Wednesday 22 October 2014

അല്മായശബ്ദം: സുന്നഹദോസ്‌ സമാപിച്ചു:

അല്മായശബ്ദം: സുന്നഹദോസ്‌ സമാപിച്ചു:: വത്തിക്കാനിലെ പ്രത്യേക സുന്നഹദോസ്‌ സമാപിച്ചു: പോള്‍ ആറാമന്‍ വാഴ്‌ത്തപ്പെട്ടവന്‍ Mangalam, Story Dated: Monday, October 20, 2014 01...

ഇതിനൊക്കെ എന്തോന്ന് പറയാൻ ?,എന്നോർത്തിരുന്നപ്പോൾ സക്കരിയാച്ചയൻ വായ്‌ തുറന്നതുകാരണം, ഒരു വാക്ക് ഞാനും പറഞ്ഞോട്ടെ .. ഈ സുന്നഹദോസ് എന്ത് നേടി? ഒരു പുരോഹിതനെങ്കിലും ഇതിനാൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ വരുമോ ? ഇല്ല ! "ചിന്ത " എന്തെന്നറിയാത്ത വെറും ജനത്തെ കോരിത്തരിപ്പിക്കാൻ ളോഹകൾ ഒന്നിച്ചു കൂടുന്നു ,കുറേ കാശു പൊടിക്കുന്നു ,അത്രതന്നെ !
എന്റെ കുട്ടിക്കാലത്ത് ഇവിടടുത്തൊരു "ഷവലിയാർ"പട്ടം പോപ്പ് കൊടുത്ത ഒരു കൊടും പാപിയുണ്ടായിരുന്നു ! അയാളുടെ ക്രൂരകഥകൾ പലരില്നിന്നും കേട്ട എനിക്ക് അന്നേ സംശയം തോന്നി , ഈ കൊടും നീചനു "ഷവലിയാർ"പട്ടം കൊടുത്ത പോപ്പൊരു പൊട്ടനാണോയെന്നു !പിന്നല്ലേ കാര്യം മനസിലായത് ,കാശു ഉണ്ടേൽ ആര്ക്കും നേടാവുന്ന സഭയുടെ "പദ്മശ്രീ" ആണീ പദവി എന്ന് ! പുണ്ണ്യാളനെ പാപികൾക്ക്‌കണ്ടെത്താനാവില്ല ,ഹൃദയവിചാരങ്ങളെ അറിയുന്നവനെ ആരാണു പുണ്ണ്യാളൻ എന്ന് നിശ്ചയിക്കാനാവു .."വിഡ്ഢികളെ വീണ്ടും പരമവിഡ്ഡികളാക്കാൻ ശ്രമിക്കുന്ന കാലത്തിന്റെ കൊടും വിഡ്ഢികൾ !"

No comments:

Post a Comment

Note: only a member of this blog may post a comment.