Tuesday 9 April 2019

ദൈവമേ,...
ദാസേട്ടാ,മാപ്പു!

ഇന്നെനിക്കെന്റെ സ്നേഹിതൻ പ്രകാശ് അയച്ചുതന്ന ആറു യൂട്യൂബ് ലിങ്കുകൾ കേട്ടപ്പോൾ ആകെയൊന്നു പരിഭ്രമിച്ചുപോയി ഞാൻ! 
ഇറ്റാലിയൻ പൗരത്വമുള്ള MRS സോണിയാഗാന്ധിക്കും മകൻ MR  രാഹുലിനും ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ സാദ്ധ്യമല്ലപോലും ! രാഷ്ട്രപതി  അബ്ദുൾകലാം പണ്ട് ദുഖത്തിലായ ആ നിയമക്കുരുക്ക് കാരണമാണ്  ആ 'അമ്മ മഹതിക്ക്‌ പകരം MR മൻമോഹൻസിംഗ് അന്ന് പ്രധാനമന്ത്രി പദവിയിൽ വന്നതെന്ന് DR സുബ്രമണ്യസ്വാമി യൂട്യൂബിലൂടെ വിവരിക്കുന്നത് കേട്ടാൽ കോൺഗ്രസുകാരനായ എന്റെയപ്പച്ചന്റെ ആത്മാവും കരഞ്ഞുപോകും സ്വർഗത്തിലിരുന്നും ! 

സാധാരണക്കാരനെ സത്യമറിയിക്കാതെ പക്ഷപാതം കാണിച്ചു പത്രമടിക്കുന്ന സത്യത്തിന്റെ കശാപ്പുശാലകളാകെ നാളെ മൂടപ്പെടും നിശ്ചയം!     

കഴിഞ്ഞ ആറുപതുകൊല്ലമായി ഇന്ത്യ ഭരിച്ചവർ ഭാരതത്തെ കൊള്ളയടിച്ചു സ്വിസ് ബാങ്കുകളിലാകിയ അവരുടെ നിക്ഷേപങ്ങൾ തിരികെ ഭാരതത്തിലാരാനും എത്തിച്ചാൽ  [ഒക്കാത്ത പോട്ടിൽ ഒരു കൊട്ടയാപ്പു ] ആ തുക ഓരോ പൗരനും 15  ലക്ഷം വീതം കിട്ടുമെന്ന് മോദിജി പറഞ്ഞതെത്ര സത്യമെന്നു തോന്നിപ്പോയി! 

എങ്ങിനെ നിയമങ്ങളെ കോൺഗ്രസുകാർ വളച്ചൊടിച്ചീ പകൽകൊള്ള രാജ്യത്തു ചെയ്തു എന്നതും അദ്ദേഹം വിസ്തരിക്കുന്നു! നാവെടുത്തു പറയാൻ ഞാൻ ഇഷ്ടപ്പെടാത്ത മനോരോഗാവസ്ഥയുള്ള ഒരുവനെ എങ്ങിനെ നാം തലൈവനാക്കും ? എല്ലാമെല്ലാം സ്വാമി സുബ്രഹ്മണ്യത്തിന്റെ ശബ്ദത്തിൽ പ്രീയരേ, നിങ്ങൾ കേട്ടാൽ മതി ! എന്റെ നാവു അറയ്ക്കുന്നു

പാകിസ്ഥാനെ കോൺഗ്രസുകാർ കണ്ണുമടച്ചു ഭയക്കുന്നതിന്റെ രഹസ്യവും ഹവാല പണമിടപാടുകളുടെ ടെക്‌നിക്‌സും ! ഇന്ത്യ വിറ്റ പണം സ്വിസ് ബാങ്കിലെത്തുന്നതും ഒക്കെയൊക്കെ dr സുബ്രമണ്യം വിവരിക്കുന്നു! ഇന്ത്യയിലെ കള്ളപ്പണക്കാർ  പാകിസ്ഥാനെ വെറുപ്പിച്ചാൽ മാസ്റെർബ്രൈൻ ദാവൂദ് ഇബ്രാഹിം   തിരുവായ് തുറക്കും നിശ്ചയം ! ''മോദിജീ, നീ വാഴ്ക ,നീണാൾ വാഴ്ക''  

