Friday 31 October 2014

അല്മായശബ്ദം: Listen Rev. Sisters....

അല്മായശബ്ദം: Listen Rev. Sisters....: An open letter to the congregations of Rev Sisters belonging to Syro-Malabar Rite. Why do people talk about the Syro Malabar rite and ...

ജോസഫ്‌ മറ്റപ്പള്ളി സാറിന്‍റെ "ശവം കൊണ്ട് വരട്ടെ കാണിച്ചു കൊടുക്കാം എന്നാണു വിമതരോടുള്ള സഭയുടെ നിലപാട്."എന്ന വചനം ചിന്തനീയം തന്നെ ! പക്ഷെ  ഇതിനും പോംവഴിയുണ്ട് !.

ഒന്നാമതായി നാം മനുഷ്യരാകണം /ഭാരതീയരാകണം !.                                   ഇന്ന് നാം പുരോഹിത പാസ്റെര്‍ തട്ടകങ്ങളില്‍ അകപ്പെട്ട വെറും കത്തോലിക്കന്‍/  ലത്തീന്‍,/ സീറോ,/ മലബാര്‍/ ,യാകോബാ/ഓര്‍ത്തഡോക്‍സ്‌/csi  /പെന്തക്കോസ്/മാരാമണ്‍മാര്‍ത്തോമ,/സബതുകാര്‍/അന്ച്ചരക്കാര്‍/തമ്മില് വെറുക്കുന്ന  ect ആണല്ലോ !



രണ്ടാമതായി "ശവം" എന്നാലെന്തെന്ന അവബോധമാണിവിടെ അനിവാര്യമായുള്ളതു.!  'ശരീരബോധത്തില്‍നിന്നും' ഒരുവന്റെ വിവേകം 'മനസിന്റെയും', പിന്നീട് 'ആത്മതലത്തിലെയ്ക്കും' ഉയരണം ! അതിനായി നാം "മണ്ടന്‍കത്തനാരുടെ" "പൊട്ടവാചകക്കസര്‍ത്തു" കേള്‍ക്കാന്‍ പള്ളിയില്‍ എന്നും സ്വയം എഴുന്നെള്ളിച്ച് തന്നെത്തന്നെ പുരോഹിതന്റെ അടിമയാക്കരുത് ! (ക്രിസ്തുവിനെയുംഅവന്റെ വചനങ്ങളെയും അച്ചായന്‍ മനസ്സിൽ ഏറ്റുക & "ഭഗവത്ഗീത" കരളില്‍ കരുതുക)



കൂടലെന്ന എന്റെ മലയോരഗ്രാമത്തില്‍ എണ്‍പത്ശതമാനം വരുന്ന ഹിന്ദുക്കള്‍ "ശവം" അഗ്നിയില്‍ മറവുചെയ്യുംപോള്‍, ന്യൂനപക്ഷ അച്ചായന്‍ പള്ളികളില്‍ "ശവം" പള്ളിവഴക്കിന്റെ മൂലകാരണമാക്കുന്നു ! ഹിന്ദുവിന് ശവദാഹചെലവ് കൂടിയാല്‍ മൂവായിരം രൂപാ എങ്കില്‍ ,പാവം അച്ചായന്‍ മിനിമം ഇരുപതിനായിരം ചെലവ്ചെയ്യണം  ! മരണത്തെയും ആഘോഷമാക്കുന്ന "അച്ചായപുങ്കത്തരം " കണ്ടു കാലം ചിരിക്കുന്നു എന്നാരുകണ്ടു?!  മനസിനും മുകളില്‍ വിവേകം നമുക്കുണ്ടാകട്ടെ ...

Thursday 30 October 2014

അല്മായശബ്ദം: പ്രപഞ്ചോത്‌പത്തി: മാര്പാരപ്പയുടെ പ്രസംഗം ദുർവ്യാഖ...

അല്മായശബ്ദം: പ്രപഞ്ചോത്‌പത്തി: മാര്പാരപ്പയുടെ പ്രസംഗം ദുർവ്യാഖ...

പ്രപന്ചോല്‍പ്പത്തി മുതല്‍ പലരചനകളും ബൈബിള്‍ എന്ന കഥാപുസ്തകത്തില്‍ ഏച്ചുകെട്ടിയ മുഴകള്‍ ആണെന്ന് സാമാന്യജനത്തിനു അറിയാമായിരുന്നകാര്യം, പാവംപോപ്പു ഒന്നുറപ്പിച്ചു  പറഞ്ഞു !  മലയാളത്തില്‍ പത്രധര്‍മ്മമുള്ള പത്രങ്ങളിലെല്ലാം, മാര്‍പാപ്പായുടെ  "ഉല്‍പ്പത്തി പുസ്തകം" "വെളിപാടു" പോലെ ബൈബിളിലെ കള്ളക്കഥകള്‍ ആണെന്ന വിളബരം അച്ചിലാക്കിയെങ്കില്‍ ; ചില നാണംകെട്ട അച്ചായപത്രം ഇത് ഒരുനാള്‍ കൂടി മൂടിവച്ചു !  സത്യം പറയാനുള്ള ഒരു മലയാള നാണം !



പുരോഹിതര്‍ ദൈവത്തിന്‍റെ കപടവേഷധാരികള്‍  , എന്നറിഞ്ഞിരിക്കെ അവര്‍ക്ക്  അര്‍ഹിക്കാത്ത ബഹുമാനം കൊടുത്ത് അവരെ                                തനി പുങ്കന്മാരാക്കിയ സ്ത്രീകള്‍ക്കാകെ അപമാനമായിതാ  ഒരു Theresia Manayath  ! "സംഭവാമി യുഗേ യുഗേ " എന്ന ഭഗവാന്റെ ആശ്വാസവചനം അറിയാതെ ഓര്‍ത്തുപോയി ! പ്രിയ മഹതീ ,അവിടുന്നൊരു അവതാരമാണ് ! അനേകം മഹതികള്‍ ഇനിയും ഈമാതിരി ഇവര്‍ക്കെതിരെ ചൂലെടുക്കട്ടെ ! പാതിരിപാമ്പിന്‍റെ പത്തിതകര്‍ക്കാന്‍ മക്കളെ മനനമുള്ളവരാക്കൂ...

Wednesday 29 October 2014

അല്മായശബ്ദം: സെക്സും കത്തോലിക്കാ സഭയും , സിനഡിലെ രഹസ്യങ്ങള്‍

അല്മായശബ്ദം: സെക്സും കത്തോലിക്കാ സഭയും , സിനഡിലെ രഹസ്യങ്ങള്‍: Source :Daily Indian Herald

ആണും പെണ്ണും തമ്മില്‍ ഉമ്മ വയ്ക്കുന്നത് കണ്ടാല്‍ തല്ലാന്‍ നടക്കുന്ന മലയാളക്കരയില്‍ ഈ മാതിരി "സോദോം ചുംബനങ്ങള്‍" കാണാന്‍ ആര്‍ക്കുമാവില്ല ! കത്തോലിക്ക സെമിനാരികളില്‍ ഇത് സര്‍വസാധാരണമായി കണ്ടേക്കാം! പെണ്ണുങ്ങള്‍ തമ്മിലുള്ള "ലിസ്ബിയെന്‍" മഠങ്ങളില്‍ അവിവാഹിതരായ കര്‍ത്താവിന്റെ മണവാട്ടിമാര്‍ കണ്ടുപിടിച്ച "പുണ്യമാണെന്ന്" വിശ്വസിക്കുന്നവര്‍ ഏറുന്നു എന്നിരുന്നാലും , കണ്ണേ മടങ്ങുക !!

അല്മായശബ്ദം: പരിണാമ സിദ്ധാന്തവും ബിഗ്‌ ബാങ്ങ് തിയറിയും ശരിയെന്ന...

അല്മായശബ്ദം: പരിണാമ സിദ്ധാന്തവും ബിഗ്‌ ബാങ്ങ് തിയറിയും ശരിയെന്ന...: ഉല്‍പ്പത്തി പുസ്തകം തള്ളി പോപ്‌ ബെനഡിക്റ്റ് 16 നടത്തിയ  പ്രസ്താവന ശരിയാണെന്നും, പ്രപഞ്ച സൃഷ്ട്ടിയുമായി ബന്ധപ്പെട്ട മഹാവിസ്ഫോടന സിദ്ധാന്തം ...

"ആദിയില്‍ സൃഷ്ടിതന്‍ ആദി കുറിച്ചനാള്‍ ആഴത്തിലാഴുന്നിരുളകറ്റാന്‍,

ആദ്യ പ്രകാശം പരത്തി നിന്‍ ഭാഷണം; ആജ്ഞാനുവര്‍ത്തി ദിനേശനുണ്ടായ്"!എന്ന എന്റെ ഗാനം അര്‍ത്ഥസൂന്യമായി ! കണ്ണുമടച്ചു കത്തനാരെ നമ്പിയത്തില്‍ പറ്റിയ ചതിയെ!!    ഉല്‍പ്പത്തി പുസ്തകവും, ക്രിയേഷന്‍            സ്ടോറിയും, ഏദന്‍ തോട്ടവും , വാരിയെല്ലൂരലും പതിരിപ്പാമ്പും ഹോ!                            വചനം ജഡമാകലും ഒക്കെ ഒക്കെ  മുത്തശ്ശി കഥകള്‍ ആക്കി ഒറ്റകാച്ചിനീ പോപ്പ്!   ബൈബിള്‍ നാല് മാളോര്‍ വായിക്കാതെ വിലക്കുകല്പ്പിച്ച് കത്തനാരുടെ ളോഹകീശയില്‍ ബൈബിള്‍  ഒതുക്കിവച്ച കത്തോലിക്ക സഭ സിന്ദാബാദ് ! വായിച്ചതിന്റെ ഗതികേടിലായി ജനമാകമാനം ! "പൂച്ചയ്ക്കാരു മണികെട്ടും" എന്ന് കാലം കാതോര്‍ത്തിരുന്നു ; ദാ..പോപ്പുതന്നെ ആ മണികെട്ടി ! ഭേഷ് ...

Friday 24 October 2014

അല്മായശബ്ദം: സാത്താന്‍ എഴുതിച്ചതല്ല !

അല്മായശബ്ദം: സാത്താന്‍ എഴുതിച്ചതല്ല !: ചുവടെ കൊടുക്കുന്ന ഭാഗം ഈയുള്ളവനെക്കൊണ്ട് സാത്താന്‍ എഴുതിച്ചതല്ല. ഒരു മലയാളി കത്തോലിക്കന്‍റെ അതിവിശുദ്ധ പുസ്തകമായ പി.ഒ.സി. പ്രസിദ്ധീകരിച്ച ...

സക്കരിയാചായാ ,ഉമ്മ ! ആ പൊന്നു കൈകല്ക്കാവിരൾക്കൂട്ടിനു ഒരു പൊന്നുമ്മ!! ജനമേ .ഇതിലെ ഇതിലെ... ഈ വഴി ചിന്തിക്കൂ നിങ്ങള്ക്കും സത്യം കണ്ടെത്താം സ്വമനസുകളിൽത്തന്നെ ! സാത്താനെ വിട ;സാത്താൻ വേഷധാരികളെ വിട ;ഏദനിലെ പാതിരിപ്പാമ്പേ വിട!!

അല്മായശബ്ദം: Is there something seriously wrong with me?

അല്മായശബ്ദം: Is there something seriously wrong with me?: “ വൈദികർക്ക് നേരെ മാത്രം നിരന്തരമായി നടത്തുന്ന ഈ തെറിവിളികൾക്ക് പിന്നിലെ പ്രേരകശക്തി എന്താണ് ?” ഒരു ഫേസബൂക്ക് സുഹൃത്ത്‌ കമന്റിലൂടെ എന്ന...

"പുരോഹിതന്‍"  മനുഷ്യനും ദൈവത്തിനും ഇടയില്‍  ഒരു തിരശീലയായി /മറയായി എന്നും നിലകൊണ്ടിരുന്നു !  "ദൈവം" എന്ന ഒരു നാമം ഉണ്ടായതുതന്നെ മനുഷ്യന്റെ "ഭയം" എന്ന വികാരത്തില്‍ നിന്നുമാണ് ! ഭയം ഉണ്ടായതോ, അവന്‍ ഏകന്‍ എന്ന തോന്നലില്‍ നിന്നുമാണ്;  അവനും അവന്‍  കാണുന്ന പ്രപഞ്ചവും രണ്ടെന്ന ദ്വൈതഭാവത്തില്‍ നിന്നുമാണ് ! "ദ്വൈതം" അജ്ഞാനത്തിന്റെ ഉല്പന്നമാണ് ! എന്നാല്‍ ഭാരതീയര്‍ എന്നും സത്യാന്വേഷികള്‍ ആയിരുന്നതിനാല്‍ അവര്‍ പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ദ്വൈതത്തെ കാണാതെ അവയെ തന്റെ ഉള്ളിന്റെയുള്ളില്‍ തന്നെ  ധ്യാനത്തിലൂടെ കാണാന്‍ ശ്രമിച്ചു! തല്‍ഫലമായി " അദ്വൈതഭാവം" അവനില്‍ കാലാന്തരത്തില്‍  ഉണര്‍ന്നു ! "ഞാനും പ്രകൃതിയും ഒന്നാകുന്നു" എന്നവന്‍ സ്വയമറിഞ്ഞു മൌനത്തില്‍ മൂളി... (ഞാനും പിതാവും ഒന്നാകുന്നു" എന്ന് ക്രിസ്തുവും അത് യെരുസലെമ്മില്‍ ഏറ്റുപാടി! ഉപനിഷത്തുകളും വ്യാസനും കൃഷണനും ക്രിസ്തുവും അദ്വൈതത്തിനെ ഉപദേശകാരായി നമുക്ക് സത്യം വെളിവാക്കിയെങ്കിലും ,"പുരോഹിതന്‍ എന്ന നിക്രിഷ്ടജീവി" പായസത്തില്‍ പാഷാണം പോലെ സമൂഹത്തില്‍ കലര്‍ന്നതിനാല്‍ നമ്മിലെ "നന്മ" നാം എന്നും  കാണാതെപോയി !

"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായോരിന്ടല്‍ ബത മിണ്ടാവതല്ല മമ പണ്ടേ കണക്കു വരുവാന്‍ നിന്‍  ക്രിപാവലികള്‍  ഉണ്ടാകുമാറകണം, എന്നീശോയേ നമഹാ :" എന്ന് എല്ലാ മനസുകളും ഇനിയും പാടിത്തുടങ്ങട്ടെ ! ഞാനും പിതാവും ഒന്നാണെന്ന ഭാവമുള്ളവന് പിന്നെ എന്തിനൊരു "വേണ്ടാതീനപുരോഹിതന്‍" നടുവിലായി ചൂഷണത്തിനായി ? ചിന്തിക്കൂ...വേണ്ടാ !   അതിനാലാണ് ക്രിസ്തു യാഗവും പുരോഹിതനും വേണ്ടാ കരുണ മതി /ഇവിടെ നല്ല സമരായന്‍ മതി / ഒരു പള്ളിവേണ്ടാ / "നിങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍  പോകരുത്" എന്നൊക്കെ ഒരു കൂസലുമില്ലാതെ പറഞ്ഞു നമുക്കുവേണ്ടി അന്നു തല്ലുവാങ്ങിച്ച്തു   ! please  understand .....

അല്മായശബ്ദം: Is there something seriously wrong with me?

അല്മായശബ്ദം: Is there something seriously wrong with me?: “ വൈദികർക്ക് നേരെ മാത്രം നിരന്തരമായി നടത്തുന്ന ഈ തെറിവിളികൾക്ക് പിന്നിലെ പ്രേരകശക്തി എന്താണ് ?” ഒരു ഫേസബൂക്ക് സുഹൃത്ത്‌ കമന്റിലൂടെ എന്ന...

"പുരോഹിതന്‍"  മനുഷ്യനും ദൈവത്തിനും ഇടയില്‍  ഒരു തിരശീലയായി /മറയായി എന്നും നിലകൊണ്ടിരുന്നു !  "ദൈവം" എന്ന ഒരു നാമം ഉണ്ടായതുതന്നെ മനുഷ്യന്റെ "ഭയം" എന്ന വികാരത്തില്‍ നിന്നുമാണ് ! ഭയം ഉണ്ടായതോ, അവന്‍ ഏകന്‍ എന്ന തോന്നലില്‍ നിന്നുമാണ്;  അവനും അവന്‍  കാണുന്ന പ്രപഞ്ചവും രണ്ടെന്ന ദ്വൈതഭാവത്തില്‍ നിന്നുമാണ് ! "ദ്വൈതം" അജ്ഞാനത്തിന്റെ ഉല്പന്നമാണ് ! എന്നാല്‍ ഭാരതീയര്‍ എന്നും സത്യാന്വേഷികള്‍ ആയിരുന്നതിനാല്‍ അവര്‍ പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ദ്വൈതത്തെ കാണാതെ അവയെ തന്റെ ഉള്ളിന്റെയുള്ളില്‍ തന്നെ  ധ്യാനത്തിലൂടെ കാണാന്‍ ശ്രമിച്ചു! തല്‍ഫലമായി " അദ്വൈതഭാവം" അവനില്‍ കാലാന്തരത്തില്‍  ഉണര്‍ന്നു ! "ഞാനും പ്രകൃതിയും ഒന്നാകുന്നു" എന്നവന്‍ സ്വയമറിഞ്ഞു മൌനത്തില്‍ മൂളി... (ഞാനും പിതാവും ഒന്നാകുന്നു" എന്ന് ക്രിസ്തുവും അത് യെരുസലെമ്മില്‍ ഏറ്റുപാടി! ഉപനിഷത്തുകളും വ്യാസനും കൃഷണനും ക്രിസ്തുവും അദ്വൈതത്തിനെ ഉപദേശകാരായി നമുക്ക് സത്യം വെളിവാക്കിയെങ്കിലും ,"പുരോഹിതന്‍ എന്ന നിക്രിഷ്ടജീവി" പായസത്തില്‍ പാഷാണം പോലെ സമൂഹത്തില്‍ കലര്‍ന്നതിനാല്‍ നമ്മിലെ "നന്മ" നാം എന്നും  കാണാതെപോയി !

