Friday 31 October 2014

അല്മായശബ്ദം: Listen Rev. Sisters....

അല്മായശബ്ദം: Listen Rev. Sisters....: An open letter to the congregations of Rev Sisters belonging to Syro-Malabar Rite. Why do people talk about the Syro Malabar rite and ...

ജോസഫ്‌ മറ്റപ്പള്ളി സാറിന്‍റെ "ശവം കൊണ്ട് വരട്ടെ കാണിച്ചു കൊടുക്കാം എന്നാണു വിമതരോടുള്ള സഭയുടെ നിലപാട്."എന്ന വചനം ചിന്തനീയം തന്നെ ! പക്ഷെ  ഇതിനും പോംവഴിയുണ്ട് !.

ഒന്നാമതായി നാം മനുഷ്യരാകണം /ഭാരതീയരാകണം !.                                   ഇന്ന് നാം പുരോഹിത പാസ്റെര്‍ തട്ടകങ്ങളില്‍ അകപ്പെട്ട വെറും കത്തോലിക്കന്‍/  ലത്തീന്‍,/ സീറോ,/ മലബാര്‍/ ,യാകോബാ/ഓര്‍ത്തഡോക്‍സ്‌/csi  /പെന്തക്കോസ്/മാരാമണ്‍മാര്‍ത്തോമ,/സബതുകാര്‍/അന്ച്ചരക്കാര്‍/തമ്മില് വെറുക്കുന്ന  ect ആണല്ലോ !



രണ്ടാമതായി "ശവം" എന്നാലെന്തെന്ന അവബോധമാണിവിടെ അനിവാര്യമായുള്ളതു.!  'ശരീരബോധത്തില്‍നിന്നും' ഒരുവന്റെ വിവേകം 'മനസിന്റെയും', പിന്നീട് 'ആത്മതലത്തിലെയ്ക്കും' ഉയരണം ! അതിനായി നാം "മണ്ടന്‍കത്തനാരുടെ" "പൊട്ടവാചകക്കസര്‍ത്തു" കേള്‍ക്കാന്‍ പള്ളിയില്‍ എന്നും സ്വയം എഴുന്നെള്ളിച്ച് തന്നെത്തന്നെ പുരോഹിതന്റെ അടിമയാക്കരുത് ! (ക്രിസ്തുവിനെയുംഅവന്റെ വചനങ്ങളെയും അച്ചായന്‍ മനസ്സിൽ ഏറ്റുക & "ഭഗവത്ഗീത" കരളില്‍ കരുതുക)



കൂടലെന്ന എന്റെ മലയോരഗ്രാമത്തില്‍ എണ്‍പത്ശതമാനം വരുന്ന ഹിന്ദുക്കള്‍ "ശവം" അഗ്നിയില്‍ മറവുചെയ്യുംപോള്‍, ന്യൂനപക്ഷ അച്ചായന്‍ പള്ളികളില്‍ "ശവം" പള്ളിവഴക്കിന്റെ മൂലകാരണമാക്കുന്നു ! ഹിന്ദുവിന് ശവദാഹചെലവ് കൂടിയാല്‍ മൂവായിരം രൂപാ എങ്കില്‍ ,പാവം അച്ചായന്‍ മിനിമം ഇരുപതിനായിരം ചെലവ്ചെയ്യണം  ! മരണത്തെയും ആഘോഷമാക്കുന്ന "അച്ചായപുങ്കത്തരം " കണ്ടു കാലം ചിരിക്കുന്നു എന്നാരുകണ്ടു?!  മനസിനും മുകളില്‍ വിവേകം നമുക്കുണ്ടാകട്ടെ ...

No comments:

Post a Comment

Note: only a member of this blog may post a comment.