും പുറപ്പെട്ട, കാണ്ടാമൃഗത്തിന്റെ തോലുള്ള ചെന്നായ്ക്കളാണീ ളോഹയിട്ട പൗരോഹിത്യമെന്നു [ഭഗവത്ഗീത ഹൃദയത്തിലാക്കുവോളം] ഈ ജനം മനസിലാക്കുകയില്ല! kCRM കാരെ വിലപിച്ചിട്ടു ഇനിയും ഒരു കാര്യവുമില്ല! ഈ സഭ ഒരുനാളും നന്നാവുകില്ല,ഒട്ടു നവീകരിക്കപ്പെടുകയുമില്ല! കാരണം ''കോൺസ്റ്റാന്റിന് ക്രിസ്തു'' ആണിവരെടെ മുടക്കുമുതലും വില്പനച്ചരക്കും സുവിശേഷവും ! കുരിശിക്കപ്പെട്ട നാസറായൻ ഇവരിൽ നിന്നും അകലെ അകലെ അകലെ.. നസരായന്റെ സ്നേഹത്തിന്റെ സ്വര്‍ഗീയ ലയനമല്ല, കാനോന്‍ നിയമമാണിവര്‍ക്ക് ഭൂഷണം, ഉള്‍ബലം ! കർത്താവിന്റെ മണവാട്ടിമാരാകാൻ കൊതിച്ചു കുലവും കുടുംബവും വിട്ടിറങ്ങി, വൈദീക പീഡനത്തിനിരയായി അകാലചരമടഞ്ഞു, മണ്മറഞ്ഞ സകല അഭയകൾക്കുമായി ഈ രചന സമർപ്പിക്കുന്നു! നിങ്ങൾക്കായി വിലപിക്കുന്ന samuelkoodal 9447333494



Saturday 10 March 2018

''ശമർയ്യാപർവ്വതത്തിലെ ബാശാന്യപ്പശുക്കളേ,''

വി.ആമോസ് നാലിൻറെയൊന്നിൽ ''എളിയവരെ പീഡിപ്പിക്കുകയും ദരിദ്രരെ തകർക്കുകയും, തങ്ങളുടെ ഭര്ത്താക്കന്മാരോട്, ''കൊണ്ടുവരുവീൻ ഞങ്ങൾ കുടിക്കട്ടെ'' എന്ന് പറയുകയും ചെയ്യുന്ന     ശമർയ്യാപർവ്വതത്തിലെ ബാശാന്യപ്പശുക്കളേ, ഈ വചനം കേൾപ്പിൻ! ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും, നിങ്ങളുടെ സന്തതിയെ ചൂണ്ടല്കൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങള്ക്ക് വരും എന്ന് യഹോവയായ കർത്താവ് തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു!!  

ഭർത്താവിനെ അനുസരിക്കാതെ പള്ളിയിൽ പോയി കത്തനാരോടൊത്തു സെല്ഫിയെടുത്താലോ, മെത്രാൻപുങ്കന്റെ കൈമുത്തിയാലോ,അള്ളിപ്പിടിച്ചു പോസ്‌ചെയ്താലോ, പതിവായി കുമ്പസാരിച്ചു ഓസ്ത്തി ഓസിനു ശാപ്പിട്ടാലോ, ദൈവകോപത്തിൽ നിന്നും, നിങളുടെ തലമുറയെ തകർത്ത കുറ്റത്തിൽനിന്നും നിങ്ങള്ക്ക് വിടുതലില്ല നിശ്ചയം ! നിങ്ങൾ കാരണം നിങ്ങളുടെ സന്തതികളെ ദൈവം ചൂണ്ടൽ കൊണ്ട് പിടിക്കുമെന്നാണ് ദൈവ കോപം !  

പണ്ടൊരു കർദ്ദിനാൾ കൊച്ചിയിൽ പറഞ്ഞു ''കത്തനാരന്മാരെ കുമ്പസാര കൂട്ടിലിട്ടു 'പിഴ' പറഞ്ഞു,  'പിഴ' പറഞ്ഞു,  പിഴപ്പിക്കുന്ന കുറെ മോളുമാര് എല്ലാപള്ളികളിലും ഉണ്ടെന്നു''!  സത്യമാണ് കേട്ടോ! പല കത്തനാരന്മാരും എന്നോടിത് സമ്മതിച്ചിട്ടുമുണ്ട്! 

ഇവറ്റകളിനിയെങ്കിലും ശിഷ്ട ജീവിതം കർത്താവിനെ അനുസരിക്കാമോ, {പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാതെയിരിക്കാമോ} എങ്കിൽ ഭൂമി കുംഭകോണവും നിൽക്കും പള്ളികളിലെ സകല അശുദ്ധികളും ഇല്ലാതെയാകും , പള്ളിപ്പണിക്ക് കത്തനാരാകാൻ ചെറുപ്പക്കാർ മേലിൽ മുതിരുകയുമില്ല! അഭയാകേസ് കോടതികളിൽ ഇഴയുന്നുവെങ്കിലും [തൊഴിലുറപ്പു പദ്ധതി ഉള്ളിടത്തോളം കാലം] ഒരൊറ്റ പെണ്ണിനേയും ഇനിയും കർത്താവിന്റെ മണവാട്ടിയെന്നപേരിൽ കത്തനാരുടെ വെപ്പാട്ടിയാകാൻ കിട്ടുകയില്ല ;  ആരും മുന്നോട്ടു വരികയില്ല നിശ്ചയം!    

എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത ഒരു കാര്യമാണ് ,''കർത്താവിന്റെ മണവാട്ടി [പിതാവിന്റെ ഭാര്യ ] എങ്ങിനെ കത്തനാർക്കു [മകന്] വെപ്പാട്ടിയാകും " എന്നത് ! സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഭാര്യ              
കത്തനാരുടെ കിടപ്പറയിൽ? ഹോ  ! ദൈവകോപംകൊണ്ടീ സഭ മുടിയും നിശ്ചയം ! കാരണം ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോൻ അതിയാന്റെ സഹോദരന്റെ കഴുത്തറുത്തെടുത്ത കുറ്റമാണിത്! ദാവീദിന്റെ ഒടുവിലത്തെ ഭാര്യ ശൂലേംങ്കാരത്തിയെ ദാവീദ് പരിഗ്രഹിക്കാതെയാണ് മരിച്ചത് പോലും  ! വെറുതെ ''ഹ്യൂമൻ കറന്റിന്''   വേണ്ടി ''കെട്ടിപ്പിടി വൈദ്യം'' ,അത്രതന്നെ ! ഇതറിഞ്ഞ ഒരു മകൻ ശലോമോന്റെ അമ്മയെ [എക്സ് ഊരിയാവിന്റെ ഭാര്യയെ] ''ആ കൊച്ചമ്മയെ തനിക്കു കെട്ടിച്ചുതരാന്‍'' സോളമോന്‍രാജാവിനോട് ശിപാർശ ചെയ്യാൻ അപേക്ഷിച്ചു !   പെറ്റമ്മയുടെ അഭ്യര്ഥനപോലും നിരസിച്ചു സോളമന് ദൈവനീതി പ്രവർത്തിച്ചു! അങ്ങിനെയെങ്കിൽ ദൈവത്തിന്റെ മണവാട്ടിമാരെ പീഡിപ്പിച്ച സകല പാതിരി       ബിഷോപ്പൻമാരും നരകത്തിൽ പ്രത്യേക പീഡനത്തിനു ഏല്പിക്കപ്പെടും നിശ്ചയം ! ചിന്തിക്കൂ അച്ചായാ , ഈ നരകവാസികൾ എങ്ങിനെ നമ്മളെ സ്വർഗത്തിൽ കയറ്റും ? ''ചർച്ചു''  ഒരു മുക്കാൽ തട്ടിപ്പല്ല ,ഫുൾടൈം  തട്ടിപ്പു തന്നെയാണ്  ! ആമ്മേൻ ! കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ ! അല്ലാത്തവർ പള്ളിയിൽപോയി അവരവരുടെ പിതാക്കന്മാരുടെ ആത്മീകാന്ധതയിൽ ആഴ്ന്നു മരിക്കട്ടെ!   samuelkoodal 9447333494

Friday 9 March 2018

പാഞ്ചാലീവസ്ത്രാക്ഷേപം ക്രിസ്ത്യൻ സഭകളിൽ! 

''ക്രിസ്തുവിന്റെ മണവാട്ടിയായി'' പുരോഹിതർ//പാസ്റ്റർമോന്മാർ  ഉരുവാക്കിയ ''മണവാട്ടിസഭകളുടെ'' വസ്ത്രാക്ഷേപം അവർ തന്നെ ഒരു കൂസലുമില്ലാതെ, ലോകത്തെ ഭയക്കാതെ നടത്തുന്നു ; ദൈവഭയമോ തീണ്ടിയിട്ടുമില്ല! ഈ അധർമ്മം ലോകഗുരുവായ  ഭാരതത്തിന്റെ ഭഗവാൻ കൃഷ്ണൻ അധികകാലം പൊറുക്കുകയില്ല!

''യദാ യദാ ഹി ധർമ്മസ്യ ഗ്ലാനീർ ഭവതി ഭാരതാ:..    
                            and 
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം 
ധർമ്മ സ്ഥാപനാര്ത്ഥായ സംഭവാമി യുഗേ യുഗേ'' 

എന്ന ഭഗവത്ഗീതയിലെ നാലാം അദ്ധ്യായത്തിലെ  ഏഴും എട്ടും ശ്ലോകങ്ങൾ പ്രകാരം, ഭാരതത്തിൽ ഈ പൗരോഹിത്യ പാസ്റ്റർമോന്മാർ കാണിക്കുന്ന ഈ അധർമ്മങ്ങളെ ഇവിടുത്തെ ഹിന്ദുമൈത്രി അധിക കാലം കണ്ടു കൊണ്ടിരിക്കും എന്ന് തോന്നുന്നില്ല! ഇന്ത്യൻ പൗരോഹിത്യത്തിന് കോടതിയും പുല്ലു! അവയുടെ വിധിന്യായങ്ങളും പുൽപുല്ലു!     
   
അധർമ്മം പെരുകിയ കൗരവർ ഒടുവിൽ സഹോദരിയുടെ [പാഞ്ചാലിയുടെ] വസ്ത്രാക്ഷേപം ചെയ്തത് കണ്ടു കൊണ്ടു മൗനമായിരുന്ന ഭീഷ്മ പിതാമഹനെയും ദ്രോണാചാര്യരെയും വരെ ഇല്ലാതെയാക്കാൻ ഭഗവാൻ കരുണ ചൊരിഞ്ഞു! പാഞ്ചാലിയുടെ വസ്ത്രാക്ഷേപമായിരുന്നു കൗരവരുടെ അധർമ്മത്തിന്റെ ക്ളൈമാക്സ് !

പള്ളിമേടകളിൽ നടക്കുന്ന കർത്താവിന്റെ മണവാട്ടിമാരുടെ വസ്ത്രാക്ഷേപം, സിസ്റ്റർ ജാസ്മിൻ ''ആമ്മീൻ '' ലൂടെ പച്ചയ്ക്കുപച്ചയായി വിവരിച്ചിട്ടും, അഭയാകൊലകേസ് ഇരുപത്തിമൂന്നാം കൊല്ലവും , പ്രതികളെ വെറുതേ വിട്ടു വിട്ടു കാലങ്ങളായി വഴിയിലിഴയുമ്പോൾ,  ''സംഭവാമി യുഗേ യുഗേ '' എന്നുറപ്പു പറഞ്ഞവൻ ഉറങ്ങുകയാണ് എന്നാരും കരുതരുത് ! അല്ല ,ഉറങ്ങുകയല്ല, അവൻ വീണ്ടും അവതരിക്കും നിശ്ചയം !

