Wednesday 22 October 2014

അല്മായശബ്ദം: ബിഷപ്പിനെതിരെ പോലീസ് (ഐ.പി.സി.297) കേസ്സെടുത്ത

അല്മായശബ്ദം: ബിഷപ്പിനെതിരെ പോലീസ് (ഐ.പി.സി.297) കേസ്സെടുത്ത: ശവശരീരത്തിനോട് അനാദരവ്:  പള്ളി വികാരിക്കും  ഇരിങ്ങാലക്കുട ബിഷപ്പിനും എതിരെ പോലീസ് കേസ്സെടുത്തു  

I.P.C.297 സിന്ദാബാദ് !
ശവശരീരത്തിനോട് അനാദരവ് കാണിച്ച സഭ എങ്ങിനെ ക്രിസ്തീയമാകും? 
പള്ളി വികാരിക്കും ഇരിങ്ങാലക്കുട ബിഷപ്പിനും എതിരെ പോലീസ് കേസ്സെടുത്തു എന്നത് മാനവകുലമാകെ സസന്തോഷം മനസിലേറ്റിയ സുവാര്ത്തയായി! തലമുറകളായി സ്വയം പുരോഹിതന് അടിമകളായി (ആടുകളായി)ആത്മീയാന്ധതയില്‍ മനസിനെ താഴ്ത്തിയ ജനത്തിനു, അറിവിലേക്കും, ക്രിസ്തുവിന്റെ സ്നേഹത്തിലൂടെ ആനന്ദത്തോടെ "തമസ്സോമാ ജ്യോതിര്‍ഗമയ" എന്ന് ഹല്ലേലൂയ്യ നാദത്തോടൊപ്പം ഇനിയും നീട്ടിചൊല്ലുവാന്‍ ഇതു സംഗതിയാക്കട്ടെ ! പള്ളിമതിലുകളെ വിട! ശവപ്പറമ്പുകളില്‍ "ധൂപം" വൈക്കുന്നവരേ വിട ! ധൂപം എന്നാല്‍ പുക; പുകയെ ഒരിടത്തും വൈക്കാനാര്‍ക്കും ആവില്ലെങ്കിലും, കത്തനാര്‍ ശവപ്പറമ്പില്‍ "ധൂപം" വൈക്കുന്നവരാണപോലും! പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്നോതിയ ക്രിസ്തുവിന്റെ കെയറോഫില്‍ നാടാകെ പള്ളികള്‍ ജനത്തെകൊണ്ട് പണിയിപ്പിച്ചു ,ആജനത്തെ ആപള്ളിയിലിട്ടു ഇല്ലായ്മ ചെയ്തു; ഒടുവില്‍ അവര്‍ കാശുമുടക്കി വാങ്ങിയ അവരുടെ ശവപ്പറമ്പ് വിലക്കുന്ന കരുണയില്ലാത്ത (ക്രിസ്തുവിനെ അറിയാത്ത)അനീതിയുടെ ശവകുടീരങ്ങളായ പുരോഹിതരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം ! ക്രിസ്തുവിനെ പള്ളിപ്പറമ്പില്‍ അല്ല അടക്കിയത്‌! കല്ലറയ്ക്കല്‍ കത്തനാര് ധൂപം വച്ചുമില്ല !അതിനാല്‍ അവന്‍ മൂന്നാംനാള്‍ ഉയിര്‍ത്തെഴുനെറ്റു ! നമുക്കും ആ മാതിരി പോരേ? പിന്നെ എന്തിനീ പള്ളിസെമിത്തേരിയും പണം പിടുങ്ങാന്‍ ഒരു പാതിരിയും ?                                ...

No comments:

Post a Comment

Note: only a member of this blog may post a comment.