കോൺഗ്രസിന്റെ നിയമങ്ങളെ മാറ്റിയെഴുതി ഇന്ത്യയെ നെഹ്‌റു കുടുംബത്തിൽ നിന്നും മോചിപ്പിച്ച മോദിജി എനിക്കെന്നും പുതിയ ഇന്ത്യയുടെ മഹാനായ ശില്പിതന്നെയായിരിക്കും അവസാന നിശ്വസനം വരെയും! ജയ് ഹിന്ദ് ..
samuelkoodal   07  april2019    [9447333494 ]  


ഭാരതീയരെ ആകമാനം ജെട്ടിക്കുന്ന ആര് ലിങ്കുകൾ താഴെ ചേർത്തിരിക്കുന്നു ! സ്വയം കേട്ടറിഞ്ഞാലും! കേൾക്കാതെ മടി പിടിച്ചിരുന്നാൽ നിങ്ങളുടെയും തലമുറയുടെയും ഭാരതത്തിന്റെയും ഭാവി ഗോവിന്ദ ...     വോട്ടു നോട്ടയ്ക്കല്ലേ ...കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ !


https://youtu.be/BErRyac9lv0

https://youtu.be/-di-lswrsK4

https://youtu.be/BLKw1Y7YTQo

https://youtu.be/mT0OewwM9uM

https://youtu.be/2GyT9dqHxLk

https://youtu.be/rSyVTRKSeAg


Attachments area
Preview YouTube video Rahul Gandhi is illiterate | Subramanian Swamy in Aap Ki Adalat

Preview YouTube video Rahul Gandhi AKA PapuCII Summed Up By RAM JET MALANI - YouTube

Preview YouTube video Jyotiraditya Scindia On Rahul Gandhi's Condolence Message For Nepal | India TV

Preview YouTube video Subramanian Swamy says Rahul a British national in epistle to PM

''നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി'' എന്ന് ക്രിസ്തു മുഖത്തുനോക്കി ആക്ഷേപിച്ച രണ്ടു പൗരോഹിത്യ സ്രേഷ്ടന്മാരുണ്ട് ഇന്ന് കേരളത്തിൽ ! ഒരാള് ദേവലോകത്തും ,മറ്റെയാൾ ഭൂലോകത്തും അരമനകളിൽ മേശ കഴിച്ചശേഷം പള്ളികൊള്ളുന്ന ഭൂമിയിലെ രാജാക്കന്മാർ തന്നെയാണ്! 

ക്രിസ്തു സഭയുടെ രക്ഷകനായുണ്ട് എന്നിരുന്നാലും, ''ശ്രീ പിണറായിസാറാണ്‌ സഭയുടെ പുതിയ രക്ഷകനെന്നു'' ഒരു ഉളുമ്പുമില്ലാതെ ഇതിലൊരുവൻ പറഞ്ഞു; പത്രോസിനെപോലെ ക്രിസ്തുവിനെ കഴിഞ്ഞയിടെ തള്ളിപ്പറഞ്ഞു! കൂട്ടത്തോടെ വോട്ടു ചെയ്തു അരിവാളിനു മൂർച്ച കുട്ടൻ ജനത്തെ കൂദാശചെയ്തു വാവ അംശവടിയെന്ന മാജിക്കൽവടി കാണിച്ചു ജനത്തെ മയക്കി പോളിംഗ് ബൂത്തിലേയ്ക്കയച്ചു ! ഉപതിരഞ്ഞെടുപ്പിൽ LDF  നു വൻ വിജയം!  പക്ഷെ സ്വർഗം കണ്ണീരു തൂകി , കേരളത്തിൽ  കാലമിന്നോളം കണ്ടിട്ടില്ലാത്ത പെരുമഴക്കാലമാക്കിക്കളഞ്ഞു! ''കൂനിന്മേൽകുരുപോലെ'' പള്ളിക്കൂടം കണ്ടിട്ടില്ലാത്തവർ ഡാമുകളാകെ ഒന്നിച്ചു തുറന്നുവിട്ടു ! വോട്ടു ചെയ്ത ആടുകളെല്ലാം വെള്ളകുടിച്ചു; കുറെ ചത്തൊടുങ്ങി! പള്ളിക്കു ശവമടക്കിന്റെ കുഴിക്കാണവും , കൂദാശക്കാശു ളോഹകൾക്കും ലഭിച്ചു, ദേവലോകം ആനന്ദത്തിലാറാടി !