 ''ഇസ്രയേലിന്റെ കാവൽക്കാരൻ ഉറങ്ങുന്നുമില്ല , ഉറക്കം തൂങ്ങുന്നുമില്ല'' എന്നതുപോലെ, നീതി നടപ്പാക്കി, ഈ മണ്ണിൽ നടക്കുന്ന അധർമ്മം ഇല്ലാതെയാക്കാൻ അവൻ അവതരിക്കും,  എന്ന് ''ഗീതസത്യം'' ഞാൻ വിശ്വസിക്കുന്നു!  അധർമ്മികളായ പാസ്റ്റർമോന്മാർക്കും                
പൗരോഹിത്യത്തിനുമെതിരെ ഓരോ സഭകളിലും പള്ളികളിലും ദൈവചേതസുള്ള കുഞ്ഞുങ്ങൾ പിറന്നേതീരൂ ..പിറക്കും നിശ്ചയം ! ഇത് കാലത്തിന്റെ ആവശ്യമാണ്! ''ശുഭസ്യ ശീക്രാ'' ഭഗവൻ !   

''കർത്താവിന്റെ മണവാട്ടിമാരെപ്പോലെതന്നെ  കർത്താവിനു വിശ്വാസികൾ നേർച്ചയായി കൊടുത്തപണവും കത്തനാർക്കുള്ളത്'' എന്ന കാനോൻ നിയമം കാട്ടു നിയമമാണ്‌ ! കത്താവിനുള്ളത് കത്താവിനും, കാപ്പിയാർക്കുള്ളത് കാപ്പിയാർക്കും എന്നതല്ലേ നീതി? അപ്പോൾ കൈസർക്കുള്ളതോ ? കൈസരുടെ നീതി കൈസർക്കുമാത്രമാകുമോ? ഇല്ല!  ആ നീതി നാടിന്റെ നീതിയാണ്! മാനവനീതിയാണത് ! പക്ഷെ കത്തനാർ  വീഞ്ഞടിച്ചു വിവരമില്ലാതെ ഉണ്ടാക്കിയ അവരുടെ ''കാട്ടുകാനോൻനിയമം'' കത്തനാർക്കു മാത്രം മതിയെന്നാകണം! എങ്കിലേ കാര്യം ശരിയാകൂ !

അമേരിക്കയിൽ പള്ളികളിൽ  ''യൂത്ത്'' പോകാറില്ല! കേരളത്തിലും വേലയില്ലാത്ത കുറെ പേര് [നാട്ടിലുള്ളപ്പോൾ] പള്ളിമുറ്റം ചവിട്ടും ഒരു നേരമ്പോക്കിന് ! എന്നാൽ പള്ളികളിൽ നടക്കുന്ന അധർമ്മം മനസിലാക്കിയ ''യൂത്ത്'' അവരവരുടെ അമ്മമാരെ പള്ളികളിൽ പോകുന്ന ഈ പോക്ക് വിലക്കും നാളെ ! സംഗതിയുടെ 'ഗൂഡാന്സു'  പിള്ളാർക്ക് പിടികിട്ടുന്നതോടെ പള്ളികൾതോറുമുള്ള ഈ ഗോപാംഗനകൾക്കു ''വിലക്കുകല്പന'' അവരുടെ മക്കൾതന്നെ കൊടുക്കും നിശ്ചയം! ഭർത്താവിവർക്കു പുല്ലാണല്ലോ!
പാവം ഭർത്താക്കന്മാരെ, ''നാളെ'' നിങ്ങളുടേതാകും! ശുഭം .... samuelkoodal 9447333494

Thursday 8 March 2018

''കർത്താവോ, ഏതു കർത്താവ്? 

''കർത്താവോ, ഏതു കർത്താവ്? അതിയാനോട് പള്ളിയിൽ പോകാൻ പറ!''  '''കർത്താവ് ദൈവമല്ല, അതിയാൻ വെറും ദൈവപുത്രനാണ് ! അതിയാനെ ശാപ്പിടാൻ പരുവത്തിൽ അപ്പത്തിലാക്കിത്തരുന്ന കത്തനാരാണ് യഥാർത്ഥ ദൈവം! പെറ്റമ്മയെ തല്ലിയാലും, അപ്പനെ പട്ടിണിക്കിട്ടാലും, ഒന്ന് കുംബസാരിച്ചാൽ ''എല്ലാം ഓക്കേ'' യാക്കുന്ന കത്തനാരാണ് ദൈവം!'' 

''സെബദിപുത്രന്മാരുടെ ' അമ്മ തന്റെ ''മക്കളെ കർത്താവിന്റെ ഇടതും വലതുമായി സ്വർഗത്തിൽ ഇരുത്തണെ'' എന്ന് കർത്താവിനോടു പറഞ്ഞപ്പോൾ, കൈമലർത്തി കാണിച്ചോനാ ഈ കർത്താവ്, അറിയാമോ?! സ്വർഗ്ഗത്തിലെ സകല ''സീറ്റിങ് അറേഞ്ച്മെന്റും'' ദൈവമാണ് നേരിട്ട് ചെയ്യുന്നതെന്നും, തനിക്കതിൽ യാതൊരു അവകാശവും കൈയുമില്ലെന്നുമാണന്നു കർത്തവളോട് മറുപടിയായി  പറഞ്ഞതും ! പക്ഷെ ഏതു പരനാറിയെയും കൂദാശ ചെയ്തു    ദൈവത്തിന്റെ വലതുഭാഗത്തുതന്നെ ഇരുത്തുന്നോനാ ഈ കത്തനാര്! കത്തനാരാരാ മോൻ അറിയാമോ?''    

