Wednesday 22 October 2014

അല്മായശബ്ദം: കര്‍ത്താവേ... ഇവര്‍ ഇടത്തോ വലത്തോ?....

അല്മായശബ്ദം: കര്‍ത്താവേ... ഇവര്‍ ഇടത്തോ വലത്തോ?....: വിന്‍സ് മാത്യു. എഴുതുന്നു . ഉള്ളതു പറഞ്ഞാല്‍ !... ഇറാക്കി ലെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് ഞാന്‍ മ...

കര്‍ത്താവേ... ഇവര്‍ ഇടത്തോ വലത്തോ?....കൊള്ളാം...!
സെബതിയുടെ ഭാര്യക്കായിരുന്നു മക്കളെ രണ്ടിനേയും ദൈവത്തിന്റെ
ഇടതുംവലതും ഇരുത്തി ,കുടികിടപ്പവകാശം നേടാന്‍ മോഹം ! പക്ഷെ കര്‍ത്താവാസീന്‍
ബുദ്ധിയായി കൈകാര്യം ചെയ്തു !"ഓംനി പ്രസന്റ്" "എല്ലായിടവും ഒരുപോലെ എന്നും
നിലനില്‍ക്കുന്ന ഏക സത്ത" അതാണ്‌ ദൈവമെന്നിരിക്കെ ; അവന്റെ ഇടവും വലതും
വേര്‍തിരിച്ചു അതിരിട്ടു വേലികെട്ടിയ കലികാലപുരോഹിതന്റെ കുബുദ്ധി അപാരം
എന്നോര്‍ത്തിരുന്നപ്പോള്‍ ദാണ്ട്‌ വീണ്ടും വന്നിരിക്കുന്നാവിഷയം ! പക്ഷെ
ഇത് കാര്യം നിസാരമല്ല ! ദൈവത്തിന്‍റെ വലതുഭാഗത്ത്‌ കുടികിടപ്പവകാശം
നേടാന്‍ നേരരിയാത്ത പുരോഹിതന്റെ വാക്കുകേട്ട്, കോഴിയുടെ തല അറുക്കുന്ന
ലാഖവത്തോടെ മനുഷ്യനെ കഴുത്തറത്തു കൊല്ലുന്ന മതാന്ധത ! ഹോ!ആരാണിവരുടെ ദൈവം ?
പുരോഹിതാ ഏതുവേദശാസ്ത്രമാണിത്?
"ഈശാവാസമിതം സര്‍വം"എന്ന ഭാരതീയ ദൈവമല്ല,വേദവുമല്ല !
"ലോകാ
സമസ്താ സുഖിനോഭവന്തൂ " എന്ന പ്രാര്‍ഥനാമന്ത്രം ഉരുവിടുന്ന ഭാരതീയനുമല്ല !
"എന്റെ ദൈവം ജീവനുള്ള ദൈവം , ജീവനുള്ള ദൈവത്തിന്റെ പേരില്‍ ആരുടേയും
ജീവനെടുക്കാം" എന്ന് ലോകത്തോടു ഒന്നമാതായി ഓതിയ കത്തോലിക്കാസഭയുടെ
ദൈവവുമായി രക്തബന്ധം ഉള്ള മറ്റൊരു ദൈവം ! യാഹൂദന്റെ ദൈവം!!! , ആ
ദൈവത്തിന്‍റെ (യഹോവയുടെ)അവകാശാധീനതയിലാണിന്നു ലോകം! ഇത് മാറണം
...മാറണമെങ്കില്‍ ,"ഈശാവാസമിതം സര്‍വം"എന്ന ഭാരതീയ സനാതന മതം ലോകമെമ്പാടും
പരക്കണം! അധികം താമസമില്ലതിനു നിശ്ചയം !"ലോകാ സമസ്താ സുഖിനോഭവന്തൂ " എന്ന്
മാനവകുലമാകെ മൌനത്തിലാഴ്ന്നു ഉള്ളിന്റെയുള്ളില്‍ ജപിക്കുന്നകാലം
അതിവിദൂരമല്ല സത്യം ...നമുക്കതുവരയും കാത്തിരിക്കാം .."കണ്ടൂ കണ്ടില്ല"
എന്നമട്ടില്‍............

No comments:

Post a Comment

Note: only a member of this blog may post a comment.