Thursday 8 March 2018

''കർത്താവോ, ഏതു കർത്താവ്? 

''കർത്താവോ, ഏതു കർത്താവ്? അതിയാനോട് പള്ളിയിൽ പോകാൻ പറ!''  '''കർത്താവ് ദൈവമല്ല, അതിയാൻ വെറും ദൈവപുത്രനാണ് ! അതിയാനെ ശാപ്പിടാൻ പരുവത്തിൽ അപ്പത്തിലാക്കിത്തരുന്ന കത്തനാരാണ് യഥാർത്ഥ ദൈവം! പെറ്റമ്മയെ തല്ലിയാലും, അപ്പനെ പട്ടിണിക്കിട്ടാലും, ഒന്ന് കുംബസാരിച്ചാൽ ''എല്ലാം ഓക്കേ'' യാക്കുന്ന കത്തനാരാണ് ദൈവം!'' 

''സെബദിപുത്രന്മാരുടെ ' അമ്മ തന്റെ ''മക്കളെ കർത്താവിന്റെ ഇടതും വലതുമായി സ്വർഗത്തിൽ ഇരുത്തണെ'' എന്ന് കർത്താവിനോടു പറഞ്ഞപ്പോൾ, കൈമലർത്തി കാണിച്ചോനാ ഈ കർത്താവ്, അറിയാമോ?! സ്വർഗ്ഗത്തിലെ സകല ''സീറ്റിങ് അറേഞ്ച്മെന്റും'' ദൈവമാണ് നേരിട്ട് ചെയ്യുന്നതെന്നും, തനിക്കതിൽ യാതൊരു അവകാശവും കൈയുമില്ലെന്നുമാണന്നു കർത്തവളോട് മറുപടിയായി  പറഞ്ഞതും ! പക്ഷെ ഏതു പരനാറിയെയും കൂദാശ ചെയ്തു    ദൈവത്തിന്റെ വലതുഭാഗത്തുതന്നെ ഇരുത്തുന്നോനാ ഈ കത്തനാര്! കത്തനാരാരാ മോൻ അറിയാമോ?''    

''ഞങ്ങൾ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതെന്നൊക്കെ [വി.മത്തായി 6 /5 ഇൽ] പറയാൻ ഇതിയാനാരാ? അതുപോലെ ഭൂമിയിൽ ഞങ്ങളാരെയും 'പിതാവേ' എന്ന് വിളിക്കരുതെന്നൊക്കെ കർത്താവ് പറയുന്നു! ''റെവ .ഫാദർ'' എന്നൊന്ന് വിളിച്ചാലിതിയാനെന്താ ഛേദം ?നോക്കണേ ഒരാസൂയ! വിളിക്കും, ''അച്ഛാ പിതാവേ'' എന്നുതന്നെ പാതിരിമാരെ ഞങ്ങൾ വിളിക്കും? വിലക്കാനിയാളാരാ? ''പിതാവേ'' എന്ന് സ്വന്തം പിതാവിനെപ്പോലും വിളിക്കാത്ത മോന്മാരാണ് ഞങ്ങൾ!  ''ഡാഡ്//ഡാഡീ//പാപ്പാ'' എന്നൊക്കെയല്ലേ ഞങ്ങൾ വിളിക്കാറ് !

മാമോദീസാ മുതൽ ശവക്കല്ലറ വരെ, കൂദാശ ചെയ്തു ഞങ്ങളെ വിശുദ്ധരാക്കുന്ന കത്തനാര് ഞങ്ങളുടെ ദൈവമാണു, ദൈവം! ഞങ്ങളുടെ വീടും കാറും പേനാ മുതൽ സർവ ഉപകരണങ്ങളും അവയവങ്ങളും കൂദാശചെയ്തു പുണ്ണ്യപ്പെടുത്തുന്ന ദൈവമാണ് പാതിരി ! തന്തയ്ക്കും തള്ളയ്ക്കും കൊടുത്തില്ലേലും മെത്രാന് കാറ് വാങ്ങാൻ കയ്യിലുള്ള കാശാകെ ഞങ്ങൾ കൊടുക്കും, ആ പൊന്നു തിരുമേനിയുടെ ''തിരുപുഞ്ചിരി'' ഒന്ന് കാണാൻ, കൂടെനിന്നൊരു 'സെൽഫി' എടുക്കാൻ ! ഈ ഫോട്ടോ മാത്രം മതി സ്വർഗത്തിൽ ചെല്ലുമ്പോൾ പ്രവേശനാനുമതി കാർഡായി ആത്മാവിനു കരളിൽ സൂക്ഷിക്കാൻ, അറിയാമോ? അമേരിക്കയിലൊക്കെ ഇന്നലെവരെ 'സെൽഫി' എടുക്കാൻ പെണ്ണുങ്ങൾ പള്ളികളിൽ          
തെള്ളായിരുന്നു, മെത്രാൻറ്റെടുത്തു അവയവകൂദാശയ്ക്കും മറ്റുംമറ്റുമായി! അതിന്റെ സുഖമൊന്നു വേറെയാണെന്നു അനുഭവിച്ചവർക്കല്ലേ അറിയൂ...!  

കത്തനാർ പാസ്റ്റെർമോൻ കൂദാശ ചെയ്താൽ പിന്നാ കാറ്‌ അപകടത്തിൽ പെടില്ല //വീട് കൂദാശ ചെയ്‌താൽ, വീട്ടിൽ കലഹം ദുഃഖം രോഗം മരണം ഒന്നും ഒരുനാളും ഉണ്ടാവുകയില്ല// അന്യരോഗങ്ങൾ അയലത്തുകൂടിപ്പോലും പോവുകയില്ല അവർ അവയവകൂദാശ ചെയ്‌താൽ ! ഇതാണ് വിശ്വാസം, ഉറച്ച വിശ്വാസം!  ക്രിസ്തുവിനെ പള്ളികളിനിന്നും ചാടിച്ച വിശ്വാസം ! പള്ളികൾ കള്ളന്മാരുടെ ഗുഹകളാക്കിയ വിശ്വാസം ! ഞങ്ങളുടെ വിശ്വാസം ഞങ്ങളെ രക്ഷിക്കും തീര്ച്ച! അല്ലേൽ നോക്കിക്കോ? samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.