ഇന്നിതാ മറ്റേ വാവാ കൽപ്പിക്കുന്നു , ''ക്രിസ്തുവല്ല ,നമ്മുടെ രക്ഷകൻ പിന്നെയോ , പിണറായി വിജയനാണ് സാക്ഷാൽ രക്ഷകൻ'' ,''സഭയുടെ എല്ലാവോട്ടും ചെങ്കൊടിക്കെന്നു '' ഉറക്കെ പറഞ്ഞു കുർബാന ചൊല്ലി  ! ഇക്കുറി ആകാശം വിറകൊള്ളും നിശ്ചയം! ദൈവമേ, മുല്ലപ്പെരിയാര് പൊട്ടാതിരുന്നാൽ മതിയായിരുന്നു!

ക്രിസ്തു ഏഴു ഭൂതങ്ങളെ ഒരു സ്ത്രീയിൽ നിന്നും പുറത്താക്കിയെങ്കിലും അവയെ പന്നിക്കൂട്ടങ്ങളെ കൂട്ടത്തോടെ കടലിൽ മുക്കിക്കൊല്ലാൻ അനുവദിച്ച കഥ , ഞാൻ അറിയാതെ ഓർത്തുപോയി! LDF എന്ന ഭൂതത്തെ കോട്ടയത്തുനിന്നും പുത്തൻകുരിശിലേക്കു പറഞ്ഞയച്ചു ,അവിടെയുള്ള കാല്വരികുരിശിനെ ഇല്ലാതെയാക്കാൻ ! കാലികലാവൈഭവമേ..   മൂക്കത്തു വിരല്കേറി  !

samuelkoodal      09april  2019    [9447333494 ]

Monday 8 April 2019

ദൈവമേ,...
ദാസേട്ടാ,മാപ്പു!

ഇലക്ഷന് മുൻപേ ഒളിക്യാമറായിലൂടെ പിടിയിലായ ഒരു എംപി സ്ഥാനാർഥി ഇന്നലെ ടീവിയിലൂടെ വാവിട്ടു കരയുന്നതു കണ്ടു എനിക്ക് സങ്കടം തോന്നി ,അതുകൊണ്ടു പറഞ്ഞുപോകുന്നതായാണ്; മാപ്പു! 

ഇന്ത്യയിലെ ഇന്നത്തെ ഇലക്ഷന് ചെലവ്, ഒരു വ്യക്തിക്കോ രാഷ്ട്രീയ പാർട്ടികൾക്കോ രാഷ്ട്രത്തിനോ താങ്ങാവുന്നതിലും വളരെ വളരെ അധികമാകയാലാണിത് ഈ കൈകൂലികൾ, രാഷ്ട്രീയ കള്ളത്തരങ്ങൾ  എന്നാരുമറിയുന്നില്ല ! 

''കാശു എറിഞ്ഞു കാശു വാരുക'' എന്നതാണല്ലോ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ തത്വശാസ്ത്രം തന്നെ  ! തൽഫലമായി ആലിബാബമാർ   143 കള്ളന്മാരുമായി തിരുപനന്തപുരത്തെന്നും മാറിമാറി താമസമുറപ്പിക്കുന്നു ! പകൽക്കൊള്ളയും രാഷ്ട്രീയ ധൂർത്തും   മൂലധനമാക്കിയ സ്വർഗവാസികൾ ! 

