Friday 24 October 2014

അല്മായശബ്ദം: Is there something seriously wrong with me?

അല്മായശബ്ദം: Is there something seriously wrong with me?: “ വൈദികർക്ക് നേരെ മാത്രം നിരന്തരമായി നടത്തുന്ന ഈ തെറിവിളികൾക്ക് പിന്നിലെ പ്രേരകശക്തി എന്താണ് ?” ഒരു ഫേസബൂക്ക് സുഹൃത്ത്‌ കമന്റിലൂടെ എന്ന...

"പുരോഹിതന്‍"  മനുഷ്യനും ദൈവത്തിനും ഇടയില്‍  ഒരു തിരശീലയായി /മറയായി എന്നും നിലകൊണ്ടിരുന്നു !  "ദൈവം" എന്ന ഒരു നാമം ഉണ്ടായതുതന്നെ മനുഷ്യന്റെ "ഭയം" എന്ന വികാരത്തില്‍ നിന്നുമാണ് ! ഭയം ഉണ്ടായതോ, അവന്‍ ഏകന്‍ എന്ന തോന്നലില്‍ നിന്നുമാണ്;  അവനും അവന്‍  കാണുന്ന പ്രപഞ്ചവും രണ്ടെന്ന ദ്വൈതഭാവത്തില്‍ നിന്നുമാണ് ! "ദ്വൈതം" അജ്ഞാനത്തിന്റെ ഉല്പന്നമാണ് ! എന്നാല്‍ ഭാരതീയര്‍ എന്നും സത്യാന്വേഷികള്‍ ആയിരുന്നതിനാല്‍ അവര്‍ പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ദ്വൈതത്തെ കാണാതെ അവയെ തന്റെ ഉള്ളിന്റെയുള്ളില്‍ തന്നെ  ധ്യാനത്തിലൂടെ കാണാന്‍ ശ്രമിച്ചു! തല്‍ഫലമായി " അദ്വൈതഭാവം" അവനില്‍ കാലാന്തരത്തില്‍  ഉണര്‍ന്നു ! "ഞാനും പ്രകൃതിയും ഒന്നാകുന്നു" എന്നവന്‍ സ്വയമറിഞ്ഞു മൌനത്തില്‍ മൂളി... (ഞാനും പിതാവും ഒന്നാകുന്നു" എന്ന് ക്രിസ്തുവും അത് യെരുസലെമ്മില്‍ ഏറ്റുപാടി! ഉപനിഷത്തുകളും വ്യാസനും കൃഷണനും ക്രിസ്തുവും അദ്വൈതത്തിനെ ഉപദേശകാരായി നമുക്ക് സത്യം വെളിവാക്കിയെങ്കിലും ,"പുരോഹിതന്‍ എന്ന നിക്രിഷ്ടജീവി" പായസത്തില്‍ പാഷാണം പോലെ സമൂഹത്തില്‍ കലര്‍ന്നതിനാല്‍ നമ്മിലെ "നന്മ" നാം എന്നും  കാണാതെപോയി !

"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായോരിന്ടല്‍ ബത മിണ്ടാവതല്ല മമ പണ്ടേ കണക്കു വരുവാന്‍ നിന്‍  ക്രിപാവലികള്‍  ഉണ്ടാകുമാറകണം, എന്നീശോയേ നമഹാ :" എന്ന് എല്ലാ മനസുകളും ഇനിയും പാടിത്തുടങ്ങട്ടെ ! ഞാനും പിതാവും ഒന്നാണെന്ന ഭാവമുള്ളവന് പിന്നെ എന്തിനൊരു "വേണ്ടാതീനപുരോഹിതന്‍" നടുവിലായി ചൂഷണത്തിനായി ? ചിന്തിക്കൂ...വേണ്ടാ !   അതിനാലാണ് ക്രിസ്തു യാഗവും പുരോഹിതനും വേണ്ടാ കരുണ മതി /ഇവിടെ നല്ല സമരായന്‍ മതി / ഒരു പള്ളിവേണ്ടാ / "നിങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍  പോകരുത്" എന്നൊക്കെ ഒരു കൂസലുമില്ലാതെ പറഞ്ഞു നമുക്കുവേണ്ടി അന്നു തല്ലുവാങ്ങിച്ച്തു   ! please  understand .....

No comments:

Post a Comment

Note: only a member of this blog may post a comment.