Wednesday 22 October 2014

അല്മായശബ്ദം: സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച്‌താമസിച്ചാല്‍ വിവാഹമാ...

അല്മായശബ്ദം: സ്വവര്‍ഗാനുരാഗികള്‍ ഒരുമിച്ച്‌താമസിച്ചാല്‍ വിവാഹമാ...

കേട്ടാൽ ശേഷം പറയണമല്ലോ ! സക്കരിയാച്ചായ , ഒരു വ്യക്തിയുടെ വിദ്യാഭ്യാസം ,ഉദ്ദ്യോഗം ,ഭവനനിര്മ്മാണം ,ഇണയെത്തേടൽ, വിവാഹം , രതി ,ഗർഭനിരോധനം, സന്താനോല്പ്പാദനം, വിവാഹമോചനം ഇവ ഒക്കെ അതാതു വ്യക്തികളും കുടുംബവും , അതാതു സർക്കാരുകളും നിയന്ത്രിച്ചാൽ പോരെ ? സഭയെന്തിനാ മണിയറയിൽ കയറുന്നത്?മതവിശ്വാസം ആത്മീയതയുടെ ഭാഗമല്ലേ ! ആത്മജ്ഞാനലബ്ധിക്കായുള്ള വഴികളും ഉപദേശധാരകളും ജനത്തിനു കൊടുക്കേണ്ട സഭ , ഒരു കൂസലും ഇല്ലാതെ സദാ ലൌകീക കാര്യങ്ങളിൽ വാചാലം ആകുന്നതും , "ആത്മീയത" നാവിൻതുമ്പിൽ കയറ്റുകയില്ല എന്ന "നോമ്പ്" ആചരണവും കലികാല വൈഭവം തന്നെ ! മടുത്തു ഇവറ്റകളുടെ ഈ സഭയെന്ന ചൂഷണ പ്രസ്ഥാനം ....ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഒരു ക്രിസ്ത്യാനി കുടുംബത്തിൽ പിറക്കാതിരിക്കാൻ നമുക്ക് ആശിക്കാം ...ഈ ജന്മം പോയതോ പോയി..! 
പണ്ട് സോടോമ്മിലും ഗോമോരായിലും ദൈവം ലോത്തിന്റെ കാലത്ത് ,തീയും ഗന്ദ്ധകവും ഇറക്കി എന്ന് ബൈബിൾ പ്രതിപാദിക്കുന്നത് ഈ സ്വവര്ഗ കല്യാണമല്ലേ ? എന്നാലും കത്തോലിക്ക കത്തനാരന്മാര്ക്ക് ഒരു ദൈവഭയവുമില്ലാതെ ആയല്ലോ ?! "അവസാനത്തിന്റെ ആരംഭമായി"എന്നാളുകൾ പറഞ്ഞുതുടങ്ങി ! കര്ട്ടിനാളോട് ആദ്യം സ്വന്തം കത്തനാരന്മാരെ ദൈവഭയമുള്ളവരാക്കാൻ പറഞ്ഞാട്ടു (നാളെ വത്തിക്കാൻ "പുണ്ണ്യളന്മാർ" ആക്കേണ്ടവരല്ലേ !! ...പിന്നെയാകട്ടെ പാപികളായ് അവർ ലേബലുചെയ്ത ഈ പാഴ്ജനം !

No comments:

Post a Comment

Note: only a member of this blog may post a comment.