"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായോരിന്ടല്‍ ബത മിണ്ടാവതല്ല മമ പണ്ടേ കണക്കു വരുവാന്‍ നിന്‍  ക്രിപാവലികള്‍  ഉണ്ടാകുമാറകണം, എന്നീശോയേ നമഹാ :" എന്ന് എല്ലാ മനസുകളും ഇനിയും പാടിത്തുടങ്ങട്ടെ ! ഞാനും പിതാവും ഒന്നാണെന്ന ഭാവമുള്ളവന് പിന്നെ എന്തിനൊരു "വേണ്ടാതീനപുരോഹിതന്‍" നടുവിലായി ചൂഷണത്തിനായി ? ചിന്തിക്കൂ...വേണ്ടാ !   അതിനാലാണ് ക്രിസ്തു യാഗവും പുരോഹിതനും വേണ്ടാ കരുണ മതി /ഇവിടെ നല്ല സമരായന്‍ മതി / ഒരു പള്ളിവേണ്ടാ / "നിങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍  പോകരുത്" എന്നൊക്കെ ഒരു കൂസലുമില്ലാതെ പറഞ്ഞു നമുക്കുവേണ്ടി അന്നു തല്ലുവാങ്ങിച്ച്തു   ! please  understand .....

Thursday 23 October 2014

അല്മായശബ്ദം: The mansion at North Boulevard

അല്മായശബ്ദം: The mansion at North Boulevard:                  The mansion at North Boulevard and State Parkway was built in 1885.  Newly appointed  Archbishop Blase J. Cupich ...

"കഴുതമേല്‍ ഏറിയോനെ കളിയാക്കാന്‍ മേര്സിഡീസും
കുരിശിലെ സ്നേഹം വിറ്റ്‌ നിങ്ങള്‍ വാങ്ങുമ്പോള്‍ ,
വിറയ്ക്കുന്നു മാലാഖമാര്‍ ,ഭയക്കുന്നു സാത്താന്‍ പോലും; 
കാശുവീഴാന്‍ കുരിശടി പണിയുവോരെ.."(അപ്രിയ യാഗങ്ങള്‍ )

അല്മായശബ്ദം: The mansion at North Boulevard

അല്മായശബ്ദം: The mansion at North Boulevard:                  The mansion at North Boulevard and State Parkway was built in 1885.  Newly appointed  Archbishop Blase J. Cupich ...

"കഴുതമേല്‍ ഏറിയോനെ കളിയാക്കാന്‍ മേര്സിഡീസും
കുരിശിലെ സ്നേഹം വിറ്റ്‌ നിങ്ങള്‍ വാങ്ങുമ്പോള്‍ ,
വിറയ്ക്കുന്നു മാലാഖമാര്‍ ,ഭയക്കുന്നു സാത്താന്‍ പോലും; 
കാശുവീഴാന്‍ കുരിശടി പണിയുവോരെ.."(അപ്രിയ യാഗങ്ങള്‍ )

അല്മായശബ്ദം: നീ മാപ്പർഹിക്കുന്നില്ല പുരോഹിതാ!

അല്മായശബ്ദം: നീ മാപ്പർഹിക്കുന്നില്ല പുരോഹിതാ!: മാണി കൂറ് മാറിയാലും ഇല്ലെങ്കിലും, നീതി എന്നെങ്കിലും അഭയാക്കേസിലെ വിശുദ്ധ മെത്രാനെയും വൈദികരെയും കുരുക്കിലേറ്റിയാലും ഇല്ലെങ്കിലും...

മനസാക്ഷിയില്ലാത്ത പുരോഹിതരുടെ വെറും മനസുകളെ തൊട്ടറിഞ്ഞ കാലത്തിന്റെ കവിതയാണീ ജോജോ മണിമല നമുക്ക് കരളില്‍ സൂക്ഷിക്കാന്‍ നല്‍കിയത് ! ഏദനിലെ സര്‍പ്പമെന്ന ഒന്നാം പുരോഹിതനും (പാതിരിപ്പാമ്പ്) , ദൈവപുത്രനെ കുരിശിലേറ്റിയ കയ്യപ്പാമഹാപുരോഹിതന്‍ തുടങ്ങി ,ഇന്ന് നാം കാണുന്ന , നമ്മെ ജനനം മുതല്‍ മരണംവരെ കൈകാര്യം ചെയ്തു കാശാക്കുന്ന പുരോഹിതവൃന്ദംവരെ ഈ മനോഹരമായ ഗദ്യകവിതയിലൂടെ ലോകമനസാക്ഷിക്കു കാണിച്ചുകൊടുത്ത മണിമലപുണ്ണ്യമേ ,നിനക്കെന്‍ പ്രണാമം !

അല്മായശബ്ദം: പുരോഹിത മതസ്വാതന്ത്ര്യം

അല്മായശബ്ദം: പുരോഹിത മതസ്വാതന്ത്ര്യം: പുരോഹിത മതസ്വാതന്ത്ര്യം         ഇന്ന് വീണ്ടും ഒരു ഓഗെസ്റ്റ് പതിനഞ്ചു ! അറുപത്തയെട്ടാം സ്വാതന്ത്രിയദിനാചരണം, ദേശമായദേശമാകെ ആനന്ദലഹരിയി...

അല്മായശബ്ദം: പുരോഹിത മതസ്വാതന്ത്ര്യം

അല്മായശബ്ദം: പുരോഹിത മതസ്വാതന്ത്ര്യം: പുരോഹിത മതസ്വാതന്ത്ര്യം         ഇന്ന് വീണ്ടും ഒരു ഓഗെസ്റ്റ് പതിനഞ്ചു ! അറുപത്തയെട്ടാം സ്വാതന്ത്രിയദിനാചരണം, ദേശമായദേശമാകെ ആനന്ദലഹരിയി...

അല്മായശബ്ദം: മദ്യനിരോധനം പുതിയവിവാദങ്ങള്‍ക്കു വഴി തുറക്കുന്നു!...

അല്മായശബ്ദം: മദ്യനിരോധനം പുതിയവിവാദങ്ങള്‍ക്കു വഴി തുറക്കുന്നു!...: മദ്യനിരോധനം പുതിയവിവാദങ്ങള്‍ക്കു വഴി തുറക്കുന്നു! ദിവ്യബലിയില്‍  തിരുവോസ്‌തി (അപ്പം) ക്രിസ്‌തുവിന്റെ മാംസമായി മാറുന്നു. വീഞ്ഞ്‌ കര്‍ത്...

"മദ്യപിക്കുന്നവരുടെ വീട്ടിലെ മതചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നു ക്രൈസ്‌തവപുരോഹിതര്‍ പ്രഖ്യാപിക്കണം" ഈ വാചകവും അതു രചിച്ച മനസും ഏതോ സ്വപ്ന ലോകത്താണ് സംശയമില്ല ! കാരണം ,സത്യവേദപുസ്തകത്തിലെ ഒന്നാം പുസ്തകം ഉല്പത്തി പത്തെന്പതിലൊരു കഥയുണ്ട് ! പ,ലോത്ത്നു അവന്റെ പെണ്മക്കള്‍ വീഞ്ഞുകൊടുത്തു ,അവനോടുകൂടി ശയിച്ചു അവന്റെ മക്കളെ പ്രസവിക്കുന്നത് ! ആ പ. പാരമ്പര്യവും മദ്യപാനവും പുണ്ണ്യമായി കരുതുന്ന കത്തനാര്‍ സംസ്കാരത്തിന് "മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങ വീണതുപോലെ " അവസാന അത്താഴനാളില്‍ മശിഹാ,"ഇതെന്റെ രക്തമാകുന്നു" എന്ന് പറഞ്ഞുകൊണ്ട് കയ്യിലിരുന്ന വീഞ്ഞിന്റെ പാത്രം പന്തിരുവര്‍ക്ക് നല്‍കി ! ഇതൊരു കാവ്യബലി ആയിരുന്നു എന്ന സത്യം മൂടിവച്ച്കൊണ്ട് അച്ചായന്മാരെ തലമുറകളായി പറ്റിക്കുന്ന പട്ടക്കാരനുണ്ടോ പട്ടയടി നിര്‍ത്തുക ? ഞങ്ങളുടെ പള്ളിയിലെ ഒരു വികാരിയച്ഛന്‍ സ്ഥലം മാറിയപ്പോള്‍ അച്ഛന്റെ പാര്‍ഷനെജില്‍ നിന്നും രണ്ടു ചാക്ക് മദ്യകാലിക്കുപ്പികള്‍ പള്ളിക്കാര് മാറ്റേണ്ടിവന്നു ! പിന്നെയെങ്ങിനെ കത്തനാര് ജനത്തിനോട്‌ മദ്യപാനമാരുതെന്നു പറയും ? പാലിലോ മോരിലോ നാരങ്ങവെള്ളത്തിലെ കുര്‍ബാന കത്തനാര്‍ക്ക് ക, ച്ചാന്‍ ഒക്കുമോ? ആയതിനാല്‍ സര്‍ക്കാരെ, മദ്യം അച്ചായ സംസ്കാര ഭാഗമാണ് ; മാട്ടുവീന്‍ ചട്ടങ്ങളെ ..അല്ലാഞ്ഞാല്‍ വോട്ടുബാങ്കുകള്‍ നിങ്ങളെത്തന്നെ മാറ്റിയില്ലാതാക്കും ! ജാഗ്രതൈ ....

അല്മായശബ്ദം: മെത്രാന്‍മാര്‍ വീഞ്ഞുനിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചു...

അല്മായശബ്ദം: മെത്രാന്‍മാര്‍ വീഞ്ഞുനിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചു...: മെത്രാന്‍മാര്‍ വീഞ്ഞുനിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിട്ടു മദ്യനിരോദനത്തിനു ഇറങ്ങിയാല്‍ മതിയായിരുന്നു. അവര്‍ രാഷ്‌ട്രിയക്കാരെകാരെ...

Theresia Manayath: എഴുതിയതിലും വലിയ സത്യം ഒരു പുണ്യാളനും ഇനിയും ഇതേക്കുറിച്ചു പറയുവാനില്ലെന്നാലും, ഒരു വരികൂടി ഞാന്‍ വിനയപൂര്‍വ്വം ചേര്‍ക്കട്ടെ ..."അപ്പനെ വിറ്റകാശു" എന്നൊരു ഭാഷാ പ്രയോഗം മലയാളത്തിലുണ്ടല്ലോ ? അത് നമുക്കും ഈ കാര്യത്തില്‍ ശരിയാണ് ! നമ്മുടെ സ്വര്‍ഗസ്ഥ പിതാവിനെ വിറ്റകാശാണിവരുടെ കീശ നിറയെ ! ദൈവത്തിനേക്കാളും വലിയ ദൈവങ്ങളായി സ്വയം വേഷംകെട്ടി ,തലമുറകളായി നമ്മെയും, നമ്മുടെ പാവം അപ്പന്മാരെയും , അവരുടെയും നമ്മുടെയും ഭക്തി വിറ്റ കാശാണാ പുരോഹിത കീശയാകെ ; എന്ന അവബോധം വരുംതലമുറകളില്‍ ഇനിയെന്കിലിം ഉണ്ടാക്കാന്‍ നാം ഇന്ന് ചിന്തുന്ന മഷിച്ചോരയ്ക്ക് നിയോഗം ലഭിക്കട്ടെ !

അല്മായശബ്ദം: പാതിരിപ്പാമ്പുകള്‍!

അല്മായശബ്ദം: പാതിരിപ്പാമ്പുകള്‍!: "സഭാനവീകരണത്തിന്റെ വ്യത്യസ്ത തലങ്ങള്‍" എന്ന (2014 ഓഗസ്റ്റ്‌ മാസം സത്യജ്വാല) എഡിറ്റോറിയല്‍  വായനക്കാര്‍ക്ക് മനസിനെന്നും അമൃത ചിന്ത...

അല്മായശബ്ദം: Vellappalli natesan against Christian church | പള്...

അല്മായശബ്ദം: Vellappalli natesan against Christian church | പള്...: Vellappalli natesan against Christian church | പള്ളികൾ ഡിസ്റ്റിലറികളായി പ്രവർത്തിക്കുന്നു; കുർബാനയുടെ പേരിൽ ഉൽപാദിപ്പിക്കുന്ന വീഞ്ഞ് സഭ പുറത...

പരിശുദ്ധ മൂറോന്‍ കൂദാശ ചെയ്തു കാച്ചിയെടുക്കുംപോലെ, പരിശുദ്ധ കുര്ബാനക്കായി പരിശുദ്ധ വീഞ്ഞ് ഉണ്ടാകുമ്പോള്‍ നാം എന്തിനു സര്‍ക്കാര്‍ അനുമതി വാങ്ങണം ? "ദൈവത്തിന്റെ മണവാട്ടി"എന്ന ഒരു പരിശുദ്ധ "പേര്‍" വിളിച്ചു , നാട്ടില്‍ കണ്ടാല്‍ കൊള്ളാവുന്ന കന്യകമാരെ പാട്ടിലാക്കി , ഒടുവില്‍ അവരെ പരിശുദ്ധ അഭായകളാക്കുന്നത് പരിശുദ്ധ കൊലപാതകവും പരിശുദ്ധ സ്ത്രീപീഡനവും അല്ലേ? ഇവരെ വോട്ടു ബാങ്ക് പേടിച്ചു അഴിച്ചുവിടുന്ന ഒരു സര്‍ക്കാരും ഇനിയും ഇന്ത്യ ഭരിക്കില്ല ! സത്യം ....

അല്മായശബ്ദം: ഇത്‌ നായരു പിടിച്ച പുലിവാലാണെ!കത്തോലിക്ക സഭയ്‌ക്...

അല്മായശബ്ദം: ഇത്‌ നായരു പിടിച്ച പുലിവാലാണെ!
കത്തോലിക്ക സഭയ്‌ക്...
: ഇത്‌ നായരു പിടിച്ച പുലിവാലാണെ! കത്തോലിക്ക സഭയ്‌ക്ക്‌ ലൈസന്‍സുള്ള 22 വീഞ്ഞുവാറ്റു കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ പുര്‍ണ മദ്യനിരോധനത്തിനു കളത്...

  1. "മനസാകുമെങ്കില്‍ നിനക്കെന്നെ നാഥാ, പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ !
    മനസാകുമെങ്കില്‍ നിനക്കെന്റെ ഏറിയ അപരാധമെല്ലാം പൊറുക്കുവാനും!

    മാറയിന്‍ കൈപ്പുനീര്‍ തേനാക്കി മാറ്റി നീ, കനാവിലെ കുറവാകെ നീക്കി !
    സ്നേഹജലത്തിനെന്‍ ആത്മാവുകേഴുമ്പോള്‍ ജീവജലം പകരാന്‍ വരില്ലേ ?

    (Dr.KJ .Yesudas (,mr .johnson = music) തരംഗിനിക്കുവേണ്ടി പാടിയ ഈ ഗാനത്തില്‍ "കാനാവിലെ കുറവാകെ നീക്കി "എന്നാണെനിക്കു എഴുതുവാന്‍ തൂലികയില്‍ ആ നാഥന്‍ ആത്മാവിലൂടെ ഒഴുക്കി തന്നത്! കാനാവില്‍ കല്യാണത്തിനു വീഞ്ഞ് വാറ്റിയ മാശിഹായെ എനിക്ക് പരിചയമില്ല : പകരം എന്റെയും എന്റെ ജീവിതത്തിന്റെയും കുറവുകള്‍ നീക്കുന്നവനെ എനിക്കന്നു കാനായിലും കാണാനായി ! കത്തനാര് വീഞ്ഞ് വാറ്റ്നടത്തുന്നത് കുര്‍ബാനയില്‍ കുടിക്കാനും പിന്നെ ബ്രാണ്ടിയില്‍ ചേര്‍ക്കാനുമാണ് സഹോദരരെ ..
    മൂക്കുമുട്ടെ കുടിക്കുന്ന കള്ളക്കത്തനാര്‍ ളോഹയുടെ കളര്‍ മാറ്റി സിംഹാസനത്തില്‍ കയറിയിരുന്നു പോഴത്തം പറയുന്നതും കേട്ട് ജനമേ വെമ്പല്‍ കൊല്ലരുതേ ..
    ReplyDelete
  2. ""ഇതാണ് പരിശുദ്ധ പ്രോക്രിത്തരം എന്ന് പറയുന്നത്." സക്കറിയാച്ചയാ, ഈ "പരിശുദ്ധി" എന്നവാക്കുതന്നെ ഇവറ്റകള്‍ വ്യഭിച്ചരിക്കുകയല്ലേ ? അല്ലാഞ്ഞാല്‍ ആ പദം ഇനിമേലില്‍ ദൈവത്തിനുമാത്രം ചാര്‍ത്താതിരുന്നാല്‍ മതിയായിരുന്നു . പരിശുദ്ധി തെങ്ങിന്‍ കള്ളിനുവരെ ഷാപ്പുകാര്‍ ചേര്‍ക്കുമ്പോള്‍ അത് പാവം കര്‍ത്താവിനും ദൈവത്തിനും ചേര്‍ന്നതല്ല ! .പരിശുദ്ധി കുത്തകയായി ഇവറ്റകളെടുക്കുമ്പോള്‍ ആ പദത്തിനുതന്നെയൊരു നാറ്റം !ഹോ!

അല്മായശബ്ദം: രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ ആളാണ് പുള്ളി . തെങ...

അല്മായശബ്ദം: രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ ആളാണ് പുള്ളി . തെങ...: രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ ആളാണ് പുള്ളി . തെങ്ങിൻകള്ളിലൂടെ ഭാരതവൽക്കരണം. ഇനി എന്തൊക്കെ വിവരക്കേടുകൾ കേൾക്കണം  https://www.facebook.com...

