Wednesday 22 October 2014

അല്മായശബ്ദം: വരൂ സഹജരെ...വരൂ!

അല്മായശബ്ദം: വരൂ സഹജരെ...വരൂ!: അത്മായശബ്ദത്തിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്, അതിനു ചേര്‍ന്ന ദിശാബോധത്തോടെ അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേരള കത്തോലിക്കാ സഭ തെറ്റായ ...

"വരൂ സഹജരെ...വരൂ!" എന്ന അല്മായശബ്ദത്തിന്റെ ഈ സ്വാഗതഗീതകം ലോകമനസാക്ഷി കേള്ക്കാതെപോകില്ല . പണ്ട് ഇസ്രയേൽ കൊന്നൊടുക്കിയ പ്രവാചകന്മാരുടെ പുനർജന്മമാണീ 'അല്മായശബ്ദ/സത്യജ്വാല' എഴുത്തുകാർ എന്ന് ഉറച്ചു വിശ്വസിക്കുന്ന കന്യാസ്ത്രീകളെ എനിക്കറിയാം ! നീചചിന്തകളില്നിന്നും ഉരുവായ സഭയിൽ ജനിച്ചതും , സഭയുടെ കപടോപദേശങ്ങൾ കേട്ട് അവരുടെ കരിനിയമത്തിന്റെ നിത്യത്തടവറയിൽ സ്വന്തം ജീവിതം ഹോമിക്കപ്പെട്ടതോർത്തു ഉള്ളിലെന്നും കരയുന്ന ഇവരുടെ കണ്ണുനീർ കാൽവരി വിലാപത്തെക്കാളും അതികഠിനം എന്നെനിക്കു സംശയമില്ല ! പ്രക്രിതിയിലാകമാനം ലയിച്ചുചേർന്ന "ലൈഗീകത" ഒരു പാപമായി ലോകത്തെ കബളിപ്പിച്ച സഭയുടെ അധര്മ്മത്തെ കാലമേ ,നീ തിരുത്തി എഴുതൂ വേഗം ...

No comments:

Post a Comment

Note: only a member of this blog may post a comment.