Tuesday 27 March 2018

''സത്യമേവ ജയതേ''!

''സത്യമെന്നാൽ എന്നും നിലനിൽക്കുന്നത്'' എന്നർത്ഥം ! സത്യംപോലെ തോന്നിക്കുന്നവ, അല്പകാലത്തേക്കു കാണുന്നതും, പിന്നെ പരിണാമത്തിനു വിധേയമായി സ്വയം ഇല്ലാതെയാകുന്നതുമായ   മിഥ്യയാണല്ലോ! ഈശ്വരൻ സത്യമാണ്, ജഗത് മിഥ്യയും ആകുന്നു! ആയതിനാൽ സത്യമെന്നു തോന്നിപ്പിക്കുന്ന എല്ലാ മിഥ്യകളിലും മറഞ്ഞിരിക്കുന്ന നിതാന്തസത്യത്തെ ''സത്യസ്സ്യസത്യം'' എന്ന് അറിവുള്ളവർ വിളിക്കുന്നു! ആ സത്യത്തെ നമുക്കും ദൈവമെന്നു  കാണാം! 

''വിശ്വാസം/വിശ്വാസി'' എന്നൊക്കെ പാതിരിപാസ്റ്റർമോന്മാരുടെ പ്രയോഗങ്ങൾ ''സത്യസ്സ്യസത്യമായ'' ദൈവത്തിൽ ആക്ഷേപിക്കുന്നത് കുറ്റകരമാണുതാണ്!  അപ്പോൾ ദൈവത്തിൽ വിശ്വസിക്കേണ്ടകാര്യമില്ല; സത്യമെന്നും അനുഭവവേദ്യമായതിനാൽ! അങ്ങനെയെങ്കിൽ സത്യത്തെക്കുറിച്ചു ആയിരം നാവു കൊണ്ടു, ആയിരം വര്ഷം കളവു പറഞ്ഞാലും ''സത്യം'' കള്ളമാകില്ലല്ലോ! ഇതാണ് ഇന്നത്തെ ക്രിസ്തീയ സഭകൾക്ക് പറ്റിയ ''കൊടുംപറ്റൂ''! എന്നിലെ ബോധചൈതന്യമായ ദൈവത്തെ [അനന്യനായ ദൈവത്തെ ] എന്നിൽ നിന്നും അങ്ങകലെ ''സ്വർഗ്ഗസ്ഥനാക്കി'' {അന്യനാക്കിയപ്പോൾ} അതൊരു ''നാട്ടക്കുരുക്കാത്ത കള്ളമായി'' കാലത്തിലിത്രയും നാൾ നിർഭാഗ്യവശാൽ അവശേഷിച്ചു!

 മിടുക്കനെ പുളുത്തുന്ന പൗരോഹിത്യ/പാസ്റ്റർമോന്മാർ,കഴിഞ്ഞ 1700 വര്ഷാങ്ങളായി ലോകമാകെ കാക്കത്തൊള്ളായിരം സഭകളുണ്ടാക്കി, ലോകത്തിന്റെ സമ്പത്തു, ഏറിയപങ്കും കുത്തകയാക്കി കൈവശംവച്ചു സുഖിച്ചു വാഴുന്നു! കത്തോലിക്കാസഭയുടെ ഒരു ബാങ്ക്ശേഖരണം മതി, ഈ ദുരിതലോകത്തെ ഇന്നത്തെ പട്ടിണിമരണം പാടെ ഇല്ലാതെയാക്കാൻ! കരുണയില്ലാത്ത യജമാനന്മാരുടെ കൈകളിലകപ്പെട്ടുപോയ ''ലോകനീതി'' [കാനോൻ നിയമം] യഥാർത്ഥ ദൈവാരാജ്യവുമായി അകലെയകലെ ആയിപ്പോയി!     

സോഷ്യൽ മീഡിയായുടെ പൊടുന്നനവേയുണ്ടായ ഈ വളർച്ച കാരണം  ഭാരത വേദാന്തമതം ലോകമാകെ സത്യത്തിന്റെ സാക്ഷ്യം പറയാൻ തുടങ്ങിയതോടെ "ഞാനും പിതാവും ഒന്നാകുന്നു " എന്ന്, അന്ന് യേശു മൊഴിഞ്ഞ ആ ''സ്വയം അറിവിലേക്ക്'' എന്റെ മനസും ചെന്നത്തയത് ജന്മപുണ്യം കൊണ്ടു മാത്രമാണ്! ഞാനും ഇതാ പറയുന്നു "ഞാനും പിതാവും ഒന്നാകുന്നു" എന്ന്! [അഹം ബ്രഹ്‌മാസ്‌മി] അത്രതന്നെ!
എന്നിലെ ഉണ്മയെ [സത്യസ്സ്യസത്യത്തെ] ഞാൻ വിചിന്തനം ചെയ്തു കണ്ടെത്തിയപ്പോൾ, എന്നെ ഇനിയും കൂദാശചെയ്തു കബളിപ്പിക്കാൻ ഞാൻ ഇനിയും ഒരു കത്തനാരെയും പാസ്റ്റർമോനെയും അനുവദിക്കുകയില്ല; സത്യം സത്യം സത്യം!

''ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും''! ''മാനവസേവ ഈശ്വരസേവയെന്നു'' ഭാരതം പറയുമ്പോൾ, ''എന്നെപ്പോലെ എന്റെ അയൽക്കാരനെ ഞാൻ സ്നേഹിച്ചാൽ'' അത്  ''ഈശ്വരസേവയായി''//  ''ദൈവസ്നേഹമായി'' കാലം ഏറ്റുവാങ്ങിക്കൊള്ളും നിശ്ചയം! ഈ തിരിച്ചറിവിനാൽ, ഞാൻ പള്ളിയോടും പട്ടക്കാരനോടും കപ്യാരോടും                     കള്ളക്കൂദാശകളോടും എന്നേക്കുമായി ''ബൈബൈ'' പറയുന്നു! [അറബിയിൽ ''മാസലാമാ'']  samuelkoodal 9447333494  



No comments:

Post a Comment

Note: only a member of this blog may post a comment.