"കുര്‍ബാന ചൊല്ലാനല്ല ,ചെയ്യുവീന്‍ നിങ്ങളെന്റെ
ഓര്‍മയ്ക്കായ് കാലത്തോളം" എന്നേസു വിതുമ്പുന്നു ! 
കരുണാരസം മേലില്‍ കാസയില്‍ നിറയട്ടെ!
വിയര്‍പ്പിന്നപ്പം ചേലില്‍ മുറിക്കൂ പുരോഹിതാ...

"അപ്രിയയാഗങ്ങള്‍" എന്ന കവിതാസമാഹാരത്തിലെ "കുര്‍ബാന" എന്ന മുപ്പത്തിമൂന്നാം കവിതയില്‍ ഞാന്‍ ഇങ്ങനെ പാടിപ്പോയി ! ഇന്ന് വിവിധ സഭകള്‍ അള്‍ത്താരയില്‍ അരങ്ങേറ്റുന്ന കുര്‍ബാന എന്ന സംഗീതനാടകം ക്രിസ്തു സ്വപ്നേന പോലും കണ്ടിട്ടുള്ളതല്ല ,സത്യം! മൂന്നാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്‍ടിന്‍ചക്രവര്‍ത്തി കുറെ മിടുക്കന്കത്തനാരന്മാരുംകൂട്ടി ചിട്ടപ്പെടുത്തിയതാണീ കുര്ബാനാവതരണം ! പന്തിരുവരുടെ ചിന്തയില്പോലും ഈ കുര്‍ബാന അന്ന് കയരിപ്പറ്റിയില്ലായിരുന്നു ! കുര്‍ബാന ചൊല്ലാനല്ല ,ചെയ്യുവാന്‍ ക്രിസ്തു "നല്ലസമരായന്റെ" കഥ പറഞ്ഞശേഷം ആ നീതിശാസ്ത്രിയോടായി "നിത്യജീവനെ പ്രാപിക്കുവാന്‍ നീയും ഇപ്രകാരം ചെയ്യൂ"എന്ന് ഉപദേശിച്ചു ! പള്ളിക്ക്ചുറ്റിനും പോലീസ്കാവലോടെ ആലുവയില്‍ രണ്ടു കാതോലിക്കാമാരു കുര്‍ബാന ചൊല്ലി കര്‍ത്താവിനെ അപമാനിക്കുന്നത്പോലെ ഇനിയുമരുതേ ..കള്ള് വീഞ്ഞിനുപകരം അള്‍ത്താരയില്‍ വച്ചു കുര്‍ബാന കത്തനാര്‍ ഒരു തക്സാ മലര്ത്തിവച്ച്ചു അത് നീട്ടിചൊല്ലിയാലും അത് വീണ്ടും ദൈവത്തിനു അപ്രിയയാഗംതന്നെ സംശയമില്ല ... ഫലേച്ച്ചകൂടാതെയുള്ള ത്യാഗം "കുര്‍ബാന" ചെയ്യുന്ന പുരോഹിതവേഷമില്ലാത്ത മാനവകുലമാണിന്നു ഭൂമിക്കാവസ്യം .

അല്മായശബ്ദം: വിശുദ്ധ കൊക്കനെ കണ്ടവരുണ്ടോ?ഒരു പുരോഹിതന്‍ മദ്...

അല്മായശബ്ദം: വിശുദ്ധ കൊക്കനെ കണ്ടവരുണ്ടോ?
ഒരു പുരോഹിതന്‍ മദ്...
: വിശുദ്ധ കൊക്കനെ കണ്ടവരുണ്ടോ? ഒരു പുരോഹിതന്‍ മദ്യം അകത്താക്കി ലക്കില്ലാതെ വണ്ടിയോടിച്ചു നിരത്തില്‍ കിടന്ന സകല വാഹനങ്ങള്‍ക്കും പണികൊടുത...

ശ്രീ antony sagi യുടെ ചിന്തകള്‍ വളരെ ശരിയാണ്. ഗോപസ്ത്രീകളുടെ ഭക്തി മനസ്സില്‍ പേറി, കൂടെക്കൂടെ പള്ളിയില്‍ പോകുന്ന പെണ്ണിനെകണ്ടാല്‍ ഒര്തോണം ഇവള്‍ പോക്കാണെന്ന് ! ഭര്‍ത്താവില്‍ സംത്രിപ്തരല്ലാത്ത ഇവറ്റകള്‍ കുംപസാരകൂട്ടില്‍വച്ചു മനസ് കൈമാറിയ കള്ളക്കത്തനാരെ തന്നെക്കാലധികം വിശ്വസിക്കുന്നു ! മൂന്നുകൊല്ലം കഴിഞ്ഞു സ്ഥലംമാറ്റം കിട്ടിയാലും ഈ കത്തനാര്‍ വീണ്ടും ഈ വീടുകള്‍ ചുറ്റിപ്പറ്റി ആ നാടുച്ചുറ്റും. നമ്മള്‍ കത്തനാരോട് വഴിയില്‍വച്ച് കണ്ടാല്‍, "എവിടെപോയതാണച്ചന്‍" എന്ന് ചോദിച്ചാല്‍, ഒരുത്തരം തരാതെ ഇതിയാന്‍ ഉരുണ്ടുകളിക്കും ! പള്ളിഗോപികമാരെ നിങ്ങള്ക്ക് ഹാ കഷ്ടം ....ഇതിനു കത്തനാരെ മാത്രം കുറ്റം പറയരുത് ,ദോഷമാണ് ! പിന്നെ "sex " ശരീരത്തിന്റെ ഒരു വിശപ്പുതന്നയാണെന്നു ഉപനിഷത്തുകളിലും പ്രതിപാതിക്കുന്നു ! ആശ അടക്കുന്നവന്‍ മിടുക്കന്‍ ,അല്ലാത്തവന്‍ അലയും (അവളും)!

അല്മായശബ്ദം: Share on facebookShare on twitterMore Sharing Se...

അല്മായശബ്ദം:

Share on facebookShare on twitterMore Sharing Se...
: Share on facebook Share on twitter More Sharing Services ദിവ്യബലിയും ലഹരിയുള്ള വീഞ്ഞും   സിസ്റ്റർ ജെസ്മി Kerala Kaumu...

സിസ്റ്റര്‍ ജെസ്മിയെപ്പോലെ മനസുതുറക്കൂ മടത്തിലംമ്മമാരേ, ഇനിയും "പുരോഹിതന്റെ"അടിമകളും മണവാട്ടികളാകാതെ,അവരുടെ തെറ്റുകള്‍ ഈ മാതിരി തിരുത്താന്‍ ശ്രമിക്കൂ..സത്യത്തിന്റെ മണവാട്ടികളാകൂ ! കാലം നിങ്ങളെ ബഹുമാനിക്കും !വിലമതിക്കാനാവാത്ത നിങ്ങളുടെ "അമ്മ "എന്ന ഭൂമിയിലെ വലിയ സത്യം, പദവി, കുഞ്ഞു അമ്മിഞ്ഞി നുകരുമ്പോള്‍ ഉണ്ടാകുന്ന സ്വര്ഗാനുഭൂതി ഈ സഭ ഒരിക്കലായി നിങ്ങള്‍ക്ക് വിലക്കിയില്ലേ?ജീവിതംതന്നെ മുടിച്ചുകളഞ്ഞില്ലേ ?

അല്മായശബ്ദം: From Facebook.com\LAITYVIEWSവെള്ള ഉടുപ്പിനുള്ളില...

അല്മായശബ്ദം:
From Facebook.com\LAITYVIEWS
വെള്ള ഉടുപ്പിനുള്ളില...
: From Facebook.com\LAITYVIEWS വെള്ള ഉടുപ്പിനുള്ളില്‍ കപടതയും, വഞ്ചനയും’: കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു പത...

പ്രിയ ksu കുഞ്ഞുങ്ങളേ, രണ്ടായിരം കൊല്ലം പഴക്കം ചെന്ന ക്രിസ്തുവിന്റെ "വെള്ളതേച്ച ശവക്കല്ലറകളെ" എന്ന പഴഞ്ചന്‍ തെറിക്കു പകരം "കണ്ണുതുറക്കാത്ത കലികാലദൈവങ്ങളെ, കരയുന്നവനോടുകൂടി കരയാനറിയാത്ത ളോഹാധാരികളെ ,മറക്കൂനിങ്ങളാ മരക്കുരിശ്ഏന്തിയോനെ ..മറക്കൂ..മറക്കൂ ! എന്ന് പാടുകയോ, ( ഇന്നത്തെ നാവില്‍ കൊള്ളാത്ത) നല്ല തെറിവച്ച് എഴുതി തുടങ്ങുകയോ വേണമായിരുന്നു ! എറിക്കില്ലിതൊന്നും,കാണ്ടാമ്രിഗത്തിന്റെതോലിട്ട ഈ ചെന്നയിക്കള്‍ക്ക് ! ഒന്നേയുള്ളൂ വഴി, ,"വഴിയും സത്യവും" ആയവന്റെ തിരുവചനം മനസ്സില്‍ സദാ സ്ഥിരപ്പെടുത്തുക , ജീവനുള്ളകാലംവരെ! മനസാണ് ദേവാലയം ,കത്തനാര്‍ നമ്മുടെ പണമൂറ്റി പണിത പള്ളികളല്ല , അവിടെ പോകാതിരിക്കുക (വി മത്തായി ആറിന്റെ അഞ്ചു നല്ലോണ്ണം വായിക്കൂ മക്കളേ,,,)

അല്മായശബ്ദം: വെള്ളാപ്പള്ളിയും വീഞ്ഞും കുഞ്ഞാടുകളും.

അല്മായശബ്ദം: വെള്ളാപ്പള്ളിയും വീഞ്ഞും കുഞ്ഞാടുകളും.: ഇന്നു രാവിലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ കണ്ടു. പോസ്റ്റ്‌ ചെയ്തയാളുടെ പേരിവിടെ പറയുന്നില്ല. “ഞാന്‍ ഒരു വര്‍ഗീയവാദിയല്ല” എന്നുള്ള ആമുഖത...

"അറിവും വിവേകവും ആത്മഞാനവും സഭയും കര്‍ത്താവും ഒന്നും ഒരുത്തന്റെയും തന്തയുടെ വകയല്ല"...എന്നായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേം..അങ്ങിനെ ജനത്തിനു അവബോധം വന്നാല്‍ പള്ളിമേടയും അരമനത്തോട്ടങ്ങളും മറ്റു കൈവശം വച്ചു സുഖിച്ചു വാഴുന്ന ഈ കോടാനുകോടികളുടെ ഭൂസ്വത്തും വിലകൂടിയ കാറുകളുടെ showroom ഒക്ക് ഒരുത്തന്റെയും തന്തയുടെ വകയല്ല.എന്നും വരും അടുത്ത തലമുറയില്‍ ! ഏതായാലും ആ അരയച്ച്ചന്റെ തിരുവചനം ഇനിയും ഇവിടാര്‍ക്കും കേള്‍ക്കണ്ടാ ..ഭോഷന്‍!

അല്മായശബ്ദം: വെള്ളാപ്പള്ളിയും വീഞ്ഞും കുഞ്ഞാടുകളും.

അല്മായശബ്ദം: വെള്ളാപ്പള്ളിയും വീഞ്ഞും കുഞ്ഞാടുകളും.: ഇന്നു രാവിലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ കണ്ടു. പോസ്റ്റ്‌ ചെയ്തയാളുടെ പേരിവിടെ പറയുന്നില്ല. “ഞാന്‍ ഒരു വര്‍ഗീയവാദിയല്ല” എന്നുള്ള ആമുഖത...

"അറിവും വിവേകവും ആത്മഞാനവും സഭയും കര്‍ത്താവും ഒന്നും ഒരുത്തന്റെയും തന്തയുടെ വകയല്ല"...എന്നായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേം..അങ്ങിനെ ജനത്തിനു അവബോധം വന്നാല്‍ പള്ളിമേടയും അരമനത്തോട്ടങ്ങളും മറ്റു കൈവശം വച്ചു സുഖിച്ചു വാഴുന്ന ഈ കോടാനുകോടികളുടെ ഭൂസ്വത്തും വിലകൂടിയ കാറുകളുടെ showroom ഒക്ക് ഒരുത്തന്റെയും തന്തയുടെ വകയല്ല.എന്നും വരും അടുത്ത തലമുറയില്‍ ! ഏതായാലും ആ അരയച്ച്ചന്റെ തിരുവചനം ഇനിയും ഇവിടാര്‍ക്കും കേള്‍ക്കണ്ടാ ..ഭോഷന്‍!

Wednesday 22 October 2014

അല്മായശബ്ദം: മദ്യനയം: ക്രൈസ്‌തവ സഭകളും വെട്ടിലായി: വീഞ്ഞ്‌ ഉല്‍...

അല്മായശബ്ദം: മദ്യനയം: ക്രൈസ്‌തവ സഭകളും വെട്ടിലായി: വീഞ്ഞ്‌ ഉല്‍...: മദ്യനയം: ക്രൈസ്‌തവ സഭകളും വെട്ടിലായി: വീഞ്ഞ്‌ ഉല്‍പാദന ലൈസന്‍സ്‌ റദ്ദാക്കേണ്ടിവരും  Mangalam, Story Dated: Friday, August 29, 2014 01:...

"ഈ സഭ ഇന്ത്യയിലാകെ വെറുക്കപ്പെടുന്ന ഒരിത്തിൾക്കണ്ണിയായി നിലനില്ക്കാനാണ് തീരുമാനമെങ്കിൽ അത് അന്ത്യത്തിന്റെ ആരംഭമായിരിക്കും." Zach Nedunkanal ന്‍റെ ഈ വചനം ഒരു പ്രവചനമായി കരുതുന്നതാണ് ഇന്നത്തെ കുര്ബാതൊ ഴിലാളികള്‍ക്ക് നല്ലതു ! കുര്ബാന/കൂദാശകള്‍ ഇല്ലാത്ത പാസ്റെര്‍സഭകള്‍ക്ക് ഇതു ബാധകമല്ലെങ്കിലും , വീഞ്ഞിന്റെ ലഹരിയില്‍നിന്നും മറ്റിതരസഭകളെ രക്ഷിക്കുവാന്‍, മദ്യത്തിന്റെ സര്‍ക്കാര്‍ നിയമത്തില്‍നിന്നും കത്തനാരെ ഒരിക്കലായി വിടുവിക്കുവാനും ഒരു മാര്‍ഗം മനസില്‍ ഉണര്‍ന്നത് ഇവിടെ കുറിക്കുന്നു ! 
അപ്പതുണ്ടുകളും വീഞ്ഞും കര്‍ത്താവിന്റെ തിരുശരീര/രക്തം ആക്കുക എന്ന മാറ്റത്തിന്‍റെ കൂദാശയാണല്ലോ കുര്‍ബാന! കാനാവില്‍ പച്ചവെള്ളത്തെ കര്‍ത്താവ് വീഞ്ഞാക്കിയതുപോലെ, ഒന്നാമതായി കത്തനാര്‍ കാസയില്‍ പച്ചവെള്ളം നിറച്ചു അള്‍ത്താരയില്‍ വയ്ക്കണം..പിന്നീട് വെറും പത്തുമിനിറ്റ്കൊണ്ട് ഈ പച്ചവെള്ളത്തെ കത്തനാര്‍ ഒരു പുതിയ കൂദാശ ചെയ്തു വീഞ്ഞാകണം ..വീഞ്ഞായി മാറിയ കാസയിലെ പാനീയവും പീലാസായും(അപ്പം ) ആല്‍ത്തരയില്‍ വച്ചു കുരബാന ചൊല്ലിതീര്‍ക്കാം ..അബ്ക്കാരിനിയമത്തില്‍ നിന്നും കത്തനാരും സഭയും ദാ പുറത്തു ! പിന്നെ ,ജനത്തിന്റെ നാവില്‍ കൂദാശ ചെയ്തു രൂപാന്തരപ്പെടുത്തിയ വീഞ്ഞ് ,വീണ്ടും വെറും പച്ചവെള്ളമായാണ് രുചിക്കുന്നതെങ്കില്‍ കുര്ബാനതോഴിലാളിയുടെ തട്ടിപ്പും പൊള്ളത്തരവും ആടുകള്‍ക്ക് മാത്രമല്ല ഏതു ജന്തുവിനും മനസിലാവുകയും ചെയ്യും ! എന്നിരുന്നാലും കേരള ക്രിസ്ത്യാനിക്ക് ഒരു ചുക്കും പിടികിട്ടുകയില്ല സത്യം ! "പച്ചവെള്ളത്തെ വീഞ്ഞാക്കാന്‍ കഴിയാത്ത കത്തനാര്‍ക്കെങ്ങിനെ വീഞ്ഞിനെ ക്രിസ്തുവിന്റെ രക്തമാക്കാനാകും"?എന്ന് പുറജാതികള്‍ നമ്മെ കളിയാക്കുമായിരിക്കും ..സാരമില്ല .തലമുറകളായി ഈ കളിപ്പീര് ഞങ്ങള്‍ക്ക് സുഖമാണ് എന്ന് തിരിച്ചു കച്ചിയേക്കണം,അത്രതന്നെ !


