Wednesday 22 October 2014

അല്മായശബ്ദം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍...

അല്മായശബ്ദം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍...: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയില്ല. - അഡ്വ.വിന്‍സ് മാത്...

  1. അനന്യനായ ദൈവത്തെ അന്യനായി ചിത്രീകരിച്ചു, ആ ദൈവത്തെ (ബിംബാരാധന പോലെ) ഓസ്തിയില്‍ ഒതുക്കിവച്ച്, അതില്‍ വീഞ്ഞെന്ന രസം ചേര്‍ത്തു, ജനത്തെ ആടുകളാക്കി, ആ ആടിന്റെ വായില്‍ ഇവ പകര്‍ന്നു കൊടുക്കുന്ന classone തിരക്കഥയാണല്ലോ ഈ കുര്‍ബാന ? കുര്‍ബാന എന്നാല്‍ ത്യാഗം ! ഈ ത്യാഗം ഇവരുടെ "കുര്ബാന" എന്ന ഓമനപ്പേരുള്ള ത്യാഗബലിയില്‍ ഒരു നേമം എങ്കിലും കാണാനുണ്ടോ ?

    ക്രിസ്തുവിന്റെ കുരിശിലെ മരണം അവന്‍റെ ഒരു ത്യാഗബലിയായി നാം കാണുന്നെങ്കില്‍ അത് തെറ്റാണു ,എന്നാണെന്റെ വാദം ! തലേരാത്രി ഗദ്സമനെയില്‍ വച്ചു "കഴിയുമെങ്കില്‍ ഈ പാനപാത്രം നീക്കിത്തരുവാന്‍" കര്‍ത്താവ് പ്രാര്തിച്ച്തു ഓര്‍ക്കുമ്പോള്‍, മനസില്ലാമനസോടെ മശിഹ കുരിശുമരണത്തിനു (പിതാവിന്റെ കല്പനയ്ക്ക് )കീഴടങ്ങി എന്നേ കരുതാനാവൂ....ഇവിടെ യഥാര്‍ത്ഥത്യാഗം ചെയ്തത് പിതാവായ ദൈവം തന്നെയാണ് ! അല്ലാതെ കുര്‍ബാന കാണുന്നിടത്തെല്ലാം കാച്ചുന്ന പുരോഹിതനോ ക്രിസ്തുവോ അല്ലെന്നു വ്യക്തം !
    "അരുതാത്ത മോഹത്തിന്‍ അടിയൊഴുക്കാല്‍ മനം
    അഴലിന്‍ ചുഴിയില്‍പെട്ടുഴലും നേരം ,
    ഗദ്സേമനത്തോപ്പില്‍ കരുണാനുകംപയ്ക്കായ്
    അവനീശസൂനൂ കരങ്ങള്‍ നീട്ടി " എന്ന് ഞാന്‍ പണ്ട് പാടിയതോര്‍ത്തുപോയി!(സാമസന്ഗീതം)

    "ഈ ത്യാഗബലിയുടെ ഓര്‍മയ്കായി നിങ്ങളും ത്യാഗം (നല്ല ശമരായനെപോലെ )ചെയ്യുവീന്‍" എന്നെ ആ പാവം അന്ന് സെഹിയോനില്‍ അരുളിയുള്ളൂ ...പുരോഹിതന്‍ ആ നല്ല വചനം സൌകര്യപൂര്‍വ്വം വികലമാക്കി ഓസ്തിയിലും വീഞ്ഞിലുമാക്കി ! പുരോഹിതാ, ദൈവത്തെ വിറ്റ കാശുമായി നീ എത്രനാളീ കളി തുടരും ? അവന്‍ വീണ്ടും വരുവോളമോ? ഇല്ല ,അവന്‍ വരില്ല വീണ്ടും ! നീ നാടാകെ കുരിശു നാട്ടി അവനു വിലക്ക് കൊടുത്തില്ലേ ? കുരിശില്‍ മരിച്ചവന്‍ വീണ്ടും കുരിശു കണ്ടാല്‍ ഭയപ്പെടുമെന്ന നിന്റെ ദൂരക്കാഴ്ച്ച് അപാരം തന്നെ ...സലാം കത്തനാരെ,സലാം...
    ReplyDelete
  2. എന്‍റെ സക്കറിയാച്ചായാ , ഒരു മത്രാനും (വെറും കത്തനാരും) ഒരു മറുപടിയും ഒരിക്കലും തരില്ല ! കാരണം അവര്‍ക്കറിയാം അവര്‍ ദൈവത്തെ അറിയാത്തവരും ദൈവമില്ലാത്തവരുംഒക്കെ ഒക്കെ ആണെന്ന് ! ഇന്നല്ലെങ്കില്‍ നാളെ ഇതു കാലം പൊളിച്ചടുക്കും എന്നും അവര്‍ക്കറിയാം ! അതുന്റെ തുടക്കമാണീ കുറിപ്പുകളെന്നും അവര്‍ക്ക്നന്നായറിയാം ! പൂച്ച പാല്‍ കുടിക്കുമ്പോലെ കുറച്ചുകൂടി അകത്താക്കാം എന്നേയുള്ളൂ ...പുറത്തടികൊള്ളുവോളം കള്ളപ്പൂച്ച വയറു നിറയ്ക്കട്ടെ എന്ന് കാലവും കരുതുന്നു ,അത്രതന്നെ ...
    ReplyDelete

No comments:

Post a Comment

Note: only a member of this blog may post a comment.