''ഞങ്ങൾ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതെന്നൊക്കെ [വി.മത്തായി 6 /5 ഇൽ] പറയാൻ ഇതിയാനാരാ? അതുപോലെ ഭൂമിയിൽ ഞങ്ങളാരെയും 'പിതാവേ' എന്ന് വിളിക്കരുതെന്നൊക്കെ കർത്താവ് പറയുന്നു! ''റെവ .ഫാദർ'' എന്നൊന്ന് വിളിച്ചാലിതിയാനെന്താ ഛേദം ?നോക്കണേ ഒരാസൂയ! വിളിക്കും, ''അച്ഛാ പിതാവേ'' എന്നുതന്നെ പാതിരിമാരെ ഞങ്ങൾ വിളിക്കും? വിലക്കാനിയാളാരാ? ''പിതാവേ'' എന്ന് സ്വന്തം പിതാവിനെപ്പോലും വിളിക്കാത്ത മോന്മാരാണ് ഞങ്ങൾ!  ''ഡാഡ്//ഡാഡീ//പാപ്പാ'' എന്നൊക്കെയല്ലേ ഞങ്ങൾ വിളിക്കാറ് !

മാമോദീസാ മുതൽ ശവക്കല്ലറ വരെ, കൂദാശ ചെയ്തു ഞങ്ങളെ വിശുദ്ധരാക്കുന്ന കത്തനാര് ഞങ്ങളുടെ ദൈവമാണു, ദൈവം! ഞങ്ങളുടെ വീടും കാറും പേനാ മുതൽ സർവ ഉപകരണങ്ങളും അവയവങ്ങളും കൂദാശചെയ്തു പുണ്ണ്യപ്പെടുത്തുന്ന ദൈവമാണ് പാതിരി ! തന്തയ്ക്കും തള്ളയ്ക്കും കൊടുത്തില്ലേലും മെത്രാന് കാറ് വാങ്ങാൻ കയ്യിലുള്ള കാശാകെ ഞങ്ങൾ കൊടുക്കും, ആ പൊന്നു തിരുമേനിയുടെ ''തിരുപുഞ്ചിരി'' ഒന്ന് കാണാൻ, കൂടെനിന്നൊരു 'സെൽഫി' എടുക്കാൻ ! ഈ ഫോട്ടോ മാത്രം മതി സ്വർഗത്തിൽ ചെല്ലുമ്പോൾ പ്രവേശനാനുമതി കാർഡായി ആത്മാവിനു കരളിൽ സൂക്ഷിക്കാൻ, അറിയാമോ? അമേരിക്കയിലൊക്കെ ഇന്നലെവരെ 'സെൽഫി' എടുക്കാൻ പെണ്ണുങ്ങൾ പള്ളികളിൽ          
തെള്ളായിരുന്നു, മെത്രാൻറ്റെടുത്തു അവയവകൂദാശയ്ക്കും മറ്റുംമറ്റുമായി! അതിന്റെ സുഖമൊന്നു വേറെയാണെന്നു അനുഭവിച്ചവർക്കല്ലേ അറിയൂ...!  

കത്തനാർ പാസ്റ്റെർമോൻ കൂദാശ ചെയ്താൽ പിന്നാ കാറ്‌ അപകടത്തിൽ പെടില്ല //വീട് കൂദാശ ചെയ്‌താൽ, വീട്ടിൽ കലഹം ദുഃഖം രോഗം മരണം ഒന്നും ഒരുനാളും ഉണ്ടാവുകയില്ല// അന്യരോഗങ്ങൾ അയലത്തുകൂടിപ്പോലും പോവുകയില്ല അവർ അവയവകൂദാശ ചെയ്‌താൽ ! ഇതാണ് വിശ്വാസം, ഉറച്ച വിശ്വാസം!  ക്രിസ്തുവിനെ പള്ളികളിനിന്നും ചാടിച്ച വിശ്വാസം ! പള്ളികൾ കള്ളന്മാരുടെ ഗുഹകളാക്കിയ വിശ്വാസം ! ഞങ്ങളുടെ വിശ്വാസം ഞങ്ങളെ രക്ഷിക്കും തീര്ച്ച! അല്ലേൽ നോക്കിക്കോ? samuelkoodal 9447333494
Samuel Koodal Koodal posted 2 updates.



-4:27




ഇതു വെറും ക്രിസ്‌തുനിന്ദ! 

ബാവായും പാതിരിയും സഭയെ അപഹാസ്യമാക്കുന്നു! മിശിഹായെ ഒറ്റിക്കൊടുത്ത യൂദായെ തോൽപ്പിക്കുമാറ് പാതിരി പാവം ബാവായെ ഒറ്റിക്കൊടുക്കുന്നു! സഹികെട്ടു സുറിയാനിയിൽ സിറിയാക്കാരെ മൊഴിചൊല്ലുന്നു ബാവാ ! ഒടുവിൽ തിലകനൊരു പരസ്യവും , ആ ഭ്രാന്തു ബാവായ്‌ക്കെന്നു ഒരു ധ്വാനിയും! ഇത്രയ്ക്കും പാടില്ല ! എഡിറ്റു ചെയ്തവനെ സഭ തെമ്മാടിക്കുഴിയിൽ കൂദാശ ചൊല്ലാതെ അടക്കട്ടെ !  