അല്മായശബ്ദം: ബിഷപ്പിനെതിരെ പോലീസ് (ഐ.പി.സി.297) കേസ്സെടുത്ത

അല്മായശബ്ദം: ബിഷപ്പിനെതിരെ പോലീസ് (ഐ.പി.സി.297) കേസ്സെടുത്ത: ശവശരീരത്തിനോട് അനാദരവ്:  പള്ളി വികാരിക്കും  ഇരിങ്ങാലക്കുട ബിഷപ്പിനും എതിരെ പോലീസ് കേസ്സെടുത്തു  

I.P.C.297 സിന്ദാബാദ് !
ശവശരീരത്തിനോട് അനാദരവ് കാണിച്ച സഭ എങ്ങിനെ ക്രിസ്തീയമാകും? 
പള്ളി വികാരിക്കും ഇരിങ്ങാലക്കുട ബിഷപ്പിനും എതിരെ പോലീസ് കേസ്സെടുത്തു എന്നത് മാനവകുലമാകെ സസന്തോഷം മനസിലേറ്റിയ സുവാര്ത്തയായി! തലമുറകളായി സ്വയം പുരോഹിതന് അടിമകളായി (ആടുകളായി)ആത്മീയാന്ധതയില്‍ മനസിനെ താഴ്ത്തിയ ജനത്തിനു, അറിവിലേക്കും, ക്രിസ്തുവിന്റെ സ്നേഹത്തിലൂടെ ആനന്ദത്തോടെ "തമസ്സോമാ ജ്യോതിര്‍ഗമയ" എന്ന് ഹല്ലേലൂയ്യ നാദത്തോടൊപ്പം ഇനിയും നീട്ടിചൊല്ലുവാന്‍ ഇതു സംഗതിയാക്കട്ടെ ! പള്ളിമതിലുകളെ വിട! ശവപ്പറമ്പുകളില്‍ "ധൂപം" വൈക്കുന്നവരേ വിട ! ധൂപം എന്നാല്‍ പുക; പുകയെ ഒരിടത്തും വൈക്കാനാര്‍ക്കും ആവില്ലെങ്കിലും, കത്തനാര്‍ ശവപ്പറമ്പില്‍ "ധൂപം" വൈക്കുന്നവരാണപോലും! പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്നോതിയ ക്രിസ്തുവിന്റെ കെയറോഫില്‍ നാടാകെ പള്ളികള്‍ ജനത്തെകൊണ്ട് പണിയിപ്പിച്ചു ,ആജനത്തെ ആപള്ളിയിലിട്ടു ഇല്ലായ്മ ചെയ്തു; ഒടുവില്‍ അവര്‍ കാശുമുടക്കി വാങ്ങിയ അവരുടെ ശവപ്പറമ്പ് വിലക്കുന്ന കരുണയില്ലാത്ത (ക്രിസ്തുവിനെ അറിയാത്ത)അനീതിയുടെ ശവകുടീരങ്ങളായ പുരോഹിതരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം ! ക്രിസ്തുവിനെ പള്ളിപ്പറമ്പില്‍ അല്ല അടക്കിയത്‌! കല്ലറയ്ക്കല്‍ കത്തനാര് ധൂപം വച്ചുമില്ല !അതിനാല്‍ അവന്‍ മൂന്നാംനാള്‍ ഉയിര്‍ത്തെഴുനെറ്റു ! നമുക്കും ആ മാതിരി പോരേ? പിന്നെ എന്തിനീ പള്ളിസെമിത്തേരിയും പണം പിടുങ്ങാന്‍ ഒരു പാതിരിയും ?                                ...

അല്മായശബ്ദം: "ഈ സഭകളുടെ അന്ത്യത്തിന്റെ ആരംഭമായിരിക്കും."

അല്മായശബ്ദം: "ഈ സഭകളുടെ അന്ത്യത്തിന്റെ ആരംഭമായിരിക്കും.": വി.മത്തായി പത്തിലെ കര്‍ത്താവിന്റെ "പുതിയ കല്‍പ്പന" ! "രോഗികളെ സൌഖ്യമാക്കുവീന്‍, മരിച്ചവരെ ഉയര്പ്പിപ്പീന്‍, ഭൂതങ്ങളെ പുറത്താ...

അല്മായശബ്ദം: മദ്യനയം: തീരുമാനം വേഗത്തിലായി, വീഞ്ഞ് വിവാദം അനാവശ...

അല്മായശബ്ദം: മദ്യനയം: തീരുമാനം വേഗത്തിലായി, വീഞ്ഞ് വിവാദം അനാവശ...: മദ്യനയം: തീരുമാനം വേഗത്തിലായി,  വീഞ്ഞ് വിവാദം അനാവശ്യമെന്ന്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  Mangalam, Story Dated: Monday,

S...



തിയോലോജിയില്‍ അല്മായനോട് തര്‍ക്കിക്കാന്‍ ഒരു കത്തനാരും, കത്തനാര്മൂത്ത കര്‍ദ്ദിനാളും ഒരിക്കലും വരില്ല ! കാരണം വിവരമുള്ളവരെ അവര്‍ക്ക് വെറുപ്പാണ് ! എന്നും വിവരമില്ലാത്ത മനനമില്ലാത്ത വെറും വിശ്വാസികളെയാണവര്‍ക്കാഭികാമ്യം! ഈ സാദാജനത്തിന്റെ മൂഡവിശ്വാസതേരിലേറി സ്വപ്നരാജാവിന്റെ ഭാവത്തില്‍ ജീവിക്കാനല്ലേ ഇവരീവേഷം കേട്ടിയതുതന്നെ ? അല്ലാതെ കര്‍ത്താവിന്റെ വചനം ഇവര്‍ക്കെങ്ങിനെ അറിയാം ? ആരത് തിരക്കുന്നു ? ഈ ആര്‍ത്തിപണ്ടാരങ്ങല്‍ക്കതിനു എവിടെ സമയം ?
"ഇതു എന്റെ ഓര്‍മ്മക്കായി ചെയ്യുവീന്‍"എന്നതിനെ "ചെയ്യുക" മാറ്റി, കുര്‍ബാന(ത്യാഗം)"ചൊല്ലി"തീര്‍ക്കുന്ന വിരുതന്മാരല്ലേ എക്കാലത്തും ഈ കുര്ബാനതോഴിലാളികള്‍! സ്വയം നാളെ കുരിശിലെ ത്യാഗബലിയാകാന്‍ മനസാ ഒരുങ്ങിയ മശിഹാ, തലേരാത്രി നടത്തിയ കാവ്യബലിയായിരുന്നു സെഹിയോനില്‍ അന്ന് അരങ്ങേറിയത് ! ഇതു ഒന്ന് കൂട്ടിവായിക്കാന്‍ മിനക്കെടാത്ത കുബുദ്ധികള്‍ രചിച്ച തിരക്കഥയാണിന്നു അള്‍ത്താരയില്‍ ഇതുങ്ങള് കാണിച്ചുകൂട്ടുന്ന ഈ socalld "കുര്‍ബാന" !
പടിഞ്ഞാറന്‍ നാടുകളില്‍ ഭക്ഷണത്തിന്റെ കൂടെ ഇക്കിള് വിടാതിരിക്കാന്‍ ഏവരും കുടിക്കുന്നത് പച്ചവെള്ളമല്ല പകരം വീഞ്ഞുതന്നെയാണ്! അപ്പോള്‍ കര്‍ത്താവിന്റെ കയ്യിലിരുന്ന ലബാനോന്‍കുബ്ബൂസ്& മുന്നില്‍ ഇരുന്ന വീഞ്ഞും കര്‍ത്താവ് ഉപമകളായി അന്ന് ഉപയോഗിച്ചു എന്ന കാരണം കാണിച്ചു രണ്ടായിരം കൊല്ലമായി കോടാനുകോടി ജനമനസുകളെ പറ്റിച്ച് തിന്ന കുറ്റം കര്‍ത്താവ് വീണ്ടുംവരുമെങ്കില്‍ ഇവടറ്റകളുടെമേല്‍ ചുമത്തും നിശ്ചയം!
ഒന്നാമതായി പുരോഹിതന്‍ മദ്യപാനം നിര്‍ത്തട്ടെ ;എന്നിട്ടാകാം "മദ്യവര്‍ജനം" ! എന്‍റെ ചെറിയ പരിചയത്തിലുള്ള കത്തോലിക്കാസഭയിലെ കാത്തനാരന്മാര് മുഴുവന്‍ മദ്യം കുടിക്കുന്നവരാണ്‌;വിളമ്പുന്നവരുമാണ്(രഹസ്യത്തില്‍ )...ഇവറ്റകളുടെ തുടരെയുള്ള മുറവിളികാരണമാണ് സര്‍ക്കാരീ "ഒക്കാത്ത പോട്ടില്‍ ഒരുകൊട്ട ആപ്പ്"എന്നമാതിരി ഈ മദ്യനയം അണിഞ്ഞു നഗ്നരായതും നാണംകെട്ടതും !..

അല്മായശബ്ദം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍...

അല്മായശബ്ദം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍...: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയില്ല. - അഡ്വ.വിന്‍സ് മാത്...

തൊപ്പി വച്ചാല്‍ പോലീസിനു വീര്യം കൂടും എന്നതുപോലെ ളോഹയണിഞ്ഞാല്‍ ഏതു "നിക്രിഷ്ട ജീവിയും" വിശുദ്ധനാകും എന്ന ആടുകളുടെ മനസിലിരിപ്പ് മാറാതെ ഇവറ്റകള്‍ ഒരുനാളും ശരിയാവില്ല ! ആടുകളാണീ "ചെന്നായ്ക്കളെ" ഇടയന്മാരായി പൂജിക്കുന്നതും കൈമുത്തുന്നതും പാപമോചന സ്ഥലമായി കുമ്പസാരക്കൂട് പൂകുന്നതും ! ജനത്തിനു വിവരം വരാതെ ഒരുപുട്ടും ഇവിടെ വേവില്ല ! "ഞങ്ങള്‍ക്ക് വിവരം വേണ്ടായേ" എന്ന മുറവിളിയാണ്ഇന്ന് പള്ളിയങ്കണമാകെ ! "അവനെ കുരിശിക്ക" എന്ന ആര്‍ത്തനാദം ഇതിലെത്രയോ ചെറിയത് ! "കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ"? പുരോഹിതന്‍ ആരുടെ ബീജമാണ് എന്ന് തിരക്കണം ളോഹയിട്ടാല്‍ ഇനം മാറുമോ/ ഗുണം മാറുമോ/ നിറം മാറുമോ? ഇല്ലേ ഇല്ലില്ലേ ....

അല്മായശബ്ദം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍...

അല്മായശബ്ദം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍...: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയില്ല. - അഡ്വ.വിന്‍സ് മാത്...

  1. അനന്യനായ ദൈവത്തെ അന്യനായി ചിത്രീകരിച്ചു, ആ ദൈവത്തെ (ബിംബാരാധന പോലെ) ഓസ്തിയില്‍ ഒതുക്കിവച്ച്, അതില്‍ വീഞ്ഞെന്ന രസം ചേര്‍ത്തു, ജനത്തെ ആടുകളാക്കി, ആ ആടിന്റെ വായില്‍ ഇവ പകര്‍ന്നു കൊടുക്കുന്ന classone തിരക്കഥയാണല്ലോ ഈ കുര്‍ബാന ? കുര്‍ബാന എന്നാല്‍ ത്യാഗം ! ഈ ത്യാഗം ഇവരുടെ "കുര്ബാന" എന്ന ഓമനപ്പേരുള്ള ത്യാഗബലിയില്‍ ഒരു നേമം എങ്കിലും കാണാനുണ്ടോ ?

    ക്രിസ്തുവിന്റെ കുരിശിലെ മരണം അവന്‍റെ ഒരു ത്യാഗബലിയായി നാം കാണുന്നെങ്കില്‍ അത് തെറ്റാണു ,എന്നാണെന്റെ വാദം ! തലേരാത്രി ഗദ്സമനെയില്‍ വച്ചു "കഴിയുമെങ്കില്‍ ഈ പാനപാത്രം നീക്കിത്തരുവാന്‍" കര്‍ത്താവ് പ്രാര്തിച്ച്തു ഓര്‍ക്കുമ്പോള്‍, മനസില്ലാമനസോടെ മശിഹ കുരിശുമരണത്തിനു (പിതാവിന്റെ കല്പനയ്ക്ക് )കീഴടങ്ങി എന്നേ കരുതാനാവൂ....ഇവിടെ യഥാര്‍ത്ഥത്യാഗം ചെയ്തത് പിതാവായ ദൈവം തന്നെയാണ് ! അല്ലാതെ കുര്‍ബാന കാണുന്നിടത്തെല്ലാം കാച്ചുന്ന പുരോഹിതനോ ക്രിസ്തുവോ അല്ലെന്നു വ്യക്തം !
    "അരുതാത്ത മോഹത്തിന്‍ അടിയൊഴുക്കാല്‍ മനം
    അഴലിന്‍ ചുഴിയില്‍പെട്ടുഴലും നേരം ,
    ഗദ്സേമനത്തോപ്പില്‍ കരുണാനുകംപയ്ക്കായ്
    അവനീശസൂനൂ കരങ്ങള്‍ നീട്ടി " എന്ന് ഞാന്‍ പണ്ട് പാടിയതോര്‍ത്തുപോയി!(സാമസന്ഗീതം)

    "ഈ ത്യാഗബലിയുടെ ഓര്‍മയ്കായി നിങ്ങളും ത്യാഗം (നല്ല ശമരായനെപോലെ )ചെയ്യുവീന്‍" എന്നെ ആ പാവം അന്ന് സെഹിയോനില്‍ അരുളിയുള്ളൂ ...പുരോഹിതന്‍ ആ നല്ല വചനം സൌകര്യപൂര്‍വ്വം വികലമാക്കി ഓസ്തിയിലും വീഞ്ഞിലുമാക്കി ! പുരോഹിതാ, ദൈവത്തെ വിറ്റ കാശുമായി നീ എത്രനാളീ കളി തുടരും ? അവന്‍ വീണ്ടും വരുവോളമോ? ഇല്ല ,അവന്‍ വരില്ല വീണ്ടും ! നീ നാടാകെ കുരിശു നാട്ടി അവനു വിലക്ക് കൊടുത്തില്ലേ ? കുരിശില്‍ മരിച്ചവന്‍ വീണ്ടും കുരിശു കണ്ടാല്‍ ഭയപ്പെടുമെന്ന നിന്റെ ദൂരക്കാഴ്ച്ച് അപാരം തന്നെ ...സലാം കത്തനാരെ,സലാം...
    ReplyDelete
  2. എന്‍റെ സക്കറിയാച്ചായാ , ഒരു മത്രാനും (വെറും കത്തനാരും) ഒരു മറുപടിയും ഒരിക്കലും തരില്ല ! കാരണം അവര്‍ക്കറിയാം അവര്‍ ദൈവത്തെ അറിയാത്തവരും ദൈവമില്ലാത്തവരുംഒക്കെ ഒക്കെ ആണെന്ന് ! ഇന്നല്ലെങ്കില്‍ നാളെ ഇതു കാലം പൊളിച്ചടുക്കും എന്നും അവര്‍ക്കറിയാം ! അതുന്റെ തുടക്കമാണീ കുറിപ്പുകളെന്നും അവര്‍ക്ക്നന്നായറിയാം ! പൂച്ച പാല്‍ കുടിക്കുമ്പോലെ കുറച്ചുകൂടി അകത്താക്കാം എന്നേയുള്ളൂ ...പുറത്തടികൊള്ളുവോളം കള്ളപ്പൂച്ച വയറു നിറയ്ക്കട്ടെ എന്ന് കാലവും കരുതുന്നു ,അത്രതന്നെ ...
    ReplyDelete

അല്മായശബ്ദം: മലയാളിയുടെ കപട സദാചാരം

അല്മായശബ്ദം: മലയാളിയുടെ കപട സദാചാരം: വീഞ്ഞിനെപ്പറ്റി നമ്മൾ കുറേ സംസാരിച്ചു. അതവിടെ നിറുത്തിയിട്ട്‌, മലയാളിയെ അലട്ടുന്ന അതിലും പ്രധാനപ്പെട്ട ഒരു വിഷയത്തിലേയ്ക്ക് നമുക്ക് ശ്രദ്ധ ...

സക്കറിയാച്ചയന്‍ വിഷമിക്കണ്ടാ , sex പാപമെന്ന് പള്ളിയില്‍ നമ്മെ പറഞ്ഞു പറ്റിച്ച പുരോഹിതര്‍ തന്നെ എല്ലാം ഓപ്പണ്‍ ആക്കാന്‍ ദാ മുന്നോട്ടു വന്നിരിക്കുന്നു ! കഴിഞ്ഞ മാസം കൊല്ലാത്തുള്ള ഒരു ഓര്‍ത്തഡോക്‍സ്‌ കത്തനാര്‍ വി.കുര്‍ബാനയും കഴിഞ്ഞു ആ പള്ളിയിലെ ഒരു ചെരുപ്പക്കാരിയെ കാരില്‍കയറ്റി നാഷണല്‍ ഹൈവേയുടെ ഓരത്തു കാര്‍ പാര്‍ക്ക്‌ ചെയ്തു കാറിനകം കിടപ്പറയാക്കി ; പോലീസ് പിടിയിലായി ,അഴിക്കുള്ളിലുമായി! അവളെ വെറുതെയും വിട്ടു ! ജനം ഇതു പിന്തുടരും ,നമുക്കും യൂറോപ്പ് കേരളത്തില്‍ കാണാം ..ആമ്മീന്‍ !

അല്മായശബ്ദം: മലയാളിയുടെ കപട സദാചാരം

അല്മായശബ്ദം: മലയാളിയുടെ കപട സദാചാരം: വീഞ്ഞിനെപ്പറ്റി നമ്മൾ കുറേ സംസാരിച്ചു. അതവിടെ നിറുത്തിയിട്ട്‌, മലയാളിയെ അലട്ടുന്ന അതിലും പ്രധാനപ്പെട്ട ഒരു വിഷയത്തിലേയ്ക്ക് നമുക്ക് ശ്രദ്ധ ...

സക്കറിയാച്ചയന്‍ വിഷമിക്കണ്ടാ , sex പാപമെന്ന് പള്ളിയില്‍ നമ്മെ പറഞ്ഞു പറ്റിച്ച പുരോഹിതര്‍ തന്നെ എല്ലാം ഓപ്പണ്‍ ആക്കാന്‍ ദാ മുന്നോട്ടു വന്നിരിക്കുന്നു ! കഴിഞ്ഞ മാസം കൊല്ലാത്തുള്ള ഒരു ഓര്‍ത്തഡോക്‍സ്‌ കത്തനാര്‍ വി.കുര്‍ബാനയും കഴിഞ്ഞു ആ പള്ളിയിലെ ഒരു ചെരുപ്പക്കാരിയെ കാരില്‍കയറ്റി നാഷണല്‍ ഹൈവേയുടെ ഓരത്തു കാര്‍ പാര്‍ക്ക്‌ ചെയ്തു കാറിനകം കിടപ്പറയാക്കി ; പോലീസ് പിടിയിലായി ,അഴിക്കുള്ളിലുമായി! അവളെ വെറുതെയും വിട്ടു ! ജനം ഇതു പിന്തുടരും ,നമുക്കും യൂറോപ്പ് കേരളത്തില്‍ കാണാം ..ആമ്മീന്‍ !