എന്നാൽ വികസിത രാജ്യങ്ങളിൽ ''ഇലക്ഷന്ക്യാമ്പയിൻ'' വെറും ചില്ലറ ചിലവിൽ അവർ ഒതുക്കുന്നു! നാടായനാടാകെ ഇവിടുത്തേമാതിരി, അവിടങ്ങളിൽ പോസ്റ്റർ/ ബാനറുകൾ/ ഫ്ലസ്ഉകളില്ല; റോഡ് ഷോകളില്ല! പകര ടീവീ യിലൂടെ പാർട്ടികൾ / സ്ഥാനാർത്ഥികൾ അവരവരുടെ തലയിലിരിപ്പ് ജനത്തിനു വിശദീകരിച്ചു കൊടുക്കുന്നു മൂന്നോനാലോ തവണകളിലായി; ''കേൾപ്പാൻ ചെവിയുള്ളവർകേൾക്കട്ടെ'',അത്രതന്നെ!   

ഇവിടുത്തെപ്പോലെ അവിടെ കാക്കത്തൊള്ളായിരം രാഷ്ട്രീയപാര്ടികളുമില്ല, പകരം വെറും രണ്ടേരണ്ടു പാർട്ടികൾ! തമ്മിലടിക്കാൻ അവിടെ അണികളില്ല ! കൊടിപിടിച്ച ജാഥകളില്ല ;ട്രാഫിക് റോഡ്ബ്ലോക്കുമില്ല! രാഷ്ട്രീയ ഗുണ്ടാകളുമില്ല! രാഷ്ട്രീയ പകപോക്കലില്ല! രക്തസാക്ഷികളും ഇല്ലേയില്ല! തിരഞ്ഞെടുപ്പിന് പോലീസ് വെറും നോക്കുകുത്തികൾ മാത്രം!, കാരണം അവിടെ എല്ലാം  ശാന്തം സുന്ദരം!

ഭാരതത്തിന്റെ സനാതന മൂല്യങ്ങളെ കലികാലത്തിൽ അന്ഗ്നിഹോമം നടത്തിയിട്ട് , പടിഞ്ഞാറിന്റെ കുത്തഴിഞ്ഞ രതിവൈകൃതങ്ങൾക്കു,   ചുംബനസമരങ്ങൾക്കു,  ഫ്രീ സെക്സ് സൊസെറ്റിയ്ക്കു, ലിവിങ് ടുഗെദറിന്, സ്വവർഗ വിവാഹങ്ങൾക്ക് വേണ്ടി  മോഹിക്കുന്ന, മുറവിളികൂട്ടുന്ന ഭാരതത്തിന്റെ വെറിപിടിച്ച യുവത്വമേ, സമൂഹമേ, എന്തുകൊണ്ടവരുടെ പൊതു തിരഞ്ഞെടുപ്പും, രാഷ്ട്രീയ അച്ചടക്കവും നമുക്ക് പകർത്തകൂടാ?  

മാറ്റുവിൻ ചട്ടങ്ങളെ! മാറ്റുവിൻ രാഷ്ട്രീയ ദുരാചാരങ്ങളെ! എങ്കിലേ രാജ്യം ശോഭനമാവൂ.!.രാഷ്ട്രചോരന്മാരാകാതെ രാഷ്ട്രസ്നേഹികളാകട്ടെ രാഷ്ട്രീയക്കാർ ! ജയ്‌ഹിന്ദ്‌ !
samuelkoodal       07 april2019       9447333494

Saturday 6 April 2019

ദൈവമേ ,..
ദാസേട്ടാ,മാപ്പു!

ഇടതു ചിന്തകന്മാർ ''മോഡിഭരണത്തിൽ പശുവിനെ തിന്നാൻ പറ്റുകയില്ലെന്നു'' വിലപിക്കുന്നതായി മീഡിയാകളിൽ വാർത്ത നിറയുന്നത്  കൊണ്ട് പറയുകയാണ് ,സോറി! 