സഭാട്രസ്റ്റിയാകാൻ ആകാശത്തിനു കീഴിലുള്ള സകല കുതന്ത്രങ്ങളും പയറ്റിയിട്ടു കരസ്ഥമാക്കിയിട്ടാ കസേരയിലിരുന്നുകൊണ്ട്  സഭയെ കത്തനാർ ഒറ്റിക്കൊടുക്കുന്നു! പണ്ട് പലവട്ടം  ഇതിയാനെ  മെത്രാനാക്കാൻ വിസമ്മതിച്ചത്തിന്റെ പ്രതികാരമായിരിക്കാമിത്! സാരമില്ല, യൂദായെപ്പോലെ പാതിര തൂങ്ങിമരിക്കണ്ടാ .. സ്ഥാനമാനങ്ങൾ മോഹിച്ചതൊരു കുറ്റമാണോ? എല്ലാ മെത്രാന്മാരും ഏറെക്കുറെ ഈ ടൈപ്പ് തന്നെയല്ലേ? ! ദേ, കൊച്ചിയിലൊരുത്തനോട് ഹൈക്കോടതി ഏറ്റുമുട്ടുന്നു! ''കള്ളമാരെന്നു'' ക്രിസ്തു ഇരട്ടപ്പേരിട്ടു വിളിച്ചവർ എവിടെ നേരെയാക്കാൻ?!


സിറിയൻ വേഷവും ഭൂഷാദികളും ധരിച്ചു സിറിയൻ മേൽക്കോയ്മയ്ക്കു ''മുത്തലാക്കു'' ചൊല്ലുന്നതിൽ ചേലുണ്ടോ ബാവായെ ? ''ഈ സഭയ്ക്ക് വിദേശികളുടെ ഒന്നും വേണ്ടാ'' എന്നാകിൽ നാസറായാനും ഒരു വിദേശി [യഹൂദൻ] അല്ലായിരുന്നോ? ക്രൈസ്തവമതം തന്നെ ഭാരതത്തിൽ വന്നത്  വിദേശീയരിൽ കൂടിയാണ്! സ്വദേശികളാരും കടൽ കടന്നു അവിടെച്ചെന്നു  കയറ്റുമതി ചെയ്തതല്ലായിരുന്നീമതം! തോമാശ്ലീഹാ ഒരു വിദേശിയായിരുന്നു! ആ വിദേശിയുടെ സിംഹാസനത്തിൽ ഇരുന്നു കൊണ്ട് വിദേശിയെ വെറുക്കുന്നതും അത്ര നന്നല്ല ! മൂട് മറന്നാൽ പിന്നെവിടെ സഭയ്ക്ക്  പൈതൃകം?



ധൂപക്കുറ്റിയും മറുബാസായും തക്‌സായും ഒക്കെ ഇവിടെ ഭാരതീയന് ആവശ്യപെട്ടതല്ലല്ലോ? കൂദാശയെന്ന ഗിമ്മിക്സ് കാണിക്കാൻ ഈ വക വേഷഭൂഷാതികളും സാമഗ്രികളും പൗരോഹിത്യ വേലയുടെ ജാഡയ്ക്കായി നിങ്ങൾ ഉപകാരണങ്ങളാക്കി! ദൈവത്തിനെന്തിനാ ധൂപക്കുറിയും മറുബാസായും തക്‌സായും ? അവനു വിനയമുള്ള ഹൃദയങ്ങളല്ലേ വേണ്ടൂ! അത് നിങ്ങളുടെ ഈ ജന്മത്ത് നിങ്ങൾക്കുണ്ടാവുകയുമില്ല!  ഒരു മണ്ടു സൈക്കിൾ പോലുമില്ലായിരുന്ന നസ്രാണിക്കുടുംബത്തിലെ നിക്കറിട്ടോടുന്ന പയ്യന്മാർ കളർ ളോഹയ്ക്കുള്ളിലായി; മോശയെ ആക്ഷേപിക്കാൻ ഒരുവടിയും അവന്റെ കയ്യിലായപ്പോലെ വടി ചുമക്കാൻ   രണ്ടരക്കോടിയുടെ മെഴ്‌സിഡീസ് കാറു  തന്നെ വേണംപോലും  ! പോരാ, നമ്പർപ്ലേയേറ്റിനു വേറെ കൂദാശക്കാശു ലക്ഷങ്ങൾ! തമ്പുരാനും മാലാഖമാരും അതിശയിച്ചു അമ്പരന്നുപോയി ;സ്വർഗ്ഗവും നാണിക്കുന്നു! മതിയാക്കൂ പാതിരികോമാളികളെ ഈ നാറിയ കലഹവും ഒറ്റിക്കൊടുക്കലും മുത്തലാക്കുമൊക്കെ ! ഹിന്ദുമൈത്രി ഉണരുമേ... ''ഉറങ്ങുന്ന സിംഹം''  ! samuelkoodal 9447333494 
4 hrs

Wednesday 7 March 2018

ഏനോതിയോതി ,പിള്ള കിറിഞ്ഞിക്കിറിഞ്ഞി !

''ഏനോതിയോതി, പിള്ള കിറിഞ്ഞിക്കിറിഞ്ഞി'' എന്ന ചൊല്ലു പോലാണീ അച്ചായ സമൂഹവും അവരുടെ ഭക്തിയും! ശരിയായ ആത്മീകതയുടെ അടിത്തറയില്ലാതെ കുട്ടികളെ സൺഡേസ്കൂൾ പഠിപിച്ചതും, പതിവായി പാതിരിയുടെ ''പോഴൻതീയോളജി'' ചേർത്ത പള്ളികളിലെ വായാടിത്തരം മൂട് ചുടുന്നതുവരെ കേട്ടതുമാണിതിന് മൂലകാരണം!

