Monday 8 April 2019

ദൈവമേ,...
ദാസേട്ടാ,മാപ്പു!

ഇലക്ഷന് മുൻപേ ഒളിക്യാമറായിലൂടെ പിടിയിലായ ഒരു എംപി സ്ഥാനാർഥി ഇന്നലെ ടീവിയിലൂടെ വാവിട്ടു കരയുന്നതു കണ്ടു എനിക്ക് സങ്കടം തോന്നി ,അതുകൊണ്ടു പറഞ്ഞുപോകുന്നതായാണ്; മാപ്പു! 

ഇന്ത്യയിലെ ഇന്നത്തെ ഇലക്ഷന് ചെലവ്, ഒരു വ്യക്തിക്കോ രാഷ്ട്രീയ പാർട്ടികൾക്കോ രാഷ്ട്രത്തിനോ താങ്ങാവുന്നതിലും വളരെ വളരെ അധികമാകയാലാണിത് ഈ കൈകൂലികൾ, രാഷ്ട്രീയ കള്ളത്തരങ്ങൾ  എന്നാരുമറിയുന്നില്ല ! 

''കാശു എറിഞ്ഞു കാശു വാരുക'' എന്നതാണല്ലോ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ തത്വശാസ്ത്രം തന്നെ  ! തൽഫലമായി ആലിബാബമാർ   143 കള്ളന്മാരുമായി തിരുപനന്തപുരത്തെന്നും മാറിമാറി താമസമുറപ്പിക്കുന്നു ! പകൽക്കൊള്ളയും രാഷ്ട്രീയ ധൂർത്തും   മൂലധനമാക്കിയ സ്വർഗവാസികൾ ! 

എന്നാൽ വികസിത രാജ്യങ്ങളിൽ ''ഇലക്ഷന്ക്യാമ്പയിൻ'' വെറും ചില്ലറ ചിലവിൽ അവർ ഒതുക്കുന്നു! നാടായനാടാകെ ഇവിടുത്തേമാതിരി, അവിടങ്ങളിൽ പോസ്റ്റർ/ ബാനറുകൾ/ ഫ്ലസ്ഉകളില്ല; റോഡ് ഷോകളില്ല! പകര ടീവീ യിലൂടെ പാർട്ടികൾ / സ്ഥാനാർത്ഥികൾ അവരവരുടെ തലയിലിരിപ്പ് ജനത്തിനു വിശദീകരിച്ചു കൊടുക്കുന്നു മൂന്നോനാലോ തവണകളിലായി; ''കേൾപ്പാൻ ചെവിയുള്ളവർകേൾക്കട്ടെ'',അത്രതന്നെ!   

ഇവിടുത്തെപ്പോലെ അവിടെ കാക്കത്തൊള്ളായിരം രാഷ്ട്രീയപാര്ടികളുമില്ല, പകരം വെറും രണ്ടേരണ്ടു പാർട്ടികൾ! തമ്മിലടിക്കാൻ അവിടെ അണികളില്ല ! കൊടിപിടിച്ച ജാഥകളില്ല ;ട്രാഫിക് റോഡ്ബ്ലോക്കുമില്ല! രാഷ്ട്രീയ ഗുണ്ടാകളുമില്ല! രാഷ്ട്രീയ പകപോക്കലില്ല! രക്തസാക്ഷികളും ഇല്ലേയില്ല! തിരഞ്ഞെടുപ്പിന് പോലീസ് വെറും നോക്കുകുത്തികൾ മാത്രം!, കാരണം അവിടെ എല്ലാം  ശാന്തം സുന്ദരം!

ഭാരതത്തിന്റെ സനാതന മൂല്യങ്ങളെ കലികാലത്തിൽ അന്ഗ്നിഹോമം നടത്തിയിട്ട് , പടിഞ്ഞാറിന്റെ കുത്തഴിഞ്ഞ രതിവൈകൃതങ്ങൾക്കു,   ചുംബനസമരങ്ങൾക്കു,  ഫ്രീ സെക്സ് സൊസെറ്റിയ്ക്കു, ലിവിങ് ടുഗെദറിന്, സ്വവർഗ വിവാഹങ്ങൾക്ക് വേണ്ടി  മോഹിക്കുന്ന, മുറവിളികൂട്ടുന്ന ഭാരതത്തിന്റെ വെറിപിടിച്ച യുവത്വമേ, സമൂഹമേ, എന്തുകൊണ്ടവരുടെ പൊതു തിരഞ്ഞെടുപ്പും, രാഷ്ട്രീയ അച്ചടക്കവും നമുക്ക് പകർത്തകൂടാ?  

മാറ്റുവിൻ ചട്ടങ്ങളെ! മാറ്റുവിൻ രാഷ്ട്രീയ ദുരാചാരങ്ങളെ! എങ്കിലേ രാജ്യം ശോഭനമാവൂ.!.രാഷ്ട്രചോരന്മാരാകാതെ രാഷ്ട്രസ്നേഹികളാകട്ടെ രാഷ്ട്രീയക്കാർ ! ജയ്‌ഹിന്ദ്‌ !
samuelkoodal       07 april2019       9447333494

No comments:

Post a Comment

Note: only a member of this blog may post a comment.