അല്മായശബ്ദം: മലയാളിയുടെ കപട സദാചാരം

അല്മായശബ്ദം: മലയാളിയുടെ കപട സദാചാരം: വീഞ്ഞിനെപ്പറ്റി നമ്മൾ കുറേ സംസാരിച്ചു. അതവിടെ നിറുത്തിയിട്ട്‌, മലയാളിയെ അലട്ടുന്ന അതിലും പ്രധാനപ്പെട്ട ഒരു വിഷയത്തിലേയ്ക്ക് നമുക്ക് ശ്രദ്ധ ...

അല്മായശബ്ദത്തില്‍ "മലയാളിയുടെ കപട സദാചാരം" എന്ന അതിഗഹനമായ വിഷയം ചര്‍ച്ചയ്ക്കായി എഴുതിച്ചേര്‍ത്ത സാക്കരിയാച്ചായന്റെ നല്ല ഉദ്ദേശത്തെ മാനിച്ചുകൊണ്ട് എഴുതിത്തുടങ്ങട്ടെ !ആചാരങ്ങളും സദാചാരങ്ങളും ദുരാചാരങ്ങളും ; ഈ വാക്കുകള്തന്നെ ഓരോ സമൂഹത്തിനും 'കാമ്പരിറ്റീവും' മാറ്റപ്പെടുന്നതുമാകുന്നു ! കത്തോലിക്ക മഹാസഭ അടക്കിവാഴുന്ന സദാചാരനാടുകളിലെ ആചാരം ആര്‍ഷഭാരതത്തില്‍ ഹോ എത്രവലിയ ദുരാചാരം കൊടുംപാപം ! അമേരിക്ക കാനഡ ഓസ്ട്രെലിയ യൂറോപിയന്‍നാടുകള്‍ ഒക്കെ ഒക്കെ 'ഫ്രീസെക്സ്ഇന്റെ' അതിപ്രസരം അറുപതുകളില്‍ അതിരൂക്ഷമായി! 'എയിഡ്സ്' എന്ന മഹാരോഗം സ്വവര്‍ഗരതിയിലൂടെ ലോകത്തിനു പുതുതായി ദാനംചെയ്തു സ്വയം ധന്യരായി ജീവിക്കുന്ന കത്തനാര്‍ കര്‍ദ്ദിനാള്‍ സമൂഹവും , അവര്‍ ആഴ്ചതോറും പാപം കഴുകിക്കളയുന്ന അജഗനങ്ങളും ഇന്ന് 'ഫീസെക്സ്'കാരണം ലോകത്തിനുതന്നെ ശാപമായി മാറിക്കഴിഞ്ഞിരിക്കുന്നു ! ആഴ്ചയില്‍ ഭാര്യ/ഭര്‍ത്താവ് അല്ലാത്ത സ്ത്രീകളുമായി/പുരുഷന്മാരുമായി (മിനിമം 3 ഓര്‍ 4 എന്ന് സര്‍വേ) ശാരീരിക സന്തോഷത്തില്‍ ഏര്‍പ്പെടുന്ന പ.കത്തോലിക്കാനാടുകളില്‍ "സ്ത്രീ പീഠനം" എന്ന വാക്കുതന്നെ അപരിചിതം ആയിരിക്കെ; അവിടുത്തെ "അല്മായശബ്ദങ്ങളില്‍" ഒരു സാക്കരിയാമാരും ഇതുപോലൊരു വിഷയം കൈകാര്യംചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല ! ആയതിനാല്‍ പൊയമുഖത്തില്‍ മൊത്തക്കച്ചവടക്കാരായ മലയാളിയെ ഈ അവസാനകാലത്ത് നന്നാക്കാന്‍ പഴ്വേലചെയ്യണമോ എന്ന് നമുക്കുടന്‍ ചിന്തിക്കാം ...sex പാപം, വിവാഹം മഹാപാപം,എന്ന് സ്വയം പുലമ്പി സ്വവര്‍ഗരതിയില്‍ "കണ്ണ്‍അടച്ചുപാലുകുടിക്കുന്ന" കത്തോലിക്കാ പൂച്ചകത്തനാരന്മാരെ ഇതിലേക്ക് വലിചിഴയ്ക്കുകയും വേണ്ട! അവര്‍ പാപികളെ കുമ്പസാരിപ്പിക്കട്ടെ..പാപമില്ലാത്ത പാപികള്‍ അവരുടെമുന്നില്‍ മുട്ടുകുത്തി മുട്ടുകുട്ടി മുട്ടുവേദന സ്വയം ഉണ്ടാക്കട്ടെ ..നമുക്കീ കപടനാടകം പള്ളിപ്പരിസരത്ത് മാറിനിന്നു കണ്ടുരസിക്കാം കര്‍ത്താവിനെപ്പോലെ ...

അല്മായശബ്ദം: മലയാളിയുടെ കപട സദാചാരം

അല്മായശബ്ദം: മലയാളിയുടെ കപട സദാചാരം: വീഞ്ഞിനെപ്പറ്റി നമ്മൾ കുറേ സംസാരിച്ചു. അതവിടെ നിറുത്തിയിട്ട്‌, മലയാളിയെ അലട്ടുന്ന അതിലും പ്രധാനപ്പെട്ട ഒരു വിഷയത്തിലേയ്ക്ക് നമുക്ക് ശ്രദ്ധ ...

അല്മായശബ്ദത്തില്‍ "മലയാളിയുടെ കപട സദാചാരം" എന്ന അതിഗഹനമായ വിഷയം ചര്‍ച്ചയ്ക്കായി എഴുതിച്ചേര്‍ത്ത സാക്കരിയാച്ചായന്റെ നല്ല ഉദ്ദേശത്തെ മാനിച്ചുകൊണ്ട് എഴുതിത്തുടങ്ങട്ടെ !ആചാരങ്ങളും സദാചാരങ്ങളും ദുരാചാരങ്ങളും ; ഈ വാക്കുകള്തന്നെ ഓരോ സമൂഹത്തിനും 'കാമ്പരിറ്റീവും' മാറ്റപ്പെടുന്നതുമാകുന്നു ! കത്തോലിക്ക മഹാസഭ അടക്കിവാഴുന്ന സദാചാരനാടുകളിലെ ആചാരം ആര്‍ഷഭാരതത്തില്‍ ഹോ എത്രവലിയ ദുരാചാരം കൊടുംപാപം ! അമേരിക്ക കാനഡ ഓസ്ട്രെലിയ യൂറോപിയന്‍നാടുകള്‍ ഒക്കെ ഒക്കെ 'ഫ്രീസെക്സ്ഇന്റെ' അതിപ്രസരം അറുപതുകളില്‍ അതിരൂക്ഷമായി! 'എയിഡ്സ്' എന്ന മഹാരോഗം സ്വവര്‍ഗരതിയിലൂടെ ലോകത്തിനു പുതുതായി ദാനംചെയ്തു സ്വയം ധന്യരായി ജീവിക്കുന്ന കത്തനാര്‍ കര്‍ദ്ദിനാള്‍ സമൂഹവും , അവര്‍ ആഴ്ചതോറും പാപം കഴുകിക്കളയുന്ന അജഗനങ്ങളും ഇന്ന് 'ഫീസെക്സ്'കാരണം ലോകത്തിനുതന്നെ ശാപമായി മാറിക്കഴിഞ്ഞിരിക്കുന്നു ! ആഴ്ചയില്‍ ഭാര്യ/ഭര്‍ത്താവ് അല്ലാത്ത സ്ത്രീകളുമായി/പുരുഷന്മാരുമായി (മിനിമം 3 ഓര്‍ 4 എന്ന് സര്‍വേ) ശാരീരിക സന്തോഷത്തില്‍ ഏര്‍പ്പെടുന്ന പ.കത്തോലിക്കാനാടുകളില്‍ "സ്ത്രീ പീഠനം" എന്ന വാക്കുതന്നെ അപരിചിതം ആയിരിക്കെ; അവിടുത്തെ "അല്മായശബ്ദങ്ങളില്‍" ഒരു സാക്കരിയാമാരും ഇതുപോലൊരു വിഷയം കൈകാര്യംചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല ! ആയതിനാല്‍ പൊയമുഖത്തില്‍ മൊത്തക്കച്ചവടക്കാരായ മലയാളിയെ ഈ അവസാനകാലത്ത് നന്നാക്കാന്‍ പഴ്വേലചെയ്യണമോ എന്ന് നമുക്കുടന്‍ ചിന്തിക്കാം ...sex പാപം, വിവാഹം മഹാപാപം,എന്ന് സ്വയം പുലമ്പി സ്വവര്‍ഗരതിയില്‍ "കണ്ണ്‍അടച്ചുപാലുകുടിക്കുന്ന" കത്തോലിക്കാ പൂച്ചകത്തനാരന്മാരെ ഇതിലേക്ക് വലിചിഴയ്ക്കുകയും വേണ്ട! അവര്‍ പാപികളെ കുമ്പസാരിപ്പിക്കട്ടെ..പാപമില്ലാത്ത പാപികള്‍ അവരുടെമുന്നില്‍ മുട്ടുകുത്തി മുട്ടുകുട്ടി മുട്ടുവേദന സ്വയം ഉണ്ടാക്കട്ടെ ..നമുക്കീ കപടനാടകം പള്ളിപ്പരിസരത്ത് മാറിനിന്നു കണ്ടുരസിക്കാം കര്‍ത്താവിനെപ്പോലെ ...

അല്മായശബ്ദം: `പ്രതിരൂപങ്ങളെ പ്രമാണങ്ങള്‍ ആക്കരുത്‌'' എന്ന ഫാ.ഗു...

അല്മായശബ്ദം: `പ്രതിരൂപങ്ങളെ പ്രമാണങ്ങള്‍ ആക്കരുത്‌'' എന്ന ഫാ.ഗു...: `പ്രതിരൂപങ്ങളെ പ്രമാണങ്ങള്‍ ആക്കരുത്‌'' എന്ന ഫാ.ഗുരുദാസിന്റെ ലേഖനം കപടസദാചാരങ്ങള്‍- അന്ധവിശ്വാസങ്ങള്‍ എന്നീ തലങ്ങളിലേക്കു വെളിച്ചം ...

ഓരോ വാക്കുകളിലും അക്ഷരങ്ങളായ ആശയരുചികള്‍ ചേര്‍ത്തു മനുഷ്യ മനസാകുന്ന തൂശനിലയില്‍ കാലം വിളമ്പിയ പൊന്നോണസദ്യയാണീ രചന ! ഭാഗ്യമുള്ളവര്‍ മാത്രം ആസ്വദിക്കൂ..മനസുനിറയെ..എന്റെ ഓണാശംസകള്‍!!!

അല്മായശബ്ദം: `പ്രതിരൂപങ്ങളെ പ്രമാണങ്ങള്‍ ആക്കരുത്‌'' എന്ന ഫാ.ഗു...

അല്മായശബ്ദം: `പ്രതിരൂപങ്ങളെ പ്രമാണങ്ങള്‍ ആക്കരുത്‌'' എന്ന ഫാ.ഗു...: `പ്രതിരൂപങ്ങളെ പ്രമാണങ്ങള്‍ ആക്കരുത്‌'' എന്ന ഫാ.ഗുരുദാസിന്റെ ലേഖനം കപടസദാചാരങ്ങള്‍- അന്ധവിശ്വാസങ്ങള്‍ എന്നീ തലങ്ങളിലേക്കു വെളിച്ചം ...

ഓരോ വാക്കുകളിലും അക്ഷരങ്ങളായ ആശയരുചികള്‍ ചേര്‍ത്തു മനുഷ്യ മനസാകുന്ന തൂശനിലയില്‍ കാലം വിളമ്പിയ പൊന്നോണസദ്യയാണീ രചന ! ഭാഗ്യമുള്ളവര്‍ മാത്രം ആസ്വദിക്കൂ..മനസുനിറയെ..എന്റെ ഓണാശംസകള്‍!!!

അല്മായശബ്ദം: ``സീറോമലബാര്‍ സഭയെ സാത്താന്‍ ബാധിച്ചിരിക്കുന്നു''-...

അല്മായശബ്ദം: ``സീറോമലബാര്‍ സഭയെ സാത്താന്‍ ബാധിച്ചിരിക്കുന്നു''-...: ``സീറോമലബാര്‍ സഭയെ സാത്താന്‍ ബാധിച്ചിരിക്കുന്നു''- Late Cardinal Varkey Vithayathil സീറോ മലബാര്‍ സഭയുടെ ഓണക്കുര്‍ബാന REPORTER ...

ഒരു ശിവഗിരി സന്യാസി ചന്ദനം പൂശാനൊരുങ്ങുന്നപോലെ ! പീതാംബരന്‍പാതിരി പള്ളിയങ്കണത്തില്‍ ! ഓം ശാന്തി !!! പൈത്രികത്തിലേക്ക് മനസിന്റെ ഒരു മടക്കയാത്ര ! മനസേ നിന്റെ മണിനൂപുരങ്ങളില്‍ കയറിയിറങ്ങുന്ന രജോഗുണ വിചിന്തനങ്ങള്‍ ! കാലം കാണാന്‍ കൊതിച്ച എളിമത്തം! ബലിമൃഗത്തിന്റെ ചോരയുടെ മനംമടുപ്പിക്കുന്ന അഹറോന്റെ കുപ്പായം ഇനിയുമരുതേ പുരോഹിതാ ...നിനക്ക് മംഗളം നേരുന്നെന്മനം!

അല്മായശബ്ദം: പ്രെയിസ് ദ ലോര്ഡ്!

അല്മായശബ്ദം: പ്രെയിസ് ദ ലോര്ഡ്!: ബാറുകളെല്ലാം നിര്‍ത്തുന്നു; സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന കുടിയന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും നന്ദി അറിയിച്ചുകൊണ...

ഹാസ്യത്തില്‍ പൊതിഞ്ഞു വിവേകവുംഅര്‍ത്ഥസാന്ദ്രതയും (തേന്‍ പുരട്ടിയ മുള്ളുകള്‍പോലെ), അര്‍ഹതയുള്ള പുരോഹിതപുങ്കന്മാരുടെ ഇടനെഞ്ചില്‍ ഉന്നം തെറ്റാതെ എയ്യുന്ന റോഷന്റെ കഴിവിനെ അറിവുള്ളപാതിരിമാര്‍ കൂദാശ ചൊല്ലി പുകഴ്ത്തും !വായിക്കൂ..ചിരിക്കൂ..ചിന്തിക്കൂ..രോഷന്മോനെ ,ഹാപ്പീ. ഓണം

അല്മായശബ്ദം: "കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി"ഓണവും ...

അല്മായശബ്ദം: "കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി"

ഓണവും ...
: "കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി" ഓണവും പള്ളിപ്പെരുനാളും ഒരു ദിവസം വന്നതുകാരണം തിരുവോണമൂടില്‍ ഇന്നലെ ഞാന്‍ പള്ളിയില...

അല്മായശബ്ദം: Is it so?

അല്മായശബ്ദം: Is it so?

എല്ലാ കുരിശടികളിലും പുണ്യാളന്മാരുടെ പടത്തിനുകീഴില്‍ പണമിടാന്‍ ദ്വാരം കൊടുത്തിരിക്കുന്നതും, എല്ലാ പുണ്യസ്ഥലങ്ങളിലും 'നേര്‍ച്ചകള്‍' എന്ന ഓമനപ്പേരില്‍ ജനത്തിന്റെ കീശയില്‍ ഉന്നംവച്ചിരിക്കുന്ന സംഭരണ പെട്ടികളും ഇതുതന്നെയാണ് സൂചിപ്പിക്കിന്നത് ! എല്ലാ ദൈവങ്ങള്‍ക്കും വേണ്ട യഥാര്‍ത്ഥദൈവം പണം തന്നെയാണ് ! കോടിയോളംപണമുള്ളവനെ "കോടീശ്വരന്‍" എന്ന് ബഹുമാനിക്കുന്നതും ആയതിനാലാണ് ! "പണത്തിനു മുകളില്‍ പരുന്തും പറക്കില്ല" എന്ന ചൊല്ലും ഈ സനാതന ഉലകസത്യം വിളിച്ചോതുന്നു .....

അല്മായശബ്ദം: Pranavam: ഒരു കല്ലേറുദൂരം!

അല്മായശബ്ദം: Pranavam: ഒരു കല്ലേറുദൂരം!: Pranavam: ഒരു കല്ലേറുദൂരം! : ഒരിക്കൽ ഒരു ചെറുപ്പക്കാരൻ ക്രിസ്തുവിനോട് ചോദിച്ചു; "വഴിയും സത്യവും ജീവനും ഞാനാകുന്നു" എന്ന് നിങ്ങൾ പറ...

ഇതാണ് ഓരോ മനസും അറിഞ്ഞിരിക്കേണ്ട അറിവെന്ന പരമസത്യം ! "സ്വയം അറിഞ്ഞാല്‍ അറിവായ്; അറിവുതാന്‍ ആത്മമോദം" ! സക്കറിയച്ചായന്റെ ഇന്നത്തെ ദു:ഖമാണ് പണ്ട് പാവം ക്രിസ്തുവും പേറിയത്; കേള്‍പ്പാനാരുമില്ല, തന്നെ മനസിലാക്കാനാരുമില്ല (കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ ) ! ചെവിയില്ലാത്ത ബാധിരരോട് ഗീതാസാരം പറഞ്ഞുകൊടുത്ത (വൃധാവിലായ തന്റെ കര്‍മ്മം ) ക്രിസ്തുവിന്റെ ദു:ഖം അല്‍മായ ശബ്ദവും തല്‍ക്കാലത്തേയ്ക്ക് സഹിക്കട്ടെ ! കാലം ഇതിനെ ജീവന്റെ സുവിശേഷമായി മാറ്റും !

അല്മായശബ്ദം: കര്‍ത്താവേ... ഇവര്‍ ഇടത്തോ വലത്തോ?....