തന്നിലെതന്നെ ''ബോധചൈതന്യമായി'' സദാ ഉള്ളിൽ തന്നെ മരുവുന്ന ''ഈശ്വരനെന്ന അറിയുന്നവനെ'' തന്നിൽ നിന്നും അന്യമായ മറ്റൊരു   വക്തിയെന്നു കരുതി, കസറുന്ന ജല്പനമെന്ന അധര വ്യായാമമാണിന്നത്തെ ഈ കുർബാനാകൂദാശകൾ എന്ന സത്യം, ഈ ജീവനങ്ങൾ ഒരിക്കലും മനസിലാക്കുകയില്ല ! കാലാന്തരത്തിൽ ഇതിനൊരു മാറ്റം ലോകത്തു  വരണമെങ്കിൽ, ഭാരതത്തിലെ സകല വിദ്യാലയങ്ങളിലും  ആരാധനാലയങ്ങളിലും ''ഭഗവത് ഗീത'' കുട്ടികളെ നിയമം മൂലം 15 വയസാകും മുമ്പേ പഠിപ്പിച്ചിരിക്കണം ! ''ഖുർആൻ ഓതാൻ അറബിക് ടീച്ചർ'' എന്നതു പോലെ സംസ്ക്രിത പണ്ഡിതന്മാരെ രാജ്യം അതിനായി, ഒന്നാമതായി സ്വരുകൂട്ടണം! ജാതിമതഭേദമെന്യേ എല്ലാഭാരതീയരും ഭഗവത് ഗീതയിലെ 700 ശ്ലോകങ്ങൾ, അതിന്റെ മൂലാർത്ഥത്തിൽ മനസിലാക്കിയാൽ, ആത്മജ്ഞാനം നേടിയാൽ,  കലാപങ്ങളില്ലാത്ത സ്വർഗമാകുമീ ഭാരതം സുനിശ്ചയം !  ലോകമാകെ ഇതു കണ്ടു പകർത്തി, ഒരിക്കൽ ഈ ഭൂമിതന്നെ സ്വർഗ്ഗമാകും സംശയമില്ലതെല്ലും!  ഇതെന്റെയൊരു വെറും ദിവാസ്വപ്നമാണെന്നു  അറിയാമെങ്കിലും, വെറുതെ മോഹിക്കുവാൻ മോഹമുള്ളതുകൊണ്ടു അക്ഷരകൂട്ടുകൊണ്ടെൻമനം ഒന്ന് സ്വർഗീയമായെന്നേയുള്ളൂ..... മാപ്പു!

ഈയിടെ 'വാട്സപ്പിലൂടെ' നമ്മുടെ ഒരു എക്സ് മിനിസ്റ്റർ തന്റെ ഭാരതീയ സനാതന മതത്തെയുപേക്ഷിച്ചു, ''ക്രിസ്തുവിനെ രക്ഷകനായി കണ്ടെന്നു''  ഒരു ചിന്നപാസ്ടരുടെ അടിമയായ സന്തോഷത്തിൽ വീറോടെ ഉച്ചഭാഷണിയിലൂടെ, ഒരു മഹാവേദിയിൽ കസറുന്നതുകണ്ടു! സത്യത്തിനു ആ യുവാവിനെ ''ഭഗവത് ഗീത'' കുഞ്ഞിലേ പഠിപ്പിക്കാതെ [ചൊല്ലും ചോറുംകൊടുക്കാതെ] ചോറുമാത്രം കൊടുത്ത് വളർത്തിയ മതിലിൽമേൽ കുരുത്ത മാതാപിതാക്കളോട് എനിക്ക് പുശ്ചമാണ്‌ തോന്നിയത്  !  മാപ്പു! 
''ചൊല്ലും ചോറും'' എന്ന പ്രയോഗത്തിലെ 'ചൊല്ല്', ഭഗവാന്റെ ഗീതയിലെ ചൊല്ലാകാതെപോയി! ആത്മജ്ഞാനമില്ലാതെ കുട്ടികളെ  ഈ സമൂഹത്തിനു സമ്മാനിക്കുന്ന മാതാപിതാക്കളാണീ കാലത്തിലെ ഏറ്റവും വല്യ കുറ്റവാളികൾ!  വിഷംചേർന്ന പച്ചക്കറി ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന ക്രിഷിക്കാരനെപ്പോലെ, മക്കളെ പെറ്റുപോറ്റുന്നവർ അവരുടെ മനസിന്റെ സംസ്കാരം കൂടി സംസ്കരിക്കാൻ ,ഗുണമേന്മയുള്ളതാക്കാൻ ബാധ്യസ്ഥരാണെന്ന സത്യം വിവാഹത്തിന് മുൻപേ നാമറിയണം! 


മനസുമനസ്സല്ലാതായി മാറുന്ന നാളു വരെ [അമനീഭാവത്തോളം, മരണത്തിനു തൊട്ടു മുമ്പു വരെ ] ഒരുവൻ മനസ്സിൽ കരുതേണ്ട വിവരസാങ്കേതികയാണ് ''ഭഗവത്ഗീത'' ! ഈ സത്യമറിയാത്ത ഇവിടുത്തെ ഹിന്ദു സഹോദരങ്ങളെ, ''ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാ നിബോതഥാ'' എന്നല്ലേ ചൊല്ല്? samuelkoodal  9447333494   




9447333494   

Tuesday 6 March 2018

വിശ്വസിച്ചാലും ഇല്ലെങ്കിലും !