പശുവിനെയല്ല ആനയെ വേണമെങ്കിലും തിന്നാൻ  നിയമമുണ്ടാക്കാനല്ലേ ജനാധിപത്യം? നാമൊരു ജനാധിപത്യരാജ്യക്കാര് എന്ന് വീമ്പടിക്കുമ്പോൾ , രാജഭരണംപോലെ നെഹ്‌റു കുടുംബത്തിന്റെ തിണ്ണ നിരങ്ങി കുറേപ്പേർ മക്കൾരാഷ്ട്രീയമീ  നാടാകെ പരത്തി പകർച്ചാവിധിപോലെ ! ആർക്കാകുമീ വ്യാധി ഇനിയും ഭാരതമണ്ണിൽനിന്നും പിഴുതെറിയാൻ, ഞാൻ വെല്ലുവിളിക്കുന്നു! 

അതുമൂലവും അമൂൽബേബികളെന്നു നാട്ടുകാർ കൂകിവിളിക്കുന്ന ''ചിന്നപിള്ളേരുകൾ'' കൂണുമുളയ്ക്കുംപോലെ പൊടും നനവെ നേതാക്കന്മാരാകുന്നു! തൽഫലമായി കഴിവുള്ള നേതാക്കന്മാർ സ്വയം അവസരവാദികളാകുന്നു, അല്ലാഞ്ഞാൽ കാലമവരെ ഒരു മൂലയിലേയ്ക്കാക്കുന്നു! നാടിനു നഷ്ടമാകുന്ന വിലയുള്ള തലകളെ തലവന്മാരാക്കാതെ ഊളപ്പിള്ളേർ സാറുകളിച്ചു നാടു മുടച്ചു നാറ്റക്കേസാക്കുന്നു! ശത്രുരാജ്യങ്ങളുറിച്ചിരിക്കുന്നു!

രാഷ്ട്രീയഭ്രാന്ത്‌ കാരണം പാർട്ടി പറഞ്ഞ മൊണ്ണയ്ക്കു ജനം വിലയുള്ള വോട്ടിന്റെ മഹിമയും വിലയുമറിയാതെ [ പന്നികളുടെ മുന്നിലെ മുത്തെന്നപോലെ] വോട്ടവകാശം നശിപ്പിച്ചു കളഞ്ഞു നാടിനെ നാശത്തിലാഴ്ത്തുന്നു ! നീചമണ്ടന്മാർ കൂടി നാട്ടിൽ കെടുതികളും കൊള്ളയും കൊലയും ഒടുവിൽ മഹാപ്രളയവും വോട്ടുചെയ്ത ജനത്തിനു നന്ദിസൂചകമായി തിരികെ നൽകുന്നു! ഒടുവിൽ പ്രേതങ്ങൾ വെള്ളക്കെട്ടുകൾതോറും അലയുന്നു ..ജനമേ നിനക്ക് ഹാ കഷ്ടം! കാരണം നീ നിന്നെയറിഞ്ഞില്ല, നിന്റെ വോട്ടു വരുത്തുന്ന നാശവുമറിഞ്ഞില്ല! ..പാവങ്ങളല്ല  നാം  പാപികളാണ്, കാരണം ഭാരത മാതാവിനെ കാപാലിക്കാരായ കലാപകാരികൾക്കു മേയാൻ അനുവദിച്ചു! സങ്കടമുണ്ടിതു ചൊല്ലുമ്പോളെൻ ഭാരതാംബേ ...
samuelkoodal      06 ഏപ്രിൽ 2019   [ 9447333494  ]

Friday 5 April 2019

ദൈവമേ,..
ദാസേട്ടാ, മാപ്പു!

''കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ..'' എന്ന സിനിമാപ്പാട്ടു പാടി ''ഇടതു - വലതന്മാർ''  ഇക്കുറി പോളിംഗ് ബൂത്തിലേക്ക് യാത്രയാകും ! ഇടതു കയ്യിൽ [അരിവാൾ ചുറ്റിക നക്ഷത്രം] പതാക പേറിക്കൊണ്ടും , വലതുകൈയ്യിൽ കരിപുരട്ടി കൈപ്പത്തിക്ക് വോട്ടു രേഖപ്പെടുത്തി വിരൾകൂട്ടിനു നാണക്കേടുണ്ടാക്കുന്ന ഇടതനും; 'വൈസിവെർസാ' വലതന്മാർ മനഃസാക്ഷികളിൽ ചെറുതേങ്ങലോടെ അരിവാളിനും വോട്ടു ചെയ്യുമ്പോൾ, ''ഭാരത രാഷ്ട്രീയം'' ചുവന്നതെരുവിലെ കച്ചവടം പോലെയാകും ! കാലമേ, നിനക്കഭിനന്ദനം !  

മനനം ചെയ്യുന്ന ആത്മാഭിമാനമുള്ള ജനം ''നോട്ടയ്ക്കു'' വോട്ടു ചെയ്തു പകരം വീട്ടാനും [പൊള്ളുന്ന തീവെയിലത്തു വോട്ടെന്ന നാറ്റക്കേസിന് പോകാതെ കുടുംബത്ത് കൂടാനും] സാധ്യതയുണ്ട്!

എന്റെ കൂട്ടുകാരൻ രാജന്, അച്ഛനാണോ ചിറ്റപ്പനാണോ ''അച്ഛൻ''? എന്ന കൺഫ്യൂഷൻ കുട്ടിക്കാലത്തുണ്ടായിരുന്നു! ജേഷ്ഠൻ കല്യാണിച്ചു   അനുജനെ പാർട്ണർ ആക്കുന്ന പഴയ കുടുംബ വ്യവസ്ഥയിൽ ജനിച്ചുപോയ സന്തതി ''കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ'' എന്ന് പണ്ട് പാടിയെങ്കിലും ഒടുവിൽ രാജൻ കണ്ടെത്തി,"ചിറ്റപ്പനാണെന്റെ അച്ഛൻ" എന്ന്!. [കാരണം ചിറ്റപ്പൻ അച്ഛനെക്കാളും സുന്ദരനും മിടുക്കനായിരുന്നു} എന്നതുപോലെ ഫലപ്രഖ്യാപനയനത്തിനു ശേഷം , ദേശീയ പാർട്ടിയായ വലതിനോടു ഇടതു അണികൾക്ക് പ്രേമം കൂടാന് ഭാവിയിൽ സാധ്യതയില്ലാതെയില്ല! 

വിവരമില്ലാത്തവൻ രാജാവായാൽ നാട്ടിൽ വിവരക്കേടിന്റെ പ്രളയമുണ്ടാകും;  ജനം ആ വിവരക്കേടിൽ മുങ്ങിച്ചാകും!  ദൈവമേ, ''ഇനിയുമൊരു പ്രളയം കേരളത്തിൽ വരരുതേ'' എന്ന പ്രാർത്ഥനയോടെ,വിനയപൂർവം ,
 samuelkoodal   05 ഏപ്രിൽ 2019    9447333494

Thursday 28 February 2019

ദൈവമേ , നിനക്ക് സ്തുതി !
ലോകമേ , പുലര്കാലവന്ദനം!
മലയാളി മനസുകളേ, അഭിവാദനങ്ങൾ ! 

ഇന്ന് 2019 മാർച്ച് ഒന്ന്, എന്റെ എഴുപത്തി രണ്ടാം പിറന്നാൾ !                
എന്നിലെ 'ഞാനെന്ന' ബോധചൈതന്യം ജീവന്റെ തുടിപ്പുകളായ ഒരായിരം ചിന്തകളിലൂടെ രചിച്ച "സാമുവലിന്റെ സുവിശേഷം " എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം [PDF ഫയൽ ആയി] ഇതാ വായനക്കാരേ, പിറന്നാൾ നിവേദ്യമായി  വിനയപൂർവം സമർപ്പിക്കുന്നു , സ്വീകരിച്ചാലും !    
സാമുവേൽകൂടൽ, samdale ,കലഞ്ഞൂർ po ,പിന് 689694 ,mob 9447333494 .