Wednesday 22 October 2014

അല്മായശബ്ദം: മദ്യനയം: ക്രൈസ്‌തവ സഭകളും വെട്ടിലായി: വീഞ്ഞ്‌ ഉല്‍...

അല്മായശബ്ദം: മദ്യനയം: ക്രൈസ്‌തവ സഭകളും വെട്ടിലായി: വീഞ്ഞ്‌ ഉല്‍...: മദ്യനയം: ക്രൈസ്‌തവ സഭകളും വെട്ടിലായി: വീഞ്ഞ്‌ ഉല്‍പാദന ലൈസന്‍സ്‌ റദ്ദാക്കേണ്ടിവരും  Mangalam, Story Dated: Friday, August 29, 2014 01:...

"ഈ സഭ ഇന്ത്യയിലാകെ വെറുക്കപ്പെടുന്ന ഒരിത്തിൾക്കണ്ണിയായി നിലനില്ക്കാനാണ് തീരുമാനമെങ്കിൽ അത് അന്ത്യത്തിന്റെ ആരംഭമായിരിക്കും." Zach Nedunkanal ന്‍റെ ഈ വചനം ഒരു പ്രവചനമായി കരുതുന്നതാണ് ഇന്നത്തെ കുര്ബാതൊ ഴിലാളികള്‍ക്ക് നല്ലതു ! കുര്ബാന/കൂദാശകള്‍ ഇല്ലാത്ത പാസ്റെര്‍സഭകള്‍ക്ക് ഇതു ബാധകമല്ലെങ്കിലും , വീഞ്ഞിന്റെ ലഹരിയില്‍നിന്നും മറ്റിതരസഭകളെ രക്ഷിക്കുവാന്‍, മദ്യത്തിന്റെ സര്‍ക്കാര്‍ നിയമത്തില്‍നിന്നും കത്തനാരെ ഒരിക്കലായി വിടുവിക്കുവാനും ഒരു മാര്‍ഗം മനസില്‍ ഉണര്‍ന്നത് ഇവിടെ കുറിക്കുന്നു ! 
അപ്പതുണ്ടുകളും വീഞ്ഞും കര്‍ത്താവിന്റെ തിരുശരീര/രക്തം ആക്കുക എന്ന മാറ്റത്തിന്‍റെ കൂദാശയാണല്ലോ കുര്‍ബാന! കാനാവില്‍ പച്ചവെള്ളത്തെ കര്‍ത്താവ് വീഞ്ഞാക്കിയതുപോലെ, ഒന്നാമതായി കത്തനാര്‍ കാസയില്‍ പച്ചവെള്ളം നിറച്ചു അള്‍ത്താരയില്‍ വയ്ക്കണം..പിന്നീട് വെറും പത്തുമിനിറ്റ്കൊണ്ട് ഈ പച്ചവെള്ളത്തെ കത്തനാര്‍ ഒരു പുതിയ കൂദാശ ചെയ്തു വീഞ്ഞാകണം ..വീഞ്ഞായി മാറിയ കാസയിലെ പാനീയവും പീലാസായും(അപ്പം ) ആല്‍ത്തരയില്‍ വച്ചു കുരബാന ചൊല്ലിതീര്‍ക്കാം ..അബ്ക്കാരിനിയമത്തില്‍ നിന്നും കത്തനാരും സഭയും ദാ പുറത്തു ! പിന്നെ ,ജനത്തിന്റെ നാവില്‍ കൂദാശ ചെയ്തു രൂപാന്തരപ്പെടുത്തിയ വീഞ്ഞ് ,വീണ്ടും വെറും പച്ചവെള്ളമായാണ് രുചിക്കുന്നതെങ്കില്‍ കുര്ബാനതോഴിലാളിയുടെ തട്ടിപ്പും പൊള്ളത്തരവും ആടുകള്‍ക്ക് മാത്രമല്ല ഏതു ജന്തുവിനും മനസിലാവുകയും ചെയ്യും ! എന്നിരുന്നാലും കേരള ക്രിസ്ത്യാനിക്ക് ഒരു ചുക്കും പിടികിട്ടുകയില്ല സത്യം ! "പച്ചവെള്ളത്തെ വീഞ്ഞാക്കാന്‍ കഴിയാത്ത കത്തനാര്‍ക്കെങ്ങിനെ വീഞ്ഞിനെ ക്രിസ്തുവിന്റെ രക്തമാക്കാനാകും"?എന്ന് പുറജാതികള്‍ നമ്മെ കളിയാക്കുമായിരിക്കും ..സാരമില്ല .തലമുറകളായി ഈ കളിപ്പീര് ഞങ്ങള്‍ക്ക് സുഖമാണ് എന്ന് തിരിച്ചു കച്ചിയേക്കണം,അത്രതന്നെ !


No comments:

Post a Comment

Note: only a member of this blog may post a comment.