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ പോഴൻ പാതിരിമാർക്കും മെത്രാന്മാർക്കും, ശേഷംജനത്തെ അടിമകളാക്കി ചൂഷണംചെയ്തു  സുഖിച്ചുവാഴാൻ, അവർക്കുവേണ്ടി അവരുത്തന്നെയുണ്ടാക്കിയ ഈ  കാനോൻ നിയമമല്ലാതെ,  ദൈവത്തെപ്പറ്റിയോ ദൈവനീതിയെപ്പറ്റിയോ ദൈവരാജ്യത്തെപ്പറ്റിയോ ഒന്നുമറിയില്ല സത്യം ! ''സ്വർഗമെന്നാൽ'', ഇവരുടെ അടിമത്തത്തിൽ നിന്നും മോചനം ലഭിക്കുന്നതും; ''നരകമെന്നാൽ'', ഇവറ്റകളുടെ അടിമകളായി ഒരു പുരുഷായുസ്സ് [ഇല്ലാത്തസ്വർഗം കൊതിച്ചു] പള്ളിമുറ്റം ചവിട്ടിത്തേക്കുന്നതുമാകുന്നു ! 
''സ്വർഗമെന്നാൽ'' ചിന്തകളിൽനിന്നും മനസിനെ മോചിപ്പിക്കുകയും, ''നരകമെന്നാൽ'' മനസിനെ ചിന്തകളിൽ  സദാ കുരുക്കുകയുമാകുന്നു !

ഈ സത്യമറിയാതെ [കർത്താവിനെ അനുസരിക്കാതെ] പള്ളിയിൽപോയി കുരുടൻകത്തനാര് നയിച്ച് ആത്മീകാന്ധതയിൽ കഴിഞു മൂടപ്പെട്ട എന്റെ മണ്മറഞ്ഞ പൂർവ പിതാക്കന്മാർക്കായി വേദനയോടെ ഈ രചന ഞാൻ സമർപ്പിക്കുന്നു! കത്തനാരേ,  എന്റെ ഈ ദുഃഖം നാളെ തലമുറകളുടെ ക്രോധമായി നിങ്ങളെ സമൂഹത്തിൽനിന്നും വേരോടെ പിഴുതു, നിങ്ങൾ പറയാറുള്ള നരകത്തിലെ കെടാത്ത തീയിലിട്ടു ചുട്ടുകളയും നിശ്ചയം , ജാഗ്രതൈ! 

വീഞ്ഞടിച്ചു മദോൻമത്തരായി ദൈവത്തെയറിയാത്ത കളർ ളോഹകൾ കുതന്ത്രത്തിലൂടെ കുത്തിക്കുറിച്ച [സാത്താൻ കൂദാശചെയ്ത] പാഴ്‌നിയമങ്ങളാണ് വിശ്വാസാചരങ്ങളുടെ പേരിൽ ഇന്നീ തമ്മിലടിക്കുന്ന ഓരോ സഭകളുടെയും ഈ 'സോകാൾഡ്' കാനോൻ നിയമം ! അല്ലാതെ പത്തുകല്പനകൾപോലെ തമ്പുരാൻ മോശയ്ക്കു കൊടുത്തതൊന്നുമല്ലെന്റെ സഹോദരങ്ങളെ...    ആശ്വാസമായി ഇന്ത്യൻ നിയമം ഇവരെ കൈകാര്യം ചെയ്യാൻ തുടങ്ങിയതിൽ; സ്വർഗ്ഗത്തിലായതുപോലെ മനസാനന്ദിക്കുന്നു! 

നീചന്മാരായ പുരോഹിതർ നയിക്കുന്ന ഈ സഭകൾ ഒരിക്കലും ക്രിസ്തുവിന്റെ സ്നേഹം മാനവരെ അറിയിക്കുകയില്ല, കാണിക്കുകയില്ല; ഇവരുടെ ഈ പാഴ്വേലകൾ പിന്നെങ്ങിനെ ക്രിസ്തുവിന്റെ സുവിശേഷമാകും? അതിന്റെ നേർകാഴ്ച ''സാമുവലിന്റെ സുവിശേഷത്തിലുണ്ട്'' ; വായിക്കൂ ഒരുകുറി..പ്ളീസ് ... യൂറോപ്പിലെപ്പോലെ ഈ സഭകളുടെ പതനത്തിന്റെ തുടക്കം ഭാരതത്തിലും കുറിച്ചുകഴിഞ്ഞു! ആശ്വാസമായി !

ക്രിമിനലുകളായ പാതിരിമാരുടെ കപടകൂദാശകളിൽ ദേവാംശം ലവലേശം ഇല്ലെന്ന വലിയ സത്യം കണ്ണടച്ചിരുട്ടാക്കുന്ന ജനമേ, ഇനിയെങ്കിലും  മനസിലാക്കൂ ..പ്ലീസ്.. ഈ നാട്ടിലെ നാനാജാതി മതസ്ഥരെയും ഭക്തിക്കുഴിയിൽ ചാടിച്ചുണ്ടാക്കിയ പണമാണ് ഓരോ പള്ളികളുടെയും പാസ്റ്റർമോന്മാരുടെയും കൈവശമായി ഇന്നിരിക്കുന്നതു !   വോട്ടുബാക്ക്‌ കാണിച്ചു രാഷ്ട്രര്യക്കാരെ വിരട്ടി കൈവശമാക്കിയ ''മെഡിക്കൽ ആൻഡ് എഡ്യൂക്കേഷൻ'' ഡിപ്പാർട്മെന്റുകൾ വഴി ഉണ്ടാക്കിയ കോടാനുകോടികളുടെ [ഒരിക്കലും വെളുക്കാത്ത] പാപത്തിന്റെ കറപുരണ്ട [കറുത്തുപോയ] കള്ളപ്പണമാണീ സമ്പത്താകെ സത്യം!   

നാടിനെ സ്നേഹിക്കുന്ന ഒരു സര്ക്കാര് എന്നെങ്കിലും ഈ നാടു ഭരിച്ചാലി കുത്തക കൊള്ളത്തരം ചിലപ്പോൾ ഇല്ലാതെയാകും ! വോട്ടിൽ ''പതിവ് ചിഹ്നം'' മാറ്റുകയെ ഇനിയൊരു പോംവഴിയുള്ളൂ..  samuelkoodal  9447333494

Saturday 3 March 2018

ദൈവമേ, കാലം കാലനുപോലും കാലക്കേടുണ്ടാക്കുമല്ലോ!

