Wednesday 22 October 2014

അല്മായശബ്ദം: ക്രിമിനലുകളുടെ 'കുമ്പസാരരസഹ്യം' ഇനി അങ്ങാടിപ്പാട്ട...

അല്മായശബ്ദം: ക്രിമിനലുകളുടെ 'കുമ്പസാരരസഹ്യം' ഇനി അങ്ങാടിപ്പാട്ട...: ക്രിമിനലുകളുടെ 'കുമ്പസാര രസഹ്യം' ഇനി അങ്ങാടിപ്പാട്ടാകും?   Story Dated: Monday, September 22, 2014 07:35 ലണ്ട...

ക്രിമിനലുകളുടെ 'കുമ്പസാരരസഹ്യം' ഇനി അങ്ങാടിപ്പാട്ടാകും? 
"രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാൽ" എന്ന ചൊല്ലുപോലെയായി കുബസരക്കാര്യം! 
കഴിഞയാഴ്ച എന്റെ സഭയിലെ ഒരു vip ബിഷ്ഒപ്പിനോട് ഞാനീക്കാര്യം പറഞ്ഞതേയുള്ളൂ , ദാ... അതുതന്നെ അല്മായശബ്ദത്തിൽ ഇന്ന് വന്നിരിക്കുന്നു !

"സഭയിലാകമാനം, പാപികളുടെ മനസിനെക്കാളും മലിനമായ മനസുള്ള പുരോഹിതരാകയാല്‍, സാമാന്യജനത്തിനു കുമ്പസാരം വളരെ "അറപ്പും വെറുപ്പുമുള്ള"ഒരു പള്ളിച്ചടങ്ങായി പരിണമിച്ചിരിക്കുന്നതിനാല്‍, മാരാമണ്‍ മാര്‍ത്തോമ സഭയിലെപ്പോലെ "ഓപ്പണ്‍ കുമ്പസാരം" (കൂട്ട കുമ്പസാരം) അവതരിപ്പിക്കുവാന്‍ സെനടിനോട് പറയണമെന്നായിരുന്നു" ബിഷോപ്പിനോടുള്ള എന്റെ വാദം ! കൂടാതെ ,"കുംപസാരിക്കാത്തവന്‍ പള്ളിപ്പൊതുയോഗത്തില്‍ കയറിക്കൂടാ എന്ന വിലക്കും നീക്കണം ! അല്ലാഞ്ഞാല്‍ തെമ്മാടികള്‍ മാത്രമേ ഇനിമേലില്‍ പള്ളിപൊതുയോഗങ്ങളില്‍ കൂട്ടത്തല്ലിനു കാണൂ" എന്നും ഞാന്‍ ബിഷോപ്പിനോട് വാദിച്ചു ! "ഏതു തെമ്മടിക്കത്തനാരായാലും ഒരു കുമ്പസാരചടങ്ങ് നടത്തി ,പൊതുയോഗങ്ങളില്‍കയറികൂടിയാല്‍, കമ്മട്ടറ്റിയില് കൂടാം, പള്ളിപ്പണം കയ്യിട്ടുവാരാം, പള്ളിപ്രമാണിയുമാകാം" എന്നായി ഇന്നിന്റെ കാര്യവിചാരം ! ("പള്ളിപ്പൊതുയോഗം എന്നതോര്‍ത്തായിടാം ദൈവഭയമുള്ളോരു മുങ്ങി ; ആയിരത്തഞ്ഞൂറൂ മെമ്പറന്മാരെന്നാല്‍ യോഗത്തില്‍ ചെന്നായ്ക്കള്‍ മാത്രം " എന്ന എന്റെ പഴയ ഈരടി അറിയാതെ ഓര്‍ത്തുപോയി ! )
കോട്ടയം സുന്നഹദോസു ഇത് ചിന്തിക്കും മുന്‍പേ ഓസ്ട്രേലിയന്‍ സിനട് അത് കോടതിയുടെ മനസാക്ഷിയുമായി കോര്‍ത്തിണക്കി ! കുമ്പസാരരഹസ്യം കത്തനാര് പോലീസിനെ അറിയിക്കണം പോലും ! കത്തനാര് പാപം മോചിചെങ്കിലും കിട്ടാനുള്ള സര്ക്കാര് ശിക്ഷ വാങ്ങിയേതീരൂ കുറ്റവാളി ! ഭേഷ് ,ബലേ ഭേഷ് !
"കുമ്പസാരിക്കുമ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷനോടാണ്‌ തെറ്റുകള്‍ ഏറ്റു പറയുന്നതു " എന്ന നൂറ്റാണ്ട്‌ പഴക്കമുള്ള സഭയ്ടെ വിശ്വാസത്തിന്‌ മങ്ങലേല്‍ക്കുമെന്നാണ്‌ മടയരായ വിശ്വാസികളുടെ പക്ഷം! ഈ "സഭ " എന്നതേ ദൈവനാമത്തിലുള്ള ഒരു "ഫുള്‍ടൈം തട്ടിപ്പാണ്" എന്നീ വിശവാസിക്കെന്നു തലയില്‍ കയറുമോ ആവൊ ?
അടുത്ത അമ്പതു കൊല്ലത്തിനകം വേണ്ച്ചെമ്പുമറിയചേടത്തിയും കോട്ടയം കുഞ്ഞച്ഛനുമൊക്കെ ചൊവ്വയില്‍ കപ്പകൃഷിക്കും കള്ളവാറ്റിനും പോകുമെന്ന് ശാസ്ത്ര ലോകം പറയുമ്പോള്‍ ഈ തനിക്കാളകത്തനാരും അവന്റെ കുമ്പസാരവും എത്രനാള്‍ മനുഷ്യനെ മയക്കുമോ ? കണ്ടറിയാം 

No comments:

Post a Comment

Note: only a member of this blog may post a comment.