Saturday 3 March 2018

ദൈവമേ, കാലം കാലനുപോലും കാലക്കേടുണ്ടാക്കുമല്ലോ!

കത്തനാരെ കപ്പിയാർ കുത്തിക്കൊല്ലുന്നു! കർദ്ദിനാളെ കത്തനാരന്മാർ വകവരുത്താൻ ശ്രമിക്കുന്നു! കർദ്ദിനാളുടെ കള്ളപ്പണക്കേസ് /ഭൂമികുംഭകോണം കോടതിയിൽ, നാറുന്ന ളോഹയ്ക്കു ''കൂനിന്മേൽ കുരുവാകുന്നു''!! പരിശുദ്ധ പിതാവ് നിമിഷംകൊണ്ട് അശുദ്ധനാകുന്നു!അശുദ്ധനെ വിശുദ്ധനാക്കാൻ കുരിശുമല കയറുന്ന നാണംകെട്ട സഭ, ''ദുഷ്ടനെ നീതിമാൻ എന്ന് വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ'' എന്ന തിരുവചനംകൂടി മറന്നുപോയി! അതോ ആഭാഗം വായിക്കാൻ വിട്ടു  പോയതാണോ? 
പീലാത്തോസിന്റെ മുൻപാകെ കുഞ്ഞാടിനെപ്പോലെയല്ല ,പിന്നെയോ കോടതിൽയിൽ  കർദ്ദിനാൾ പുല്പുലിയാകുന്നു! "'കോടതിയെ /നിയമത്തെ / ന്യായത്തെ  കാനോൻ നിയമത്തിൽ തൂക്കികൊല്ലാൻ കർദ്ദിനാൾ ശ്രമിക്കുന്നു! ബുദ്ധി വികസിക്കാത്ത പള്ളിയിലെ അടിമയാടുകൾ എന്നിട്ടും ചിന്തിക്കാൻ ശ്രമിക്കാതെ പതിവുപോലെ "ആമ്മേൻ" കരയുന്നു!

കാരണമില്ലാതെ ഒരു കാര്യമില്ല ! എന്നതുപോലെ കാപ്പിയാരന്മാർ കത്തനാരന്മാരെ കുത്തിക്കൊല്ലാൻ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ  ഇന്നീ സഭ കേരളത്തിൽ കാണുകയേയില്ലായിരുന്നു! കാപ്പിയാർക്കാണല്ലോ കത്തനാരെ ശരിക്കും അടുത്തറിയാവുന്നതു ! ദൈവമില്ലാത്ത മോന്മാരെ ആരും കൊന്നുപോകും ചിലപ്പോൾ! അതാ സത്യം ! പുറത്തുപറഞ്ഞാൽ ശാപമാണെന്ന ഭയംകൊണ്ട് മൂടപ്പെട്ട സഭയുടെ നഗ്നസത്യം ! ഞാനുമൊരു അൾത്താരാബോയ് ആയിരുന്നു പന്ത്രണ്ടാംവയസുമുതൽ ! അറിയാം ,എനിക്കും പലതുമറിയാം, പക്ഷെ ഇപ്പോൾ ഇവിടെ വിളമ്പുന്നില്ല! കാരണം എന്റെ രചനയിൽ കല്ലുകടി കാണുന്ന കുറെ ''ആമ്മേൻ'' കരയുന്ന ആടുകളുണ്ട്! എന്നാൽ ഈ വിവരം ക്യാനഡായിലുള്ള എന്റെ ഒരു സ്നേഹിതനോട് ഞാൻ പറഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞു "അച്ചായാ മലയാളത്തിൽ നിലവിലുള്ള തെറിയൊന്നും കത്തനാരെ  വിളിക്കാൻ കൊള്ളുകയില്ല /പകരം പുതിയ തെറികൾ ഭാഷാ പണ്ഡിതന്മാർ കണ്ടുപിടിച്ചുണ്ടാക്കട്ടെ" എന്ന് ! കാരണം ,ളോഹയ്ക്കുള്ളിൽ കയറിയാൽ കത്തനാര് പിന്നെ തൊപ്പിവച്ച പോലീസുകാർക്ക്  തുല്യമാണുപോലും ! ളോഹയില്ലാതെത്തന്നെ  കർത്താവിന്റെയും സാറാകും ഈ മോൻമാർ ! പിന്നെവിടെ പാപികളായ ആടുകൾക്ക് ഗതി!? നീതിന്യായ കോടതികൾക്കും എന്ത് വില ? കാലത്തിനു പൊറുതിമുട്ടി! ക്രമേണ കത്തനാരുടെ കാലക്കേടും തുടങ്ങി! ഭേഷ്..

കാശ്മീരിന്റെ വടക്കൻമേഖലയിൽ നാല്പതു ഡിഗ്രി തണുപ്പിൽ അതിർത്തികാക്കാൻ കഴിയുന്ന ഒരു കത്തോലിക്കാസ്നേഹിതൻ മേജർ  എന്നോട് പറഞ്ഞു "അച്ചായാ ഈ തണുപ്പൊന്നും സത്യത്തിൽ ഒരു പീഡനമല്ലേ , പക്ഷെ നാട്ടിൽവന്നാൽ  പള്ളിയിൽ ചെന്നാൽ, പാതിരിയുടെ പതിവ്  ''പിരിവു കുര്ബാനയാണ്'' യഥാർത്ഥ പീഡനം" എന്ന് ! സത്യം ! കാല് മണിക്കൂർ  കുർബാനയും മുക്കാൽ മണിക്കൂർ പിരിവിനുള്ള വാനാറിത്തരവും കേട്ടുകേട്ട് ലോകത്താകമാനം പള്ളിയെ വെറുക്കുന്ന ജനം നാൾക്കുനാൾ പെരുക്കിവരുന്നു എന്നത് കുരിശിതനും ഏറെ സന്തോഷിക്കാൻ വകനൽകും നിശ്ചയം ! 

samuelkoodal    9447333494      

No comments:

Post a Comment

Note: only a member of this blog may post a comment.