കത്തനാരെ കപ്പിയാർ കുത്തിക്കൊല്ലുന്നു! കർദ്ദിനാളെ കത്തനാരന്മാർ വകവരുത്താൻ ശ്രമിക്കുന്നു! കർദ്ദിനാളുടെ കള്ളപ്പണക്കേസ് /ഭൂമികുംഭകോണം കോടതിയിൽ, നാറുന്ന ളോഹയ്ക്കു ''കൂനിന്മേൽ കുരുവാകുന്നു''!! പരിശുദ്ധ പിതാവ് നിമിഷംകൊണ്ട് അശുദ്ധനാകുന്നു!അശുദ്ധനെ വിശുദ്ധനാക്കാൻ കുരിശുമല കയറുന്ന നാണംകെട്ട സഭ, ''ദുഷ്ടനെ നീതിമാൻ എന്ന് വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ'' എന്ന തിരുവചനംകൂടി മറന്നുപോയി! അതോ ആഭാഗം വായിക്കാൻ വിട്ടു  പോയതാണോ? 
പീലാത്തോസിന്റെ മുൻപാകെ കുഞ്ഞാടിനെപ്പോലെയല്ല ,പിന്നെയോ കോടതിൽയിൽ  കർദ്ദിനാൾ പുല്പുലിയാകുന്നു! "'കോടതിയെ /നിയമത്തെ / ന്യായത്തെ  കാനോൻ നിയമത്തിൽ തൂക്കികൊല്ലാൻ കർദ്ദിനാൾ ശ്രമിക്കുന്നു! ബുദ്ധി വികസിക്കാത്ത പള്ളിയിലെ അടിമയാടുകൾ എന്നിട്ടും ചിന്തിക്കാൻ ശ്രമിക്കാതെ പതിവുപോലെ "ആമ്മേൻ" കരയുന്നു!

കാരണമില്ലാതെ ഒരു കാര്യമില്ല ! എന്നതുപോലെ കാപ്പിയാരന്മാർ കത്തനാരന്മാരെ കുത്തിക്കൊല്ലാൻ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ  ഇന്നീ സഭ കേരളത്തിൽ കാണുകയേയില്ലായിരുന്നു! കാപ്പിയാർക്കാണല്ലോ കത്തനാരെ ശരിക്കും അടുത്തറിയാവുന്നതു ! ദൈവമില്ലാത്ത മോന്മാരെ ആരും കൊന്നുപോകും ചിലപ്പോൾ! അതാ സത്യം ! പുറത്തുപറഞ്ഞാൽ ശാപമാണെന്ന ഭയംകൊണ്ട് മൂടപ്പെട്ട സഭയുടെ നഗ്നസത്യം ! ഞാനുമൊരു അൾത്താരാബോയ് ആയിരുന്നു പന്ത്രണ്ടാംവയസുമുതൽ ! അറിയാം ,എനിക്കും പലതുമറിയാം, പക്ഷെ ഇപ്പോൾ ഇവിടെ വിളമ്പുന്നില്ല! കാരണം എന്റെ രചനയിൽ കല്ലുകടി കാണുന്ന കുറെ ''ആമ്മേൻ'' കരയുന്ന ആടുകളുണ്ട്! എന്നാൽ ഈ വിവരം ക്യാനഡായിലുള്ള എന്റെ ഒരു സ്നേഹിതനോട് ഞാൻ പറഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞു "അച്ചായാ മലയാളത്തിൽ നിലവിലുള്ള തെറിയൊന്നും കത്തനാരെ  വിളിക്കാൻ കൊള്ളുകയില്ല /പകരം പുതിയ തെറികൾ ഭാഷാ പണ്ഡിതന്മാർ കണ്ടുപിടിച്ചുണ്ടാക്കട്ടെ" എന്ന് ! കാരണം ,ളോഹയ്ക്കുള്ളിൽ കയറിയാൽ കത്തനാര് പിന്നെ തൊപ്പിവച്ച പോലീസുകാർക്ക്  തുല്യമാണുപോലും ! ളോഹയില്ലാതെത്തന്നെ  കർത്താവിന്റെയും സാറാകും ഈ മോൻമാർ ! പിന്നെവിടെ പാപികളായ ആടുകൾക്ക് ഗതി!? നീതിന്യായ കോടതികൾക്കും എന്ത് വില ? കാലത്തിനു പൊറുതിമുട്ടി! ക്രമേണ കത്തനാരുടെ കാലക്കേടും തുടങ്ങി! ഭേഷ്..

കാശ്മീരിന്റെ വടക്കൻമേഖലയിൽ നാല്പതു ഡിഗ്രി തണുപ്പിൽ അതിർത്തികാക്കാൻ കഴിയുന്ന ഒരു കത്തോലിക്കാസ്നേഹിതൻ മേജർ  എന്നോട് പറഞ്ഞു "അച്ചായാ ഈ തണുപ്പൊന്നും സത്യത്തിൽ ഒരു പീഡനമല്ലേ , പക്ഷെ നാട്ടിൽവന്നാൽ  പള്ളിയിൽ ചെന്നാൽ, പാതിരിയുടെ പതിവ്  ''പിരിവു കുര്ബാനയാണ്'' യഥാർത്ഥ പീഡനം" എന്ന് ! സത്യം ! കാല് മണിക്കൂർ  കുർബാനയും മുക്കാൽ മണിക്കൂർ പിരിവിനുള്ള വാനാറിത്തരവും കേട്ടുകേട്ട് ലോകത്താകമാനം പള്ളിയെ വെറുക്കുന്ന ജനം നാൾക്കുനാൾ പെരുക്കിവരുന്നു എന്നത് കുരിശിതനും ഏറെ സന്തോഷിക്കാൻ വകനൽകും നിശ്ചയം ! 

samuelkoodal    9447333494