Thursday, 23 October 2014

അല്മായശബ്ദം: രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ ആളാണ് പുള്ളി . തെങ...

അല്മായശബ്ദം: രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ ആളാണ് പുള്ളി . തെങ...: രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ ആളാണ് പുള്ളി . തെങ്ങിൻകള്ളിലൂടെ ഭാരതവൽക്കരണം. ഇനി എന്തൊക്കെ വിവരക്കേടുകൾ കേൾക്കണം  https://www.facebook.com...

"കുര്‍ബാന ചൊല്ലാനല്ല ,ചെയ്യുവീന്‍ നിങ്ങളെന്റെ
ഓര്‍മയ്ക്കായ് കാലത്തോളം" എന്നേസു വിതുമ്പുന്നു ! 
കരുണാരസം മേലില്‍ കാസയില്‍ നിറയട്ടെ!
വിയര്‍പ്പിന്നപ്പം ചേലില്‍ മുറിക്കൂ പുരോഹിതാ...

"അപ്രിയയാഗങ്ങള്‍" എന്ന കവിതാസമാഹാരത്തിലെ "കുര്‍ബാന" എന്ന മുപ്പത്തിമൂന്നാം കവിതയില്‍ ഞാന്‍ ഇങ്ങനെ പാടിപ്പോയി ! ഇന്ന് വിവിധ സഭകള്‍ അള്‍ത്താരയില്‍ അരങ്ങേറ്റുന്ന കുര്‍ബാന എന്ന സംഗീതനാടകം ക്രിസ്തു സ്വപ്നേന പോലും കണ്ടിട്ടുള്ളതല്ല ,സത്യം! മൂന്നാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്‍ടിന്‍ചക്രവര്‍ത്തി കുറെ മിടുക്കന്കത്തനാരന്മാരുംകൂട്ടി ചിട്ടപ്പെടുത്തിയതാണീ കുര്ബാനാവതരണം ! പന്തിരുവരുടെ ചിന്തയില്പോലും ഈ കുര്‍ബാന അന്ന് കയരിപ്പറ്റിയില്ലായിരുന്നു ! കുര്‍ബാന ചൊല്ലാനല്ല ,ചെയ്യുവാന്‍ ക്രിസ്തു "നല്ലസമരായന്റെ" കഥ പറഞ്ഞശേഷം ആ നീതിശാസ്ത്രിയോടായി "നിത്യജീവനെ പ്രാപിക്കുവാന്‍ നീയും ഇപ്രകാരം ചെയ്യൂ"എന്ന് ഉപദേശിച്ചു ! പള്ളിക്ക്ചുറ്റിനും പോലീസ്കാവലോടെ ആലുവയില്‍ രണ്ടു കാതോലിക്കാമാരു കുര്‍ബാന ചൊല്ലി കര്‍ത്താവിനെ അപമാനിക്കുന്നത്പോലെ ഇനിയുമരുതേ ..കള്ള് വീഞ്ഞിനുപകരം അള്‍ത്താരയില്‍ വച്ചു കുര്‍ബാന കത്തനാര്‍ ഒരു തക്സാ മലര്ത്തിവച്ച്ചു അത് നീട്ടിചൊല്ലിയാലും അത് വീണ്ടും ദൈവത്തിനു അപ്രിയയാഗംതന്നെ സംശയമില്ല ... ഫലേച്ച്ചകൂടാതെയുള്ള ത്യാഗം "കുര്‍ബാന" ചെയ്യുന്ന പുരോഹിതവേഷമില്ലാത്ത മാനവകുലമാണിന്നു ഭൂമിക്കാവസ്യം .

No comments:

Post a Comment

Note: only a member of this blog may post a comment.