അല്മായശബ്ദം: കര്‍ത്താവേ... ഇവര്‍ ഇടത്തോ വലത്തോ?....: വിന്‍സ് മാത്യു. എഴുതുന്നു . ഉള്ളതു പറഞ്ഞാല്‍ !... ഇറാക്കി ലെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് ഞാന്‍ മ...

കര്‍ത്താവേ... ഇവര്‍ ഇടത്തോ വലത്തോ?....കൊള്ളാം...!
സെബതിയുടെ ഭാര്യക്കായിരുന്നു മക്കളെ രണ്ടിനേയും ദൈവത്തിന്റെ
ഇടതുംവലതും ഇരുത്തി ,കുടികിടപ്പവകാശം നേടാന്‍ മോഹം ! പക്ഷെ കര്‍ത്താവാസീന്‍
ബുദ്ധിയായി കൈകാര്യം ചെയ്തു !"ഓംനി പ്രസന്റ്" "എല്ലായിടവും ഒരുപോലെ എന്നും
നിലനില്‍ക്കുന്ന ഏക സത്ത" അതാണ്‌ ദൈവമെന്നിരിക്കെ ; അവന്റെ ഇടവും വലതും
വേര്‍തിരിച്ചു അതിരിട്ടു വേലികെട്ടിയ കലികാലപുരോഹിതന്റെ കുബുദ്ധി അപാരം
എന്നോര്‍ത്തിരുന്നപ്പോള്‍ ദാണ്ട്‌ വീണ്ടും വന്നിരിക്കുന്നാവിഷയം ! പക്ഷെ
ഇത് കാര്യം നിസാരമല്ല ! ദൈവത്തിന്‍റെ വലതുഭാഗത്ത്‌ കുടികിടപ്പവകാശം
നേടാന്‍ നേരരിയാത്ത പുരോഹിതന്റെ വാക്കുകേട്ട്, കോഴിയുടെ തല അറുക്കുന്ന
ലാഖവത്തോടെ മനുഷ്യനെ കഴുത്തറത്തു കൊല്ലുന്ന മതാന്ധത ! ഹോ!ആരാണിവരുടെ ദൈവം ?
പുരോഹിതാ ഏതുവേദശാസ്ത്രമാണിത്?
"ഈശാവാസമിതം സര്‍വം"എന്ന ഭാരതീയ ദൈവമല്ല,വേദവുമല്ല !
"ലോകാ
സമസ്താ സുഖിനോഭവന്തൂ " എന്ന പ്രാര്‍ഥനാമന്ത്രം ഉരുവിടുന്ന ഭാരതീയനുമല്ല !
"എന്റെ ദൈവം ജീവനുള്ള ദൈവം , ജീവനുള്ള ദൈവത്തിന്റെ പേരില്‍ ആരുടേയും
ജീവനെടുക്കാം" എന്ന് ലോകത്തോടു ഒന്നമാതായി ഓതിയ കത്തോലിക്കാസഭയുടെ
ദൈവവുമായി രക്തബന്ധം ഉള്ള മറ്റൊരു ദൈവം ! യാഹൂദന്റെ ദൈവം!!! , ആ
ദൈവത്തിന്‍റെ (യഹോവയുടെ)അവകാശാധീനതയിലാണിന്നു ലോകം! ഇത് മാറണം
...മാറണമെങ്കില്‍ ,"ഈശാവാസമിതം സര്‍വം"എന്ന ഭാരതീയ സനാതന മതം ലോകമെമ്പാടും
പരക്കണം! അധികം താമസമില്ലതിനു നിശ്ചയം !"ലോകാ സമസ്താ സുഖിനോഭവന്തൂ " എന്ന്
മാനവകുലമാകെ മൌനത്തിലാഴ്ന്നു ഉള്ളിന്റെയുള്ളില്‍ ജപിക്കുന്നകാലം
അതിവിദൂരമല്ല സത്യം ...നമുക്കതുവരയും കാത്തിരിക്കാം .."കണ്ടൂ കണ്ടില്ല"
എന്നമട്ടില്‍............

അല്മായശബ്ദം: കാശ്മീരിലേയ്ക്കൊരു മനസിന്‍റെ തീര്‍ത്ഥയാത്ര !"ഭൂമ...

അല്മായശബ്ദം: കാശ്മീരിലേയ്ക്കൊരു മനസിന്‍റെ തീര്‍ത്ഥയാത്ര !

"ഭൂമ...
: കാശ്മീരിലേയ്ക്കൊരു മനസിന്‍റെ തീര്‍ത്ഥയാത്ര ! "ഭൂമിയിലെ സ്വര്‍ഗം" എന്ന് ലോകമെമ്പാടും വാഴ്ത്തിയിരുന്ന 'കാശ്മീര്‍' ഇന്നൊരു...

അല്മായശബ്ദം: ക്രിമിനലുകളുടെ 'കുമ്പസാരരസഹ്യം' ഇനി അങ്ങാടിപ്പാട്ട...

അല്മായശബ്ദം: ക്രിമിനലുകളുടെ 'കുമ്പസാരരസഹ്യം' ഇനി അങ്ങാടിപ്പാട്ട...: ക്രിമിനലുകളുടെ 'കുമ്പസാര രസഹ്യം' ഇനി അങ്ങാടിപ്പാട്ടാകും?   Story Dated: Monday, September 22, 2014 07:35 ലണ്ട...

ക്രിമിനലുകളുടെ 'കുമ്പസാരരസഹ്യം' ഇനി അങ്ങാടിപ്പാട്ടാകും? 
"രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാൽ" എന്ന ചൊല്ലുപോലെയായി കുബസരക്കാര്യം! 
കഴിഞയാഴ്ച എന്റെ സഭയിലെ ഒരു vip ബിഷ്ഒപ്പിനോട് ഞാനീക്കാര്യം പറഞ്ഞതേയുള്ളൂ , ദാ... അതുതന്നെ അല്മായശബ്ദത്തിൽ ഇന്ന് വന്നിരിക്കുന്നു !

"സഭയിലാകമാനം, പാപികളുടെ മനസിനെക്കാളും മലിനമായ മനസുള്ള പുരോഹിതരാകയാല്‍, സാമാന്യജനത്തിനു കുമ്പസാരം വളരെ "അറപ്പും വെറുപ്പുമുള്ള"ഒരു പള്ളിച്ചടങ്ങായി പരിണമിച്ചിരിക്കുന്നതിനാല്‍, മാരാമണ്‍ മാര്‍ത്തോമ സഭയിലെപ്പോലെ "ഓപ്പണ്‍ കുമ്പസാരം" (കൂട്ട കുമ്പസാരം) അവതരിപ്പിക്കുവാന്‍ സെനടിനോട് പറയണമെന്നായിരുന്നു" ബിഷോപ്പിനോടുള്ള എന്റെ വാദം ! കൂടാതെ ,"കുംപസാരിക്കാത്തവന്‍ പള്ളിപ്പൊതുയോഗത്തില്‍ കയറിക്കൂടാ എന്ന വിലക്കും നീക്കണം ! അല്ലാഞ്ഞാല്‍ തെമ്മാടികള്‍ മാത്രമേ ഇനിമേലില്‍ പള്ളിപൊതുയോഗങ്ങളില്‍ കൂട്ടത്തല്ലിനു കാണൂ" എന്നും ഞാന്‍ ബിഷോപ്പിനോട് വാദിച്ചു ! "ഏതു തെമ്മടിക്കത്തനാരായാലും ഒരു കുമ്പസാരചടങ്ങ് നടത്തി ,പൊതുയോഗങ്ങളില്‍കയറികൂടിയാല്‍, കമ്മട്ടറ്റിയില് കൂടാം, പള്ളിപ്പണം കയ്യിട്ടുവാരാം, പള്ളിപ്രമാണിയുമാകാം" എന്നായി ഇന്നിന്റെ കാര്യവിചാരം ! ("പള്ളിപ്പൊതുയോഗം എന്നതോര്‍ത്തായിടാം ദൈവഭയമുള്ളോരു മുങ്ങി ; ആയിരത്തഞ്ഞൂറൂ മെമ്പറന്മാരെന്നാല്‍ യോഗത്തില്‍ ചെന്നായ്ക്കള്‍ മാത്രം " എന്ന എന്റെ പഴയ ഈരടി അറിയാതെ ഓര്‍ത്തുപോയി ! )
കോട്ടയം സുന്നഹദോസു ഇത് ചിന്തിക്കും മുന്‍പേ ഓസ്ട്രേലിയന്‍ സിനട് അത് കോടതിയുടെ മനസാക്ഷിയുമായി കോര്‍ത്തിണക്കി ! കുമ്പസാരരഹസ്യം കത്തനാര് പോലീസിനെ അറിയിക്കണം പോലും ! കത്തനാര് പാപം മോചിചെങ്കിലും കിട്ടാനുള്ള സര്ക്കാര് ശിക്ഷ വാങ്ങിയേതീരൂ കുറ്റവാളി ! ഭേഷ് ,ബലേ ഭേഷ് !
"കുമ്പസാരിക്കുമ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷനോടാണ്‌ തെറ്റുകള്‍ ഏറ്റു പറയുന്നതു " എന്ന നൂറ്റാണ്ട്‌ പഴക്കമുള്ള സഭയ്ടെ വിശ്വാസത്തിന്‌ മങ്ങലേല്‍ക്കുമെന്നാണ്‌ മടയരായ വിശ്വാസികളുടെ പക്ഷം! ഈ "സഭ " എന്നതേ ദൈവനാമത്തിലുള്ള ഒരു "ഫുള്‍ടൈം തട്ടിപ്പാണ്" എന്നീ വിശവാസിക്കെന്നു തലയില്‍ കയറുമോ ആവൊ ?
അടുത്ത അമ്പതു കൊല്ലത്തിനകം വേണ്ച്ചെമ്പുമറിയചേടത്തിയും കോട്ടയം കുഞ്ഞച്ഛനുമൊക്കെ ചൊവ്വയില്‍ കപ്പകൃഷിക്കും കള്ളവാറ്റിനും പോകുമെന്ന് ശാസ്ത്ര ലോകം പറയുമ്പോള്‍ ഈ തനിക്കാളകത്തനാരും അവന്റെ കുമ്പസാരവും എത്രനാള്‍ മനുഷ്യനെ മയക്കുമോ ? കണ്ടറിയാം 

അല്മായശബ്ദം: സന്തോഷത്തിന്റെ ഒരു ദിനം.Prime Minister Narendra ...

അല്മായശബ്ദം: സന്തോഷത്തിന്റെ ഒരു ദിനം.

Prime Minister Narendra ...
: സന്തോഷത്തിന്റെ  ഒരു  ദിനം. Prime Minister Narendra Modi who sat alongside IRSO Chairman K Radhakrishnan erupted into cheers and joined ...

ഇന്ത്യയുടെ "മംഗല്യാന്‍" ചൊവ്വയില്‍ എത്തിയതോടെ , മനുഷ്യനു അസാധ്യമായി ഒന്നുംതന്നെ ഇല്ല എന്ന് ശാസ്ത്രലോകം വിളമ്പരം ചെയ്യുന്നു ! എന്നാല്‍ പുരോഹിതകുത്തകയില്‍നിന്നും പാവം ദൈവത്തെ രക്ഷപെടുത്തുവാന്‍ ആര്‍ക്കും ഒരുകാലത്തും സാധ്യമല്ല ! ളോഹയുടെ "കുമ്പസാരക്കൂട് "എന്നപകല്‍ തട്ടിപ്പില്‍ നിന്നും, പാവം അച്ചായസമൂഹത്തെ ഇനിയും രക്ഷിക്കുവാന്‍ കര്‍ത്താവിനും ഒരിക്കലും സാധ്യമല്ല ! ചിന്തിക്കരുതേ..അച്ചായ, ചിന്തിക്കരുതേ ..വിശ്വസിക്കൂ സഭകളെന്ന ദൈവത്തിന്റെ ഭാര്യമാരെ ....അവരെ കാലത്തിന്റെ ഇരുളറയിലേക്ക് നയിക്കുന്ന കുരുടന്മാരായ പുരോഹിതരെ വിശ്വസിക്കൂ..ദൈവമേ തുണ !

ഇന്ന് രാവിലെ സൌദിയില്‍നിന്ന് എന്റെമകന്‍ ഫോണിലൂടെ "ചൊവ്വയിലെ ഇന്ത്യന്‍ബഹിരാകാശ ശാസ്ത്രവിജയം" എന്നോട് പങ്കുവച്ചു ! പകരമായി ഞാന്‍ അവനോടു ചോദിച്ചു "ഇത്രയും ശാസ്ത്രം വളര്‍ന്നിട്ടും നീയും നിന്റെ തന്തയും, വിവരദോഷി/ തെമ്മടിക്കത്തനാരുടെ കുമ്പസാരക്കൂട്ടില്‍ നിന്നും മോചിതനായോ" എന്ന് ! ലോകമെമ്പാടുമുള്ള മലയാളി അച്ചായന്മാരിത് കേട്ടിരുന്നുവെങ്കില്‍ എന്ന് വെറുതേ മോഹിക്കുവാന്‍ മോഹം !!!

അല്മായശബ്ദം: Source: emalayalee.comhttp://emalayalee.com/vartha...

അല്മായശബ്ദം: Source: emalayalee.comhttp://emalayalee.com/vartha...: Source: emalayalee.com http://emalayalee.com/varthaFull.php?newsId=85763

സെക്സ് ശരീരത്തിന്റെ വിശപ്പാണ്! വിശപ്പുള്ള ബിഷോപ്പന്മാർ ഇതുപോലെ വ്യഭിചാരം വിട്ടു വിവാഹിതരാകുവീൻ ..പാതിരിമാരേ,.. .മണവാട്ടികളെ..ഇതിലെ ഇതിലെ .....വിവാഹം പവിത്രമല്ലോ ! സെക്സ് വിശുദ്ധം തന്നെ ! എനിക്ക് അഭിനന്ദനം / അനുമോദനങ്ങൾ മാത്രമേ ഈ മിടുക്കൻ മെത്രാന് കൊടുക്കാനുള്ളൂ.. സഭയുടെ നിയമം ദൈവത്തിനും പ്രകൃതിക്കും ഇണങ്ങാത്തതെങ്കിൽ ആ നിയമം പട്ടക്കാരൻ പട്ടംപറത്തട്ടെ! ഇതാണ് ദൈവവഴി / പ്രാപഞ്ചിക അനുകരണം .ഇണയെ തേടുന്ന ഇണക്കിളിപോലെ ഈ മെത്രാൻ ആനന്ദിക്കട്ടെ..!

അല്മായശബ്ദം: യൂറോപ്പില്‍ വൈദികര്‍ക്ക് വേതനം ലഭിക്കും.. ഫാ.ജെയ്ന...

അല്മായശബ്ദം: യൂറോപ്പില്‍ വൈദികര്‍ക്ക് വേതനം ലഭിക്കും.. ഫാ.ജെയ്ന...: യൂറോപ്പില്‍ വൈദികര്‍ക്ക് വേതനം ലഭിക്കും.. ഫാ.ജെയ്ന്‍ വര്‍ഗീസ് സഭയ്ക്കുവേണ്ടി ചെയ്ത സേവനത്തിനു വേതനം ചോദിക്കുകയാണെങ്കില്‍ അതുകൊടുക്കുവാന്‍...



സപ്തര്ഷികളുടെ നാവിൽ നിന്നും "കര്മ്മഫലം കര്മ്മിയെ പിന്തുടരും "എന്ന പ്രാപഞ്ചിക നിയമം ഒരുവട്ടം കേട്ടത് , വെറും കാട്ടാളനായ രത്നാകരന് ത്രേതായുഗത്തിൽ മനസിലായി , അതിയാൻ അതുകാരണം വഴിമാറി മഹാനായ വാത്മീകി മഹർഷിയുമായി ! എന്നാൽ ias ,ips സാറന്മാരുവരെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ , വെറും തെമ്മടിക്കത്തനാരുടെ കീശയില്നിന്നും ഒരു കുമ്പസാരം വഴി ചക്കാത്തിന് പാപമോചനം അടിച്ചുമാറ്റാൻ പള്ളിയിൽ പോകുന്നത് കാണുമ്പോൾ . ഇവറ്റകളെ രക്ഷിക്കാൻ ഒരു "രക്ഷകനും" ആവില്ലെന്ന സത്യം മനസിനെ നൊമ്പരപ്പെടുത്തുന്നു ...

പെറ്റതള്ളയ്ക്കും തന്തയ്ക്കും പച്ചവെള്ളം കൊടുക്കാത്തവൻ, പള്ളിക്ക് പൊൻകുരിശു /പൊന്നിൻ കൊടിമരം /മെത്രാന് കൈമുത്തു/ റാസയ്ക്ക് ബാന്റുമേളം ...? ! കൊടുക്കട്ടെ പുങ്കന്മാർ , കൊടുത്തകാശു കള്ളപ്പതിരി അടിച്ച്ചുമാറ്റട്ടെ നമുക്കെന്തു ചേതം ? സെക്സ് ശരീരത്തിന്റെ വിശപ്പാണ്! വിശപ്പുള്ള ബിഷോപ്പന്മാർ വ്യഭിചാരം വിട്ടു വിവാഹിതരാകുവീൻ ..പാതിരിമാരേ,.. .മണവാട്ടികളെ..ഇതിലെ ഇതിലെ .....വിവാഹം പവിത്രമല്ലോ ! സെക്സ് വിശുദ്ധം തന്നെ ! ആമ്മീൻ .

അല്മായശബ്ദം: ബൈബിൾ രഹസ്യങ്ങൾ !!!

അല്മായശബ്ദം: ബൈബിൾ രഹസ്യങ്ങൾ !!!:    ബൈബിൾ രഹസ്യങ്ങൾ !!! 1) എ ഡി 300 - മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു .! 2) എ ഡി 300 - സഭയില്‍ കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി ....

