Tuesday 13 March 2018

കാലത്തികവിങ്കൽ കബറടങ്ങുന്ന പൗരോഹിത്യം!

''കള്ളപ്പരീശരേ പള്ളിദാദാക്കളേ, നിങ്ങളീ നൂറ്റാണ്ടിൽ എങ്ങിനെത്തി?
പണ്ട് ഞാൻ നിങ്ങളെ കണ്ടതായോർക്കുന്നു ചമ്മട്ടി നാഥനെടുത്ത നാളിൽ!''

1990ഇൽ സഭാവഴക്കു മൂത്തു ന്യൂയോർക്/അബുദാബി പള്ളികളിൽ ആടുകൾ തമ്മിലടിച്ചപ്പോൾ, ഞാൻ അറിയാതെ പാടിയതാണീ വരികൾ ![സാമാസംഗീതം] ഇന്നും തുടരുന്നു 'വഹട്സപ്പിലൂടെ' പോലും!  

കോടതിവിധി മാനിക്കാതെ പള്ളികൾക്കുവേണ്ടി സഹോദരങ്ങളെ വകവരുത്താനൊരുങ്ങുന്ന ക്രിസ്തീയത! കത്തനാരന്മാർ പരനാറി ഭാഷയിൽ പോർവിളികളുടെ ശബ്ദലേഖനം മീഡിയാകളിലൂടെ സ്വർഗം നാണിക്കുവാൻ പ്രചരിപ്പിക്കുന്നു! ഏതു അശുദ്ധാത്മാവിനാലുള്ള  അഭിഷേകത്താലാണീ ജീവികൾ പൗരോഹിത്യമെന്ന ''വേണ്ടാതീനം'' കൈക്കലാക്കിയത്?  കത്താവ് വീണ്ടും വരില്ലെന്റെ അച്ചായന്മാരെ, ഉൾഭയം കാരണം!

വി.മത്തായി ആറും, പത്തും, ഇറുപത്തിമൂന്നും, മനസിരുത്തി ഒന്ന് വായിച്ചാൽ ലേശം മനസാക്ഷിയുള്ള ഏതു വൈദീകനും ളോഹയൂരി ദൂരെയെറിഞ്ഞശേഷം വേറെ പണി നോക്കും നിശ്ചയം ! പ്രാര്ഥനയെക്കുറിച്ച് // സുവിശേഷവേലയെക്കുറിച്ചു// കർത്താവിവരെ മനം നൊന്തു ശപിക്കുന്നതുമൊക്കെ വായിച്ചാലേതു കർദ്ദിനാളിനും വീഞ്ഞ് കുടിക്കാതെതന്നെ തലകറങ്ങിപോകും!  പക്ഷെ ഇവറ്റകൾ ആ വേദഭാഗം കണ്ണുകൊണ്ടു തൊടില്ല, ഭയമാണുപോലും,സാത്താൻ കുരിശു കണ്ട കണക്കെ !         

വി.മത്തായി പതിനാറിന്റെ  ഇരുപത്തിമൂന്നിൽ, യേശു പത്രോസിനോട് 
''സാത്താനേ,എന്നെ വിട്ടുപോ, നീ എനിക്ക് ഇടർച്ചയാകുന്നു! നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്" എന്ന്!  
കാലത്തികവിങ്കൽ ഈ ശാപവാക്കെത്ര സത്യമായി, എന്നും അച്ചായന്മാരെ നാം ചിന്തിക്കണം! ദൈവത്തെ അറിയാത്ത, അവനു വേണ്ടി ഒന്നും എങ്ങും കരുതാത്ത പൗരോഹിത്യം ക്രിസ്തുവിനു ഇടർച്ചയാകുന്നു അന്നും ഇന്നും എന്നും ! മാമോനെ സ്നേഹിക്കുന്നവർ ഇനിയും കോടതിത്തിണ്ണയിൽ നിരങ്ങട്ടെ ! കോഴികൂകും മുന്നേ മൂന്നുവട്ടം ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെ ''പാറ'' യാക്കി,ആ പാറമേൽ സഭയെ പണിയാൻ , ഇല്ലാത്ത സ്വർഗ്ഗത്തിന്റെ താക്കോൽ അതിയാന്റെ കയ്യിൽ പിടിപ്പിച്ച കുതന്ത്രക്കാരൻ കോൺസ്റ്റാന്റിന് ചക്രവർത്തീ, സമ്മതിച്ചിരിക്കുന്നു! പക്ഷെ ദാണ്ടെ...  കിടക്കുന്നു സഭതന്നെ നാണക്കേടിന്റെ അഴുക്കുചാലിൽ! കർമ്മപാപം! അനഭവി രാജാ അനുഭവി!     samuelkoodal  9447333494

No comments:

Post a Comment

Note: only a member of this blog may post a comment.