Wednesday 22 October 2014

അല്മായശബ്ദം: Communion to Divorced, Rite Issue, Knanaya Issue...

അല്മായശബ്ദം: Communion to Divorced, Rite Issue, Knanaya Issue...: I would like to present my brief views on the three/four issues raised.  1. Admitting divorced and re-married people to communion. Thi...                                                            കർത്താവിന്റെ ഒരനുജൻ കുഞ്ഞായി വീറോടെ വിവേകത്തോടെ ഭയമില്ലാതെ വായ്തുറക്കുന്ന സക്കറിയാസ് നെടുംകനാലിന്റെ ഇന്നോളമുള്ള രചനകളിൽ എന്റെ മനസ്സിൽ നല്ലോണ്ണം തട്ടിയത് ഈ വാചകമാണ് ! 

"മനുഷ്യരെ ദൈവത്തിൽ നിന്നകറ്റി വിശ്വാസികളുടെ ശ്രദ്ധ തങ്ങളിലേയ്ക്ക് ആകർഷിക്കുക എന്നത് മാത്രമാണ് ഇന്ത്യയിലെ വിവരമില്ലാത്തെ മെത്രാന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനൊരവസാനം അധിക ദൂരത്തല്ല. കാര്യം ഗ്രഹിക്കാൻ വിശ്വാസികൾ എന്ന് തന്റേടം കാണിക്കുമോ അന്ന് ഇവരുടെ കപട ശുശ്രൂഷ സഭക്ക് ആവശ്യമല്ലാതെ വരും." 
മാളോരെ ഈ വരികൾ നാലുവട്ടം വായിച്ചാട്ടെ !
വി.മത്തായി ആറിലെ ആറു(6/6) ജനത്തെ പഠിപ്പിക്കാത്ത ഒരു സഭയും ദൈവീകമല്ല /അവ വെറും വൈദീകമതങ്ങളാണ്(പാസ്ടരുടെ ഉടായിപ്പ് സംഗമാണു) ,സംശയമില്ല ! മനുഷ്യനെ ദൈവമാക്കാനാണ് (താനും പിതാവും ഒന്നാണു എന്ന അവബോധം ഓരോ മനസിലും ഉറയ്ക്കാനാനു) ക്രിസ്തു "ധ്യാനം" ഇന്ത്യൻ വേദാന്തത്തിൽ നിന്നും കടമെടുത്തു യെരുസലേമ്മിലെ ജനത്തോടന്നു മൊഴിഞ്ഞത് ! ഈ വചനം സൌകര്യപൂർവ്വം തങ്ങളുടെ ളോഹയ്ക്കുള്ളിൽ ഒളിചുവച്ചിട്ടു അവനവന്റെ വായില്തോന്നിയത് വേദമാക്കിയ "സഭ",(ഈ വാരിക്കുഴ്കൾ) മനുഷ്യൻ വെടിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു ! ക്രിസ്തുവിലുള്ളവൻ ഇനിയും ഈ ചവറു സഭകളിൽ നില്ക്കുകയില്ല ,ജന്മം കൊണ്ട്നാം ഇവയിൽ അകപ്പെട്ടു പോയെങ്കിലും !
കത്തോലിക്കനെ സ്നേഹിക്കുന്ന കത്തോലിക്കനും ,പെന്തോക്കൂസിനെ സ്നേഹിക്കുന്ന പെന്തക്കൂസുകാരനും ഇവിടെ കാര്ത്താവിനെ വിറ്റു കാശാക്കുമ്പൊൾ "അയല്ക്കാരനെ സ്നേഹിക്കുന്ന ഒരുവനും" ഇല്ലാതെയാകുന്നു എന്നത് കാലത്തിന്റെ ശാപമാണു പ്രിയരേ ....

"ആദിയിലവരെ അവൻ ആണും പെണ്ണുമായി സൃഷ്ടിച്ചു" ! അവരെ അവരുടെ പാട്ടിനു വിടെന്റെ കത്തനാരെ ...ഗര്ഭാധാരണം ആ ഇണകളുടെ സ്വകാര്യതയാണ്‌ ! സഭയും മറ്റു ചേട്ടാകളും അതിൽ ഇടപെടുന്നത് മോശം പണിയല്ലെ ? കത്തനാരും സഭയും നടുവിലെ വൃക്ഷത്തിനെ ഫലം ഒത്തിരി തിന്നല്ലേ ... പാപമാണ് ! ("നിങ്ങൾ ദൈവത്തെപോലാകും" എന്ന് സാത്താൻ പറഞ്ഞെങ്കിലും ) പാപം പാപം !!

No comments:

Post a Comment

Note: only a member of this blog may post a comment.