 "കർമം നല്ലതാകാതെ നോക്കിയാൽ മതി. തിരുത്താൻ പോകരുത്. അതിനവസരം വന്നുകൊണ്ടേയിരിക്കും" മുകളിലത്തെ കുറിപ്പിലെ ഈ വാചകം ഒന്ന് വിസദീകരിക്കാമൊ അച്ചായാ

അല്മായശബ്ദം: ബൈബിൾ രഹസ്യങ്ങൾ !!!

അല്മായശബ്ദം: ബൈബിൾ രഹസ്യങ്ങൾ !!!:    ബൈബിൾ രഹസ്യങ്ങൾ !!! 1) എ ഡി 300 - മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു .! 2) എ ഡി 300 - സഭയില്‍ കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി ....

അച്ചായാ ,ആ ലയനം മഴതുള്ളി കടലിൽ ലയിക്കുന്നതുപോലെയാണ് ! മഴത്തുള്ളി കടലില്നിപതിച്ച നിമിഷംതന്നെ അത് കടലായി മാറി ! "മഴത്തുള്ളി" എന്ന അവസ്ഥ ഇല്ലാതായി . രൂപം കടലിലായി ലയിച്ചു ,അതോടെ നാമവും മാറി ! ഇതാണ് സൽകർമ്മങ്ങൾ ചെയ്തവരുടെ മനസ് നിത്യസത്യമായ "കോണ്‍ഷിയസ് എനെർജിയിൽ" അലിഞ്ഞു ചേരുന്ന , സ്വയം ഇല്ലാതാകുന്ന, "ഞാൻ" എന്ന ഭോധം ഇല്ലാതെയാവുന്ന സ്വര്ഗീയ അവസ്ഥ ! "മനസാ വാചാ കർമ്മണാ" നാം ചെയ്യുന്ന കർമ്മങ്ങൾ നല്ലത് തന്നെ ആയിരിക്കണം . എങ്കിലെ ഒരിക്കൽ കര്മ്മം ഇല്ലാതെയാകുന്ന "നിർവാണാവസ്ത" ആത്മാവും മനസും കൈവരിക്കുകയുള്ളൂ ...

അല്മായശബ്ദം: സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കരുതെന്ന്‌ യേശുദാസ്‌S...

അല്മായശബ്ദം:

സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കരുതെന്ന്‌ യേശുദാസ്‌
S...
: സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കരുതെന്ന്‌ യേശുദാസ്‌ Story Dated: Thursday, October 2, 2014 04:06-Mangalam News mangalam malaya...

"മുലക്കരം കൊടുക്കുവാൻ പിശുക്കനെൻ മുത്തച്ഛന്റെ
മടികാരണം ആമനം മതം വെറുത്തു ;
പിടിച്ചിട്ടഴിക്കും ജമ്പർ ,അത് ഭയന്നെൻ മുത്തശ്ശി
മതം മാറി പാതിരിതൻ വഴിക്കു വന്നു !"
(അപ്രിയ യാഗങ്ങൾ ) എന്ന് ഞാൻ എന്റെ ദാസേട്ടന്റെ ചെവിയിൽ ഇതാ ബഹുമാനപുരസരം മൂളുന്നു ...മാറുമറയ്ക്കാൻ സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന എന്റെ മുൻ തലമുറയെ ഞാൻ ഓർക്കുന്നു! സ്ത്രീ എന്നും പുരുഷന്റെ ഉപഭോഗവസ്തുവായിരുന്ന നമ്മുടെ സംസ്കാരത്തെ ഒരു ജീന്സിനും വ്യപിച്ചരിക്കാനാവില്ല ! ക്രിസ്തു "സ്ത്രീയെ കാമത്തോടെ നോക്കുന്നവൻ പോലും വ്യപിചാരം ചെയ്യുന്നു " എന്ന മനസിന്റെ അതിസൂഷ്മ കണ്ടെത്തലും ദാസേട്ടന്റെ ചെവിയിൽ മൂളുന്നു ..ലോകമേ ചെവിചായിക്കൂ ..സോ,.."മൈൻഡ് യുവർ മൈൻഡ്"

അല്മായശബ്ദം: വരൂ സഹജരെ...വരൂ!

അല്മായശബ്ദം: വരൂ സഹജരെ...വരൂ!: അത്മായശബ്ദത്തിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്, അതിനു ചേര്‍ന്ന ദിശാബോധത്തോടെ അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേരള കത്തോലിക്കാ സഭ തെറ്റായ ...

"വരൂ സഹജരെ...വരൂ!" എന്ന അല്മായശബ്ദത്തിന്റെ ഈ സ്വാഗതഗീതകം ലോകമനസാക്ഷി കേള്ക്കാതെപോകില്ല . പണ്ട് ഇസ്രയേൽ കൊന്നൊടുക്കിയ പ്രവാചകന്മാരുടെ പുനർജന്മമാണീ 'അല്മായശബ്ദ/സത്യജ്വാല' എഴുത്തുകാർ എന്ന് ഉറച്ചു വിശ്വസിക്കുന്ന കന്യാസ്ത്രീകളെ എനിക്കറിയാം ! നീചചിന്തകളില്നിന്നും ഉരുവായ സഭയിൽ ജനിച്ചതും , സഭയുടെ കപടോപദേശങ്ങൾ കേട്ട് അവരുടെ കരിനിയമത്തിന്റെ നിത്യത്തടവറയിൽ സ്വന്തം ജീവിതം ഹോമിക്കപ്പെട്ടതോർത്തു ഉള്ളിലെന്നും കരയുന്ന ഇവരുടെ കണ്ണുനീർ കാൽവരി വിലാപത്തെക്കാളും അതികഠിനം എന്നെനിക്കു സംശയമില്ല ! പ്രക്രിതിയിലാകമാനം ലയിച്ചുചേർന്ന "ലൈഗീകത" ഒരു പാപമായി ലോകത്തെ കബളിപ്പിച്ച സഭയുടെ അധര്മ്മത്തെ കാലമേ ,നീ തിരുത്തി എഴുതൂ വേഗം ...

അല്മായശബ്ദം: .മാറ്റുവീൻ ചട്ടങ്ങളെ ..

അല്മായശബ്ദം: .മാറ്റുവീൻ ചട്ടങ്ങളെ ..: "കന്യാശാപം"  ഇന്നലെ എനിക്ക് രണ്ടു കന്യാസ്ത്രീകൾ അതിഥികളായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു .  അത്താഴം കഴിഞ്ഞു ഒരു മലയാളസിനിമ കാണാമെ...

അല്മായശബ്ദം: വെള്ളയിൽ പൊതിഞ്ഞ ശവദാഹികൾ

അല്മായശബ്ദം: വെള്ളയിൽ പൊതിഞ്ഞ ശവദാഹികൾ: അഴുകിനാറുന്ന ശവങ്ങള്‍ക്കു മുകളില്‍ പണിത വെള്ളയടിച്ച കല്ലറകള്‍. ഈ വീഡിയോ കാണുക http://youtu.be/tU05WYUEcZI വിശ്വാസികളെകൊണ്ട് വെഞ്ചാമരം ...

വീഞ്ഞുകുടിച്ചു മത്തനായ പിതാവ്നോഹയുടെ നഗ്നത കാണാതെ, സ്വന്തം മേലങ്കിയാൽ പുതപ്പിച്ച മൂന്നാമത്തെ മകൻ യാഫെത്തിന്റെ മനസാണ് മറ്റപ്പള്ളിസാറിന് ! അതിനാലീ ലിങ്ക് മറച്ചുവച്ചു ! എന്നാൽ ഈലിങ്കു https://www.facebook.com/LAITYVIEWS (https://www.facebook.com/LAITYVIEWS ) ലോകം കാണട്ടെയെന്നു , "അപ്പനല്ലാത്ത ചൂഷകനെ അപ്പനെന്നു" കരുതുന്ന അജസമൂഹം അറിയട്ടെ , എന്ന "വെളിവാണ്" സക്കരിയാചായനു! ഞാനും ക്രിസ്തുവും സക്കരിയാച്ഛയന്റ കൂട്ടുപ്രതികളാണ്താനും......! കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി ഇവരെ തല്ലാനും മടികാണിക്കാത്ത "എരിവു എന്നെ തിന്നുകളയുന്നു" എന്ന് മസിഹായോടൊപ്പം ഞങ്ങളും ചൊല്ലുന്നു ! പൊട്ടനാവിനെ / പൊട്ടമനസിനെ / "തിരു" എന്ന നാമവിശേഷണം ചേര്ത്തു, ഭാഷയെ വികലമാക്കാതെന്റെ മാളോരെ..... "ദുഷ്ടനെ നീതിമാൻ എന്ന് വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ" ഈനു നിങ്ങൾ വായിച്ചിട്ടില്ലയോ ?

അല്മായശബ്ദം: വെള്ളയിൽ പൊതിഞ്ഞ ശവദാഹികൾ

അല്മായശബ്ദം: വെള്ളയിൽ പൊതിഞ്ഞ ശവദാഹികൾ: അഴുകിനാറുന്ന ശവങ്ങള്‍ക്കു മുകളില്‍ പണിത വെള്ളയടിച്ച കല്ലറകള്‍. ഈ വീഡിയോ കാണുക http://youtu.be/tU05WYUEcZI വിശ്വാസികളെകൊണ്ട് വെഞ്ചാമരം ...

"ദൈവവചനം" എന്നാൽ പാതിരിമൊഴിയുന്ന / പസ്സ്റെർ പുലംബിയ "മൊണ്ണത്തരങ്ങൽ"എന്ന് തലമുറകളായി, സണ്‍‌ഡേ സ്കൂൾ ക്ലാസ്സ്‌ മുതൽ പഠിച്ച ക്രിസ്തീയ സമൂഹത്തിനു ക്രിസ്തുവിന്റെ വചനങ്ങൾ മനസിന്‌ തീരെ പരിചയമില്ലാതെയായി ! വി മത്തായി 5 / 6 / 7 / 23 ഒക്കെ ഒന്ന് മനസിരുത്തി വായിച്ചാൽ ഏതു 'കുരിയാക്കൊച്ഛനും' ദൈവസ്നേഹം ,അവന്റെ "അരുൾ" മനസിലാകും എന്നിരിക്കെ ,"ഞാൻ നന്നാവുകില്ലമ്മാവാ,എന്നെ തല്ലി വെറുതെ കൈ കേടാക്കണ്ടാ " എന്ന് പറഞ്ഞു പല്ലിളിച്ചു കാണിക്കുന്നവരോട് കാലം തോറ്റുപോകും !

അല്മായശബ്ദം: നാം ലജ്ജിക്കുക!

അല്മായശബ്ദം: നാം ലജ്ജിക്കുക!: വിന്‍സ് മാത്യു  ഉള്ളതുപറഞ്ഞാല്‍ !.. കൈലാഷ് സത്യാര്‍ഥിയുടെ നോബേല്‍; ഇന്ത്യയ്ക്കും ഭാരതീയര്‍ക്കുമുള്ള അംഗീകാരമാകുമോ?. ആദ്യമായി സ...

"വലങ്കൈ ചെയ്യുന്നത് ഇടംകൈ അറിയരുതെന്ന" ക്രിസ്തുവിന്റെ സന്ദേശം കരളിൽ സദാ കാത്തു സൂക്ഷിച്ച ഒരു മാഹനായ ക്രിസ്ത്യാനിയാണ് കൈലാസ് സത്യാർത്തി! മീഡിയാകളിൽ കയറിക്കൂടുന്ന, പള്ളി /രാഷ്ട്രീയ പരീസന്മാരുടെയിടയിൽ ഈ സമ്മാനം മതിയാകുമോ ! പള്ളിക്കേതു നിസാര കാര്യവും ചെയിതിട്ടു അത് കത്തനാർ കുര്ബാനക്കിടയിൽ വിളിച്ചുപറയുമ്പൊൽ പുളകംകൊള്ളുന്ന 'ശുമ്പൻ' അച്ചായനൊക്കെ ഇദ്ദേഹം ഒരു ഗുരുവരനുമാണു ! 
"അടിസ്ഥാന വിദ്യാഭ്യാസമോ ഒരു സാമാന്യ പൌരന്റെ സംകാരമോ പോലുമില്ലാത്ത ഇത്തരം നിക്രുഷ്ടരെ മെത്രാന്മാരായി കൊണ്ടുനടക്കുന്ന ഒരു സഭയുടെ അന്തസ്സ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്". എന്ന സക്കരിയച്ചയന്റെ വാചകം സഭയുടെ കത്തോലിക്കാ ബാവാമാർ ഒന്ന് വായിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു ! അച്ചായൻ പറഞ്ഞത് സത്യമാണ് ..
ഈ കുമ്പസാരം കാരണം അന്തസുള്ളമാപ്പിള പള്ളിപ്പൊതുയോഗത്തിലും കയറാനാവാത്തത് മൂലം, ഈ വിവരദോഷി മെത്രാനെ തിരഞ്ഞെടുത്തതും വിവരദോഷികളായ പള്ളിദാദാക്കൾതന്നെ !

അല്മായശബ്ദം: സത്യത്തെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?

അല്മായശബ്ദം: സത്യത്തെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?: അസത്യങ്ങളിൽ പടുതുയർത്തിയ കത്തോലിക്കാ സഭ; ഭാരതത്തിൽ അസത്യത്തിന്റെ മാർഗ്ഗങ്ങളിലൂടെ മാത്രം ചരിക്കുന്ന ഭൂരിഭാഗം ക്രിസ്ത്യാനികളും അവരുടെ അഹന്ത മ...

സത്യത്തെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?"
എന്ന തലക്കെട്ടിലൂടെ ഈ ലിങ്ക്കുകൾ മലയാളി ക്രിസ്ത്യാനിക്ക് വായിക്കാൻ കൊടുത്ത ശ്രീ .zack നെടുംകനാലിന്റെ സത്യത്തോടുള്ള പ്രേമം ഞാനിതാ വാഴ്ത്തി പാടുന്നു ! "സത്യം പറഞ്ഞാൽ അച്ചൻ അമ്മയെ തല്ലും. പറഞ്ഞില്ലെങ്കിലോ പാവം അച്ചൻ പട്ടിയിറച്ചി തിന്നും" എന്നുള്ളിൽ വിതുംബിയ പയ്യന്റെ മനസായിരുന്നു ഞാൻ ! ഈ സത്യങ്ങൾ സംശയ രൂപത്തിൽ പണ്ടേ എന്റെ മനസിലുണ്ടായിരുന്നെങ്കിലും കണ്ണുമടച്ചു വിശ്വസിക്കുന്നതായിരുന്നൊരു സുഖം ! ഇപ്പോൾ ദാ... കിടക്കുന്നു....വഴിയും സത്യവും ജീവനുമായിരുന്നവനെ കുറിച്ചുള്ള പുതിയ സത്യം ! സക്കരിയാച്ച്ചയാ നന്ദി !!!
https://www.youtube.com/watch?v=fu2ToJsNV6I
https://www.youtube.com/watch?v=CAvyxUBYdMY ഈ ലിങ്ക് ഇനിയും മരിക്കില്ല ! ഒരുവനും അവനെക്കുരിച്ച്ചു കള്ള പ്രചരണം നടത്തുന്നത് സുഖിക്കില്ല ; സത്യം പറഞ്ഞാം പെരുത്തിഷ്ടവും ! സാക്കിനെ കര്ത്താവ് സ്നേഹിക്കും ...

അല്മായശബ്ദം: സ്വവര്‍ഗവിവാഹം: സ്വാഗതം ചെയ്യില്ലെന്നു സഭ

അല്മായശബ്ദം: സ്വവര്‍ഗവിവാഹം: സ്വാഗതം ചെയ്യില്ലെന്നു സഭ: Mangalam, Story Dated: Monday, October 20, 2014 01:22 റോം: സ്വവര്‍ഗവിവാഹത്തെ സ്വാഗതം ചെയ്യില്ലെന്നു കത്തോലിക്ക സഭ. 200 മെ...

സ്വവര്‍ഗവിവാഹം: സ്വാഗതം ചെയ്യില്ലെന്സഭ" ഈ തലക്കെട്ട്‌ വായിച്ചപ്പോൾ, ഞാൻ പണ്ട് പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുന്നു ;ഇന്നെൻ ചുണ്ടിലൂറുന്നു! "ആഗോളമായ് പൌരോഹിത്യം സൊദൊമ്മ്യരെ പോലെയായി;കേരളത്തിൽ ബിഷോപ്പിനും സ്വവര്ഗരതി!" (അപ്രിയ യാഗങ്ങൾ ) കത്തോലിക്കാ പുരോഹിതർ ആഗോളമായി homosex കുത്തകയായി കൈവശം വച്ചിരിക്കെ സ്വവര്ഗ വിവാഹം സഭ സ്വാഗതം ചെയ്തു നടപ്പിലാക്കിയാൽ "അമ്പമ്പട രാഭണാ" എന്നാകും ക്ര്യസ്തവസമൂഹം ! നന്നായി ;വളരെ നന്നായി ..

അല്മായശബ്ദം: സുന്നഹദോസ്‌ സമാപിച്ചു:

അല്മായശബ്ദം: സുന്നഹദോസ്‌ സമാപിച്ചു:: വത്തിക്കാനിലെ പ്രത്യേക സുന്നഹദോസ്‌ സമാപിച്ചു: പോള്‍ ആറാമന്‍ വാഴ്‌ത്തപ്പെട്ടവന്‍ Mangalam, Story Dated: Monday, October 20, 2014 01...

