Wednesday 22 October 2014

അല്മായശബ്ദം: മദ്യനയം: തീരുമാനം വേഗത്തിലായി, വീഞ്ഞ് വിവാദം അനാവശ...

അല്മായശബ്ദം: മദ്യനയം: തീരുമാനം വേഗത്തിലായി, വീഞ്ഞ് വിവാദം അനാവശ...: മദ്യനയം: തീരുമാനം വേഗത്തിലായി,  വീഞ്ഞ് വിവാദം അനാവശ്യമെന്ന്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  Mangalam, Story Dated: Monday,

S...



തിയോലോജിയില്‍ അല്മായനോട് തര്‍ക്കിക്കാന്‍ ഒരു കത്തനാരും, കത്തനാര്മൂത്ത കര്‍ദ്ദിനാളും ഒരിക്കലും വരില്ല ! കാരണം വിവരമുള്ളവരെ അവര്‍ക്ക് വെറുപ്പാണ് ! എന്നും വിവരമില്ലാത്ത മനനമില്ലാത്ത വെറും വിശ്വാസികളെയാണവര്‍ക്കാഭികാമ്യം! ഈ സാദാജനത്തിന്റെ മൂഡവിശ്വാസതേരിലേറി സ്വപ്നരാജാവിന്റെ ഭാവത്തില്‍ ജീവിക്കാനല്ലേ ഇവരീവേഷം കേട്ടിയതുതന്നെ ? അല്ലാതെ കര്‍ത്താവിന്റെ വചനം ഇവര്‍ക്കെങ്ങിനെ അറിയാം ? ആരത് തിരക്കുന്നു ? ഈ ആര്‍ത്തിപണ്ടാരങ്ങല്‍ക്കതിനു എവിടെ സമയം ?
"ഇതു എന്റെ ഓര്‍മ്മക്കായി ചെയ്യുവീന്‍"എന്നതിനെ "ചെയ്യുക" മാറ്റി, കുര്‍ബാന(ത്യാഗം)"ചൊല്ലി"തീര്‍ക്കുന്ന വിരുതന്മാരല്ലേ എക്കാലത്തും ഈ കുര്ബാനതോഴിലാളികള്‍! സ്വയം നാളെ കുരിശിലെ ത്യാഗബലിയാകാന്‍ മനസാ ഒരുങ്ങിയ മശിഹാ, തലേരാത്രി നടത്തിയ കാവ്യബലിയായിരുന്നു സെഹിയോനില്‍ അന്ന് അരങ്ങേറിയത് ! ഇതു ഒന്ന് കൂട്ടിവായിക്കാന്‍ മിനക്കെടാത്ത കുബുദ്ധികള്‍ രചിച്ച തിരക്കഥയാണിന്നു അള്‍ത്താരയില്‍ ഇതുങ്ങള് കാണിച്ചുകൂട്ടുന്ന ഈ socalld "കുര്‍ബാന" !
പടിഞ്ഞാറന്‍ നാടുകളില്‍ ഭക്ഷണത്തിന്റെ കൂടെ ഇക്കിള് വിടാതിരിക്കാന്‍ ഏവരും കുടിക്കുന്നത് പച്ചവെള്ളമല്ല പകരം വീഞ്ഞുതന്നെയാണ്! അപ്പോള്‍ കര്‍ത്താവിന്റെ കയ്യിലിരുന്ന ലബാനോന്‍കുബ്ബൂസ്& മുന്നില്‍ ഇരുന്ന വീഞ്ഞും കര്‍ത്താവ് ഉപമകളായി അന്ന് ഉപയോഗിച്ചു എന്ന കാരണം കാണിച്ചു രണ്ടായിരം കൊല്ലമായി കോടാനുകോടി ജനമനസുകളെ പറ്റിച്ച് തിന്ന കുറ്റം കര്‍ത്താവ് വീണ്ടുംവരുമെങ്കില്‍ ഇവടറ്റകളുടെമേല്‍ ചുമത്തും നിശ്ചയം!
ഒന്നാമതായി പുരോഹിതന്‍ മദ്യപാനം നിര്‍ത്തട്ടെ ;എന്നിട്ടാകാം "മദ്യവര്‍ജനം" ! എന്‍റെ ചെറിയ പരിചയത്തിലുള്ള കത്തോലിക്കാസഭയിലെ കാത്തനാരന്മാര് മുഴുവന്‍ മദ്യം കുടിക്കുന്നവരാണ്‌;വിളമ്പുന്നവരുമാണ്(രഹസ്യത്തില്‍ )...ഇവറ്റകളുടെ തുടരെയുള്ള മുറവിളികാരണമാണ് സര്‍ക്കാരീ "ഒക്കാത്ത പോട്ടില്‍ ഒരുകൊട്ട ആപ്പ്"എന്നമാതിരി ഈ മദ്യനയം അണിഞ്ഞു നഗ്നരായതും നാണംകെട്ടതും !..

No comments:

Post a Comment

Note: only a member of this blog may post a comment.