Friday 5 April 2019

ദൈവമേ,..
ദാസേട്ടാ, മാപ്പു!

''കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ..'' എന്ന സിനിമാപ്പാട്ടു പാടി ''ഇടതു - വലതന്മാർ''  ഇക്കുറി പോളിംഗ് ബൂത്തിലേക്ക് യാത്രയാകും ! ഇടതു കയ്യിൽ [അരിവാൾ ചുറ്റിക നക്ഷത്രം] പതാക പേറിക്കൊണ്ടും , വലതുകൈയ്യിൽ കരിപുരട്ടി കൈപ്പത്തിക്ക് വോട്ടു രേഖപ്പെടുത്തി വിരൾകൂട്ടിനു നാണക്കേടുണ്ടാക്കുന്ന ഇടതനും; 'വൈസിവെർസാ' വലതന്മാർ മനഃസാക്ഷികളിൽ ചെറുതേങ്ങലോടെ അരിവാളിനും വോട്ടു ചെയ്യുമ്പോൾ, ''ഭാരത രാഷ്ട്രീയം'' ചുവന്നതെരുവിലെ കച്ചവടം പോലെയാകും ! കാലമേ, നിനക്കഭിനന്ദനം !  

മനനം ചെയ്യുന്ന ആത്മാഭിമാനമുള്ള ജനം ''നോട്ടയ്ക്കു'' വോട്ടു ചെയ്തു പകരം വീട്ടാനും [പൊള്ളുന്ന തീവെയിലത്തു വോട്ടെന്ന നാറ്റക്കേസിന് പോകാതെ കുടുംബത്ത് കൂടാനും] സാധ്യതയുണ്ട്!

എന്റെ കൂട്ടുകാരൻ രാജന്, അച്ഛനാണോ ചിറ്റപ്പനാണോ ''അച്ഛൻ''? എന്ന കൺഫ്യൂഷൻ കുട്ടിക്കാലത്തുണ്ടായിരുന്നു! ജേഷ്ഠൻ കല്യാണിച്ചു   അനുജനെ പാർട്ണർ ആക്കുന്ന പഴയ കുടുംബ വ്യവസ്ഥയിൽ ജനിച്ചുപോയ സന്തതി ''കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ'' എന്ന് പണ്ട് പാടിയെങ്കിലും ഒടുവിൽ രാജൻ കണ്ടെത്തി,"ചിറ്റപ്പനാണെന്റെ അച്ഛൻ" എന്ന്!. [കാരണം ചിറ്റപ്പൻ അച്ഛനെക്കാളും സുന്ദരനും മിടുക്കനായിരുന്നു} എന്നതുപോലെ ഫലപ്രഖ്യാപനയനത്തിനു ശേഷം , ദേശീയ പാർട്ടിയായ വലതിനോടു ഇടതു അണികൾക്ക് പ്രേമം കൂടാന് ഭാവിയിൽ സാധ്യതയില്ലാതെയില്ല! 

വിവരമില്ലാത്തവൻ രാജാവായാൽ നാട്ടിൽ വിവരക്കേടിന്റെ പ്രളയമുണ്ടാകും;  ജനം ആ വിവരക്കേടിൽ മുങ്ങിച്ചാകും!  ദൈവമേ, ''ഇനിയുമൊരു പ്രളയം കേരളത്തിൽ വരരുതേ'' എന്ന പ്രാർത്ഥനയോടെ,വിനയപൂർവം ,
 samuelkoodal   05 ഏപ്രിൽ 2019    9447333494

No comments:

Post a Comment

Note: only a member of this blog may post a comment.