ഇതിനൊക്കെ എന്തോന്ന് പറയാൻ ?,എന്നോർത്തിരുന്നപ്പോൾ സക്കരിയാച്ചയൻ വായ്‌ തുറന്നതുകാരണം, ഒരു വാക്ക് ഞാനും പറഞ്ഞോട്ടെ .. ഈ സുന്നഹദോസ് എന്ത് നേടി? ഒരു പുരോഹിതനെങ്കിലും ഇതിനാൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ വരുമോ ? ഇല്ല ! "ചിന്ത " എന്തെന്നറിയാത്ത വെറും ജനത്തെ കോരിത്തരിപ്പിക്കാൻ ളോഹകൾ ഒന്നിച്ചു കൂടുന്നു ,കുറേ കാശു പൊടിക്കുന്നു ,അത്രതന്നെ !
എന്റെ കുട്ടിക്കാലത്ത് ഇവിടടുത്തൊരു "ഷവലിയാർ"പട്ടം പോപ്പ് കൊടുത്ത ഒരു കൊടും പാപിയുണ്ടായിരുന്നു ! അയാളുടെ ക്രൂരകഥകൾ പലരില്നിന്നും കേട്ട എനിക്ക് അന്നേ സംശയം തോന്നി , ഈ കൊടും നീചനു "ഷവലിയാർ"പട്ടം കൊടുത്ത പോപ്പൊരു പൊട്ടനാണോയെന്നു !പിന്നല്ലേ കാര്യം മനസിലായത് ,കാശു ഉണ്ടേൽ ആര്ക്കും നേടാവുന്ന സഭയുടെ "പദ്മശ്രീ" ആണീ പദവി എന്ന് ! പുണ്ണ്യാളനെ പാപികൾക്ക്‌കണ്ടെത്താനാവില്ല ,ഹൃദയവിചാരങ്ങളെ അറിയുന്നവനെ ആരാണു പുണ്ണ്യാളൻ എന്ന് നിശ്ചയിക്കാനാവു .."വിഡ്ഢികളെ വീണ്ടും പരമവിഡ്ഡികളാക്കാൻ ശ്രമിക്കുന്ന കാലത്തിന്റെ കൊടും വിഡ്ഢികൾ !"

അല്മായശബ്ദം: സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച്‌താമസിച്ചാല്‍ വിവാഹമാ...

അല്മായശബ്ദം: സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച്‌താമസിച്ചാല്‍ വിവാഹമാ...

കേട്ടാൽ ശേഷം പറയണമല്ലോ ! സക്കരിയാച്ചായ , ഒരു വ്യക്തിയുടെ വിദ്യാഭ്യാസം ,ഉദ്ദ്യോഗം ,ഭവനനിര്മ്മാണം ,ഇണയെത്തേടൽ, വിവാഹം , രതി ,ഗർഭനിരോധനം, സന്താനോല്പ്പാദനം, വിവാഹമോചനം ഇവ ഒക്കെ അതാതു വ്യക്തികളും കുടുംബവും , അതാതു സർക്കാരുകളും നിയന്ത്രിച്ചാൽ പോരെ ? സഭയെന്തിനാ മണിയറയിൽ കയറുന്നത്?മതവിശ്വാസം ആത്മീയതയുടെ ഭാഗമല്ലേ ! ആത്മജ്ഞാനലബ്ധിക്കായുള്ള വഴികളും ഉപദേശധാരകളും ജനത്തിനു കൊടുക്കേണ്ട സഭ , ഒരു കൂസലും ഇല്ലാതെ സദാ ലൌകീക കാര്യങ്ങളിൽ വാചാലം ആകുന്നതും , "ആത്മീയത" നാവിൻതുമ്പിൽ കയറ്റുകയില്ല എന്ന "നോമ്പ്" ആചരണവും കലികാല വൈഭവം തന്നെ ! മടുത്തു ഇവറ്റകളുടെ ഈ സഭയെന്ന ചൂഷണ പ്രസ്ഥാനം ....ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഒരു ക്രിസ്ത്യാനി കുടുംബത്തിൽ പിറക്കാതിരിക്കാൻ നമുക്ക് ആശിക്കാം ...ഈ ജന്മം പോയതോ പോയി..! 
പണ്ട് സോടോമ്മിലും ഗോമോരായിലും ദൈവം ലോത്തിന്റെ കാലത്ത് ,തീയും ഗന്ദ്ധകവും ഇറക്കി എന്ന് ബൈബിൾ പ്രതിപാദിക്കുന്നത് ഈ സ്വവര്ഗ കല്യാണമല്ലേ ? എന്നാലും കത്തോലിക്ക കത്തനാരന്മാര്ക്ക് ഒരു ദൈവഭയവുമില്ലാതെ ആയല്ലോ ?! "അവസാനത്തിന്റെ ആരംഭമായി"എന്നാളുകൾ പറഞ്ഞുതുടങ്ങി ! കര്ട്ടിനാളോട് ആദ്യം സ്വന്തം കത്തനാരന്മാരെ ദൈവഭയമുള്ളവരാക്കാൻ പറഞ്ഞാട്ടു (നാളെ വത്തിക്കാൻ "പുണ്ണ്യളന്മാർ" ആക്കേണ്ടവരല്ലേ !! ...പിന്നെയാകട്ടെ പാപികളായ് അവർ ലേബലുചെയ്ത ഈ പാഴ്ജനം !

അല്മായശബ്ദം: Communion to Divorced, Rite Issue, Knanaya Issue...

അല്മായശബ്ദം: Communion to Divorced, Rite Issue, Knanaya Issue...: I would like to present my brief views on the three/four issues raised.  1. Admitting divorced and re-married people to communion. Thi...                                                            കർത്താവിന്റെ ഒരനുജൻ കുഞ്ഞായി വീറോടെ വിവേകത്തോടെ ഭയമില്ലാതെ വായ്തുറക്കുന്ന സക്കറിയാസ് നെടുംകനാലിന്റെ ഇന്നോളമുള്ള രചനകളിൽ എന്റെ മനസ്സിൽ നല്ലോണ്ണം തട്ടിയത് ഈ വാചകമാണ് ! 

"മനുഷ്യരെ ദൈവത്തിൽ നിന്നകറ്റി വിശ്വാസികളുടെ ശ്രദ്ധ തങ്ങളിലേയ്ക്ക് ആകർഷിക്കുക എന്നത് മാത്രമാണ് ഇന്ത്യയിലെ വിവരമില്ലാത്തെ മെത്രാന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനൊരവസാനം അധിക ദൂരത്തല്ല. കാര്യം ഗ്രഹിക്കാൻ വിശ്വാസികൾ എന്ന് തന്റേടം കാണിക്കുമോ അന്ന് ഇവരുടെ കപട ശുശ്രൂഷ സഭക്ക് ആവശ്യമല്ലാതെ വരും." 
മാളോരെ ഈ വരികൾ നാലുവട്ടം വായിച്ചാട്ടെ !
വി.മത്തായി ആറിലെ ആറു(6/6) ജനത്തെ പഠിപ്പിക്കാത്ത ഒരു സഭയും ദൈവീകമല്ല /അവ വെറും വൈദീകമതങ്ങളാണ്(പാസ്ടരുടെ ഉടായിപ്പ് സംഗമാണു) ,സംശയമില്ല ! മനുഷ്യനെ ദൈവമാക്കാനാണ് (താനും പിതാവും ഒന്നാണു എന്ന അവബോധം ഓരോ മനസിലും ഉറയ്ക്കാനാനു) ക്രിസ്തു "ധ്യാനം" ഇന്ത്യൻ വേദാന്തത്തിൽ നിന്നും കടമെടുത്തു യെരുസലേമ്മിലെ ജനത്തോടന്നു മൊഴിഞ്ഞത് ! ഈ വചനം സൌകര്യപൂർവ്വം തങ്ങളുടെ ളോഹയ്ക്കുള്ളിൽ ഒളിചുവച്ചിട്ടു അവനവന്റെ വായില്തോന്നിയത് വേദമാക്കിയ "സഭ",(ഈ വാരിക്കുഴ്കൾ) മനുഷ്യൻ വെടിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു ! ക്രിസ്തുവിലുള്ളവൻ ഇനിയും ഈ ചവറു സഭകളിൽ നില്ക്കുകയില്ല ,ജന്മം കൊണ്ട്നാം ഇവയിൽ അകപ്പെട്ടു പോയെങ്കിലും !
കത്തോലിക്കനെ സ്നേഹിക്കുന്ന കത്തോലിക്കനും ,പെന്തോക്കൂസിനെ സ്നേഹിക്കുന്ന പെന്തക്കൂസുകാരനും ഇവിടെ കാര്ത്താവിനെ വിറ്റു കാശാക്കുമ്പൊൾ "അയല്ക്കാരനെ സ്നേഹിക്കുന്ന ഒരുവനും" ഇല്ലാതെയാകുന്നു എന്നത് കാലത്തിന്റെ ശാപമാണു പ്രിയരേ ....

"ആദിയിലവരെ അവൻ ആണും പെണ്ണുമായി സൃഷ്ടിച്ചു" ! അവരെ അവരുടെ പാട്ടിനു വിടെന്റെ കത്തനാരെ ...ഗര്ഭാധാരണം ആ ഇണകളുടെ സ്വകാര്യതയാണ്‌ ! സഭയും മറ്റു ചേട്ടാകളും അതിൽ ഇടപെടുന്നത് മോശം പണിയല്ലെ ? കത്തനാരും സഭയും നടുവിലെ വൃക്ഷത്തിനെ ഫലം ഒത്തിരി തിന്നല്ലേ ... പാപമാണ് ! ("നിങ്ങൾ ദൈവത്തെപോലാകും" എന്ന് സാത്താൻ പറഞ്ഞെങ്കിലും ) പാപം പാപം !!

Friday 10 October 2014

"കന്യാശാപം" 

ഇന്നലെ എനിക്ക് രണ്ടു കന്യാസ്ത്രീകൾ അതിഥികളായി എന്റെ വീട്ടിൽ ഉണ്ടായിരുന്നു .  അത്താഴം കഴിഞ്ഞു ഒരു മലയാളസിനിമ കാണാമെന്നു താല്പര്യം കാണിച്ച അവര്ക്ക് ബ്ലസ്സിയുടെ  "കളിമണ്ണു" ഞാൻ കാണിച്ചുകൊടുത്തു!  തുടക്കത്തിൽ വിരസത കാണിച്ച അമ്മമാർ ( aged  76 ആൻഡ്‌  63 ) ഒടുവിൽ കരഞ്ഞുപോയി !  സ്വേതാമേനോന്റെ പ്രസവാഭിനയം അവരെ അമ്പരപ്പിച്ചു ! (സോറി ,അഭിനയമല്ല, ജീവിത നേർകാഴ്ച)  അമ്മയാകാനുള്ള ഓരോ സ്ത്രീയുടെയും മൌലീക വാസന / കഴിവ്/ ഗര്ഭകാലജീവിത മാനസീക ശാരീരിക ഉണർത്തലുകൾ /              തന്റെ ഉള്ളിൽ ഒരു പോന്നോമാനക്കുഞ്ഞിന്റെ വളര്ച്ചയുടെ നേര്ക്കാഴ്ച , ആപുണ്ണ്യപരിണാമങ്ങൾ ഒക്കെ ഒക്കെ അവർ പിന്നീട് ചിന്തയിലൂടെ എന്നോട് പങ്കിട്ടു ..
ഇന്ന് രാവിലെ വിടപറയും മുൻപേ, ഒരു വെളിച്ചപാടുപോലെ, പ്രവചനംപോലെ , അതിലെ മദർ സുപീരിഒർ എന്നോട് "കൂടലേ , പണ്ടത്തെ  ഹിറ്റ്ലറെപോലെ ഇനിയൊരിക്കൽ മോദിയോ RSS കാരോ                           ഹിന്ദുമൈത്രിയോ,  ഈ  തിന്മപെട്ടക്രിസ്തീയപൌരോഹിത്യത്തിന് എതിരായിവരും ! അന്നവർ ഇവരുടെ ഈ അരമനകളും കൊട്ടാരങ്ങളും മേൽകോയ്മകളും  തകര്ക്കും  നിശ്ചയം ! അതുകണ്ട് ഞങ്ങൾ  ആകാശത്തിലേക്ക് നോക്കി കൈകൊട്ടിച്ചിരിക്കും  ! ഇവർ ഞങ്ങളുടെമേൽ ചുമത്തിയ "ജന്മപാപം" ഓർത്ത്‌ അന്ന് ആര്ത്തുരസിക്കും ഓരോ മനസും  നിശ്ചയം"എന്ന് !    
                                                         
സത്യം, ഞാൻ അമ്പരന്നുപോയി  !   
കാരണവും അമ്മ വിശദീകരിച്ച് തുടർന്നു; "ദൈവസ്നേഹം മറന്ന സഭയെന്ന 'ഓർഗനയ്സേഷന്റെ' ജഡീകവളര്ച്ചയ്ക്കും ഉന്മാദത്തിനും വേണ്ടി വാതിലടയ്ക്കപ്പെട്ട കോടാനുകോടി കന്യാസ്ത്രീകളുടെ ഗർഭപാത്രങ്ങളും,  പാലൂട്ടാത്ത അവരുടെ മുലച്ചുണ്ടുകളും അന്നിവരോട് പകരം ചോദിക്കും ! പ്രകൃതിയിലെ അത്ഭുത പ്രധിഭാസമായ സ്ത്രീയെ ദുരുപയോഗം ചെയ്തു കൊല്ലാക്കൊല ചെയ്ത പുരോഹിത  മ്ലേച്ചപുരുഷമേൽകോയ്മയെ ശാപവാക്കുകളാൽ കാലം തകര്ക്കും " എന്നും ശപിച്ചു ! 

ഇന്നിന്റെ "പ്രവാചകവചനങ്ങളായ 'സത്യാജ്വാലയിലെ' രചനകളും , 'അല്മായശബ്ദം ബ്ലോഗും' ഇവർ പുച്ചിച്ചു തള്ളുന്നത് , പണ്ട് ഇസ്രയേൽ, അവരുടെ പ്രവാചകന്മാരെ കൊന്നതിനു തുല്യമാണ്"എന്നും കാലമേ നീ മറക്കരുതേ! "യെരുശലേമേ, നീ പ്രവാചകന്മാരെ കൊല്ലുകയും........" തുടങ്ങിയ ബൈബിൾവചനങ്ങൾ പള്ളികളിൽ വായിച്ചെങ്കിലും അവ മനസ്സിൽ ഉൽകൊള്ളാതെ പോയ പുരോഹിതാ, നിനക്കേതു   ബൈബിൾ ആണാധാരം ? ഇതു ക്രിസ്തുവിനായാണീ കന്യകമാരെ ഉഴിഞ്ഞു മാറ്റി കോടാനുകോടികളായി ശേഖരിക്കുന്നത് ? 

("സത്യജ്വാലയുടെ" സ്ഥിരം വായനക്കാരായ ഈ അമ്മമാർ , കാഞ്ഞിരപ്പള്ളിയിൽ ഒരു നവീകരണക്രിസ്ത്യൻസെമിനാറിൽ പങ്കെടുക്കാൻ വന്നപ്പോൾ , അവിടെവച്ചു എന്നെ കണ്ടു സ്നേഹിതരായവരാണ്...ഏതോ കാരണങ്ങളാൽ അടുത്തകാലത്ത് ഇവർ മഠങ്ങൽ ഉപേക്ഷിച്ചവരുമാണു !.)  
   
ക്രിസ്തു മനസിൽപോലും കാണാത്ത കോടാനുകോടി കന്യകകളെ  അവനായി കുടുംബത്തിൽ നിന്നും അടർത്തിമാറ്റി ,അവിവാഹിതകളായി"കര്ത്താവിന്റെ മണവാട്ടി" എന്നൊരു 'പുണ്യ' നാമവും ചാർത്തി, സഭയുടെ മേലാളന്മാരുടെ സുഖഭോഗവസ്തുവായി  തരംതാഴ്ത്തി , സഭയുടെ സാമ്പത്തീക വളര്ച്ചൈക്കായി                       'കൂലിയില്ലാവേല' ചെയ്യിച്ചു , മഠങ്ങളുടെ കരിനിയമത്തടവറയിലിട്ടു ജന്മങ്ങളെ പുകച്ചുകൊന്ന കുറ്റം അവസാനന്യായവിധിനാളിൽ കത്തോലിക്കാസഭ തലയിലേറ്റെണ്ടിവരും നിശ്ചയം ! അവരെ കണ്ടുപഠിച്ച ഇതരസഭാസന്ഖടനകളും അവരോടൊപ്പം അന്നാളിൽ കന്യകകളെ സൃഷ്‌ടിച്ച വന്റെ മുന്നിൽ  നാണിച്ചു തലകുനിച്ചു നില്ക്കും നിശ്ചയം !
                            
  കാലാകാലമായി കന്യാമഠങ്ങളിൽ  സ്വയം ആത്മഹത്യ ചെയ്തവരും ,മഠംവിട്ടു ഒളിച്ചോടിപോയവരും, അവിടെകിടന്നു നരകിച്ചു 
സഹനത്തിന്റെ വഴിയിലൂടെ പുരോഹിതന് മനസില്ലാമനസോടെ ഒടുവിൽ മനംനൊന്ത്  കീഴടങ്ങിയവരുമായി , നൂറ്റാണ്ടുകളായി മഠങ്ങളെന്ന ജയിലറകൾക്കുള്ളിൽ "മതഭ്രാന്ത്‌" കാരണം ഭ്രാന്തു പിടിച്ചു മരിച്ചവരും  ,   പുരോഹിതർ കൊന്നൊടുക്കിയ "അഭയകളുടെ","മരിയക്കുട്ടിമാരുടെ ഒക്കെ  "വയസ്സായ പ്രതീകങ്ങളാണീ അമ്മമാർ എന്നെനിക്കു  തോന്നിയതിനാൽ ഇത് കുറിക്കുന്നു..രുചിച്ചില്ലെങ്കിൽ മാപ്പ് ,മാപ്പ് ,മാപ്പ് ! 

അമലയായ മറിയം ആദ്യമായി സ്വര്ഗം പൂകിയത്‌ , അവളുടെ മടിയിൽ കിടന്നു ഉണ്ണിയേശു അമ്മിഞ്ഞിപ്പാൽ  നുകര്ന്നപ്പോളായിരുന്നു എന്ന പ്രാപഞ്ചികമാതൃസത്യം മനസിലാക്കാതെപോയ                                   "വെടിക്കെട്ട്‌പൌരോഹിത്യമേ",നിനക്ക് ഹാ കഷ്ടം !                                  മാറ്റുവീൻ ചട്ടങ്ങളെ .. മാറ്റുവീൻ ചട്ടങ്ങളെ ..മാറ്റുവീൻ ചട്ടങ്ങളെ .........